Categories
Cricket India

ഇത് ചതി ആണ് , മത്സരത്തിനിടയിൽ ബോൾ മിനുസം കൂട്ടാൻ സിറാജും ജഡേജയും കൃത്രിമം കാണിച്ചു എന്ന് വിവാദം ; വീഡിയോ കാണാം

ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യദിനം തന്നെ മത്സരത്തിനൊപ്പം വിവാദവും കൊഴുക്കുകയാണ്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിവസത്തിൽ ഇന്ത്യ സമ്പൂർണ്ണ മേധാവിത്വമാണ് ഓസ്ട്രേലിയക്കെതിരെ പുലർത്തിയത്. ആദ്യദിനം തന്നെ ടോസ് നേടി ബാറ്റിംഗ് ഇറങ്ങിയ ഓസ്ട്രേലിയയെ ഇന്ത്യ ഓൾഔട്ടായി. രവീന്ദ്ര ജഡേജിയുടെ ഗംഭീര ബോളിംഗ് പ്രകടനമാണ് ഇന്ത്യക്ക് മേൽക്കോയ്മ സമ്മാനിച്ചത്.

ജഡേജ ഓസ്ട്രേലിയക്കെതിരെ 5 വിക്കറ്റ് ആദ്യ ഇന്നിങ്സിൽ സ്വന്തമാക്കി. എപ്പോഴും ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് എന്നത് വലിയ വിവാദങ്ങൾക്ക് വേദി ആവാറുള്ള ഒന്നാണ്. ഗാബ്ബയിലേക്ക് വാ എന്ന് ടിം പെയ്ൻ കഴിഞ്ഞതവണ പറഞ്ഞപ്പോൾ അശ്വിൻ പ്രതികരിച്ചതും ഇന്ത്യ ഗാബ്ബയിൽ ചെന്ന് വിജയം സ്വന്തമാക്കിയതും ഇന്നും കാണികൾ ഓർത്തിരിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. അതിനുപുറമെ ഇഷാന്ത്‌ ശർമ സ്റ്റീവ് സ്മിത്തിനെ അനുകരിച്ച് വാർത്തകളിൽ നിറഞ്ഞ സംഭവവും ഇന്നും കാണികൾക്ക് ചിരി അനുഭവമാണ്.

ഇപ്പോഴിതാ ട്വിറ്ററിലും മറ്റും ട്രെൻഡിങ് ആവുന്നത് മറ്റൊരു വിവാദമാണ്. പരിക്കിനു ശേഷം തിരിച്ചുവന്ന ജഡേജയ്ക്ക് സിറാജ് തന്റെ കൈയിൽ എന്തോ ഒന്ന് കൊണ്ടുവന്നു നൽകുന്നു. ജഡേജ അത് തന്റെ ബോളിംഗ് ചെയ്യുന്ന കൈയുടെ വിരൽത്തുമ്പിൽ പുരട്ടുന്നതും തുടർന്ന് ബോൾ ചെയ്യുന്നതുമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. ക്യാമറാമാൻ ഇത് കൃത്യമായി ഒപ്പിയെടുത്തതാണ് ഇപ്പോൾ ട്വിറ്ററിൽ ചൂടുള്ള ചർച്ചാവിഷയമായി മാറിയിരിക്കുന്ന കാര്യങ്ങളിൽ ഒന്ന്.

ജഡേജ എന്താണ് കയ്യിൽ തേച്ചത് എന്നാണ് ആരാധകരും ക്രിക്കറ്റ് എക്സ്പേർട്ടുകളും ചോദിക്കുന്ന കാര്യം. ഇത്തരത്തിൽ ഒരു കാഴ്ച ഇതുവരെ കണ്ടിട്ടില്ല എന്നാണ് മൈക്കിൾ വോൺ ഇതിനെപ്പറ്റി പ്രതികരിച്ചത്. “ഇൻട്രസ്റ്റിംഗ്” എന്നാണ് ഈ സംഭവത്തെപ്പറ്റി ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റനായ ടിം പെയിൻ പ്രതികരിച്ചത്. എന്നാൽ ഇത് സ്വാഭാവിക കാര്യമാണ് എന്നും ഇത്തരത്തിൽ വിവാദമാക്കേണ്ട ഒന്നല്ല എന്നും ചില ഇന്ത്യൻ ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. ചതി എന്നത് ഓസ്ട്രേലിയയുടെ രക്തത്തിൽ അലിഞ്ഞ് ചേർന്ന് ഒന്നാണ് എന്നും ദൃശ്യത്തിൽ നിന്ന് സാൻഡ് പേപ്പർ ഒന്നും വ്യക്തമല്ല എന്നും ഇന്ത്യൻ ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

