Categories
Cricket Latest News

ഒരുപാട് പേരുടെ കയ്യിൽ എന്റെ നമ്പർ ഉണ്ടായിട്ടും, അന്ന് ധോണി മാത്രമാണ് മെസ്സേജ് അയച്ചത്, കോഹ്ലി പറയുന്നു…

മൂന്ന് ഫോർമാറ്റിൽ നിന്നും ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആദ്യമായി വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് വിരാട് കോഹ്‌ലി. ഏഷ്യാക്കപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനെതിരെ 5 വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ച് കോഹ്ലി മാധ്യമങ്ങളെ കാണാനെത്തിയത്. ഈ വർഷം ജനുവരിയിലാണ് സൗത്താഫ്രിക്കൻ സീരിസിന് പിന്നാലെ ഏവരെയും ഞെട്ടിച്ച് കൊണ്ട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞത്.
അതിന് ഒരിക്കൽ പോലും ഇതിനെ പറ്റി കോഹ്ലി മനസ്സ്തുറന്നിരുന്നില്ല. ഒടുവിൽ ഇന്നലെ ചെറിയ രീതിയിൽ ഇതുമായി ബന്ധപ്പെട്ട് കോഹ്ലി സംസാരിച്ചിരുന്നു.

“ഞാൻ ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോൾ ധോണിയിൽ നിന്ന് മാത്രമാണ് മെസ്സേജ് ലഭിച്ചത്. കൂടെ കളിച്ചവരിൽ ഒരുപാട് പേരുടെ കയ്യിൽ എന്റെ നമ്പർ ഉണ്ടായിരുന്നിട്ടും അവരാരും മെസ്സേജ് അയച്ചിരുന്നില്ല. പലർക്കും എന്റെ ക്യാപ്റ്റൻസിയെ പറ്റി വിമർശനങ്ങൾ ഉണ്ടായിരുന്നു, എന്നിട്ടും ആരും എന്നോട് അത് നേരിട്ട് പറഞ്ഞില്ല. ടെലിവിഷൻ മുന്നിൽ മാത്രമാണ് അവർ നിർദ്ദേശങ്ങളുമായി എത്തിയത്. ഞങ്ങൾ തമ്മിൽ പരസ്പരം ബഹുമാനമുണ്ട്. അദ്ദേഹവുമായി (ധോണിയോട്) എനിക്ക് പ്രത്യേക ബന്ധമാണ്. ” കോഹ്ലി പറഞ്ഞു.

ഒരാൾക്ക് നിർദ്ദേശം നൽകാൻ ഞാൻ ഉദ്ദേശിക്കുന്നുവെങ്കിലും ഞാൻ  നേരിട്ട് അദ്ദേഹത്തിന് നൽകും.  നിങ്ങൾ ലോകത്തിന് മുന്നിൽ വെച്ച് നിർദ്ദേശങ്ങൾ നൽകിയാൽ, എന്റെ അഭിപ്രായത്തിൽ അതിന് ഒരു വിലയുമില്ല, കാരണം അത് എന്നെ എന്റെ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ച് ആയിരുന്നുവെങ്കിൽ അവർ നേരിട്ട് പറഞ്ഞേനെ. നിങ്ങൾ ആത്മാർഥമായി എന്റെ മെച്ചപ്പെടലിന് ആഗ്രഹിക്കുന്നുവെങ്കിൽ നേരിട്ട് അറിയിക്കാം.  ഞാൻ വളരെ സത്യസന്ധതയോടെയാണ് കളിക്കുന്നത്. അതിനാൽ തന്നെ  ഏതാണ് സത്യമെന്ന് എനിക്കറിയാം ” കോഹ്‌ലി കൂട്ടിച്ചേർത്തു.

നേരെത്തെ ഏഷ്യാകപ്പിന് മുന്നോടിയായി ധോണിയെ കുറിച്ച് വൈകാരികമായ പോസ്റ്റുമായി കോഹ്ലി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.2016 ടി20 ലോകക്കപ്പിലെ ഫോട്ടോ പങ്കുവെച്ച് ‘ഈ മനുഷ്യന്റെ വിശ്വസ്തനായ ഡെപ്യൂട്ടി ആയതാണ് എന്റെ കരിയറിലെ ഏറ്റവും ആസ്വാദ്യകരമായ കാലഘട്ടം. ഞങ്ങളുടെ പാർട്ണർഷിപ്പ് എപ്പോഴും എനിക്ക്  സവിശേഷമായിരിക്കും’ എന്നാണ് കോഹ്ലി കുറിച്ചത്.

Categories
Cricket Latest News Video

ഔട്ടോ.. നോട്ട് ഔട്ടോ ? വിവാദം സൃഷ്ടിച് അമ്പയറുടെ തീരുമാനം ; വീഡിയോ കാണാം

ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിൽ ഇന്ത്യക്ക് 5 വിക്കറ്റിന്റെ തോൽവി, ഗ്രൂപ്പ്‌ ഘട്ടത്തിൽ നേരിട്ട തോൽവിക്ക് പാക്കിസ്ഥാന് മധുര പ്രതികരമായി ഈ വിജയം,ടോസ്സ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും തകർത്തടിച്ചപ്പോൾ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു, ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 54 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു, 16 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 28 റൺസ് നേടിയ രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫ് പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ ഷദബ് ഖാൻ രാഹുലിനെ(28) മുഹമ്മദ്‌ നവാസിന്റെ കൈകളിൽ എത്തിച്ചു.

മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലി പതിയെ ഇന്ത്യയെ നയിച്ചു, മറുവശത്ത് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോഴും കോഹ്ലി ക്ഷമയോടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു, ഇന്ത്യയുടെ കഴിഞ്ഞ കളിയിലെ താരം സൂര്യകുമാറിനെ മുഹമ്മദ്‌ നവാസ് ആസിഫ് അലിയുടെ കൈകളിൽ എത്തിച്ചു, 13 റൺസ് ആയിരുന്നു താരത്തിന്റെ സമ്പാദ്യം, പിന്നാലെ 14 റൺസ് എടുത്ത റിഷഭ് പന്തിനെയും, പാകിസ്താനെതിരായ ഗ്രൂപ്പ്‌ ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യയെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച ഹാർദിക്ക് പാണ്ഡ്യയെ പൂജ്യത്തിന് പുറത്താക്കി മുഹമ്മദ്‌ ഹസ്നൈനും വീഴ്ത്തിയപ്പോൾ ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യക്ക് ലഭിച്ച മുൻതൂക്കം നഷ്ടമായി.

വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് വിരാട് കോഹ്ലി ഉറച്ച് നിന്നപ്പോൾ ഇന്ത്യക്ക് അത് ഏറെ ആശ്വാസം നൽകി, 44 പന്തിൽ 4 ഫോറും 1 സിക്സും അടക്കം 60 റൺസ് നേടിയ കോഹ്ലിയുടെ നിർണായക ഇന്നിങ്സാണ് തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്, ഒടുവിൽ നിശ്ചിത 20 ഓവറിൽ 181/7 എന്ന മികച്ച നിലയിൽ എത്തുകയായിരുന്നു ഇന്ത്യ, പാകിസ്താന് വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ്‌ ഹസ്നൈൻ, നസീം ഷാ, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും, ഷദബ് ഖാൻ 2 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ ക്യാപ്റ്റൻ ബാബർ അസമിനെ(14) രവി ബിഷ്ണോയ് തുടക്കത്തിലേ വീഴ്ത്തി, എന്നാൽ വിക്കറ്റ് കീപ്പർ മുഹമ്മദ്‌ റിസ്‌വാൻ ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ചു, ഒമ്പതാം ഓവറിൽ ഫഖർ സമാനെ (15) ചഹൽ വീഴ്ത്തിയെങ്കിലും പിന്നാലെ വന്ന ഓൾ റൗണ്ടർ മുഹമ്മദ്‌ നവാസ് റിസ്‌വാനുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ  73 റൺസിന്റെ നിർണായക കൂട്ട് കെട്ട് പടുത്തുയർത്തി, 71 റൺസ് എടുത്ത റിസ്‌വാനെ ഹാർദിക്ക് പാണ്ഡ്യ 17ആം ഓവറിൽ വീഴ്ത്തി ബ്രേക്ക്‌ ത്രു സമ്മാനിച്ചെങ്കിലും ആസിഫ് അലിയും (16) കുഷ്ദിൽ ഷായും (14*) അവരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിലെ ഏറെ നിർണായക ഘട്ടത്തിൽ രവി ബിഷ്നോയ് എറിഞ്ഞ 18 ആം ഓവറിൽ പാക്കിസ്ഥാൻ താരം ആസിഫ് അലി വൈഡ് ബോളിൽ ലെഗ് സൈഡിലേക്ക് ഷോട്ടിനു ശ്രമിച്ചെങ്കിലും ബോൾ വിക്കറ്റ് കീപ്പർ കൈയിലൊതുക്കി അമ്പയർ വൈഡ് വിളിച്ചെങ്കിലും ബാറ്റിന്റെ അരികിലൂടെ പോയത് കൊണ്ട് ഇന്ത്യ അത് DRS(decision review system)കൊടുത്തു സ്നിക്കോ മീറ്ററിൽ വളരെ ചെറിയ രീതിയിലുള്ള ഇത് കാണിച്ചെങ്കിലും തേർഡ് അമ്പയർ ഫീൽഡ് അമ്പയറുടെ തീരുമാനം ശരി വെക്കുകയായിരുന്നു,ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങിയ പാക്കിസ്ഥാൻ താരം മുഹമ്മദ്‌ നവാസ് കളിയിലെ താരമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടു.

https://twitter.com/PubgtrollsM/status/1566499313328332800?t=e1aZY7WwGcv6WFLWo3HPYw&s=19
Categories
Cricket Latest News

ഈസി ക്യാച്ച് ഡ്രോപ്പ് ചെയ്ത് അർഷ്ദീപ് സിങ്, ആത്മനിയന്ത്രണം വിട്ട് രോഷാകുലനായി രോഹിത് – വീഡിയോ

അവസാന പന്തുവരെ നീണ്ടു നിന്ന പോരാട്ടത്തിൽ ചെയ്‍സിങ്ങിലൂടെ ഇന്ത്യയ്‌ക്കെതിരെ 5 വിക്കറ്റിന്റെ ജയം സ്വന്തമാക്കി പാകിസ്ഥാൻ. 182 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ബാബർ അസമിനെ നഷ്ട്ടപ്പെട്ടിരുന്നുവെങ്കിലും റിസ്വാന്റെ അവസരോചിതമായ തകർപ്പൻ പ്രകടനം പാകിസ്ഥാൻ തുണയായി. 51 പന്തിൽ 6 ഫോറും 2 സിക്‌സും ഉൾപ്പെടെ 71 റൺസാണ് നേടിയത്.

