Categories
Cricket Malayalam Video

ധോണി ഫാൻസിൻ്റെ നെഞ്ച് പിടഞ്ഞ നിമിഷം !ബൗണ്ടറി സേവ് ചെയ്യാൻ ഉള്ള ശ്രമത്തിന് ശേഷം വേദനകൊണ്ട് പുളയുന്ന ധോണി ;വീഡിയോ

കഴിഞ്ഞദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് അവസാന ഓവറിൽ തോൽവി ഏറ്റുവാങ്ങിയിരുന്നു. സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. കഴിഞ്ഞ സീസണിൽ ജഡേജയെ ക്യാപ്റ്റൻ ആക്കി ശ്രമിച്ചു എങ്കിലും ആശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ധോണി തന്നെ വീണ്ടും അവരുടെ ക്യാരറ്റ്നായി ചുമതല ഏറ്റിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ സീസണും ധോണിയുടെ അവസാന സീസൺ ആണ് എന്ന് പറയപ്പെടുന്നുണ്ട് എങ്കിലും ധോണി അടുത്തവർഷം വീണ്ടും തിരിച്ചു വരുന്നതാണ് പതിവ്.

ധോണിയുടെ ശാരീരിക ക്ഷമത കണ്ട് ഹർഷ ബോഗ്ലെ പറഞ്ഞത്, കയ്യിൽ ഇത്രയധികം മസിലുമായി ധോണിയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ്. ഇത് വ്യക്തമാക്കുന്നത് ധോണി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് എങ്കിലും കൃത്യമായ രീതിയിൽ എക്സസൈസും മറ്റു കാര്യങ്ങളുമായി കായിക ക്ഷമതയെനിലനിർത്തി കൊണ്ടിരിക്കുകയാണ് എന്നതാണ്.

ധോണി ഇനിയും രണ്ടു വർഷം കൂടി കളിക്കാൻ സാധ്യതയുണ്ട് എന്നാണ് രോഹിത് ശർമ അഭിപ്രായപ്പെട്ടത്. ആദ്യമത്സരം ഇന്നലെ നടക്കുന്നതിനു മുമ്പ് ധോണിക്ക് കാൽമുക്കി ചെറിയ പരിക്കാണ് എന്നുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ധോണി എന്തായാലും കളിക്കുമെന്ന് പിന്നീട് ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതർ പറഞ്ഞിരുന്നു. ഇന്നലത്തെ മത്സരത്തിൽ ധോണി തന്നെയാണ് ചെന്നൈ സൂപ്പർ കിങ്സിന് നയിച്ചത്. ബാറ്റിംഗ് ഇറങ്ങിയ ധോണി ഒരു തകർപ്പൻ സിക്സും ഫോറും ഉൾപ്പെടെ നേടിയിരുന്നു.

https://twitter.com/MainDheetHoon69/status/1641994939130171392?t=O8nQggX4nc16d9ct9LDcmw&s=19

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങളായി എങ്കിലും ഇതുവരെ കായിക ക്ഷമതയ്ക്ക് ഒരു കുറവും വന്നില്ല എന്ന് ധോണി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്നലെ ബൗണ്ടറി സേവ് ചെയ്യാനുള്ള ശ്രമത്തിനിടെ ധോണി വീണിരുന്നു. ഗുജറാത്ത് ടൈറ്റൻസ് ഫീൽഡ് ചെയ്യുന്ന സമയത്ത് കെയിൻ വില്യംസൺ ബൗണ്ടറി സേവ് ചെയ്യാനുള്ള ശ്രമത്തിനിടെ പരിക്കേറ്റു പുറത്തു പോയിരുന്നു. സമാനമായ രീതിയിൽ ആകുമോ ധോണിയുടെ പരിക്ക് എന്ന് ആരാധകർ ഭയന്നു. ധോണി വേദന കൊണ്ട് പുളയുന്ന ദൃശ്യങ്ങൾ ആരാധകർ നെഞ്ചിടിപ്പോയാണ് കണ്ടത്. എന്നാൽ പരിക്ക് സാരമുള്ളതായിരുന്നില്ല. ഇതിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Video

