ടി20 ലോകക്കപ്പിലെ ആദ്യ മത്സരത്തിനായി ഇറങ്ങി ഓസ്‌ട്രേലിയയും ന്യുസിലാൻഡും. മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ന്യുസിലാൻഡിനെ ബാറ്റിങ്ങിന് അയച്ചു. ഓപ്പണിങ്ങിൽ ന്യുസിലാൻഡിനായി എത്തിയ 23കാരൻ ഫിൻ അലനും കോണ്വെയും മികച്ച തുടക്കമാണ് നൽകിയത്. ഓസ്‌ട്രേലിയൻ ബൗളർമാരെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച അലൻ 16 പന്തിൽ 42 റൺസ് നേടിയാണ് മടങ്ങിയത്.
4.1 ഓവറിൽ ആദ്യ വിക്കറ്റ് പോകുമ്പോൾ ന്യുസിലാൻഡ് സ്‌കോർ ബോർഡിൽ ഇരുവരും 56 റൺസ് ചേർത്തിരുന്നു. 3 സിക്‌സും 5 ഫോറും ഉൾപ്പെടെയാണ് അലൻ 46 റൺസ് നേടിയത്. സ്റ്റാർക്ക് എറിഞ്ഞ ആദ്യ ഓവറിൽ 4,6,4 എന്നിങ്ങനെ 14 റൺസാണ് അടിച്ചു കൂട്ടിയത്.
പിന്നാലെ മൂന്നാം ഓവറിൽ കമ്മിൻസിനെതിരെ 16 റൺസും നേടി. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ ഹെസ്ൽവുഡിന്റെ യോർക്കറിൽ ബൗൾഡായാണ് മടങ്ങിയത്. മത്സരം 5 ഓവർ പിന്നിട്ടപ്പോൾ 1ന് 60 എന്ന നിലയിലാണ് ന്യുസിലാൻഡ്. മൂന്നാമനായി എത്തിയ ക്യാപ്റ്റൻ വില്യംസൻ 4 റൺസുമായി ക്രീസിലുണ്ട്. മറുവശത്ത് 9 പന്തിൽ 14 റൺസുമായി കൊണ്വേ.
പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ജോഷ് ഇന്‍ഗ്ലിസിന് പകരം തകർപ്പൻ ഫോമിലുള്ള ഓസ്ട്രേലിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അവസാനം കളിച്ച മൽസരങ്ങളിൽ തോൽവി മാത്രം അറിഞ്ഞ ഓസ്‌ട്രേലിയ ന്യുസിലാൻഡിനെ എങ്ങനെ നേരിടുമെന്ന് കാത്തിരുന്നു കാണാം.
ഇംഗ്ലണ്ടിനെതിരെ പരമ്ബര തോറ്റ ഓസ്ട്രേലിയ സന്നാഹമത്സരത്തില്‍ ഇന്ത്യയോടും തോറ്റിരുന്നു.
ഓസീസ് സ്‌ക്വാഡ്: ആഷ്‌ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), ജോഷ് ഹേസല്‍വുഡ്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്‌ല്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യൂ വെയ്‌ഡ്(വിക്കറ്റ് കീപ്പര്‍), ഡേവിഡ് വാര്‍ണര്‍.
ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടിം സൗത്തി, ഇഷ് സോഥി, മിച്ചല്‍ സാന്‍റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ്, ജിമ്മി നീഷാം, ഡാരില്‍ മിച്ചല്‍, ആദം മില്‍നെ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ലോക്കീ ഫെര്‍ഗൂസന്‍, ദേവോണ്‍ കോണ്‍വേ, മാര്‍ക് ചാപ്‌മാന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ട്രെന്‍റ് ബോള്‍ട്ട്, ഫിന്‍ അലന്‍.