ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യൻ ക്രിക്കറ്റിൽ വരുത്തിയത് വിപ്ലവകരമായ മാറ്റങ്ങളാണ്. പല ഫ്രാഞ്ചൈസികളും അവരുടെ മാർക്യു താരങ്ങൾ കൂടി വന്നതോടെ ലീഗ് കുറച്ച് കൂടി ആവേശമായി. ക്രിക്കറ്റ് കളത്തിന് അകത്ത് ടീമുകൾ തമ്മിൽ വൈരങ്ങൾ ഉണ്ടായി. ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് എന്നിവർ തമ്മിലാണ് ഏറ്റവും വലിയ വൈരങ്ങൾ ഉണ്ടായത്.
മഹേന്ദ്ര സിങ് ധോണിയും, വിരാട് കോഹ്ലിയും രോഹിത് ശർമ്മയുമാണ് ഇത്തരത്തിൽ ഈ മത്സരങ്ങൾക്ക് ഇത്രയേറെ ആവേശം നിറയ്ക്കാൻ ഇടയാക്കിയത്. എതിരാളികളുടെ ഗ്രൗണ്ടുകൾ ഈ ഓരോ ടീമുകൾക്കും ശവപറമ്പായിരുന്നു. എന്നാൽ എതിരാളിയുടെ തട്ടകത്തിൽ കയ്യടികൾ നേടുകയാണ് സാക്ഷാൽ മഹേന്ദ്ര സിങ് ധോണി ഇപ്പോൾ.എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസൺ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചഴ്സ് ബാംഗ്ലൂറിനെ അവരുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിൽ നേരിടുകയാണ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഇരുപതാം ഓവറിലാണ് ചെന്നൈ നായകൻ കൂടിയായ മഹേന്ദ്ര സിങ് ധോണി കടന്ന് വരുന്നത്.തങ്ങളുടെ ചിരവൈരികളുടെ സ്റ്റേഡിയത്തിലെ ആരാധകർ ധോനിയെ ഫോണിലെ ഫ്ലാഷ് ലൈറ്റ് തെളിയിച്ചു ആർപ്പു വിളിച്ചും ആഘോഷിച്ചു.ഇത് കണ്ട് കൊണ്ടിരുന്ന വിരാട് കോഹ്ലിയുടെ ഭാര്യ അനുഷ്ക ശർമ അവർ അവനെ സ്നേഹിക്കുന്നെന്ന് എന്ന് തന്റെ അടുത്ത് ഇരുന്ന് ചിന്നസ്വാമിയിലെ ഗാലറിയിൽ ഇരുന്ന് കളി കാണുന്നവരോട് പറയുന്ന വീഡിയോ ഇപ്പോൾ തരംഗമാണ്. മത്സരത്തിൽ ഒരു പന്ത്നേരിട്ട ധോണി ഒരു റൺസ് സ്വന്തമാക്കി.