ട്വന്റി-20 ലോകകപ്പിനായി ഓസ്ട്രേലിയയിൽ ആണ് ഇന്ത്യൻ ടീം ഇപ്പോൾ, ഒക്ടോബർ 23 ഞായറാഴ്ച മെൽബണിൽ പാകിസ്താനെതിരെ ആണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക, അതിന് മുമ്പ് ഓസ്ട്രേലിയക്കെതിരെയും ന്യൂസിലാൻഡിനെതിരെയും ഇന്ത്യ പരിശീലന മത്സരങ്ങൾ കളിക്കുന്നുണ്ട്.
ഓസ്ട്രേലിയക്കെതിരെതിരായ ആദ്യ പരിശീലന മത്സരത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു, ഓപ്പണർ കെ.എൽ രാഹുൽ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്, തുടക്കത്തിൽ തന്നെ ഓസ്ട്രേലിയൻ ബോളർമാരെ ആക്രമിച്ച് കളിച്ച് അതി വേഗത്തിൽ റൺ സ്കോർ ചെയ്തു രാഹുൽ, 33 ബോളിൽ 6 ഫോറും 3 സിക്സും അടക്കമാണ് താരം 57 റൺസ് നേടിയത്, പിന്നീട് തുടരെ വിക്കറ്റുകൾ പെട്ടന്ന് വീണെങ്കിലും സൂര്യകുമാർ യാദവ് കത്തിക്കയറിയതോടെ ഇന്ത്യൻ ഇന്നിങ്ങ്സ് വീണ്ടും ടോപ് ഗിയറിലേക്ക് മാറി, 33 ബോളിൽ അർധ സെഞ്ച്വറിയുമായി സൂര്യകുമാർ ഇന്ത്യയെ മുന്നോട്ട് നയിച്ചപ്പോൾ നിശ്ചിത 20 ഓവറിൽ 186/7 എന്ന മികച്ച സ്കോറിൽ എത്താനായി ഇന്ത്യക്ക്.
ലോകകപ്പ് നേടാൻ കടുത്ത പരിശീലനത്തിലാണ് ഇന്ത്യൻ താരങ്ങൾ എല്ലാവരും, എന്നാൽ കഴിഞ്ഞ ദിവസം നെറ്റ്സിൽ പരിശീലനം നടത്തുന്ന വിരാട് കോഹ്ലിയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി, നെറ്റ്സിൽ പരിശീലനം നടത്തുന്ന കോഹ്ലിയോട് സ്റ്റാഫ് മെമ്പർമാരിൽ ഒരാൾ കോഹ്ലിയോട് നിങ്ങളുടെ സമയം കഴിഞ്ഞിരിക്കുന്നു എന്ന് പറയുന്നതും അതിന് മറുപടിയായി കോഹ്ലി ഹൂഡ വരട്ടെ എന്നും എന്നിട്ട് താൻ പരിശീലനം നിർത്താം എന്നും മറുപടി നൽകുകയുമായിരുന്നു, ക്രിക്കറ്റിനോടുള്ള കോഹ്ലിയുടെ അഭിനിവേശവും എത്ര നേരം വേണമെങ്കിലും പരിശീലനം നേടാനുമുള്ള താരത്തിന്റെ ഈ കഠിനധ്വാനവുമാണ് കോഹ്ലിയെ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആക്കി മാറ്റിയത് എന്നതിന് ഉത്തമ ഉദാഹരനമാണ് ഈ സംഭവം.
വിഡിയോ :