Categories
India Latest News

വാശിയേറിയ പോരാട്ടത്തിനിടെ കളത്തിൽ കൂട്ടിമുട്ടി ജഡേജയും റൗഫും, പിന്നാലെ സംഭവിച്ചത് ഇങ്ങനെ…

ഏഷ്യക്കപ്പിലെ ആവേശപോരാട്ടത്തിൽ പാകിസ്ഥാനെതിരെ 5 വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി ഇന്ത്യ. അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരം 2 പന്തുകൾ ബാക്കി നിൽക്കെ ഹർദിക് പാണ്ഡ്യ സിക്സ് പറത്തിയാണ് വിജയക്കൊടി പാറിപ്പിച്ചത്. 148 വിജയലക്ഷ്യവുമായി ചെയ്‌സിങിന് ഇറങ്ങിയ ഇന്ത്യയെ പാകിസ്ഥാൻ ബൗളർമാർ സമ്മർദ്ദത്തിലാക്കിയെങ്കിലും ജഡേജയുടെയും ഹർദിക്കിന്റെയും കൂട്ടുകെട്ട് മത്സരം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.

ഹർദിക് പാണ്ഡ്യ  17 പന്തിൽ 4 ഫോറും 1 സിക്‌സും ഉൾപ്പെടെ 33 റൺസ് നേടി പുറത്താകാതെ നിന്നു. ചെയ്‌സിങിൽ ഹർദികിനൊപ്പം അവസാന ഓവർ വരെ ഉണ്ടായിരുന്ന ജഡേജ 29 പന്തിൽ 35 റൺസ് നേടി. അവസാന ഓവറിൽ ആദ്യ പന്തിൽ ബൗൾഡ് ആവുകയായിരുന്നു.

അതേസമയം മത്സരത്തിനിടെ റൗഫും ജഡേജയും ഓടുന്നതിനിടെ കൂട്ടിമുട്ടിയിരുന്നു. 19ആം ഓവറിലെ രണ്ടാം പന്തിൽ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ജഡേജ സിംഗിളിനായി ഓടുകയായിരുന്നു, എന്നാൽ ബോൾ നോക്കി കൊണ്ട് ഓടുകയായിരുന്ന ജഡേജ ഡെലിവറി കഴിഞ്ഞ് റൺ അപ്പിൽ ഉണ്ടായിരുന്ന റൗഫിന്റെ ദേഹത്ത് ഇടിച്ചു. ഉടനെ തന്നെ ക്ഷമ ചോദിച്ച് ജഡേജ എത്തുകയും റൗഫിനെ ചേർത്ത് പിടിക്കുകയും ചെയ്തു.

148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ രാഹുലിനെ നഷ്ട്ടപെട്ടിരുന്നു. അരങ്ങേറ്റം കുറിച്ച നസീം ഷായാണ് രാഹുലിനെ ബൗൾഡാക്കി വിറപ്പിച്ചത്. തുടർന്ന് ക്യാപ്റ്റൻ രോഹിതും കോഹ്‌ലിയും ചേർന്നാണ് ഇന്ത്യൻ സ്‌കോർ പതുക്കെ ഉയർത്തിയത്. ഇന്ത്യൻ സ്‌കോർ 50ൽ എത്തിയപ്പോൾ രോഹിതിനെയും നഷ്ട്ടമായി. 18 പന്തിൽ 12 റൺസ് മാത്രമാണ് നേടാനായത്.

8ആം ഓവറിൽ നവാസിനെതിരെ രണ്ടാം സിക്സ് നേടാൻ ശ്രമിക്കുന്നതിനിടെ ക്യാച്ചിൽ അവസാനിക്കുകയായിരുന്നു.
പിന്നാലെ 10ആം ഓവറിലെ ആദ്യ പന്തിൽ കോഹ്ലിയും നവാസിന് തന്നെ വിക്കറ്റ് നൽകി മടങ്ങി. മധ്യനിരയിൽ 18 പന്തിൽ 18 റൺസ് നേടി സൂര്യകുമാർ യാദവ് നിരാശപ്പെടുത്തി.

നേരെത്തെ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ വേണ്ടി ഓപ്പണർ റിസ്‌വാനാണ് മികച്ച പ്രകടനം പുറത്തെടുത്തത്. റൺസ് കണ്ടെത്താൻ ബാറ്റർമാർ ബുദ്ധിമുട്ടിയ പിച്ചിൽ 42 പന്തിൽ 1 സിക്‌സും 4 ഫോറും ഉൾപ്പെടെ 43 റൺസ് നേടി. തുടക്കത്തിൽ തകർപ്പൻ ഷോട്ടുകളുമായി ബാബർ നിറഞ്ഞു നിന്നെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, 10 റൺസ് നേടി ഭുവനേശ്വർ കുമാറിന്റെ പന്തിൽ പുറത്തായി.

ഇന്നിംഗ്സ് അവസാനത്തിൽ റൗഫിന്റെയും ദഹനിയുടെയും കൂട്ടുകെട്ടാണ് 147 എന്ന പൊറുതാവുന്ന സ്കോറിൽ എത്തിച്ചത്. പതിനൊന്നാമനായി എത്തിയ ദഹനി 2 സിക്സറുകൾ അടക്കം 6 പന്തിൽ 16 റൺസ് നേടി. റൗഫ് പുറത്താകാതെ 7 പന്തിൽ 13 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ 4 വിക്കറ്റും ഹർദിക് പാണ്ഡ്യ 3 വിക്കറ്റും വീഴ്ത്തി.

Categories
India Latest News

ഇതാണ് കോൺഫിഡൻസ് ! നെഞ്ചിടിപ്പോടെ ഉറ്റുനോക്കിയ ആരാധകർക്ക് മുന്നിൽ കൂളായി സിക്സ് പറത്തി ഹർദിക് പാണ്ഡ്യയുടെ ഫിനിഷിങ് ; വീഡിയോ

2021 ടി20 ലോകക്കപ്പിലെ പരാജയത്തിന് കണക്ക് വീട്ടി ഏഷ്യക്കപ്പിൽ പാകിസ്ഥാനെതിരെ 5 വിക്കറ്റിന്റെ തകർപ്പൻ ജയം. 148 വിജയലക്ഷ്യവുമായി ഇറങ്ങിയ അവസാന ഓവറിലാണ് ലക്ഷ്യം കണ്ടത്.  ജഡേജയുടെയും ഹർദിക് പാണ്ഡ്യയുടെയും അഞ്ചാം വിക്കറ്റിലെ 52 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. 29 പന്തിൽ ജഡേജ 35 റൺസ് നേടിയപ്പോൾ 17 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്ന് ഹാർദികും തകർപ്പൻ പ്രകടനം പുറത്തെടുത്തു.

12 പന്തിൽ 21 റൺസ് വേണമെന്ന ഘട്ടത്തിൽ 19ആം ഓവറിൽ റൗഫിനെതിരെ 14 റൺസും അവസാന ഓവറിൽ 7 റൺസ് എന്ന നിലയിൽ 2 പന്ത് ബാക്കി നിൽക്കേ സിക്സ് പറത്തി ജയിപ്പിക്കുകയായിരുന്നു.

148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ രാഹുലിനെ നഷ്ട്ടപെട്ടിരുന്നു. അരങ്ങേറ്റം കുറിച്ച നസീം ഷായാണ് രാഹുലിനെ ബൗൾഡാക്കി വിറപ്പിച്ചത്. തുടർന്ന് ക്യാപ്റ്റൻ രോഹിതും കോഹ്‌ലിയും ചേർന്നാണ് ഇന്ത്യൻ സ്‌കോർ പതുക്കെ ഉയർത്തിയത്. ഇന്ത്യൻ സ്‌കോർ 50ൽ എത്തിയപ്പോൾ രോഹിതിനെയും നഷ്ട്ടമായി. 18 പന്തിൽ 12 റൺസ് മാത്രമാണ് നേടാനായത്.

8ആം ഓവറിൽ നവാസിനെതിരെ രണ്ടാം സിക്സ് നേടാൻ ശ്രമിക്കുന്നതിനിടെ ക്യാച്ചിൽ അവസാനിക്കുകയായിരുന്നു.
പിന്നാലെ 10ആം ഓവറിലെ ആദ്യ പന്തിൽ കോഹ്ലിയും നവാസിന് തന്നെ വിക്കറ്റ് നൽകി മടങ്ങി. മധ്യനിരയിൽ 18 പന്തിൽ 18 റൺസ് നേടി സൂര്യകുമാർ യാദവ് നിരാശപ്പെടുത്തി.

നേരെത്തെ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ വേണ്ടി ഓപ്പണർ റിസ്‌വാനാണ് മികച്ച പ്രകടനം പുറത്തെടുത്തത്. റൺസ് കണ്ടെത്താൻ ബാറ്റർമാർ ബുദ്ധിമുട്ടിയ പിച്ചിൽ 42 പന്തിൽ 1 സിക്‌സും 4 ഫോറും ഉൾപ്പെടെ 43 റൺസ് നേടി. തുടക്കത്തിൽ തകർപ്പൻ ഷോട്ടുകളുമായി ബാബർ നിറഞ്ഞു നിന്നെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, 10 റൺസ് നേടി ഭുവനേശ്വർ കുമാറിന്റെ പന്തിൽ പുറത്തായി.

ഇന്നിംഗ്സ് അവസാനത്തിൽ റൗഫിന്റെയും ദഹനിയുടെയും കൂട്ടുകെട്ടാണ് 147 എന്ന പൊറുതാവുന്ന സ്കോറിൽ എത്തിച്ചത്. പതിനൊന്നാമനായി എത്തിയ ദഹനി 2 സിക്സറുകൾ അടക്കം 6 പന്തിൽ 16 റൺസ് നേടി. റൗഫ് പുറത്താകാതെ 7 പന്തിൽ 13 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ 4 വിക്കറ്റും ഹർദിക് പാണ്ഡ്യ 3 വിക്കറ്റും വീഴ്ത്തി.

Categories
India Latest News

കോഹ്ലി രണ്ടും കൽപ്പിച്ച് തന്നെ!! ഏഷ്യക്കപ്പിന് മുന്നോടിയായി റിവേഴ്സ് സ്വീപ് പരിശീലനവുമായി കോഹ്ലി ; ചിരിയടക്കാനാവാതെ ജഡേജ ; വീഡിയോ

ഞായറാഴ്ച ദുബായിൽ നടക്കുന്ന 2022 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാനുമായി ഏറ്റുമുട്ടും. പാകിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുമ്പോൾ എല്ലാവരും ഉറ്റു നോക്കുന്ന താരങ്ങളിൽ ഒരാളായിരിക്കും വിരാട് കോഹ്‌ലി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങുകയാണ്. മോശം ഫോമിനെ തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ കോഹ്ലി വിശ്രമം ആവശ്യപ്പെടുകയായിരുന്നു.

അതേസമയം പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായുള്ള
കോഹ്ലിയുടെ പരിശീലന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു. ഈ ലിസ്റ്റിൽ ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നത് പരിശീലനത്തിനിടെ കോഹ്ലി റിവേഴ്സ് സ്വീപിന് ശ്രമിക്കുന്ന വീഡിയോയാണ്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ കോഹ്ലി ഇത്തരം ഷോട്ടുകൾ കളിക്കുന്നത് വിരളമായിട്ടാണ് കണ്ടിട്ടുള്ളത്. 

പരിശീലനത്തിനിടെ ചാഹലിന്റെ ഡെലിവറിയിലാണ് കോഹ്ലി റിവേഴ്സ് സ്വീപിന് ശ്രമിച്ചത്. കോഹ്ലിയുടെ ഷോട്ട് കണ്ട് നെറ്റ്സിൽ ഉണ്ടായിരുന്ന ജഡേജ ഉൾപ്പെടെയുള്ള മറ്റ് താരങ്ങൾ ചിരിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ പന്തെറിഞ്ഞ ചാഹലിന് ഫിസ്റ്റ് ബംബ് നൽകുന്നുമുണ്ട്. കോഹ്ലി 2.0 യ്ക്കുള്ള തയ്യാറെടുപ്പിലാണോയെന്നാണ് ആരാധകരുടെ ചോദ്യം.

അതേസമയം 2021 ടി20 ലോകക്കപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ദയനീയ തോൽവിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. കോഹ്ലി അന്ന് അർധ സെഞ്ചുറി നേടിയിരുന്നുവെങ്കിലും ടീമിന് ഡിഫെൻഡ് ചെയ്യാവുന്ന സ്‌കോർ കെട്ടിപാടുക്കാൻ ആയിരുന്നില്ല. അന്ന് ഇന്ത്യൻ ബാറ്റിങ്ങിൽ നാശം വിതച്ച പാക് പേസർ ഷഹീൻ അഫ്രീദി ഇത്തവണ കളത്തിൽ ഇറങ്ങില്ല. കാലിനേറ്റ പരിക്ക് കാരണം ടീമിൽ നിന്ന് പുറത്താണ്.

https://twitter.com/chiragparmar149/status/1563085125981995009?t=RoKsR7ptLvBO9KQNL9UQKg&s=19

നിലവിലെ ഏഷ്യ കപ്പ്‌ ജേതാക്കളാണ് ഇന്ത്യ, ഏറ്റവും കൂടുതൽ തവണ(7) കപ്പ്‌ നേടിയതും ഇന്ത്യ തന്നെയാണ്, ശ്രീലങ്ക 5 തവണ ജേതാക്കൾ ആയപ്പോൾ, 2 തവണ പാക്കിസ്ഥാൻ കപ്പുയർത്തി, 3 തവണ ഫൈനലിലെത്താൻ സാധിച്ചെങ്കിലും ഇത് വരെ ബംഗ്ലാദേശിന് ഏഷ്യ കപ്പിൽ മുത്തമിടാൻ സാധിച്ചിട്ടില്ല.

Categories
India

പരിക്കേറ്റ ഷഹീൻ അഫ്രീദിയെ കാണാനെത്തി ഇന്ത്യൻ താരങ്ങൾ ; വൈറൽ വീഡിയോ കാണാം

2021ലെ ടി20 ലോകക്കപ്പിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും നേർക്കുനേർ വരികയാണ്. 28ന് നടക്കുന്ന മത്സരത്തിലാണ് ചിരകാലിക വൈരാകികൾ ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും പരിശീലന തിരക്കിലാണ്. എന്നാൽ ഇതിനിടെ പരിക്കേറ്റ് ഏഷ്യക്കപ്പിനുള്ള പാക് ടീമിൽ നിന്ന് പുറത്തായ ഷഹീൻ അഫ്രീദിയെ കാണാൻ എത്തിയ ഇന്ത്യൻ താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ടീമിൽ നിന്ന് പുറത്താണെങ്കിലും ഷഹീൻ അഫ്രീദി ടീമിനൊപ്പം യുഎഇയിൽ തന്നെയാണ്. പരിശീലനത്തിനായി ഗ്രൗണ്ടിൽ എത്തിയ ഇന്ത്യൻ താരങ്ങളായ കോഹ്ലി, ചാഹൽ, റിഷഭ് പന്ത്, കെഎൽ രാഹുൽ എന്നിവർ വിശേഷങ്ങൾ തിരക്കുന്നതും ചിരി പങ്കിടുന്നതും വീഡിയോയിൽ കാണാം.

ഈ കൂടിക്കാഴ്ചയുടെ വീഡിയോ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ്  സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്, നിമിഷങ്ങൾക്കകം തന്നെ വീഡിയോ തരംഗമാവുകയായിരുന്നു. ഇക്കഴിഞ്ഞ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഫീൽഡിങ്ങിനിടെയാണ് ഷഹീൻ അഫ്രീദിക്ക് കാലിന് പരിക്കേറ്റത്.

ഏഷ്യാ കപ്പ് ടീമിൽ ഷഹീന്റെ അഭാവം പാകിസ്ഥാൻ ടീമിന് കനത്ത തിരിച്ചടിയാണ്.  ബാബർ അസം കൂട്ടരും അവസാനമായി ഇന്ത്യയെ നേരിട്ടപ്പോൾ ഇന്ത്യൻ മുൻനിരയെ തകർത്തത് ഈ ഇടങ്കയ്യൻ സ്പീഡ്സ്റ്ററായിരുന്നു.  കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ-പാക് പോരാട്ടത്തിനിടെ ഇന്ത്യയുടെ രോഹിത് ശർമ്മ, കെഎൽ രാഹുൽ, വിരാട് കോഹ്‌ലി എന്നിവരെ പുറത്താക്കി ഷഹീൻ മികച്ച പ്രകടനം നടത്തിയിരുന്നു.

Categories
India Latest News

ഇഷാൻ കിഷന്റെ ത്രോ ദേഹത്ത് പതിച്ചതിന് പിന്നാലെ രോഷത്തോടെ പ്രതികരിച്ച് അക്‌സർ പട്ടേൽ ; വീഡിയോ

ഇന്ത്യ – സിംബാബ്‌വെ തമ്മിലുള്ള രണ്ടാം മത്സരത്തിനിടെ ഇഷാൻ കിഷനും അക്‌സർ പട്ടേലും തമ്മിൽ രസകരമായ പോര് അരങ്ങേറിയിരുന്നു. സിംബാബ്‌വെ ഇന്നിംഗ്‌സിനിടെ ഹൂഡ എറിഞ്ഞ 28ആം ഓവറിൽ ബൗണ്ടറി ലൈനിൽ നിന്ന് വിക്കറ്റ് കീപ്പർക്കായി ഇഷാൻ കിഷൻ എറിഞ്ഞ പന്ത് ഇടയിൽ നിൽക്കുകയായിരുന്ന അക്‌സർ പട്ടേലിന്റെ ദേഹത്ത് കൊണ്ടതാണ് സംഭവം. ദേഹത്ത് പന്ത് കൊണ്ട അക്‌സർ പട്ടേലിന് ഇത് രസിച്ചില്ല.

ഉടനെ പ്രകോപിതനായി ഇഷാൻ കിഷൻ നേരെ നോക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. തന്റെ തെറ്റ് മനസ്സിലാക്കിയ യുവതാരം കിഷൻ ഉടനെ കൈ ഉയർത്തി മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഏതായാലും സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ ഇതിന്റെ വീഡിയോ തരംഗമായിരിക്കുകയാണ്.

അതേസമയം 162 വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 18 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 116 റൺസ് നേടിയിട്ടുണ്ട്. 15 പന്തിൽ 9 റൺസുമായി സഞ്ജു സംസനും 21 പന്തിൽ 17 റൺസുമായി ഹൂഡയുമാണ് ക്രീസിൽ. രാഹുൽ (1), ധവാൻ(33), ഗിൽ (33), കിഷൻ (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ട്ടമായത്.

നേരെത്തെ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെയെ ഇന്ത്യൻ ബൗളർമാർ 161 റൺസിൽ എറിഞ്ഞൊതുക്കുകയായിരുന്നു. 42 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം സീൻ വില്യംസാണു സിംബാബ്‍വെയുടെ ടോപ് സ്കോറർ. റിയാൻ ബുള്‍ 47 പന്തിൽ 39 റൺസെടുത്തു പുറത്താകാതെ നിന്നു.ഇന്ത്യയ്ക്ക് വേണ്ടി താക്കൂർ 3 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, അക്സർ പട്ടേൽ‌, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

https://twitter.com/Richard10719932/status/1560920738835890177?t=piLNcnbT2B1o07zop7az0A&s=19

ആദ്യ മത്സരത്തില്‍ സിംബാബ്‌വെ ഉയർത്തിയ 190 വിജയലക്ഷ്യം ഓപ്പണിങ് കൂട്ടുകെട്ട് തകരാതെ ഇന്ത്യ ചെയ്‌സ് ചെയ്തിരുന്നു. 10 വിക്കറ്റിന് ജയിച്ചപ്പോള്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (81), ശുഭ്മാന്‍ ഗില്‍ (82) എന്നിവര്‍ക്ക് മാത്രമാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. പരമ്പരയിൽ ശേഷിക്കുന്ന അവസാന മത്സരം 22നാണ്.

Categories
India Latest News

ഗിലിനെ ഒഴിവാക്കി സ്വയം ഓപ്പണിങ്ങിൽ ധവാനൊപ്പം എത്തി രാഹുൽ ; ഒടുവിൽ 1 റൺസ് നേടി മടക്കം ; വീഡിയോ

രണ്ടാം ഏകദിന മത്സരത്തിൽ 161 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി കഴിഞ്ഞ കളിക്ക് വിപരീതമായി ഓപ്പണിങ്ങിൽ ധവാൻ ഒപ്പം ക്യാപ്റ്റൻ കെഎൽ രാഹുലായിരുന്നു എത്തിയത്. കഴിഞ്ഞ മത്സരത്തിൽ ഓപ്പണിങ് കൂട്ടുകെട്ട് തകരാതെയാണ് ഗിലും ധവാനും ചേർന്ന് 190 റൺസ് ചെയ്‌സ് ചെയ്തത്. എന്നാൽ ഇത്തവണ ഓപ്പണിങ്ങിൽ എത്തിയ രാഹുലിന് 1 റൺസ് മാത്രം നേടി മടങ്ങേണ്ടി വന്നു.

രണ്ടാം ഓവറിലെ നാലാം പന്തിൽ ന്യാചിയുടെ ഡെലിവറി ഫ്ലിക് ഷോട്ടിന് ശ്രമിച്ച രാഹുലിന് പിഴക്കുകയായിരുന്നു, പാഡിൽ തട്ടിയ പന്തിൽ സിംബാബ്‌വെ അപ്പീൽ ചെയ്തു അമ്പയർ ശരിവെക്കുകയും ചെയ്തു. ഓണ്ഫീൽഡ് അമ്പയറിന്റെ വിധി ചലഞ്ച് ചെയ്ത് രാഹുൽ തേർഡ് അമ്പയറെ സമീപിച്ചുവെങ്കിലും വിധി അനുകൂലമായിരുന്നില്ല. ഇതോടെ കടുത്ത നിരാശയോടെ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. 

നേരെത്തെ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെയെ ഇന്ത്യൻ ബൗളർമാർ 161 റൺസിൽ എറിഞ്ഞൊതുക്കുകയായിരുന്നു. 42 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം സീൻ വില്യംസാണു സിംബാബ്‍വെയുടെ ടോപ് സ്കോറർ. റിയാൻ ബുള്‍ 47 പന്തിൽ 39 റൺസെടുത്തു പുറത്താകാതെ നിന്നു.ഇന്ത്യയ്ക്ക് വേണ്ടി താക്കൂർ 3 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, അക്സർ പട്ടേൽ‌, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ആദ്യ മത്സരത്തില്‍ സിംബാബ്‌വെ ഉയർത്തിയ 190 വിജയലക്ഷ്യം ഓപ്പണിങ് കൂട്ടുകെട്ട് തകരാതെ ഇന്ത്യ ചെയ്‌സ് ചെയ്തിരുന്നു. 10 വിക്കറ്റിന് ജയിച്ചപ്പോള്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (81), ശുഭ്മാന്‍ ഗില്‍ (82) എന്നിവര്‍ക്ക് മാത്രമാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. പരമ്പരയിൽ ശേഷിക്കുന്ന അവസാന മത്സരം 22നാണ്.

https://twitter.com/indian_sportstv/status/1560945152981536768?t=_2gmxorOzXcKRVU7NdbvLQ&s=19
Categories
India Latest News

ഇത് പൂജാര തന്നെയാണോ?! ഒരോവറിൽ അടിച്ചു കൂട്ടിയത് 22 റൺസ് ; 73 പന്തിൽ സെഞ്ചുറി ; വീഡിയോ

2022ലെ റോയൽ ലണ്ടൻ ഏകദിന കപ്പിൽ അറ്റാക്കിങ് ബാറ്റിങ്ങിലൂടെ ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യൻ മുതിർന്ന താരം ചേതേശ്വർ പൂജാര.
സ്ലോ ബാറ്റിങ്ങിനും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റിനും പേരുകേട്ട ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര് പൂജാരയാണ് ചെയ്‌സിങ്ങിൽ ഒരോവറിൽ 22 റൺസ് അടിച്ചു കൂട്ടിയത്. ഒപ്പം 73 പന്തിൽ സെഞ്ചുറിയും പൂർത്തിയാക്കിയിട്ടുണ്ട്.

വാർവിക്ഷയറിനെതിരെ 311 റൺസ് പിന്തുടർന്ന് ഇറങ്ങിയ സസ്സെക്സിന് വേണ്ടിയാണ് പൂജാര തന്റെ പതിവ് ശൈലി മാറ്റിവെച്ച് അറ്റാക്കിങ് ശൈലി പുറത്തെടുത്തത്. പൂജാര 79 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പെടെ 107 റൺസ് നേടി. 45ആം ഓവറിലാണ് പൂജാര 22 റൺസ് അടിച്ചു കൂട്ടിയത്. 4, 2, 4, 2, 6, 4 എന്നിങ്ങനെയാണ് ആ ഓവറിൽ പൂജാര സ്‌കോർ ചെയ്തത്.

അതേസമയം പൂജാരയുടെ തകർപ്പൻ ഇന്നിംഗ്സ് സസ്സക്സിന് ജയം നേടി കൊടുക്കാനായില്ല. 4 റൺസിന് പരാജയപ്പെടുകയായിരുന്നു. 22ആം ഓവറിൽ നാലാമനായി ക്രീസിൽ എത്തിയ പൂജാര 49ആം ഓവറിലാണ്  പുറത്തായത്. പൂജാരയെ കൂടാതെ അലി ഒറും സസ്സക്സിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയിട്ടുണ്ട്.

അവസാന രണ്ടോവറില്‍ 20 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. പൂജാര പുറത്തായതോടെ വിജയത്തിനരികെ സസ്സക്സ് വീണു. അവസാന ആറോവറില്‍ സസ്സക്സിന് 67 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 102 പന്തിൽ 3 സിക്‌സും 6 ഫോറും ഉൾപ്പെടെ 82 റൺസ് നേടി. ആദ്യം ബാറ്റ് ചെയ്‌ത വാർവിക്ഷയറിന് വേണ്ടി റോബ് യട്സ് (111 പന്തിൽ 114), വിൽ റോഡ്‌സ് (70 പന്തിൽ 76) എന്നിവർ തിളങ്ങി.

Categories
Cricket India Latest News Malayalam Video

അടി തെറ്റിയാൽ യാസ്തിക ഭാട്ടിയയും വീഴും ! വിഷമിച്ചു നിൽക്കുന്ന സമയത്ത് ചിരിപ്പിച്ച നിമിഷം ; വിഡിയോ കാണാം

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ്‌ ഫൈനലിൽ ഇന്ത്യക്ക് 9 റൺസിന്റെ തോൽവി, സ്വർണ മെഡൽ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഓപ്പണിങ്ങ് ബാറ്റർ മൂണിയുടെ (61) അർദ്ധസെഞ്ച്വറിയുടെയും ക്യാപ്റ്റൻ ലാനിങ്ങ് നേടിയ (36) ഗാർഡ്നർ (25) എന്നിവരുടെ ഇന്നിംഗ്സ് കരുത്തിൽ ഓസ്ട്രേലിയ 161/8 എന്ന മാന്യമായ സ്കോറിൽ എത്തി,

2 വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിംഗ് താക്കൂറും, സ്നേഹ് റാണയും ഇന്ത്യക്കായി ബോളിങ്ങിൽ തിളങ്ങി, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച ഫോമിൽ ആയിരുന്ന സ്മൃതി മന്ദാനയെയും (6) ഷഫാലി വർമയെയും (11) തുടക്കത്തിൽ തന്നെ നഷ്ടമായത് തിരിച്ചടിയായി എന്നാൽ പിന്നീട് ക്രീസിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും, ജെമീമ റോഡ്രിഗസും മികച്ച രീതിയിൽ കളിച്ചപ്പോൾ ഇന്ത്യൻ സ്കോർബോർഡ്‌ ചലിച്ച് കൊണ്ടിരുന്നു, ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി,

നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കിയപ്പോൾ ഇന്ത്യ വിജയം പ്രതീക്ഷിച്ചത് ആയിരുന്നു എന്നാൽ പിന്നീട് നടന്നത് 2017 ലോകകപ്പ്‌ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വരുത്തിയ അതേ തെറ്റ് തന്നെയായിരുന്നു, അന്നത്തെ ഫൈനലിലെ തോൽ‌വിയിൽ നിന്ന് നിന്ന് പാഠം പഠിക്കാത്ത ഇന്ത്യൻ ടീം അതേ തെറ്റ് 5 വർഷങ്ങൾക്കിപ്പുറം അതേ പോലെ ആവർത്തിച്ചു,

സ്കോർബോർഡിൽ 3 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ റോഡ്രിഗസ്സിനെയും (33) 43 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ 64 റൺസ് നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റനും, പൂജ വസ്ത്രാക്കറും പുറത്തായത്തോടെ ഇന്ത്യ സമ്മർദ്ദത്തിലായി, ഈ അവസരം ഓസ്ട്രേലിയ നന്നായി മുതലെടുത്തു,

ഇല്ലാത്ത റണ്ണിന് ശ്രമിച്ച് 3 ബാറ്റേഴ്സ് ആണ് നിർണായക ഘട്ടങ്ങളിൽ പുറത്തായത്, ഫൈനൽ മത്സരങ്ങളിലെ സമ്മർദ്ദത്തെ അതിജീവിക്കാൻ ഇപ്പോഴും ഇന്ത്യൻ ടീമിലെ പല അംഗങ്ങൾക്കും ഒട്ടും അറിയാതെ പോയത് കൊണ്ടാണ് കയ്യെത്തും ദൂരത്ത് എത്തിയ വിജയം ഇന്ത്യക്ക് നേടാൻ കഴിയാതെ പോയത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സമ്മർദ്ദഘട്ടത്തിൽ താരങ്ങളെല്ലാം ടെൻഷനിൽ നിൽക്കുമ്പോൾ ബാറ്റിംഗിനിറങ്ങിയ യാസ്തിക ഭാട്ടിയ ബൗണ്ടറിക്കരികിലുള്ള പരസ്യ ബോർഡിൽ തട്ടി വീണത് ഡഗ് ഔട്ടിൽ ഒരു നിമിഷത്തേക്ക് ചിരി പടർത്തി.

വിഡിയോ കാണാം:

https://twitter.com/trollcricketmly/status/1556505494919217152?t=zPo4Ib0VcbGK9y_kP77uGg&s=19

3 ഓവറിൽ 16 റൺസ് വഴങ്ങി ഹർമൻപ്രീത് കൗറിന്റെ നിർണായക വിക്കറ്റ് അടക്കം 3 വിക്കറ്റ് വീഴ്ത്തിയ ഓൾ റൗണ്ടർ ഗാർഡ്നർ ഓസ്ട്രേലിയക്കായി ബോളിങ്ങിൽ തിളങ്ങി.

Categories
Cricket India Latest News Malayalam Video

ക്യാച്ച് കൊണ്ടും റണ്ണൗട്ട് കൊണ്ടും ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചു രാധ യാദവ് ; വിഡിയോ കാണാം

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യൻ താരങ്ങളുടെ മിന്നുന്ന ഫീൽഡിംഗ് പ്രകടനം കൊണ്ട് ശ്രദ്ധേയമാവുന്നു. വനിതാ ക്രിക്കറ്റ് ഗോൾഡ് മെഡൽ പോരാട്ടത്തിൽ നിർണായക സംഭാവനകൾ നൽകി ഫീൽഡിംഗ് യൂണിറ്റ് കരുത്തരായ ഓസീസിനെ പിടിച്ച് കെട്ടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

ഇന്ത്യയുടെ സ്പിൻ ബോളർ രാധ യാദവ് രണ്ട് മികച്ച പ്രകടനങ്ങളാണ് ഒന്നിന് പിറകെ ഒന്നായി നടത്തിയത്. ആദ്യം സ്വന്തം ബോളിങ്ങിൽ വളരെ അപകടകാരിയായ ഓസീസ് നായിക മെഗ് ലാനിങ്ങിനെ റൺ ഔട്ട് ആക്കി. തന്റെ ആദ്യ ഓവറിൽ 3 റൺസ് മാത്രം വഴങ്ങി രാധ മത്സരത്തിന്റെ ഏഴാം ഓവറിൽ. പിന്നീട് എറിയാൻ എത്തിയത് പതിനൊന്നാം ഓവറിൽ.

പതിനൊന്നാം ഓവറിലെ ആദ്യ പന്തിൽ സ്ട്രിക്കിൽ ഉണ്ടായിരുന്നത് ബെത് മൂണി. ഡിഫൻഡ്‌ ചെയ്ത മൂണി നേരെ ബോളരുടെ കയ്യിലേക്ക് പന്ത് അടിക്കുമ്പോഴേക്കും നോൺ സ്ട്രൈക്കിങ് എൻഡിൽ ഉണ്ടായിരുന്ന ലാനിങ് ക്രീസ് വിട്ടു മുന്നോട്ട് പോയി. ഒരു മികച്ച അണ്ടർ ആം ത്രോയിലൂടെ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് റൺ ഔട്ട് ആയത്. സ്വന്തം കണ്ണുകളെ തന്നെ വിശ്വസിക്കാൻ പാടുപെടുന്ന രാധയെ സഹതാരങ്ങൾ പൊതിഞ്ഞു.

https://twitter.com/trollcricketmly/status/1556340940511383552?s=19

പിന്നീട് പോയിന്റിൽ ഫീൽഡ് ചെയ്യുമ്പോൾ ഒരു കിടിലൻ ക്യാച്ച് കൂടി രാധ സ്വന്തം പേരിലാക്കി. ഓസീസ് ഓൾറൗണ്ടർ തലിയ മഗ്രാത്ത് ആയിരുന്നു പുറത്തായത്. ദീപ്തി ശർമയുടെ പന്തിൽ കട്ട് ഷോട്ടിന് ശ്രമിച്ച താലിയ പന്ത് ഉയർത്തി അടിച്ചപ്പോൾ ഇടത്ത് വശത്തേക്ക്‌ ഫുൾ ലെങ്ങ്‌ത് ഡൈവിൽ പറന്ന് പന്ത് കൈപ്പിടിയിൽ ഒതുക്കി രാധ.

https://twitter.com/trollcricketmly/status/1556340943791407105?t=xXTKFGvtFW14OyJIZxwYIw&s=19

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയൻ വനിതകൾ ബാറ്റിംഗ് തെരഞ്ഞെടുത്തു. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് ആണ് അവർ നേടിയത്. ബേത് മൂണി 41 പന്തിൽ 8 ബൗണ്ടറി അടക്കം 61 റൺസ് നേടി ടോപ് സ്കോറർ ആയി. മെഗ് ലാനിങ്ങ് 36 റൺസും ഗാർഡ്നേർ 25 റൺസും എടുത്തു.

ഇന്ത്യൻ ബോളർമാരും ഫീൽഡർമാരും മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. രേണുക സിംഗ്, സ്നേഹ്‌ റാണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രാധ യാദവ് നാല് ഓവറിൽ വെറും 24 റൺസ് വഴങ്ങി ഒരു വിക്കറ്റും ഒരു റൺ ഔട്ടും ഒരു കിക്കിടിലൻ ക്യാച്ചും സ്വന്തം പേരിലാക്കി.

Categories
Cricket India Latest News Malayalam Video

സഞ്ജോ..സാധനം കൈയിലുണ്ടെ..എന്ന് കാണികൾ മറുപടി കൊടുത്തു സഞ്ജു ; വിഡിയോ കാണാം

ഇന്ത്യ വിൻഡീസ് നാലാം ട്വന്റി-20 മത്സരത്തിനിടെ നടന്ന രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്, ബൗണ്ടറി ലൈനിനടുത്ത് ഫീൽഡ് ചെയ്യുകയായിരുന്ന സഞ്ജുവിനോട് മലയാളി ആരാധകർ “സാധനം കൈയിലുണ്ടേ” എന്ന് പറയുന്നതാണ് വീഡിയോയിൽ ഉള്ളത്,

നേരത്തെ അമേരിക്കയിലേക്ക് വരുമ്പോൾ സഞ്ജു തന്നെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് “സാധനം കൈയിൽ ഉണ്ടോ” എന്നൊരു ക്യാപ്ഷനോടെ ഒരു ചിത്രം പങ്ക് വെച്ചിരുന്നു, ഇതിന് മറുപടിയായാണ് ആരാധകരുടെ ഈ രസകരമായ കമന്റ്,

അഞ്ചാം മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, പരമ്പര നേരത്തെ സ്വന്തമാക്കിയതിനാൽ ഇന്നത്തെ മത്സരത്തിന് വലിയ പ്രാധാന്യമില്ല അത് കൊണ്ട് തന്നെ ക്യാപ്റ്റൻ അടക്കം നാല് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്, ഹാർദിക്ക്‌ പാണ്ഡ്യ, ശ്രേയസ്സ് അയ്യർ, ഇഷാൻ കിഷൻ, കുൽദീപ് യാദവ്, എന്നിവർ ടീമിൽ എത്തിയപ്പോൾ രോഹിത് ശർമ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഭുവനേശ്വർ കുമാർ എന്നിവർ ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല. ഹർദിക്ക് പാണ്ഡ്യ ആണ് രോഹിത് ശർമയുടെ അഭാവത്തിൽ ഇന്നത്തെ മത്സരത്തിൽ ടീമിനെ നയിക്കുന്നത്,

ഓപ്പണർ ആയി ഇറങ്ങിയ ഇഷാൻ കിഷൻ നിരാശപ്പെടുത്തിയെങ്കിലും മറുവശത്ത് ശ്രേയസ്സ് അയ്യർ അർധസെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ഇന്ത്യക്ക് നല്ല തുടക്കം ലഭിച്ചു, 40 ബോളിൽ 8 ഫോറും 2 സിക്സും അടക്കം 64 റൺസ് ആണ് താരം നേടിയത്, ആദ്യ 3 കളിയിലും നിരാശപ്പെടുത്തിയ ശ്രേയസ്സ് അയ്യർക്ക് ഈ മത്സരത്തിൽ തിളങ്ങാനായി, നാലാമനായി ഇറങ്ങിയ സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിൽ നിരാശപ്പെടുത്തി 15 റൺസ് എടുത്ത താരത്തെ ഒഡീൻ സ്മിത്ത് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, 38 റൺസ് എടുത്ത ദീപക് ഹൂഡയും, അവസാന ഓവറുകളിൽ വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ച വെച്ച് നായകൻ ഹർദിക്കും (28) ഇന്ത്യൻ സ്കോർ 188/7എന്ന നിലയിൽ എത്തിക്കുകയായിരുന്നു, വിൻഡീസ് നിരയിൽ ഒഡീൻ സ്മിത്ത് 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു അക്സർ പട്ടേൽ ബ്രൂക്ക്‌സിനെയും, ഹോൾഡറിനെയും, ഡെവൺ തോമസിനെയും തുടക്കത്തിൽ തന്നെ വീഴ്ത്തി, ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ വിൻഡീസ് ബാറ്റഴ്സിന് കഴിഞ്ഞില്ല, ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ 189 എന്ന വലിയ വിജയ ലക്ഷ്യം വിൻഡീസിന് കൈയ്യെത്തി പിടിക്കാവുന്നതിലും അപ്പുറത്തായിരുന്നു, രവി ബിഷ്നോയ് 4 വിക്കറ്റും, കുൽദീപ് യാദവ് 3 വിക്കറ്റും നേടി, ഇന്ത്യൻ സ്പിന്നർമാർ 10 വിക്കറ്റും നേടി എന്നൊരു പ്രത്യേകതയും ഇന്നത്തെ മത്സരത്തിൽ സംഭവിച്ചു,

സഞ്ജോ..സാധനം കൈയിലുണ്ടെ..എന്ന് കാണികൾ മറുപടി കൊടുത്തു സഞ്ജു ; വിഡിയോ കാണാം

ഒടുവിൽ പതിനാറാം ഓവറിൽ 100 റൺസിന് വിൻഡീസ് ഓൾ ഔട്ട്‌ ആവുകയായിരുന്നു, അർധ സെഞ്ച്വറി നേടിയ ഹെറ്റ്മെയറിന്റെ ഇന്നിങ്ങിസാണ് അവരെ 100 റൺസ് എങ്കിലും എത്താൻ സഹായിച്ചത്, 88 റൺസിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പര 4-1 നു സ്വന്തമാക്കി, അക്സർ പട്ടേൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഒട്ടുമിക്ക കളികളിലും മികച്ച ബോളിങ്ങ് പ്രകടനം നടത്തിയ അർഷ്ദീപ് സിംഗ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.