പൊന്മുട്ട ഇടുന്ന സൂര്യ , മൂന്നാം തവണയും ഡക്കായി സൂര്യ ,ഇത്തവണ പുറത്തായത് ഇങ്ങനെ ; വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ട്വന്റി ട്വന്റി ബാറ്ററാണ് സൂര്യ കുമാർ യാദവ്. നിലവിലെ ലോകം ഒന്നാം നമ്പർ ട്വന്റി ട്വന്റി ബാറ്ററും. എന്നാൽ ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഫോം മറ്റു ഫോർമാറ്റിലേക്ക് കൊണ്ടുവരാൻ സൂര്യ കുമാർ യാദവിന് സാധിക്കാത്ത കാഴ്ചയാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകം കാണുന്നത്.ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ദയനീയ പ്രകടനം താരം തുടരുന്ന കാഴ്ചയാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകം കാണുന്നത്.

ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ഒരു മത്സരത്തിൽ പോലും ഒരു റൺ പോലും സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. മാത്രമല്ല ഒന്നിൽ കൂടുതൽ പന്തുകൾ ഒരിക്കൽ പോലും അദ്ദേഹത്തിന് നേരിടാൻ സാധിച്ചില്ല. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ നാലാമത്തെ പൊസിഷനിലാണ് സൂര്യ ഇറങ്ങിയത്. സ്റ്റാർക്കിന്റെ ഇൻ സ്വിങ് ഡെലിവറിയിൽ രണ്ട് തവണയും സൂര്യ വിക്കറ്റിന് മുന്നിൽ കുടുങ്ങി.

മൂന്നാമത്തെ ഏകദിനത്തിൽ ഏഴാമത്തെ പൊസിഷനിലേക്ക് സൂര്യയേ താഴ്ത്തി ഇറക്കി എങ്കിലും വീണ്ടും ഒരു റൺസ് പോലും അദ്ദേഹത്തിന് സ്വന്തമാക്കാൻ സാധിച്ചില്ല. ഈ തവണയും ഒരു പന്തിൽ കൂടുതൽ പോലും നേരിടാൻ കഴിഞ്ഞില്ല.സ്റ്റാർക്കിന് പകരം ഈ തവണ വീണത് ആഗറിന് മുന്നിലാണ്.എൽ ബി ഡബ്യുന് പകരം ഈ തവണ കുറ്റി തെറിച്ചു.ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇത് ആദ്യമായിയാണ് ഒരു പരമ്പരയിൽ മുഴുവൻ മത്സരങ്ങളും ഒരു ബാറ്റർ ഗോൾഡൻ ഡക്ക് ആവുന്നത്.ഈ വർഷം കളിച്ച ആറു ഏകദിനങ്ങളിൽ നിന്ന് വെറും 73 റൺസാണ് സൂര്യ സ്വന്തമാക്കിയത്.

Categories
Cricket India Latest News Video

‘ഇതെന്താ ചീറ്റപ്പുലി ആണോ ‘ ഫീൽഡിംഗിൽ കോഹ്‌ലിയുടെ വേഗത കണ്ടോ ? ; വീഡിയോ കാണാം

ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ചെന്നൈയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസ്ട്രേലിയൻ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌. കാമറൂൺ ഗ്രീൻ, നതാൻ എല്ലിസ് എന്നിവർക്ക് പകരം ഡേവിഡ് വാർണർ, അഷ്ടൺ അഗർ എന്നിവർ ടീമിലെത്തി. ഇന്ത്യൻ നിരയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ വിജയം വീതമാണുള്ളത്.

ഓസീസ് ഇന്നിങ്സ് പകുതി ദൂരം പിന്നിട്ടപ്പോൾ അവർ 25 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായി ഇറങ്ങിയ മിച്ചൽ മാർഷും ട്രവിസ് ഹെഡും ഒന്നാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് അവർക്ക് സമ്മാനിച്ചത്. എങ്കിലും 33 റൺസ് എടുത്ത ഹെഡിനെയും 47 റൺസ് എടുത്ത മാർഷിനെയും പിന്നീടെത്തിയ നായകൻ സ്‌മിത്തിനെ പൂജ്യത്തിലും പുറത്താക്കിയ ഓൾറൗണ്ടർ ഹാർദിക്‌ പാണ്ഡ്യ ഇന്ത്യയെ മത്സരത്തിൽ തിരികെയെത്തിച്ചു. 23 റൺസ് എടുത്ത ഡേവിഡ് വാർണർ കുൽദീപ് യാദവ് എറിഞ്ഞ പന്തിൽ പുറത്താവുകയും ചെയ്തു.

