Categories
Cricket Latest News Video

ബെയ്ൽസ് അല്ലേ ആ പോകുന്നത് ? 150 KPH വന്ന ബോളിൽ ബെയ്ൽസ് ചെന്ന് വീണത് ബൗണ്ടറി ലൈനിൻ്റെ അടുത്ത് : വീഡിയോ കാണാം

അഹമ്മദാബാദിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ അവസാനമത്സരത്തിൽ 168 റൺസിന് കിവീസിനെ തകർത്ത ടീം ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, സെഞ്ചുറി(126*) നേടി പുറത്താകാതെ നിന്ന ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ ഇന്നിംഗ്സിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റിന് 234 റൺസ് കണ്ടെത്തി. അവരുടെ മറുപടി 12.1 ഓവറിൽ വെറും 66 റൺസിൽ ഓൾഔട്ടായി അവസാനിക്കുകയായിരുന്നു. നായകൻ ഹാർദിക് പാണ്ഡ്യ 4 വിക്കറ്റ് വീഴ്ത്തി.

1 റൺ മാത്രം എടുത്ത ഓപ്പണർ ഇഷാൻ കിഷനെ മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് നഷ്ടമായെങ്കിലും, ശുഭ്മൻ ഗിൽ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ട് നീക്കി. 22 പന്തിൽ നിന്നും 4 ഫോറും 3 സിക്സും ഉൾപ്പെടെ 44 റൺസ് നേടിയാണ് ത്രിപാഠി പുറത്തായത്. അതിനുശേഷം എത്തിയ സൂര്യകുമാർ യാദവ് 13 പന്തിൽ 24 റൺസോടെ മടങ്ങി. പിന്നീട് എത്തിയ നായകൻ ഹാർദ്ദിക് പാണ്ഡ്യയോടൊത്ത് സെഞ്ചുറി കൂട്ടുകെട്ടിലും ഗിൽ പങ്കാളിയായി. 17 പന്തിൽ 30 റൺസെടുത്ത പാണ്ഡ്യ അവസാന ഓവറിലെ ആദ്യ പന്തിലാണ് പുറത്തായത്. ദീപക് ഹൂഡ 2 റൺസോടെ പുറത്താകാതെ നിന്നു. 63 പന്തിൽ 12 ഫോറും 7 സിക്സും അടക്കമാണ്‌ ഗിൽ 126 റൺസ് നേടിയത്. ഇത് ഒരു ഇന്ത്യൻ താരത്തിന്റെ അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്‌.

മത്സരത്തിൽ ന്യൂസിലൻഡ് ടീമിലെ വെടിക്കെട്ട് ബാറ്റർ മൈക്കൽ ബ്രൈസ്വെല്ലിനെ ക്ലീൻ ബോൾഡാക്കി പുറത്താക്കിയത് പേസർ ഉമ്രാൻ മാലിക്കായിരുന്നു. കഴിഞ്ഞ മത്സരത്തിൽ കളിച്ച സ്പിന്നർ ചഹലിന് പകരം ടീമിൽ എത്തിയതായിരുന്നു ഉമ്രാൻ. ഈ വിക്കറ്റോടെയാണ് അഞ്ചോവറിനുള്ളിൽ അഞ്ച് വിക്കറ്റ് നഷ്ടമായ അവർ വൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. അഞ്ചാം ഓവറിന്റെ മൂന്നാം പന്തിൽ ഒരു ക്രോസ് ബാറ്റഡ് ഷോട്ട് കളിക്കാൻ ശ്രമിച്ച ബ്രൈസ്വെല്ലിന് പിഴച്ചപ്പോൾ പന്ത് മിഡിൽ സ്റ്റമ്പിന്റെ മുകൾഭാഗത്ത് പതിച്ചു.

അന്നേരം ബൈൽസ് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പറന്ന്, മുപ്പതുവാര വൃത്തവും കടന്ന് തെറിച്ചുപോകുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ എറിഞ്ഞ പന്ത് അതിൽ ഏൽപ്പിച്ച ആഘാതം അത്ര വലുതായിരുന്നു. തന്റെ വേഗതകൊണ്ട് ഉമ്രാൻ എതിർ ടീമിലെ ബാറ്റർമാരെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തിൽ 2.1 ഓവറിൽ 9 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം തന്നെയാണ് ന്യൂസിലൻഡ് നിരയിലെ ടോപ് സ്കോറർ ഡാരിൽ മിച്ചലിനെ(35) പുറത്താക്കി ഇന്ത്യക്ക് വിജയം സമ്മാനിച്ചതും.

https://twitter.com/minibus2022/status/1620815590419234816?s=20&t=XOfKnrlXv8Rvu6-R81FNzQ
Categories
Cricket Latest News Video

വൗ സൂപ്പർ സ്കൈ,എന്തൊരു ടൈമിംഗ് !സ്ലിപ്പിൽ നിന്ന് ഒരേ പോലെ രണ്ടു കിടിലൻ ക്യാച്ചുകൾ :വീഡിയോ

ട്വന്റി ട്വന്റി പരമ്പരകളിലെ ഡിസൈഡർ മത്സരങ്ങളിലെ ഇന്ത്യയുടെ അപ്രമാദിത്യം ഊട്ടി ഉറപ്പിക്കുന്ന ട്വന്റി ട്വന്റി മത്സരം തന്നെയാണ് ഇപ്പോൾ അഹ്‌മദാബാദിൽ കാണുന്നത്. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ഇന്ത്യയും ന്യൂസിലാൻഡും ഓരോ മത്സരം വീതം ജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ഇന്ത്യയെ തകർത്ത്. രണ്ടാം മത്സരത്തിൽ ഇന്ത്യ ഒപ്പമെത്തി.

എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യ സർവ്വാധിപത്യം നേടുന്ന കാഴ്ചയാണ് കാണുന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹാർദിക് പാന്ധ്യയുടെ തീരുമാനം ശെരിയാണെന്ന് ഗിൽ തെളിയിക്കുന്നതാണ് പിന്നീട് കണ്ടത്.63 പന്തിൽ ഗിൽ നേടിയ 126 റൺസ് ഇന്ത്യൻ സ്കോർ 4 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്നാ നിലയിലെത്തിച്ചു.ഹാർദിക്കും സൂര്യയും ട്രിപാഠിയും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഭംഗിയാക്കി.

എന്നാൽ 235 റൺസ് പിന്തുടരാൻ ഇറങ്ങിയ കിവിസിന് ഏഴു റൺസ് എടുക്കുന്നതിന് ഇടയിൽ തന്നെ നാല് വിക്കറ്റുകൾ നഷ്ടമായി.എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് സൂര്യ കുമാർ യാദവ് നേടിയ രണ്ട് അസാമാന്യ ക്യാച്ചുകളാണ് .ഇന്ത്യക്ക് വേണ്ടി ഹാർദിക് പാന്ധ്യയാണ് ബോൾ എറിയുന്നത്. കിവിസ് ഇന്നിങ്സ് ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ ഫിന്ന് അല്ലെൻ ബാറ്റ് വീശുന്നു. എഡ്ജ് എടുത്ത ബോൾ കൃത്യമായ ചാട്ടത്തിലൂടെ സൂര്യ കൈപിടിയിൽ ഒതുക്കുന്നു.

എന്നാൽ ഈ ഒരു ക്യാച്ച് കൊണ്ട് സൂര്യ നിർത്താൻ തീരുമാനിച്ചില്ല.മൂന്നാമത്തെ ഓവറിലെ നാലാമത്തെ പന്ത്. വീണ്ടും ഹാർദിക്. വീണ്ടും ഒരിക്കൽ കൂടി ഫിന്ന് അല്ലനെ പുറത്താക്കിയ അതെ രീതിയിൽ തന്നെ വീണ്ടും സൂര്യ ക്യാച്ച് നേടുന്നു.ഈ തവണ കിവിസ് ബാറ്റർ ഫിലിപ്സാണെന്ന് മാത്രം.

Categories
Cricket India Latest News Malayalam Video

സൂര്യ പഠിപ്പിച്ചതാണോ ഈ ഷോട്ട്; കിടിലൻ റിവേഴ്സ് സ്വീപ്പുമായി ബൗണ്ടറി നേടി രോഹിത്.. വീഡിയോ കാണാം

ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 8 വിക്കറ്റ് വിജയവുമായി പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ കരുത്തുകാട്ടി. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ആദ്യത്തെ രാജ്യാന്തര മത്സരത്തിൽ തന്നെ ഇന്ത്യക്ക് വിജയം നേടാനായി. വെറും 109 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 20.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. നായകൻ രോഹിത് ശർമ 51 റൺസോടെ ടോപ് സ്കോറർ ആയപ്പോൾ സഹ ഓപ്പണർ ശുഭ്മൻ ഗിൽ 40 റൺസോടെ പുറത്താകാതെ നിന്നു.

നേരത്തെ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് താരങ്ങളെ ഇന്ത്യൻ ബോളർമാർ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. ഗ്ലെൻ ഫിലിപ്സ് (36), മിച്ചൽ സന്റ്നേർ (27), മൈക്കൽ ബ്രൈസ്‌വെൽ (22) എന്നിവരോഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. 34.3 ഓവറിൽ വെറും 108 റൺസിൽ അവർ ഓൾഔട്ടായി. ഇന്ത്യക്കായി ഇന്ന് പന്തെടുത്തവരെല്ലാം വിക്കറ്റ് നേടി എന്നതും ശ്രദ്ധേയം. മൂന്ന് വിക്കറ്റ് വീഴ്ത്തി പേസർ മുഹമ്മദ് ഷമി കളിയിലെ താരമായി. ഹാർദിക് പാണ്ഡ്യയും വാഷിങ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക്‌ വളരെ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. അതിന്റെ നേർസാക്ഷ്യമായി പതിവില്ലാത്ത റിവേഴ്സ് സ്വീപ്പ്‌ ഷോട്ട് രോഹിത് കളിച്ചിരുന്നു. മിച്ചൽ സന്റ്‌നർ എറിഞ്ഞ പതിമൂന്നാം ഓവറിന്റെ ആദ്യ പന്തിൽ, തേർഡ് മാൻ ഫീൽഡർ മുപ്പതുവാര വൃത്തത്തിനുള്ളിൽ നിൽക്കുന്നത് മുൻകൂട്ടി കണ്ട് രോഹിത് മികച്ചൊരു റിവേഴ്സ് സ്വീപ്പ് കളിക്കുകയായിരുന്നു. അപ്രതീക്ഷിതമായി രോഹിത്തിന്റെ ബാറ്റിൽ നിന്നും ആ ഷോട്ട് പിറന്നത് കണ്ട് കമന്റേറ്റർമാർ പോലും അമ്പരന്നു. കാണികളും വൻ ആർപ്പുവിളികളുമായി അത് ആഘോഷമാക്കി. തുടർന്ന് അർദ്ധസെഞ്ചുറി തികച്ചാണ് രോഹിത് മടങ്ങിയത്.

വീഡിയൊ :

Categories
Cricket Latest News Video

സിക്സ് കണ്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ആരാധകനെ കെട്ടിപിടിച്ചു രോഹിത്,പിടിച്ചു വലിച്ച് സ്റ്റാഫുകൾ ; വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട മികച്ച ഓപ്പണിങ് ബാറ്റസ്മാന്മാരിൽ ഒരാളാണ് രോഹിത് ശർമ. ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് അനവധി ബാറ്റിംഗ് റെക്കോർഡുകളും മുംബൈ ഇന്ത്യൻസിനെ അഞ്ചു തവണ നയിച്ച ക്യാപ്റ്റനും കൂടിയാണ്. ഈ കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെ രോഹിത്തിന് വളരെയധികം ആരാധകരും ഉണ്ടായിട്ടുണ്ട്.ഇപ്പോൾ അത്തരത്തിൽ രോഹിത്തിന്റെ ആരാധകപിന്തുണ പുറത്ത് വരുന്ന മറ്റൊരു സംഭവം ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്.

ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ഏകദിനം. ഇന്ത്യൻ ഇന്നിങ്സിന്റെ ഇടയിലാണ് സംഭവം. രോഹിത്തിന്റെ ഒരു കുഞ്ഞു ആരാധകൻ ഗാലറിയിൽ നിന്ന് നേരെ ഗ്രൗണ്ടിലേക്ക് ചാടി ഓടുന്നു.നേരെ വന്ന് രോഹിത്തിനെ കെട്ടിപിടിക്കുന്നു.ഇത് കണ്ട സെക്യൂരിറ്റി ഗാർഡ് ആ കുട്ടിയെ വലിച്ചു മാറ്റാൻ നോക്കുന്നു.എന്നാൽ രോഹിത് സെക്യൂരിറ്റി ഗാർഡുകളോട് അവൻ കുട്ടിയാണ് അവനെ വിട്ടേക്ക് എന്ന് പറയുന്നു.

വളരെ മനോഹരമായ ഒരു പ്രവർത്തിയാണ് രോഹിത് ചെയ്തത്. ഈ ഒരു പ്രവർത്തി നിലവിൽ കൈയടികൾ നേടുകയാണ്.ന്യൂസിലാൻഡ് ഉയർത്തിയ 109 റൺസിലേക്ക് ഇന്ത്യ കുതിച്ചു കൊണ്ടിരിക്കുകയാണ്.നേരത്തെ ഇന്ത്യൻ ബൗളേർമാരുടെ കൃത്യമായ ലൈനും ലെങ്തും കൊണ്ട് കിവിസ് ഇന്നിങ്സ് 108 റൺസിന് അവസാനിക്കുകയായിരുന്നു.ഇന്ത്യക്ക് വേണ്ടി ഗംഭീര തുടക്കം നൽകിയ ശേഷം രോഹിത് പുറത്തായി.50 പന്തിൽ 51 റൺസ് നേടിയാണ് രോഹിത് പുറത്തായത്.ഏഴു ഫോ‌റും രണ്ട് സിക്സും രോഹിത്തിന്റെ ഇന്നിങ്സിൽ പിറന്നിരുന്നു..

Categories
Cricket Video

എൻ്റമ്മോ എന്തൊരു കലിപ്പ് !ബൗണ്ടറി നേടാൻ ആയില്ല ,കലിപ്പ് മൂത്ത് ഗ്രൗണ്ടിൽ ഇടിച്ചു ഹൂഡ ,വൈറൽ വീഡിയോ കാണാം

ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ യുവതുർക്കികൾ ഇന്നലെ ശ്രീലങ്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ആവേശവിജയം നേടി പുതുവർഷം ഗംഭീരമാക്കി. മുബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന പന്തുവരെ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 2 റൺസിനായിരുന്നു ഇന്ത്യൻ വിജയം.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തപ്പോൾ അവരുടെ മറുപടി 160 റൺസിൽ അവസാനിച്ചു. അരങ്ങേറ്റ മത്സരം കളിച്ച പേസർ ശിവം മാവി 4 വിക്കറ്റ് നേട്ടവുമായി രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ചു.

നേരത്തെ ഇന്ത്യയുടെ പുതിയ ഓപ്പണർമാരായ കിഷനും ഗില്ലും ആദ്യ 2 ഓവറിൽ 26 റൺസ് നേടിയാണ് തുടങ്ങിയത്. എങ്കിലും അരങ്ങേറ്റമത്സരം കളിക്കുന്ന ഗിൽ 7 റൺസ് മാത്രം എടുത്ത് പുറത്തായി. പിന്നീട് വന്ന സൂര്യകുമാർ യാദവും മലയാളി താരം സഞ്ജു സാംസണും പെട്ടെന്ന് തന്നെ മടങ്ങി. എങ്കിലും നായകൻ പാണ്ഡ്യയും കിഷനും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 37 റൺസ് എടുത്ത കിഷനും 29 റൺസ് നേടിയ പാണ്ഡ്യയും പുറത്തായതോടെ ഇന്ത്യ 94/5 എന്ന നിലയിൽ ആയിരുന്നു. എങ്കിലും അവസാന 6 ഓവറിൽ നിന്നും 68 റൺസ് അടിച്ചുകൂട്ടി ഹൂഡയും(41) അക്ഷർ പട്ടേലും(31) ചേർന്ന സഖ്യം ഇന്ത്യക്ക് മാന്യമായ ടോട്ടൽ സമ്മാനിച്ചു.

ഇന്നലെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് 41 റൺസ് എടുത്ത് പുറത്താകാതെ നിന്ന ദീപക് ഹൂഡയായിരുന്നു. എങ്കിലും ബാറ്റിങ്ങിന് ഇടയിൽ ഒന്നിലധികം തവണ അദ്ദേഹം വളരെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നു. ആദ്യം പതിനെട്ടാം ഓവറിൽ അമ്പയർ വൈഡ് വിളിക്കാത്തതിൽ നീരസം പ്രകടിപ്പിച്ച ഹൂഡ അതിനുശേഷം അവസാന ഓവറിലും വളരെ ദേഷ്യഭാവത്തിൽ കാണപ്പെട്ടു.

കസൺ രജിത എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിൽ മികച്ചൊരു സ്ട്രൈറ്റ് സിക്സ് നേടിയ ഹൂഡ, നാലാം പന്തിലും വൻ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ ബാറ്റിൽ കൊള്ളാതെ പോകുകയാണ് ഉണ്ടായത്. തുടർന്ന് വളരെ ഉച്ചത്തിൽ അദ്ദേഹം തന്നോടുതന്നെ ദേഷ്യപ്പെടുന്നതും പിച്ചിൽ മുഷ്ടി ചുരുട്ടി ഇടിക്കുന്നതും കാണാമായിരുന്നു. എങ്കിലും അഞ്ചാം പന്തിൽ ഒരു ബൗണ്ടറി കൂടി നേടാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്ത്യ മത്സരം വെറും രണ്ടു റൺസിന് മാത്രമാണ് വിജയിച്ചത് എന്ന് നോക്കുമ്പോൾ ഈ അവസാന ഓവറിൽ അദ്ദേഹം നേടിയ ബൗണ്ടറികളുടെ വില മനസ്സിലാക്കാം.

വീഡിയോ :

Categories
Cricket Latest News Video

ജയിക്കാൻ വേണ്ടത് 14 റൺസ് ,ഒടുവിൽ മത്സരം സൂപ്പർ ഓവറിലേക്ക് എത്തിച്ച അവസാന ഓവറിലെ ത്രില്ലിംഗ് നിമിഷങ്ങൾ : വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ട്വന്റി-20 മത്സരത്തിൽ സൂപ്പർ ഓവറിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം, ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-1 ഒപ്പത്തിനൊപ്പം എത്തി, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസിന് മൂണിയും 82* താലിയ മഗ്രാത്തും 70* നേടിയ അർധ സെഞ്ച്വറികളുടെ കരുത്തിൽ നിശ്ചിത 20 ഓവറിൽ 187/1 എന്ന കൂറ്റൻ ടോട്ടൽ നേടാൻ സാധിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സ്മൃതി മന്ദാന (79) മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിച്ചു, വെറും 49 ബോളിൽ 9 ഫോറും 4 സിക്സും അടക്കമാണ് മന്ദാനയുടെ തകർപ്പൻ ഇന്നിങ്സ്, ഇടവേളകളിൽ ഓസീസ് ബോളർമാർ വിക്കറ്റ് വീഴ്ത്തിയതോടെ മത്സരം ഇന്ത്യയുടെ കൈയിൽ നിന്ന് വഴുതി പോവുകയാണെന്ന് തോന്നി, പത്തൊമ്പതാം ഓവറിൽ ദീപ്തി ശർമ കൂടി വീണതോടെ 170/5 എന്ന നിലയിൽ പരുങ്ങലിൽ ആയി ഇന്ത്യ.

ദീപ്തി ശർമ വീണെങ്കിലും വിക്കറ്റ് കീപ്പർ റിച്ച ഘോഷും ദേവികയും അത്ര പെട്ടന്ന് തോറ്റ് കൊടുക്കാൻ തയ്യാറല്ലായിരുന്നു, അവസാന ഓവറിൽ 14 റൺസ് ആയിരുന്നു ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്, ഓവറിലെ രണ്ടാമത്തെ ബോളിൽ ബൗണ്ടറി നേടിക്കൊണ്ട് ദേവിക വൈദ്യ ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചു, ഓവറിലെ നാലാമത്തെ ബോൾ ലോങ്ങ്‌ ഓണിലേക്ക് റിച്ച ഘോഷ് പായിച്ചെങ്കിലും ബൗണ്ടറിക്ക് തൊട്ട് അരികെ ഗാർഡ്നർ മികച്ച ഫീൽഡിങ്ങിലൂടെ ഫോർ തടയുകയായിരുന്നു, അവസാന ബോളിൽ ഇന്ത്യക്ക് ജയിക്കാൻ 5 റൺസ് വേണം എന്നിരിക്കെ മേഗൻ ഷൂട്ട് എറിഞ്ഞ മികച്ച ഒരു ബോൾ ബൗണ്ടറി നേടിക്കൊണ്ട് ദേവിക വൈദ്യ വിജയത്തിന് സമാനമായ ടൈയിൽ മത്സരം എത്തിച്ചു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

Categories
Cricket Video

ഹൊ എന്തൊരു അഭിനയം! വിക്കറ്റ് കിട്ടാൻ ഇങ്ങനെയും ഉണ്ടോ ഒരു ചതി , ബംഗ്ലാദേശിനെ നാണം കെടുത്തി ശക്കീബിൻ്റെ അഭിനയം : വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് മൂന്നാം ഏകദിനം ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. ആകെ രണ്ട് ആയദിനങ്ങളും ഇന്ത്യ ബംഗ്ലാദേശിനെതിരെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഈ തോൽവിക്കെതിരെ സമൂഹത്തിലെ എല്ലാ കോണുകളിൽ നിന്നും വൻ വിമർശനം ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ആദ്യ ഏകദിനത്തിൽ ഒരു വിക്കറ്റിനും രണ്ടാം ഏകദിനത്തിൽ അഞ്ച് ആണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. പല മുൻ പ്രമുഖ ക്രിക്കറ്റ് താരങ്ങളും ഇന്ത്യൻ ടീമിന്റെ ബാറ്റിംഗിന് എതിരെ രംഗത്ത് എത്തിയിരുന്നു.

രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കേറ്റിരുന്നു. പഠിക്കാത്ത രോഹിത് ശർമ ബാറ്റിംഗ് ഇറങ്ങിയതും ഇന്ത്യയെ വിജയത്തിനടുത്ത് വരെ നയിച്ചതും സോഷ്യൽ മീഡിയയിൽ പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. രണ്ടാം ഏകദിനത്തിൽ പരിക്കേറ്റ രോഹിത് ശർമ ഇന്ത്യയിലേക്ക് മടങ്ങിയിരിക്കുകയാണ്. വിദക്കരുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ രോഹിത് ശർമ ബംഗ്ലാദേശിൽ എതിരെയുള്ള ടെസ്റ്റ് മത്സരത്തിന് ഇറങ്ങണോ വേണ്ടിയോ എന്നുള്ള കാര്യം വ്യക്തമാവുകയുള്ളൂ. ഇന്നത്തെ മത്സരത്തിൽ രോഹിത് ശർമയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റനായ കെഎൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും രാഹുൽ തന്നെയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇറങ്ങിയത്. പ്രൊഫഷണൽ വിക്കറ്റ് കീപ്പറായ ഇഷാൻ കിഷൻ ടീമിൽ ഉണ്ടെന്നിരിക്കുകയാണ് കെ എൽ രാഹുലിനെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിക്കെറ്റ് കീപ്പർ ആക്കിയത്.

പ്രമുഖ താരങ്ങളായ സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ചാഹൽ, ദീപക് ഹൂട, ഭുവനേശ്വർ കുമാർ എന്നിവർ ബംഗ്ലാദേശ് പര്യടനത്തിൽ ടീമിൽ ഇല്ല. പന്ത് ടീമിൽ ഉൾപ്പെട്ടിരുന്നു എങ്കിലും മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായം കാരണം പന്തിനെ ടീമിൽ നിന്നും പുറത്താക്കി എന്നായിരുന്നു ലഭിച്ചിരുന്ന വിവരം. പരിക്കേറ്റ ദീപക് ചാഹറും കുൽദീവ്‌ സെനും മൂന്നാം ഏകദിനത്തിൽ ടീമിനൊപ്പം ഇല്ല.

ഇന്നത്തെ മത്സരത്തിൽ അഭിമാനം സംരക്ഷിക്കാൻ എങ്കിലും ഇന്ത്യക്ക് ജയിച്ചേ തീരൂ. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മികച്ച രീതിയിൽ ബാറ്റ് ഏന്തി കൊണ്ടിരിക്കുകയാണ്. എന്നാൽ മത്സരത്തിനിടെ രസകരമായ ഒരു സംഭവം ഉണ്ടായി. ഇന്നത്തെ മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് പകരം ടീമിലുള്ള ഇഷാൻ കിഷൻ ബാറ്റ് ചെയ്യുന്ന സമയത്ത് ബംഗ്ലാദേശിന്റെ സീനിയർ പ്ലെയർ ഷക്കീബ് അൽ ഹസൻ ക്യാച്ച് എടുത്തതായി അപ്പീൽ ചെയ്തു. ഇത് ഔട്ടാണ് എന്നുള്ള രീതിയിലായിരുന്നു ഷക്കിബ് പെരുമാറിയത്. എന്നാൽ റിപ്ലൈയിലൂടെ ഇത് ഔട്ട് അല്ല എന്ന് വ്യക്തമായി. വിക്കറ്റ് കിട്ടാനായി ഷക്കീബ് ചെയ്ത ചതി എന്നുള്ള പേരിൽ ഈ വീഡിയോ ഇപ്പോൾ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഷക്കീബ് അൽ ഹസ്സൻ അപ്പീൽ ചെയ്ത വീഡിയോ കാണാം…

https://twitter.com/MAHARAJ96620593/status/1601481446027239424?t=UNHg_RQ0g4wFqRu3KWt-rg&s=19
Categories
Cricket Latest News Video

ഇതിനും നല്ലത് വല്ല കല്ലും വെക്കുന്നത് ആയിരുന്നു ! തോൽവിക്ക് കാരണമായ സിറാജ് മെയ്ഡൻ ആക്കിയ ഓവറിൻ്റെ ഫുൾ വീഡിയോ

ആ ഓവറിലെ ഒരു ബോൾ രോഹിത്തിന് സ്ട്രൈക്ക് കിട്ടിയിരുന്നെങ്കിൽ??.. പൊരുതി തോറ്റ രോഹിത്തിന് കൂടാതെ ഇപ്പോൾ ചർച്ചയാകുന്നത് മുഹമ്മദ് സിറാജാണ്.താരത്തിന്റെ മികച്ച ബൌളിംഗ് അല്ല ഇപ്പോൾ ഇവിടെ വിഷയം. കഴിഞ്ഞ മത്സരത്തിൽ മികച്ച രീതിയിൽ പന്ത് കൊണ്ട് ബംഗ്ലാദേശിനെ വട്ടം കറക്കിയ സിറാജ് ഈ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്തു ബംഗ്ലാദേശിനെ ജയിപ്പിച്ചു എന്നാണ് ഒരു കൂട്ടം ആരാധകരുടെ പക്ഷം.

മത്സരത്തിന്റെ 48 ആം ഓവറിലാണ് സംഭവം. ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 18 ബോളിൽ 40 റൺസാണ്. മുസ്താഫിസറാണ് ബംഗ്ലാദേശിന് വേണ്ടി ബൗൾ ചെയ്യുന്നത്.സിറാജ് ഇന്ത്യക്ക് വേണ്ടി സ്ട്രൈക്കിൽ.ആദ്യ ബൗളിൽ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച സിറാജിന് ബാറ്റിൽ ബോൾ മുട്ടിക്കാൻ സാധിച്ചില്ല.സ്ട്രൈക്ക് രോഹിത്തിന് എത്രയും വേഗം കൈമാറുന്നത് തന്നെയായിരുന്നു ഉചിതമെങ്കിലും അടുത്ത ബോളും സിറാജ് നഷ്ടമാക്കുന്നു.മൂന്നാമത്തെ ബോളിലും സ്ഥിതി വിത്യാസത്തമല്ല.

നാലാം പന്തിൽ സിറാജ് ഗ്ലോറി ഷോട്ടിന് ശ്രമിക്കുന്നു. ഒരിക്കൽ കൂടി പന്ത് കീപ്പറിന്റെ കൈയിൽ വിശ്രമിക്കുന്നു. വീണ്ടും ഡോട്ട് ബോൾ.അഞ്ചാം ബോളിൽ മുസ്താഫിസുർ ഒരിക്കൽ കൂടി തന്റെ അതിമനോഹരമായ സ്ലോ ബോൾ പുറത്തെടുക്കുന്നു. ഒരിക്കൽ കൂടി സിറാജ് നഷ്ടമാക്കുന്നു.ഒടുവിൽ അവസാന പന്തിൽ സിറാജ് ബാറ്റ് കൊള്ളിക്കുന്നു. താരത്തിന്റെ സിംഗിൾ രോഹിത് വേണ്ടെന്ന് പറയുന്നു.ആ ഓവറിലെ ഒരു പന്ത് എങ്കിലും രോഹിത് നേരിട്ടായിരുന്നേൽ ചിലപ്പോൾ മത്സരഫലം മറ്റൊന്നായി മാറിയേനെ എന്ന് തന്നെ പറയേണ്ടി വരും.മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പര നിലവിൽ ബംഗ്ലാദേശ് 2-0 ത്തിന് മുന്നിലെത്തി കഴിഞ്ഞു.

വീഡിയോ :

Categories
Cricket Latest News Video

എറിഞ്ഞു കൊല്ലാണോ ? തലക്കും ശരീരത്തിനും എറിഞ്ഞു ഓരോ ബോള് കൊണ്ടും ശക്കീബിനെ വിറപ്പിച്ച് ഉമ്രാൻ മാലിക്ക്

വീണ്ടും വീണ്ടും എറിഞ്ഞു കൊല്ലുകയാണോ ഉമ്രാൻ മാലിക്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക താരം ബൗളേർ തന്നെയാണല്ലോ ഉമ്രാൻ മാലിക്.150 കിലോമീറ്റർ മുകളിൽ സ്ഥിരമായി പന്ത് എറിയുന്ന ലോകത്തിലെ ചില അപൂർവ ഫാസ്റ്റ് ബൗളേർമാരിൽ ഒരാളാണ് അദ്ദേഹം. ഇത്തരത്തിൽ ഇന്ത്യയിൽ ജന്മമെടുത്തെ ആദ്യത്തെ ഫാസ്റ്റ് ബൗളേർ .ഇന്ത്യൻ പ്രീമിയർ ലീഗിൽ 150 കിലോമീറ്റർ മുകളിൽ സ്ഥിരമായി പന്ത് എറിഞ്ഞ താരത്തെ ഇന്ത്യൻ ടീമിലേക്ക് ക്ഷണിക്കുക്കായിരുന്നു.അന്താരാഷ്ട്ര തലത്തിലും തന്റെ സ്പീഡ് കൊണ്ട് എതിരാളികളെ ഭയപ്പെടുത്തുക തന്നെയാണ് ഉമ്രാൻ.

തന്റെ അരങ്ങേറ്റ മത്സരം മുതൽ അദ്ദേഹം അത് തെളിയിക്കുന്നതാണ്. ഇന്ത്യ ബംഗ്ലാദേശ് രണ്ടാമത്തെ ഏകദിന മത്സരത്തിലും സ്ഥിതി വിത്യസതമല്ല.ലോകം കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ ഷാക്കിബ് അൽ ഹസനെ തന്റെ വേഗത കൊണ്ട് പരീക്ഷിക്കുകയാണ് അദ്ദേഹം .ബംഗ്ലാദേശ് ഇന്നിങ്ങിസിന്റെ 12 ആമത്തെ ഓവറിലാണ് സംഭവം.ആദ്യ പന്ത് ഷാക്കിബിന് റൺസ് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാം പന്തിൽ ഒരു അതിവേഗ ബൗണസർ. എറിഞ്ഞു കൊല്ലലെ എന്ന് ഷാക്കിബ് പറയാതെ പറഞ്ഞു.മൂന്നാമത്തെ പന്തിൽ വീണ്ടും ബൗണസർ. വീണ്ടും നിലതെറ്റി ഷാക്കിബ് ഗ്രൗണ്ടിൽ വീണു. തുടരെ തുടരെ 149 എന്നാ ശരാശരി സ്പീഡിൽ അദ്ദേഹം ആ ഓവർ പൂർത്തിയാക്കി.

അത് കൊണ്ട് അദ്ദേഹം നിർത്തിയില്ല. വീണ്ടും വീണ്ടും അതിവേഗ ഡെലിവറികൾ . ഒടുവിൽ അർഹിച്ചത് പോലെ ഒരു 151 കിലോമീറ്റർ വേഗതയിൽ വന്ന പന്തിൽ ശാന്റോ പവിലിയിനിലേക്ക്. ഈ ഒരു വേഗത തുടർന്നാൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളേർ എന്നാ പേര് തന്റെ പേരിൽ ചേർക്കാൻ ഉമ്രാൻ അധിക നാൾ വേണ്ടി വരില്ല.പരികേറ്റ കുൽദീപ് സെനിന് പകരമാണ് ഇന്ത്യ ഉമ്രാനെ ടീമിലെടുത്തത്.

Categories
Cricket Latest News Malayalam Video

ഓവറിലെ ആദ്യ ബോളിൽ ഫോർ വഴങ്ങിയതിന് റൗഫിനെ തെറി പറഞ്ഞു ബാബർ, അടുത്ത ബോളിൽ വിക്കറ്റ് നേടിക്കൊണ്ട് മറുപടി, വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിലെ ഫൈനൽ മത്സരത്തിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 5 വിക്കറ്റിന്റെ മിന്നുന്ന ജയം, ഇംഗ്ലണ്ട് ബോളർമാരുടെ മികച്ച പ്രകടനവും ബാറ്റിങ്ങിൽ അർധ സെഞ്ച്വറി നേടിക്കൊണ്ട് ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ച ബെൻ സ്റ്റോക്ക്സിന്റെ ഇന്നിംഗ്സും ആണ് ഇംഗ്ലണ്ടിന്റെ വിജയത്തിൽ നിർണായകമായത്, ഇംഗ്ലണ്ടിന്റെ രണ്ടാം ട്വന്റി-20 ലോകകപ്പ് കിരീടം ആണ് ഇത്, ഇതിന് മുമ്പ് ഇംഗ്ലണ്ട് ട്വന്റി-20 ലോകകപ്പ് കിരീടം നേടിയത് 2010 ൽ ആണ് അന്ന് ഓസ്ട്രേലിയയെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കുട്ടി ക്രിക്കറ്റിലെ ജേതാക്കൾ ആയത്, ഇതോടെ 2 തവണ ട്വന്റി-20 ലോകകപ്പ് നേടുന്ന ടീം എന്ന വെസ്റ്റീൻഡിസിന്റെ നേട്ടത്തിനൊപ്പം എത്താൻ ഇംഗ്ലണ്ടിനും സാധിച്ചു.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, മികച്ച രീതിയിൽ ഇംഗ്ലണ്ട് ബോളർമാർ പന്തെറിഞ്ഞപ്പോൾ പവർപ്ലേ ഓവറുകളിൽ റൺസ് എടുക്കാൻ പാകിസ്താൻ ഓപ്പണിങ് ബാറ്റർമാർ ബുദ്ധിമുട്ടി, മുഹമ്മദ്‌ റിസ്വാനെ (15) വീഴ്ത്തി സാം കുറാൻ ആണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക്‌ ത്രു സമ്മാനിച്ചത്, പിന്നാലെ മുഹമ്മദ്‌ ഹാരിസിനെ (8) ആദിൽ റഷീദ് വീഴ്ത്തിയതോടെ പാകിസ്താൻ സമ്മർദ്ദത്തിലായി.
മറുവശത്ത് പതിയെ തുടങ്ങിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മികച്ച ഇന്നിങ്സിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും, പന്ത്രണ്ടാം ഓവർ ചെയ്യാനെത്തിയ റഷീദിന്റെ മികച്ച ഒരു പന്തിൽ റിട്ടേൺ ക്യാച്ചിലൂടെ ബാബർ പുറത്തായി, ഒടുവിൽ നിശ്ചിത 20 ഓവറിൽ 137/8 എന്ന സ്കോറിൽ പാകിസ്താന്റെ ഇന്നിംഗ്സ് അവസാനിച്ചു.

പാകിസ്താൻ ഉയർത്തിയ ചെറിയ വിജയലക്ഷ്യം നേടാനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല, പാകിസ്താൻ ഫാസ്റ്റ് ബോളർമാർ വേഗതയിലും മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞത്തോടെ റൺസ് കണ്ടെത്താൻ ഇംഗ്ലണ്ട് ബാറ്റർമാർ നന്നായി പാട് പെട്ടു, 45/3 എന്ന നിലയിൽ നിന്ന് ബെൻ സ്റ്റോക്സ് മത്സരം പതിയെ ഇംഗ്ലണ്ടിന്റെ വരുതിയിലേക്ക് കൊണ്ട് വന്നു, തീ പാറുന്ന പാകിസ്താൻ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ച് നിന്ന ബെൻ സ്റ്റോക്സ് 52* മൊയിൻ അലിയെ(19) കൂട്ട് പിടിച്ച് ഒരു ഓവർ ശേഷിക്കെ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിൽ നാലാം ഓവർ ചെയ്യാനെത്തിയ ഹാരിസ് റൗഫിന്റെ ആദ്യ ബോളിൽ തന്നെ ഫിലിപ്പ് സാൾട്ട് ഫോർ അടിച്ചിരുന്നു, പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം നിർദേശം നൽകിയ തരത്തിൽ അല്ലായിരുന്നു റൗഫ് ബോൾ ചെയ്തത്, ഇതിൽ ബാബർ അസ്വസ്ഥതനാവുകയും ഹാരിസ് റൗഫിനോട് കയർത്ത് സംസാരിക്കുകയും ചെയ്തു, എന്നാൽ ഈ ഓവറിലെ തന്നെ മൂന്നാമത്തെ പന്തിൽ ഫിലിപ്പ് സാൾട്ടിനെ ഔട്ട്‌ ആക്കിക്കൊണ്ടാണ് ഹാരിസ് റൗഫ് ഇതിന് മറുപടി നൽകിയത് ഷോർട്ട് മിഡ്‌ വിക്കറ്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഇഫ്തിക്കാർ അഹമ്മദിന്റെ കൈയിലേക്കാണ് ബോൾ എത്തിയത്, മത്സരത്തിൽ 4 ഓവറിൽ വെറും 23 റൺസ് മാത്രം വഴങ്ങി ജോസ് ബട്ട്ലറുടെയും ഫിലിപ്പ് സാൾട്ടിന്റെയും വിക്കറ്റ് നേടാനും ഹാരിസ് റൗഫിന് സാധിച്ചു.