Categories
Latest News

ശ്രീലങ്കയെ ചാരമാക്കി ടി20 ലോകക്കപ്പിൽ വമ്പൻ തുടക്കവുമായി നമീബിയ

വമ്പന്മാരായ ഇന്ത്യയെയും പാകിസ്ഥാനെയും തകർത്ത് ഏഷ്യാക്കപ്പ് സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ടി20 ലോകക്കപ്പിൽ എത്തിയ ശ്രീലങ്കയെ ചാരമാക്കി നമീബിയ. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 163 റൺസ് നേടുകയായിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്കയെ 108 റൺസിൽ ഓൾ ഔട്ടാക്കി ജയം സ്വന്തമാക്കുകയായിരുന്നു. 55  റൺസിന്റെ കൂറ്റൻ ജയമാണ് നേടിയത്.

164 വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്, നാലോവർ അവസാനിച്ചപ്പോഴേക്കും 21 റൺസിൽ 3 വിക്കറ്റ് വീണിരുന്നു.  പാതും നിസ്സങ്ക (9), മെന്റിസ് (6), ഗുണതിലക (0). നാലാം ഓവറിൽ തുടർച്ചയായി 2 വിക്കറ്റ് വീഴ്ത്തിയ ഷികോങ്കോയാണ് മുന്നേറ്റം സമ്മാനിച്ചത്. പിന്നാലെ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണത്‌ ശ്രീലങ്കയ്ക്ക് തിരിച്ചുവരവ് ദുഷ്കരമാക്കി.

ശ്രീലങ്കയുടെ തകർച്ചകളിൽ രക്ഷകനായി മാറാറുള്ള രജപക്‌സെ ഇത്തവണ 20 റൺസ് നേടി മടങ്ങി. ക്യാപ്റ്റൻ ശനകയും പോരാട്ട ശ്രമം നടത്തിയെങ്കിലും 23 പന്തിൽ 29 റൺസ് നേടി മടങ്ങി. നമീബിയയ്ക്ക് വേണ്ടി ഷോൾട്സ്, ഷികോങ്കോ, ഫ്രൈയ്ലിങ്ക്, എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

നേരെത്തെ ബാറ്റിങ്ങിൽ നമീബിയയ്ക്ക് വേണ്ടി ഫ്രൈയ്ലിങ്ക് (28 പന്തിൽ 44 റൺസ്), സ്‌മിട് (16 പന്തിൽ 31*) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അവസാന 3 ഓവറിൽ ഇരുവരും 47 റൺസാണ് അടിച്ചു കൂട്ടിയത്. 17 ഓവറിൽ 116 റൺസ് മാത്രം ഉണ്ടായിരുന്ന നമീബിയയെ സ്‌മിടും, ഫ്രൈയ്ലിങ്കും ചേർന്ന് 163ൽ എത്തിക്കുകയായിരുന്നു. 18ആം ഓവറിൽ 16 റൺസും, 19ആം ഓവറിൽ 18 റൺസും അവസാന ഓവറിൽ 13 റൺസുമാണ്.

Leave a Reply

Your email address will not be published. Required fields are marked *