Categories
Latest News

W, W, W, W..!! ഓസ്‌ട്രേലിയയെ ചാരമാക്കി ഷമിയുടെ തീ പാറും ഓവർ ; വീഡിയോ കാണാം

ഓസ്‌ട്രേലിയയ്ക്കെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 187 വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് 180 റൺസ് മാത്രമാണ് നേടാനായത്. അവസാന 2 ഓവറിൽ ജയിക്കാൻ 16 റൺസ് വേണമെന്ന ഘട്ടത്തിൽ നിന്നാണ് ഇന്ത്യ 6 റൺസിന്റെ ജയം നേടിയത്. 18 ഓവർ അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയ 171/4 എന്ന നിലയിലായിരുന്നു. 19ആം ഓവർ എറിഞ്ഞ ഹർഷൽ പട്ടേൽ ആദ്യ 2 പന്തിൽ ഫിഞ്ചിനെയും ടിം ഡേവിഡിനെ പുറത്താക്കി ഇന്ത്യയ്ക്ക് മുന്നേറ്റം നൽകി.

കൊഹ്‌ലിയുടെ കിടിലൻ ത്രോയിൽ ടിം ഡേവിഡ് റൺഔട്ട് ആവുകയായിരുന്നു.
ആ ഓവറിൽ ഹർഷൽ പട്ടേൽ 5 റൺസ് മാത്രമാണ് നൽകിയത്. പിന്നാലെ അവസാന ഓവർ എറിഞ്ഞ ഷമി ഏവരെയും ഞെട്ടിച്ച് തുടർച്ചയായി വിക്കറ്റ് വീഴ്ത്തിഓസ്‌ട്രേലിയയെ ഓൾ ഔട്ടാക്കി. 19ആം ഓവറിലെ മൂന്നാം പന്തിലാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. കമ്മിൻസിനെ വിരാട് കോഹ്ലിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

പിന്നാലെ ക്രീസിൽ എത്തിയ അഗറിനെ റൺഔട്ടിൽ കുടുക്കി.അവസാന 2 പേരെയും ബൗൾഡ് ആക്കി മടക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഷമി 3 വിക്കറ്റും, ഭുവനേശ്വർ കുമാർ 2 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഫിഞ്ച് 54 പന്തിൽ 76 റൺസ് നേടി. 18 പന്തിൽ 35 റൺസ് നേടിയ മിച്ചൽ മാർഷും ഓപ്പണിങ്ങിൽ മികച്ച് നിന്നു.

U

ഫിഫ്റ്റി നേടിയ ഓപ്പണർ രാഹുലിന്റെയും (33 പന്തിൽ 57), സൂര്യകുമാർ യാദവിന്റെയും (33 പന്തിൽ 50) ഇന്നിംഗ്‌സാണ് ഗാബയിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിൽ രാഹുലും രോഹിതുമാണ് എത്തിയത്. രോഹിത് ഒരറ്റത്ത് 1 റൺസുമായി നിൽക്കെ തന്നെ രാഹുൽ ഫിഫ്റ്റി പൂർത്തിയാക്കിയിരുന്നു. ഇന്ത്യൻ ഇന്നിംഗ്സ് 5.2 ഓവറിൽ നിൽക്കെ 27 പന്തിൽ നിന്നാണ് രാഹുൽ ഫിഫ്റ്റി പൂർത്തിയാക്കിയത്. എട്ടാം ഓവറിലെ മൂന്നാം പന്തിൽ രാഹുൽ മാക്സ്വെല്ലിന്റെ ഡെലിവറിയിൽ പുറത്താവുകയും ചെയ്തു.

തൊട്ടടുത്ത ഓവറിൽ രോഹിതും (14 പന്തിൽ 15) മടങ്ങി. ഇതോടെ ടീം സ്‌കോർ 80/2 എന്ന നിലയിലായി. പിന്നാലെ ഇന്ത്യൻ സ്‌കോർ 122ൽ എത്തിയപ്പോൾ 19 റൺസ് നേടിയ കോഹ്ലി സ്റ്റാർകിന്റെ ബൗണ്സറിൽ സിക്സിന് ശ്രമിച്ച് പുറത്തായി. ശേഷം ക്രീസിലെത്തിയ ഹർദിക് പാണ്ഡ്യ നിരാശപ്പെടുത്തി. 5 പന്തിൽ 2 റൺസ് നേടി മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *