ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നു, ആദ്യ 2 മത്സരങ്ങളും ജയിച്ച് ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പര ജയിച്ചതിനാൽ ഈ മത്സരത്തിന് വലിയ പ്രസക്തി ഉണ്ടായിരുന്നില്ല, ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലാണ് മത്സരം അരങ്ങേറിയത്.
മത്സരത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ജോസ് ബട്ട്ലർ 65* അർധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ മഴ കാരണം 12 ഓവർ ആയി വെട്ടിച്ചുരുക്കിയ മത്സരത്തിൽ 112/2 എന്ന കൂറ്റൻ ടോട്ടൽ ഇംഗ്ലണ്ടിന് നേടാനായി,
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് ക്രിസ് വോക്ക്സ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഫിഞ്ചിനെയും, മിച്ചൽ മാർഷിനെയും റൺ എടുക്കുന്നതിന് മുമ്പ് നഷ്ടമായി, പിന്നാലെ 8 റൺസ് എടുത്ത മാക്സ് വെല്ലിനെയും വോക്ക്സ് മടക്കി അയച്ചപ്പോൾ 17/3 എന്ന നിലയിൽ ആയി ഓസീസ്, അപ്പോഴേക്കും മഴ വില്ലനായി വീണ്ടും എത്തി, ഇതോടെ അമ്പയർമാർ മത്സരം ഉപേക്ഷിക്കുന്നതായി അറിയിക്കുകയായിരുന്നു.
മത്സരത്തിൽ കമന്ററി ബോക്സിൽ ഉണ്ടായിരുന്ന ഓസ്ട്രേലിയൻ സ്പിൻ ബോളർ നതാൻ ലിയോണിന്റെ ഒരു പ്രവചനവും അടുത്ത ബോളിൽ തന്നെ അത് അക്ഷരംപ്രതി ശരിയായതുമാണ് ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്, രണ്ടാം ഓവർ ചെയ്യാനെത്തിയ ഹേസിൽവുഡിന്റെ രണ്ടാമത്തെ ബോളിന് മുമ്പായി ലിയോൺ പറഞ്ഞു “ഈ പന്ത് ഹേസിൽവുഡിന് ഔട്ട് സൈഡ് എഡ്ജ് കിട്ടും” ലിയോൺ പറഞ്ഞ പോലെ തന്നെ തൊട്ടടുത്ത ബോളിൽ അങ്ങനെ സംഭവിക്കുകയും ചെയ്തു അലക്സ് ഹെയിൽസിന്റെ ബാറ്റിൽ തട്ടിയ പന്ത് സ്ലിപ്പിൽ ഫിഞ്ച് അനായാസം കൈയിലൊതുക്കി.
വീഡിയോ :