Categories
Uncategorized

മിണ്ടാതെ ഇരി ,ബുൾ ഷിറ്റ് ,ma*** , ഔട്ടായ ദേഷ്യത്തിൽ തെറി വിളിച്ചു കോഹ്ലി : വീഡിയോ വൈറൽ ആകുന്നു

തന്റെ ഫോമും അഗ്രെഷനും ഒരു പോലെ കൊണ്ട് നടക്കുന്ന വളരെ ചുരക്കം കളിക്കാരെ ക്രിക്കറ്റിൽ ഉണ്ടായിട്ടുള്ളൂ. ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്റെ അഗ്രെഷനും ഫോമും ഒരുപാട് കാലം നിലനിർത്തിയ താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. എന്നാൽ ഇപ്പോൾ തന്റെ ഏറ്റവും മോശം ഫോമിലാണ് കോഹ്ലി ബാറ്റ് ചെയ്യുന്നത്. എന്നാൽ തന്റെ അഗ്രെഷൻ കുറക്കാൻ അദ്ദേഹം ഇപ്പോഴും ഒരുക്കമല്ല.

ഔട്ട്‌ ആയ ദേഷ്യത്തിൽ മറു ടീമിന്റെ ക്യാപ്റ്റനോട്‌ കയർത്തു സംസാരിച്ചുയിരിക്കുകയാണ് കോഹ്ലി. ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്‌ മത്സരത്തിന്റെ മൂന്നാമത്തെ ദിവസമാണ് പ്രസ്തുത സംഭവം അരങ്ങേറുന്നത്.ഇന്ത്യൻ ഇന്നിങ്സിന്റെ 22 മത്തെ ഓവർ.തന്റെ ബാറ്റിന്റെ എഡ്ജിൽ തട്ടിയ ബൗൾ ഷോർട്ട് ലെഗിൽ മോമിനുൽ കൈ പിടിയിൽ ഒതുക്കുന്നു.ഔട്ടായ കോഹ്ലി തന്റെ ദേഷ്യം ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബിനോട് തീർക്കുന്നു.

തന്റെ പതിവ് ശൈലി പോലെ വാക്കുകൾ കൊണ്ടാണ് കോഹ്ലി ഷാക്കിബിനെ നേരിട്ടത്.”Chup re bs*, ma” എന്നാ ഹിന്ദി വാക്കുകളാണ് അദ്ദേഹം ഉപോയഗിച്ചത്.ഇത് ആദ്യമായിയല്ല തന്റെ വിക്കറ്റ് പോയതിന് ശേഷം കോഹ്ലി എതിർ ക്യാപ്റ്റനോട്‌ തർക്കിക്കുന്നത്.പണ്ട് ഒരിക്കൽ ഐ പി എല്ലിൽ ഗംഭീറുമായി നടത്തിയ ഇത്തരത്തിലുള്ള ഒരു തർക്കം ക്രിക്കറ്റ്‌ ആരാധകർ ഒരിക്കലും മറക്കുന്ന ഒന്നല്ല.

വീഡിയോ:

ആദ്യ ടെസ്റ്റ്‌ ജയിച്ച ഇന്ത്യ രണ്ടാമത്തെ ടെസ്റ്റും തങ്ങളുടെ കൈപിടിയിൽ ഒതുക്കാൻ പൊരുതുകയാണ്. എന്നാൽ വിട്ട് കൊടുക്കാൻ മനസിലാത്ത ബംഗ്ലാ കടുവകൾ ഇന്ത്യയെ 45 റൺസിന് നാല് വിക്കറ്റ് എന്നാ നിലയിൽ തളച്ചുയിട്ടിരിക്കുകയാണ്. രണ്ട് ദിവസം ബാക്കി നിൽക്കെ ഇന്ത്യക്ക് ജയിക്കാൻ നൂറു റൺസും ബംഗ്ലാദേശിന് ജയിക്കാൻ ആറു വിക്കറ്റും ആവശ്യമാണ്.

Categories
Cricket Latest News

ഇതാണോ രാഹുലേ ബാസ്ബോൾ കളി ? ആക്രമിച്ച് കളിച്ചിട്ടാണ് ഔട്ട്‌ ആയിരുന്നേൽ പറഞ്ഞ വാക്കിന് വില ഉണ്ടായേനെ !വിക്കറ്റ് വിഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും പരാജയം ആയതോടെ കെ.എൽ രാഹുലിന്റെ ടെസ്റ്റ്‌ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുകയാണ്, ബംഗ്ലാദേശിനെതിരായ പരമ്പരയിൽ 4 ഇന്നിങ്ങ്സുകളിൽ നിന്നായി 14 റൺ ശരാശരിയിൽ കെ.എൽ രാഹുൽ നേടിയത് വെറും 57 റൺസ് മാത്രമാണ്.

ബംഗ്ലാദേശ് പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ട് പരിശീലകൻ ബ്രെണ്ടൻ മക്കല്ലം നടപ്പിൽ വരുത്തിയ ബാസ്ബോൾ സ്ട്രാറ്റജിയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ “ബാസ്ബോൾ സ്ട്രാറ്റജി വളരെ നല്ലതാണെന്നും ഈ പരമ്പരയിൽ അത് നടപ്പിൽ വരുത്താൻ ശ്രമിക്കും” എന്നൊക്ക ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ കെ. എൽ രാഹുൽ അഭിപ്രായപ്പെട്ടിരുന്നു,

എന്നാൽ പരമ്പരയിലെ 4 ഇന്നിങ്സിലും സമ്പൂർണ പരാജയം ആയിരുന്നു രാഹുലിന്റെ ബാറ്റിങ്, ഏകദിന ശൈലിയിൽ ടെസ്റ്റിലും ആക്രമിച്ച് കളിക്കുന്ന രീതിയെ ആണ് “ബാസ്ബോൾ” സ്ട്രാറ്റജി എന്ന് അറിയപ്പെടുന്നത്, പാകിസ്താനെതിരായ പരമ്പരയിൽ ഇംഗ്ലണ്ട് ബാസ്ബോൾ സ്ട്രാറ്റജി ഫലപ്രദമായി ഉപയോഗിക്കുകയും പരമ്പര 3-0 ന് തൂത്ത് വാരുകയും ചെയ്തത് ക്രിക്കറ്റ്‌ ലോകം സാക്ഷ്യം വഹിച്ചതാണ്.

പരമ്പരയിൽ പതിവിലും കൂടുതൽ പ്രതിരോധത്തിൽ ഊന്നിയുള്ള ബാറ്റിങ് ആണ് കെ.എൽ രാഹുൽ നടത്തിയത്, സിംഗിളുകൾ നേടാൻ പോലും താരം ഏറെ പ്രയാസപ്പെട്ടു, ഫോമിലുള്ള ധാരാളം കളിക്കാർ പുറത്ത് അവസരം കാത്ത് നിൽക്കുമ്പോൾ ഒട്ടും ഫോമിൽ അല്ലാത്ത കളിക്കാർക്ക് ഇനിയും അവസരങ്ങൾ നൽകണോ എന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

വീഡിയോ :

Categories
Cricket Latest News

ഔട്ടായതിന് ബംഗ്ലാദേശ് താരത്തോട് ചൂടായി കോഹ്‌ലി : വൈറൽ വീഡിയോ കാണാം

എന്താണ് വിരാട് കോഹ്ലിക്ക്‌ സംഭവിക്കുന്നത്. എന്താണ് ഇന്ത്യക്ക് സംഭവിക്കുന്നത്. ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ്‌ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്.ഔട്ട്‌ ആയതിന് ബംഗ്ലാദേശ് തരങ്ങളോട് ചൂടായി വിരാട് കോഹ്ലി.എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.ഇന്ത്യൻ ഇന്നിങ്സിലെ 20 മത്തെ ഓവറിലാണ് സംഭവം.

ബംഗ്ലാദേശ് ഉയർത്തിയ 145 റൺസ് എന്നാ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ.38 ന്ന് 3 എന്നാ നിലയിൽ പതറുകയായിരുന്നു. അമിതമായ പ്രതിരോധത്തിലേക്ക് വലിഞ്ഞ കോഹ്ലി താൻ നേരിടുന്ന 22 മത്തെ പന്ത് പ്രതിരോധിക്കുകയാണ്. തന്റെ ബാറ്റിന്റെ എഡ്ജിൽ തട്ടിയ ബൗളിനെ ഷോർട്ട് ലെഗിൽ അതിമനോഹരമായി മോമിനുൽ ഹഖ് കൈപിടിയിൽ ഒതുക്കുകയാണ്.ബംഗ്ലാദേശ് ആരാധകർ ആർത്തു വിളിക്കുന്നു.കോഹ്ലി തലതാഴ്ത്തി നിൽക്കുന്നു. അതിന് ശേഷമാണ് നാടകിയമായ സംഭവങ്ങൾ നടക്കുന്നത്.

കോഹ്ലി ഷാക്കിബ്ബിന് നേരെ തിരിയുന്നു.ഷാക്കിബുമായി വാക്കു തർക്കത്തിൽ ഏർപെടുന്നു.നിലവിൽ ഈ ടെസ്റ്റ്‌ പരമ്പരയിൽ ഏറ്റവും മോശം ഫോമിൽ കളിച്ച താരമാണ് വിരാട് കോഹ്ലി.145 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ നിലവിൽ 45 റൺസ് എടുത്തിട്ടുണ്ട്. നാല് വിക്കറ്റുകളും നഷ്ടമായി. അക്സാർ പട്ടേലും ജയ്ദേവ് ഉനദ്കട്ടുമാണ് ക്രീസിൽ.നേരത്തെ ബംഗ്ലാദേശിന് വേണ്ടി 73 റൺസ് നേടിയ ലിട്ടൺ ദാസിന്റെ മികവിലാണ് ബംഗ്ലാദേശ് ഇന്ത്യക്ക് മുന്നിൽ 145 എന്നാ വിജയലക്ഷ്യം വെച്ചത്. രണ്ട് ദിവസം കൂടി ബാക്കി നിൽക്കെ ബംഗ്ലാദേശിന് ജയിക്കാൻ 6 വിക്കറ്റും ഇന്ത്യക്ക് 100 റൺസ് കൂടി വേണം.

വീഡിയോ :

Categories
Cricket Latest News

ഫീൽഡിങ്ങിലും ഫ്ലോപ്പ് ആയി രാജാവ് ! ഒരേ പൊസിഷനിൽ നിന്ന് വിട്ടത് മൂന്ന് ക്യാച്ച് : വീഡിയോ കാണാം

ക്രിക്കറ്റിലെ വിജയികളെ തീരുമാനിക്കുന്നതിൽ നിർണായകമാകുന്നത് ക്യാച്ചുകളാണ്. ഒരൊറ്റ ക്യാച്ച് ഒരു മത്സരത്തെ തന്നെ തിരിച്ചേക്കാം. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബംഗ്ലാദേശ് ഇന്ത്യ ടെസ്റ്റ്‌ മത്സരത്തിലും ക്യാച്ചുകൾ മത്സരം നീട്ടുകയാണ്. ഏതു ഒരു ക്യാച്ചും പറന്നു പിടിക്കുന്ന വിരാട് കോഹ്ലിക്കാണ് ക്യാച്ചുകൾ സ്വന്തമാക്കാൻ സാധിക്കാതെയിരിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

മൂന്നു ക്യാച്ചുകളാണ് കോഹ്ലിക്ക്‌ പിടിക്കാൻ കഴിയാതെയിരുന്നത്. ഇത് മൂന്നും ബംഗ്ലാദേശിന് വേണ്ടി ഫിഫ്റ്റി അടിച്ച ലിട്ടൺ ദാസിന്റെയാണ്.ലിട്ടൺ ദാസ് 16 ൽ നിൽകുമ്പോളാണ് ആദ്യത്തെ സംഭവം. സ്ലിപ്പിൽ എഡ്ജ് ചെയ്തു വന്ന പന്ത് കോഹ്ലി തന്റെ റൈറ്റിലേക്ക് ചാടിയെങ്കിലും തന്റെ കൈയിൽ പോലും തൊടാതെ ബോൾ ബൗണ്ടറിയിലേക്ക് പായുകയായിരുന്നു.രണ്ടാമത്തെ സംഭവം അതെ ഓവറിൽ തന്നെയാണ്. ഈ തവണ എഡ്ജ് ചെയ്തു വന്ന പന്തിനെ ജഡ്ജ് ചെയ്യുന്നതിൽ കോഹ്ലിക്ക്‌ പിഴച്ചു.ആദ്യം തന്റെ വലത്തേക്ക് ചാടാൻ പോയ അദ്ദേഹം കാണുന്നത് ബൗൾ തന്റെ ഇടത്തേക്ക് പോകുന്നത്. ചാടി നോക്കിയെങ്കിലും അതിനും ഫലമുണ്ടായില്ല. ഇതിൽ ഒരെണ്ണം എങ്കിലും കോഹ്ലിക്ക്‌ പിടിക്കാൻ കഴിഞ്ഞിരുന്നേൽ ബംഗ്ലാദേശ് തകർച്ചയിലേക്ക് കൂപ്പിക്കുത്തിയേനെ.

മൂന്നാമത്തെ അവസരം വരുന്നത് ലിട്ടൺ 49 ൽ നിൽകുമ്പോൾ. സാധാരണ അത്തരത്തിലുള്ള സ്ലിപ് ക്യാച്ചുകൾ സ്വന്തമാക്കുന്ന കോഹ്ലിക്ക്‌ വീണ്ടും പിഴക്കുന്നു.ലിട്ടൺ വീണ്ടും രക്ഷപെടുന്നു. മത്സരത്തിൽ ബംഗ്ലാദേശ് പൊരുതുകയാണ്. ബംഗ്ലാദേശിന് വേണ്ടി ലിട്ടൺ തകർത്തു കളിക്കുകയാണ്. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ്‌ പരമ്പരയിലെ ആദ്യത്തെ മത്സരം ഇന്ത്യ വിജയിച്ചിരുന്നു.

വീഡിയോ :

Categories
Cricket Latest News

ഞാൻ എന്തൊരു മണ്ടൻ ആണ് ഇതൊക്കെ ആരേലും റിവ്യൂ എടുക്കോ?റിവ്യൂ പാഴായതിൽ നിരാശയോടെ രാഹുൽ

ഡിസിഷൻ റിവ്യൂ സിസ്റ്റം ഏതു ഒരു മത്സരത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഒരു തെറ്റായ റിവ്യൂ ചിലപ്പോൾ ആ മത്സരഫലത്തെ തന്നെ മാറ്റിമറിച്ചേക്കാം.സ്റ്റോക്സിന്റെ ആ ആഷേസ് ഇന്നിങ്സ് തന്നെയാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണം.ഇപ്പോൾ ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ്‌ മത്സരത്തിലും ഇത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ്.എന്താണ് ആ സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

