ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ ഫൈനൽ മത്സരത്തിൽ ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസും ഇർഫാൻ പത്താൻ നയിക്കുന്ന ഭിൽവാര കിംഗ്‌സും ഏറ്റുമുട്ടുകയാണ്, ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്, മത്സരത്തിൽ ടോസ് നേടിയ ഭിൽവാര കിംഗ്സ് ക്യാപ്റ്റൻ ഇർഫാൻ പത്താൻ ഇന്ത്യ ക്യാപിറ്റൽസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
തകർച്ചയോടെ ആയിരുന്നു ഇന്ത്യ ക്യാപിറ്റൽസിന്റെ ഇന്നിങ്ങ്സ് തുടങ്ങിയത്, ഓപ്പണർമാരായ ഗൗതം ഗംഭീറിനെയും (8) ഡ്വയിൻ സ്മിത്തിനെയും(3) മോണ്ടി പനേസർ വീഴ്ത്തി, പിന്നാലെ മികച്ച ഫോമിൽ ഉള്ള ഹാമിൽടൺ മസകാഡ്സയെയും (1) വിക്കറ്റ് കീപ്പർ ദിനേശ് രാംദിനെയും (0) രാഹുൽ ശർമ വീഴ്ത്തിയതോടെ 21/4 എന്ന നിലയിൽ തകർച്ചയെ നേരിട്ടു ഇന്ത്യ ക്യാപിറ്റൽസ്, എന്നാൽ പിന്നീട് ക്രീസിൽ ഒത്തു ചേർന്ന റോസ് ടെയ്ലറും(82) മിച്ചൽ ജോൺസണും(62) ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റി, അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 126 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തിക്കൊണ്ട് ടീമിനെ തകർച്ചയിൽ നിന്ന് കര കയറ്റി, അവസാന ഓവറുകളിൽ തകർത്തടിച്ച ആഷ്ലി നേഴ്സിന്റെ (42*) ഇന്നിങ്ങ്സ് കൂടെ ആയപ്പോൾ നിശ്ചിത 20 ഓവറിൽ 211/7 എന്ന കൂറ്റൻ സ്കോർ നേടാനായി ഇന്ത്യ ക്യാപിറ്റൽസിന്.
എന്നാൽ ഇന്നത്തെ മത്സരത്തിൽ ഏറെ ശ്രദ്ധേയമായത് യൂസഫ് പത്താന്റെയും മിച്ചൽ ജോൺസന്റെയും ദേഷ്യവും പരിഭവങ്ങളും മറന്നുള്ള കെട്ടിപ്പിടുത്തവും സൗഹൃദം പങ്ക് വെക്കലും ആയിരുന്നു, കഴിഞ്ഞ ഞായറാഴ്ച ഇതേ ടീമുകൾ ക്വാളിഫയർ മത്സരത്തിൽ ഏറ്റു മുട്ടിയപ്പോൾ യൂസഫ് പത്താനും മിച്ചൽ ജോൺസനും തമ്മിൽ ചൂടേറിയ വാക്ക് തർക്കവും പിന്നീട് അത് ഉന്തും തള്ളിലും വരെ എത്തിയിരുന്നു, അമ്പയറും ടീം അംഗങ്ങളും ഇടപെട്ടാണ് ഇരുവരെയും പിടിച്ച് മാറ്റിയത്.
വിഡിയോ :