ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച ഫീൽഡിങ്ങാണ്. ഗംഭീര ക്യാച്ചുകൾ ഇതിനോടകം തന്നെ ഇന്ത്യൻ ഫീൽഡർമാർ പിടിച്ചു കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് ലോകക്കപ്പിന് മുന്നേ വരെ വളരെ മോശമായിരുന്നു എന്ന് എല്ലാവരും കണ്ടതാണ്
.എന്നാൽ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഈ ഫീൽഡിങ് മികവിന്റെ ഉത്തരവാദി ടി ദിലീപ് എന്നാ ഫീൽഡിങ് പരിശീലകൻ തന്നെയാണ്. ഓരോ മത്സരം കഴിമ്പോഴും മികച്ച ഫീൽഡർക്ക് മെഡലും നൽകുന്നുണ്ട്. ഈ ഒരു കാര്യം കളിക്കാരിൽ ഫീൽഡിൽ മികവിലേക്ക് ഉയരാൻ സഹായിക്കുന്നുണ്ട്.ന്യൂസിലാൻഡിനെതിരെ ശ്രെയസ് അയ്യർ എടുത്ത ക്യാച്ചിലും ഇത് വ്യക്തമാണ്.
സിറാജ് എറിഞ്ഞ നാലാമത്തെ ഓവർ. കോൺവേ സ്ട്രൈക്കിൽ. സിറാജിന്റെ പന്ത് ഫോർവേഡ് സ്‌ക്വയർ ലെഗിലേക്ക് തട്ടിയിടാൻ കോൺവേ ശ്രമിക്കുന്നു.എന്നാൽ ശ്രെയസ് അയ്യറിന്റെ വക ഒരു ഫുൾ ലെങ്ത് ഡൈവ്.ഒടുവിൽ അതിമനോഹരമായ ക്യാച്ചിലുടെ കോൺവേ പൂജ്യത്തിന് പുറത്ത്.