ജയ്ദേവ് ഉനദ്കട്ട് എറിഞ്ഞ മത്സരത്തിലെ 36 മത്തെ ഓവറിലെ മൂന്നാമത്തെ പന്ത്. സാകിർ ഹസ്സനാണ് ബാറ്റസ്മാൻ. ബൗൾ കൃത്യമായി ഇന്സൈഡ് എഡ്ജ് എടുത്തു പാഡിൽ കൊള്ളുന്നു.ഉനദ്കട്ട് അപ്പീൽ ചെയ്യുന്നു. ക്യാപ്റ്റൻ രാഹുൽ വന്നു കീപ്പർ പന്തിനോട് കാര്യം തിരക്കുന്നു.പന്ത് തനിക്ക് ഉറപ്പില്ലെന്ന് വ്യക്തമാക്കുന്നു. ഒടുവിൽ രാഹുൽ തന്റെ സ്വയം തീരുമാനത്തോടെ റിവ്യൂ കൊടുക്കുന്നു.റിപ്ലൈ കണ്ടേ ഉടനെ രാഹുൽ തന്റെ ആ തീരുമാനത്തെ ഓർത്തു നിരാശനാകുന്നു.37 ഓവറിന് ഉള്ളിൽ തന്നെ അനുവദനിയമായ മൂന്നു റിവ്യൂകളും ഇന്ത്യക്ക് നഷ്ടപെടുന്നു.

നിലവിൽ ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ്‌ മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. മത്സരത്തിൽ ബംഗ്ലാദേശ് പൊരുതുകയാണ്.കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ സാകിർ ഹോസ്സൈൻ തന്നെയാണ് ഈ മത്സരത്തിലും ബംഗ്ലാദേശിന് വേണ്ടി മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നത്. ഫിഫ്റ്റി നേടി സാകിർ ഹോസ്സൈനാണ് ബംഗ്ലാദേശിന് വേണ്ടി പൊരുതിയത്. നേരത്തെ പന്തിന്റെയും ശ്രെയസ് അയ്യരുടെയും മികവിൽ ഇന്ത്യ 87 റൺസിന്റെ ലീഡ് നേടിയിരുന്നു.

Categories
Latest News

ഷർട്ട് കൂടി ഊരിക്കോ!! സമയം പാഴാക്കിയ ബംഗ്ലാദേശ് താരത്തിനെതിരെ ദേഷ്യപ്പെട്ട് കോഹ്ലി

രണ്ടാം ദിനം മത്സരം അവസാനിക്കാൻ അടുത്തപ്പോൾ ബംഗ്ലാദേശ് ബാറ്റർ സമയം കളയാൻ തുടങ്ങിയത് കോഹ്ലിയെ പ്രകോപിപ്പിച്ചിരുന്നു. ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങി ആറാം ഓവർ പുരോഗമിക്കുന്നതിനിടെയാണ്. വെളിച്ചകുറവ് മൂലം മത്സരം നിർത്താൻ സാധ്യത നിൽക്കെയാണ് ഇത്.

ആറാം ഓവറിലെ അഞ്ചാം പന്തിന് ശേഷം നജ്മുൽ ഹൊസൈൻ ഷാന്റോ ഷൂ ലെയ്‌സ് കെട്ടാൻ തുടങ്ങി, ഇത് കണ്ട സ്ലിപ്പിൽ നിൽക്കുകയായിരുന്ന കോഹ്ലി ദേഷ്യത്തോടെ ജേഴ്സി കൂടി ഊരാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് ദൃശ്യത്തിൽ നിന്ന് വ്യക്തമാണ്.

നേരെത്തെയും സമയം കളയാൻ പുതിയ ബാറ്റ് ആവശ്യപ്പെട്ട് ഷാന്റോ രംഗത്തെത്തിയിരുന്നു. എന്നാൽ ഏറെ നേരെത്തെ പരിശോധനയ്ക്ക് ശേഷം പഴയ ബാറ്റ് എടുത്താണ് തിരികെ മടങ്ങിയത്. ഇത് മനസ്സിലാക്കിയ  ക്യാപ്റ്റൻ കെഎൽ രാഹുൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

മത്സരം മൂന്നാം ദിനം പിന്നിട്ടപ്പോൾ രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് 4 വിക്കറ്റ് നഷ്ട്ടത്തിൽ 88 റൺസ് നേടിയിട്ടുണ്ട്. ഇരു ടീമിന്റെയും ആദ്യ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ഇന്ത്യ 87 റൺസ് ലീഡ് നേടിയിരുന്നു. 45 റൺസുമായി സാക്കിറും, 8 റൺസുമായി ലിറ്റണ് ദാസുമാണ് ക്രീസിൽ. ഷാന്റോ (5), മോമിനുൽ ഹഖ് (5), മുഷ്ഫിഖുർ റഹീം (9), ശാഖിബ് (13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്. ഉമേഷ് യാദവ് ഒഴികെ ഉള്ള മറ്റ് ബൗളർമാർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

https://twitter.com/cric24time/status/1606542848144601088?t=QQcEtRGi7zbISjI33QJKyQ&s=19

ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 314 റൺസിന് പുറത്തായി. ഇന്ത്യക്കായി റിഷബ് പന്ത് 93ഉം ശ്രേയസ് അയ്യർ 87ഉം റൺസ് നേടി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. ബംഗ്ലാദേശിനായി മോമിനുൾ ഹഖ് 84 റൺസ് നേടി. മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാർക്ക് ഒക്കെ മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. മോമിനുൽ ഒഴികെയുള്ള മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാരിൽ ആരും അർദ്ധ സെഞ്ച്വറി നേടിയില്ല.

