Categories
Cricket Latest News

ബൗണ്ടറി ആകും എന്ന് വിചാരിച്ചിരുന്നവരെ അമ്പരപ്പിച്ച് ജഡേജയുടെ പറക്കും ക്യാച്ച് ;വീഡിയോ കാണാം

ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ വിജയത്തിനുശേഷം ടീം ഇന്ത്യ, ഓസ്ട്രേലിയയുമായി കളിക്കുന്ന മൂന്ന് മത്സര ഏകദിനപരമ്പരയ്ക്ക് ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ തുടക്കമായിരിക്കുകയാണ്‌. കുടുംബത്തിലെ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ അദ്ദേഹം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബോളിങ് പ്രകടനം കാഴ്ചവെച്ച ടീം ഇന്ത്യ അവരെ 35.4 ഓവറിൽ വെറും 188 റൺസിൽ ഓൾഔട്ടാക്കി.

65 പന്തിൽ 81 റൺസെടുത്ത ഓപ്പണർ മിച്ചൽ മാർഷിന്റെ പ്രകടനം ഒഴിച്ചുനിർത്തിയാൽ മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. നായകൻ സ്റ്റീവൻ സ്മിത്ത് 22 റൺസും വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസ് 26 റൺസും എടുത്തു പുറത്തായി. 3 വിക്കറ്റ് വീതം വീഴ്ത്തിയ പേസർമാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേർന്നാണ് അവരെ തകർത്തത്.

രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ നായകൻ ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 20 ഓവർ പിന്നിട്ടപ്പോൾ 130 റൺസ് എടുത്തിരുന്ന ഓസീസ്, 300 റൺസ് കടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന 8 വിക്കറ്റുകൾ 59 റൺസിനിടെ നഷ്ടമാക്കി.

ഓൾറൗണ്ടർ രവീന്ദ്ര ജഡേജ മത്സരത്തിൽ മികച്ചുനിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന മാർഷിന്റെ വിക്കറ്റ് ഉൾപ്പെടെ രണ്ട് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം ഒരു പറക്കും ക്യാച്ചും സ്വന്തമാക്കിയിരുന്നു. കുൽദീപ് യാദവിന്റെ പന്തിൽ 15 റൺസ് നേടിയിരുന്ന മാർണസ് ലഭുഷേയ്‌നിന്റെ ക്യാച്ചാണ് അദ്ദേഹം എടുത്തത്. കട്ട് ഷോട്ട് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ഔട്ട്‌സൈഡ് എഡ്ജ് ആയിപ്പോയ പന്ത് ഷോർട്ട് തേർഡ് മാനിൽ നിന്നിരുന്ന ജഡ്ഡൂ തന്റെ വലത്തുവശത്തേക്ക് ചാടി വായുവിൽ ഇരുകൈയ്യും നീട്ടി പിടിച്ചെടുക്കുകയായിരുന്നു.

https://twitter.com/abhishe92065110/status/1636668463665274880?t=hsCQxd-nzx0vqg-CtCIyJg&s=19
Categories
Cricket Latest News

6 ,6 ,6 പഴയതിനേക്കാൾ വീര്യം കൂടി ഉത്തപ്പ ! ഹഫീസിനെ ഒരോവറിൽ ഹാട്രിക് സിക്സ് പറത്തി ഉത്തപ്പ ; വീഡിയോ കാണാം

ഇന്നലെ രാത്രി നടന്ന ലജൻഡ്സ് ലീഗിലെ പോരാട്ടത്തിൽ ഇന്ത്യ മഹാരാജാസ് ടീം ടൂർണമെന്റിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. രണ്ട് മത്സരങ്ങളും വിജയിച്ചെത്തിയ ഏഷ്യ ലയൺസ് ടീമിനെ 10 വിക്കറ്റിനാണ് ഇന്ത്യ മഹാരാജാസ് പരാജയപ്പെടുത്തിയത്. റോബിൻ ഉത്തപ്പ 88 റൺസോടെയും നായകൻ ഗൗതം ഗംഭീർ 61 റൺസോടെയും പുറത്താകാതെ നിന്നു. ഉദ്ഘാടന മത്സരത്തിൽ ഏഷ്യ ലയൺസ് ടീമിനോട് 9 റൺസിന് പരാജയപ്പെട്ട ഇന്ത്യ, വേൾഡ് ജയന്റ്സ്‌ ടീമിനെതിരെ 2 റൺസിന്റെ തോൽവിയും ഏറ്റുവാങ്ങിയിരുന്നു.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസ്, ഓപ്പണർ ഉപുൽ തരംഗയുടെ തകർപ്പൻ അർദ്ധസെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് നേടിയത്. സഹ ഓപ്പണർ ദിൽഷൻ 32 റൺസും അബ്ദുൽ റസാഖ് പുറത്താകാതെ 27 റൺസും എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഉത്തപ്പയും ഗംഭീറും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. വമ്പനടികളിലൂടെ സ്കോർ മുന്നോട്ടുനീക്കിയ ഇരുവരും ചേർന്ന് വെറും 12.3 ഓവറിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചു. നായകൻ ഗംഭീറിന്റെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ചുറി നേട്ടമാണിത്.

ഇന്നലെ പക്ഷേ കൂടുതൽ അപകടകാരിയായിരുന്നത് റോബിൻ ഉത്തപ്പയായിരുന്നു. വെറും 39 പന്ത് നേരിട്ട് 11 ഫോറും 5 സിക്‌സും അടക്കമാണ് അദ്ദേഹം 88 റൺസ് എടുത്തത്. മത്സരത്തിൽ ഒരു ഹാട്രിക് സിക്സ് നേട്ടവും അദ്ദേഹം കൈവരിച്ചിരുന്നു. ഏഷ്യ ലയൺസ് ടീമിലെ പാക്ക് സ്പിന്നർ മുഹമ്മദ് ഹഫീസ് എറിഞ്ഞ ഒൻപതാം ഓവറിൽ ആയിരുന്നു അത്. ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ തുടർച്ചയായി ഡീപ് മിഡ് വിക്കറ്റിലേക്ക് സിക്സ് പായിച്ചാണ് ഉത്തപ്പ തന്റെ അർദ്ധസെഞ്ചുറി കുറിക്കുകയും ഇന്ത്യയുടെ സ്കോർ നൂറ് കടത്തുകയും ചെയ്തത്.

നാലാം പന്തിൽ ഒരു ബൗണ്ടറിയും അഞ്ചാം പന്തിൽ ഒരു സിംഗിളും ഉൾപ്പെടെ 23 റൺസാണ് ആ ഒരോവറിൽ നിന്നും അദ്ദേഹം അടിച്ചെടുത്തത്. അതോടെ 8 ഓവറിൽ 87 റൺസ് നേടിയിരുന്ന ഇന്ത്യ മഹാരാജാസ്, 9 ഓവറിൽ 110 എന്ന നിലയിലെത്തി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ സഹതാരങ്ങളായിരുന്ന ഉത്തപ്പയും ഗംഭീറും വീണ്ടുമൊരിക്കൽ കൂടി നിറഞ്ഞാടിയ മത്സരം കാണികൾക്ക് വിരുന്നായി. ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു ഇരുവരുടെയും.

Categories
Cricket Latest News

ഞാൻ വിമാനം പറത്താൻ പോകുകയാണ്; കോഹ്‌ലിയുടെ വാക്കുകൾ കേട്ട് ഞെട്ടി ആരാധകർ..വീഡിയോ കാണാം

ഇന്നലെ അവസാനിച്ച ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് ജേതാക്കളായിരുന്നു. അഹമ്മദാബാദിൽ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതോടെയാണ് ഇത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലെത്തിയിരുന്നു.

മൂന്നാം ടെസ്റ്റിൽ വിജയം നേടിയ ഓസീസ് പരമ്പരയിൽ തിരിച്ചടിക്കുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടംനേടുകയും ചെയ്തു. നാലാം ടെസ്റ്റ് വിജയിക്കാൻ കഴിഞ്ഞാൽ നേരിട്ട് ഫൈനൽ പ്രവേശനം നേടാം എന്ന ലക്ഷ്യവുമായി എത്തിയ ഇന്ത്യക്ക് പക്ഷേ സമനിലയോടെ മടങ്ങേണ്ടിവന്നു. എങ്കിലും ന്യൂസിലൻഡ് ശ്രീലങ്കയെ ഒന്നാം ടെസ്റ്റിൽ പരാജയപ്പെടുത്തിയതോടെ ഇന്ത്യക്ക് ഫൈനൽ പ്രവേശനം സാധ്യമായി.

നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്നലെ 88 റൺസ് കടവുമായി ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയൻ ടീമിന് നൈറ്റ് വാച്ച്മാൻ മാത്യൂ കാഹ്നേമാന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. അശ്വിനാണ് വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കിയത്. എങ്കിലും രണ്ടാം വിക്കറ്റിൽ 139 റൺസ് കൂട്ടിച്ചേർത്ത് ട്രാവിസ് ഹെഡ് – മർണസ് ലഭുഷെയ്ൻ സഖ്യം കളി സമനിലയിലേക്ക് നീട്ടി. ഉച്ചക്ക് ശേഷം സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഹെഡിനെ 90 റൺസിൽ അക്ഷർ പട്ടേൽ ക്ലീൻ ബോൾഡാക്കി.

ഒടുവിൽ മൂന്നാം സെഷനിൽ ഇരുനായകരും സമനിലയ്ക്ക്‌ കൈകൊടുത്തു പിരിയുകയായിരുന്നു. ഇന്ത്യൻ ബോളർമാർ എറിഞ്ഞ് തളർന്നതോടെ നായകൻ രോഹിത് ശർമ, പൂജാരയ്ക്കും ഗില്ലിനും വരെ ഓവർ നൽകിയിരുന്നു. ഗില്ലിന്റെ രണ്ടാം ഓവറിനിടയിൽവെച്ച് ഓസീസ് മത്സരം അവസാനിപ്പിക്കാൻ സമ്മതിക്കുകയായിരുന്നു.

അങ്ങനെ രണ്ടാം ഇന്നിംഗ്സിൽ 175/2 എന്ന നിലയിൽ കളി നിർത്തി. ലഭുഷെയ്ൻ 63 റൺസോടെയും സ്മിത്ത് 10 റൺസോടെയും പുറത്താകാതെ നിന്നു. മത്സരത്തിൽ 186 റൺസ് എടുത്ത വിരാട് കോഹ്‌ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. സ്പിന്നർമാരായ അശ്വിനും ജഡേജയും പരമ്പരയുടെ താരങ്ങളായി സംയുക്തമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ വിക്കറ്റ് ലക്ഷ്യമിട്ട് കിണഞ്ഞു പരിശ്രമിച്ചു തളർന്ന് നിൽക്കുന്ന നിമിഷത്തിൽ വിരാട് കോഹ്‌ലിയുടെ ചില തമാശകൾ ഉണ്ടായിരുന്നു. മർണാസ് ലബുഷേയ്‌ൻ ബാറ്റിങ്ങിന് വന്നപ്പോൾ ആയിരുന്നു അത്. “ഇന്ന് വിമാനത്തിൽ ഞാനാണ് ആദ്യം കയറി ഇരിക്കാൻ പോകുന്നത്.. ഞാൻ ഇന്ന് പറ്റുമെങ്കിൽ വിമാനം പറത്തുകയും ചെയ്യും..” എന്നൊക്കെയാണ് കോഹ്‌ലി തട്ടിവിട്ടത്. എന്തായാലും ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. സഹതാരങ്ങളെ കയ്യിലെടുക്കാൻ ഇത്തരം പൊടിക്കൈകൾ കോഹ്‌ലി മുൻപും പ്രയോഗിക്കാറുണ്ട്.

Categories
Cricket Latest News

സാക്ഷാൽ സ്മിത്തിനെ വെള്ളം കുടിപ്പിച്ച് പൂജാരയുടെ ലെഗ് ബ്രേക്ക് ബോളുകൾ ,കയ്യടിച്ചു സഹതാരങ്ങൾ ;വീഡിയോ കാണാം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിൽ കലാശിച്ചു, ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി, പരമ്പര വിജയവും ന്യൂസിലാൻഡ് -ശ്രീലങ്ക ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡ് 2 വിക്കറ്റിന് വിജയിച്ചതോടെയും ഇന്ത്യ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു,

പരമ്പര വിജയവും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യതാ നേട്ടവും ഇന്ത്യക്ക് ഇരട്ടി മധുരമായി, സെഞ്ച്വറിയുമായി തിളങ്ങിയ വിരാട് കോഹ്ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും പരമ്പരയിലെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിലെ 78ആം ഓവർ ചെയ്യാനെത്തിയ ബോളറെ കണ്ട് എല്ലാവരും അമ്പരന്നു, ചേതേശ്വർ പൂജാര ആയിരുന്നു ആ ബോളർ, ഇതിനു മുന്നേ ഒരു പ്രാവശ്യം മാത്രമാണ് തന്റെ ടെസ്റ്റ്‌ കരിയറിൽ താരം ബോൾ ചെയ്തത്, പൂജാര എറിഞ്ഞ ആ ഓവറിൽ ആദ്യ ബോളിൽ ലാബുഷെയിൻ സിംഗിൾ നേടിയെങ്കിലും പിന്നീട് പൂജാരയുടെ ബോളുകൾ നേരിട്ട സ്റ്റീവൻ സ്മിത്തിന് റൺസ് കണ്ടെത്താൻ സാധിച്ചില്ല, മികച്ച രീതിയിൽ ലെഗ് സ്പിൻ ബോൾ ചെയ്ത പൂജാര കാണികളുടെ കൈയടി വാങ്ങുകയും ചെയ്തു,

ഇതിനിടെ മത്സരത്തിന് ശേഷം അശ്വിൻ തന്റെ ട്വിറ്ററിൽ പങ്ക് വെച്ച ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി, “ഞാൻ ഇനി എന്ത് ചെയ്യും, എന്റെ ജോലി പോകുമോ” എന്ന രസകരമായ ക്യാപ്ഷനോട് കൂടി പൂജാര ബോൾ ചെയ്യുന്നതിന്റെ ഫോട്ടോയാണ് അശ്വിൻ ട്വിറ്ററിൽ പങ്ക് വെച്ചത്.

Categories
Cricket Latest News Video

കോഹ്‌ലിക്ക് ഉള്ളിൽ ഉറങ്ങി കിടക്കുന്ന ക്യാപ്റ്റൻ പുറത്ത് വന്നപ്പോൾ ,പിന്നിലേക്ക് മാറി നിന്നു രോഹിത് ;വീഡിയോ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിൽ കലാശിച്ചു, ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി, പരമ്പര വിജയവും ന്യൂസിലാൻഡ് -ശ്രീലങ്ക ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡ് 2 വിക്കറ്റിന് വിജയിച്ചതോടെയും ഇന്ത്യ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു,

പരമ്പര വിജയവും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യതാ നേട്ടവും ഇന്ത്യക്ക് ഇരട്ടി മധുരമായി, സെഞ്ച്വറിയുമായി തിളങ്ങിയ വിരാട് കോഹ്ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും പരമ്പരയിലെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിനിടയിൽ പിച്ച് പരിശോധിച്ചതിന് ശേഷം അക്സർ പട്ടേലിന് നിർദേശങ്ങൾ നൽകുന്ന വിരാട് കോഹ്ലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി, സമീപത്തായി രോഹിത് ശർമയെയും വീഡിയോയിൽ കാണാം, പിന്നീട് സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ട്രാവിസ് ഹെഡിനെ (90) മനോഹരമായ ഒരു ബോളിൽ അക്സർ പട്ടേൽ ക്ലീൻ ബൗൾഡ് ആക്കുകയും ചെയ്തു.

Categories
Cricket Latest News

അങ്ങനെ ചരിത്രത്തിൽ ആദ്യമായി അതും സംഭവിച്ചു ,ഇന്ത്യക്ക് വേണ്ടി ബോൾ ചെയ്തു ഗിൽ ; വീഡിയോ കാണാം

ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിൽ കലാശിച്ചു, ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി, പരമ്പര വിജയവും ന്യൂസിലാൻഡ് -ശ്രീലങ്ക ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡ് വിജയിച്ചതോടെയും ഇന്ത്യ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു,

പരമ്പര വിജയവും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യതാ നേട്ടവും ഇന്ത്യക്ക് ഇരട്ടി മധുരമായി, സെഞ്ച്വറിയുമായി തിളങ്ങിയ വിരാട് കോഹ്ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും പരമ്പരയിലെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ അവസാന ഓവറുകൾ എറിഞ്ഞത് ശുഭ്മാൻ ഗിൽ ആയിരുന്നു ഇത് കാണികളിൽ കൗതുകം പടർത്തി, മത്സരത്തിൽ സെഞ്ച്വറിയുമായി (128) ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിക്കാനും താരത്തിന് കഴിഞ്ഞിരുന്നു, തന്റെ ടെസ്റ്റ്‌ കരിയറിൽ വളരെ വിരളമായി മാത്രം ബോൾ ചെയ്യുന്ന ചേതേശ്വർ പൂജാരയും ഇന്നത്തെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബോൾ ചെയ്തു.

Categories
Cricket Latest News

കണ്ടിട്ട് സഹിക്കുന്നില്ല , രാഹുലിന് ട്രോഫി പിടിക്കാൻ കൊടുക്കാതെ അശ്വിന് കൊടുത്തു രോഹിത് ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരം സമനിലയിൽ അവസാനിച്ചു. ഇതോടെ നാല് മത്സരങ്ങൾ ഉണ്ടായ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്തു നിൽക്കേ ഇരു ക്യാപ്റ്റൻമാരും സമനിലയിൽ അവസാനിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

നേരത്തെ നടന്ന ന്യൂസിലാൻഡ് ശ്രീലങ്ക മത്സരത്തിൽ ന്യൂസിലാൻഡ് വിജയിച്ചതോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയിരുന്നു. ജൂൺ ഏഴാം തീയതി ഓവലിൽ ഇന്ത്യ ഓസ്ട്രേലിയയെ ഫൈനലിൽ നേരിടും. ആവേശം നിറഞ്ഞ മത്സരത്തിൽ ആയിരുന്നു ന്യൂസിലാൻഡ് അവസാന പന്തിൽ ജയിച്ചത്.

ഇന്ന് മത്സരത്തിൽ ശുഭ്മാൻ ഗില്ലും ചെതേശ്വർ പൂജാരയും പന്ത് എറിഞ്ഞത് കാണികൾക്ക് കൗതുക കാഴ്ചയായി. ആദ്യ ഇന്നിംഗ്സിൽ വിരാട് കോഹ്ലിയും ഗില്ലും നേടിയ സെഞ്ച്വറി ഇന്ത്യയ്ക്ക് ഓസ്ട്രേലിയക്കെതിരെ ലീഡ് നേടുന്നതിൽ നിർണായകമായിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സ്പിൻ ബോളർമാരെ തുണക്കുന്ന പിച്ചായിരുന്നു ഒരുക്കിയത് എങ്കിൽ ഈ മത്സരത്തിൽ ബാറ്റ്സ്മാൻമാരെ അനുകൂലിക്കുന്ന പിച്ചായിരുന്നു ക്യൂറേറ്റർമാർ ഒരുക്കിയത്.

https://twitter.com/king_krish007/status/1635233098123317248?t=ylq_LiW0SDLPFo4iag1KYA&s=19

മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. മത്സരശേഷം ട്രോഫി ഏറ്റുവാങ്ങുന്നതിനിടയിൽ ഒരു കൗതുക കാഴ്ചയും ഉണ്ടായി. ട്രോഫി പിടിക്കാനായി രാഹുൽ വന്നപ്പോൾ അശ്വിൻ അത് നൽകാതെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. എന്നാൽ ഇതു കണ്ട ക്യാപ്റ്റൻ രോഹിത് ശർമ ട്രോഫി രാഹുലിന് കൈമാറി. എല്ലാവരുടെ ഉള്ളിലും ചിരി പടർത്തിയ ഒരു തമാശക്കാഴ്ചയായിരുന്നു ഇത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

ഇവൻ കാല് കൊണ്ടാണോ ബോൾ പിടിക്കുന്നത് ? ഇത്തവണ സ്മിത്തിൻ്റെ ക്യാച്ച് വിട്ടു ഭരത് ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. മത്സരം ഏതാണ്ട് സമനിലയിലേക്ക് നീങ്ങുകയാണ്. ശ്രീലങ്ക ന്യൂസിലാൻഡ് മത്സരത്തിൽ ന്യൂസിലാൻഡ് ജയിച്ചതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇടം പിടിച്ചിട്ടുണ്ട്. ആവേശം നിറഞ്ഞ മത്സരത്തിൽ അവസാന പന്തിൽ ആയിരുന്നു ന്യൂസിലാൻഡിന്റെ വിജയം.

ഇന്ത്യ-ഓസ്ട്രേലിയ സീരീസിലെ ആദ്യത്തെ രണ്ട് മത്സരത്തിലും ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ആധിപത്യത്തോടെ വിജയം സ്വന്തമാക്കിയിരുന്നു എങ്കിൽ കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചു. ഈ മത്സരം സമനിലയിൽ അവസാനിക്കുകയാണ് എങ്കിൽ സീരിസ് 2-1 എന്ന നിലയിൽ ഇന്ത്യ സ്വന്തമാക്കും. വിരാട് കോലിയുടെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറി ആണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തത്.

മത്സരം സമനിലയിലേക്ക് നീങ്ങുകയാണ് എങ്കിലും സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനുള്ള മികച്ച അവസരം ഇന്ത്യക്ക് ലഭിച്ചിരുന്നു. ഋഷഭ് പന്തിന് പകരം ടീമില്‍ എത്തിയ കെ എസ് ഭരത്ത് അക്സർ പട്ടേലിന്റെ പന്തിൽ ക്യാച്ച് വിട്ടു കളയുകയായിരുന്നു. സ്മിത്ത് പൂജ്യത്തിൽ നിൽക്കുന്ന സമയത്താണ് ഭരത് ക്യാച്ച് വിട്ടത്. ഭരത് ക്യാച്ച് പാഴാക്കുന്ന വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

ഇന്ത്യൻ ഫാൻസ് ശ്വാസം അടക്കിപ്പിടിച്ചിരുന്ന നിമിഷം ! അവസാന ബോളിലെ നാടകീയ രംഗങ്ങൾ വീഡിയോ കാണാം

ന്യൂസിലാൻഡ് ശ്രീലങ്കക്കെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുന്നു. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കുവാൻ ശ്രീലങ്കയ്ക്ക് വിജയം അനിവാര്യമായിരുന്നു. മികച്ച രീതിയിൽ ആയിരുന്നു ശ്രീലങ്ക മത്സരത്തിൽ ഉടനീളം കളിച്ചത്. പക്ഷേ അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ന്യൂസിലാൻഡ് കഷ്ടിച്ച് ജയിക്കുകയായിരുന്നു. കെയിൻ വില്യംസണ്ണിന്റെ മികച്ച ബാറ്റിംഗ് ആണ് ന്യൂസിലാൻഡിന് വിജയം സമ്മാനിച്ചത്.

ഇതോടെ ഇന്ത്യ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഓസ്ട്രേലിയ ആണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഫൈനൽ മത്സരം ജൂൺ മാസം ഏഴാം തീയതി ഓവലിൽ വെച്ച് നടക്കും. സമനിലയിലേക്ക് നീങ്ങുകയാണ് എന്ന് തോന്നിച്ച മത്സരമാണ് ന്യൂസിലാൻഡ് അവസാനനിമിഷം കൈപ്പിടിയിൽ ഒതുക്കിയത്.

ന്യൂസിലാൻഡിനായി ഡാരി മിച്ചലിന്റെ ബാറ്റിംഗും വളരെ നിർണായകമായി. രണ്ട് വിക്കറ്റിനാണ് ന്യൂസിലാൻഡ് ശ്രീലങ്കയെ പരാജയപ്പെടുത്തുന്നത്. അവസാന ഓവറിൽ ന്യൂസിലാൻഡിലെ ജയിക്കാൻ വേണ്ടത് 8 റൺസ് ആയിരുന്നു. അവസാന രണ്ട് പന്തുകളിൽ വേണ്ടത് ഒരു റണ്ണും. വില്യംസൺ അഞ്ചാമത്തെ പന്ത് മിസ്സ് ചെയ്തു. അവസാന പന്തിൽ ഒരു റൺ വേണ്ട സമയത്ത് വില്യംസൺ പന്ത് മിസ്സ് ചെയ്തുവെങ്കിലും ഓടി ഒരു റൺ എടുക്കുകയായിരുന്നു.

അവസാന പന്തിൽ ബോളർ ത്രോ എറിഞ്ഞു വിക്കറ്റിന് കൊള്ളിച്ചു എങ്കിലും അത് ഒരു റണ്ണായി അമ്പയർ വിധിക്കുകയായിരുന്നു. തേർഡ് അമ്പയർ ആണ് ഒരു റൺ വിധിച്ചത്. അവസാന പന്ത് ഔട്ടാണ് എന്നുള്ള നിഗമനത്തിൽ ശ്രീലങ്കൻ താരങ്ങൾ ആഘോഷിക്കാൻ തുടങ്ങിയിരുന്നു. പക്ഷേ റിപ്ലൈയിൽ നിന്നും വില്യംസൺ ക്രീസിൽ എത്തിയതായി വ്യക്തമായി. ആവേശം നിറഞ്ഞ അവസാന ബോളിന്റെ നാടകീയ രംഗങ്ങളുടെ വീഡിയോ ദൃശ്യം കാണാം.

https://twitter.com/sparknzsport/status/1635173092434780161?t=hghwvi3XY7SOAM4s6guO2Q&s=19
Categories
Cricket Latest News

ഞാൻ ആയിരുന്നെങ്കിൽ അത് ഔട്ട് ആയേനെ! നോട്ട് ഔട്ട് വിളിച്ച നിതിൻ മേനോനെ ട്രോളി കോഹ്ലി ; വീഡിയോ കാണാം

ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മത്സരം സമനിലയിലേക്ക് നീങ്ങുകയാണ് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു എങ്കിൽ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തി. ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ത്യയിൽ നടക്കുന്ന ഒരു ടെസ്റ്റ് മത്സരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുന്നത്.

വിരാട് കോലിയുടെയും സുഭ്മാൻ ഗില്ലിന്റെയും മികച്ച ബാറ്റിംഗ് പ്രകടനമാണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് ലീഡ് നേടുവാൻ സഹായകരമായത്. അക്സർ പട്ടേലും ഇന്ത്യക്കായി മികച്ച രീതിയിൽ ബാറ്റ് ചെയ്തു. പതിവിൽനിന്ന് വിപരീതമായി ഇക്കുറി ക്യൂറേറ്റർമാർ ഒരുക്കിയത് ബാറ്റിംഗ് പിച്ചാണ്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

മത്സരം സമനിലയിലേക്ക് നീങ്ങവേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷമാകുന്നത് മറ്റൊരു സംഭവമാണ്. നിരവധിതവണ നിതിൻ മേനോൻ എന്ന ഇന്ത്യൻ അമ്പയർ നൽകിയ തീരുമാനം ഈ ടെസ്റ്റിൽ തെറ്റിയിരുന്നു. അതിൽ പ്രധാനമായും ഇരയായത് ഇന്ത്യയുടെ സീനിയർ താരമായ വിരാട് കോഹ്ലിയാണ്. ഇന്ത്യയുടെ പ്രീമിയം അമ്പയർ ആണ് നിതിൻ മേനോൻ എങ്കിലും ഈ സീരീസിൽ നിതിൻ മേനോന് നല്ല കാലമല്ല.

https://twitter.com/Akashrajput66/status/1635161814840537088?t=JNLApc3dz8xUIM-P5zznZg&s=19

ഇന്ന് നടന്ന മറ്റൊരു സംഭവം എന്താണ് എന്നാൽ ട്രാവിസ് ഹെഡ് എന്നാ ഓസ്ട്രേലിയൻ ബാറ്റർ അശ്വിൻ എതിരെ ബാറ്റ് ഏന്തിയപ്പോൾ ബോൾ കാലിൽ കൊള്ളുകയും ഇന്ത്യ കൂറ്റൻ അപ്പീൽ മുഴക്കുകയും ചെയ്തു. പക്ഷേ അമ്പയർ നിതിൻ മേനോൻ നോട്ട് ഔട്ട് നൽകി. റിപ്ലൈയിൽ നിന്നും അത് അമ്പയർസ് കോൾ ആണെന്ന് വ്യക്തമായി. വിരാട് കോലി ഇതിനെതിരെ പ്രതികരിച്ചത് താനായിരുന്നു ബാറ്റ് ചെയ്യുന്നത് എങ്കിൽ നിതിൻ മേനോൻ ഔട്ട് നൽകും എന്നായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യം കാണാം.