ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു, നിലവിൽ 2-1 എന്ന നിലയിൽ ഇന്ത്യയാണ് പരമ്പരയിൽ മുന്നിൽ, അവസാന മത്സരം ജയിക്കുകയോ സമനിലയിൽ കലാശിക്കുകയോ ചെയ്‌താൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം, മൂന്നാം ടെസ്റ്റ് കളിച്ച ടീമിനെ ഓസ്ട്രേലിയ നില നിർത്തിയപ്പോൾ, ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്, മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചപ്പോൾ മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തി, അഹമ്മദാബാദിലാണ് അവസാന ടെസ്റ്റ് നടക്കുന്നത്.
മത്സരത്തിലെ ഉമേഷ് യാദവ് എറിഞ്ഞ ആറാം ഓവറിൽ ട്രാവിസ് ഹെഡിനെ പുറത്താക്കാനുള്ള അവസരം വിക്കറ്റ് കീപ്പർ കെ.എസ് ഭരത് കളഞ്ഞു കുളിച്ചു, നിസാരമായ ക്യാച്ച് താരം നിലത്തിട്ടു, പരമ്പരയിൽ ബാറ്റർ എന്ന നിലയിലും വിക്കറ്റ് കീപ്പർ എന്ന നിലയിലും അമ്പേ പരാജയമായിരുന്നു കെ.എസ് ഭരത്തിന്റെ പ്രകടനം, 5 ഇന്നിങ്സുകളിൽ നിന്നായി 14.25 അവറേജിൽ 57 റൺസ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്, ആദ്യ 3 മത്സരങ്ങളിലും പരാജയപ്പെട്ട കെ.എസ് ഭരത്തിന് പകരം പരിമിത ഓവർ ക്രിക്കറ്റിൽ നിലവിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇഷാൻ കിഷന് അവസാന മത്സരത്തിൽ അവസരം നൽകാമായിരുന്നു, റിഷഭ് പന്തിന്റെ അഭാവത്തിൽ പന്തിനെ പോലെ ആക്രമിച്ച് കളിക്കുന്ന ഇഷാൻ കിഷൻ പ്ലെയിങ് ഇലവനിൽ വന്നിരുന്നെങ്കിൽ അത് ഇന്ത്യക്ക് മുതൽക്കൂട്ടായേനെ.
Written By: അഖിൽ. വി.പി. വള്ളിക്കാട്.
വീഡിയോ :