തനിക്ക് ട്വന്റി ട്വന്റി ക്രിക്കറ്റ് കളിക്കാൻ അറിയില്ല. തനിക്ക് ബാറ്റിംഗ് ചെയ്യുമ്പോൾ റൺസ് വളരെ വേഗത്തിൽ കൂട്ടാൻ അറിയില്ല.ഈ വിമർശനങ്ങൾ എല്ലാം ഗിൽ കഴിഞ്ഞ കുറച്ചു ഐ പി എൽ സീസണുകളായി നേരിടുന്നതാണ്. എന്നാൽ ഈ സീസണിൽ അസാമാന്യ ബാറ്റിംഗ് പ്രകടനവും അതിവേഗതയിലുള്ള ഗിയർ ഷിഫ്റ്റും കൊണ്ട് ശുഭ്മാൻ ഗിൽ തന്റെതാക്കി മാറ്റുകയാണ്.
കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നു സെഞ്ച്വറിയാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് കൂടിയാണ് അദ്ദേഹം സ്വന്തം പേരിൽ ചേർത്തു.തുടക്കത്തിൽ നൽകിയ അവസരങ്ങൾ മുംബൈ ഇന്ത്യൻസ് മുതലാക്കാതെ വന്നപ്പോൾ ഗിൽ തന്റെ ഉഗ്രരൂപം പൂണ്ടുകയായിരുന്നു.രണ്ട് ക്യാച്ചുകളും ഒരു സ്റ്റമ്പ്പിങ് അവസരവുമാണ് മുംബൈ ഇന്ത്യൻസ് നഷ്ടപെടുത്തിയത്.
പ്ലേ ഓഫ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്കോർ എന്നാ റെക്കോർഡ് കൂടി ഗിൽ സ്വന്തം പേരിൽ കുറിച്ചു.60 പന്തുകൾ നേരിട്ട ഗിൽ നേടിയത് 129 റൺസ് സ്വന്തമാക്കിയത്.സീസണിലെ ഓറഞ്ച് ക്യാപ് ലിസ്റ്റിലും അസാമാന്യ മുന്നേറ്റം നടത്തി ഏകദേശം തന്റെ പേരിൽ ഓറഞ്ച് ക്യാപ് അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു.ഇന്നത്തെ ഇന്നിങ്സിൽ ഏഴു ഫോറും പത്തു സിക്സുമാണ് അദ്ദേഹം സ്വന്തം പേരിൽ കുറിച്ചത്.215 പ്രഹരശേഷിയിലാണ് ഗിൽ ബാറ്റ് ചെയ്തത്.ഗില്ലിന്റെ സെഞ്ച്വറി മികവിൽ ഗുജറാത്ത് ടൈറ്റാൻസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് സ്വന്തമാക്കി.