ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചെന്നൈ സൂപ്പർ കിങ്‌സ് മത്സരമാണ് നടക്കുന്നത്. ചിന്നസ്വാമിയിലെ ഒരു പക്ഷെ അവസാനത്തെ ധോണി കോഹ്ലി അംഗമാവും ഇത്. അത് കൊണ്ട് തന്നെ മഹേന്ദ്ര സിങ് ധോണിയും വിരാട് കോഹ്ലിയും തന്നെയുമാണ് ശ്രദ്ധേയം. എന്നാൽ ഇരുവർക്കും ബാറ്റിങ്ങിൽ തിളങ്ങാൻ കഴിഞ്ഞില്ല. എന്നാൽ തന്റെ ടീം അംഗങ്ങളെ എന്നും അളവറ്റ് പ്രചോദിപ്പിക്കുന്ന കോഹ്ലിയേ തന്നെയാണ് ഇന്നും കാണാൻ കഴിഞ്ഞത്.
227 റൺസ് പിന്തുടരാൻ ഇറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യമേ തന്നെ കോഹ്ലിയും ലോമറെരെയും നഷ്ടമായി. എന്നാൽ മാക്സ്വെലും ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസും വളരെ മികച്ച രീതിയിൽ ബാറ്റ് വീശുകയാണ്.റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്നിങ്സിന്റെ ഒൻപതാം ഓവർ.ഗ്ലെൻ മാക്സ്വെൽ തന്റെ ഏറ്റവും മികച്ച രീതിയിൽ ബാറ്റ് വീശുകയാണ്. ബൗളേർമാർ ഏത് ലൈനിലും ലെങ്ത്തിൽ എറിഞ്ഞാലും എത്ര വേഗത കുറച്ചും വേഗത കൂട്ടിയും എറിഞ്ഞാലും സിക്സറുകൾ അടിക്കുകയാണ് മാക്സി.
ജഡേജ എറിഞ്ഞ ഒൻപതാം ഓവറിലെ രണ്ടാമത്തെ പന്ത്, ഗ്ലെൻ മാക്സ്വെൽ ലോങ്ങ് ഓണിന് മുകളിലൂടെ പുൾ ചെയ്യുന്നു. എന്നാൽ ബോൾ ഒരു നിമിഷം ഗെയ്ക്വാദിന്റെ കൈയിൽ ഇരിക്കുമെന്ന് തോന്നിച്ചു. എന്നാൽ ബൗൾ ബൗണ്ടറി കടന്നു സിക്സർ.ഈ ഒരു സിക്സർ മാക്സ്വെലിനെകാൾ ഉപരി ആഘോഷിച്ചത് ഡഗ് ഔട്ടിൽ ഇരുന്ന കോഹ്ലിയാണ്.താൻ അടിച്ച സിക്സ് പോലെയായിരുന്നു കോഹ്ലിയുടെ ആഘോഷം.