Categories
Cricket Video

ഇതെന്താ WWE ആണോ? ഗ്രൗണ്ടിൽ ഏറ്റുമുട്ടി റായിഡുവും ജാക്സണും ,അവസാനം അമ്പയർ ഇടപെട്ടു ; വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റിന് നാണക്കേടായി ഗ്രൗണ്ടിൽ ഏറ്റുമുട്ടി ഷേൽഡൻ ജാക്സണും അമ്പാട്ടി റായിഡുവും. ഇന്ന് നടന്ന സയീദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ വെച്ചായിരുന്നു സംഭവം. ഇന്ത്യയിലെ അന്തർ സംസ്ഥാന ട്വന്റി ട്വന്റി ടൂർണമെന്റാണ് ഇത്. ചൊവ്വാഴ്ചയാണ് ടൂർണമെന്റിന് തുടക്കമായത്.

ഇതിൽ ബറോഡ ടീമിന്റെ നായകനാണ് അമ്പാട്ടി റായിഡു. സൗരാഷ്ട്ര ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ് ജാക്സൺ. മത്സരത്തിൽ സൗരാഷ്ട്ര ടീമിന്റെ ബാറ്റിങ്ങിന് ഇടയിൽ ആയിരുന്നു സംഭവം നടന്നത്. ലുക്‌മാൻ മേരിവാല എറിഞ്ഞ ഒൻപതാം ഓവറിന്റെ രണ്ടാം പന്തിനു ശേഷം കവർ ഫീൽഡിൽ ഉണ്ടായിരുന്ന അമ്പാട്ടി റായിഡു ബാറ്റ് ചെയ്യുകയായിരുന്ന ജാക്സനോട്‌ എന്തോ പറഞ്ഞതിലൂടെയാണ് ഇതിന്റെ തുടക്കം.

ജാക്സണും വിട്ടുകൊടുക്കാതെ തിരിച്ചും മറുപടി നൽകിയതോടെ രംഗം ചൂടെറിയതായി മാറി. ഇരു താരങ്ങളും പരസ്പരം കൈചൂണ്ടി നടന്നടുത്തതോടെ കയ്യാങ്കളിയുടെ വക്കിൽ എത്തിയെങ്കിലും അമ്പയർമാർ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റാൻ തുടങ്ങി. അപ്പോഴേക്കും ബറോഡ ടീമിലെ സഹതാരവും മുൻ നായകനുമായ ക്രുണൽ പാണ്ഡ്യ കുതിച്ചെത്തി റായിഡുവിനേ അവിടെനിന്ന് നീക്കുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു.

അതിനുശേഷം അമ്പയർമാർ റായിഡുവിനെ ഒറ്റക്ക് വിളിച്ച് നിർത്തി താക്കീത് നൽകുകയും ചെയ്തു. ഈ സംഭവം നടക്കാനുള്ള കാരണം വ്യക്തമല്ല. റായിഡു ജാക്സണെ എന്തോ സ്ലേഡ്ജ് ചെയ്യാൻ ശ്രമിച്ചതാണ് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സംഭവത്തിന് ശേഷം തന്റെ ശാന്തത നഷ്ടപ്പെട്ട ജാക്സൺ രണ്ട് പന്തുകൾക്ക് ശേഷം അതേ ഓവറിൽ വൻ ഷോട്ടിന് ശ്രമിച്ച് ക്ലീൻ ബോൾഡ് ആയി പുറത്തായി.

https://twitter.com/cricketfanvideo/status/1580112537265541121?t=RprsxrFVgNrhXTk7-bT74w&s=19

എങ്കിലും സൗരാഷ്ട്ര ടീം തന്നെ മത്സരത്തിൽ വിജയം നേടി. ബറോഡ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ അവർ മറികടന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡ നിശ്ചിത ഇരുപത് ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. 60 റൺസ് എടുത്ത മിടേഷ് പട്ടേലിന്റെയും 51 റൺസ് എടുത്ത സോളങ്കിയുടെയും മികവിലാണ് അവർ ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. ബറോഡ നായകൻ അമ്പാട്ടി റായിഡു സൗരാഷ്ട്ര നായകൻ ജയദേവ് ഉണദ്കട്ടിന്റെ പന്തിൽ ഗോൾഡൺ ഡക്ക് ആയി പുറത്തായി. മറുപടി ബാറ്റിങ്ങിൽ 97 റൺസ് എടുത്ത സമർത്ത് വ്യാസിന്റെ ഒറ്റയാൾ പോരാട്ടമാണ് അവരെ വിജയത്തിൽ എത്തിച്ചത്.

https://twitter.com/12th_khiladi/status/1580167395393810438?t=YAbfMVJb1pQ99e-PJmwXHw&s=19

Leave a Reply

Your email address will not be published. Required fields are marked *