മത്സരത്തിൽ കനത്ത ചൂടിൽ താരങ്ങൾ പലർക്കും ക്ഷീണം നേരിടേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യൻ താരങ്ങളിൽ ചിലർ സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളെ ഇറക്കി അൽപസമയം ഗ്രൗണ്ടിൽ നിന്നും വിട്ടുനിൽക്കുന്ന കാഴ്ച കാണാൻ കഴിഞ്ഞു. ഇതിനിടയിലും സൂപ്പർ താരം വിരാട് കോഹ്‌ലി ഗ്രൗണ്ടിൽ വളരെ സജീവമാണ്. അക്ഷർ പട്ടേൽ എറിഞ്ഞ പന്ത്രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ ഓസീസ് ഓപ്പണർ മിച്ചൽ മാർഷ് ഓഫ് സൈഡിലൂടെ കളിച്ച് ബൗണ്ടറി നേടാൻ ശ്രമിച്ചിരുന്നു. എങ്കിലും ഷോർട്ട് കവറിൽ നിൽക്കുകയായിരുന്ന കോഹ്‌ലി ഒരു ചീറ്റപ്പുലിയെപ്പോലെ, തന്റെ ഇടതുവശത്തുകൂടി പോകുകയായിരുന്ന പന്തിനെ പറന്നുപിടിക്കുകയായിരുന്നു. കാണികൾ വൻ ആർപ്പുവിളികളുമായാണ് ഈ മികച്ച ശ്രമത്തെ പ്രോത്സാഹിപ്പിച്ചത്.

Categories
Cricket Latest News Video

കോഹ്‌ലിക്ക് ഉള്ളിൽ ഉറങ്ങി കിടക്കുന്ന ക്യാപ്റ്റൻ പുറത്ത് വന്നപ്പോൾ ,പിന്നിലേക്ക് മാറി നിന്നു രോഹിത് ;വീഡിയോ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിൽ കലാശിച്ചു, ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി, പരമ്പര വിജയവും ന്യൂസിലാൻഡ് -ശ്രീലങ്ക ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡ് 2 വിക്കറ്റിന് വിജയിച്ചതോടെയും ഇന്ത്യ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു,

പരമ്പര വിജയവും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യതാ നേട്ടവും ഇന്ത്യക്ക് ഇരട്ടി മധുരമായി, സെഞ്ച്വറിയുമായി തിളങ്ങിയ വിരാട് കോഹ്ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും പരമ്പരയിലെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിനിടയിൽ പിച്ച് പരിശോധിച്ചതിന് ശേഷം അക്സർ പട്ടേലിന് നിർദേശങ്ങൾ നൽകുന്ന വിരാട് കോഹ്ലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി, സമീപത്തായി രോഹിത് ശർമയെയും വീഡിയോയിൽ കാണാം, പിന്നീട് സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ട്രാവിസ് ഹെഡിനെ (90) മനോഹരമായ ഒരു ബോളിൽ അക്സർ പട്ടേൽ ക്ലീൻ ബൗൾഡ് ആക്കുകയും ചെയ്തു.

Categories
Cricket Latest News Video

ക്രീസിൽ പത്താൻ ,അവസാന ബോളിൽ ജയിക്കാൻ വേണ്ടത് 5 റൺസ് ,ആവേശം നിറഞ്ഞ നിമിഷം :വീഡിയോ കാണാം

ഇന്നലെ നടന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യ മഹാരാജാസ് ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരുന്നു. വെള്ളിയാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ ഏഷ്യ ലയൺസ് ടീമിനോട് 9 റൺസിന് പരാജയപ്പെട്ട ഇന്ത്യ, ഇന്നലെ വേൾഡ് ജയന്റ്സ്‌ ടീമിനെതിരെ 2 റൺസിന്റെ തോൽവിയും ഏറ്റുവാങ്ങി. മത്സരത്തിൽ ആരോൺ ഫിഞ്ച് നയിച്ച ജയന്റ്സ് ടീം ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങി നിശ്ചിത 20 ഓവറിൽ 166/8 എന്ന ഭേദപ്പെട്ട ടോട്ടൽ കണ്ടെത്തി. അർദ്ധസെഞ്ചുറികൾ നേടിയ നായകൻ ഫിഞ്ചിന്റെയും വാട്സന്റെയും ഇന്നിംഗ്സുകളാണ് അവർക്ക് കരുത്തായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് റോബിൻ ഉത്തപ്പയും നായകൻ ഗൗതം ഗംഭീറും ചേർന്ന് സമ്മാനിച്ചത് വെടിക്കെട്ട് തുടക്കമാണ്. 6 ഓവറിൽ 65 റൺസ് കൂട്ടിച്ചേർത്തശേഷമാണ് 29 റൺസ് എടുത്ത ഉത്തപ്പ പുറത്തായത്. എങ്കിലും തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ചുറി കുറിച്ച നായകൻ ഗംഭീറിന്റെ മികവിൽ ഇന്ത്യ വിജയലക്ഷ്യം മറികടക്കും എന്ന് തോന്നിപ്പിച്ചു. 68 റൺസെടുത്ത അദ്ദേഹം മടങ്ങിയശേഷം പിന്നീട് വന്നവർക്ക് വിജയം ഉറപ്പിക്കാൻ കഴിഞ്ഞില്ല. 11 റൺസ് എടുത്ത മുരളി വിജയ് റിട്ടയേർഡ് ഹർട്ട് ആയി മടങ്ങുകയും ചെയ്തു.

റൈന (19), മുഹമ്മദ് കൈഫ് (21) എന്നിവർ ചെറിയ സംഭാവനകൾ നൽകിയെങ്കിലും അത് മതിയായിരുന്നില്ല. യുസഫ് പഠാൻ 10 പന്തിൽ 7 റൺസോടെ നിരാശപ്പെടുത്തി. എങ്കിലും അവസാന പന്തുവരെ ഇന്ത്യക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നു. ബ്രെറ്റ് ലീ വെറും അഞ്ചു റൺസ് മാത്രമാണ് ഇരുപതാം ഓവറിൽ വിട്ടുകൊടുത്തത്. ഓവറിലെ മൂന്നാം പന്തിൽ സ്റ്റുവർട്ട് ബിന്നിയുടെ വിക്കറ്റും വീഴ്ത്തി. അടുത്ത രണ്ട് പന്തുകളിൽ സിംഗിൾ മാത്രം വഴങ്ങി. ഒടുവിൽ അവസാന പന്തിൽ അഞ്ച് റൺസ് വേണ്ടപ്പോൾ ഇർഫാൻ പഠാൻ ഓഫ് സൈഡ് ബൗണ്ടറിയിലേക്ക് ഷോട്ട് പായിച്ചെങ്കിലും റോസ് ടെയ്‌ലർ അത് പറന്നുപിടിച്ച് രണ്ടു റൺസിൽ ഒതുക്കി. അത് ബൗണ്ടറി കടന്നിരുന്നുവെങ്കിൽ മത്സരം ടൈയാകുകയും സൂപ്പർ ഓവറിലേക്ക് നീങ്ങുകയും ചെയ്തേനെ.

ഹൈലൈറ്റ് വീഡിയോ കാണാം :

Categories
Cricket Latest News Video

ഗംഭീറിൻ്റെ ഹെൽമെറ്റിൽ ബോൾ കൊണ്ട ഉടനെ ഓടിയെത്തി അഫ്രീദി,ശേഷം സംഭവിച്ചത് കണ്ട് കയ്യടിച്ചു ക്രിക്കറ്റ് ലോകം

ലെജന്റ്സ് ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണ് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ആദ്യ മത്സരം ഇന്ത്യൻ മഹാരാജാസും ഏഷ്യൻ ലയൺസും തമ്മിൽ ദോഹയിൽ അരങ്ങേറിയത്. മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഗൗതം ഗംഭീർ ആണ്. സുരേഷ് റെയ്നയാണ് വൈസ് ക്യാപ്റ്റൻ. ഷാഹിദ് അഫ്രിദിയാണ് ഏഷ്യൻ ലയൺസിനെ നയിക്കുന്നത്.

ലോകത്തെ പല താരങ്ങളും അണിനിരക്കുന്ന വേൾഡ് ജയന്റ്സ് എന്ന മറ്റൊരു ടീമും സീരീസിൽ കളിക്കുന്നുണ്ട്. ഇന്ത്യൻ മഹാരാജാസിൽ മലയാളി താരം എസ് ശ്രീശാന്ത് കളിക്കുന്നുണ്ട്. കോഴ വിവാദത്തിനുശേഷം വിലക്കപ്പെട്ട ശ്രീശാന്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. കോടതിയിൽ കുറ്റവിമുക്തനായ ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. വിരമിച്ച ലോകത്തെ മികച്ച താരങ്ങളാണ് ലെജൻസ് ക്രിക്കറ്റ് ലീഗിൽ അണിനിരക്കുന്നത്.

ഇന്ത്യൻ മഹാരാജാസിനായി റോബിൻ ഉത്തപ്പ, ഇർഫാൻ പത്താൻ, സുരേഷ് റെയ്ന, ഗൗതം ഗംഭീർ, യൂസഫ് പത്താൻ, മുരളി വിജയ്, ഹർഭജൻ സിംഗ്, മുഹമ്മദ് കൈഫ്, സ്റ്റുവർട്ട് ബിന്നി, പ്രവീൺ താമ്പേ, അശോക് ദിന്ധ തുടങ്ങിയ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. പഴയ താരങ്ങളുടെ സൗഹൃദം പുതുക്കുക എന്ന ഉദ്ദേശവും മത്സരത്തിനുണ്ട്. ഇന്നലത്തെ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസ് ഏഷ്യൻ ലയൺസിനെതിരെ 9 റൺ തോൽവി ഏറ്റുവാങ്ങിയിരുന്നു.

മത്സരത്തിൽ ഷാഹിദ് അഫീദിയുടെ മികച്ച പെരുമാറ്റം സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്. അബ്ദുൽ റസാക്ക് എറിഞ്ഞ പന്ത് സ്വീപ്പ് കളിക്കാനായി നോക്കിയ ഗൗതം ഗംഭീറിന്റെ ഹെൽമെറ്റിൽ കൊണ്ടു. ഉടനെ തന്നെ അഫ്രീദി ഓടിയെത്തി ഗൗതം ഗംഭീരന് കാര്യമായ പരിക്കുകൾ ഇല്ല എന്ന് ഉറപ്പുവരുത്തി. ഈ പെരുമാറ്റത്തിന് ട്വിറ്ററിൽ മികച്ച പിന്തുണ ലഭിക്കുക ആണ് ഇപ്പോൾ. ഷാഹിദ് അഫ്രിദിയുടെ മികച്ച പെരുമാറ്റത്തിന്റെ ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News Malayalam Video

വീഡിയോ :ഇത് തല്ല്മാലയുടെ ഷൂട്ട് അല്ല ,ഷക്കീബ് തൻ്റെ ആരാധകനെ തല്ലുന്നത് ആണ്

ബംഗ്ലാദേശിന്റെ സൂപ്പർതാരമാണ് ഷാക്കിബ് അൽ ഹസ്സൻ. ലോകം കണ്ട നിലവിൽ ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ തന്നെയാണ് ഷാക്കിബ്. നിലവിലുള്ള ബംഗ്ലാദേശ് ടീമിന്റെ ടി20, ടെസ്റ്റ്‌ ക്യാപ്റ്റൻ കൂടിയാണ് ഷാക്കിബ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ് ഷാക്കിബ്. കഴിഞ്ഞ ലേലത്തിലാണ് വീണ്ടും ഷാക്കിബിനെ കൊൽക്കത്ത സ്വന്തമാക്കിയത്.

ക്രിക്കറ്റിൽ പ്രശസ്തി പിടിച്ചു പറ്റുമ്പോഴും വിവാദങ്ങൾ ഷാക്കിബിന്റെ കൂടെ എപ്പോഴും കൂടിയിരുന്നു. മത്സരത്തിനിടയ്ക്ക് ഷാക്കിർ ചൂടാവുന്ന പല വീഡിയോകളും പുറത്തുവന്നിരുന്നു. ഇതിൽ അമ്പയറുടെ അടുത്ത് ചൂടായശേഷം വിക്കറ്റ് ചവിട്ടിത്തെറിപ്പിക്കുന്ന വീഡിയോയും വൈറൽ ആയിരുന്നു. ഇതിൽ നിരവധി പേർ ഷാക്കിബിന്റെ പ്രവർത്തിക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.

29 ഒക്ടോബർ 2019ൽ ഐസിസി മോശം പെരുമാറ്റത്തെ തുടർന്ന് ഷാക്കിബിനെ രണ്ട് വർഷത്തേക്ക് വിലക്കിയിരുന്നു. എന്നാൽ പെരുമാറ്റത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഷാക്കിബ്. മികച്ച താരമാണ് എങ്കിലും പലപ്പോഴും ഷാക്കിബിന്റെ പെരുമാറ്റം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനും തലവേദന ആവുകയാണ്.

ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഷാക്കിബ് ആരാധകരുടെ അടുത്ത് ചൂടാവുന്ന വീഡിയോ ദൃശ്യമാണ്. ആരാധകരുടെ കൂട്ടത്തിനിടയ്ക്ക് നിന്ന് നടന്നുവരുന്ന ഷാക്കിബിന്റെ തൊപ്പി ഒരു ആരാധകൻ കൈക്കലാക്കി. ഇതാണ് ഷാക്കിബിനെ ചൊടിപ്പിച്ചത്. തൊപ്പി പിടിച്ചു വാങ്ങിയശേഷം തൊപ്പി കൊണ്ട് തന്നെ ആരാധകനെ ഷാക്കിബ് പലതവണ തല്ലി. ഇതിന്റെ വീഡിയോ ദൃശ്യം കാണാം.

https://twitter.com/TRclips05/status/1634215072380735488?t=xLly2I2njOi6PHzSt8ITKg&s=19
Categories
Cricket Latest News Malayalam Video

ഇവനെ ഒക്കെ ആരാ അമ്പയർ ആക്കിയത്?തൻ്റെ വിക്കറ്റിൻ്റെ റിപ്ലേ കണ്ട് ഡ്രസ്സിംഗ് റൂമിൽ കലിപ്പോടെ കോഹ്‌ലി ; വീഡിയോ കാണാം

ഡൽഹി ടെസ്റ്റിൽ രണ്ടാം ദിനമായ ഇന്ന് ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റൺസ് പിന്തുടരുന്ന ടീം ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായി പൊരുതുന്നു. ചായക്ക് പിരിയുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന നിലയിലാണ്. ഓൾറൗണ്ടർമാരായ രവിച്ചന്ദ്രൻ അശ്വിനും അക്ഷർ പട്ടേലുമാണ്‌ ക്രീസിൽ. കോഹ്‌ലി 44 റൺസും നായകൻ രോഹിത് ശർമ 32 റൺസും ജഡേജ 26 റൺസും എടുത്ത് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ നതാൻ ലയനാണ് ഇന്ത്യയെ തകർത്തത്.

മത്സരത്തിൽ ഇന്ത്യ 66/4 എന്ന നിലയിൽ പ്രതിസന്ധിയിൽ നിൽക്കെ ജഡേജയെ കൂട്ടുപിടിച്ച് ടീമിനെ കരകയറ്റി അർഹിച്ച അർദ്ധസെഞ്ചുറി നേട്ടം കൈവരിക്കാൻ നിൽക്കെയാണ് ഒരു ദൗർഭാഗ്യകരമായ രീതിയിലൂടെ കോഹ്‌ലി 44 റൺസിൽ പുറത്താകുന്നത്. അരങ്ങേറ്റമത്സരം കളിക്കുന്ന മാത്യൂ കൻഹെമാനിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് കോഹ്‌ലി ഔട്ടായത്. എന്നാൽ അദ്ദേഹം റിവ്യൂ നൽകിയിരുന്നു. പന്ത് ഒരേസമയം ബാറ്റിനും പാഡിനും ഇടയിൽ ഇരുന്ന സമയത്താണ് അമ്പയർ നിതിൻ മേനോൻ ഔട്ട് വിളിക്കുന്നത്. ആദ്യം ബാറ്റാണോ അതോ പാഡ് ആണോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതോടെ തേർഡ് അമ്പയർ ഓൺഫീൽഡ് അമ്പയറുടെ തീരുമാനത്തിൽ തുടരുകയായിരുന്നു.

മൈതാനത്ത് നിന്നും മടങ്ങിയശേഷം ഡ്രസ്സിംഗ് റൂമിൽ സഹതാരങ്ങൾക്കും പരിശീലകർക്കും അരികിൽ നിന്നുകൊണ്ട് തന്റെ വിക്കറ്റ് വീഡിയോ റീപ്ലേ കാണുന്ന വിരാട് കോഹ്‌ലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വളരെ അക്ഷമനായി വീഡിയോ കണ്ടുകൊണ്ടിരുന്ന കോഹ്‌ലി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനോട് അതൊരിക്കലും ഔട്ട് അല്ല എന്നു പറഞ്ഞുകൊണ്ടാണ് നിരാശനായി അകത്തേക്ക് കയറിപ്പോകുന്നത്. ഇതിനുമുൻപും പല സന്ദർഭങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് നിൽക്കുന്നതിനിടയിൽ ഇത്തരം ദൗർഭാഗ്യകരമായ പുറത്താകൽ ഒരുപാട് തവണ സംഭവിച്ചിട്ടുള്ള ഒരു താരമാണ് വിരാട് കോഹ്‌ലി.

വിക്കറ്റ് വിഡിയോ :

Categories
Cricket Video

ഒന്നാം നമ്പറെയും രണ്ടാം നമ്പർ ബാറ്ററെയും ഒരോവറിൽ പുറത്താക്കി അശ്വിൻ്റെ മാജിക് ബോൾ ; വീഡിയോ കാണാം

ബോർഡർ ഗവസ്‌കർ ട്രോഫിക്ക്‌ മുന്നേ ഓസ്ട്രേലിയ താരങ്ങൾ ഏറ്റവും അധികം തയ്യാർ എടുത്തത് ഇന്ത്യൻ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ എങ്ങനെ നേരിടുമെന്നതാണ് . എന്നാൽ ആദ്യത്തെ ടെസ്റ്റ്‌ മത്സരത്തിൽ തന്നെ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത് കൊണ്ട് അശ്വിൻ തകർപ്പൻ പ്രകടനം നടത്തിയിരുന്നു.ഇന്ത്യയുടെ ഇന്നിങ്സ് വിജയത്തിൽ ഏറ്റവും ആവേശകരമായത് അശ്വിന്റെ പ്രകടനമായിരുന്നു.

എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ബോർഡർ ഗവസ്കർ ട്രോഫിയിൽ കാര്യങ്ങൾ വ്യത്യസ്തമല്ല.ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരെഞ്ഞെടുകകായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ ഇറങ്ങിയത്. ഹെഡ് റെൻഷാക്ക്‌ പകരവും കുന്ഹെമാൻ ബോളണ്ടിന് പകരവും ടീമിലേക്കെത്തി.ഇന്ത്യ സൂര്യകുമാറിന് പകരം ശ്രെയസിനെയും ഉൾപ്പെടുത്തി. ഇന്നിങ്സിന്റെ തുടക്കത്തിൽ പതിവ് പോലെ വാർണർ നിരാശപെടുത്തി.

കവാജക്ക്‌ ഒപ്പം ലാബുഷാനെ ചേർന്നതോടെ ഓസ്ട്രേലിയ പിടിമുറക്കി എന്ന് തോന്നിപ്പിച്ചു. എന്നാൽ പതിവ് പോലെ തന്നെ അശ്വിൻ അവതരിച്ചു.ഇന്നിങ്സിലെ 23 മത്തെ ഓവർ.അശ്വിന്റെ ആദ്യ പന്തിൽ കവാജ സിംഗിൾ നേടുന്നു.രണ്ടാമത്തെ പന്തിൽ സ്വീപ് ചെയ്തു ലാബുഷാനെ രണ്ട് റൺ ഓടി എടുക്കുന്നു.മൂന്നാമത്തെ പന്ത് ഡോട്ട് ബോൾ. നാലാമത്തെ പന്ത് ഓഫ്‌ സ്റ്റമ്പിന് പുറത്ത് കുത്തി തിരിഞ്ഞു കേറുന്നു. ലാബുഷാനെക്ക്‌ പിഴക്കുന്നു. പന്ത് അദ്ദേഹത്തിന്റെ കാലിൽ കൊള്ളുന്നു.അമ്പയർ നോട്ട് ഔട്ട്‌ വിളിക്കുന്നു.റിവ്യൂ എടുത്ത ഇന്ത്യക്ക്‌ അനുകൂലമായി വിധി വരുന്നു. തൊട്ട് അടുത്ത പന്തിൽ സ്മിത്ത്, ആദ്യ ബോൾ ഡോട്ട്. എന്നാൽ രണ്ടാം ബോൾ ഭാരതിന് ക്യാച്ച് നൽകി സ്മിത്തും മടങ്ങുന്നു. ഒരു ഓവറിൽ തന്നെ ലോക ഒന്നാം നമ്പർ ബാറ്ററയും രണ്ടാം നമ്പർ ബാറ്ററേയും അശ്വിൻ പുറത്താക്കിയിരിക്കുന്നു.

Categories
Cricket Latest News Malayalam Video

ഹമ്മെ ഇതെന്താ ഹനുമാന്റെ ഗദയാണോ; ഹാർദിക്കിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്ന പൃഥ്വി ഷാ.. വീഡിയോ കാണാം

ഇന്നലെ ന്യൂസിലൻഡിനെ 168 റൺസിന് തകർത്ത് ട്വന്റി ട്വന്റി പരമ്പര വിജയം നേടിയതിന്റെ ആഘോഷത്തിലാണ് ഇന്ത്യൻ ആരാധകർ. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ ഗിൽ പുറത്താകാതെ നേടിയ 126 റൺസിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എടുത്തിരുന്നു. ന്യൂസിലൻഡിന്റെ മറുപടി 12.1 ഓവറിൽ വെറും 66 റൺസിൽ ഒതുങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ നായകൻ പാണ്ഡ്യ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തകർപ്പൻ സെഞ്ചുറി നേടിയ ഗിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഓപ്പണർ ഇഷാൻ കിഷൻ രണ്ടാം ഓവറിൽ മടങ്ങിയെങ്കിലും ഗിൽ, ത്രിപാഠിയുമൊത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 80 റൺസ് ചേർത്തു. 22 പന്തിൽ 44 റൺസ് എടുത്ത ത്രിപാഠി മടങ്ങിയശേഷം 23 റൺസ് എടുത്ത സൂര്യകുമാർ യാദവിനൊപ്പം 38 റൺസ് കൂട്ടുകെട്ടിലും അതിനുശേഷം എത്തിയ 30 റൺസ് എടുത്ത നായകൻ പാണ്ഡ്യക്കൊപ്പം 103 റൺസ് കൂട്ടുകെട്ടിലും ഗിൽ പങ്കുചേർന്നിരുന്നു. ആദ്യം പതിഞ്ഞ താളത്തിൽ തുടങ്ങിയശേഷം അവസാന ഓവറുകളിൽ കത്തിക്കയറിയ ഇന്നിങ്സ് ആയിരുന്നു ഗിൽ കളിച്ചത്. സെഞ്ചുറി നേടിയശേഷവും വമ്പനടികൾ തുടർന്ന ഗിൽ, ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുള്ള റെക്കോർഡും സ്വന്തം പേരിലാക്കി.

ഇന്നലെ മത്സരം കഴിഞ്ഞ് കിരീടം ഏറ്റുവാങ്ങിയ ശേഷം നായകൻ ഹാർദിക് പാണ്ഡ്യ തന്റെ മുൻ നായകരെപ്പോലെ ടീമിലെ യുവതാരത്തിന് ട്രോഫി ഉയർത്താനായി നൽകുന്ന പതിവ് തുടർന്നിരുന്നു. ഇത്തവണ ഇന്ത്യൻ സ്ക്വാഡിലെ ഏറ്റവും ചെറുപ്പമായ പൃഥ്വി ഷായ്ക്കാണ് അവസരം ലഭിച്ചത്. പാണ്ഡ്യയുടെ കയ്യിൽനിന്നും അത് ഏറ്റുവാങ്ങുന്ന സമയത്തെ പൃഥ്വിയുടെ റിയാക്ഷനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. താൻ വിചാരിച്ചതിലും അധികം ഭാരം ഉണ്ടായപ്പോൾ അദ്ദേഹം ഒരു അമ്പരപ്പോടെ നിൽക്കുന്ന ദൃശ്യങ്ങളാണ് അത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന അദ്ദേഹം പക്ഷേ ഡഗ് ഔട്ടിൽ വളരെ ഉന്മേഷവാനായി കാണപ്പെട്ടിരുന്നു.