20 പന്തിൽ 42 റൺസ് നേടിയ നവാസും ചെയ്‌സിങ്ങിൽ നിർണായകമായി. ആദ്യ മത്സരത്തിലെ പരാജയത്തിന് കണക്ക് വീട്ടാൻ അവസാന 2 ഓവറിൽ 26 റൺസായിരുന്നു പാകിസ്ഥാൻ വേണ്ടിയിരുന്നത്. 19ആം ഓവർ ചെയ്യാനെത്തിയ ഭുവനേശ്വർ കുമാർ 19 റൺസ് വഴങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അവസാന ഓവറിൽ 7 റൺസ് ഡിഫെൻഡ് ചെയ്യാൻ ഇന്ത്യ ശ്രമിച്ചുവെങ്കിലും 1 പന്ത് ബാക്കി നിൽക്കെ പാകിസ്ഥാൻ ലക്ഷ്യം മറികടന്നു.

ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും റൺസ് ഒഴുക്കിന് തടയിടാനായില്ല. 4 ഓവറിൽ 44 റൺസ് വഴങ്ങിയ ഹർദിക് പാണ്ഡ്യയാണ്‌ ഏറ്റവും കൂടുതൽ റൺസ് വിട്ടു നൽകിയത്.
പാകിസ്ഥാൻ ഇന്നിങ്സിന്റെ 18ആം ഓവറിലെ മൂന്നാം പന്തിൽ അർഷ്ദീപ് ഈസി ക്യാച്ച് ഡ്രോപ്പ് ചെയ്തത് ക്യാപ്റ്റൻ രോഹിത്തിനെ രോഷാകുലനാക്കിയിരുന്നു. കളിക്കളത്തിൽ സമ്മർദ്ദ ഘട്ടത്തിലും ആത്മസംയമനം പാലിക്കാറുള്ള രോഹിത് ഇത്തവണ നിയന്ത്രണം വിട്ട് ദേഷ്യപ്പെടുകയായിരുന്നു.

മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാമായിരുന്ന ക്യാച്ചാണ് അശ്രദ്ധ മൂലം പാഴാക്കി കളഞ്ഞത്.
ഇതോടെ ആസിഫ് അലിക്ക് ലൈഫ് ലഭിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ഭുവനേശ്വർ കുമാറിനെതിരെ 3 പന്തിൽ 11 റൺസ് അടിച്ചു കൂട്ടി ലഭിച്ച അവസരം ആസിഫ് മുതലാക്കുകയും ചെയ്തു.

https://twitter.com/Insidercricket1/status/1566490674845069312?t=BLzwESSlgnSABw_E76CbDA&s=19

നേരെത്തെ കോഹ്ലിയുടെ ഇന്നിങ്സ് കരുത്തിലാണ് ഇന്ത്യ 182 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ചത്. 44 പന്തിൽ 4 ഫോറും 1 സിക്‌സും അടക്കം 60 റൺസാണ് കോഹ്ലി നേടിയത്. 28 റൺസുമായി രോഹിതും രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. അഞ്ചാം ഓവറിന് പിന്നാലെ 3 വിക്കറ്റ് പെട്ടെന്ന് നഷ്ട്ടമായത് ഇന്ത്യൻ സ്കോറിന്റെ വേഗത കുറച്ചു. മികച്ച ഫോമിലുള്ള സൂര്യകുമാറും (13) ഹർദിക് പാണ്ഡ്യയും (0) ഇത്തവണ നിരാശപ്പെടുത്തി.

Categories
Cricket

അനാവശ്യ ഷോട്ട് കളിച്ച് റിഷഭ് പന്തിന്റെ മടക്കം, ഡ്രസിങ് റൂമിൽ ശകാരിച്ച് രോഹിത് ; വീഡിയോ

പാകിസ്ഥാനെതിരായ  മത്സരത്തിൽ അനാവശ്യ ഷോട്ട് കളിച്ച് 14 റൺസുമായി പുറത്തായ യുവതാരം റിഷഭ് പന്തിനെതിരെ ഡ്രസിങ് റൂമിൽ വെച്ച് ചൂടാവുന്ന രോഹിതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. സൂര്യകുമാർ യാദവ് പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ റിഷഭ് പന്ത് 12 റൺസുമായി  നിൽക്കെയാണ് ഷദാബ് ഖാന്റെ ഡെലിവറിയിൽ റിവേഴ്‌സ് സ്വീപിന് ശ്രമിക്കുന്നതിനിടെ ക്യാച്ചിലൂടെ പുറത്തായത്.

റിഷഭ് പന്തിന്റെ പുറത്താകലിൽ അതൃപ്തനായ ക്യാപ്റ്റൻ രോഹിത് നെറ്റിചുളിച്ച് കൊണ്ടായിരുന്നു വരവേറ്റത്. തുടർന്ന് പുറത്താകലുമായി ബന്ധപ്പെട്ട്
ഡ്രസിങ് റൂമിൽ പന്തിനോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ടി20യിൽ മോശം ഫോമിൽ തുടരുന്ന റിഷഭ് പന്ത് ഇത്തരത്തിൽ പുറത്തായത് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരാൻ കാരണമായിരിക്കുകയാണ്.

അതേസമയം മത്സരത്തിൽ കോഹ്ലിയുടെ ഇന്നിങ്സ് കരുത്തിൽ ഇന്ത്യ 182 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്. 44 പന്തിൽ 4 ഫോറും 1 സിക്‌സും അടക്കം 60 റൺസാണ് നേടിയത്. 28 റൺസുമായി രോഹിതും രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. അഞ്ചാം ഓവറിന് പിന്നാലെ 3 വിക്കറ്റ് പെട്ടെന്ന് നഷ്ട്ടമായത് ഇന്ത്യൻ സ്കോറിന്റെ വേഗത കുറച്ചു. മികച്ച ഫോമിലുള്ള സൂര്യകുമാറും (13) ഹർദിക് പാണ്ഡ്യയും (0) ഇത്തവണ നിരാശപ്പെടുത്തി.

https://twitter.com/Insidercricket1/status/1566801488030187521?t=SKCh33sFjSJBNJcnVwM9aw&s=19
https://twitter.com/div_yumm/status/1566447565947949057?t=yoLUu9mGl47FU2z7gk6VTQ&s=19

മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാൻ ഇതുവരെ 11 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ 82 റൺസ് നേടിയിട്ടുണ്ട്. 32 പന്തിൽ 44 റൺസുമായി റിസ്വാനും 6 പന്തിൽ 12 റൺസുമായി നവാസുമാണ് ക്രീസിൽ. 14 റൺസ് മാത്രം നേടി പുറത്തായി ക്യാപ്റ്റൻ ബാബർ അസം ഇത്തവണയും നിരാശപ്പെടുത്തി. ഏഷ്യാകപ്പിൽ ഇതുവരെ ബാബർ അസമിന് ഫോം കണ്ടെത്താനായിട്ടില്ല. 15 റൺസ് നേടിയ ഫഖർ സമാന്റെ വിക്കറ്റുമാണ് പാകിസ്ഥാൻ നഷ്ട്ടമായത്.

Categories
Cricket Latest News Malayalam Video

സൂര്യയെ സ്ലെഡ്ജ് ചെയ്ത് പ്രകോപിതനാക്കാൻ ശ്രമിച്ചു ഷദബ് ഖാൻ ,പക്ഷേ പക്വതയോടെ അത് കൈകാര്യം ചെയ്തു സുര്യ : വീഡിയോ

ഏഷ്യകപ്പിലെ സൂപ്പർ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിൽ ടോസ്സ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു, ഓപ്പണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും തകർത്തടിച്ചപ്പോൾ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു, ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 54 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കി ഇന്ത്യക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു, 16 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 28 റൺസ് നേടിയ രോഹിത്തിനെ പുറത്താക്കി ഹാരിസ് റൗഫ് പാകിസ്താന് ആദ്യ വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ ഷദബ് ഖാൻ രാഹുലിനെ(28) മുഹമ്മദ്‌ നവാസിന്റെ കൈകളിൽ എത്തിച്ചു.

മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്ലി പതിയെ ഇന്ത്യയെ നയിച്ചു, മറുവശത്ത് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോഴും കോഹ്ലി ക്ഷമയോടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു, ഇന്ത്യയുടെ കഴിഞ്ഞ കളിയിലെ താരം സൂര്യകുമാറിനെ മുഹമ്മദ്‌ നവാസ് ആസിഫ് അലിയുടെ കൈകളിൽ എത്തിച്ചു, 13 റൺസ് ആയിരുന്നു താരത്തിന്റെ സമ്പാദ്യം, പിന്നാലെ 14 റൺസ് എടുത്ത റിഷഭ് പന്തിനെയും, പാകിസ്താനെതിരായ ഗ്രൂപ്പ്‌ ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യയെ അവിശ്വസനീയമായ വിജയത്തിലേക്ക് നയിച്ച ഹാർദിക്ക് പാണ്ഡ്യയെ പൂജ്യത്തിന് പുറത്താക്കി മുഹമ്മദ്‌ ഹസ്നൈനും വീഴ്ത്തിയപ്പോൾ ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യക്ക് ലഭിച്ച മുൻതൂക്കം നഷ്ടമായി.

വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് വിരാട് കോഹ്ലി ഉറച്ച് നിന്നപ്പോൾ ഇന്ത്യക്ക് അത് ഏറെ ആശ്വാസം നൽകി, 44 പന്തിൽ 4 ഫോറും 1 സിക്സും അടക്കം 60 റൺസ് നേടിയ കോഹ്ലിയുടെ നിർണായക ഇന്നിങ്സാണ് തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്, ഒടുവിൽ നിശ്ചിത 20 ഓവറിൽ 181/7 എന്ന മികച്ച നിലയിൽ എത്തുകയായിരുന്നു ഇന്ത്യ, പാകിസ്താന് വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ്‌ ഹസ്നൈൻ, നസീം ഷാ, മുഹമ്മദ് നവാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും, ഷദബ് ഖാൻ 2 വിക്കറ്റും വീഴ്ത്തി.

