Categories
Uncategorized

6,6,6,4,വാൻ ബീക്കിനേ കൊന്ന് ശ്രെയസ് അയ്യർ, വീഡിയോ ഇതാ..

ദീപാവലി വെടിക്കെട്ട് പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകർക്ക് മുന്നിൽ വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് ഇന്ത്യൻ ബാറ്റർമാർ കാഴ്ച വെച്ചത്. ഗിൽ തുടക്കമിട്ടാ വെടിക്കെട്ട് അവസാനിപ്പിച്ചത് രാഹുലും അയ്യരും. ലോകക്കപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇരുവരും സ്വന്തമാക്കുകയും ചെയ്തു.

ഇന്ത്യയുടെ ആദ്യത്തെ അഞ്ചു ബാറ്റർമാരും ഫിഫ്റ്റി പ്ലസ് സ്കോർ സ്വന്തമാക്കി. അയ്യരും രാഹുലും സെഞ്ച്വറി സ്വന്തമാക്കി. കൂട്ടത്തിലെ അപകടകാരി അയ്യരായിരുന്നു. ഇന്ത്യൻ ഇന്നിങ്സിന്റെ 49 മത്തെ ഓവർ. വാൻ ബീക്കാണ് നെതർലാൻഡ്സ് ബൗളേർ.

ഓവർ ആദ്യത്തെ പന്ത് അയ്യർ സൈറ്റിന്റെ അപ്പുറത്തേക്ക് സിക്സർ പറത്തുന്നു. ഓവറിലെ രണ്ടാമത്തെ പന്തും സിക്സർ, ഈ തവണ ലോങ്ങ്‌ ഓണിലേക്ക്. മൂന്നാമത്തെ പന്ത് സിംഗിൾ, നാലാമത്തെ പന്തും സിംഗിൾ, അഞ്ചാമത്തെ പന്ത് വീണ്ടും സിക്സ്, അവസാന പന്തിൽ ബൗണ്ടറിയും.ഓവറിൽ 25 റൺസാണ് അയ്യർ അടിച്ചു എടുത്തത്.

Categories
Uncategorized

ചിന്നസ്വാമിയിലെ ദീപാവലി വെടിക്കെട്ടിന് തിരി കൊളുത്തിയ ഗില്ലിന്റെ 95 മീറ്റർ സിക്സ് വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലെ അവസാന ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ ഇന്ത്യയും നെതർലാൻഡ്സുമാണ് ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും ഒരു മാറ്റം പോലുമില്ലാതെയാണ് മത്സരത്തിന് ഇറങ്ങിയത്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുത്തു.

പതിവ് പോലെ തന്നെ ബൗണ്ടറികൾ നേടി കൊണ്ട് രോഹിത് തുടങ്ങി. എന്നാൽ രോഹിത്തിനേക്കാൾ അപകടകാരി ഗില്ലായിരുന്നു. ഗില്ലിന്റെ ആക്രമണ ബാറ്റിങ്ങിന് തുടക്കം കുറിച്ചത് ഒരു സിക്സിലൂടെയായിരുന്നു.

ഇന്ത്യൻ ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവർ. ആര്യൻ ദത്താണ് നെതർലാൻഡ്സ് ബൗളേർ.ഓവറിലെ അവസാന പന്ത്. ആര്യനെ ഗിൽ സ്റ്റെപ് ഔട്ട്‌ ചെയ്തു അടിച്ച സിക്സ് ചെന്ന് പതിച്ചത് ചിന്നസ്വാമിയിലെ റൂഫിലേക്ക്.95 മീറ്ററായിരുന്നു സിക്സിന്റെ ദൂരം

Categories
Uncategorized

കഷ്ട്ടകാലം വിടാതെ ശ്രീലങ്കൻ ക്രിക്കറ്റ്‌, അവസാന ആണിയും അടിച്ചു ഐ സി സി, കാര്യം ഇതാണ്.

ശ്രീലങ്കൻ ക്രിക്കറ്റിന് ഇപ്പോൾ കഷ്ടകാലമാണ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ കളിച്ച ഒൻപത് മത്സരങ്ങളിൽ രണ്ട് മത്സരങ്ങൾ മാത്രമേ അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടുള്ളു. ചാമ്പ്യൻസ് ട്രോഫി യോഗ്യതക്ക് പോലും നിലവിൽ അവർക്ക് സാധ്യതയില്ല

.ഇപ്പോൾ ശ്രീലങ്കൻ ക്രിക്കറ്റിന്റെ അവസാന ആണിയും അടിച്ചിരിക്കുകയാണ് ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിൽ. ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡിനെ ഐ സി സി വിലക്കിയിരിക്കുന്നു. എത്ര കാലത്തേക്കാണ് വിലക്ക് എന്നത് വ്യക്തമല്ല.

ശ്രീലങ്ക ക്രിക്കറ്റ്‌ ബോർഡിൽ ഗവണ്മെന്റിന്റെ ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഐ സി സി അവരെ വിലക്കിയിരിക്കുന്നത്.വെള്ളിയാഴ്ച കൂടിയ ഐ സി സി ബോർഡ് മീറ്റിങ്ങിലാണ് ഈ തീരുമാനം എടുത്തത്.കുറച്ചു വർഷങ്ങൾക്ക് മുന്നേ സിമ്പാവേയെയും ഐ സി സി വിലക്കിയിരുന്നു.

Categories
Uncategorized

6,6,4,6 തീപ്പൊരി ഫിനിഷും ഇരട്ടസെഞ്ചുറി നേട്ടവും; വെൽ ഡൺ മാക്സി.. വീഡിയോ കാണാം

ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഈ ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നാണ് നടന്നത്. ഗ്ലെൻ മാക്സ്‌വെല്ലിൻ്റെ അവിശ്വസനീയ ഇരട്ടസെഞ്ചുറി നേട്ടത്തിൻ്റെ അകമ്പടിയോടെ ഓസ്ട്രേലിയ 3 വിക്കറ്റിന് അഫ്ഗാനിസ്ഥാനെ കീഴടക്കി. ഇതോടെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടുന്നത് ഓസ്ട്രേലിയ ആണെന്ന് ഉറപ്പായി.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ടീം ഇബ്രാഹിം സദ്രാൻ്റെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 91 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റുകൾ നഷ്ടമായി. ഇതോടെ, അഫ്ഗാൻ ടീം വിജയം ഉറപ്പിച്ചിരിക്കുന്ന നിമിഷത്തിലാണ് മാക്സ്വെൽ വിശ്വരൂപം പൂണ്ടത്. ഒരറ്റത്ത് മികച്ച പിന്തുണ നൽകി നായകൻ പാറ്റ് കമിൻസ്, പരമാവധി സ്ട്രൈക് അദ്ദേഹത്തിന് കൈമാറി.

എട്ടാം വിക്കറ്റിൽ ഇരുവരും വേർപിരിയാതെ 202 റൺസ് കൂട്ടിച്ചേർത്തത് ലോക റെക്കോർഡാണ്. ഇതിൽ നായകൻ കമിൻസിൻ്റെ സംഭാവന വെറും 12 റൺസ്. ഏകദിന ക്രിക്കറ്റിലെ എക്കാലവും ഓർമ്മിക്കപ്പെടും മാക്സ്വെല്ലിൻ്റെ ഈ മാരത്തോൺ ഇന്നിങ്സ്. റൺചേസിൽ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ താരവുമായി അദ്ദേഹം. 128 പന്തിൽ നിന്നും 21 ഫോറും 10 സിക്‌സും അടക്കം 201 റൺസോടെയാണ് പുറത്താകാതെ നിന്നത്.

ബാറ്റിങ്ങിന് ഇടയിൽ പല തവണ നടക്കാൻ പോലുമാകാതെ പതറിയ നിമിഷങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ഒറ്റക്കാലിൽ നിന്നു ഷോട്ട് പായിച്ചും, വേച്ചുവച്ച് നടന്ന് സിംഗിൾ നേടിയും അദ്ദേഹം മുന്നോട്ടുപോയി. സ്പിന്നർ മുജീബ് റഹ്മാൻ എറിഞ്ഞ നാൽപ്പത്തിയേഴാം ഓവറിലെ രണ്ടാം പന്തിൽ സിക്സ്, മൂന്നാം പന്തിലും സിക്സ് എന്നിങ്ങനെ നേടിയ മാക്സി, അടുത്ത പന്തിൽ ഫോറും നേടിയതോടെ 195 റൺസിലെത്തി. ജയിക്കാൻ വേണ്ടത് 5 റൺസും. തുടർന്നുള്ള പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് കൂറ്റൻ സിക്സ് നേടി ടീമിൻ്റെ വിജയവും ഇരട്ടസെഞ്ചുറി നേട്ടവും അദ്ദേഹം പൂർത്തിയാക്കി.

വീഡിയോ..

Categories
Uncategorized

ക്രീസിൽ എത്താൻ വൈകി മാത്യൂസ്; ചരിത്രത്തിൽ ആദ്യമായി ടൈംഡ് ഔട്ടായി ഒരു താരം.. വീഡിയോ കാണാം

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്നത്തെ ലോകകപ്പ് പോരാട്ടത്തിൽ, ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടുന്നു. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്ക 49.3 ഓവറിൽ 279 റൺസിന് എല്ലാവരും പുറത്തായി. ശ്രീലങ്കയ്ക്ക് വേണ്ടി ചാരിത്ത് അസാലങ്ക സെഞ്ചുറി നേടി.

അതിനിടെ മത്സരത്തിൽ അത്യന്തം നാടകീയമായ ഒരു സംഭവം അരങ്ങേറി. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു താരം ടൈംഡ് ഔട്ടായി പുറത്തായി. ശ്രീലങ്കയുടെ വെറ്ററൻ താരമായ എയ്ഞ്ചലോ മാത്യൂസാണ് ഈ രീതിയിൽ ദൗർഭാഗ്യകരമായി പുറത്തായത്. ക്രിക്കറ്റ് നിയമപ്രകാരം ഒരു താരം പുറത്തായാൽ രണ്ട് മിനിറ്റ് സമയത്തിനുള്ളിൽ അടുത്ത കളിക്കാരൻ ക്രീസിൽ എത്തി ബാറ്റ് ചെയ്യാൻ തയ്യാറാകണം. അല്ലാത്തപക്ഷം ഫീൽഡിംഗ് ടീം അപ്പീൽ ചെയ്താൽ, അമ്പയർക്ക് ആ കളിക്കാരനെ ടൈംഡ് ഔട്ടായി പ്രഖ്യാപിക്കാൻ സാധിക്കും.

ബംഗ്ലാദേശ് നായകൻ ഷക്കിബ് അൽ ഹസൻ എറിഞ്ഞ ഇരുപത്തിയഞ്ചാം ഓവറിലെ രണ്ടാം പന്തിലാണ് സമരവിക്രമ പുറത്താകുന്നത്. തുടർന്ന് ഇറങ്ങിയ മാത്യൂസ് പയ്യെപ്പയ്യെ നടന്ന് ക്രീസിൽ എത്തി എന്ന് പറയാം. അതിൽതന്നെ കുറച്ച് സമയം നഷ്ടമായി. അതും പോരാഞ്ഞ് ഹെൽമെറ്റ് സ്ട്രാപ്പ് മുറുക്കിയപ്പോൾ അത് പൊട്ടുകയും ചെയ്തു.

തുടർന്ന് മറ്റൊരു ഹെൽമെറ്റ് ആവശ്യപ്പെട്ട് അദ്ദേഹം ക്രീസ് വിട്ടിറങ്ങി. അതോടെയാണ് ഷക്കിബ് അമ്പയറോട് അപ്പീൽ ചെയ്തത്. ആദ്യം അതൊരു തമാശ പറഞ്ഞതാണെന്ന് അമ്പയർ കരുതിയെങ്കിലും ഷക്കിബ് അതിൽ ഉറച്ചുനിന്നതോടെ ഔട്ട് വിളിക്കേണ്ടിവന്നു. മാത്യൂസ് ഒരുപാട് അപേക്ഷിച്ചു നോക്കിയെങ്കിലും കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും, ബംഗ്ലാദേശ് അപ്പീൽ പിൻവലിക്കാൻ തയ്യാറായില്ല. അതോടെ നിരാശനായി മാത്യൂസ് ഡഗ് ഔട്ടിലേക്ക് മടങ്ങുന്നു. 

വീഡിയോ..

Categories
Uncategorized

നി പണ്ടെ ഉടായിപ്പാണ് ,ബോൾ സ്റ്റമ്പിന് കൊണ്ടില്ല ,കൈ കൊണ്ട് തട്ടിയിട്ട് ബാവുമ

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് ലോകക്കപ്പിൽ ബാവുമടെ കീഴിൽ മികച്ച പ്രകടനങ്ങൾ നടത്തുകയായിരുന്നു ദക്ഷിണ ആഫ്രിക്ക. എന്നാൽ ഇന്ത്യക്കെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിൽ ഒന്നാണ് അവർ നേരിടേണ്ടി വന്നത്.243 റൺസിനാണ് ഇന്ത്യ വിജയിച്ചത്.

എന്നാൽ പറഞ്ഞു വരുന്നത് ബാവുമയെ പറ്റിയാണ്. ലോകക്കപ്പിൽ ബാറ്റ് കൊണ്ട് മികവിലേക്ക് ഉയരാൻ അദ്ദേഹത്തിന് സാധിച്ചില്ല.എന്നാൽ ബാവുമടെ നായക മികവും ഫീൽഡിങ് മികവും പ്രശംസിക്കപ്പെടുന്നുണ്ട്. ബാവുമ നടത്തിയ മറ്റൊരു കാര്യമാണ് നിലവിലെ ചർച്ച വിഷയം.

ഇന്ത്യൻ ഇന്നിങ്സിന്റെ 9 മത്തെ ഓവർ.ഓവറിലെ മൂന്നാമത്തെ പന്തിൽ ജാൻസണെ മിഡ്‌ ഓണിലേക്ക് ഗിൽ തട്ടിയിട്ട ശേഷം റൺസിനായി ഓടിയെത്തുന്നു. പന്ത് കൈപിടിയിൽ ഒതുക്കിയ ബാവുമാ ജോണ്ടി റോഡ്സിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നോൺ സ്ട്രൈക്ക് എൻഡിലെ സ്റ്റമ്പ് ഇളക്കാൻ ശ്രമിക്കുന്നു.എന്നാൽ ബോൾ എറിഞ്ഞ ശേഷം അദ്ദേഹം നേരെ ചെന്ന് സ്റ്റമ്പ് തന്റെ കൈ കൊണ്ട് അടിച്ചു തകർക്കുകയാണ് ഉണ്ടായതും.

Categories
Uncategorized

പ്രായത്തെ വെല്ലുവിളിച്ച മുഷ്ഫിഖറിന്റെ കിടിലൻ ക്യാച്ച്, വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് അവസാനത്തോട് അടക്കുകയാണ്. ആദ്യ 6 ടീമുകൾ സെമിക്ക് വേണ്ടി പോരാടുമ്പോൾ ബാക്കിയുള്ളവർ ചാമ്പ്യൻസ് ട്രോഫി യോഗ്യതക്ക് വേണ്ടി തമ്മിൽ അടിക്കുകയാണ്.ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ളത് അത്തരത്തിലുള്ള ഒരു പോരാട്ടമാണ്

.ബംഗ്ലാദേശ് ലോകക്കപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്തായി കഴിഞ്ഞു.ശ്രീലങ്കക്ക് ഇനിയും സാധ്യതകളുണ്ട്. അത് കൊണ്ട് തന്നെ ഈ മത്സരം വാശിയേറിയതാവും എന്നത് ഉറപ്പാണ്. ഇപ്പോൾ അത്തരത്തിൽ വാശിയേറിയ മനോഹരമായ ക്യാച്ച് മത്സരത്തിൽ സംഭവിച്ചിരിക്കുകയാണ്.

ശ്രീലങ്കൻ ഇന്നിങ്സിന്റെ ആദ്യത്തെ ഓവർ. ഷോറിഫുളാണ് ബംഗ്ലാദേശ് ബൗളേർ.ഓവറിലെ അവസാന പന്ത് കുശാൽ പെരേര കട്ട്‌ ചെയ്യുന്നു. എഡ്ജ് എടുത്ത പന്ത് തന്റെ ഇടത്തോട്ട് ചാടി അതിമനോഹരമായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ഒറ്റ കൈ കൊണ്ട് കൈപിടിയിൽ ഒതുക്കുന്നു.