Categories
Cricket Latest News

ഇത് ഒരു മലയാളി ടീമായി പ്രഖ്യാപിക്കേണ്ടി വരുമോ; ഇക്കുറി നാലു മലയാളികൾ രാജസ്ഥാൻ റോയൽസിൽ

ഐപിഎൽ താരലേലം കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നിരുന്നു. ഇത് ആദ്യമായാണ് കൊച്ചിയിൽ താരലേലം നടക്കുന്നത്. 2023 ഐപിഎൽ സീസൺ ഏപ്രിൽ മാസം തുടങ്ങാൻ ഇരിക്കുന്നതിന് മുന്നോടിയായാണ് ഇന്നലെ ഐപിഎൽ താര ലേലം നടന്നത്. ഐപിഎല്ലിലെ 10 ടീമുകളും താര ലേലത്തിൽ പങ്കെടുത്തു. ലേലത്തിനു മുമ്പ് സൺറൈസേഴ്സ് ഹൈദരാബാദ് ആയിരുന്നു ഏറ്റവും കൂടുതൽ തുക കൈവശമുണ്ടായിരുന്ന ടീം. കിംഗ്സ് ഇലവൻ പഞ്ചാബ് ആയിരുന്നു ഏറ്റവും തുക കൈവശമുണ്ടായിരുന്ന രണ്ടാമത്തെ ടീം. ലേലം ഇന്നലെ അവസാനിച്ചപ്പോഴും പഞ്ചാബിന്റെ കയ്യിൽ കോടികൾ ബാക്കിയുണ്ടായിരുന്നു.

സാം കറൺ ഏറ്റവും കൂടുതൽ തുകയ്ക്ക് ഐപിഎൽ ചരിത്രത്തിൽ വിറ്റു പോകുന്ന താരമായി. 18.5 കോടി രൂപയാണ് കറനായി കിംഗ്സ് ഇലവൻ പഞ്ചാബ് മുടക്കിയത്. കാമെറൂൺ ഗ്രീൻ 17.5 കോടിക്ക് മുംബൈ ഇന്ത്യൻസിൽ എത്തി. ഒരു താരം ഐപിഎൽ ലേലത്തിൽ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണ് കാമെറൂൺ ഗ്രീനിന് ലഭിച്ചത്. ഓസ്ട്രേലിയൻ ഓൾറൗണ്ടറാണ് ഗ്രീൻ. ബെൻ സ്റ്റോക്സിനെ ചെന്നൈ സൂപ്പർ കിംഗ്സ് 16.25 കോടിക്ക് സ്വന്തമാക്കി. ഇതോടെ ബെൻസ്റ്റോക്സ്, രവീന്ദ്ര ജഡേജ, മോയിൻ അലി എന്നിങ്ങനെയുള്ള മൂന്ന് ലോകോത്തര ഓൾ റൗണ്ടർമാർ ചെന്നൈക്ക് വേണ്ടി കളിക്കും.

മലയാളി താരം വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യൻസ് 20 ലക്ഷത്തിനാണ് സ്വന്തമാക്കിയത്. കേരള വിക്കറ്റ് കീപ്പർ ആയ വിഷ്ണു ഫിനിഷറായാണ് ഇപ്പോൾ കേരള ടീമിൽ കളിക്കുന്നത്. ഹാരി ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സൺറൈസഴ്‌സ് സ്വന്തമാക്കി. അപ്രതീക്ഷിതമായി ജോറൂട്ടിനെ അവസാനനിമിഷം രാജസ്ഥാൻ റോയൽ നേടി. നിക്കോളാസ് പൂരന് 16 കോടി ലഭിച്ചത് ഈ താര ലേലത്തിലെ അത്ഭുത കാഴ്ചയായി. ഐപിഎല്ലിൽ തന്റെ കഴിവിനൊത്ത് തിളങ്ങാൻ ഇതുവരെ നിക്കോളാസ് പൂരന് കഴിഞ്ഞിട്ടില്ല. ലക്നൗ സൂപ്പർ ജയന്റ്സ് ആണ് നിക്കോളാസ് പൂരനെ സ്വന്തമാക്കിയത്. മായങ്ക് അഗർവാൾ 8.25 കോടി രൂപയ്ക്ക് സൺറൈസഴ്സ് ഹൈദരാബാദിലെത്തി. അഭ്യൂഹങ്ങൾ പറയുന്നത് മായങ്ക് സൺറൈസേഴ്സിന്റെ ക്യാപ്റ്റൻ ആകുമെന്നാണ്.

മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽ സ്വന്തമാക്കിയ ഉയർന്ന മൂല്യമുള്ള താരം ജയ്സൺ ഹോൾഡറാണ്. 5.75 കോടിക്ക് ഹോൾഡറെ രാജസ്ഥാൻ സ്വന്തമാക്കി. കഴിഞ്ഞവർഷം മികച്ച ഒരു ഓർഡറൗണ്ടറുടെ അഭാവം രാജസ്ഥാൻ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജയ്സൺ ഹോൾഡറിനെ ടീമിൽ എത്തിച്ചത് ഈ അഭാവം മറികടക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ്. ഓസ്ട്രേലിയൻ സ്പിന്നറായ ആദം സാംബയെയും രാജസ്ഥാൻ സ്വന്തമാക്കി. മുരുകൻ അശ്വിനിനെയും രാജസ്ഥാൻ സ്വന്തമാക്കി. ഇതോടെ രവിചന്ദ്രൻ അശ്വിനും, ചാഹലിനും പുറമേ രണ്ടു സ്പിന്നർ കൂടി രാജസ്ഥാൻ ടീമിലെത്തി. കഴിഞ്ഞവർഷം രാജസ്ഥാന്റെ ജെയ്സി അണിഞ്ഞ റസ്സി വാന്റർ ഡുസ്സനെയും ജിമ്മി നിഷത്തിനെയും ഇക്കുറി ആരും സ്വന്തമാക്കിയില്ല.

രാജസ്ഥാൻ റോയൽസിൽ ഇക്കുറി നാലു മലയാളികൾ കളിക്കും. സഞ്ജു സാംസന് പുറമേ കേരളത്തിന്റെ ഫാസ്റ്റ് ബോളറായ കെ എം ആസിഫ് ഇക്കുറി രാജസ്ഥാൻ റോയൽസിന്റെ ജേഴ്സി അണിയും. കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായിരുന്നു ആസിഫ്. 140 നു മുകളിൽ പന്തെറിയാൻ കഴിവുള്ള മലയാളി പേസർ ആണ് ആസിഫ്. ദേവദത്ത് പടിക്കലും രാജസ്ഥാൻ റോയൽസ് ടീമിൽ ഉണ്ട്. ബാംഗ്ലൂരിലാണ് ഇപ്പോൾ കഴിയുന്നത് എങ്കിലും ദേവദത്ത് മലയാളിയാണ്. ഇപ്പോൾ ദേവദത്ത് പരിക്കിന്റെ പിടിയിലാണ് എങ്കിലും ഐപിഎൽ സമയം ആകുമ്പോഴേക്കും പരിക്ക് ഭേദമാകും എന്നാണ് ലഭിക്കുന്ന വിവരം.

മലയാളി താരം രോഹൻ കുന്നുമ്മലിനെ രാജസ്ഥാൻ റോയൽ സ്വന്തമാക്കും എന്ന വാർത്ത വന്നിരുന്നുവെങ്കിലും രോഹന് വേണ്ടി ലേലം വിളിക്കാൻ രാജസ്ഥാൻ റോയൽ തയ്യാറായില്ല. കേരള ഓൾ റൗണ്ടർ ആയ അബ്ദുൾ ബാസിത് പി എ ഇക്കുറി രാജസ്ഥാൻ റോയൽസിനായി കളിക്കും. ഇതോടെ നാല് മലയാളി താരങ്ങൾ രാജസ്ഥാൻ റോയൽസ് ജേഴ്സി അണിയും. ഇവർ ഒക്കെ തന്നെ ഒരുമിച്ച് ഒരു മത്സരത്തിൽ കളിക്കുമോ എന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. അങ്ങനെ സംഭവിക്കുകയാണ് എങ്കിൽ അത് ഒരു ചരിത്ര നിമിഷമായി മാറും. സച്ചിൻ ബേബിക്കും രോഹൻ പ്രേമിനും അസറുദ്ദീനും, എസ് മിഥുനിനും ഇക്കുറി ആവശ്യക്കാർ ഉണ്ടായിരുന്നില്ല.

Categories
Cricket Latest News

വല്ലാത്ത ജാതി പവർ ,ഒറ്റകൈ കൊണ്ട് 100 മീറ്റർ സിക്സ് അടിച്ചു പന്ത് ! കിടിലൻ സിക്സ് വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. ഈ മത്സരത്തിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് തീർത്തപ്പോൾ 87 റൺസിന്റെ ലീഡ് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. രോഹിത് ശർമയ്ക്ക് പകരം രാഹുലാണ് ഇന്ത്യയെ രണ്ടാം ടെസ്റ്റിലും നയിക്കുന്നത്. ആദ്യ ഇന്നിംഗ്സിൽ ക്യാപ്റ്റൻ രാഹുൽ ബാറ്റിംഗിൽ പരാജയപ്പെട്ടു. 10 റൺസ് മാത്രമാണ് രാഹുലിന്റെ സമ്പാദ്യം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുവാനായി ഈ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.
ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 227 റണ്ണിന് പുറത്തായിരുന്നു. ഇന്ത്യൻ ബോളർമാരുടെ മികച്ച ബോളിംഗ് പ്രകടനമാണ് താരതമ്യേന കുറഞ്ഞ സ്കോറിൽ ബംഗ്ലാദേശി ബാറ്റ്സ്മാൻമാരെ പുറത്താക്കാനായി സഹായകരമായത്. കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ കുൽദീപ് യാദവ് ഈ മത്സരത്തിൽ കളിക്കുന്നില്ല.
കുൽദീപിന് പകരം ജയ്ദേവ് ഉനട്ട്ഘട്ട് ആണ് ടീമിൽ ഉള്ളത്. കുൽദീപിനെ ടീമിൽ എടുക്കാത്ത തീരുമാനത്തിൽ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. പക്ഷേ കുൽദീപിന് പകരം ടീമിലെത്തിയ ജയദേവ് രണ്ടു വിക്കറ്റ് സ്വന്തമാക്കി.

ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 314 റൺസിന് പുറത്തായി. ഇന്ത്യക്കായി റിഷബ് പന്ത് 93ഉം ശ്രേയസ് അയ്യർ 87ഉം റൺസ് നേടി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. ബംഗ്ലാദേശിനായി മോമിനുൾ ഹഖ് 84 റൺസ് നേടി. മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാർക്ക് ഒക്കെ മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. മോമിനുൽ ഒഴികെയുള്ള മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാരിൽ ആരും അർദ്ധ സെഞ്ച്വറി നേടിയില്ല.

ഇന്ന് കളി അവസാനിച്ചപ്പോൾ ബംഗ്ലാദേശ് ഏഴു റൺസിന് വിക്കറ്റ് ഒന്നും നഷ്ടപ്പെടാത്ത നിലയിലാണ്. നാളെ മത്സരത്തിന്റെ മൂന്നാം ദിവസം ആയതിനാൽ കളിയുടെ പ്രധാനപ്പെട്ട ദിവസമായി ഈ ദിവസം മാറും. ബംഗ്ലാദേശ് എങ്ങനെ ബാറ്റ് ചെയ്യുന്നു എന്നതിനനുസരിച്ച് കളിയുടെ ഗതി തീരുമാനിക്കപ്പെടും. ഇപ്പോൾ ബംഗ്ലാദേശ് ഇന്ത്യയെ അപേക്ഷിച്ച് 80 റൺസിന് പിറകിലാണ്.

മത്സരത്തിൽ റിഷബ് പന്തിന്റെയും ശ്രേയസ് അയ്യരും ചേർന്ന് ഉയർത്തിയ ഗംഭീര പാർട്ണർഷിപ്പ് ആണ് ഇന്ത്യയ്ക്ക് തുണയായത്. ഇരുവരും ആക്രമിച്ചാണ് കളിച്ചത്. പന്ത് ഒറ്റക്കൈ കൊണ്ട് പല പന്തുകളിലും സിക്സർ നേടി. ഏഴ് ഫോറും 5 സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. ഇതിൽ പന്ത് ഒറ്റ കൈകൊണ്ട് നേടിയ സിക്സിന്റെ വീഡിയോ ദൃശ്യം കാണാം…

Categories
Cricket Latest News

ക്രിക്കറ്റ് ചില നേരത്ത് കൈവിട്ട കളി കളിക്കും; മൂക്കിൽ നിന്ന് ചോര വന്നു ബംഗ്ലാദേശ് താരം കളം വിട്ടു

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. രോഹിത് ശർമയ്ക്ക് പകരം രാഹുലാണ് ഇന്ത്യയെ രണ്ടാം ടെസ്റ്റിലും നയിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുവാനായി ഈ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്.

ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 227 റണ്ണിന് പുറത്തായിരുന്നു. ഇന്ത്യൻ ബോളർമാരുടെ മികച്ച ബോളിംഗ് പ്രകടനമാണ് താരതമ്യേന കുറഞ്ഞ സ്കോറിൽ ബംഗ്ലാദേശി ബാറ്റ്സ്മാൻമാരെ പുറത്താക്കാനായി സഹായകരമായത്. കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ കുൽദീപ് യാദവ് ഈ മത്സരത്തിൽ കളിക്കുന്നില്ല. കുൽദീപിന് പകരം ജയ്ദേവ് ഉനട്ട്ഘട്ട് ആണ് ടീമിൽ ഉള്ളത്. കുൽദീപിനെ ടീമിൽ എടുക്കാത്ത തീരുമാനത്തിൽ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്.

ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്കായി ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. 12 വർഷത്തിനിപ്പുറം ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സി അണിഞ്ഞ ജയദേവ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ബംഗ്ലാദേശിനായി മോമിനുൾ ഹഖ് 84 റൺസ് നേടി. മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാർക്ക് ഒക്കെ മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. മോമിനുൽ ഒഴികെയുള്ള മറ്റു ബംഗ്ലാദേശി ബാറ്റ്സ്മാൻമാരിൽ ആരും അർദ്ധ സെഞ്ച്വറി നേടിയില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയും ചെറിയ രീതിയിലുള്ള തകർച്ച നേരിടുകയാണ്. ഇന്നലെ കളി പിരിയുമ്പോൾ കെ എൽ രാഹുലും ശുബ്മാൻ ഗില്ലും പുറത്താകാതെ നിന്നു എങ്കിലും ഇന്നു രാവിലെ കളി വീണ്ടും തുടങ്ങിയപ്പോൾ രാഹുൽ പത്തും ഇരുപതും റൺ നേടി ഇരുവരും പുറത്തായി. വിരാട് കോലിയും ചേതേശ്വർ പൂജാരയും 24 റൺ വീതം നേടി മടങ്ങി. തൈജുൽ ഇസ്ലാം ബംഗ്ലാദേശിനു വേണ്ടി ഇതുവരെ മൂന്നു വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ബോളിംഗ് പ്രകടനമാണ് ബംഗ്ലാദേശ് ബൗളർമാർ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.

ഇതിനിടെ മറ്റൊരു സംഭവം അരങ്ങേറി. വിരാട് കോലി പുറത്തായ ശേഷം ക്രിസിലെത്തിയ ശ്രേയര്‍ അയ്യർ, ടസ്കിൻ അഹമ്മദ് എറിഞ്ഞ പന്തിൽ ഗല്ലിയിൽ ഫീൽഡ് ചെയ്ത മെഹന്ദി ഹസ്സന് ക്യാച്ച് അവസരം നൽകി. മെഹന്ദി ബോൾ പിടിക്കാനായി ഉയർന്ന ചാടി. ഒരു നിമിഷം എല്ലാവരും ഇത് ക്യാച്ചാണ് എന്ന് ധരിച്ചു എങ്കിലും ബോൾ മെഹന്ദിയുടെ കയ്യിൽ നിന്നും താഴേക്ക് വീണിരുന്നു. പക്ഷേ ക്യാച്ച് എടുക്കാനുള്ള ആഘാതത്തിൽ ഉയർന്നു ചാടിയ മെഹന്ദിയുടെ മുഖം തറയിൽ ശക്തമായി ഇടിച്ചു. ഇതിന്റെ ആഘാതത്തിൽ മെഹന്തി ഹസന്റെ മുഖം പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഫിസിയോ മെഹന്ദിയെയും കൊണ്ട് ഗ്രൗണ്ടിന് പുറത്തേക്ക് ചെന്നു. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

വാവയെ നോക്കി പേടിപ്പിക്കുന്ന മാമൻ !പിച്ചിന്റെ പകുതി വരെ ഓടി, തിരിച്ച് വീണ്ടും ക്രീസിലേക്ക്,ശേഷം പന്തിനെ തുറിച്ചു നോക്കി കോഹ്ലി ,റൺ ഔട്ടിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് കോഹ്ലി, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനത്തെ കളി പുരോഗമിക്കുബോൾ ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ നേടിയ 227 റൺസിനെതിരെ ഇന്ത്യ 101/4 എന്ന നിലയിൽ ആണ്, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ 227 എന്ന ചെറിയ സ്കോറിൽ അവരുടെ ഇന്നിംഗ്സ് അവസാനിച്ചു.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബുൾ ഹസൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് കളത്തിലിറങ്ങിയത്, മറുവശത്ത് ഇന്ത്യ ആദ്യ കളിയിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ച കുൽദീപ് യാദവിന് പകരം ജയദേവ് ഉനകഡിനെ ടീമിൽ ഉൾപ്പെടുത്തി, 12 വര്ഷങ്ങൾക്ക് ശേഷമാണ് ജയദേവ് ഉനകഡ് ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ ഇടം നേടുന്നത്.

ബംഗ്ലാദേശിന്റെ സാക്കിർ ഹസ്സനെ (15) പുറത്താക്കിക്കൊണ്ട് ജയദേവ് ഉനകഡ് ആണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, പിന്നീട് ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ വിക്കറ്റ് വീഴ്ത്തിയതോടെ ബംഗ്ലാദേശ് തകർച്ച മുന്നിൽ കണ്ടു, അർധ സെഞ്ച്വറി നേടിയ മൊനിമുൾ ഹഖ് (84) മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ച് നിന്നത്, ഇന്ത്യക്ക് വേണ്ടി ഉമേഷ്‌ യാദവും രവിചന്ദ്രൻ അശ്വിനും 4 വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയും പതിയെ ആണ് തുടങ്ങിയത്, റൺസ് കണ്ടെത്താൻ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ നന്നായി ബുദ്ധിമുട്ടി, രാഹുലിനെ (10) വീഴ്ത്തിക്കൊണ്ട് തൈജുൾ ഇസ്ലാം ആണ് ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, പിന്നാലെ ഗില്ലിനെയും (20) ചേതേശ്വർ പൂജാരയെയും (24) കൂടി തൈജുൾ ഇസ്ലാം വീഴ്ത്തിയതോടെ 72/3 എന്ന നിലയിൽ ആയി ഇന്ത്യ, ലഞ്ചിന് ശേഷം കോഹ്ലിയും വീണതോടെ 94/4 എന്ന നിലയിൽ തകർച്ചയിലേക്ക് പോവുകയാണ് ഇന്ത്യ.

മത്സരത്തിൽ മെഹന്തി ഹസ്സൻ മിറാസ് ഉച്ച ഭക്ഷണത്തിന് തൊട്ട് മുമ്പ് എറിഞ്ഞ അവസാന ഓവറിൽ വിരാട് കോഹ്ലി റൺ ഔട്ടിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്, മിഡ്‌ ഓണിലേക്ക് ബോൾ പായിച്ച കോഹ്ലി സിംഗിളിനായി ശ്രമിച്ചു എന്നാൽ മറുവശത്ത് ഉണ്ടായിരുന്ന റിഷഭ് പന്ത്  സിംഗിളിൽ താല്പര്യം കാണിച്ചില്ല, പിച്ചിന്റെ പകുതി വരെ അപ്പോഴേക്ക് ഓടി എത്തിയ കോഹ്ലി പെട്ടന്ന് തന്നെ തിരിച്ച് ക്രീസിലേക്ക് ഓടിയതിനാൽ റൺഔട്ടിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു, തിരിച്ച് ക്രീസിലെത്തിയ കോഹ്ലി ദേഷ്യത്തോടെ റിഷഭ് പന്തിനെ തുറിച്ച് നോക്കുന്നതും കാണാം.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

വീഡിയോ :