ജഡേജ മൂന്ന് വിക്കറ്റ് നേടി നിൽക്കുമ്പോൾ ആയിരുന്നു കൗതുകമുണർത്തിയ ഈ സംഭവം. ഈ സംഭവം അരങ്ങേറുമ്പോൾ ഓസ്ട്രേലിയ 120/5 എന്ന നിലയിൽ നിൽക്കുകയായിരുന്നു. ജഡേജ തന്റെ പതിനാറാം ഓവർ എറിയാൻ വന്ന സമയത്താണ് വിചിത്രമായ ഈ കാര്യം അരങ്ങേറിയത്. ജഡേജയുടെ തൊട്ടടുത്ത രോഹിത് ശർമ നിൽക്കുന്നതും ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്. മത്സരത്തിനിടെ ബോൾ മിനിസം കൂട്ടാനായി എന്തോ ടെക്നിക് ഉപയോഗിച്ചു എന്ന് പലയാളുകളും പറയുന്നുണ്ട് എങ്കിലും യഥാർത്ഥത്തിൽ കൃത്രിമം നടന്നോ ഇല്ലിയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തത ലഭിച്ചിട്ടില്ല. ഏതായാലും ഇപ്പോൾ വിവാദമായിരിക്കുന്ന ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket India Latest News Malayalam

ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തല്ലെ കർത്താവേ . അർഷ്‌ദീപ് എറിഞ്ഞ അവസാന ഓവറിലെ പാണ്ട്യയുടെ വിവിധ ഭാവങ്ങൾ

ഇന്നലെ റാഞ്ചിയിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ 21 റൺസിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അച്ചടക്കമില്ലാതെ പന്തെറിഞ്ഞ പേസർമാരും കളി മറന്ന ടോപ് ഓർഡർ ബാറ്റർമാരും കൂടിയായപ്പോൾ ട്വന്റി ട്വന്റി റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുടെ തോൽവി പൂർണമായി. അതും തങ്ങൾക്ക് മികച്ച റെക്കോർഡുള്ള സ്വന്തം മണ്ണിൽ തന്നെ ലഭിച്ച പരാജയം കല്ലുകടിയായി. ഞായറാഴ്ച ലഖ്നൗവിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ തിരിച്ചടിക്കാൻ ഇന്ത്യ ശ്രമിക്കും.

ഇന്നലെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ്, ഓപ്പണർമാരുടെ മികച്ച പ്രകടനവും മധ്യനിരയിൽ ഓൾറൗണ്ടർ ഡാരിൽ മിച്ചലിന്റെ പുറത്താകാതെ നേടിയ 59 റൺസ് പോരാട്ടവും വഴി, നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയിരുന്നു. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, കുൽദീപ് യാദവ്, ശിവം മാവി, അർഷദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

177 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 3 ഓവറിനുള്ളിൽ തന്നെ 3 വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. നാലാം വിക്കറ്റിൽ, 47 റൺസ് എടുത്ത സൂര്യയും 21 റൺസ് എടുത്ത നായകൻ പാണ്ഡ്യയും ചേർന്നെടുത്ത 68 റൺസ് കൂട്ടുകെട്ട് ഉണ്ടായെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല. ഇരുവരും പുറത്തായശേഷം എത്തിയ വാഷിങ്ടൺ സുന്ദർ ഒറ്റയാൾ പോരാട്ടത്തിലൂടെ 28 പന്തിൽ 50 റൺസ് നേടിയെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ പേസർ അർഷദീപ് സിംഗ് എറിഞ്ഞ ഇരുപതാം ഓവറിൽ 27 റൺസാണ് പിറന്നത്. ഇന്ത്യ വെറും 21 റൺസിനാണ് പരാജയപ്പെട്ടത് എന്നോർക്കുമ്പോൾ ഈ ഓവറിന്റെ പ്രാധാന്യം മനസ്സിലാകും. 19ആം ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് സ്കോർ 149/6 എന്നതായിരുന്നു. സ്ട്രൈക്കിൽ ഉണ്ടായിരുന്നത് ഡാറിൽ മിച്ചൽ. ആദ്യ പന്തിൽ തന്നെ അദ്ദേഹം ലോങ് ഓണിലേക്ക്‌ സിക്സ് പായിച്ചു. ഇന്ത്യയുടെ കഷ്ടകാലത്തിന് അതൊരു നോബോൾ കൂടിയായിരുന്നു.

https://twitter.com/Anna24GhanteCh2/status/1619165743266025472?t=D5rUOKps-RyJnK8XWU9vWA&s=19
https://twitter.com/Anna24GhanteCh2/status/1619165837851762689?t=p1LLkTKsfIsQgMMnwmb0lQ&s=19

തനിക്ക് ലഭിച്ച ഫ്രീഹിറ്റ് പന്തിലും മിച്ചൽ സിക്സ് നേടി, ഡീപ് ബാക്ക്വേർഡ് സ്ക്വയർ ലെഗ് ഏരിയയിലേക്ക്. ഓവറിലെ രണ്ടാം പന്തിൽ വീണ്ടും ലോങ് ഓണിലേക്ക് 86 മീറ്റർ സിക്സ്! മൂന്നാം പന്തിൽ ബൗണ്ടറി കൂടി നേടിയതോടെ 3 പന്തിൽ 23 റൺസ്! അന്നേരം നായകൻ ഹാർദിക് പാണ്ഡ്യ കളിക്കളത്തിൽ വളരെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു. നാലാം പന്തിൽ റൺ ഒന്നും വഴങ്ങാതെയിരുന്ന സിംഗ്, അവസാന രണ്ട് പന്തുകളിലും ‌‍ഡബിൾ കൂടി വഴങ്ങിയാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.

Categories
Cricket India Latest News

വീണ്ടും സാൻ്റനറുടെ മുന്നിൽ കുരുങ്ങി കോഹ്ലി ,വിശ്വസിക്കാനാവാതെ ആരാധിക ; വൈറൽ വീഡിയോ കാണാം

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം, 8 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ 2-0 ന് സ്വന്തമാക്കി, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് വെറും 108 റൺസിന് എല്ലാവരും പുറത്തായി, ചെറിയ വിജയ ലക്ഷ്യം മുന്നിൽ കണ്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രോഹിത് ശർമയും (51) പുറത്താകാതെ 40* റൺസ് എടുത്ത് ഗില്ലും ചേർന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ആദ്യ ഓവറിൽ തന്നെ ഫിൻ അലനെ (0) വീഴ്ത്തിക്കൊണ്ട് മുഹമ്മദ്‌ ഷമിയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, പിന്നാലെ വന്ന ബാറ്റർമാരെ നിലയുറപ്പിക്കുന്നതിന് മുന്നേ ഇന്ത്യൻ ബോളർമാർ മടക്കി അയച്ചപ്പോൾ കിവീസ് കൂട്ടത്തകർച്ചയിലേക്ക് നീങ്ങി, ഒരു ഘട്ടത്തിൽ 15/5 എന്ന നിലയിൽ ആയ കിവീസിനെ, ഗ്ലെൻ ഫിലിപ്സ് (36) മിച്ചൽ സാൻട്നർ (27) ബ്രേസ് വെൽ (22) എന്നിവർ നേടിയ റൺസിന്റെ പിൻബലത്തിലാണ് 100 റൺസ് എങ്കിലും കടന്നത്, മുഹമ്മദ്‌ ഷമി 3 വിക്കറ്റ് നേടിയപ്പോൾ ഹാർദിക്ക് പാണ്ഡ്യയും വാഷിംഗ്ടൺ സുന്ദറും 2 വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം മത്സരത്തിലും വിരാട് കോഹ്ലി മിച്ചൽ സാൻട്നറുടെ ബോളിൽ പുറത്തായി, ആദ്യ മത്സരത്തിലും 8 റൺസ് എടുത്ത കോഹ്ലിയെ പുറത്താക്കിയത് സാൻട്നർ ആയിരുന്നു, ഇന്നത്തെ മത്സരത്തിൽ 11 റൺസ് എടുത്ത കോഹ്ലിയെ സാൻടനറുടെ ബോളിൽ വിക്കറ്റ് കീപ്പർ ടോം ലതാം സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു, മുമ്പും പല മത്സരങ്ങളിലും വിരാട് കോഹ്ലിയെ മിച്ചൽ സാൻട്നർ വീഴ്ത്തിയിട്ടുണ്ട്.

Categories
Cricket India Latest News Malayalam Video

സൂര്യ പഠിപ്പിച്ചതാണോ ഈ ഷോട്ട്; കിടിലൻ റിവേഴ്സ് സ്വീപ്പുമായി ബൗണ്ടറി നേടി രോഹിത്.. വീഡിയോ കാണാം

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 8 വിക്കറ്റ് വിജയവുമായി പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ കരുത്തുകാട്ടി. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആദ്യത്തെ രാജ്യാന്തര മത്സരത്തിൽ തന്നെ ഇന്ത്യക്ക് വിജയം നേടാനായി. വെറും 109 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 20.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. നായകൻ രോഹിത് ശർമ 51 റൺസോടെ ടോപ് സ്കോറർ ആയപ്പോൾ സഹ ഓപ്പണർ ശുഭ്മൻ ഗിൽ 40 റൺസോടെ പുറത്താകാതെ നിന്നു.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് താരങ്ങളെ ഇന്ത്യൻ ബോളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ഗ്ലെൻ ഫിലിപ്സ് (36), മിച്ചൽ സന്റ്നേർ (27), മൈക്കൽ ബ്രൈസ്‌വെൽ (22) എന്നിവരോഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. 34.3 ഓവറിൽ വെറും 108 റൺസിൽ അവർ ഓൾഔട്ടായി. ഇന്ത്യക്കായി ഇന്ന് പന്തെടുത്തവരെല്ലാം വിക്കറ്റ് നേടി എന്നതും ശ്രദ്ധേയം. മൂന്ന് വിക്കറ്റ് വീഴ്ത്തി പേസർ മുഹമ്മദ് ഷമി കളിയിലെ താരമായി. ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക്‌ വളരെ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. അതിന്റെ നേർസാക്ഷ്യമായി പതിവില്ലാത്ത റിവേഴ്സ് സ്വീപ്പ്‌ ഷോട്ട് രോഹിത് കളിച്ചിരുന്നു. മിച്ചൽ സന്റ്‌നർ എറിഞ്ഞ പതിമൂന്നാം ഓവറിന്റെ ആദ്യ പന്തിൽ, തേർഡ് മാൻ ഫീൽഡർ മുപ്പതുവാര വൃത്തത്തിനുള്ളിൽ നിൽക്കുന്നത് മുൻകൂട്ടി കണ്ട് രോഹിത് മികച്ചൊരു റിവേഴ്സ് സ്വീപ്പ് കളിക്കുകയായിരുന്നു. അപ്രതീക്ഷിതമായി രോഹിത്തിന്റെ ബാറ്റിൽ നിന്നും ആ ഷോട്ട് പിറന്നത് കണ്ട് കമന്റേറ്റർമാർ പോലും അമ്പരന്നു. കാണികളും വൻ ആർപ്പുവിളികളുമായി അത് ആഘോഷമാക്കി. തുടർന്ന് അർദ്ധസെഞ്ചുറി തികച്ചാണ് രോഹിത് മടങ്ങിയത്.

വീഡിയൊ :

Categories
Cricket India

എറിഞ്ഞ എല്ലാവർക്കും വിക്കറ്റ് ! 108ന് ഓൾ ഔട്ടാക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ ; വിക്കറ്റ് വിഡിയോ കാണാം

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം, 8 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്, ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ ഇന്ത്യ 2-0 ന് സ്വന്തമാക്കി, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസിനെ വെറും 108 റൺസിന് ഇന്ത്യൻ ബോളർമാർ എറിഞ്ഞിട്ടു, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അർധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ രോഹിത് ശർമയും (51) പുറത്താകാതെ 40* റൺസ് എടുത്ത് ഗില്ലും ചേർന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കിവീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ആദ്യ ഓവറിൽ തന്നെ ഫിൻ അലനെ (0) വീഴ്ത്തിക്കൊണ്ട് മുഹമ്മദ്‌ ഷമിയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, പിന്നാലെ വന്ന ബാറ്റർമാരെ നിലയുറപ്പിക്കുന്നതിന് മുന്നേ ഇന്ത്യൻ ബോളർമാർ മടക്കി അയച്ചപ്പോൾ കിവീസ് കൂട്ടത്തകർച്ചയിലേക്ക് നീങ്ങി, ഒരു ഘട്ടത്തിൽ 15/5 എന്ന നിലയിൽ ആയ കിവീസിനെ, ഗ്ലെൻ ഫിലിപ്സ് (36) മിച്ചൽ സാൻട്നർ (27) ബ്രേസ് വെൽ (22) എന്നിവർ നേടിയ റൺസിന്റെ പിൻബലത്തിലാണ് 100 റൺസ് എങ്കിലും കടന്നത്,

ബോൾ ചെയ്ത എല്ലാ ഇന്ത്യൻ ബോളർമാർക്കും വിക്കറ്റ് നേടാൻ സാധിക്കുകയും ചെയ്തു, മുഹമ്മദ്‌ ഷമി 3 വിക്കറ്റ് നേടിയപ്പോൾ ഹാർദിക്ക് പാണ്ഡ്യയും വാഷിംഗ്ടൺ സുന്ദറും 2 വിക്കറ്റ് വീതം വീഴ്ത്തി, മുഹമ്മദ്‌ സിറാജ്, ശാർദുൾ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

10 വിക്കറ്റ് വിഡിയോ :

Categories
Cricket India

അന്ന് ഓസ്ട്രേലിയയെ തകർത്തത് സഞ്ജുവിന്റെ രാജതന്ത്രം; വെളിപ്പെടുത്തലുമായി മുൻ ഫീൽഡിംഗ് കോച്ച്

2020 ഡിസംബറിൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ട്വന്റി ട്വന്റി പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം തലസ്ഥാനമായ കാൻബറയിലും ബാക്കി രണ്ട് മത്സരങ്ങൾ സിഡ്നിയിലുമാണ് നടന്നത്. അതിനുമുൻപ് സമാപിച്ച ഏകദിന പരമ്പരയിൽ 2-1ന് പരാജയപ്പെട്ട ഇന്ത്യക്ക് ട്വന്റി ട്വന്റി പരമ്പരയിൽ ഭേദപ്പെട്ട പ്രകടനം നടത്തേണ്ടത് അനിവാര്യമായിരുന്നു. കാൻബറയിലെ മനൂക ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യ 11 റൺസിന്റെ വിജയം നേടിയിരുന്നു. മത്സരത്തിൽ മലയാളി താരം സഞ്ജു വി സാംസൺ 23 റൺസ് എടുത്തിരുന്നു.

വിരാട് കോഹ്‌ലി നായകനായിരുന്ന അന്നത്തെ പോരാട്ടത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ രാഹുലിന്റെയും 23 പന്തിൽ 44 റൺസോടെ പുറത്താകാതെ നിന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെയും മികവിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് 7 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർ ചഹലും പേസർ നടരാജനും ചേർന്നാണ് അവരെ തകർത്തത്.

ചഹൽ ഇന്ത്യയുടെ ആദ്യ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. ജഡേജയും വാഷിങ്ടൺ സുന്ദറുമായിരുന്നു രണ്ട് സ്പിന്നർമാർ. എന്നാൽ ജഡേജക്ക് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയാണ് അദ്ദേഹം ഇറങ്ങിയത്. ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങിൽ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിനിടെ പന്ത് ജഡേജയുടെ ഹെൽമെറ്റിൽ പതിച്ചിരുന്നു. അന്നേരം ഗ്രൗണ്ടിൽവെച്ച് കൂടുതൽ വൈദ്യസഹായം തേടാതെയിരുന്ന ജഡ്ഡു ബാറ്റിംഗ് തുടർന്ന് നിർണായകമായ രണ്ട് ബൗണ്ടറി കൂടി നേടിയിരുന്നു. ബാറ്റിങ്ങിന് ഇടയിൽ പേശിവലിവ് നേരിട്ടിരുന്ന ജഡേജ വളരെ ബുദ്ധിമുട്ടിയാണ് ഇന്നിങ്സ് പൂർത്തിയാക്കിയത്. തുടർന്ന് ഡഗ് ഔട്ടിൽ മടങ്ങിയെത്തിയ ശേഷം തല കറങ്ങുന്നതായി അനുഭവപ്പെട്ട ജഡേജക്ക് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ചാഹൽ ഇറങ്ങി.

ഇന്ത്യൻ ടീമിന്റെ മുൻ ഫീൽഡിംഗ് കോച്ചായ ആർ. ശ്രീധർ കഴിഞ്ഞ ആഴ്ച തന്റെ ആത്മകഥ പുറത്തിറക്കിയിരുന്നു. “കോച്ചിങ് ബിയോണ്ട്; മൈ ഡേയ്സ് വിത്ത് ദ് ഇന്ത്യൻ ക്രിക്കറ്റ് ടീം” എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ, തന്റെ ഇന്ത്യൻ ടീം പരിശീലകനായുള്ള കാലഘട്ടത്തിലെ ഒരുപാട് അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. അതിലൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. അന്ന് ഓസ്ട്രേലിയൻ പര്യടനത്തിലെ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ജഡേജക്ക് കൺകഷൻ പകരക്കാരനായി ചഹലിനെ ഇറക്കിയത് മലയാളി താരം സഞ്ജു വി സാംസൺ നൽകിയ ഉപദേശത്തിന്റെ പുറത്തായിരുന്നു എന്നുള്ള വെളിപ്പെടുത്തൽ.

ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങിന് ശേഷം ഫീൽഡിംഗ് തന്ത്രങ്ങൾ പ്ലാൻ ചെയ്യുമ്പോഴാണ് തന്റെ അടുത്തിരിക്കുകയായിരുന്ന സഞ്ജു ആ നിർദേശം നൽകിയത്. ജഡേജക്ക് പേശിവലിവ് മൂലം നടക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട സഞ്ജു, നേരത്തെ ഹെൽമേറ്റിൽ പന്ത് കൊണ്ടിരുന്ന കാര്യം തന്നോട് ഓർമപ്പെടുത്തി. ജഡ്ഡുവിന്‌ പകരം എന്തുകൊണ്ട് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയി മറ്റൊരു ബോളറെ ഉൾപ്പെടുത്തിക്കൂടാ എന്ന സഞ്ജുവിന്റെ നിർദേശം താൻ കോച്ച് രവി ശാസ്ത്രിയോട് പറയാൻ ഉപദേശിക്കുകയും അദ്ദേഹവും ടീം മാനേജ്മെന്റും ചേർന്ന് അത് നടപ്പിലാക്കുകയും ചെയ്തു. അന്ന് താൻ ഒരു നായകന്റെ മികവ് യുവതാരമായ സഞ്ജുവിൽ കണ്ടെത്തി എന്നാണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തുന്നത്.

ലഭിച്ച അവസരം കൃത്യമായി മുതലാക്കിയ ചഹാൽ, ഓസീസ് ടീമിലെ താരങ്ങളായ സ്റ്റീവൻ സ്മിത്ത്, ആരോൺ ഫിഞ്ച്, മാത്യൂ വൈഡ് എന്നിവരുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം തന്നെയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ മാൻ ഓഫ് ദ് മാച്ച് ആകുന്ന ആദ്യത്തെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്‌ എന്നുള്ള റെക്കോർഡും ചാഹൽ സ്വന്തം പേരിലാക്കി. അന്ന് ചഹലിനെ ഇറക്കാൻ മാച്ച് റഫറി ഡേവിഡ് ബൂൺ അനുവാദം നൽകിയപ്പോൾ ഓസീസ് കോച്ച് ജസ്റ്റിൻ ലാൻഗർ നീരസം പ്രകടിപ്പിച്ച സംഭവവും ഉണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ക്രിക്കറ്റ് ലോകത്ത് ഇതൊരു വിവാദമായി നിലനിന്നിരുന്നു.

Categories
Cricket India Latest News

കണ്ടോടാ സഞ്ജുവിൻ്റെ പവർ , ടീമിലേക്ക് ആരെങ്കിലും കൊണ്ട് വരാൻ ചാൻസ് കിട്ടിയാൽ സഞ്ജുവിനെയും സ്റ്റോക്സിനെയും കൊണ്ട് വരും എന്ന് ജോസ്

ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച SA T-20 ലീഗിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. 6 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഈ എല്ലാ ടീമുകളുടെയും ഓഹരി പങ്കാളിത്തം ഐപിഎൽ ടീമുകളുടെ ഫ്രാഞ്ചൈസികൾക്കാണ്. അതുകൊണ്ട് തന്നെ ഒരു ‘മിനി ഐപിഎൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലീഗിൽ കളിക്കുന്ന ടീമുകൾ പാൾ റോയൽസ്, MI കേപ്പ്‌ ടൗൺ, ജോബർഗ് സൂപ്പർ കിംഗ്സ്, ദർബൻ സൂപ്പർ ജയന്റ്‌സ്, പ്രെട്ടോറിയ ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് എന്നിവയാണ്.

ടൂർണമെന്റിന്റെ ഉദ്ഘാടനമത്സരത്തിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഓഹരി പങ്കാളിത്തമുള്ള പാൾ റോയൽസും മുംബൈ ഇന്ത്യൻസ് ടീമിന്റെ ഓഹരി പങ്കാളിത്തമുള്ള MI കേപ്പ്‌ ടൗൺ ടീമുമാണ് ഏറ്റുമുട്ടിയത്. ഡേവിഡ് മില്ലർ നായകനായ റോയൽസ് ടീം റാഷിദ് ഖാൻ നയിച്ച ഇന്ത്യൻസ് ടീമിനോട് എട്ട് വിക്കറ്റിന് പരാജയപ്പെടുകയാണ് ഉണ്ടായത്. വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലർ അർദ്ധസെഞ്ചുറി നേടിയും നായകൻ മില്ലർ 42 റൺസ് എടുത്തും തിളങ്ങിയെങ്കിലും ടീമിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. MI ഓപ്പണർ യുവതാരം ദേവാൾഡ് ബ്രവിസ് പുറത്താകാതെ 70 റൺസ് എടുത്തപ്പോൾ 15 ഓവറിൽ തന്നെ വെറും രണ്ടു വിക്കറ്റ് നഷ്ടത്തിൽ അവർ വിജയലക്ഷ്യം മറികടന്നു.

പാൾ റോയൽസ് ടീമിന്റെ ഒരു ഇന്റർവ്യൂ സെഷനിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ട്‌ലറോട് താങ്കളുടെ ടീമിലേക്ക് രണ്ട് താരങ്ങളെ കൂടി ഉൾപ്പെടുത്താൻ ഒരവസരം നൽകുകയാണെങ്കിൽ ആരെ ഉൾപ്പെടുത്തും എന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ ബട്ട്‌ലർ ആദ്യംതന്നെ പറഞ്ഞത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഞ്ജു സാംസന്റെ പേരാണ്. രാജസ്ഥാൻ റോയൽസ് ടീമിൽ ഇരുവരും സഹതാരങ്ങളാണ്.

സഞ്ജുവിന്റെ ബാറ്റിംഗിനെകുറിച്ചും ക്യാപ്റ്റൻസിയെക്കുറിച്ചും പല സന്ദർഭങ്ങളിലും ജോസ് ബട്ട്‌ലർ വാചാലനായിട്ടുണ്ട്. ഇരുതാരങ്ങളും തമ്മിൽ മികച്ച സൗഹൃദവും സൂക്ഷിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇരുവരും പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് അങ്ങോട്ടും ഇങ്ങോട്ടും അവർ കമന്റ് ഇടുന്നത് നിത്യസംഭവമാണ്. സഞ്ജുവിനെ കൂടാതെ മുൻ റോയൽസ് താരം ബെൻ സ്റ്റോക്സിനെ കൂടി ഉൾപ്പെടുത്താൻ ആണ് ജോസ് ആഗ്രഹം പ്രകടിപ്പിച്ചത്.

Categories
Cricket India

ഇയാൾക്ക് ഇത് സ്ഥിരമാണോ, അമ്പയറേ വീണ്ടും തല്ലാൻ പോയി ഷക്കിബ് ,കാരണം ഇതാണ് ; വീഡിയോ കാണാം

ഷക്കിബ് അൽ ഹസൻ ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ്.എങ്കിലും അദ്ദേഹത്തിന്റെ കളത്തിന് അകത്ത പ്രവർത്തികൾ അയാൾക്ക് ധാരാളം വിരോധികളെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. പണ്ട് നോ ബോൾ വിളിക്കാതത്തിൽ നിദാഹാസ് ട്രോഫിയിൽ ടീമിനെ തിരിച്ചു വിളിക്കാൻ ശ്രമിച്ചതും ഏതോ ഒരു ലീഗ് മത്സരത്തിൽ അമ്പയറിനോടുള്ള ദേഷ്യത്തിൽ സ്റ്റമ്പ് ചവിട്ടി പൊട്ടിച്ചതും ഇത്തരത്തിലുള്ള പ്രവർത്തികളാണ്.

ഇപ്പോൾ ഇത്തരത്തിലുള്ള മറ്റൊരു പ്രവർത്തി കൂടി ഷക്കിബിന്റെ ഭാഗത്ത് നിന്ന് പുറത്ത് വന്നിരിക്കുക്കയാണ്. ഇന്നലെ നടന്ന ബംഗ്ലാദേശ് പ്രീമിയർ ലീഗ് മത്സരത്തിലായിരുന്നു ഇത്.ഫോർച്ചുണ് ബർഷലും സൈയ്‌ലെറ്റ് സ്ട്രക്കേഴ്സും തമ്മിലായിരുന്നു മത്സരം.ബർഷലിന്റെ താരമായിരുന്നു ഷക്കിബ്. മത്സരത്തിലെ 16 മത്തെ ഓവറിലെ നാലാമത്തെ പന്ത്. രെജോറാണ് ബൗൾ എറിയുന്നത്.ഷാക്കിബ് 22 പന്തിൽ 39 റൺസുമായി ക്രീസിൽ.ഷക്കിബിന്റെ തലക്ക് മീതെ ഒരു ബൗണസർ.അമ്പയർ വൈഡ് വിളിക്കുന്നില്ല. പിന്നീട് നടന്നത് നാടകീയ സംഭവങ്ങൾ.

ഷക്കിബ് അമ്പയറിന് നേരെ തിരിയുന്നു. അമ്പയർ അത് വൈഡ് അല്ല ബൗണസറാണെന്ന് പറഞ്ഞു ഫസ്റ്റ് ബൗണസിനുള്ള വാണിംഗ് മാത്രം കാണിക്കുന്നു.വീണ്ടും അമ്പയറിന്റെ അടുത്ത ഷക്കിബ് ദേഷ്യപെടുന്നു.ഇത് ഒരു അന്താരാഷ്ട്ര താരത്തിന് ചേർന്നത് അല്ലെന്ന് കമന്ററിയും കൂട്ടിച്ചേർക്കുന്നു.മത്സരത്തിൽ ഷക്കിബ് 32 പന്തിൽ 67 റൺസ് നേടിയെങ്കിലും തന്റെ ടീം ആറു വിക്കറ്റിന് സ്ട്രൈക്കഴ്സിനോട് തോൽവി രുചിച്ചിരുന്നു.

വീഡിയോ :

https://twitter.com/cricket82182592/status/1611946983228600321?t=JpzA0tPzPvaB8hRVE1wVsA&s=19
Categories
Cricket India Latest News

വെടിയുണ്ട പോകുന്നത് പോലെ ബെയിൽസ് പോകുന്നത് കണ്ടോ? ഉമ്രാൻ മാലിക്കിന്റെ തീയുണ്ടയിൽ സ്റ്റമ്പ് ബെയിൽസ് ചെന്ന് വീണത് മീറ്ററുകളോളം അപ്പുറത്ത് :വീഡിയോ കാണാം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 16 റൺസ് തോൽവി ഇതോടെ പരമ്പരയിൽ ഇരു ടീമും 1-1 ന് ഒപ്പത്തിനൊപ്പം എത്തി, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ  ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച തുടക്കമാണ് കുശാൽ മെൻഡിസ് (52) ലങ്കക്ക് സമ്മാനിച്ചത്, പിന്നീട് അവസാന ഓവറുകളിൽ തകർത്തടിച്ച് കൊണ്ട് ലങ്കൻ ക്യാപ്റ്റൻ ഷാണകയും 56* തിളങ്ങിയപ്പോൾ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 206/6 എന്ന മികച്ച ടോട്ടൽ സ്വന്തമാക്കി.