Categories
Uncategorized

റിവ്യൂ എടുക്കാൻ വൻ ചർച്ച നടത്തി ജഡേജയും രാഹുലും; ഇതൊക്കെ എന്തിന് കാത്തിരിക്കണം എന്ന് രോഹിത്.. വീഡിയോ കാണാം

ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ 243 റൺസിൻ്റെ കൂറ്റൻ ജയത്തോടെ ഇന്ത്യ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പാക്കിയിരിക്കുകയാണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് നേടിയത്. ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ വെറും 83 റൺസിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജയാണ് അവരെ തകർത്തത്. കുൽദീപും ഷമിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ 101 റൺസ് നേടി പുറത്താകാതെ നിന്ന കോഹ്‌ലിയുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തിയത്. തൻ്റെ മുപ്പത്തിയഞ്ചാം ജന്മദിനത്തിൽ സെഞ്ചുറി നേടിയ കോഹ്‌ലി തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഏകദിനത്തിൽ നാൽപ്പത്തിയൊൻപതാം സെഞ്ചുറി പൂർത്തിയാക്കിയ അദ്ദേഹം, സച്ചിൻ്റെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു. ശ്രേയസ് അയ്യർ 77 റൺസ് നേടി മികച്ച പിന്തുണ നൽകി. നായകൻ രോഹിത് 24 പന്തിൽ 40 റൺസ് അടിച്ച് ഇന്ത്യക്ക് ഗംഭീര തുടക്കം നൽകിയിരുന്നു.

അതിനിടെ മത്സരത്തിൽ ഇന്ത്യൻ ബോളിങ്ങിന് ഇടയിൽ നിന്നുള്ള ഒരു നർമ മുഹൂർത്തമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ജഡേജയുടെ പതിമൂന്നാം ഓവറിൽ ക്ലാസ്സനെ വിക്കറ്റിന് മുന്നിൽ കുരുക്കി ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല. റിവ്യൂ എടുക്കുന്നതിനെക്കുറിച്ച് ജഡേജയും കീപ്പർ രാഹുലും വലിയ ചർച്ച തുടങ്ങിയപ്പോൾ, നായകൻ രോഹിത് ശർമ അവിടേക്ക് എത്തുന്നു.

ഇതൊക്കെ എന്തിന് ഇത്രയധികം ചർച്ച ചെയ്യാൻ ഇരിക്കുന്നു, അത് അവരുടെ അവസാനത്തെ അംഗീകൃത ബാറ്റർ അല്ലേ… എന്നും പറഞ്ഞ് പെട്ടെന്നുതന്നെ രോഹിത് റിവ്യൂ സിഗ്നൽ നൽകുകയാണ്. രോഹിത് പറഞ്ഞത് കേട്ട് കമൻ്ററി ബോക്‌സിൽ നിന്നുവരെ ചിരി ഉയരുന്നതും വീഡിയോയിൽ കേൾക്കാം. തുടർന്ന് അത് വിക്കറ്റിൽ കൊള്ളും എന്ന് റീപ്ലേകളിൽ നിന്നും തേർഡ് അമ്പയർ വിധിയെഴുതിയതോടെ ഇന്ത്യൻ താരങ്ങൾ ആഘോഷം തുടങ്ങി.

വീഡിയോ..

Categories
Uncategorized

ശാന്തമായി ദൈവത്തിന് ഒപ്പമെത്തിയ സെഞ്ച്വറി ആഘോഷിച്ചു രാജാവ്!!, വീഡിയോ ഇതാ..ഇത് മതിയോ

ഒടുവിൽ രാജാവ് ദൈവത്തിന് ഒപ്പമെത്തിയിരിക്കുകയാണ്.ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങളുടെ പേരിൽ ഇനി ഒരുമിച്ചു രാജാവും ദൈവവും. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരുവരുടെയും സെഞ്ച്വറികളുടെ എണ്ണം 49.

ലോകക്കപ്പിൽ ദക്ഷിണ ആഫ്രിക്കക്കെതിരെയാണ് കോഹ്ലി തന്റെ 49 മത്തെ സെഞ്ച്വറി കുറിച്ചത്. ബംഗ്ലാദേശിനെതിരെ ലോകക്കപ്പിൽ തന്നെ തന്റെ 48 മത്തെ സെഞ്ച്വറി കുറിച്ചതോടെ ആരാധകർ കോഹ്ലിയുടെ 49 മത്തെ സെഞ്ച്വറിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.ഒടുവിൽ സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യൻ ഇന്നിങ്സിന്റെ 49 മത്തെ ഓവറിൽ അദ്ദേഹം ആ സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തു

.റബാഡ എറിഞ്ഞ ഓവറിലെ മൂന്നാമത്തെ പന്ത് കവറിലേക്ക് തട്ടിയിട്ടാണ് കോഹ്ലി തന്റെ സെഞ്ച്വറി സ്വന്തമാക്കിയത്. പതിവിന് വിപരീതമായി കോഹ്ലി ശാന്തമായി സെഞ്ച്വറി സ്വന്തമാക്കുന്നു. ഹെൽമെറ്റ്‌ ഊരി ബാറ്റ് പൊക്കി കാണികളെ അഭിവാദ്യം ചെയ്യുന്നു.121 പന്തിൽ 101 റൺസുമായി കോഹ്ലി പുറത്താവാതെ നിൽക്കുന്നു.

Categories
Uncategorized

സെഞ്ച്വറിയേ നേടിയ ശേഷം കോഹ്ലിയെ പ്രശംസിക്കാൻ ആദ്യം ഓടിയെത്തിയത് എ ബി ഡി, വീഡിയോ ഇതാ..

എന്നും സൗഹൃദങ്ങൾക്ക് ഒരുപാട് വില കൊടുക്കുന്ന മനുഷ്യനാണ് വിരാട് കോഹ്ലി എന്ന് തോന്നിയിട്ടുണ്ട്. അത് പോലെ തന്നെ വിരാട് കോഹ്ലിയും എ ബി ഡി വില്ലേയ്ഴ്‌സും തമ്മിലുള്ള സൗഹൃദം വളരെ പ്രശ്സ്തമാണ്. കോഹ്ലിക് എ ബി ഡി മറ്റൊരു അമ്മയിൽ ജനിച്ച സഹോദരനാണെന്ന് അദ്ദേഹം പല തവണ പറഞ്ഞിട്ടുള്ളതാണ്.

എ ബി ഡി ക്ക് തിരിച്ചും അങ്ങനെ തന്നെയാണ്.കോഹ്ലിയുടെ പിറന്നാൾ ദിനത്തിൽ സ്വന്തം രാജ്യത്തിനെതിരെ കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറി ആസ്വദിച്ചത് അത് കൊണ്ടാണല്ലോ.കോഹ്ലി ബാറ്റ് ചെയ്യുമ്പോൾ കമന്ററി പറയുന്നതിന് ഇടയിൽ ഡി വില്ലേയ്ഴ്സ് അദ്ദേഹം തന്റെ സഹോദരനാണെന്ന് പറയുണ്ടായിരുന്നു.

കോഹ്ലിയുടെ ഇന്നിങ്സിനെ അദ്ദേഹം പുകഴ്ത്തുന്നു ഉണ്ടായിരുന്നു.തന്റെ ഏകദിന കരിയറിലെ 49 മത്തെ സെഞ്ച്വറി സ്വന്തമാക്കി കൊണ്ട് കോഹ്ലി തിരകെ മടങ്ങിയപ്പോൾ കോഹ്ലിയേ പ്രശംസിക്കാൻ ആദ്യം ഓടിയെത്തിയത് സാക്ഷാൽ അബ്രഹാം ബെൻജമിൻ ഡി വില്ലേയ്ഴ്‌സ് തന്നെയാണ്.അവർ പരസ്പരം കെട്ടി പിടിക്കുകയും കൈ കൊടുക്കുകയും ചെയ്തു.121 പന്തിൽ 101 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്.