അയർലൻഡിനെതിരായ മത്സരത്തിനിടെ ശ്രീലങ്കൻ സ്പിൻ ബൗളർ ഹസരങ്ക വിചിത്രമായ ആക്ഷനുമായി എത്തിയത് കമെന്റർമാരെയും ആരാധകരെ അമ്പരപ്പിച്ചിരുന്നു. അയർലൻഡ് ബാറ്റ് ചെയ്യുന്നതിനിടെ 16ആം ഓവറിലാണ് ഹസരങ്ക തന്റെ ബൗളിങ് ആക്ഷനിൽ മാറ്റം വരുത്തിയത്. റിലീസിങ് പോയിന്റ് ഏറെ താഴ്ത്തി കൊണ്ടായിരുന്നു ഹസരങ്കയുടെ പുതിയ ആക്ഷൻ. ഇത് കൈവരിക്കാൻ വിചിത്രമായ ബോഡി പൊസിഷനിലും നിൽക്കേണ്ടി വന്നു.
ഇതാദ്യമായല്ല ക്രിക്കറ്റിൽ ഇത്തരത്തിൽ ബൗളിങ് ആക്ഷൻ കാണുന്നത്. ഇന്ത്യൻ താരം കേദാർ ജാദവ് ഇത്തരത്തിൽ പന്തെറിഞ്ഞ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഐപിഎലിൽ രാജസ്ഥാൻ താരം റിയാൻ പരാഗും ഈ തന്ത്രം ഇടയ്ക്ക് പ്രയോഗിക്കാറുണ്ട്.
അതേസമയം മത്സരത്തിൽ ശ്രീലങ്ക 129 വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. 7 ഓവർ പിന്നിട്ടപ്പോൾ വിക്കറ്റ് നഷ്ട്ടപ്പെടാതെ 58 റൺസ് നേടിയിട്ടുണ്ട്. 21 പന്തിൽ 29 റൺസുമായി മെന്റിസും, ധനഞ്ജയയും ക്രീസിലുണ്ട്. ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ അയർലൻഡിന് ടെക്ടറും (42 പന്തിൽ 45) സ്റ്റിർലിങ്ങുമാണ് (25 പന്തിൽ 34) പൊരുതിയത്.
പവർ പ്ലേയിൽ വിക്കറ്റ് ഒന്നും നഷ്ട്ടപ്പെടാതെ 40 റൺസ് നേടിയിട്ടും, ലഭിച്ച ഭേദപ്പെട്ട തുടക്കം മികച്ച സ്കോറിലേക്ക് മാറ്റാൻ മധ്യനിര ബാറ്റർമാർക്ക് കഴിഞ്ഞില്ല.
ശ്രീലങ്കയ്ക്ക് വേണ്ടി തീക്ഷ്ണയും ഹസരങ്കയും 2 വിക്കറ്റ് വീതം വീഴ്ത്തി. ഫെർണാണ്ടോ, ലാഹിറു കുമാര, കരുനാരത്ന, ഡി സിൽവ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.