Categories
Cricket

സ്വന്തം കളിക്കാരന്റെ ദേഹത്തേക്ക് തന്നെ പന്ത് അടിച്ചു പഞ്ചാബ് നായകൻ ധവാൻ, പരിക്ക് ഏറ്റ താരം തിരകെ ഡഗ് ഔട്ടിലേക്ക്‌, വീഡിയോ കാണാം..

ക്രിക്കറ്റിൽ പല താരത്തിൽ പരിക്ക് ഏൽക്കുന്നത് കണ്ടിട്ടുണ്ട്. ബാറ്റ് ചെയ്യുമ്പോൾ, ഫീൽഡ് ചെയ്യുമ്പോൾ, ക്യാച്ച് എടുക്കാൻ ശ്രമിക്കുമ്പോൾ അങ്ങനെ പല രീതിയിൽ. റണ്ണിന് വേണ്ടി ഓടുമ്പോൾ താരങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു പരിക്ക് ഏൽക്കുന്നതും കാണാൻ കഴിയുന്ന കാഴ്ചയാണ്. എന്നാൽ നോൺ സ്ട്രൈക്ക് എൻഡിൽ വെറുതേ നിന്ന ബാറ്റർക്ക് പരിക്ക് ഏൽക്കുമോ!!

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്‌സ് മത്സരം പരിശോദിച്ചാൽ ഇതരത്തിലും പരിക്ക് ഏൽക്കുമെന്ന് നമുക്ക്‌ മനസിലാക്കാം.രാജസ്ഥാൻ റോയൽസിന് വേണ്ടി ബൗൾ ചെയ്യുന്നത് രവിചന്ദ്രൻ അശ്വിനാണ്. പഞ്ചാബ് കിങ്സിന് വേണ്ടി ബാറ്റ് ചെയ്യുന്നത് പഞ്ചാബ് നായകൻ ശിഖർ ധവാൻ. നോൺ സ്ട്രൈക്ക് എൻഡിൽ ബാനുക രാജപക്ഷെ.

രവിചന്ദ്രൻ അശ്വിൻ ബൗൾ എറിയുന്നു.ഫുൾ ലെങ്ത്തിൽ വന്ന ബൗൾ ലോങ്ങ്‌ ഓണിലേക്ക് അടിക്കാൻ ധവാന്റെ ശ്രമം. ധവാൻ പന്തിനെ വളരെ ശക്തിയോടെ അടിക്കുന്നു. ബൗണ്ടറി പ്രതീക്ഷിച്ച താരം കാണുന്നത് തന്റെ സഹതാരത്തിന്റെ ദേഹത്ത് പന്ത് അടിക്കുന്നതാണ്.ബോൾ ഇടിച്ചതിന് ശേഷം താരം നിലത്ത് വീഴുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്യാൻ കഴിയാതെ രാജപക്ഷെ ഡഗ് ഔട്ടിലേക്ക് തിരകെ മടങ്ങി. പഞ്ചാബ് നായകൻ ധവാന്റെയും ഓപ്പൺർ പ്രഭസിമ്രാന്റെയും ഫിഫ്റ്റിയുടെ മികവിൽ പഞ്ചാബ് മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *