Categories
Uncategorized

ഇനി കൈ കൊണ്ട് വീണു, കാല് കൊണ്ട് വീണു എന്നൊന്നും ആരും പറയില്ലായിരിക്കും ; തെളിവുകൾ ഇതാ ,വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ രാജസ്ഥാനെ 6 വിക്കറ്റിന് കീഴടക്കിയിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയൽസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടിയപ്പോൾ, മുംബൈ 19.3 ഓവറിൽ വെറും 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഹോൾഡർ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണ്ടിയിരുന്നു. മൂന്ന് പന്തും ഫുൾടോസ് ആവുകയും, മൂന്നിലും സിക്സ് അടിച്ചുകൊണ്ട് ടിം ഡേവിഡ് അവരെ വിജയതീരത്തെത്തിച്ചു. തോറ്റെങ്കിലും 62 പന്തിൽ 124 റൺസെടുത്ത കന്നി ഐപിഎൽ സെഞ്ചുറിക്കാരൻ ജൈസ്വാളാണ് കളിയിലെ താരമായത്.

അതിനിടെ മത്സരത്തിൽ രാജസ്ഥാൻ നായകനും മലയാളി താരവുമായ സഞ്ജു സാംസൺ വലിയൊരു ചതി നടത്തി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. മുംബൈ നായകൻ രോഹിത് ശർമ 5 പന്തിൽ വെറും മൂന്നു റൺസ് മാത്രമെടുത്ത്‌ രണ്ടാം ഓവറിലെ അവസാന പന്തിൽ പുറത്തായിരുന്നു. പേസർ സന്ദീപ് ശർമയാണ് രോഹിത്തിനെ ക്ലീൻ ബോൾഡ് ആക്കിയത്. മീഡിയംപേസറായ സന്ദീപ് ശർമ എറിയുമ്പോൾ വിക്കറ്റ് കീപ്പർ സഞ്ജു, സ്റ്റമ്പിന്റെ സമീപത്താണ് കീപ്പിംഗ് ചെയ്തിരുന്നത്‌. മുന്നിൽ നിന്നുമുള്ള ക്യാമറ ആംഗിളിൽ സഞ്ജുവിന്റെ ഗ്ലവ്സിൽ തട്ടിയാണ് ബൈൽസ് വീഴുന്നത് എന്ന് തോന്നുന്നുണ്ട്. ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് മുംബൈ ആരാധകർ സഞ്ജുവിനേതിരേ തിരിഞ്ഞത്. എന്നാലിപ്പോൾ പുറത്തുവന്നിരിക്കുന്ന സൈഡിൽ നിന്നുമുള്ള ക്യാമറ ആംഗിളിൽ സഞ്ജു വിക്കറ്റിൽ തൊട്ടിട്ടുപോലുമില്ല എന്നത് വ്യക്തമായി കാണാം.

Categories
Uncategorized

19 മീറ്റർ ഓടി പിടിച്ചപ്പോൾ പിറന്നത് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ച് ,ബൗണ്ടറി എന്ന് കരുതിയവർ ഷോക്കായ നിമിഷം :വീഡിയോ കാണാം

ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഹൈസ്കോറിംഗ് ത്രില്ലർ പോരാട്ടത്തിൽ, മുംബൈ ഇന്ത്യൻസ് 6 വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ റോയൽസ്, യശസ്വി ജേസ്വാളിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 212 റൺസാണ് നേടിയത്. മുംബൈ 19.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. തോറ്റെങ്കിലും 62 പന്തിൽ 124 റൺസെടുത്ത ജൈസ്വാളാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