മത്സരത്തിനിടെ ഒമ്പതാം ഓവറിൽ ബോൾ ചെയ്യുന്നതിടെ ഷദബ് ഖാൻ സൂര്യകുമാർ യാദവിനെ സ്ലെഡ്ജ് ചെയ്ത് പ്രകോപിതനാക്കാൻ ശ്രമിച്ചെങ്കിലും സൂര്യകുമാർ വളരെ പക്വതയോടെ അത് കൈകാര്യം ചെയ്തു, ഷദബ് ഖാന്റെ ബോളിൽ ലോങ്ങ്‌ ഓഫിൽ ബൗണ്ടറിക്ക് ശ്രമിച്ച സൂര്യകുമാറിന് അതിന് സാധിച്ചില്ല പാക്കിസ്ഥാൻ ഫീൽഡർ ബോൾ ഡൈവ് ചെയ്ത് മികച്ച ഫീൽഡിങ്ങിലൂടെ ബൗണ്ടറി തടയുകയായിരുന്നു.

Categories
Cricket Latest News Video

സിക്സ് അടിച്ചു ഫിഫ്റ്റി തികച്ച ശേഷം ഒരു ആഘോഷം ഉണ്ട് ,യാ മോനെ..വീഡിയോ കാണാം

ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കി തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ചുറി നേട്ടവുമായി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. 44 പന്തിൽനിന്നും നാല് ബൗണ്ടറിയും ഒരു സിക്സും അടക്കം 60 റൺസ് നേടിയ കോഹ്‌ലി തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലിയിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

അവസാന ഓവറിലെ നാലാം പന്തിൽ ഡബിൾ എടുക്കാനുള്ള ശ്രമത്തിൽ റൺ ഔട്ട് ആകുകയായിരുന്നു അദ്ദേഹം. മികച്ചൊരു ഡൈവിലൂടെ വിക്കറ്റ് കീപ്പർ നിൽക്കുന്ന ഭാഗത്ത് വെച്ച് ക്രീസിൽ എത്താൻ കോഹ്‌ലി ശ്രമിച്ചുവെങ്കിലും ഡീപ് സ്ക്വയർ ലെഗിൽ നിന്നുള്ള ആസിഫ് അലിയുടെ ത്രോ കിറുകൃത്യമായി സ്റ്റമ്പിൽ പതിക്കുകയായിരുന്നു.

എങ്കിലും മത്സരത്തിൽ ഉടനീളം തന്റെ വിന്റേജ് ശൈലിയിൽ കളിക്കാൻ സാധിച്ച കോഹ്‌ലി, ഇപ്പോൾ താൻ പഴയ ഫോമിലേക്ക് മടങ്ങി എത്തിയിരിക്കുന്നു എന്ന് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. ഏഷ്യ കപ്പ് ടൂർണമെന്റിൽ കോഹ്‌ലിയുടെ ഫോമിനെ കുറിച്ചായിരുന്നു എല്ലാവരുടെയും ചർച്ച. യുവതാരങ്ങളുടെ അവസരം കളഞ്ഞു കോഹ്‌ലിയെ ടീമിൽ ഉൾപ്പെടുത്തിയതിൽ ഒരുപാടു പേർ നെറ്റി ചുളിച്ചിരുന്നു.

എന്നാൽ എല്ലാ വിമർശകരുടെയും വായടപ്പിച്ച് തന്റെ ബാറ്റ് കൊണ്ട് മറുപടി നൽകുകയാണ് ഇതിഹാസ താരം വിരാട് കോഹ്‌ലി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാന് എതിരെ 35 റൺസ് നേടി ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വിക്കറ്റ് നഷ്ടമാകാതെ കാത്തു. രണ്ടാം മത്സരത്തിൽ ഹോങ്കോങ് ടീമിനെതിരെ 44 പന്തിൽ 59 റൺസ് എടുത്ത് ടൂർണമെന്റിലെ ഇത്തവണത്തെ ആദ്യ അർദ്ധ സെഞ്ചുറി നേടിയ താരവുമായി.

ഇന്നത്തെ മത്സരത്തിൽ സിക്സ് അടിച്ചാണ് അദ്ദേഹം തന്റെ അർദ്ധ സെഞ്ചുറി നേട്ടം പൂർത്തിയാക്കിയത്. മുഹമദ് ഹസ്‌നൈൻ എറിഞ്ഞ പതിനെട്ടാം ഓവറിന്റെ അവസാന പന്തിലായിരുന്നു സംഭവം. കൗ കോർണെറിലേക്ക്‌ ഒരു മികച്ച വിപ്പ്‌ ഷോട്ടിലൂടെയാണ് സിക്സ് നേടി ഫിഫ്റ്റി പൂർത്തിയാക്കിയത്. മത്സരത്തിൽ കോഹ്‌ലി നേടിയ ഒരേയൊരു സിക്സും അതായിരുന്നു.

സിക്സ് അടിച്ചു ഫിഫ്റ്റി തികച്ച ശേഷം ഒരു ആഘോഷം ഉണ്ട് ,യാ മോനെ..വീഡിയോ കാണാം.

Categories
Cricket India Malayalam

4 6 ആദ്യ ഓവറിൽ തന്നെ ഹിറ്റ്മാൻ ഷോ !രോഹിത് ശർമയുടെ ആദ്യ ഓവറിലെ വെടിക്കെട്ട് കാണാം

ഇന്ത്യാ പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ടീം ഇന്ത്യക്ക് ആവേശോജ്ജ്വല തുടക്കം. ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ഉപനായകൻ കെ എൽ രാഹുലും തുടക്കം മുതലേ ആക്രമിച്ച് കളിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പവർപ്ലയിലെ മെല്ലേപോക്കിന് സ്ഥിരം വിമർശനം ഉയർന്നതോടെയാണ് ഇന്ന് ശൈലി മാറ്റിയത്.

ആദ്യ ഓവറിൽ തന്നെ നായകൻ രോഹിത് ശർമ്മ നയം വ്യക്തമാക്കി. കഴിഞ്ഞ പോരാട്ടത്തിൽ രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തിയ പേസർ നസീം ഷായാണ് ആദ്യ ഓവർ എറിയാൻ എത്തിയത്. നാലാം പന്തിൽ ക്രീസ്‌ വിട്ട് ഇറങ്ങിയ രോഹിത് കവറിനു മുകളിലൂടെ പന്ത് പറത്തി ബൗണ്ടറി നേടി. അവസാന പന്തിൽ മികച്ചൊരു പുൾ ഷോട്ട് കളിച്ച് മിഡ് വിക്കറ്റിന് മുകളിലൂടെ ഏറ്റവും നീളം കൂടിയ ഭാഗത്തേക്ക് സിക്സർ നേടി.

ഒന്നാം വിക്കറ്റിൽ 5.1 ഓവറിൽ 54 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്. 16 പന്തിൽ 3 ബൗണ്ടറിയും രണ്ട് സിക്സും അടക്കം 28 റൺസ് നേടിയ രോഹിത്തിന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. ഹാരിസ് റൗഫ് ആണ് വിക്കറ്റ് നേടിയത്. തൊട്ടടുത്ത് ഓവറിൽ രാഹുലിനെ സ്പിന്നർ ശധാബ് ഖാനും പുറത്താക്കി. 20 പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സും അടക്കം 28 റൺസ് ആണ് രാഹുൽ എടുത്തത്.

മത്സരത്തിൽ ടോസ് നേടിയ പാക്ക് നായകൻ ബാബർ അസം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹോങ്കോങ്ങിന്‌ എതിരായ മത്സരത്തിൽ ഇന്ത്യ വിശ്രമം അനുവദിച്ച ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ടീമിൽ മടങ്ങിയെത്തി. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്‌ പുറത്തിരിക്കേണ്ടിവന്നപ്പോൾ ഇടംകയ്യൻ ബാറ്റർ എന്ന ആനുകൂല്യം ലഭിച്ച ഋഷഭ് പന്ത് സ്ഥാനം നിലനിർത്തി.

കാൽമുട്ടിനു പരുക്കേറ്റ ജഡേജ ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു. പകരക്കാരനായി സ്ക്വാഡിൽ ഉൾപ്പെടുത്തിയ ആക്സർ പട്ടേലിനെ ടീമിൽ നേരിട്ട് ഉൾപ്പെടുത്തും എന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ട് ലെഗ് സ്പിന്നർ രവി ബിഷ്‌നോയ്‌ ടീമിൽ ഇടം നേടി. രവിചന്ദ്രൻ അശ്വിനും അവസരം ലഭിച്ചില്ല. ചെറിയ തോതിൽ പനി ബാധിച്ച പേസർ ആവേശ് ഖാന് പകരം ഓൾറൗണ്ടർ ദീപക് ഹൂഡക്ക് അവസരം ലഭിച്ചു.

പാക്കിസ്ഥാൻ നിരയിൽ പരുക്കേറ്റ പേസർ ഷാനവാസ് ദഹാനിക്ക് പകരം മുഹമ്മദ് ഹസ്നൈൻ ടീമിൽ ഇടം നേടി. നേരത്തെ ടൂർണമെന്റിന്‌ മുന്നേതന്നെ കാൽമുട്ടിനു പരുക്കേറ്റ പാക്കിസ്ഥാന്റെ ഒന്നാം നമ്പർ പേസർ ഷഹീൻ ഷാ അഫ്രീദിക്ക് പകരം ടീമിൽ ഇടം പിടിച്ച താരമായിരുന്നു അദ്ദേഹം. എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് മത്സരങ്ങളിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

4 6 ആദ്യ ഓവറിൽ തന്നെ ഹിറ്റ്മാൻ ഷോ !രോഹിത് ശർമയുടെ ആദ്യ ഓവറിലെ വെടിക്കെട്ട് കാണാം.

Categories
Latest News

പത്രസമ്മേളനത്തിനിടെ ‘സെക്സി’ എന്ന വാക്ക് ഒഴിവാക്കാൻ ശ്രമിക്കുന്ന ദ്രാവിഡ് ; രസകരമായ വീഡിയോ കാണാം

ഏഷ്യാകപ്പിലെ പാകിസ്ഥാനെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കാൻ ഇന്ത്യൻ ഹെഡ് കോച്ച് ദ്രാവിഡ് എത്തിയിരുന്നു.  ഇരു ടീമിലെയും ബൗളിങ് അറ്റാക്കിനെ കുറിച്ച് സംസാരിക്കുന്നതിനിടെ ‘സെക്സി’ എന്ന വാക്ക് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുന്ന ദ്രാവിഡിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

സംഭവം ഇങ്ങനെ… ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നടത്തിയ ബൗളിങ് പ്രകടനത്തെ കുറിച്ച് ദ്രാവിഡിനോട് ചോദിച്ചു, അവർക്ക് മികച്ച ലൈനപ്പ് ഉണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും, തന്റെ ബൗളർമാരെയും അദ്ദേഹം പ്രതിരോധിരോധിക്കുകയും ചെയ്തു. ഇങ്ങനെയായിരുന്നു ദ്രാവിഡിന്റെ മറുപടി…

“അതെ, അവർ നന്നായി പന്തെറിഞ്ഞു, ഞാൻ അത് നിഷേധിക്കില്ല. തീർച്ചയായും അവർ ഒരു മികച്ച ബൗളിംഗ് ടീമാണ്. എന്നാൽ അവരെ 147 ൽ ഒതുക്കുന്നതിന് ഞങ്ങളും നന്നായി ബൗൾ ചെയ്തു. ഇന്ത്യയുടെ ബൗളിംഗ് ആക്രമണം അത്ര ഗ്ലാമറസ് ആയി കാണപ്പെടില്ലെങ്കിലും അവർ തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നു”.

അവസാനമാണ് ദ്രാവിഡ് ഗ്ലാമറസ് എന്ന വാക്ക് ഉപയോഗിക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ ‘സെക്സി’ എന്ന വാക്കായിരുന്നു ദ്രാവിഡിന്റെ മനസ്സിൽ വന്നത്. സന്ദര്‍ഭോചിതമായ വാക്ക് അല്ലാത്തതിനാൽ മറ്റൊന്നിനായി ആലോചിക്കുകയായിരുന്നു. ഒടുവിൽ വാക്ക് ലഭിക്കാത്തായതോടെ തന്റെ മനസ്സിലുള്ള വാക്ക് എന്താണെന്ന് ചെറിയ സൂചന നൽകി.

അതേസമയം ഒരു ബൗളറെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ ബൗളിംഗിലെ റിസൾട്ട് വെച്ചാണെന്ന് ദ്രാവിഡ് കൂട്ടിച്ചേർത്തു. “135 അല്ലെങ്കിൽ 145 അല്ലെങ്കിൽ 125 സ്പീഡിലോ ബൗൾ ചെയ്താലും,  പന്ത് സ്വിംഗ് ചെയ്താലും ഇല്ലെങ്കിലും, ഒരു ബൗളറെ  വിശകലനം ചെയ്യുന്നത് റിസൾട്ട് അനുസരിച്ചാണ്, ”ദ്രാവിഡ് പറഞ്ഞു.

Categories
Cricket Latest News

ബൗണ്ടറിക് പിന്നാലെ പിച്ചിൽ ഏറ്റുമുട്ടി റാഷിദ് ഖാനും ഗുണതിലകയും, ഒടുവിൽ റാഷിദ് ഖാൻ  മറുപടി നൽകിയത് ഇങ്ങനെ

ഏഷ്യാകപ്പിന്റെ സൂപ്പർ ഫോറിലെ ശ്രീലങ്ക – അഫ്ഗാനിസ്ഥാൻ പോരാട്ടത്തിനിടെ വാക്ക് പോരിൽ ഏർപ്പെട്ട് റാഷിദ് ഖാനും ധനുഷ്‌ക ഗുണതിലകയും. 17ആം ഓവറിലെ ആദ്യ പന്തിൽ ശ്രീലങ്കൻ താരം റാഷിദ് ഖാനെതിരെ ബൗണ്ടറി നേടിയതിന് പിന്നാലെയായിരുന്നു സംഭവം, അതിന് ശേഷം അഫ്ഗാനിസ്ഥാൻ ബൗളർ ഗുണതിലകയോട് എന്തോ പറയുന്നതായി കാണപ്പെട്ടു. 

ക്രീസിൽ ഉണ്ടായിരുന്ന രാജപക്ഷ സമയോചിതമായി ഇടപ്പെട്ടതോടെ തർക്കം വഷളായില്ല. പിച്ചിന്റെ മധ്യത്തിൽ വാക്ക് പൊരുമായി അൽപ്പനേരം നീണ്ടുനിൽക്കുകയായിരുന്നു. ഏറ്റുമുട്ടിയതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പിന്നീട് അതേ ഓവറിലെ നാലാം പന്തിൽ ഗുണതിലകയുടെ സ്തംപ് തെറിപ്പിച്ചായിരുന്നു റാഷിദ് ഖാൻ മറുപടി നൽകിയത്. സ്ലോഗ് സ്വീപ് ചെയ്യാൻ നോക്കിയ ഗുണതിലകയുടെ സ്തംപ് മനോഹരമായ ഡെലിവറിയിലൂടെ പിഴുതെടുക്കുകയായിരുന്നു.

അതേസമയം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 175 റൺസ് നേടിയിരുന്നുവെങ്കിലും ചെയ്‍സിങ്ങിന് ഇറങ്ങിയ ശ്രീലങ്കയെ പിടിച്ചുകെട്ടാനായില്ല. 5 പന്തുകൾ ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ട്ടത്തിൽ ശ്രീലങ്ക ലക്ഷ്യം കണ്ടു. നിസ്സങ്ക (28 പന്തിൽ 35), കുസാൽ മെൻഡിസ് (19 പന്തിൽ 36), ഗുണത്തിലക (20 പന്തിൽ 33), രാജപക്ഷ (14 പന്തിൽ 31) എന്നിവരുടെ പ്രകടനമാണ് അഫ്ഗാനിസ്ഥാന്റെ മികച്ച ബൗളിങ് നിരയ്ക്ക് മുന്നിൽ ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്.

4 ഓവറിൽ 39 റൺസ് വിട്ടു നൽകി 1 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാൻ ബൗളിങ് മികവ് പുലർത്താനായില്ല.
4 ഓവറിൽ 30 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ മുജീദബുർ റഹ്‌മാനാണ് മികച്ച ബൗളിങ് പ്രകടനം നടത്തിയത്.  നേരെത്തെ ബാറ്റിങ്ങിനിടെ  45 പന്തിൽ 6 സിക്‌സും 4 ഫോറും ഉൾപ്പെടെ 84 റൺസ് നേടിയ ഓപ്പണർ ഗുർബാസിന്റെ ഇന്നിംഗ്സാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്‌കോർ സമ്മാനിച്ചത്. ഒരുവേള അഫ്ഗാനിസ്ഥാൻ 200ന് അടുത്തെങ്കിലും സ്‌കോർ ചെയ്യുമെന്ന് കരുതിയെങ്കിലും മധ്യനിരയിൽ പെട്ടെന്ന് വിക്കറ്റ് വീണത് സ്‌കോർ 175ൽ ഒതുങ്ങി.

Categories
Cricket

ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച് സിംബാബ്‌വെ! ; ആദ്യമായി ഏകദിനത്തിൽ ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ തോല്പിച്ച് സിംബാബ്‌വെ

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ 3 വിക്കറ്റിന്റെ ജയം നേടി ചരിത്രം കുറിച്ച് സിംബാബ്‌വെ. ഓസ്‌ട്രേലിയൻ മണ്ണിൽ ഇതാദ്യമായിട്ടാണ് സിംബാബ്‌വെ ഏകദിനത്തിൽ ജയം നേടുന്നത്. 142 വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെ 3 വിക്കറ്റ് ബാക്കി നിൽക്കെ 39ആം ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു.
47 പന്തിൽ 35 റൺസ് നേടിയ മറുമനി, 72 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്ന് ചകബ്വ എന്നിവരാണ് സിംബാബ്‌വെയ്ക്ക് വേണ്ടി ബാറ്റിങ്ങിൽ തിളങ്ങിയത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഹെസ്ൽവുഡ് 3 വിക്കറ്റും സ്റ്റാർക്ക്, ഗ്രീൻ, സ്റ്റോയ്നിസ്, അഗർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 5ന് 77 എന്ന നിലയിലേക്ക് വീണ സിംബാബ്‌വെ ഒരു ഘട്ടത്തിൽ പരാജയപ്പെടുമെന്ന് കരുതിയെങ്കിലും മുൻയോംഗയും ചകബ്വയും ചേർന്ന് ജാഗ്രതയോടെ റൺസ് ഉയർത്തുകയായിരുന്നു. ആറാം വിക്കറ്റ് നഷ്ട്ടപ്പെടും മുമ്പേ ഇരുവരും ചേർന്ന് 38 റൺസ് കൂട്ടിച്ചേർത്തു.

നേരെത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ ദയനീയ ബാറ്റിങ് പ്രകടനമാണ് ക്രിക്കറ്റ് ലോകം കണ്ടത്. 141 റൺസിൽ ഓൾ ഔട്ട് ആവുകയായിരുന്നു. ഓപ്പണറായി എത്തി ഒരു ഭാഗത്ത് 94 റൺസുമായി പൊരുതിയ വാർണറിന്റെ ഇന്നിങ്സാണ് ഓസ്‌ട്രേലിയയെ മൂന്നക്കം കടത്തിയത്. മറ്റുള്ളവർ ചേർന്ന് നേടിയത് വെറും 38 റൺസാണ്.

സ്റ്റീവ് സ്മിത്ത് (1), ഫിഞ്ച് (5), സ്റ്റോയ്നിസ് (3), മാക്‌സ്വെൽ (19) എന്നിങ്ങനെയായിരുന്നു ഓസ്‌ട്രേലിയയുടെ മുൻനിര ബാറ്റർമാരുടെ സ്‌കോർ. ഓപ്പണറായി എത്തിയ വാർണർ എട്ടാം വിക്കറ്റ് വരെ ക്രീസിൽ ഉണ്ടായിരുന്നു. സെഞ്ചുറിക്ക് അരികെ ബൗണ്ടറിക്ക് ശ്രമിച്ച വാർണർ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. സിംബാബ്‌വെയ്ക്ക് വേണ്ടി റിയാൻ ബർൽ 5 വിക്കറ്റ് വീഴ്ത്തി, ഒപ്പം ബ്രാഡ് ഇവാൻസ് 2 വിക്കറ്റും.