അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ തുടർച്ചയായി നാലാം വിജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ തോല്പിച്ചത്.103 റൺസ് സ്വന്തമാക്കിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോർർ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ തന്റെ 48 മത്തെ സെഞ്ച്വറിയാണ് കോഹ്ലി സ്വന്തമാക്കിയത്.
എന്നാൽ കോഹ്ലിക്ക് സെഞ്ച്വറി നേടാൻ അമ്പയർ വൈഡ് പോലും വിളിക്കാതെയിരുന്ന സംഭവമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഓവറിലാണ് സംഭവം. നസും എറിഞ്ഞ പന്ത് വൈഡ് ലൈനിൽ പോകുന്നു. കോഹ്ലി അത് ലീവ് ചെയ്യുന്നു. എന്നാൽ വൈഡ് പ്രതീക്ഷിച്ചു നിന്ന എല്ലാവരെയും അത്ഭുതപെടുത്തി കൊണ്ട് അമ്പയർ അത് ഡോട്ട് ബോൾ ആക്കുന്നു.ഈ സമയം കോഹ്ലിക്ക് സെഞ്ച്വറി നേടാൻ മൂന്നു റൺസും ഇന്ത്യക്ക് ജയിക്കാൻ രണ്ട് റൺസുമാണ് വേണ്ടിയിരുന്നത്.
ഒടുവിൽ കോഹ്ലി തന്നെ സിക്സ് അടിച്ചു മത്സരം വിജയിപ്പിച്ചു. ഈ ഇന്നിങ്സിന് ഇടയിൽ കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന നാലാമത്തെ താരമായി മാറി. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 26000 റൺസ് സ്വന്തമാക്കുന്ന താരവുമായി കോഹ്ലി മാറി.