കൂറ്റൻ വിജയ ലക്ഷ്യം തേടി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് പവർ പ്ലേ ഓവറുകളിൽ തന്നെ കൂട്ടത്തോടെ വിക്കറ്റുകൾ നഷ്ടമായി ഇന്ത്യൻ മുൻ നിര ചീട്ടു കൊട്ടാരം പോലെ തകർന്നപ്പോൾ 57/5 എന്ന നിലയിൽ നാണം കെട്ട തോൽവി മുന്നിൽ കണ്ടു ഇന്ത്യ , എന്നാൽ ആറാം വിക്കറ്റിൽ ക്രീസിൽ ഒത്തു ചേർന്ന സൂര്യകുമാർ യാദവും അക്സർ പട്ടേലും ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു അർധ സെഞ്ച്വറികളുമായി ഇരുവരും കത്തിക്കയറിയപ്പോൾ ഒരു ഘട്ടത്തിൽ ഇന്ത്യ അവിശ്വനീയമായ വിജയത്തിലേക്ക് എത്തുമെന്ന് തോന്നിച്ചെങ്കിലും സൂര്യകുമാർ (51) വീണതോടെ മത്സരം വീണ്ടും ശ്രീലങ്കയുടെ വരുതിയിൽ ആയി, ഒടുവിൽ 16 റൺസ് അകലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.

മത്സരത്തിൽ ഇന്ത്യൻ പേസ് ബോളർ ഉമ്രാൻ മാലിക് തന്റെ വേഗതയേറിയ പന്തുകൾ കൊണ്ട് ലങ്കൻ ബാറ്റർമാരെ കുഴക്കി, 4 ഓവറിൽ 48 റൺസ് വഴങ്ങിയെങ്കിലും നിർണായകമായ 3 വിക്കറ്റുകൾ നേടാൻ താരത്തിന് സാധിച്ചു, മത്സരത്തിലെ പത്താം ഓവർ എറിയാൻ എത്തിയ ഉമ്രാൻ മാലിക് കട്ട്‌ ഷോട്ടിന് ശ്രമിച്ച ഭാനുക രജപക്ഷയെ ബൗൾഡ് ആക്കി 147 kmh ൽ എറിഞ്ഞ ആ പന്തിന്റെ വേഗത കൊണ്ട് ബെയിൽ മീറ്ററുകളോളം പുറകിലേക്ക് തെറിച്ചു, വിക്കറ്റ് കീപ്പർ നിൽക്കുന്നതിന്റെ അപ്പുറത്ത് ആണ് ബെയിൽ ചെന്ന് വീണത്.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

വീഡിയോ :

https://twitter.com/DNKH48595079/status/1611055394683748352?t=7dga7kVJlqZKK2fCZEAW0w&s=19
Categories
Cricket India Latest News

അഭിമാന നിമിഷം,മാവിയുടെ സ്വപ്നതുല്യമായ അരങ്ങേറ്റം കണ്ട് തുള്ളിച്ചാടി വീട്ടുകാർ ,വൈറലായി വീഡിയോ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള 3 മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 2 റൺസ് ജയം ഇതോടെ പരമ്പരയിൽ 1-0 ന് മുന്നിലെത്താൻ ഇന്ത്യക്ക് സാധിച്ചു, മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ഷാണക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ട്വന്റി-20 യിൽ അരങ്ങേറ്റം കുറിച്ച ശുഭ്മാൻ ഗിൽ (7) പെട്ടന്ന് പുറത്തായെങ്കിലും ഇഷാൻ കിഷൻ (37) ഇന്ത്യയെ മുന്നോട്ട് നയിച്ചു, സൂര്യ കുമാർ യാദവും (7) സഞ്ജു സാംസണും (5) നിരാശപ്പെടുത്തിയപ്പോൾ ദീപക് ഹൂഡയും 41* അക്സർ പട്ടേലും 31* ഇന്ത്യയെ നിശ്ചിത 20 ഓവറിൽ 162/5  എന്ന മാന്യമായ സ്കോറിൽ എത്തിച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് തുടക്കത്തിൽ തന്നെ നിസങ്കയെ (1) നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണതോടെ ശ്രീലങ്ക 68/5 എന്ന നിലയിൽ തകർന്നു, എന്നാൽ ക്യാപ്റ്റൻ ഷാനകയും (45) ഹസരംഗയും (21) തകർച്ചയിൽ നിന്ന് ലങ്കയെ കരകയറ്റി, അവസാന ഓവറുകളിൽ നന്നായി കളിച്ച കരുണരത്നയും 23* ലങ്കയെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും 2 റൺസ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു.

മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മത്സരത്തിനിറങ്ങിയ ശിവം മാവിയുടെ മികച്ച ബോളിംഗ് പ്രകടനം ആണ്, 4 ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ ആണ് താരം സ്വന്തമാക്കിയത്, അപകടകാരിയായ നിസങ്കയെ തുടക്കത്തിൽ തന്നെ വീഴ്ത്തി ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച താരം,

പിന്നീട് ധനജ്ഞയ ഡി സിൽവ, ഹസരംഗ, ഷാണക, മഹീഷ് തീക്ഷ്ണ എന്നിവരുടെ വിക്കറ്റുകളും സ്വന്തമാക്കി തന്റെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി, ഇതിനിടെ ശിവം മാവിയുടെ കുടുംബാംഗങ്ങൾ താരത്തിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

വീഡിയൊ :

മാവിയുടെ 4 വിക്കറ്റ് വിഡിയോ :