Categories
Uncategorized

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വൻറി20 പരമ്പരക്ക് നാളെ തുടക്കം. മത്സരം ലൈവ് ആയി കാണാനുള്ള മാർഗങ്ങൾ

ഹോം ടെസ്റ്റ് സീരീസിൽ ന്യൂസിലാൻഡിനെതിരെ തകർന്നടിഞ്ഞ ഇന്ത്യ യുവതാരങ്ങളുമായി ദക്ഷിണാഫ്രിക്കയിലേക്ക്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായുള്ള ട്വൻറി 20 പരമ്പര നാളെ ഡർബനിൽ ആരംഭിക്കും. നാലു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കഴിഞ്ഞ 20 20 ലോകകപ്പ് ഫൈനലിന്റെ ആവർത്തനം തന്നെയാണ് നാളത്തെ മത്സരം. അന്ന് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർക്കായിരുന്നു രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം നേടിയത്.

പക്ഷേ ലോകകപ്പിന്റെ ശേഷം 20 20 ക്രിക്കറ്റിൽ നിന്നും വിരമിച്ച രോഹിത് ശർമ വിരാട് കോലി എന്നിവർ ഇല്ലാതെ യുവതാരങ്ങളും ആയിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ശ്രീലങ്ക ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾക്കെതിരെ പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ ട്വൻറി20 ക്യാപ്റ്റൻ. നാളത്തെ മത്സരം മലയാളികൾക്കും പ്രധാനപ്പെട്ടതാണ്. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ സെഞ്ച്വറി നേടി ഉജ്ജ്വല ഫോമിൽ കളിക്കുന്ന സഞ്ജു സാംസൺ നാളെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയയിലേക്ക് എതിരായുള്ള പരമ്പരക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഒരുക്കുന്ന തിരക്കിലായതിനാൽ ഗൗതം ഗംഭീറിനു പകരം ലക്ഷ്മൺ ആണ് ഇന്ത്യയുടെ കോച്ച്.

നാളത്തെ മത്സരം ഇന്ത്യൻ സമയം രാത്രി 8:30നാണ് ആരംഭിക്കുന്നത്. സ്പോർട്സ് 18ൽ ഇന്ത്യയിൽ മത്സരം സംരക്ഷണം ചെയ്യുന്നത്. കൂടാതെ ജിയോ സിനിമയിലും മത്സരം ലൈവ് ആയി കാണാം.

Categories
Uncategorized

പത്തുവർഷത്തിനുശേഷം റാങ്കിങ്ങിൽ ആദ്യ ഇരുപതിൽ പോലും ഇല്ലാതെ കോലി. നേട്ടം ഉണ്ടാക്കി പന്ത്

സച്ചിൻ ടെണ്ടുൽക്കർക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോലി. വൈറ്റ് ബോൾ ക്രിക്കറ്റിലും റെഡ് ബോൾ ക്രിക്കറ്റിലും അദ്ദേഹത്തിൻറെ റെക്കോർഡുകൾ ഒട്ടനവധിയാണ്. ഐസിസി റാങ്കുകളിൽ ഒരുപാട് കാലം ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ ഈ സൂപ്പർ താരം.

എന്നാൽ കഴിഞ്ഞ ഒന്ന് രണ്ട് വർഷമായി അദ്ദേഹത്തിന് ശനിദശയാണ്.ഇടയ്ക്കിടക്ക് ഫോമിലേക്ക് എത്തുമെങ്കിലും പഴയ ആ ബാറ്റിംഗ് മികവ് നഷ്ടപ്പെട്ടിട്ട്. ഈയടുത്ത് നാട്ടിൽ ന്യൂസിലാൻഡിനെതിരെ ഉള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 3-0 നൂ തകരുകയും വിരാട് കോലി പഴയ ഫോമിന്റെ നിഴൽ നിഴൽ മാത്രമാവുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ ഐസിസി പുതുതായി പുറത്തുവിട്ട റാങ്ക് ലിസ്റ്റിലും താരം മുമ്പൊന്നും ഇല്ലാത്ത വിധം താഴെ പോയിരിക്കുന്നു. ന്യൂസിലാൻഡിലെ എതിരായുള്ള പരമ്പരയിൽ ആറ് ഇന്നിംഗ്സുകളിൽ ആയി കോലി വെറും 93 റൺസ് മാത്രമാണ് നേടിയത്. ഇതോടെ ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ അദ്ദേഹം ആദ്യ ഇരുപതിൽ പോലും ഇല്ല. ലിസ്റ്റിൽ 22 ആം സ്ഥാനത്താണ് ഇന്ത്യയുടെ മുൻ ക്യാപ്ടൻ.

അതേ സമയം ടെസ്റ്റ് പരമ്പരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ പന്ത് തൻറെ സ്ഥാനം റാങ്കിങ്ങിൽ മെച്ചപ്പെടുത്തി .പതിനൊന്നാം സ്ഥാനത്തു നിന്നും ആറാം സ്ഥാനത്തേക്ക് താരം കുതിച്ചു

Categories
Uncategorized

തോൽവിയിൽ മുറിവേറ്റ ഇന്ത്യയെ ഭയക്കണം എന്ന് ഓസ്ട്രേലിയൻ സൂപ്പർതാരം.വാർത്ത ഇതാ

സ്വന്തം നാട്ടിൽ ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഓസ്ട്രേലിയയിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. പക്ഷേ ചരിത്രത്തിൽ ആദ്യമായി ഒരു ഹോം സീരീസിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ട ഇന്ത്യ വലിയ സമ്മർദ്ദത്തിലാണ്. സീനിയർ-ജൂനിയർ താരങ്ങൾ അണിനിരന്നിട്ടും കിവീസിനോട് തോൽക്കാനായിരുന്നു ടീം ഇന്ത്യയുടെ വിധി.

എന്നാൽ നാട്ടിലെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയെ സൂക്ഷിക്കണമെന്ന് പറഞ്ഞു ഓസ്ട്രേലിയയിലേക്ക് മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ് അവരുടെ ഫാസ്റ്റ് ബോളർ ജോഷ് ഹൈസൽവുഡ്. ഹോം സീരീസിലെ തോൽവിയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള ലക്ഷ്യവും ആയിട്ട് ഇറങ്ങുന്ന ഇന്ത്യ തങ്ങൾക്ക് ഒരു ഭീഷണി തന്നെയാണ് എന്നാണ് ഓസീസ് താരം പറഞ്ഞത്. ന്യൂസിലാൻഡ് പരമ്പരയിലെ തോൽവി ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള സാധ്യത കുറച്ചിരിക്കുകയാണ്. ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ നേരിടാൻ പോകുന്ന ഇന്ത്യക്ക് അവരെ 4-1 എന്ന നിലയിൽ പരാജയപ്പെടുത്തിയാലേ ഇനി ഫൈനലിലേക്ക് ചാൻസ് ഉള്ളൂ. മാത്രമല്ല ഓസ്ട്രേലിയൻ പരമ്പര മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കൊഹ്‌ലി, അശ്വിൻ, ജഡേജ എന്നിവർക്ക് വളരെ നിർണായകമാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഓസ്ട്രേലിയയിൽ ഒരു മിന്നും ടെസ്റ്റ് പരമ്പര തന്നെ നമുക്ക് പ്രതീക്ഷിക്കാം

Categories
Uncategorized

ഹേ പ്രഭു ഹേ ക്യാ ഹുവ? പന്തിൻ്റെ മുന്നിൽ ഡാൻസ് കളിച്ച് സർഫറാസ്,രസകരമായ വീഡിയോ കാണാം

ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ പരാജയത്തെ അഭിമുഖീകരിക്കുകയാണ് ടീം ഇന്ത്യ. പക്ഷേ ആദ്യ ഇന്നിംഗ്സിൽ വെറും 46 റൺസിന് പുറത്തായ ഇന്ത്യ മികച്ച പോരാട്ട വീര്യമാണ് രണ്ടാം ഇന്നിംഗ്സിൽ പുറത്തെടുത്തത്. ഇതിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് യുവ താരങ്ങളായ സർഫ്രസ് ഖനോടും റിഷാബ് പന്തിനോടും ആണ്. സെഞ്ച്വറി നേടിയ സർഫ്രാസും 99 റൺസ് നേടിയ പന്തും മികച്ച പ്രകടനമാണ് നടത്തിയത്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് കാണാനും രസകരമായിരുന്നു. അതിൽ ഒരു നിമിഷമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

സർഫ്രസ് 94 റൺസെടുത്ത് നിൽക്കുമ്പോൾ ഹെൻട്രിയുടെ ഒരു ബൗളിൽ സിംഗിൾ പൂർത്തിയാക്കി ഡബിളിനായി ഓടി. പക്ഷേ റൺഔട്ട് സാധ്യത മുന്നിൽകണ്ട് സെക്കൻഡ് റണ്ണിന് ആയിട്ടുള്ള ഓട്ടം തിരിഞ്ഞോടി. ഈ സമയം തൻറെ കോൾ ശ്രദ്ധിക്കാതിരുന്ന പന്തിനോട് ഓടണ്ട എന്നും പറഞ്ഞു താരം ജമ്പ് ചെയ്യുന്നത് കാണാമായിരുന്നു. ഡ്രസ്സിംഗ് റൂമിലും ഗ്യാലറിയിലും ഈ രംഗം ചിരി പടർത്തി.
രസകരമായ ആ വീഡിയോ കാണാം

Categories
Uncategorized

താൻ എവിടത്തെ അംബയർ ആടോ? മത്സരത്തിൻ്റെ അവസാന നിമിഷം അമ്പയറോട് ചൂടായി കോഹ്‌ലിയും രോഹിതും : വിടെയോ കാണാം

ന്യൂസിലാൻഡിന് എതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിവസമായ ഇന്ന് ന്യൂസിലാൻഡിന് ജയിക്കാൻ 107 റൺസ് ആണ് വേണ്ടത്. ഇന്ത്യക്ക് 10 വിക്കറ്റും.

എന്നാൽ നാലാം ദിവസമായ ഇന്നലെ അവസാന സെഷനിൽ ബൗളിംഗ് ആനുകൂല്യം മുതലാക്കാൻ കഴിയാത്ത കലിപ്പിലാണ് ഇന്ത്യൻ താരങ്ങൾ. വെളിച്ച കുറവ് കാരണം മത്സരം നേരത്തെ നിർത്താൻ അമ്പയർമാർ തീരുമാനിച്ചു. പക്ഷേ ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി എന്നിവർ ഇതിൽ പ്രതിഷേധിച്ച് നോക്കിയെങ്കിലും കാര്യമുണ്ടായില്ല. വേണമെങ്കിൽ സ്പിൻ എറിയാം എന്ന് രോഹിത് ശർമ പറഞ്ഞെങ്കിലും അമ്പയർമാർ തങ്ങളുടെ തീരുമാനത്തിൽ നിന്നും പുറകോട്ട് പോയില്ല. അമ്പയർ മാരോട് ചൂടാകുന്ന കോലിയുടെയും രോഹിത്തിന്റെയും വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോ കാണാം

Categories
Uncategorized

തിരിഞ്ഞു നോക്കില്ല ഡാ, ബാക്കിലേക്ക് ബോൾ പൊക്കിയടിച്ച ശേഷം ആറ്റിറ്റ്യൂഡ് ഇട്ടു ഹർഥിക് ; വീഡിയോ കാണാം

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ 20-20 മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. ബംഗ്ലാദേശിലെ വെറും 127 റൺസിന് എറിഞ്ഞിട്ട ഇന്ത്യക്ക് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്താൻ കഴിഞ്ഞു.16 ബോളിൽ 5 ബോണ്ടറിയും രണ്ട് സിക്സറുകളും നേടിയ ഹർദിക് പാണ്ഡ്യ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ.

അതിനിടെ ഇന്ത്യൻ ഇന്നിഗ്സിൻ്റെ പന്ത്രണ്ടാം ഓവറിൽ പാണ്ഡ്യ നേടിയ ഒരു “സ്വാഗ്‌ ആറ്റിറ്റ്യൂഡ്” സിക്സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ടെസ്കിന് അഹമ്മദ് എറിഞ്ഞ പന്ത് പാണ്ഡ്യ കീപ്പറുടെ മുകളിലൂടെ അപ്പർ കട്ട് ചെയ്തു സിക്സർ നേടി. പക്ഷേ പന്ത് അടിച്ച ശേഷം താരം ബോൾ എവിടെ എത്തി എന്ന് നോക്കാനോ സിംഗിളിനായി ഓടാനോ മുതിർന്നില്ല. താൻ അടിച്ചത് സിക്സ് ആയി എന്ന് ഉറപ്പിച്ച് സിമ്പിൾ ആയി നിൽക്കുന്ന അദ്ദേഹത്തിൻറെ ആറ്റിട്യൂഡ് വീഡിയോ ആണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്. വൈറൽ വീഡിയോ കാണാം

