ഒരൊറ്റ ഫീൽഡിങ് പ്രകടനം പല മത്സരങ്ങളും മാറ്റി മറിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ചിലപ്പോൾ അത് ഒരു ക്യാച്ച് ആയിരിക്കും, മറ്റു ചിലപ്പോൾ അത് ഒരു റൺ ഔട്ട് ആയിരിക്കാം. എന്നാൽ മറ്റു ചിലപ്പോൾ അസാമാന്യ രീതിയിൽ തടയുന്ന റൺസുകളായിരിക്കാം.ചെന്നൈ സൂപ്പർ കിങ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിലും ഇത്തരത്തിൽ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്.
227 റൺസ് പിന്തുടരാൻ ഇറങ്ങിയ ബാംഗ്ലൂർ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്. തുടക്കത്തിൽ കോഹ്ലിയെയും ലോമറോറിനെയും നഷ്ടമായെങ്കിലും മാക്സ്വെലിനെ കൂട്ടുപിടിച്ചു ഡ്യൂ പ്ലസ്സിസ് മുന്നോട്ടു നയിച്ചു. ഒടുവിൽ മാക്സ്വെൽ കത്തികയറുന്ന സമയത്താണ് ചെന്നൈ സൂപ്പർ കിങ്‌സ് താരം അജിങ്ക്യ രഹനേയുടെ ഗംഭീര ഒരു ഫീൽഡിങ് മികവ് പുറത്ത് എടുക്കുന്നത്.
രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്നിങ്സിന്റെ ഒൻപതാം ഓവർ എറിയുകയാണ്. തുടക്കത്തിലേ നാല് പന്തുകളിൽ തന്നെ മാക്സ്വെൽ ഒരു സിക്സെർ സ്വന്തമാക്കിയിരുന്നു. അഞ്ചാമത്തെ പന്ത് മാക്സ്വെൽ ലോങ്ങ് ഓഫീന് മുകളിലൂടെ ഒരു സിക്സെർ ശ്രമിക്കുന്നു.ലോങ്ങ് ഓഫിൽ അജിങ്ക്യ രഹനേയാണ് ഫീൽഡ് ചെയ്യുന്നത്. സിക്സെർ മനസിൽ ഉറപ്പിച്ച മാക്സി കാണുന്നത് അസാമാന്യ രീതിയിൽ ചാടി ബോൾ ഒരു നിമിഷം തന്റെ കൈപിടിയിൽ ഒതുക്കുന്ന രഹനേയാണ്. എന്നാൽ രഹനേക്ക് ക്യാച്ച് പൂർത്തിയാക്കാൻ സാധിച്ചില്ല. എങ്കിലും ബോൾ തട്ടി ഗ്രൗണ്ടിലേക്ക് തിരകെ ഇട്ടതോടെ അഞ്ചു റൺസ് അദ്ദേഹം ടീമിന് വേണ്ടി രക്ഷിച്ചു.മത്സരത്തിൽ ചെന്നൈ എട്ടു റൺസിന് വിജയിച്ചു.