രാജസ്ഥാൻ 200 റൺസിന് മുകളിൽ സ്കോർ കണ്ടെത്തിയ മത്സരങ്ങളിൽ, ഇതുവരെ ഒരിക്കൽപോലും എതിർടീമിനെ വിജയിക്കാൻ സമ്മതിച്ചിട്ടില്ല. എന്നാൽ മുംബൈ ആ ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു. 44 റൺസെടുത്ത ഗ്രീനിന്റെയും 55 റൺസെടുത്ത സൂര്യകുമാറിന്റെയും പോരാട്ടമികവിൽ വിജയലക്ഷ്യത്തിലേക്ക്‌ നീങ്ങിയ അവർ, ഒടുവിൽ പുറത്താകാതെ നിന്ന തിലക് വർമയുടെയും ടിം ഡേവിഡിന്‍റെയും മികവിൽ വിജയം നേടിയെടുത്തു. വർമ 21 പന്തിൽ 29 റൺസും ഡേവിഡ് 14 പന്തിൽ 45 റൺസും നേടി. ഹോൾഡർ എറിഞ്ഞ 17 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ, മൂന്ന് ഫുൾ ടോസ് പന്തുകളിലും സിക്സ് നേടിയാണ് ഡേവിഡ് മത്സരം ഫിനിഷ് ചെയ്തത്.

അതിനിടെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം സന്ദീപ് ശർമ എടുത്തൊരു ക്യാച്ചാണ്‌ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്‌. ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ച് ആയും, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായും ഇതിനെ വിലയിരുത്തുന്നു. മത്സരത്തിൽ തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്ത് മുംബൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു സൂര്യകുമാർ യാദവ്. ട്രെന്റ് ബോൾട്ട് എറിഞ്ഞ പതിനാറാം ഓവറിന്റെ നാലാം പന്തിൽ റാമ്പ് ഷോട്ട് കളിക്കാൻ ശ്രമിച്ച സൂര്യക്ക്‌ ടൈമിംഗ് തെറ്റി. ഫൈൻലെഗ് ബൗണ്ടറിയിലേക്ക് ഉയർന്നുപോയ പന്ത്, മുപ്പതുവാര വൃത്തത്തിനുള്ളിൽ നിന്നും 19 മീറ്റർ പിന്നിലേക്കോടി സന്ദീപ് വായുവിൽ ഉയർന്നു കയ്യിലോതുക്കി. തുടർന്ന് വീഴ്ചയിലും തന്റെ ഇടത്തെ കയ്യിൽ പന്ത് ഭദ്രമായി പിടിക്കുകയായിരുന്നു.

Categories
Cricket

6,6,6 ,അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 17 റൺസ് ,മൂന്ന് സിക്സ് അടിച്ചു കളി തീർത്തു ; വീഡിയോ കാണാം

തന്റെ ക്യാപ്റ്റന്റെ ജന്മദിനവും ഇന്ത്യൻ പ്രീമിയർ ലീഗിലെ 1000 മത്തെ മത്സരവും ഒരുമിച്ചു ആഘോഷിച്ചു ടിം ഡേവിഡ്. താൻ എന്ത് കൊണ്ടാണ് നിലവിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ ട്വന്റി ട്വന്റി ബാറ്റർമാരിൽ ഒരാളായത് എന്ന് ടിം ഡേവിഡ് തെളിയിച്ച ഒരു മത്സരം കൂടിയായിരുന്നു ഇത്.വാങ്കടെയിൽ ഇത് ആദ്യമായിയാണ് ഒരു ടീം 200 ൽ കൂടുതൽ റൺസ് പിന്തുടർന്ന് വിജയിക്കുന്നത്.

214 റൺസ് പിന്തുടരുമ്പോൾ ഡേവിഡ് സ്വന്തമാക്കിയത് 14 പന്തിൽ പുറത്താകാതെ 45 റൺസാണ്.ഈ ഒരു കാമിയോ അദ്ദേഹം കളിച്ചത് 321.42 ബാറ്റിംഗ് പ്രഹരശേഷിയിലാണ്.അഞ്ചു സിക്സും രണ്ട് ഫോറും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്.ഇതിൽ അവസാന ഓവറിൽ 17 റൺസ് ജയിക്കാൻ വേണ്ടേടത് അടിച്ചു കൂട്ടിയ തുടരെയുള്ള മൂന്നു സിക്സറുകളും പെടും.

രാജസ്ഥാൻ റോയൽസിന് വേണ്ടി അവസാന ഓവർ എറിയാൻ വരുന്നത് വിൻഡിസ് താരം ജയ്സൺ ഹോൾഡറാണ്. ഹോൾഡറിന്റെ ആദ്യ പന്ത് ഒരു ലോ ഫുൾ ടോസ്സായി പരിണമിക്കുന്നു. ടിം ഡേവിഡ് ലോങ്ങ്‌ ഓഫീലേക്ക് സിക്സർ പറത്തുന്നു.ഓവറിലെ രണ്ടാമത്തെ പന്ത് ഓഫ്‌ സ്റ്റമ്പിന് പുറത്ത് വീണ്ടും ഒരു ഫുൾ ടോസ്. ഈ തവണ മിഡ്‌ വിക്കറ്റിന് മുകളിലൂടെ വീണ്ടും സിക്സർ. മൂന്നാമത്തെ പന്ത്, വീണ്ടും ഒരു ഫുൾ ടോസ്, ഈ തവണ മിഡ്‌ വിക്കറ്റിന് മുകളിലൂടെ വീണ്ടും സിക്സർ പറത്തി 1000 മത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആവേശകരമായ വിജയം ടിം ഡേവിഡ് നേടി കൊടുത്തു.

Categories
Cricket

രോഹിത് ഔട്ട് അല്ല ,അത് സഞ്ജു കൈ കൊണ്ട് ബേയിൽസ് തട്ടിയിട്ട് ഔട്ട് ആക്കിയത് ആണെന്ന് ആരാധകര് ; വീഡിയോ കാണാം

ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ രോഹിത് ശർമ ഇന്ന് തന്റെ 36 മത്തെ ജന്മദിനം ആഘോഷിക്കുകയാണ്.തന്റെ ജന്മദിനത്തിൽ തന്നെ തന്റെ പ്രിയപ്പെട്ട ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന് മത്സരമുണ്ടായിരുന്നു . മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് മുംബൈ ഇന്ത്യൻസിന്റെ എതിരാളികൾ.

എന്നാൽ തന്റെ ജന്മദിനത്തിലും തന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ മുംബൈ ഇന്ത്യൻസ് പതറുകയാണ്. പതിവ് പോലെ ഒരുപാട് റൺസ് മുംബൈ ഇന്ത്യൻസ് ബൗളേർമാർ വഴങ്ങി. രാജസ്ഥാൻ യുവ താരം ജെയ്സവാൾ നേടിയ 124 ന്ന് മുന്നിൽ മുംബൈ ബൗളേർമാർക്ക് ഉത്തരങ്ങൾ ഉണ്ടായില്ല. രാജസ്ഥാൻ റോയൽസ് ഇരുപത് ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് സ്വന്തമാക്കി.

എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമ്മയെ നഷ്ടമായി. എന്നാൽ ഇപ്പോൾ ഈ ഒരു വിക്കറ്റിനെ പറ്റിയുള്ള വിവാദങ്ങൾ പുകയുകയാണ്.മുംബൈ ഇന്ത്യൻസ് ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവറിലാണ് സംഭവം. സന്ദീപ് എറിഞ്ഞ സ്ലോ ബോളിൽ രോഹിത് ശർമയുടെ ബേയ്ൽസ് എളുകിയാണ് അദ്ദേഹം പുറത്തായത്. എന്നാൽ ഇപ്പോൾ ഒരു കൂട്ടം ആരാധകർ സന്ദീപ് ശർമ എറിഞ്ഞ പന്ത് കൊണ്ട് അല്ല ബേയ്ൽസ് തെറിച്ചത് എന്നും രാജസ്ഥാൻ റോയൽസ് നായകനും രാജസ്ഥന്റെ വിക്കറ്റ് കീപേറും കൂടിയായ സഞ്ജു സാംസൺ ബേയ്ൽസ് തെറിപ്പിച്ചതാണെന്ന് തെളിവുകൾ തിരുത്തി വാദിക്കുകയാണ്.

Categories
Cricket

അമ്പയർ പൊട്ടനാണോ ,അത് നോബോൾ അല്ലേ ? ജയ്സ്വലിൻ്റെ വിക്കറ്റ് വിവാദത്തിൽ ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് മത്സരത്തിൽ സംഭവിച്ചിരിക്കുന്നത്. രാജസ്ഥാന്റെ യുവ താരം യഷ്സ്വവി ജെയ്സവാളിന്റെയാണ് ഈ ഇന്നിങ്സ്.62 പന്തിൽ 124 റൺസാണ് ഈ യുവ താരം സ്വന്തമാക്കിയത്.16 ഫോറും എട്ട് സിക്സുമാണ് അദ്ദേഹം സ്വന്തമാക്കിയത്.

ജോഫ്രേ അർച്ചർ അടക്കുമുള്ള മുംബൈ ഇന്ത്യൻസിന്റെ ലോകോത്തര ബൗളേർക്ക്‌ പോലും ഈ യുവ താരത്തിന് മുന്നിൽ ഉത്തരങ്ങൾ ഉണ്ടായില്ല. ഒരു അൺ ക്യാപ്പ്ഡ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് അദ്ദേഹം ഇന്ന് സ്വന്തമാക്കിയത്.120 റൺസ് നേടിയ പോൾ വലതാറ്റിയുടെ റെക്കോർഡാണ് ജെയ്സ്വാൾ സ്വന്തം പേരിൽ കുറിച്ചത്.എന്നാൽ ഈ നേട്ടങ്ങൾക്ക് എല്ലാം ഉപരി ചർച്ചയാകുന്നത് ജെയ്സവാൾ പുറത്തായ രീതിയാണ്.

രാജസ്ഥാൻ റോയൽസ് ഇന്നിങ്സിന്റെ അവസാന ഓവറിലാണ് സംഭവം. മുംബൈ ഇന്ത്യൻസിന് വേണ്ടി അർഷാദാണ് പന്ത് എറിയുന്നത്.ഓവറിലെ നാലാമത്തെ പന്തിൽ അർഷാദ് ഖാൻ ഒരു ഫുൾ ടോസ് എറിയുന്നു.144 കിലോമീറ്റർ വേഗതയിൽ വന്ന ഈ പന്ത് ജെയ്സവാലിന് കൃത്യമായ രീതിയിൽ ബാറ്റിൽ കൊള്ളിക്കാൻ സാധിക്കുന്നില്ല. നേരെ പൊങ്ങുന്ന ബോൾ അർഷാദ് ഖാൻ തന്നെ ഓടി എത്തി തന്റെ കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ അമ്പയർ ഇത് നോ ബോൾ ആണോ എന്ന് പരിശോധിക്കുന്നു. ഒടുവിൽ നോ ബോൾ അല്ലെന്ന് രീതിയിൽ അമ്പയറിന്റെ വിധി വരുന്നു. ജെയ്സവാൾ പുറത്താകുന്നു.

Categories
Cricket

മുംബൈ അപ്പീൽ ചെയ്താൽ ഔട്ട് വിളിച്ചു അമ്പയർ ,പക്ഷേ തേർഡ് അമ്പയുടെ വിധി വരുമ്പോൾ നോട്ട് ഔട്ട് ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ സീസൺ ആവേശകരമാവുകയാണ്. ഇന്ന് രണ്ട് മത്സരങ്ങളാണ് ഉണ്ടായിരുന്നത്.വൈകിട്ട് നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ചെന്നൈ സൂപ്പർ കിങ്സിനെ നാല് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടുകയാണ്.ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.

പതിവ് പോലെ തന്നെ ജയ്സ്വാളും ജോസ് ബറ്റ്ലറും ആക്രമിച്ചു തുടങ്ങി. രാജസ്ഥാൻ റോയൽസ് ഇന്നിങ്സിന്റെ മൂന്നാമത്തെ ഓവർ,ക്യാമറൺ ഗ്രീനാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി പന്ത് എറിയുന്നത്.ജോസ് ബറ്റ്ലറാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ബാറ്റ് ചെയ്യുന്നത്. ഓവറിലെ മൂന്നാമത്തെ പന്ത് ഗ്രീൻ എറിയുകയാണ്.ആദ്യ രണ്ട് പന്തുകളിലും ബറ്റ്ലർക്ക്‌ റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല.

മൂന്നാമത്തെ പന്ത് ഗ്രീൻ വൈഡ് എറിയുന്നു. റീ എറിഞ്ഞ ബോൾ 143 കിലോമീറ്റർ വേഗതയിൽ വരുന്നു. ജോസ് ബറ്റ്ലറിന്റെ ലെഗ് സൈഡിലുടെ പന്ത് മുംബൈ ഇന്ത്യൻസ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലേക്ക്. മുംബൈ താരങ്ങൾ അപ്പീൽ ചെയ്യുന്നു. അമ്പയർ ഔട്ട്‌ വിളിക്കുന്നു. എന്നാൽ ജോസ് ബറ്റ്ലർ റിവ്യൂ കൊടുക്കുന്നു.എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് റീ പ്ലേ എത്തുന്നു. ജോസ് ബറ്റ്ലറിന്റെ ബാറ്റിൽ ആ ബോൾ കൊണ്ടിട്ടില്ലെന്ന് റീ പ്ലേയിൽ വ്യക്തമാകുന്നു.തേർഡ് അമ്പയർ നോട്ട് ഔട്ടും ഒപ്പം വൈഡും നൽകുന്നു.വീണ്ടും ഒരിക്കൽ കൂടി അമ്പയർ ഇത്തരത്തിലുള്ള ഒരു തെറ്റ് ആവർത്തിച്ചു.പിയുഷ് ചവള എറിഞ്ഞ ഏഴാമത്തെ ഓവർ, സഞ്ജു സാംസൺ ഒരു കൂറ്റൻ ഷോട്ടിന് ശ്രമിക്കുന്നു. ഇഷാൻ കിഷൻ പന്ത് കൈപിടിയിൽ ഒതുക്കിയ ശേഷം അപീൽ ചെയ്യുന്നു. അമ്പയർ ഔട്ട്‌ വിളിക്കുന്നു. എന്നാൽ സഞ്ജു റിവ്യൂ കൊടുക്കുന്നു. ഈ തവണയും ബാറ്റ് ബോളിൽ കൊണ്ടിട്ടിലെന്ന് വ്യക്തമാവുന്നു. തേർഡ് അമ്പയർ നോട്ട് ഔട്ട്‌ വിളിക്കുന്നു.

Categories
Uncategorized

ചെക്കന് എന്ത് പ്രഷർ ! ഇറങ്ങിയ ആദ്യ ബോളിൽ തന്നെ സിക്സ് അടിച്ചു സഞ്ജു സാംസൺ ; വീഡിയോ കാണാം

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് രാത്രിയിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ നേരിടുകയാണ്. ഈ മത്സരത്തോടെ ഐപിഎൽ ചരിത്രത്തിൽ 1000 മത്സരങ്ങൾ പിന്നിടുകയാണ്. ഇതിന്റെ ഭാഗമായി പ്രത്യേക ആഘോഷപരിപാടികൾ മത്സരം ആരംഭിക്കുന്നതിന് മുൻപായി വാങ്കഡെ സ്റ്റേഡിയത്തിൽ അരങ്ങേറിയിരുന്നു. ഇന്ന് മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു.

