ക്രിക്കറ്റിൽ പല തരത്തിലുള്ള പുറത്താക്കൽ നമ്മൾ കണ്ടിട്ടിട്ടുണ്ട്.മങ്കാദിങ് ഇത്തരത്തിൽ ബാറ്റസ്മാൻ പുറത്താക്കാൻ ബൗളേർമാർ ഉപോയഗിക്കുന്ന ഒരു രീതിയാണ്. കഴിഞ്ഞ കുറെ കാലങ്ങളായി ഇതിന്റെ പേരിൽ വിവാദങ്ങൾ നടക്കുന്നതായി നമുക്ക് അറിയാം.കഴിഞ്ഞ വർഷം ഇന്ത്യ ഇംഗ്ലണ്ട് വനിതാ പരമ്പരയും ഇന്ത്യൻ വനിതാ അണ്ടർ -19 ടീമും മങ്കാദിങ് വഴി ബാറ്റസ്മാന്മാരെ പുറത്താക്കിയത് കൊണ്ട് വിവാദത്തിൽ ഏർപ്പെട്ടതാണ്.ഐ പി എല്ലിൽ അശ്വിൻ ഇതേ രീതി പിന്തുടരുന്നത് നാം കണ്ടിട്ടുള്ളതാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടി മങ്കാടിങ്ങിന് ശ്രമിച്ചിരിക്കുകയാണ് അശ്വിൻ. പഞ്ചാബ് കിങ്‌സ് രാജസ്ഥാൻ റോയൽസ് മത്സരത്തിലാണ് സംഭവം. പഞ്ചാബിന് വേണ്ടി നോൺ സ്ട്രൈക്ക് എൻഡിൽ പഞ്ചാബ് നായകൻ ശിഖർ ധവാനാണ്.അശ്വിൻ പന്ത് എറിയാൻ വേണ്ടി എത്തുന്നു.എന്നാൽ ധവാൻ അശ്വിൻ പന്ത് റിലീസ് ചെയ്യുന്നതിന് മുന്നേ ക്രീസ് വിട്ടിറങ്ങുന്നു. അവസരം കണ്ട അശ്വിൻ ധവാൻ മുന്നറിയിപ്പ് നൽകി പന്ത് എറിയാൻ തിരകെ നടക്കുന്നു.
ആദ്യ മത്സരങ്ങൾ ജയിച്ചാണ് ഇരു ടീമുകളും രണ്ടാമത്തെ മത്സരത്തിന് എത്തിയത്. ഇരു ടീമുകളിലും ഒരു മാറ്റം പോലുമില്ല.ടോസ് ലഭിച്ച രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബൗളിംഗ് തെരെഞ്ഞെടുക്കകായിരുന്നു. നിലവിൽ പഞ്ചാബ് കിങ്‌സ് കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയാണ്. പഞ്ചാബ് ഓപ്പൺർ പ്രഭസിമ്രാൻ ഇതിനോടകം തന്നെ ഫിഫ്റ്റി നേടി കഴിഞ്ഞു.