Categories
Uncategorized

എന്തൊരു ഷോ ആണ് സിറാജ്; കോഹ്‌ലിയെ ചൊറിഞ്ഞതിന് തിരിച്ചു ചൊറിഞ്ഞു സിറാജ് ,ചെയ്തത് കണ്ടോ

ഇന്നലെ ലഖ്നൗവിൽ നടന്ന ആവേശപോരാട്ടത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ്, 18 റൺസിന് ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ കീഴടക്കിയിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു ഓപ്പണർമാരായ വിരാട് കോഹ്‌ലിയുടെയും(30 പന്തിൽ 31), നായകൻ ഡു പ്ലെസ്സിയുടെയും(40 പന്തിൽ 44) മികവിൽ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എടുത്തു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ബംഗളൂരു ബോളർമാർക്കു മുന്നിൽ പതറിയ ലഖ്നൗ ബാറ്റിംഗ് നിര, 19.5 ഓവറിൽ 108 റൺസിൽ ഓൾഔട്ടാകുകയായിരുന്നു.

ഇതിനുമുൻപ് ഈ സീസണിൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ലഖ്നൗവാണ് വിജയിച്ചിരുന്നത്. അന്ന് ബംഗളൂരു ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ മറികടന്ന ലഖ്നൗ, ചിന്നസ്വാമിയെ അക്ഷരാർഥത്തിൽ നിശബ്ദമാക്കിയിരുന്നു. അതിനുള്ള പകരംവീട്ടലായി ബംഗളൂരുവിന് ഇന്നലെത്തെ വിജയം. നായകൻ ഫാഫ്‌ ഡു പ്ലസ്സിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. വിജയത്തിനായി വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ ഇരുടീമുകളിലേയും താരങ്ങൾ പരസ്പരം വാക്കുകൾകൊണ്ട് ഏറ്റുമുട്ടുന്ന അനേകം നിമിഷങ്ങൾ മത്സരത്തിനിടയിലും മത്സരശേഷവും അരങ്ങേറിയിരുന്നു.

ലഖ്നൗ ബാറ്റിങ്ങിന് ഇടയിൽ നവീൻ ഉൾ ഹഖ്, വിരാട് കോഹ്‌ലിയുമായി തർക്കത്തിൽ ഏർപ്പെടുകയും മത്സരശേഷമുള്ള ഹസ്തദാനസമയത്തും ഇരുവരും വീണ്ടും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. അതിനുശേഷം ലഖ്നൗ ഓപ്പണർ കൈൽ മേയേഴ്‌സ്‌, കോഹ്‌ലിയോട് സംസാരിക്കുകയും അതിന്റെ തുടർച്ചയായി ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീറും വിരാട് കോഹ്‌ലിയും പരസ്പരം നടന്നടുക്കുന്നതും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.

അത് മാത്രമല്ല, ഇപ്പോൾ മറ്റൊരു വീഡിയോ കൂടി ശ്രദ്ധേയമാകുന്നുണ്ട്. ലഖ്നൗ ബാറ്റിങ്ങിൽ നവീൻ ഉൾ ഹഖ് ബാറ്റ് ചെയ്യുന്ന സമയം. പതിനേഴാം ഓവർ എറിഞ്ഞത് പേസർ മുഹമ്മദ് സിറാജ്. അവസാന പന്തിൽ സിറാജ് മികച്ചൊരു യോർക്കർ എറിയുമ്പോൾ നവീന് കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. പന്ത് വിക്കറ്റ് കീപ്പർ എടുക്കുന്നതിന് മുൻപായി അദ്ദേഹം ഒരു സിംഗിൾ നേടാൻ ശ്രമിക്കുന്നു. എങ്കിലും അതിനു കഴിയാതെ തിരികെ ക്രീസിൽ നിൽക്കുന്ന സമയത്ത് സിറാജ് അങ്ങോട്ട് നടന്നടുക്കുന്നു. കീപ്പർ ദിനേശ് കാർത്തിക് വിക്കറ്റിലേക്ക് എറിഞ്ഞ പന്ത് കൈക്കലാക്കി അല്പനേരം രൂക്ഷമായി നവീനെ നോക്കി നിന്ന സിറാജ്, ഒടുവിൽ പന്തെടുത്ത് വിക്കറ്റിലേക്ക് ഒരേറു വച്ചുകൊടുത്തുകൊണ്ടാണ് മടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *