Categories
Uncategorized

ഇതാരാ കേരളത്തിന്റെ ധോണിയോ? മലയാളി താരം സഞ്ജുവിന്റെ ധോണിയെ വെല്ലുന്ന റൺ ഔട്ട് വീഡിയോ കണ്ടോ

മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം ആരാണ് ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പർ എന്ന ചോദ്യത്തിന് ഉത്തരം തേടി നടക്കുകയാണ് ഇപ്പോഴും ബിസിസിഐ. ഈ സ്ഥാനത്തേക്ക് റിഷബ് പന്ത് മുൻപന്തിയിൽ ആണെങ്കിലും അദ്ദേഹത്തിൻറെ ഒരു വർഷത്തെ പരിക്ക് മറ്റു കളിക്കാർക്കും സാധ്യതകൾ തുറന്നിട്ടിരിക്കുകയാണ്. സഞ്ജു സാംസൺ, ജിതേഷ് ശർമ, ജൂവൽ , ഇഷാൻ കിഷൻ തുടങ്ങിയ ഒരുപാട് പേർ ഈ ലിസ്റ്റിൽ ഉണ്ട്. എന്നാൽ വിക്കറ്റിന് മുന്നിലും പിന്നിലും തകർപ്പൻ പ്രകടനം നടത്തുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളിമായ സഞ്ജു സാംസൺ താൻ എന്തുകൊണ്ടും ഈ സ്ഥാനത്തേക്ക് അർഹനാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷേ ബിസിസിഐ ഇതുവരെ പൂർണമായി അദ്ദേഹത്തിന് അനുകൂലമായി കണ്ണു തുറന്നിട്ടില്ല. എന്നാൽ ഈ ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ നടത്തി സഞ്ജു മുന്നേറുകയാണ്. അതിൻറെ വലിയൊരു ഉദാഹരണമാണ് ഇന്ന് കണ്ടത്.

പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ലിവിങ് സ്റ്റോനേ റണ്ണൗട്ട് ആക്കിയ സഞ്ജുവിന്റെ ത്രോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറായ സാക്ഷാൽ എം എസ് ധോണിയെ അനുസ്മരിപ്പിക്കുന്ന പ്രകടനം ആയിരുന്നു സഞ്ജുവിന്റെ ആ ത്രോ. ഓഫ് ബാലൻസിൽ ആയിരുന്ന സഞ്ജുവിന്റെ കിടിലൻ ത്രോ കൃത്യമായി വിക്കറ്റിൽ കൊള്ളുകയായിരുന്നു. വൈറലായ ആ റൺ ഔട്ട് വീഡിയോ ഇതാ

Categories
Uncategorized

ടോസിൽ തിരിമറി.മുംബൈക്കായി മാച്ച് റഫറി ടോസിൽ കൃത്രിമത്വം കാണിച്ചതായി പരാതി. വിവാദം കത്തുന്നു. വീഡിയോ ദൃശ്യങ്ങൾ ഇതാ

വിവാദങ്ങൾക്ക് ഒട്ടും ക്ഷാമമില്ലാത്ത ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഐപിഎൽ ഒന്നാം എഡിഷനിൽ തന്നെ അഴിമതി ആരോപണവും ആരോപണവും ഉയർന്നുവന്നിരുന്നു. ശ്രീശാന്ത് അടക്കമുള്ള താരങ്ങളുടെ സസ്പെൻഷനും ചെന്നൈ പോലുള്ള വമ്പൻ ടിമുകളുടെ സസ്പെൻനിനും ഐപിഎൽ സാക്ഷിയായിട്ടുണ്ട്. ഈ സീസണിലും വിവാദങ്ങൾക്ക് ഒട്ടും പഞ്ഞമില്ല.

അതിലൊന്നാണ് മുംബൈ- ബാംഗ്ലൂർ മത്സരത്തിൽ ഉയർന്നുവന്നത്. മുംബൈ വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ടോസ് നേടിയ മുംബൈ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയും അവർ മുന്നോട്ടുവച്ച 196 എന്ന ലക്ഷ്യം വെറും 16 ഓവറിൽ മുംബൈ മൂന്നു വിക്കറ്റിന് മറികടന്നിരുന്നു. രണ്ടാംന്നിങ്സ് ബാറ്റ് ചെയ്ത മുംബൈക്ക് ബാറ്റിംഗ് ഈസി ആയിരുന്നു. രണ്ടാം ഇന്നിംഗ്സ് ആരംഭിക്കുമ്പോഴേക്കും മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് മനസ്സിലാക്കിയ മുംബൈ ടോസിന്റെ ആനുകൂല്യം മുതലെടുത്തു. എന്നാൽ ഈ വിജയം മാച്ച് റഫറി ജവകൾ ശ്രീനാഥ് സമ്മാനിച്ചതാണ് എന്നാണ് ഒരു കൂട്ടം ആരാധകർ ഇപ്പോൾ പറയുന്നത്. ടോസ് വീണ സമയത്ത് അത് എടുത്ത ശ്രീനാഥ് കോയൻ കൈകൊണ്ട് തിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ആരാധകർ ഈ ആരോപണം ഉന്നയിക്കുന്നത്. എന്നാൽ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ് എന്നാണ് ഐപിഎൽ അധികൃതർ പറയുന്നത്. വിവാദമായ ആ വീഡിയോ ഇതാ

Categories
Uncategorized

ഇത് നാണക്കേട്.അവനും ഇന്ത്യക്കാരനാണ് എന്ന് ഹർദിക്കിനെ കൂവിയ ആരാധകരെ ഓർമിപ്പിച്ച് കോലി. കോലിയെ അനുസരിച്ച് കൂവൽ നിർത്തി ആരാധകർ. കയ്യടിച്ച് സോഷ്യൽ മീഡിയ. വൈറൽ വീഡിയോ ഇതാ

ഐപിഎൽ ക്രിക്കറ്റിൽ ആദ്യ മത്സരങ്ങളിലെ തോൽവിയിൽ നിന്നും തുടർച്ചയായ രണ്ട് വിജയങ്ങളോടെ കര കയറിക്കൊണ്ടിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഇന്നലെ നടന്ന മത്സരത്തിൽ ബാംഗ്ലൂരിന്റെ കൂറ്റൻ സ്കോർ ആയ 196 റൺസ് വെറും 16 ഓവറിൽ മുംബൈ മറികടന്നിരുന്നു. ആരാധകരുടെയും സ്വന്തം ടീമിലെയും എതിർപ്പുകൾ നേരിട്ടുകൊണ്ടിരിക്കുന്ന മുംബൈ ക്യാപ്റ്റൻ പാണ്ഡ്യക്ക് ഈ വിജയങ്ങൾ വലിയ ആശ്വാസം ആണ് നൽകുന്നത്. പക്ഷേ ഇതിനിടയിലും ഒരുപറ്റം ആരാധകർ ഇപ്പോഴും പാണ്ഡ്യയേ ഇപ്പോഴും കൂവലോടെ ആണ് നേരിടുന്നത്. ഇന്നലെയും അതു കണ്ടു.

പക്ഷേ പാണ്ഡ്യയേ ഇന്നലെ കൂവിയ ആരാധകരെ ശാന്തരാക്കിയ കോലിയുടെ മാതൃകാപരമായ പെരുമാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അദ്ദേഹം ഇന്ത്യൻ കളിക്കാരൻ ആണെന്നും ഇങ്ങനെ അപമാനിക്കരുത് എന്നും കോലി ആരാധകരോട് അഭ്യർത്ഥിക്കുന്നതും ഇതുകേട്ട ഉടനെ ആരാധകർ കൂവൽ നിർത്തി പാണ്ഡ്യക്ക് കയ്യടിക്കുന്നതും വീഡിയോയിൽ കാണാം. ആ വീഡിയോ ഇതാ.

Categories
Uncategorized

പോയി ബോൾ ചെയ്യൂ എന്ന് കോലിയോട് ആരാധകർ. ആർ സി ബി യെ ഇങ്ങനെ ട്രോളല്ലേ എന്ന് കൈകൂപ്പി കോലി . രസകരമായ വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ തോൽവികളാൽ നട്ടം തീരുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ആറു കളികളിൽ നിന്നും വെറും ഒരു ജയം മാത്രം നേടി പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ആർ സി ബി. കരുത്തുറ്റ ബാറ്റിംഗ് നിര ഉണ്ടെങ്കിലും ദുർബലമായ ബൗളിംഗ് ആണ് ബാംഗ്ലൂരിന്റെ വീക്ക്നെസ്സ്. ഇന്നലെ മുംബൈയ്ക്ക് എതിരെ നടന്ന മത്സരത്തിലും ഇതാണ് കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂർ 196 റൺസ് എന്ന ഭേദപ്പെട്ട സ്കോർ നേടിയെങ്കിലും മോശം ബൗളിംഗ് കൊണ്ട് കളി മുംബൈ കൊണ്ടുപോയി. വെറും 16 ഓവറിയിലാണ് മുംബൈ കളി തീർത്തത്. തലങ്ങും വിലങ്ങും അടി വാങ്ങിയ ബാംഗ്ലൂർ ബൗളർമാർ വിയർത്തു. കളി തോറ്റു കൊണ്ടിരിക്കുമ്പോൾ ആരാധകർ ബാംഗ്ലൂർ ബൗളർമാരെ ട്രോളിയ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ഫീൽഡ് ചെയ്യുകയായിരുന്ന വിരാട് കോലിയോട് താങ്കൾ ബോൾ ബോൾ ചെയ്താൽ മതി ബാംഗ്ലൂർ ജയിക്കുമെന്ന് ആരാധകർ വിളിച്ചു കൂവി. ഈ സമയം കോലി ആരാധകരോട് ഇങ്ങനെ ട്രോളല്ലേ എന്ന രൂപത്തിൽ കൈവീശി കാണിക്കുന്നതും വീഡിയോയിൽ ഉണ്ട്. രസകരമായ ആ വീഡിയോ ഇതാ

Categories
Uncategorized

സച്ചിനെയും ദ്രാവിഡിനെയും മറ്റും അനുകരിച്ച് രോഹിത് ശർമ. മിമിക്രി വശമുണ്ടല്ലോ എന്ന് ആരാധകർ. വൈറലായ ആ വീഡിയോ ഇതാ

ഐപിഎൽ ക്രിക്കറ്റിൽ തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം ഡൽഹിയെ 29 റൺസിന് തോൽപ്പിച്ച് മുംബൈ ആദ്യ വിജയം സ്വന്തമാക്കി. തുടർ തോൽവികളിൽ വിമർശനങ്ങൾ നേരിടുന്ന മുംബൈക്ക് ഈ വിജയം വലിയ ആശ്വാസമാണ്. 39 റൺസ് എടുത്ത റൊമാരിയോ ഷപ്പാട് ആണ് മാൻ ഓഫ് ദി മാച്ച്.പക്ഷേ 49 റൺസ് എടുത്ത് ടോപ്പ് സ്കോററായ രോഹിത് ശർമയും മുംബൈയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. ടീമിനെ വലക്കുന്ന വിവാദങ്ങൾ ഒന്നും തന്നെ ബാധിക്കാത്ത തരത്തിൽ ആയിട്ടായിരുന്നു അദ്ദേഹത്തിൻറെ ഇന്നിംഗ്സ്.താൻ എത്രത്തോളം ടീമിൽ റിലാക്സ് ആണെന്ന് തെളിയിക്കുന്ന ചില രസകരമായ വീഡിയോകൾ ആണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ഡൽഹിക്ക് എതിരായ മത്സരത്തിനുശേഷം രോഹിത് ശർമ ചില മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ അനുകരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, സഹീർ ഖാൻ തുടങ്ങിയ കാര്യങ്ങളെയാണ് രോഹിത് ശർമ വീഡിയോയിൽ അനുകരിക്കുന്നത്. ട്രെൻഡിങ്ങിൽ കുതിച്ചു കൊണ്ടിരിക്കുന്ന വൈറലായ ആ വീഡിയോ ഇതാ.

Categories
Uncategorized

അടി പ്രതീക്ഷിച്ച് കളികാണാൻ എത്തിയവർക്ക് തെറ്റി. ധോണിയും ഗംഭീറും ഗ്രൗണ്ടിൽ കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത് എന്ത്. വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയെ 7 വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ പോയിൻറ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഇതുവരെ തോൽവി അറിയാതെ മുന്നേറിയ കൊൽക്കത്തക്കും ടീം കോച്ച് ഗൗതം ഗംഭീറിനും ഈ തോൽവി ക്ഷീണമായി. കാരണം ചെന്നൈയുടെ “തല”യായ ധോണിയുടെ സ്ഥിരം വിമർശകനാണ് ഗംഭീർ. 2011 ലെ ഇന്ത്യൻ ചാമ്പ്യന്മാരായ ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയിരുന്നു ധോണി. എന്നാൽ ഫൈനലിലെ ടോപ് സ്കോററായ തന്നെയും ഫൈനലിൽ മികച്ച ഓൾ റൗണ്ട് പ്രകടനം കാഴ്ചവച്ച യുവരാജ് സിംഗിനെയും മാൻ ഓഫ് ദി മാച്ചിന് പരിഗണിക്കാത്തതിന് ഗംഭീർ അന്നേ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മാത്രമല്ല 2011 ലോകകപ്പ് വിജയം ഒരു ടീം വിജയമാണെന്നും പക്ഷേ എല്ലാവരും ധോണിയെ മാത്രമാണ് പ്രശംസിക്കുന്നതും എന്നും ഗംഭീർ പറഞ്ഞിരുന്നു.

താരങ്ങൾ തമ്മിലുള്ള ഈ ശീത സമരത്തിന് ഇടയിലാണ് ഇന്നലെ ചെന്നൈ-കൊൽക്കത്ത മത്സരം നടന്നിരുന്നത്. ഗ്രൗണ്ടിന് പുറത്തുള്ള പോർവിളികൾ ഗ്രൗണ്ടിലും കാണാം എന്ന് കരുതിയ ആരാധകർക്ക് പക്ഷേ നിരാശയാണ് ഇരുവരും സമ്മാനിച്ചത്. ഇന്നിംഗ്സ് ഇടവേളയിൽ ഗംഭീരം ധോണിയും പരസ്പരം കുശലം പറയുകയും ചിരിച്ച് സംസാരിക്കുകയും ചെയ്യുന്ന വീഡിയോകൾ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഏതായാലും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ തണുക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. ധോണിയും ഗംഭീറും ഗ്രൗണ്ടിൽ വെച്ച് കണ്ടപ്പോൾ ഉണ്ടായ ആ സംഭവങ്ങളുടെ വീഡിയോ ഇതാ

Categories
Uncategorized

ഫാൻസിനെ പറ്റിച്ചു ജാഡേജ,ധോണിക്ക് മുന്നേ ഇറങ്ങാൻ ശ്രമിച്ച് തിരിച്ചു പോയി ജഡേജ, രസകരമായ നിമിഷം ;വീഡിയോ കാണാം

ഐപിഎൽ ക്രിക്കറ്റിൽ കോൽക്കത്തയെ ഏഴ് വിക്കറ്റിന് തകർത്തു ചെന്നൈ വിജയവഴിയിൽ തിരിച്ചെത്തി. ഇതോടെ അഞ്ചു കളികളിൽ നിന്നും മൂന്നു ജയവും രണ്ടു തോൽവിയുമായി ചെന്നൈ പോയിൻറ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്തി.നാലു ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് എടുത്ത രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദി മാച്ച്.ജഡേജയുടെ മാച്ച് വിന്നിങ് ബോളിംഗ് പ്രകടനത്തിനു പുറമേ അദ്ദേഹം കാണിച്ച രസകരമായ ഒരു സംഭവവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നു.

പതിനെട്ടാമതെ ഓവറിൽ ശിവം ദുബെ ഔട്ട് ആയപ്പോൾ ധോണിക്കു മുന്നേ ജഡേജ ഡ്രസ്സിംഗ് റൂമിൽ നിന്നും ബാറ്റിംഗിന് ഇറങ്ങുകയും പക്ഷേ അതേ സ്പീഡിൽ തന്നെ യൂ ടേൺ അടിച്ചു തിരികെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. ഇതുകൊണ്ട് ധോണിയുടെ വരവും കാത്ത് ഇരുന്ന ആരാധകർ ഒരു നിമിഷം സ്തംഭിക്കുകയും പക്ഷേ ജഡേജ മടങ്ങി പോയതിനുശേഷം ധോണി ഇറങ്ങുന്നത് കണ്ടപ്പോൾ ആശ്വസിക്കുകയും ചെയ്തു. ഇതെല്ലാം ജഡേജയുടെ ഒരു തമാശയായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ എല്ലാവരും ചിരിക്കുന്നതും വൈറലായ ആ വീഡിയോയിൽ കാണാം.രസകരമായ ആ വീഡിയോ ഇതാ

Categories
Uncategorized

റസ്സലിന്റെ ചെവി വരെ പൊത്തി വെക്കേണ്ട അവസ്ഥ, ഇത് പോലെ ഒരു എൻട്രി ഇനി ഒരിക്കലും ഉണ്ടാവില്ല ;ധോണിയുടെ എൻട്രി വീഡിയോ കാണാം

ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് വീണ്ടും വിജയ വഴിയിൽ. കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റ ചെന്നൈ ഇന്നലെ ഇതുവരെ തോൽവി അറിയാത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി. കൊൽക്കത്ത ഉയർത്തിയ 138 എന്ന സ്കോർ ചെന്നൈ 17.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ചെന്നൈ ക്യാപ്റ്റൻ ഗൈക്ക്വാദും മുൻ ക്യാപ്റ്റൻ ചെന്നയുടെ സ്വന്തം തല എം എസ് ധോണിയും ആയിരുന്നു കളി അവസാനിക്കുമ്പോൾ ക്രീസിൽ.

എന്നാൽ ഇപ്പോൾ ധോണി ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ചെപ്പോക്കിൽ ഉണ്ടായ ആരവമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ശിവം ദുബ പുറത്തായപ്പോൾ ബാറ്റിംഗിന് ഇറങ്ങിയ ധോണിയെ വൻ ഹർഷാരത്തോടെയാണ് കാണികൾ എതിരേറ്റത്. ഈ സമയം ഔട്ട് ഫീൽഡിൽ ഫീൽഡ് ചെയ്യുകയായിരുന്ന ആന്ദ്രേ റസ്സലിന് ശബ്ദം കാരണം തൻറെ ചെവി വരെ പൊത്തി പിടിക്കേണ്ടി വന്നു. താരം ചെവി പൊത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ധോണിയുടെ മാസ്സ് എൻട്രിയും അതിന് കിട്ടിയ വരവേൽപ്പും ഉള്ള വൈറലായ ആ വീഡിയോ ഇതാ

Categories
Uncategorized

സഞ്ജു ഔട്ട് അല്ല. സഞ്ജുവിനെ അമ്പയർമാർ ചതിച്ചോ? വിവാദം കത്തുന്നു. വിവാദമായ ആ വീഡിയോ ഇതാ

ഐപിഎൽ ക്രിക്കറ്റിൽ ബാംഗ്ലൂരിനെതിരെ തകർപ്പൻ വിജയം നേടിയ രാജസ്ഥാൻ റോയൽസ് പോയിൻറ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് എത്തി. ബാംഗ്ലൂരിൻ്റെ 184 പിന്തുടർന്ന രാജസ്ഥാൻ ഇന്നിംഗ്സിന്റെ ആദ്യഘട്ടത്തിൽ പതറിയെങ്കിലും പിന്നീട് വന്ന ബട്‌ലർ – സഞ്ജു സാംസൺ കൂട്ടുകെട്ട് ടീമിനെ കരകയറ്റുകയായിരുന്നു. പതിനഞ്ചാമത്തെ ഓവറിൽ 69 റൺസ് എടുത്ത സഞ്ജു പുറത്താവുമ്പോൾ ടീം ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു.

