Categories
Cricket Latest News

അത് ലെഗ് സ്റ്റമ്പിന് പുറത്തേക്ക് ആണ് ! തേർഡ് അമ്പയറുടെ വിധി വരുന്നതിന് മുന്നേ വിധി പറഞ്ഞു ദ്രാവിഡ്‌, ദ്രാവിഡിന്റെ കണക്ക് കൂട്ടൽ തെറ്റിയില്ല അത് നോട്ട് ഔട്ട്‌ ആയിരുന്നു, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനത്തെ കളി അവസാനിപ്പിക്കുബോൾ ഇന്ത്യ മികച്ച നിലയിൽ, ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ 227 എന്ന ചെറിയ സ്കോറിൽ അവർ പുറത്തായി, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 19/0 എന്ന നിലയിൽ ആണ് ഉള്ളത്.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബുൾ ഹസൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് കളത്തിലിറങ്ങിയത്, ആദ്യ കളിയിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത കുൽദീപ് യാദവിനെ ഇന്ത്യൻ ടീം ജയദേവ് ഉനകഡിന് വേണ്ടി പുറത്തിരുത്തിയ നടപടി ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചു, ഒരു പേസ് ബോളറെ കൂടി ഉൾപ്പെടുത്തണമെങ്കിൽ രവിചന്ദ്രൻ അശ്വിനെയോ അക്സർ പട്ടേലിനെയോ പുറത്തിരുത്താമായിരുന്നു, അല്ലാതെ കഴിഞ്ഞ ടെസ്റ്റിൽ അത്രത്തോളം മികച്ച പ്രകടനം കാഴ്ച വെച്ച ബോളറെ ഏത് തന്ത്രത്തിന്റെ ഭാഗമായാലും പുറത്തിരുത്തിയ ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ നടപടിയെ ക്രിക്കറ്റ്‌ നിരീക്ഷകരും ആരാധകരും നിശിതമായി വിമർശിച്ചു.

ബംഗ്ലാദേശിന്റെ സാക്കിർ ഹസ്സനെ (15) പുറത്താക്കിക്കൊണ്ട് ജയദേവ് ഉനകഡ് ആണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്, പിന്നീട് ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ വിക്കറ്റ് വീഴ്ത്തിയതോടെ ബംഗ്ലാദേശ് തകർച്ച മുന്നിൽ കണ്ടു, അർധ സെഞ്ച്വറി നേടിയ മൊനിമുൾ ഹഖ് (84) മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ച് നിന്നത്, ഇന്ത്യക്ക് വേണ്ടി ഉമേഷ്‌ യാദവും രവിചന്ദ്രൻ അശ്വിനും 4 വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയും പതിയെ ആണ് തുടങ്ങിയത്, ഷക്കിബുൾ ഹസ്സൻ എറിഞ്ഞ ആദ്യ ദിനത്തിലെ അവസാന ഓവറിൽ ക്യാപ്റ്റൻ കെ.എൽ രാഹുൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുന്നു ഫീൽഡ് അമ്പയർ ഔട്ട്‌ വിധിച്ചെങ്കിലും രാഹുൽ DRS (Decision Review system) ഉപയോഗപ്പെടുത്തി തീരുമാനം തേർഡ് അമ്പയർക്ക് കൈമാറുന്നു, എന്നാൽ ഇതിനിടെ തേർഡ് അമ്പയറുടെ തീരുമാനം വരുന്നതിന് മുമ്പ് തന്നെ അത് ലെഗ് സ്റ്റമ്പിന് പുറത്തേക്ക് പോകും എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്‌ ഡ്രസ്സിംഗ് റൂമിൽ ഇരുന്ന് ആക്ഷൻ കാണിക്കുന്നത് കാണാമായിരുന്നു, ദ്രാവിഡിന്റെ കണക്ക് കൂട്ടൽ പോലെ തന്നെ ബോൾ വിക്കറ്റിൽ കൊള്ളാതെ ലെഗ് സ്റ്റമ്പിന് പുറത്തേക്ക് പോവുകയാണെന്ന് റിപ്ലേയിൽ വ്യക്തമായതോടെ തേർഡ് അമ്പയർ നോട്ട് ഔട്ട്‌ വിധിക്കുകയും ചെയ്തു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

വീഡിയൊ :

Categories
Cricket Latest News

ബോൾ ലീവ് ചെയ്യാൻ ശ്രമിച്ചു ,പക്ഷേ ബാറ്ററെ വരെ അമ്പരപ്പിച്ചു ബോൾ ഗ്ലൗവിൽ ഉരസി ഔട്ടാക്കി അശ്വിൻ്റെ കാരം ബോൾ

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽസിൽ എത്തുവാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ശേഷം നടക്കുന്ന ഓസ്ട്രേലിയയും ആയുള്ള ടെസ്റ്റ് പരമ്പരയിൽ മൂന്നു മത്സരത്തിലെങ്കിലും ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം പിടിക്കുവാൻ ആകൂ. നാലു മത്സരമുള്ള പരമ്പരയാണ് ഇന്ത്യ-ഓസ്ട്രേലിയക്കെതിരെ ഇന്ത്യയിൽ കളിക്കുക.

ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 227 റണ്ണിനു പുറത്തായി. കെ എൽ രാഹുലാണ് രോഹിത്തിന്റെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്നത്. ബംഗ്ലാദേശിനായി മോമിനുൽ ഹഖ് മാത്രമേ അർദ്ധ സെഞ്ച്വറി നേടിയുള്ളൂ. മോമിനുൽ 157 പന്തുകൾ നേരിട്ട് 84 റൺസ് നേടി. മറ്റു ബംഗ്ലാദേശി ബാറ്റ്സന്മാർക്ക് മികച്ച തുടക്കം ലഭിച്ചു എങ്കിലും ആരും അത് മുതലെടുത്തില്ല. മുഷ്ഫിക്കർ 26 ഉം ലിട്ടൻ ദാസ് 25 ഉം നജ്മുൽ ഷാന്റോ 24ഉം റൺസ് നേടി.

ഇന്ത്യയ്ക്കായി ഉമേഷ് യാദവും രവിചന്ദ്രൻ അശ്വിനും നാല് വിക്കറ്റ് വീതം നേടി. കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയ കുൽദീപ് യാദവ് ഈ മത്സരത്തിൽ കളിക്കുന്നില്ല. കുൽദീപിന് പകരം ജയദേവ് ഉനട്ട്ഘട്ട് ആണ് ടീമിലുള്ളത്. കുൽദീപിനെ കളിപ്പിക്കാത്ത തീരുമാനം വിമർശനങ്ങൾക്ക് ഇടവച്ചു എങ്കിലും ജയദേവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഇത് 12 വർഷങ്ങൾക്കുശേഷമാണ് ജയദേവ് ഉനട്ട്ഘട്ട് ഇന്ത്യൻ ടെസ്റ്റ് ജേഴ്സി അണിയുന്നത്.

താരതമ്യേന ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ആണ് ബംഗ്ലാദേശ് ബാറ്റ്സ്മാൻമാർ തകർന്നടിഞ്ഞത്. ബംഗ്ലാദേശിന്റെ ടോപ് സ്കോററായ മോമിനുൽ ഹഖ് ഔട്ടായത് ബഹുരസമായിരുന്നു. അശ്വിൻ എറിഞ്ഞ പന്ത് ടേൺ ചെയ്തു മാറും എന്നു കരുതി മോമിനുൽ ലീവ് ചെയ്തു. പക്ഷേ പിന്നിൽ നിന്ന് പന്ത്‌ ബോൾ ഗ്ലൗസിനുള്ളിൽ ആക്കിയ ശേഷം അപ്പീൽ ചെയ്തു. അമ്പയർ ഔട്ട് നൽകി. എല്ലാവരും മോമിനുൽ ഹഖ് റിവ്യൂ ചെയ്യുമെന്ന് കരുതിയെങ്കിലും ഡഗ് ഔട്ടിനെ ലക്ഷ്യമാക്കി മോമിനുൽ നടന്നു നീങ്ങി. റിപ്ലൈയിൽ നിന്നും ബോൾ ഗ്ലൗസിന് ഉരസിയതായി വ്യക്തമായി. ഈ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

നോട്ട് ഔട്ട് വിളിച്ചു അമ്പയർ , അത് ഔട്ടാണ് റിവ്യൂ എടുക്കാൻ പറഞ്ഞു പന്ത് ,ഒടുവിൽ വിധി വന്നപ്പോൾ സംഭവിച്ചത് ; വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽസിൽ എത്തുവാൻ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ശേഷം നടക്കുന്ന ഓസ്ട്രേലിയയും ആയുള്ള ടെസ്റ്റ് പരമ്പരയിൽ മൂന്നു മത്സരത്തിലെങ്കിലും ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം പിടിക്കുവാൻ ആകൂ.

പരിക്കേറ്റ ഇന്ത്യയുടെ സ്ഥിരം ടെസ്റ്റ് ക്യാപ്റ്റനായ രോഹിത് ശർമ രണ്ടാം ടെസ്റ്റിനും ഇന്ത്യക്കൊപ്പം ഇല്ല. പകരം കെ എൽ രാഹുലാണ് ഇന്ത്യയെ ഈ മത്സരത്തിലും നയിക്കുന്നത്. രോഹിത്തിന്റെ അഭാവത്തിൽ ഇന്ത്യയ്ക്കായി ഗിൽ രാഹുലിനോപ്പം ഓപ്പണറായി ഇറങ്ങും. മത്സരത്തിൽ ടോസ് നേടി ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ബാറ്റ്സ്‍മാൻമാർക്ക് മികച്ച തുടക്കം ലഭിച്ചു എങ്കിലും മോമിനുൾ ഹക്ക് ഒഴിച്ചു മറ്റാരും തിളങ്ങിയില്ല. മികച്ച തുടക്കം ലഭിച്ച ബാറ്റ്സ്മാൻമാർ എല്ലാവരും വിക്കറ്റ് കൊണ്ട് കളയുകയായിരുന്നു.

ഫാസ്റ്റ് ബോളിങ്ങിനെയും സ്പിൻ പോളിങ്ങിനേയും ഒരുപോലെ തുണയ്ക്കുന്ന പിച്ചാണ് മിർപ്പൂരിലേത്. ഇന്ത്യക്കായി ഇന്ത്യൻ ഫാസ്റ്റ് ബോളർമാരും സ്പിൻ ബോളർമാരും ഒരുപോലെ മികച്ച രീതിയിൽ പന്തെറിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയ കുൽദീപ് യാദവ് ഈ മത്സരത്തിൽ കളിക്കുന്നില്ല. കുൽദീപിന് പകരം ഇന്ത്യ ജയദേവ് ഉനട്ട്ഘട്ടിന് അവസരം നൽകി. 12 വർഷത്തിനുശേഷമാണ് ജയദേവ് ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിനായി ഇറങ്ങുന്നത്. കുൽപിനെ പുറത്തിറക്കിയ തീരുമാനത്തിൽ പല പ്രമുഖരും വിമർശനവുമായി രംഗത്തെത്തി.

കുൽദീപിന് പകരം എത്തിയ ജയദേവ് ഇതുവരെ രണ്ടു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്നു വിക്കറ്റ് നേടി. ഉമേഷ്‌ നൂറുൽ ഹസ്സന് എറിഞ്ഞ പന്ത് ബാറ്റ്സ്മാന്റെ പാഡിന് കൊണ്ടു. വലിയ അപ്പീൽ ഇന്ത്യൻ ഫീൽഡർമാർ പുറത്തെടുത്തു എങ്കിലും അമ്പയർ ഔട്ട് വിധിച്ചില്ല. എന്നാൽ റിഷബ്‌ പന്ത് കെ എൽ രാഹുലിന്റെ അടുത്ത് റിവ്യൂവിന് പോകാനായി നിർബന്ധിച്ചു. രാഹുൽ പന്തിനെ വിശ്വസിച്ച് റിവ്യൂ എടുത്തപ്പോൾ കൃത്യമായി എൽ ബി ഡബ്ലിയു ആണ് എന്ന് റിവ്യൂവിൽ തെളിഞ്ഞു. ഈ വീഡിയോ കാണാം.

Categories
Cricket Latest News

ശക്കീബിനെ സ്റ്റമ്പ് ചെയ്യാൻ ഉള്ള നിസ്സാരമായ അവസരം കളഞ്ഞു പന്ത് : വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് പുരോഗമിക്കുകയാണ്. ആദ്യ ടെസ്റ്റ് ഇന്ത്യ ബംഗ്ലാദേശിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ സ്ഥിരം ടെസ്റ്റ് ക്യാപ്റ്റനായ രോഹിത് ശർമ പരിക്കു കാരണം രണ്ടാം ടെസ്റ്റിലും വിട്ടുനിൽക്കുകയാണ്. കെഎൽ രാഹുലാണ് ഈ ടെസ്റ്റിലും ഇന്ത്യയെ നയിക്കുന്നത്. പരിക്കേറ്റ നവദീപ് സൈനി സ്ക്വാഡിൽ ഉണ്ടായിരുന്നുവെങ്കിലും പരിക്ക് കാരണം ബാംഗ്ലൂരിലുള്ള എൻസിഎയിലേക്ക് മടങ്ങി.

കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയ കുൽദീപ് യാദവ് രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കായി കളിക്കുന്നില്ല. ഈ തീരുമാനത്തെ സുനിൽ ഗവാസ്ക്കറും, സഞ്ജയ് മഞ്ജരേക്കറും ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തു. കുൽദീപിന് പകരം ടീമിൽ ജയദേവ് ഉണട്ട്ഘട്ട് കളിക്കുന്നുണ്ട്. ഇത് 12 വർഷങ്ങൾക്കുശേഷമാണ് ജയദേവ് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഇടം പിടിക്കുന്നത്. അവസാനമായി ജയദേവ് കളിച്ച കളിയിൽ ഇന്ത്യയ്ക്കുവേണ്ടി ഇപ്പോഴത്തെ കോച്ച് ആയ ദ്രാവിഡ് കളിച്ചിരുന്നു. ഇപ്പോഴുള്ള ഇന്ത്യയുടെ സീനിയർ താരമായ വിരാട് കോലി ആദ്യ മത്സരം കളിക്കുന്നതിന് മുമ്പേ ആയിരുന്നു തന്റെ അവസാന മത്സരം ജയദേവ് കളിച്ചത്.

ഫാസ്റ്റ് ബൗളിംഗിന് അനുകൂലമായ പിച്ചിൽ ഇന്ത്യയുടെ ഓപ്പണിങ് ബൗളേർസ് ആയ മുഹമ്മദ് സിറാജും, ഉമേഷ് യാദവും നന്നായി പന്തെറിഞ്ഞു. വിക്കറ്റുകൾ ലഭിച്ചില്ല എങ്കിലും ബംഗ്ലാദേശ് ബാറ്റ്സ്മാൻ റൺ എടുക്കാൻ നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. പിന്നീട് ചെയ്ഞ്ച് ആയി വന്ന ബോളറായ ജയ്ദേവ് ആദ്യ വിക്കറ്റ് സ്വന്തമാക്കി.

നിരവധി അവസരങ്ങൾ ബംഗ്ലാദേശി ബാറ്റ്സ്മാൻമാർ നൽകിയെങ്കിലും കൃത്യമായ രീതിയിൽ ഫീൽഡ് സെറ്റ് ചെയ്യാത്തത് ഇന്ത്യക്ക് പലപ്പോഴും വിനയായി. ഇതിനിടെയാണ് ഷക്കീബ് അൽ ഹസ്സൻ അശ്വിൻ എറിഞ്ഞ ബൗളിന് അഡ്വാൻസ് ചെയ്തു ക്രീസിന് പുറത്തേക്ക് വന്നത്. പക്ഷേ ബുദ്ധിപൂർവ്വം അശ്വിൻ ഷക്കീബിൽ നിന്ന് ബോൾ ടേൺ ചെയ്തു നീക്കി. ഇതോടെ ബാറ്റ്സ്മാൻ ബോൾമിസ് ചെയ്തു. എല്ലാവരും റിഷാബ്‌ പന്ത് സ്റ്റമ്പ് ചെയ്യുമെന്ന് കരുതിയെങ്കിലും പന്ത്, പന്ത് വിട്ടു. ഈ വീഡിയോ കാണാം…

Categories
Cricket Latest News

മഹി ഭായിയുടെ മുകളിൽ അല്ല ഞാൻ ! ധോണിയുടെ ഓട്ടോഗ്രാഫിന് മുകളിൽ ഒപ്പിടാതെ ഇഷാൻ കിശാൻ : വൈറൽ വീഡിയോ കാണാം

മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ട് വർഷങ്ങളായി എങ്കിലും ഇപ്പോഴും ധോണിക്ക് കടുത്ത ആരാധക പിന്തുണയുള്ള കാര്യം നമുക്ക് എല്ലാവർക്കും അറിയാം. ഐപിഎല്ലിൽ ഇപ്പോഴും ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനാണ് എംഎസ് ധോണി. ഏകദിനത്തിലും ട്വന്റി20 മത്സരങ്ങളിലും ധോണിക്ക് പകരക്കാരെ കണ്ടെത്തുക എന്നത് ഇതുവരെ ഇന്ത്യൻ ടീമിന് കൃത്യമായി സാധിച്ചിട്ടില്ല. ധോണിക്ക് ശേഷം റിഷബ്‌ പന്തും, സഞ്ജു സാംസണും, ഇഷാൻ കിഷനും കീപ്പർമാറായി മാറിമാറി ടീമിൽ ഉണ്ട്.

എംഎസ് ധോണിയെ കണ്ടു കഴിഞ്ഞാൽ ആരാധകർ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നതും ഓട്ടോഗ്രാഫ് വാങ്ങുന്നതും ആയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറൽ ആവാറുള്ളതാണ്. കഴിഞ്ഞദിവസം എം എസ് ധോണിയെ ആരാധക കൂട്ടം പിന്തുടർന്ന് ഓട്ടോഗ്രാഫ് വാങ്ങിയ വീഡിയോ ഒട്ടുമിക്ക എല്ലാവരും കണ്ടതാണ്. ഐപിഎൽ അടുത്തവർഷം നടക്കാനിരിക്കെ എംഎസ് ധോണി മഞ്ഞ കുപ്പായത്തിൽ ചെന്നൈക്ക് വേണ്ടി ഇറങ്ങും.

ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടിയ ഇഷാൻ കിഷൻ ഇന്ത്യൻ ടീമിൽ ഏകദിനത്തിൽ സ്ഥാനം ഉറപ്പിക്കും എന്ന് പല കോണുകളിൽ നിന്നും ആളുകൾ പറയുന്നുണ്ട്. ഇന്ത്യൻ ടീം സെലക്ഷന് ഏറെ പഴികേട്ട് നിൽക്കുന്ന കാലഘട്ടത്തിൽ ടീമിൽ പലപ്പോഴും ഉണ്ടായിരുന്നിട്ടു കൂടി ഇഷാൻ കിഷന് അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ആയിരുന്നു ഇഷാന്റെ ഇരട്ട സെഞ്ച്വറി. ഇരട്ട സെഞ്ച്വറി നേടിയതോടെ രോഹിത്തിനൊപ്പം ഇഷാൻ ഇനി സ്ഥിരമായി ഓപ്പണിങ് ഇറങ്ങിയാൽ ധവാന്റെ ഏകദിന ടീമിലെ സ്ഥാനം തുലാസിൽ ആവും. ശുഭമാന്‍ ഗില്ലും സഞ്ജു സാംസണും സൂര്യകുമാർ യാദവും ഏകദിന ടീമിൽ അവസരം നോക്കി പുറത്തു നിൽക്കുകയാണ്. ഇവർക്ക് വേണ്ട അവസരം ലഭിക്കാത്തതിലും കടുത്ത വിമർശനമാണ് ഉയരുന്നത്.

രഞ്ജി ട്രോഫി മത്സരങ്ങൾ ഇന്ത്യയുടെ പല ഭാഗത്തും നടന്നുകൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. ഈ സമയം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഇഷാൻ കിഷന്റെ ഒരു വീഡിയോ ആണ്. രഞ്ജിയിൽ ഇഷാൻ ജാർഖണ്ഡിന് വേണ്ടിയാണ് കളിക്കുന്നത്. ഈ സമയം ചില ആളുകൾ ഇഷാൻ കിഷന്റെ അടുത്ത് ഓട്ടോഗ്രാഫിനായി ചെന്നു. ഫോണിന്റെ ബാക്ക് കവറിലാണ് ഇവർ ഓട്ടോഗ്രാഫ് ചോദിച്ചത്. ഓട്ടോഗ്രാഫി ഇടാനായി ഫോൺ കവർ നോക്കിയ സമയത്ത് ഇഷാൻ എം എസ് ധോണിയുടെ ഓട്ടോഗ്രാഫ് കവറിനു മുകളിൽ കണ്ടു. മഹി ഭായിയുടെ ഓട്ടോഗ്രാഫിന് മുകളിൽ താൻ ഓട്ടോഗ്രാഫ് ഇടില്ല എന്നും ഇതിന് താഴെ ഇടാമെന്നും ഇഷാൻ പറഞ്ഞു.

തന്റെ ഗുരുവായി കാണുന്ന താരത്തിന്റെ ഓട്ടോഗ്രാഫിന് മുകളിൽ ഇഷാൻ ഓട്ടോഗ്രാഫ് ഇടില്ല എന്നു പറയുന്ന ബഹുമാനത്തെ സോഷ്യൽ മീഡിയയിൽ പല കോണുകളിൽ നിന്നും കയ്യടി ഉയരുന്നുണ്ട്. ഇതുപറഞ്ഞ് ഇഷാൻ എം എസ് ധോണിയുടെ ഓട്ടോഗ്രാഫിന് താഴെ ഓട്ടോഗ്രാഫ് ചോദിച്ചവർക്ക് ഓട്ടോഗ്രാഫ് ഇട്ടുകൊടുക്കുകയും ചെയ്തു. ഇഷാന്റെ ഏറെ പ്രശസ്തി പിടിച്ചു പറ്റിയ ഈ പ്രവർത്തിയുടെ വീഡിയോ കാണാം.

Categories
Cricket Latest News

12 വർഷത്തെ ഇടവേളക്ക് ശേഷം തൻ്റെ ആദ്യ വിക്കറ്റ് എടുത്തു തിരിച്ചു വരവ് അറിയിച്ചു ഉനദ്കട്ട് ; വിക്കറ്റ് വിഡിയോ കാണാം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തുമ്പോഴും ഇന്ത്യൻ ടീമിലേക്ക് ക്ഷണിക്കപ്പെടാത്ത കുറെ താരങ്ങളുണ്ട്. ഒരു പക്ഷെ മറ്റു താരങ്ങൾക്ക് ഒരുപാട് അവസരങ്ങൾ കൊടുക്കുന്നതോ അല്ലാത്ത പക്ഷം തന്നെക്കാൾ മികച്ച താരങ്ങൾ മികച്ച രീതിയിൽ പ്രകടനം നടത്തുന്നത് കൊണ്ടാവാം. ജയ്ദേവ് ഉനദ്കട്ടിന്റെ കാര്യം ഇത്തരത്തിലുള്ള ഒന്നാണ്. തന്റെ ആദ്യ ടെസ്റ്റിന് ശേഷം തന്റെ അടുത്ത ടെസ്റ്റ്‌ കളിക്കാൻ 12 വർഷമാണ് അയാൾ കാത്തിരുന്നത്.

ഇപ്പോൾ 12 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള മത്സരം അയാൾ ഗംഭീരമാക്കിയിരിക്കുകയാണ്. തുടർച്ചയായി ഗംഭീര ഡെലിവറികൾ എറിഞ്ഞ സ്പെല്ലിൽ അയാൾ അർഹിച്ച വിക്കറ്റ് നേടിയിരിക്കുകയാണ്. മത്സരത്തിലെ 15 മത്തെ ഓവറിലെ അഞ്ചാമത്തെ പന്തിലാണ് അദ്ദേഹം തന്റെ ടെസ്റ്റ്‌ ക്രിക്കറ്റിലെ ആദ്യത്തെ വിക്കറ്റ് സ്വന്തമാക്കിയത്.ഉനദ്കട്ടിന്റെ എക്സ്ട്രാ ബൗൺസിന് ബംഗ്ലാദേശ് ബാറ്റർ സാകിർ ഹസ്സൻ ഉത്തരങ്ങൾ ഇല്ലാതെയാവുകയായിരുന്നു. ക്യാപ്റ്റൻ രാഹുലിന് ക്യാച്ച് നൽകിയാണ് സാകിർ മടങ്ങിയത്.

തന്റെ ആദ്യ ടെസ്റ്റിന് ശേഷം 118 മത്സരങ്ങളാണ് ഉനദ്കട്ടിന് നഷ്ടമായത്. രണ്ട് ടെസ്റ്റുകൾക്ക് ഇടയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നഷ്ടപെട്ട രണ്ടാമത്തെ താരമാണ് അദ്ദേഹം.142 മത്സരങ്ങൾ നഷ്ടമായ ഇംഗ്ലീഷ് താരം ഗ്യാരത് ബാട്ടിയാണ് ഈ ലിസ്റ്റിൽ ഒന്നാമത്. കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ കുൽദീപിന് പകരമാണ് ജയ്ദേവ് ഉനദ്കട്ട് ടീമിലേക്കെത്തിയത്. രണ്ട് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.

Categories
Cricket Latest News

ഇയാള് വല്ല സ്പൈഡർ മാനും ആണോ ? ഗ്രില്ലിൽ പിടിച്ചു കയറി മക്കല്ലം ; വൈറൽ വീഡിയോ കാണാം

ബ്രണ്ടൻ മക്കല്ലം ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച എന്റർടൈൻർമാരിൽ ഒരാളാണ്.മാത്രമല്ല കിവിസ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലും ഒരാളാണ്.ടെസ്റ്റ്‌ ക്രിക്കറ്റ്‌ പോലും ട്വന്റി ട്വന്റി പോലെ കളിക്കാൻ കഴിവുള്ള അപൂർവ തരം താരമായിരുന്നു അദ്ദേഹം. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഒരു കിരീടം പോലും നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

എന്നാൽ ഇപ്പോൾ ഇംഗ്ലണ്ട് ടെസ്റ്റ്‌ ടീമിന്റെ പരിശീലകനാണ് അദ്ദേഹം. ഇംഗ്ലീഷ് ക്യാപ്റ്റൻ സ്റ്റോക്സിന് ഒപ്പം ചേർന്നു ടെസ്റ്റ്‌ ക്രിക്കറ്റിൽ വിപ്ലവതാമകമായ മാറ്റങ്ങളാണ് അദ്ദേഹം നടത്തുന്നത്. Bazz ball എന്ന ഒരു ശൈലി തന്നെ അദ്ദേഹത്തിന്റെ കീഴിൽ ഇംഗ്ലണ്ട് സ്വീകരിച്ചു കഴിഞ്ഞു. അതിവേഗം റൺസ് നേടുക എന്നതാണ് ഈ ശൈലിയുടെ പ്രത്യേകത.എന്നാലും ഇപ്പോഴും കളത്തിന് പുറത്തും അദ്ദേഹം ആസ്വദിക്കുകയാണ്.

പാകിസ്ഥാൻ ഇംഗ്ലണ്ട് മൂന്നാമത്തെ ടെസ്റ്റിന് ഇടയിൽ ഉണ്ടായ ഒരു രസകരമായ ഒരു വീഡിയോ ഇപ്പോൾ തരംഗമാണ്.കളി കാണാൻ വന്ന ആരാധകർ കൊണ്ട് വന്ന ഒരു ബാന്നർ ഗാലറിയെയും ഗ്രൗണ്ടിനെയും വേർ തിരിക്കുന്ന ഗ്രില്ലിലിന്റെ മുകളിൽ കാണപ്പെട്ടു. ഇത് എടുക്കാൻ ബുദ്ധിമുട്ടിയ കാണികൾക്ക് സഹായമായി മക്കല്ലമെത്തി.അദ്ദേഹം ആ ഗ്രില്ലുകളിൽ പിടിച്ചു മുകളിലേക്ക് കേറി ആ ബാന്നർ ആരാധകർക്ക് തിരിച്ചു നൽകി. മൂന്നു ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ നിലവിൽ ഇംഗ്ലണ്ട് 2-0 ത്തിന് മുന്നിലാണ്.മൂന്നാമത്തെ ടെസ്റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്.

വീഡിയോ :

Categories
Cricket Latest News

റൺഔട്ട് ആയിട്ടും പുറത്താവാതെ റൂസ്സോ!! ക്രിക്കറ്റിലെ അപൂർവങ്ങളിൽ അപൂർവമായ ഭാഗ്യത്തിന് ഉടമയായി റൂസ്സോ ; വീഡിയോ

ക്രിക്കറ്റിലെ അപൂർവങ്ങളിൽ അപൂർവമായ ഭാഗ്യത്തിന് ഉടമയായിരിക്കുകയാണ് റിലി റൂസ്സോ. ബിഗ്ബാഷിൽ ഇന്നലെ നടന്ന സിഡ്‌നി തണ്ടർ – മെൽബണ് റെനെഗേഡ്സ് തമ്മിലുള്ള മത്സരത്തിലാണ് സംഭവം. 31 റൺസുമായി ബാറ്റ് ചെയ്യുന്നതിനിടെ 11ആം ഓവറിലെ അഞ്ചാം പന്തിൽ ടോം റോജേഴ്സിന്റെ ഫുൾ ടോസ് ഡെലിവറി നേരിട്ട് പാഡിൽ പതിച്ചത്. മെൽബണ് താരങ്ങളുടെ അപ്പീലിൽ അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു.

ഇതിനിടെ റൺസിനായി ഓടാൻ ശ്രമിക്കുന്നതിനിടെ സ്‌ട്രൈക് എൻഡിൽ റൺഔട്ട് ആവുകയും ചെയ്തു. എൽബിഡബ്ല്യൂവിൽ ഔട്ട് വിളിച്ചതിന് റൂസ്സോ റിവ്യു നൽകി. പരിശോധനയിൽ ബോൾ സ്റ്റംപ് ഹിറ്റ് ചെയ്യുന്നില്ലെന്ന് വ്യക്തമായതോടെ എൽബിഡബ്ല്യൂ നോട്ട് ഔട്ട് ആയി വിധിച്ചു. അതേസമയം മെയിൻ അമ്പയർ  എൽബിഡബ്ല്യൂവിൽ ഔട്ട് വിധിച്ചതിനാൽ ഡെലിവറി ഡെഡ് ബോൾ ആയി കണക്കാക്കുന്നതിനാൽ റൺഔട്ടിൽ നിന്നും റൂസ്സോ രക്ഷപ്പെട്ടു.

അമ്പയർ എൽബിഡബ്ല്യൂവിൽ ഔട്ട് വിധിച്ചിലായിരുന്നുവെങ്കിൽ റൂസ്സോ റൺഔട്ടിലൂടെ പുറത്താവുമായിരുന്നു. ഏതായാലും റൂസ്സോയെ തേടിയെത്തിയത് ക്രിക്കറ്റിലെ അപൂർവ്വ ഭാഗ്യമാണ്. ലഭിച്ച അവസരം മുതലാക്കി 22 റൺസ് കൂടി നേടി 53 റൺസിൽ നിൽക്കെയാണ് മടങ്ങിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടർസ് 6 വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് നേടിയിരുന്നു. റൂസ്സോയും 53 റൺസും, റോസിന്റെ 23 പന്തിൽ 39 റൺസും, ഒടുവിൽ ഇന്നിംഗ്‌സിന്റെ അന്ത്യത്തിൽ 18 പന്തിൽ നിന്ന് 33 റൺസ് നേടിയ ഒലിവറുമാണ് സിഡ്‌നിക്ക് മികച്ച സ്‌കോർ നൽകിയത്. എന്നാൽ സിഡിനിയുടെ ബൗളർമാർക്ക് സ്‌കോർ ഡിഫെൻഡ് ചെയ്യാനായില്ല. ചെയ്‌സിങിൽ ഒരു പന്ത്‌ ബാക്കി നിൽക്കെ മെൽബൺ ലക്ഷ്യം കണ്ടു. 43 പന്തിൽ 70 റൺസ് നേടിയ ഫിഞ്ച് ആണ് കളിയിലെ താരം.

Categories
Cricket Latest News

ഇത് കൊണ്ട് ഒക്കെ തന്നെയാണ് അയാൾ ക്രിക്കറ്റിന്റെ രാജാവായി മാറിയത്, ബംഗ്ലാദേശ് വിജയത്തിന് ശേഷം കോഹ്ലി നേരെ പോയത് ബാറ്റിംഗ് പരിശീലനത്തിന്

വിരാട് കോഹ്ലി ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ബാറ്റസ്മാന്മാരിൽ ഒരാളാണ്. താൻ ഇത് വരെ എന്ത് നേടിയോ അത് എല്ലാം അയാൾ തന്റെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണ്.തന്റെ ഫോം അയാൾക്ക് നഷ്ടമാകുന്ന സാഹചര്യങ്ങളിൽ വളരെ മികച്ച രീതിയിൽ തിരിച്ചു വരുന്ന കോഹ്ലിയെ നാം കണ്ടിട്ടുള്ളതാണ്.ലിമിറ്റഡ് ഓവർ ഫോർമാറ്റിലെ ഫോം തിരിച്ചു പിടിച്ച കോഹ്ലി റെഡ് ബോൾ ക്രിക്കറ്റിലെ തന്റെ മികവ് തിരകെ കൊണ്ട് വരാനുള്ള കഠിനശ്രമത്തിലാണ്.

ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ കോഹ്ലിക്ക്‌ മാത്രമാണ് തിളങ്ങാൻ കഴിയാതെയിരുന്നത്. കോഹ്ലി അന്ന് ഔട്ട്‌ ആയത് ഇടം കയ്യൻ സ്പിന്നറായ തൈജൂൾ ഇസ്ലാമിനെതിരെയാണ്. അത് കൊണ്ട് തന്നെ അന്നേ ദിവസം ഇന്ത്യൻ ടീമിലെ ഇടം കയ്യൻ സ്പിന്നറായ സൗരഭ് കുമാറിനെ കൊണ്ട് ടീ ബ്രേക്കിൽ ബൗൾ തനിക്കെതിരെ ബൗൾ ചെയ്തു പരിശീലിപ്പിച്ചിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള മറ്റൊരു സംഭവമാണ് പുറത്ത് വന്നിരിക്കുന്നത്.

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ്‌ മത്സരത്തിൽ ഗംഭീര വിജയം നേടിയ ഇന്ത്യൻ ടീം അത് ആഘോഷിക്കാൻ പോയപ്പോൾ കോഹ്ലി നേരെ പോയത് ബാറ്റിംഗ് പരിശീലനത്തിന് വേണ്ടിയാണ്.തന്റെ ക്രിക്കറ്റ്‌ കരിയറിൽ ഇതിഹാസം എന്നാ ലേബലിൽ നിൽക്കുമ്പോഴും കോഹ്ലിയുടെ ഈ പ്രവർത്തി മാതൃകയാക്കേണ്ടതാണ്. മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ 188 റൺസിന് തോൽപ്പിച്ചു. മത്സരത്തിൽ ഉടനീളം ഗംഭീര പ്രകടനം പുറത്തെടുത്ത കുൽദീപാണ് കളിയിലെ താരം. നിലവിൽ രണ്ട് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് ലീഡിലാണ്. ഈ മത്സരം വിജയിച്ചതോടെ ലോകം ടെസ്റ്റ്‌ ചാമ്പ്യൻഷിപ് പോയിന്റ് ടേബിളിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.പരമ്പരയിലെ അടുത്ത മത്സരം ഡിസംബർ 22 ന്ന് ആരംഭിക്കും.

Categories
Cricket Latest News

ഒരിക്കലും തളരാത്ത പോരാളി; മാച്ച് കഴിഞ്ഞു എല്ലാവരും പോയി ,പക്ഷേ ഒറ്റക്ക് ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്യുന്ന സഞ്ജു.. വീഡിയോ കാണാം

ഇക്കഴിഞ്ഞ വെള്ളിയാഴ്ച സമാപിച്ച ഈ ആഭ്യന്തര സീസണിലെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം ജാർഖണ്ഡിനെ 85 റൺസിന് പരാജയപ്പെടുത്തി മികച്ച തുടക്കം കുറിച്ചിരുന്നു. ഇന്ത്യൻ ഇന്റർനാഷണൽ സഞ്ജു വി സാംസൺ നായകനായ കേരള ടീം തങ്ങളുടെ രഞ്ജി ട്രോഫി ചരിത്രത്തിലെ അവിസ്മരണീയ വിജയങ്ങളിൽ ഒന്നാണ് റാഞ്ചിയിലെ ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നേടിയ സഞ്ജു ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കേരള ടീമിൽ വൈശാഖ് ചന്ദ്രൻ, ഷോൺ റോജർ, എഫ്‌ ഫാനൂസ്‌ എന്നീ താരങ്ങൾക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റമത്സരം ലഭിച്ചു.

150 റൺസ് എടുത്ത അക്ഷയ് ചന്ദ്രൻ, അർധ സെഞ്ചുറി നേടിയ രോഹൻ പ്രേം, സിജോമോൻ ജോസഫ്, സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ എന്നീ താരങ്ങളുടെ മികവിൽ കേരളം ഒന്നാം ഇന്നിംഗ്‌സിൽ 475 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. കഴിഞ്ഞയാഴ്ച ബംഗ്ലാദേശിനെതിരെ ഏകദിനത്തിലെ വേഗമേറിയ ഇരട്ട സെഞ്ചുറി നേടിയ ഇഷൻ കിഷൻ അതേ മികവ് തുടർന്ന് 132 റൺസ് നേടിയെങ്കിലും 97 റൺസ് എടുത്ത സൗരഭ് തിവാരിയൊഴികെ മറ്റാർക്കും കാര്യമായ പിന്തുണ നൽകാൻ സാധിച്ചില്ല. ഇരുവരും പുറത്തായതോടെ 316/4 എന്ന നിലയിൽ ആയിരുന്ന ജാർഖണ്ഡ് ഒന്നാം ഇന്നിംഗ്സിൽ 340 റൺസിന് ഓൾഔട്ടായി. അവസാനദിനമായ വെള്ളിയാഴ്ച മത്സരം സമനിലയിൽ അവസാനിക്കും എന്ന് കരുതിയിരുന്നവരെ അമ്പരപ്പിച്ച് കേരളം ജയം പിടിച്ചടക്കുകയായിരുന്നു. അതിവേഗം സ്കോറിങ് നടത്തി 187/7 എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലെയർ ചെയ്ത സഞ്ജു അവർക്ക് 67 ഓവറിൽ 322 റൺസ് വിജയലക്ഷ്യം മുന്നോട്ട് വയ്ക്കുകയും അവരെ 237 റൺസിൽ ഓൾഔട്ടാക്കുകയും ചെയ്തു. രണ്ട് ഇന്നിംഗ്സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരശേഷം എല്ലാ താരങ്ങളും സ്റ്റേഡിയം വിട്ട് മടങ്ങിയിരുന്നു. അപ്പോഴും ഗ്രൗണ്ടിൽ ഒറ്റക്ക് പരിശീലനം നടത്തുന്ന സഞ്ജു സാംസന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രശസ്ത മാധ്യമപ്രവർത്തകൻ വിമൽ കുമാർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സഞ്ജുവിന്റെ ഈ നിശ്ചയദാർഢ്യവും കഠിനാധ്വാനവും തന്നെ അത്ഭുതപ്പെടുത്തി എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന് ഇന്ത്യക്ക് വേണ്ടി ദീർഘകാലം കളിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂവെന്നും അതിനായി മികച്ച പ്രകടനം തുടരേണ്ടതുണ്ടെന്നും ഫിറ്റ്നെസ് നിലനിർത്തേണ്ടതുണ്ടെന്നും സഞ്ജുവിന് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് ഒരു ദിവസം മുഴുവൻ പൊരിവെയിലത്ത് നിന്ന് കളിച്ച ശേഷവും ഒട്ടും സമയം കളയാതെ വീണ്ടും പരിശീലനത്തിനായി ഇറങ്ങുന്നതും. ഗ്രൗണ്ടിന് ചുറ്റും നിർത്താതെ ഓടുന്ന സഞ്ജുവിന്റെ ഇന്റർവ്യൂ എടുക്കാനായി അൽപസമയം കൂടെ ഓടിനോക്കിയെങ്കിലും തനിക്ക് ഒപ്പമെത്താൻ സാധിക്കാതെ വന്നതോടെ പിൻമാറുകയായിരുന്നു എന്ന് അദ്ദേഹം ഒരു ചെറുപുഞ്ചിരിയോടെ വ്യക്തമാക്കുന്നു.

ജാർഖണ്ഡ് സ്വദേശിയായ വിമൽ കുമാർ, സഞ്ജുവും ഇഷാൻ കിഷനും തമ്മിലുള്ള പോരാട്ടം കാണാം എന്നുകരുതിയാണ് സ്റ്റേഡിയത്തിൽ എത്തിയത് എന്ന് വ്യക്തമാക്കി. അതിനിടെയാണ് സഞ്ജുവിന്റെ ഈ ദൃശ്യങ്ങളും എടുക്കുന്നത്. കേരള ക്രിക്കറ്റ് ടീം കോച്ച് ടിനു യോഹന്നാനെ കണ്ടുമുട്ടി അദ്ദേഹത്തോട് സഞ്ജുവിനെപറ്റി കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതും വീഡിയോയിൽ ഉണ്ട്. ഇന്ത്യൻ ടീം ഏത് രാജ്യത്ത് പര്യടനം നടത്തിയാലും സഞ്ജുവിന് മറ്റുള്ളവരേക്കാൾ ഒരുപടിമുന്നിൽ ആരാധകപിന്തുണ ലഭിക്കുന്നത് എങ്ങനെയാണ് എന്നതായിരുന്നു അദ്ദേഹം ചോദിച്ചത്. സഞ്ജുവിന്റെ മികച്ച ബാറ്റിംഗ് ശൈലിയും അദ്ദേഹത്തിന്റെ എളിമയുമാണ് കാരണം എന്ന് ടിനു യോഹന്നാൻ മറുപടി നൽകുന്നു.

https://twitter.com/Brutu24/status/1603967935210364930?t=bA1wDa6R1sVm5BtUmiXeRQ&s=08