പതിവുപോലെ ഇത്തവണയും ജോസ് ബട്ട്‌ലറും യശസ്വി ജെയ്സ്വാളും തകർപ്പൻ തുടക്കമാണ് റോയൽസിന്‌ നൽകിയിരിക്കുന്നത്. പവർപ്ലെയിലെ 6 ഓവറിൽ 65 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. ബട്ട്‌ലർ സെറ്റാവാൻ അൽപം സമയമെടുത്തപ്പോൾ തുടക്കംമുതലേ ജെയ്സ്വാൾ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച്ചവെയ്ക്കുകയായിരുന്നു. ഒടുവിൽ ബട്ട്‌ലർ 19 പന്തിൽ 18 റൺസോടെ പുറത്തായി. പിയൂഷ് ചൗള എറിഞ്ഞ എട്ടാം ഓവറിന്റെ ആദ്യ പന്തിൽ സിക്സ് നേടാൻ ശ്രമിച്ച അദ്ദേഹത്തിന് ടൈമിംഗ് പിഴച്ചപ്പോൾ, ലോങ് ഓണിൽ അനായാസ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

തുടർന്ന് നായകനും മലയാളി താരവുമായ സഞ്ജു സാംസൺ ക്രീസിലെത്തി. ബട്ട്‌ലറിന്റെ വിക്കറ്റ് വീണ് ടീം പ്രതിസന്ധിയിൽ നിൽക്കുന്ന നിമിഷം. സഞ്ജു ഡിഫൻസീവ് ഷോട്ട് കളിക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ സഞ്ജു യാതൊരു ടെൻഷനും ഇല്ലാതെ ബട്ട്‌ലർ കളിച്ച അതേ ഷോട്ട് ലോങ് ഓണിലേക്ക് കളിച്ച് സിക്സ് നേടുകയാണ് ഉണ്ടായത്. ഇത്തവണ ഫീൽഡർ വെറും കാഴ്ച്ചക്കാരനായി. തൊട്ടടുത്ത പന്തിൽ സഞ്ജുവിന് പന്ത് മിസ്സായപ്പോൾ, കീപ്പർ ക്യാച്ചിന് മുംബൈ താരങ്ങൾ അപ്പീൽ നൽകിയതോടെ അമ്പയർ ഔട്ട് വിളിച്ചു. സഞ്ജു റിവ്യൂ നൽകിയപ്പോൾ അത് ബാറ്റിൽ കൊണ്ടിട്ടില്ല എന്ന് തെളിഞ്ഞു. എങ്കിലും സഞ്ജുവിന്റെ ഇന്നിങ്സ് അധികം നീണ്ടില്ല. 10 പന്തിൽ 14 റൺസുമായി അർഷദ് ഖാന്റെ പന്തിൽ തിലക് വർമയ്‌ക്ക് ക്യാച്ച് നൽകി മടക്കം.

Categories
Uncategorized

ജയിക്കാൻ വേണ്ടത് 6 ബോളിൽ 9 റൺസ് !അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറിൽ ചെന്നൈയുടെ മടയിൽ വെച്ച് തന്നെ തളച്ചു ; വീഡിയോ കാണാം

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ പഞ്ചാബിന് 4 വിക്കറ്റ് വിജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് നേടിയത്. ഓപ്പണർ കോൺവെ 92 റൺസോടെ പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 6 വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിലാണ് വിജയം നേടിയത്. എല്ലാ ബാറ്റർമാരും ചെറിയ ചെറിയ വെടിക്കെട്ട് ഇന്നിങ്സ് കളിച്ച് പുറത്തായി. അവസാന ഓവറിൽ തന്റെ ആദ്യ ഐപിഎൽ സീസൺ കളിക്കുന്ന സിംബാബ്‌വെ താരം സിക്കന്ധർ റാസയാണ് പഞ്ചാബിന്റെ വിജയറൺ നേടിയത്.

ശ്രീലങ്കൻ യുവപേസർ മതീഷ പതിരാന എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ പഞ്ചാബിന് വേണ്ടിയിരുന്നത് 9 റൺസായിരുന്നു. ആദ്യ പന്തിൽ സിംഗിൾ, രണ്ടാം പന്തിൽ ലെഗ് ബൈയിലൂടേ മറ്റൊരു സിംഗിൾ. മൂന്നാം പന്തിൽ റാസയ്ക്ക്‌ പന്ത് ബാറ്റിൽ കൊള്ളിക്കാൻ കഴിഞ്ഞില്ല. അതോടെ അവസാന മൂന്നു പന്തിൽനിന്നും 7 റൺസ് കൂടി നേടണം. നാലാം പന്തിൽ ഡീപ് മിഡ് വിക്കറ്റിലേക്ക് കളിച്ച് ഒരു ഡബിൾ. പഞ്ചാബിന് ബൗണ്ടറികൾ കണ്ടെത്താൻ കഴിയാതിരുന്നതോടെ ഗ്രൗണ്ടിൽ സിഎസ്കെ… സിഎസ്കെ… വിളികൾ ഉച്ചത്തിൽ മുഴങ്ങി.

അഞ്ചാം പന്തിൽ മറ്റൊരു ഡബിൾ കൂടി റാസ നേടിയതോടെ അവസാന പന്തിൽ ജയിക്കാനായി 3 റൺസ്. അതിനിടെ അമ്പയർമാരെ സമീപിച്ച റാസ, തനിക്ക് പകരം മറ്റൊരാളെ ഇറക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നു. വേഗത്തിൽ ഓടാൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന കാരണത്താലാവണം അത്. എങ്കിലും ബാറ്റിംഗ് തുടരാൻ തീരുമാനിച്ച റാസ, അവസാന പന്തിൽ 30 വാര വൃത്തത്തിനുള്ളിൽ നിൽക്കുകയായിരുന്ന ബാക്ക്വേർഡ് സ്ക്വയർലെഗ് ഫീൽഡറുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ടുകൊണ്ട് 3 റൺസ് ഓടിയെടുത്തു. അതോടെ പഞ്ചാബിന് ത്രില്ലർ പോരാട്ടത്തിൽ 4 വിക്കറ്റിന്റെ ആവേശവിജയം.

Categories
Cricket

അത് സിക്സോ അതോ ഔട്ടോ? എല്ലാവരെയും ആശയ കുഴപ്പത്തിൽ ആക്കിയ കിടിലൻ ക്യാച്ച് ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലാണ് മത്സരം. ചെന്നൈക്ക് വേണ്ടി ആർപ്പുവിളിച്ചു കൊണ്ട് ആരാധകർ മഞ്ഞകടലാക്കിയ ചെപ്പോക്കിൽ വെച്ചായിരുന്നു മത്സരം. മത്സരത്തിൽ പഞ്ചാബ് നാല് വിക്കറ്റിന് ജയിച്ചു.20 ഓവറിലാണ് പഞ്ചാബ് 201 എന്നാ വിജയലക്ഷ്യം സ്വന്തമാക്കിയത്.

പഞ്ചാബിന് വേണ്ടി ഓരോ ബാറ്റർമാരും മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്തു.24 പന്തിൽ 42 റൺസ് നേടിയ യുവ താരം പ്രഭസിമ്രാനാണ് പഞ്ചാബിന്റെ ടോപ് സ്കോർർ. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പൺർ ഡെവൺ കോൺവെ സ്വന്തമാക്കിയ 92 റൺസിന്റെ മികവിലാണ് 200 ൽ എത്തിയത്.എന്നാൽ ഇപ്പോൾ ഈ ആവേശകരമായ മത്സരത്തേക്കാൾ ചർച്ചയാവുന്നത് മറ്റൊരു കാര്യമാണ്. എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

പഞ്ചാബ് കിങ്‌സ് ഇന്നിങ്സിന്റെ 19 മത്തെ ഓവർ.തുഷാർ ദേശ്പാണ്ടേയാണ് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ബൗൾ ചെയ്യുന്നത്. ഓവറിലെ നാലാമത്തെ പന്തിൽ പഞ്ചാബ് കിങ്‌സ് ബാറ്റർ ജിതേഷ് ശർമ ഓഫ്‌ സ്റ്റമ്പിന് പുറത്ത് വന്ന ഒരു സ്ലോവർ ബോൾ പൊക്കി അടിക്കുന്നു.ലോങ്ങ്‌ ഓണിൽ സബ്സ്റ്റിട്ടു ഫീൽഡർ ഷെയ്ഖ് റാഷിദ്‌ ബോൾ കൈപിടിയിൽ ഒതുക്കുന്നു. എന്നാൽ ബോൾ കൈപിടിയിൽ ഒതുക്കിയ ശേഷം താരത്തിന്റെ ബാലൻസ് നഷ്ടപെടുകയും താരം ബൗണ്ടറിയിൽ കാൽ കുത്തി എന്ന് തോന്നിപ്പിക്കുന്നു. എന്നാൽ തുടരെയുള്ള പരിശോധനകൾക്ക് ശേഷം അമ്പയർ ഔട്ട്‌ വിളിക്കുന്നു.

Categories
Cricket

6,6, ധോണി പഴയ ധോണി തന്നെ !തൻ്റെ രീതിയിൽ സിക്സ് അടിച്ചു ഫിനിഷ് ചെയ്തു ധോണി ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാറാം സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലാണ് മത്സരം. ചെന്നൈ സൂപ്പർ കിങ്സിന്റെ മത്സരം ഉണ്ടാകുമ്പോൾ മഹേന്ദ്ര സിങ് ധോണി തന്നെയാണല്ലോ ശ്രദ്ധകേന്ദ്രം. ധോണിക്ക് വേണ്ടി ആർപ്പുവിളിച്ചു കൊണ്ട് ആരാധകർ ഗാലറി മഞ്ഞകടലാക്കി കഴിഞ്ഞു.

ഈ സീസണിൽ ഇന്നിങ്സിന്റെ അവസാന പന്തുകളിൽ വന്ന് മികച്ച സിക്സറുകൾ അടിച്ചു ഇന്നിങ്സ് ഫിനിഷ് ചെയ്യുന്ന ധോണി സ്ഥിരകാഴ്ചയായിരുന്നു. ഇന്നും ഈ കാഴ്ചക്ക്‌ മാറ്റമുണ്ടായിരുന്നില്ല. അവസാന ഓവറിൽ ഈ തവണ സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയുടെ മുന്നിൽ ചെന്ന് പെട്ടത് ഇംഗ്ലണ്ടിന്റെ മികച്ച താരങ്ങളിലും ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ സാം കറനാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ 41 മത്തെ മത്സരം. കോൺവേയുടെ ഗംഭീര ഇന്നിങ്സ് സാം കറൻ എറിഞ്ഞ അവസാന ഓവറിൽ അവസാനിക്കുകയാണ്.അവസാന ഓവറിലെ നാലാമത്തെ പന്തിൽ അവസാനിക്കുകയാണ്.92 റൺസാണ് കോൺവേയുടെ സമ്പാദ്യം. അവസാന രണ്ട് പന്തുകൾ നേരിടാൻ സാക്ഷാൽ ധോണി. ആദ്യം ഒരു വൈഡ് ബൗണസർ, ധോണി അത് അപ്പർ കട്ട്‌ ചെയ്തു പോയിന്റിന് മുകളിലൂടെ സിക്സ് നേടുന്നു.ഇന്നിങ്സിലെ അവസാന പന്ത് ഒരു ലോ ഫുൾ ടോസ്, ഈ തവണ ബോൾ ചെന്ന് വീണത് ദീപ് മിഡ്‌ വിക്കറ്റിന് മുകളിലൂടെ ഗാലറിയിലേക്ക്.ധോണി 4 പന്തിൽ 13 റൺസും ചെന്നൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസും.