Categories
Uncategorized

ഇതിലും മികച്ച ഒരു അവസരം നെതർലാൻഡ്‌സിന് ലഭിക്കില്ല. വാർണറിന് പുറത്താക്കാനുള്ള സുവർണവസരം നഷ്ടമാക്കി നെതർലാൻഡ്സ്, വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിലെ മോശം തുടക്കത്തിന് ശേഷം ഫോമിലേക്ക് ഉയരുന്ന ഓസ്ട്രേലിയേയാണ് ലോകക്കപ്പ് കാണുന്നത്. ഡേവിഡ് വാർണറാണ് ഓസ്ട്രേലിയുടെ ഈ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. പാകിസ്ഥാനെതിരെ 163 റൺസ് സ്വന്തമാക്കിയ അദ്ദേഹം നെതർലാണ്ട്സിനെതിരെയും മികച്ച സ്കോറിലേക്ക് മുന്നേറുകയാണ്

.എന്നാൽ വാർണറിന് പുറത്താക്കാനുള്ള സുവർണവസരം നെതർലാൻഡ്സ് പാഴാക്കിയിരുന്നു. ഓസ്ട്രേലിയ ഇന്നിങ്സിന്റെ 17 മത്തെ ഓവർ. കോളിൻ അക്കർമാൻ എറിഞ്ഞ ഓവറിന്റെ ആദ്യത്തെ പന്ത് ലെഗ് സൈഡിലേക്ക് തട്ടിയിട്ട് വാർണർ സ്മിത്തിനെ സിംഗിളിന് ക്ഷണിക്കുന്നു.

എന്നാൽ പന്ത് നേരെ ചെന്നത് നെതർലാൻഡ്സ് ഫീൽഡർ മാക്സ് ഒ ഡൗഡിന്റെ അടുത്തേക്കാണ്. സ്മിത്തും വാർണറും പിച്ചിന് നടുവിൽ. എന്നാൽ ബോൾ കൈപിടിയിൽ ഒതുക്കാൻ ഡൗഡിന്റെ കഴിഞ്ഞില്ല. വാർണർ തിരകെ ഓടി ക്രീസിൽ എത്തുന്നു.

Categories
Uncategorized

വൗ! എന്ത് ഷോട്ടാണത് ,കോഹ്‌ലിയുടെ സിക്സ് കണ്ട് കണ്ണ് തള്ളി ആരാധകര് ; വീഡിയോ കാണാം

അഞ്ചിൽ അഞ്ചും വിജയിച്ചു ഇന്ത്യ.20 കൊല്ലങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ ഇന്ത്യക്ക് ന്യൂസിലാൻഡിനെതിരെ വിജയം.ഹാർദിക് പാന്ധ്യക്ക് പരിക്ക് ഏറ്റത് കൊണ്ട് മാത്രം ടീമിലേക്ക് വന്ന മുഹമ്മദ് ഷമിയാണ് കളിയിലെ താരം. ഷമി ഫൈഫർ സ്വന്തമാക്കി

.എന്നാൽ 274 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പക്ഷെ വിരാട് കോഹ്ലി എന്നാ ചെയ്‌സ് മാസ്റ്റർ ഉള്ളപ്പോൾ ഏത് ഒരു ലക്ഷ്യവും ഇന്ത്യക്ക് അനായാസമാണല്ലോ. 95 റൺസ് സ്വന്തമാക്കിയ കോഹ്ലിയുടെ ഇന്നിങ്സിൽ ഒരു പിടി ഗംഭീര ഷോട്ടുകൾ പിറന്നു.

എന്നാൽ ഏറ്റവും മനോഹരമായ ഷോർട്ട് ഇന്നിങ്സിന്റെ അവസാനത്തേക്ക് എത്തിയപ്പോൾ അദ്ദേഹം അടിച്ചതാണ്.ബോൾട്ടിന്റെ ഒരു ഷോർട്ട് ബോൾ. മിഡ്‌ വിക്കറ്റിലുടെ ഒരു പാരലൽ സിക്സ്.ആരാധകരെയും കമന്ററ്റർമാരെയും ഒരേ പോലെ വിസ്മയിപ്പിച്ച ഷോട്ട്.

Categories
Uncategorized

ഇത് തീർത്തും അവിശ്വസനീയം, ക്യാച്ച് നിലത്തിട്ട് ജഡേജ, വീഡിയോ ഇതാ..

ക്യാച്ചുകൾ നിലത്തിടുന്നത് ക്രിക്കറ്റിൽ കാണാറുള്ളതാണ്. ആ ക്യാച്ചുകൾ നഷ്ടമാക്കിയത് കൊണ്ട് ടീം പരാജയപെട്ടതും ക്രിക്കറ്റ്‌ ലോകം കണ്ടിട്ടിട്ടു. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ ഇതിനെ മുന്നേ ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ടുണ്ടോ എന്നത് സംശയമാണ്. എന്താണ് സംഭവമെന്ന് പരിശോധിക്കാം.

രവീന്ദ്ര ജഡേജ ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളാണ്. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ കളിക്കുമ്പോൾ അദ്ദേഹം ഒരു ക്യാച്ച് വിട്ടതായി ഓർക്കുന്നില്ല. എന്നാൽ ന്യൂസിലാൻഡിനെതിരെയുള്ള ലോകക്കപ്പ് മത്സരത്തിൽ അവിശ്വസനീയമായ രീതിയിൽ അദ്ദേഹം ഒരു ക്യാച്ച് നിലത്തിട്ടിരിക്കുകയാണ്.

ന്യൂസിലാൻഡ് ഇന്നിങ്സിന്റെ 11 മത്തെ ഓവറിലാണ് സംഭവം.മുഹമ്മദ് ഷമി എറിഞ്ഞ ഒരു ലെങ്ത് ബോൾ രചിൻ രവീന്ദ്ര കട്ട്‌ ചെയ്യുന്നു. ബോൾ നേരെ പോയിന്റിൽ നിന്നിരുന്ന ജഡേജയുടെ കൈയിലേക്ക്. ആഘോഷം തുടങ്ങിയ ഇന്ത്യൻ താരങ്ങളെയും ആരാധകരെയും നിരാശരാക്കി കൊണ്ട് ജഡ്ഡു ആ ക്യാച്ച് നിലത്തിടുന്നു.

Categories
Uncategorized

ഒരു മെഡലിന് വേണ്ടി ഇവന്മാർ മാരക ക്യാച്ചുകൾ ആണല്ലോ എടുക്കുന്നത്,ശ്രെയസ് അയ്യറിന്റെ അതിമനോഹരമായ ക്യാച്ചിന്റെ വീഡിയോ ഇതാ..

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഫീൽഡിങ് ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച ഫീൽഡിങ്ങാണ്. ഗംഭീര ക്യാച്ചുകൾ ഇതിനോടകം തന്നെ ഇന്ത്യൻ ഫീൽഡർമാർ പിടിച്ചു കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഫീൽഡിങ് ലോകക്കപ്പിന് മുന്നേ വരെ വളരെ മോശമായിരുന്നു എന്ന് എല്ലാവരും കണ്ടതാണ്

.എന്നാൽ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഈ ഫീൽഡിങ് മികവിന്റെ ഉത്തരവാദി ടി ദിലീപ് എന്നാ ഫീൽഡിങ് പരിശീലകൻ തന്നെയാണ്. ഓരോ മത്സരം കഴിമ്പോഴും മികച്ച ഫീൽഡർക്ക് മെഡലും നൽകുന്നുണ്ട്. ഈ ഒരു കാര്യം കളിക്കാരിൽ ഫീൽഡിൽ മികവിലേക്ക് ഉയരാൻ സഹായിക്കുന്നുണ്ട്.ന്യൂസിലാൻഡിനെതിരെ ശ്രെയസ് അയ്യർ എടുത്ത ക്യാച്ചിലും ഇത് വ്യക്തമാണ്.

സിറാജ് എറിഞ്ഞ നാലാമത്തെ ഓവർ. കോൺവേ സ്ട്രൈക്കിൽ. സിറാജിന്റെ പന്ത് ഫോർവേഡ് സ്‌ക്വയർ ലെഗിലേക്ക് തട്ടിയിടാൻ കോൺവേ ശ്രമിക്കുന്നു.എന്നാൽ ശ്രെയസ് അയ്യറിന്റെ വക ഒരു ഫുൾ ലെങ്ത് ഡൈവ്.ഒടുവിൽ അതിമനോഹരമായ ക്യാച്ചിലുടെ കോൺവേ പൂജ്യത്തിന് പുറത്ത്.

Categories
Uncategorized

കളിയെ കളിയായി കാണാഡാ!, പാകിസ്ഥാൻ ആരാധകനെ ആർപ്പുവിളിക്കാൻ സമ്മതിക്കാതെ ബാംഗ്ലൂർ പോലീസ്, വൈറൽ വീഡിയോ ഇതാ..

സ്പോർട്സ് അതിർവരമ്പുകൾ ഇല്ലാത്ത ഒന്നാണ്.അതിർത്തികൾ താണ്ടി വരുന്ന ആരാധകരാണ് ഒരു ടീമിന്റെയും ശക്തി. അത്കൊണ്ട് തന്നെ ആരാധക പിന്തുണകൾ വലിയ വിജയം സമ്മാനിക്കും. ആരാധകർ തന്നെയാണ് ഏത് ഒരു ടീമിന്റെയും ജീവവായു.ഏത് ടീമിനെയുമാണോ ആരാധകർ പിന്തുണക്കുന്നത് അവർക്ക് വേണ്ടി ആർത്തു വിളിക്കാൻ ആരാധകർക്ക് അവകാശമുണ്ട്.

ഈ അവകാശവും ആർപ്പവിളികളുമാണ്ഓരോ ടീമിനെ ആവേശത്തിലാക്കുന്നതും. എന്നാൽ തീർത്തും നിർഭാഗ്യകരമായ സംഭവമാണ് ഓസ്ട്രേലിയ പാകിസ്ഥാൻ ലോകക്കപ്പ് മത്സരത്തിൽ സംഭവിച്ചത്.ഓസ്ട്രേലിയക്കെതിരെ ബാറ്റ് ചെയ്യുകയായിരുന്നു പാകിസ്ഥാൻ വേണ്ടി ആർപ്പു വിളിക്കുകയായിരുന്നു ഒരു ആരാധകൻ.

എന്നാൽ ഇത് കണ്ടു ബാംഗ്ലൂർ പോലീസ് ആ ആരാധകനെ ഇതിൽ നിന്ന് വിലക്കുന്നു. പക്ഷെ പാകിസ്ഥാൻ ആരാധകൻ അതിനെതിരെ പ്രതിഷേധിച്ച് ഭാരത് മാതാ കി ജെയ് എന്ന് വിളിക്കുണ്ടാലോ പിന്നെ എന്ത് കൊണ്ട് പാകിസ്ഥാൻ ജീത്തങ്ക എന്ന് വിളിച്ചു കൂടെ എന്ന് ചോദിക്കുന്നുണ്ട്. ഇപ്പോൾ ഈ വീഡിയോ തരംഗമായി കൊണ്ടിരിക്കുകയാണ്.

Categories
Uncategorized

6,4,4,4, 4, ഹാരിസ് റൗഫിനെ പഞ്ഞിക്കിട്ടു കാങ്കരൂ ഓപ്പനർമാർ, വീഡിയോ ഇതാ..

പാകിസ്ഥാൻ ബൗളേർമാരെ നിലം തൊടാൻ അനുവദിക്കാത്ത ഓസ്ട്രേലിയ ഓപ്പനർമാരെയാണ് പാകിസ്ഥാൻ ഓസ്ട്രേലിയ ലോകകപ്പ് മത്സരത്തിൽ കാണുന്നത്. ടോസ് നേടിയ ശേഷം എന്തിന് ബൗളിംഗ് എടുത്തുവെന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം ചിന്തിച്ചു കാണണം.

തന്റെ പേസ് ത്രയം മുഴുവൻ അടി കൊള്ളുന്ന കാഴ്ചയാണ് അദ്ദേഹം കാണുന്നതും.കൂട്ടത്തിൽ ഹാരിസ് റൗഫാണ് ഏറ്റവും കൂടുതൽ റൺസ് വിട്ടു കൊടുത്തതും.ഓസ്ട്രേലിയ ഇന്നിങ്സിന്റെ 9 മത്തെ ഓവറിൽ 28 റൺസാണ് മാർഷും വാർണറും അടിച്ചു എടുത്തത്.ഹാരിസ് റൗഫിന്റെ കരിയറിലെ ഏറ്റവും കൂടുതൽ റൺസ് വിട്ടു കൊടുത്ത ഓവറായിരുന്നു ഇത്.

ഓവറിലെ ആദ്യത്തെ പന്ത് വാർണർ ബൗണ്ടറി നേടി. രണ്ടാമത്തെ പന്ത് 98 മീറ്റർ അകലെ സിക്സ് പായുന്നതാണ് റൗഫ് കണ്ടത്.മൂന്നാമത്തെ പന്ത് വാർണർ സിംഗിൾ ഇടുന്നു. നാലാമത്തെ പന്ത് വൈഡ്. അടുത്ത മൂന്നു പന്തുകളും തുടർച്ചയായി മൂന്നു ബൗണ്ടറി അടിച്ചു മാർഷ് ഓവർ പൂർത്തിയാക്കുന്നു.

Categories
Uncategorized

ഇവന്മാർക്ക് ഒരു മാറ്റവുമില്ലല്ലോ!!, വീണ്ടും ക്യാച്ച് ഡ്രോപ്പുമായി പാകിസ്ഥാൻ ഫീൽഡർ, വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ ഓസ്ട്രേലിയ പാകിസ്ഥാനെ നേരിടുകയാണ്. ഇരു ടീമുകളും മൂന്നു മത്സരം ഇത് വരെ ഈ ലോകക്കപ്പിൽ കളിച്ചു. പാകിസ്ഥാൻ രണ്ട് വിജയവും ഓസ്ട്രേലിയ ഒരു വിജയവുമാണ് ഇത് വരെ സ്വന്തമാക്കിട്ടുള്ളത്.ടോസ് നേടിയ പാകിസ്ഥാൻ നായകൻ ബാബർ അസം ബൗളിംഗ് തിരഞ്ഞെടുത്തു.

ഒരൊറ്റ മാറ്റം പോലുമില്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങിയത്. പാകിസ്ഥാൻ ഷാദബിന് പകരം യുവ താരം ഉസ്മാൻ മിറിനെ ടീമിലേക്ക് എടുത്തു. ബൗളിംഗ് തിരഞ്ഞെടുത്തു ഓസ്ട്രേലിയ കുറഞ്ഞ സ്കോറിൽ ഒതുക്കാൻ ആഗ്രഹിച്ച ബാബറിനെ സംഘത്തെയും തങ്ങളുടെ ഫീൽഡർമാർ ചതിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഓസ്ട്രേലിയ ഇന്നിങ്സിന്റെ അഞ്ചാമത്തെ ഓവർ. ഷഹീൻ ആഫ്രിദിയുടെ ഓവറിലെ മൂന്നാമത്തെ പന്ത് വാർണർ പുൾ ചെയ്യുന്നു.എന്നാൽ മിഡ്‌ ഓണിൽ എളുപ്പത്തിൽ സ്വന്തമക്കാവുന്ന ഒരു ക്യാച്ച് പാകിസ്ഥാൻ താരം ഉസ്മാൻ മിർ അനായസമായി നിലത്തിടുന്നു.

Categories
Uncategorized

അങ്ങനെ വൈഡ് എറിഞ്ഞു നി സെഞ്ചുറി കളയണ്ട ,വൈഡ് വിളിക്കാതെ അമ്പയർ ; വീഡിയോ കാണാം

അന്താരാഷ്ട്ര ഏകദിന ലോകക്കപ്പിൽ തുടർച്ചയായി നാലാം വിജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ തോല്പിച്ചത്.103 റൺസ് സ്വന്തമാക്കിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോർർ. ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്റെ 48 മത്തെ സെഞ്ച്വറിയാണ് കോഹ്ലി സ്വന്തമാക്കിയത്.

എന്നാൽ കോഹ്ലിക്ക് സെഞ്ച്വറി നേടാൻ അമ്പയർ വൈഡ് പോലും വിളിക്കാതെയിരുന്ന സംഭവമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഓവറിലാണ് സംഭവം. നസും എറിഞ്ഞ പന്ത് വൈഡ് ലൈനിൽ പോകുന്നു. കോഹ്ലി അത് ലീവ് ചെയ്യുന്നു. എന്നാൽ വൈഡ് പ്രതീക്ഷിച്ചു നിന്ന എല്ലാവരെയും അത്ഭുതപെടുത്തി കൊണ്ട് അമ്പയർ അത് ഡോട്ട് ബോൾ ആക്കുന്നു.ഈ സമയം കോഹ്ലിക്ക് സെഞ്ച്വറി നേടാൻ മൂന്നു റൺസും ഇന്ത്യക്ക് ജയിക്കാൻ രണ്ട് റൺസുമാണ് വേണ്ടിയിരുന്നത്.

ഒടുവിൽ കോഹ്ലി തന്നെ സിക്സ് അടിച്ചു മത്സരം വിജയിപ്പിച്ചു. ഈ ഇന്നിങ്സിന് ഇടയിൽ കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന നാലാമത്തെ താരമായി മാറി. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 26000 റൺസ് സ്വന്തമാക്കുന്ന താരവുമായി കോഹ്ലി മാറി.

Categories
Uncategorized

ഈ ക്യാച്ച് കണ്ടു അത്ഭുതപെടാൻ ഒന്നുമില്ല, കാരണം ഇത് രവീന്ദ്ര ജഡേജയാണ്, ജഡ്ഡുവിന്റെ ക്യാച്ചിന്റെ വീഡിയോ ഇതാ..

ഈ ലോകക്കപ്പിൽ ഏറ്റവും മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന ടീമാണ് ഇന്ത്യ. മൂന്നു മേഖലകളിലും ഒന്നിന് ഒന്ന് മെച്ചം. ലോകക്കപ്പിന് മുന്നേ ഏറ്റവും പഴികേട്ട ഫീൽഡിങ് യൂണിറ്റ് മികവിന്റെ മികവിലേക്ക് ഉയരുന്ന കാഴ്ചയാണ് ലോകക്കപ്പ് കാണുന്നത്. ലോകക്കപ്പിലെ ഏറ്റവും മികച്ച ഫീൽഡിങ് യൂണിറ്റും ഇന്ത്യയുടേതാണ്.

രവീന്ദ്ര ജഡേജ എന്നാ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാണ് ഇന്ത്യൻ ഫീൽഡിങ് യൂണിറ്റിനെ മുന്നിൽ നിന്ന് നയിക്കുന്നത്.പല തവണ മികച്ച ക്യാച്ചുകളാലും ത്രോകളാലും ജഡേജ നമ്മളെ പല തവണ വിസ്മയപിച്ചിട്ടുണ്ട്.ഇന്ത്യ ബംഗ്ലാദേശ് ലോകക്കപ്പ് മത്സരത്തിലും സംഭവിച്ചത് മറ്റൊന്നുമല്ല.

ബംഗ്ലാദേശ് ഇന്നിങ്സിന്റെ 43 ഓവർ, മൂന്നാമത്തെ ബോൾ. ജസ്‌പ്രിത് ബുമ്ര എറിഞ്ഞ ഒരു സ്ലോ ബോൾ ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖർ കട്ട്‌ ചെയ്യുന്നു.ബൗണ്ടറി പ്രതീക്ഷിച്ചു നിന്ന മുഷ്ഫിഖർ കാണുന്നത് തന്റെ വലത്തോട്ട് ചാടി അതിമനോഹരമായ ക്യാച്ച് സ്വന്തം കൈപിടിയിൽ ഒതുക്കുന്ന ജഡേജയേയാണ്.

Categories
Uncategorized

തന്റെ കീപ്പിങ്ങിനെ കുറ്റം പറഞ്ഞവർക്ക് ഒറ്റ കൈ ക്യാച്ചുമായി രാഹുൽ!!,വീഡിയോ ഇതാ..

കഴിഞ്ഞ കുറച്ചു നാളുകളായി ഏറ്റവും കൂടുതൽ വിമർശനം നേരിട്ട താരമാണ് കെ എൽ രാഹുൽ. ആദ്യം തന്റെ ബാറ്റിംഗ് ശൈലിയുടെ പേരിൽ അദ്ദേഹത്തിന് വിമർശനങ്ങൾ കേട്ടു. മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കൊണ്ട് അദ്ദേഹം ഇതേ വിമർശകരെ കൊണ്ട് തന്നെ തന്റെ ബാറ്റിങ്ങിനെ പ്രശംസിപ്പിച്ചു

.തുടർന്ന് വളരെ മോശം വിക്കറ്റ് കീപ്പിങ് അദ്ദേഹം കാഴ്ച വെച്ച്. ഇതിന്റെ പേരിൽ വീണ്ടും അദ്ദേഹത്തിന് വിമർശനങ്ങൾ നേരിട്ടു. എന്നാൽ വിമർശകരെ ഒരിക്കൽ കൂടി തന്റെ ആരാധകരാക്കി മാറ്റുകയാണ് കെ എൽ രാഹുൽ എന്നാ കീപ്പർ.എന്താണ് സംഭവമെന്ന് പരിശോധിക്കാം

.ഇന്ത്യ ബംഗ്ലാദേശ് ലോകക്കപ്പ് മത്സരം,ബംഗ്ലാദേശ് മികച്ച രീതിയിൽ മുന്നേറുകയാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ ബംഗ്ലാദേശ് ഇന്നിങ്സിന്റെ 25 മത്തെ ഓവർ എറിയാൻ സിറാജിനെ ഏല്പിക്കുന്നു.ഒരു ബാക്ക് ഓഫ് ലെങ്ത് ഡെലിവറി ബംഗ്ലാദേശ് ബാറ്റർ മെഹന്ദി ലെഗ് സൈഡിലേക്ക് തട്ടി ഇടാൻ നോക്കുന്നു.എന്നാൽ എഡ്ജ് എടുത്ത പന്ത് തന്റെ ഇടത്തോട്ട് ചാടി അതിമനോഹരമായി ഒറ്റ കൈ കൊണ്ട് രാഹുൽ കൈപിടിയിൽ ഒതുക്കുന്നു.