Categories
Uncategorized

വനിത ലോകകപ്പ്. ഇതെന്ത് നിയമം ? ഔട്ടായ ന്യൂസിലൻഡ് താരത്തെ തിരിച്ചുവിളിച്ച് അമ്പയർ. പ്രതിഷേധിച്ച് ടീം ഇന്ത്യ. വീഡിയോ കാണാം

ദുബായിൽ നടക്കുന്ന ട്വൻറി20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് ഇന്ത്യയ്ക്ക് 58 റൺസിന്റെ തോൽവി.എന്നാൽ കളിക്കിടെ സംഭവിച്ച ഒരു റൺ ഔട്ട് ആണ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത്. ന്യൂസിലാൻഡ് ഇന്നിംഗ്സിന്റെ പതിനാലാം ഓവറിൽ ആയിരുന്നു സംഭവം. സിംഗിളിനായി ഓടിയ ന്യൂസിലാൻഡ് താരം അമേലിയ കെർ പന്ത് അടിച്ചു ഒരു റൺസിനായി ഓടി. ബോൾ കയ്യിൽ കിട്ടിയ ഇന്ത്യൻ താരം ഹർമൻ പ്രീത് കൗർ പന്ത് കയ്യിലെടുത്തു ഓടിവന്നു. ഇതു കണ്ട ന്യൂസിലാൻഡ് താരം രണ്ടാം റണ്ണിനായി ഓടി. ഈ സമയം ഹർമൻ പ്രീതിൽ നിന്നും പന്ത് കിട്ടിയ വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് ന്യൂസിലൻഡ് താരത്തെ റൺ ഔട്ട് ആക്കി. മാത്രമല്ല ന്യൂസിലാൻഡ് താരം പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.

പക്ഷേ ഈ സമയം അമ്പയർമാർ ഓവർ തീർന്നു എന്ന തരത്തിൽ ക്യാപ്പ് ബൗളർക്ക് കൈമാറി. ഓവർ തീർന്നാൽ റൺ ഔട്ട് ആക്കാൻ പാടില്ല എന്നാണ് നിയമം. ഇത് ചൂണ്ടിക്കാണിച്ച് ടിവി അമ്പയർ ഔട്ട് നിഷേധിച്ചു ന്യൂസിലാൻഡ് താരത്തെ തിരിച്ചുവിളിച്ചു. ഇതിൽ ഇന്ത്യൻ താരങ്ങളും കോച്ചും പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ റൺ ഔട്ടിൽ നിന്നും രക്ഷപ്പെട്ട ന്യൂസിലൻഡ് താരത്തിന് പക്ഷേ അധികം ആയുസ്സ് ഉണ്ടായില്ല. അടുത്ത ഓവറിൽ തന്നെ താരം പുറത്തായി. വിവാദ വീഡിയോ കാണാം.

Categories
Uncategorized

അങ്ങനെ നീ ഇപ്പോൾ ബോൾ പിടിക്കണ്ട. കാലുകൊണ്ട് ബോൾ അടിച്ചു തെറിപ്പിച്ച് പന്ത്. വീഡിയോ കാണാം

ബംഗ്ലാദേശിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചെന്നൈയിൽ ഇന്ത്യക്ക് 280 റൺസിൻ്റെ തകർപ്പൻ ജയം. ഇതോടെ രണ്ടു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1 എന്ന നിലയിൽ മുന്നിട്ടുനിൽക്കുന്നു. പരിക്കിൽ നിന്നും മോചിതനായി തിരിച്ചെത്തി വിക്കറ്റിന്റെ മുന്നിലും പിന്നിലും ഉജ്ജ്വല ഫോമിൽ കളിച്ച വിക്കറ്റ് കീപ്പർ ഋശബ് പന്തിന്റെ പ്രകടനവും ഇന്ത്യയുടെ ഈ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. ഒന്നാം ഇന്നിംഗ്സിൽ 39 റൺസ് നേടിയ താരം രണ്ടാംന്നിങ്സിൽ 109 റൺസ് നേടി.

പക്ഷേ ഇപ്പോൾ ഈ ബാറ്റിംഗ് മികവിനോടൊപ്പം തന്നെ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹം കാണിച്ച ഒരു ഫുട്ബോൾ സ്കിൽ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സ്കോർ 145 ൽ നിൽക്കുമ്പോൾ മെഹദി ഹസന്റെ ഒരു ബോൾ ബാറ്റ് ചെയ്യുകയായിരുന്ന പന്ത് ഷോട്ടിനു ശ്രമിക്കാതെ കാലിനോട് ലെഗ് സൈഡിലേക്ക് തട്ടിയിട്ടതാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. രസകരമായ ആ വീഡിയോ കാണാം

https://x.com/247Nadeera61439/status/1837833395339940251?t=vX6TPtyEItk-8jt17ZJOyQ&s=19

Categories
Uncategorized

ബംഗ്ലാദേശിന്റെ ക്യാപ്റ്റനായി പന്ത്. ബംഗ്ലാദേശ് ഫീൽഡർമാർക്കും ബോളർക്കും നിർദ്ദേശം നൽകി താരം. രസകരമായ വീഡിയോ കാണാം

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഗില്ലും പന്തും ചേർന്നെടുത്ത 167 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച നില നൽകിയത്. ഇരുവരും സെഞ്ച്വറിയും നേടി. എന്നാൽ ഇന്ത്യൻ ബാറ്റിംഗിനിടെ പന്ത് ചെയ്ത ഒരു കാര്യമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

മികച്ച നിലയിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പന്ത് തന്നെ പുറത്താക്കാൻ എന്ത് ഫീൽഡിങ് അറേഞ്ച് മെൻറ് ആണ് ചെയ്യേണ്ടത് എന്ന നിർദ്ദേശം ബംഗ്ലാദേശ് ഫീൽഡർമാർക്കും ബൗളർമാർക്കും നൽകുന്നത് കാണാമായിരുന്നു. ഈ കാഴ്ച കമന്ററി ബോക്സിൽ ഉള്ളവരെയും കാണികളെയും ചിരിപ്പിച്ചു. പന്ത് ഇത് തമാശക്കാണോ കാര്യമായിട്ടാണോ ചെയ്തതെന്ന കൺഫ്യൂഷനിലാണ് ആരാധകർ. രസകരമായ ആ വൈറൽ വീഡിയോ കാണാം

https://x.com/247Nadeera61439/status/1837400051301351922?t=UDhOhKwAgqfazhyVZ0tozQ&s=19

Categories
Uncategorized

ഒന്ന് ലീവ് ചെയ്തതാ ബുമ്ര കുറ്റി കൊണ്ട് പോയി, കിടിലൻ ഇൻസ്വിങർ വീഡിയോ ഇതാ

ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളേറാണ് ജസ്‌പ്രിത് ബുമ്ര. ഫോർമാറ്റ്‌ ഏതായാലും ബുമ്രക്ക് ഒരു പ്രശ്നമല്ല. വീണ്ടും അദ്ദേഹം ഇതേ കാര്യം വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ബംഗ്ലാദേശിനെരിയും കാണുന്നത്.

ബംഗ്ലാദേശ് ഇന്നിങ്സിന്റെ ആദ്യത്തെ ഓവർ. ന്യൂ ബോളുമായി ബുമ്ര എത്തുന്നു. ഓവറിലെ അവസാന പന്ത്, ബുമ്ര എറൗണ്ട് ദി വിക്കറ്റ് പന്ത് എറിയുന്നു.ആദ്യത്തെ 5 പന്ത് അദ്ദേഹം ഓവർ ദി വിക്കറ്റ് പന്ത് എറിയുന്നു.

ആ അഞ്ചു പന്തുകളും ഔട്ട്‌ സ്വിങർ ആയിരുന്നു അവസാന പന്ത് ബുമ്ര എറൗണ്ട് ദി വിക്കറ്റ് എത്തുന്നു. ഔട്ട്‌ സ്വിങ്ങർ പ്രതീക്ഷിച്ച ബംഗ്ലാദേശ് ഓപ്പനർ ഷാദ്മാൻ ഇസ്ലാം പന്ത് ലീവ് ചെയ്യുന്നു.ഈ തവണ ബുമ്രയുടെ ഇൻസ്വിങ്ങർ. ഇസ്ലാമിന്റെ ഓഫ് സ്റ്റമ്പ് പിഴത് കൊണ്ട് പോകുന്നു.