അവസാന ബോൾ വരെ ആവേശം അലയടിച്ച ഇന്ത്യ പാക് പോരാട്ടത്തിൽ ഇന്ത്യ 4 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു, മത്സരത്തിന് പിന്നാലെ ഇന്ത്യയെ ജയിപ്പിക്കാനായി അമ്പയർമാർ ഒത്തു കളിച്ചു എന്ന ആരോപണവുമായി പാക് മാധ്യമങ്ങളും ആരാധകരും രംഗത്തെത്തി.
മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ നാലാം ബോൾ കോഹ്ലി സിക്സ് അടിച്ചിരുന്നു ഹൈ ഫുൾ ടോസ് ആയതിനാൽ അമ്പയർ ഈ ബോൾ നോ ബോൾ വിളിച്ചിരുന്നു, എന്നാൽ കോഹ്ലി മുന്നോട്ട് ഇറങ്ങിയാണ് ഈ ബോൾ നേരിട്ടത് എന്നും അത് നോ ബോൾ അല്ലെന്നുമാണ് പാക് ആരാധകർ വാദിക്കുന്നത്,
ഫ്രീ ഹിറ്റ് ആയ അടുത്ത ബോളിൽ കോഹ്ലി ക്ലീൻ ബൗൾഡ് ആയെങ്കിലും വിക്കറ്റിന് പിറകിലേക്ക് പോയ ബോളിൽ ഇന്ത്യൻ താരങ്ങൾ 3 റൺസ് ഓടി എടുത്തിരുന്നു, എന്നാൽ ഫ്രീ ഹിറ്റ് ബോളിൽ ബൗൾഡ് ആയാൽ ആ ബോൾ ഡെഡ് ബോൾ ആകും എന്നുമാണ് പാക് ആരാധകർ പറയുന്നത്, എന്നാൽ ഫ്രീ ഹിറ്റ് ബോളിൽ ബാറ്റിൽ കൊണ്ടിട്ടാണ് വിക്കറ്റിന് കൊണ്ടതെങ്കിൽ ആ റൺ ബാറ്ററുടെ അക്കൗണ്ടിലേക്ക് ചേർക്കും ബാറ്റിൽ കൊണ്ടില്ലെങ്കിൽ അത് ടീമിന്റെ എക്സ്ട്രാസിലേക്ക് ചേർക്കും എന്നാണ് ക്രിക്കറ്റ് നിയമ വിദഗ്ധർ പറയുന്നത്.
ഈ സംഭവത്തിൽ ഐ.സി.സി യെ ബഹിഷ്കരിക്കുക എന്ന ആഹ്വാനവുമായി പാക് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്, എന്നാൽ ഈ വിവാദങ്ങളോട് പ്രതികരിക്കാൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം തയ്യാറായില്ല, മാന്യമായ രീതിയിൽ തോൽവിയെ അംഗീകരിക്കുന്നു എന്നാണ് മത്സര ശേഷം ബാബർ പ്രതികരിച്ചത്, മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗും അമ്പയർമാർക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.