എന്നാൽ സഞ്ജുവിന്റെ പുറത്താകലിനെ പറ്റിയാണ് ഇപ്പോൾ വിവാദം ഉയർന്നുവരുന്നത്. മുഹമ്മദ് സിറാജിന്റെ പന്തിൽ ബൗണ്ടറി ലൈനിന് അടുത്ത് വച്ച് യശ് ദയാൽ പിടിച്ചായിരുന്നു സഞ്ജു ഔട്ട് ആയത്. പക്ഷേ ഈ സമയത്ത് ദയാലിന്റെ കാൽ ബൗണ്ടറി ലൈനിൽ തൊട്ടിരുന്നു എന്നും അതുപോലെ ബൗണ്ടറി ലൈൻ ഇളകിയിരുന്നു എന്നും ഒരുപറ്റം ആരാധകർ ഇപ്പോൾ പറയുന്നു.പക്ഷേ ഇത് ആ സമയത്ത് കാര്യമായി എടുക്കാത്ത സഞ്ജു അപ്പീലിനും പോയില്ല. അമ്പയർമാരും കൂടുതൽ റിപ്ലൈകൾ ആവശ്യപ്പെട്ടില്ല. സാധാരണ ഒരു ബൗണ്ടറി പോലും പലപ്രാവശ്യം റിപ്ലൈ കാണിക്കുന്ന ടിവി ചാനലിലും ഇതിൻറെ അധികം ദൃശ്യങ്ങൾ കാട്ടിയില്ല. ഏതായാലും സഞ്ജുവിനെ ഐപിഎൽ അധികൃതരും അമ്പയർമാരും ചതിച്ചു എന്ന രീതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ സംഭവത്തെ കാണുന്നത്.സഞ്ജു ഔട്ട് ആയ വിവാദമായ ആ വീഡിയോ ഇതാ

Categories
Uncategorized

വിന്റജ് ബുമ്ര യോർക്കർ, ഉത്തരമില്ലാത്തെ ഷാ, വീഡിയോ ഇതാ..

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17 മത്തെ സീസണിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്. ടോസ് നേടിയ ഡൽഹി നായകൻ പന്ത് ബൗളിംഗ് തിരഞ്ഞെടുത്തു.20 ഓവറിൽ മുംബൈ 234 റൺസ് സ്വന്തമാക്കി.49 റൺസ് നേടിയ രോഹിത്തായിരുന്നു മുംബൈ ടോപ് സ്കോറർ.

235 റൺസ് പിന്തുടരാൻ ഇറങ്ങിയ ഡൽഹിക്ക് വാർണറിനെ തുടക്കത്തിലേ നഷ്ടമായി. എന്നാൽ പോരേലിനെ കൂട്ടുപിടിച്ചു ഷാ ഡൽഹി ഇന്നിങ്‌സ് മുന്നോട്ടേക്ക് നയിച്ചു. മുംബൈ ബ്രേക്ക്‌ത്രൂക്ക് വേണ്ടി ബുമ്രക്ക് പന്ത് നൽകി.

ബുമ്രയുടെ ഓവറിലെ ആദ്യത്തെ രണ്ട് പന്തുകളിൽ രണ്ട് സിംഗിൾ.അടുത്ത പന്ത് ഡോട്ട്. നാലാമത്തെ പന്ത് പോരേൽ സിംഗിൾ ഇടുന്നു. അഞ്ചാമത്തെ പന്ത് ഷാ ക്രീസിൽ.ഒരു ടിപ്പിക്കൽ ബുമ്ര യോർക്കർ. ഷാ ക്ലീൻ ബൗളേഡ്.40 പന്തിൽ 66 റൺസുമായി ഷാ മടങ്ങി.