Categories
Cricket

കോഹ്ലി ഫേക്ക് ഫീൽഡിങ് നടത്തി ,5 റൺസ് പെനാൽറ്റി കൊടുക്കണം വ്യത്യസ്ത ആരോപണവുമായി ബംഗ്ലാദേശ്.. വീഡിയോ കാണാം

ഇന്നലെ ഇന്ത്യയോട് 5 റൺസിന് പരാജയപ്പെട്ടതിനുപിന്നാലെ ഇന്ത്യൻ താരം വിരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബംഗ്ലാദേശ് ടീം. മത്സരത്തിനിടെ ബംഗ്ലാ ഇന്നിങ്സിന്റെ സമയത്ത് ഫീൽഡ് ചെയ്യുകയായിരുന്ന കോഹ്‌ലി കയ്യിൽ പന്തില്ലാതെ ‘ഫൈക്ക്‌ ത്രോ ആക്ഷൻ’ കാണിച്ചത് നിയമവിരുദ്ധമാണെന്നും അതിന് തങ്ങൾക്ക് 5 റൺസ് പെനൽറ്റി നൽകേണ്ടിയിരുന്നുവെന്നും മത്സരശേഷം നടന്ന പത്ര സമ്മേളനത്തിൽ വച്ച് ബംഗ്ലാ താരം നൂറുൽ ഹസൻ വ്യക്തമാക്കി.

അഡ്‌ലൈഡ് ഓവലിൽ നടന്ന മത്സരത്തിൽ അക്ഷർ പട്ടേൽ എറിഞ്ഞ ഏഴാം ഓവറിൽ ആയിരുന്നു ഇതിന് ആസ്പദമായ സംഭവം നടന്നത്. അപ്പോൾ സ്ട്രൈക്കിൽ ഉണ്ടായിരുന്ന ലീട്ടൻ ദാസ് ഡീപ് ഓഫ് സൈഡിലേക്ക് കളിക്കുകയായിരുന്നു. പന്തെടുത്ത അർഷദീപ് സിംഗ് ത്രോ എറിഞ്ഞത്, പോയിന്റിൽ നിൽക്കുകയായിരുന്ന കോഹ്‌ലിയുടെ സമീപത്ത് കൂടിയാണ് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കയ്യിലേക്ക് പോയത്.

തന്റെ സമീപത്തുകൂടി പന്ത് പോയ സമയം കോഹ്‌ലി ഒന്ന് വെട്ടിത്തിരിഞ്ഞ് നോൺസ്ട്രൈക്കർ എൻഡിലേക്ക് പന്ത് എറിയുന്ന ആക്ഷൻ കാണിച്ചിരുന്നു. പന്ത് കൈവശമില്ലാതെ ഇങ്ങനെ ചെയ്യുന്നത് നിയമപ്രകാരം തെറ്റാണെന്നും അതിന് അമ്പയർമാർ ബംഗ്ലാദേശിന് 5 റൺസ് പെനൽറ്റിയായി നൽകണമായിരുന്നു എന്നു പറയുകയാണവർ. പക്ഷേ അന്നേരം ദാസും സഹഓപ്പണർ ശാന്റോയും അമ്പയറോടു യാതൊന്നും പരാതി പറഞ്ഞിരുന്നില്ല എന്നതാണ് വസ്തുത.

ക്രിക്കറ്റ് നിയമം ആർട്ടിക്കിൾ 41.5 പ്രകാരം, ഗ്രൗണ്ടിലെ താരങ്ങളുടെ നിയമവിരുദ്ധ പ്രവൃത്തിയുമായി ബന്ധപ്പെട്ടതിൽ പറയുന്നത് ഇപ്രകാരമാണ്. മനപൂർവ്വമായി ഒരു ഫീൽഡർ ബാറ്ററെ റൺസ് എടുക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നതും അന്യായമായി കബളിപ്പിക്കുന്നതും നിയമലംഘനമായി കണക്കാക്കാം എന്നാണ്. അത്തരം സന്ദർഭങ്ങളിൽ അമ്പയർമാർക്ക് ആ പന്ത് ഡെഡ് ബോൾ വിളിക്കാനും ബാറ്റിംഗ് ടീമിന് 5 റൺസ് പെനൽറ്റിയായി ദാനംചെയ്യാനും അധികാരം നൽകുന്നുണ്ട്.

Categories
Cricket

ഇന്ത്യൻ വിജയത്തിലെ ‘അശ്വിൻ ഇഫക്ട്’; കളിയുടെ ഗതിതിരിച്ച റൺ ഔട്ടിലെ അശ്വിന്റെ പങ്ക്.. വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12 ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമത്സരത്തിൽ ഇന്നലെ ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി തങ്ങളുടെ സെമിഫൈനൽ പ്രതീക്ഷകൾ ഉയർത്തിയിരുന്നു. അവസാന പന്തുവരെ ആവേശംനിറഞ്ഞ പോരാട്ടത്തിൽ മഴനിയമപ്രകാരമായിരുന്നു 5 റൺസിന്റെ ഇന്ത്യൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടിയത്. ബംഗ്ലാദേശ് മറുപടി ബാറ്റിങ്ങിൽ 7 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 66 റൺസ് എടുത്തുനിൽക്കെ മഴ പെയ്യുകയും ഇടവേളക്ക് ശേഷം വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി പുനർനിർണയിക്കുകയും ചെയ്തു. എങ്കിലും അവർക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

https://twitter.com/jenaanita824/status/1587783716897980422?t=iz7UwDiOgDss3MNZOtTc3Q&s=19

ഇന്ത്യക്കായി അർഷദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റും ഷമി ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ അർദ്ധസെഞ്ചുറി നേടിയ രാഹുലിന്റെയും, 64 റൺസ് എടുത്ത് പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെയും, അതിവേഗം 30 റൺസ് എടുത്ത സൂര്യകുമാർ യാദവിന്റെയും മികവിലാണ് ഇന്ത്യ 20 ഓവറിൽ 184 റൺസ് നേടിയത്. ടൂർണമെന്റിലെ 4 മത്സരങ്ങൾ കളിച്ചതിൽ മൂന്നിലും അർദ്ധസെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

27 പന്തിൽ 7 ഫോറും 3 സിക്സും അടക്കം 60 റൺസ് എടുത്ത ഓപ്പണർ ലിട്ടൺ ദാസ് ബംഗ്ലാദേശിന് വേണ്ടി പൊരുതിനോക്കിയെങ്കിലും മറ്റുള്ള താരങ്ങൾക്ക് അദ്ദേഹത്തിന്റെ അതേ ശൈലിയിൽ കളിച്ച് പിന്തുണ നൽകാൻ സാധിച്ചില്ല. മഴ ഇടവേളക്ക് ശേഷം എട്ടാം ഓവർ എറിയാൻ നായകൻ രോഹിത് ശർമ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെയാണ് പന്തേൽപ്പിച്ചത്. രണ്ടാം പന്തിൽ തന്നെ ഡബിൾ ഓടാനുള്ള ശ്രമത്തിൽ രാഹുലിന്റെ ഡയറക്ട് ത്രോയിൽ ദാസ് റൺഔട്ട് ആകുകയായിരുന്നു.

നോൺസ്ട്രൈക്കർ എൻഡിൽ നിൽക്കുന്ന താരങ്ങൾ ബോളർ പന്ത് എറിയുന്ന ആക്ഷൻ പൂർത്തിയാക്കുന്നതിന് മുൻപേ ക്രീസ്‌ വിട്ടിറങ്ങുന്ന പതിവിന് അറുതിവരുത്തിയതിൽ അശ്വിനും നിർണായകപങ്കുണ്ട്. അങ്ങനെ ചെയ്യുന്നവരെ ബോളിങ് ആക്ഷൻ പകുതിക്ക് വച്ച് നിർത്തി പന്ത് വിക്കറ്റിൽ കൊള്ളിച്ച് പുറത്താക്കുന്നത് ക്രിക്കറ്റിന്റെ മാന്യതക്ക്‌ ചേർന്ന പ്രവർത്തിയല്ല എന്നാണ് ഒരു കൂട്ടർ വാദിച്ചിരുന്നത്. ഐസിസി ‘മങ്കാദിങ്‌’ എന്നപേരിൽ അറിയപ്പെട്ടിരുന്ന ഇത്തരം പുറത്താക്കൽ രീതി ഇനി മുതൽ റൺഔട്ട് ആയി കണക്കാക്കും എന്ന് നിയമം ഉണ്ടാക്കിയിരുന്നു. ഇതിനായി അശ്വിൻ ഐസിസിക്ക് മേൽ സ്വാധീനം ചെലുത്തിയിരുന്നു.

ബോളർ അശ്വിൻ ആയതുകൊണ്ടുതന്നെ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ദാസ് ക്രീസിൽ തുടരുകയായിരുന്നു. സഹഓപ്പണർ ശന്റോയുടെ ബാറ്റിൽ പന്ത് കൊള്ളുമ്പോഴും അദ്ദേഹം ക്രീസ് വിട്ടിറങ്ങിയിരുന്നില്ല. അതുകൊണ്ട് ഡബിൾ ഓടി തിരികെ എത്തുമ്പോൾ ഒരു ഫുൾ ലെങ്ങ്‌ത് ഡൈവ് കാഴ്ചവെച്ചിട്ടും ഇഞ്ചുകളുടെ വ്യത്യാസത്തിൽ റൺഔട്ടായി. മാത്രമല്ല, അവിടെ അശ്വിൻ കറക്റ്റ് വിക്കറ്റിന്റെ പുറകിലായാണ് നിന്നിരുന്നത്. അതുകൊണ്ട് തിരക്കുകൂട്ടി പന്ത് കൈക്കലാക്കി വിക്കറ്റിൽ കൊള്ളിക്കാൻ ശ്രമിക്കാതെ പന്ത് വരുന്ന ദിശ നോക്കി അതിനെ നേരെവന്നു വിക്കറ്റിൽ കൊള്ളാൻ അനുവദിക്കുകയായിരുന്നു. ഇതും സമയം പാഴാക്കാതെ റൺഔട്ട് നേടുന്നതിൽ സഹായിച്ചു.

ക്രിക്കറ്റ് നിയമങ്ങൾ അരച്ചുകലക്കികുടിച്ചിരിക്കുന്ന അശ്വിനെ സഹതാരങ്ങളും ആരാധകരും സ്നേഹപൂർവം പേരിട്ട് വിളിക്കുന്നത് ‘ദി പ്രൊഫസർ’ എന്നാണ്. ബോളിങ്ങിൽ കുറച്ച് റൺസ് വിട്ടുകൊടുത്തിട്ടും ഇന്ത്യൻ ടീം മാനേജ്മെന്റ് അദ്ദേഹത്തിൽ വിശ്വാസം അർപ്പിക്കുന്നത് ഇതൊക്കെകൊണ്ടാണ്. നേരത്തെ ഇന്ത്യൻ ബാറ്റിങ്ങിൽ ഫിനിഷർമാരായ പാണ്ഡ്യയും കാർത്തിക്കും പട്ടേലും വൻഷോട്ടുകൾ കളിക്കാതെ പുറത്തായപ്പോൾ അവസാന ഓവറിൽ ഒരു ഫോറും സിക്സും അടിച്ച അശ്വിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ 180 കടത്തിയത്. അശ്വിനേമാറ്റി ഇതുവരെ കളിക്കാൻ അവസരം നൽകാത്ത ഇന്ത്യയുടെ പ്രധാന സ്പിന്നർ ചഹലിന് ചാൻസ് കൊടുക്കാൻ മുൻ താരങ്ങളും ആരാധകരും നിരന്തരം ആവശ്യപ്പെട്ടിട്ടും ടീം അശ്വിനെത്തന്നെ ഇറക്കുന്നത് ബാറ്റിങ്ങിലെ ഈ മുൻതൂക്കംകൊണ്ട് കൂടിയാണ്.

Categories
Cricket Malayalam

ബുദ്ധി ആണ് സാറെ ഇന്ത്യയുടെ മെയിൻ ,ദേ വീണ്ടും തെളിയിച്ചിരിക്കുന്നു!കളിക്കാരുടെ ഷൂ വൃത്തിയാക്കുവാൻ ബ്രഷുമായി ഓടിനടന്ന് ഇന്ത്യയുടെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ് ;വീഡിയോ കാണാം

ബംഗ്ലാദേശിനെ 5 റൺസിന് പരാജയപ്പെടുത്തി ഇന്ത്യക്ക് ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12 ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമത്സരത്തിൽ അവിസ്മരണീയ വിജയം. അവസാന പന്തുവരെ ആവേശംനിറഞ്ഞ പോരാട്ടത്തിൽ മഴനിയമപ്രകാരമായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടിയത്. ബംഗ്ലാദേശ് ചെയ്സ് ചെയ്ത് 7 ഓവറിൽ 66/0 എന്ന നിലയിൽ എത്തിയപ്പോൾ മഴ പെയ്യുകയും പിന്നീട് വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി പുനർനിർണയിക്കുകയും ചെയ്തു. എങ്കിലും അവർക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

27 പന്തിൽ 7 ഫോറും 3 സിക്സും അടക്കം 60 റൺസ് എടുത്ത ഓപ്പണർ ലിട്ടൺ ദാസ് തുടക്കത്തിൽ ഇന്ത്യയെ വിറപ്പിച്ചെങ്കിലും മഴക്ക് ശേഷം മത്സരം തുടർന്ന രണ്ടാം പന്തിൽതന്നെ ഒരു കിടിലൻ റൺഔട്ടിലൂടെ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ അദ്ദേഹത്തെ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നു. പിന്നീട് വന്ന താരങ്ങൾ നിലയുറപ്പിക്കാൻ ശ്രമിക്കുന്നതിനുമുമ്പേ ഇന്ത്യൻ ബോളർമാർ അവരെ പുറത്താക്കിയിരുന്നു. അവസാന ഓവറുകളിൽ നൂറുൽ ഹസനും(14 പന്തിൽ 25) ടാസ്കിൻ അഹമ്മദും(7 പന്തിൽ 12) കിണഞ്ഞുപരിശ്രമിച്ചുവെങ്കിലും വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല.

ഇന്ത്യക്കായി അർഷദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റും ഷമി ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ അർദ്ധസെഞ്ചുറി നേടിയ രാഹുലിന്റെയും, 64 റൺസ് എടുത്ത് പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെയും, അതിവേഗം 30 റൺസ് എടുത്ത സൂര്യകുമാർ യാദവിന്റെയും മികവിലാണ് ഇന്ത്യ 20 ഓവറിൽ 184 റൺസ് നേടിയത്. അവസാന ഓവറിൽ അശ്വിൻ നേടിയ ഒരു ഫോറും സിക്സും മത്സരത്തിൽ നിർണായകമായി. ടൂർണമെന്റിലെ 4 മത്സരങ്ങൾ കളിച്ചതിൽ മൂന്നിലും അർദ്ധസെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇങ്ങനെ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഒരുപാട് താരങ്ങളുടെ പ്രകടനങ്ങൾ ഉണ്ടെങ്കിലും കൂടുതൽ പേരാലും പ്രശംസിക്കപ്പെടാതെ പോയേക്കാവുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. മഴക്ക് ശേഷം കളി തുടർന്ന സമയത്ത് നിരവധി തവണ അദ്ദേഹം മത്സരദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റാരുമല്ല, ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിലെ അംഗമായ ‘രഘു’ എന്ന് എല്ലാവരും വിളിക്കുന്ന രാഘവേന്ദ്രയായിരുന്നു അദ്ദേഹം. ഒരു കയ്യിൽ കുപ്പിവെള്ളവും മറുകയ്യിൽ ഒരു കനമുള്ള ബ്രഷും പിടിച്ചുകൊണ്ട് ബൗണ്ടറിലൈനിന് ചുറ്റും അദ്ദേഹം ഓടിനടക്കുന്നത് കാണാമായിരുന്നു.

ഇതെന്തിന് വേണ്ടിയായിരുന്നു എന്നുവെച്ചാൽ ഗ്രൗണ്ടിലെ ഔട്ട് ഫീൽഡ് മഴയ്ക്ക് ശേഷം നനഞ്ഞു കുതിർന്നിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ താരങ്ങളുടെ ഷൂസിന് താഴെയുള്ള സ്പൈക്കുകളിൽ ചളി കട്ടപിടിച്ചു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നു. താരങ്ങൾ ഗ്രൗണ്ടിൽ തെന്നിവീഴാനും സാധ്യതയുണ്ടായിരുന്നു. ഗ്രൗണ്ടിന് ചുറ്റും നടന്ന് ഇന്ത്യൻ താരങ്ങളുടെ ഷൂസുകൾ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കി കൊടുക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

വളരെക്കാലമായി ഇന്ത്യൻ ടീമിനൊപ്പം തുടരുന്ന ഒരംഗമാണ് അദ്ദേഹം. ഇന്ത്യൻ ബാറ്റർമാർക്ക് നെറ്റ്‌സിൽ പന്തെറിഞ്ഞുകൊടുക്കുന്ന ത്രോഡൗൺ സ്പെഷ്യലിസ്റ്റ്. വളരെ വേഗത്തിൽ പന്തെറിഞ്ഞുകൊടുത്തിരുന്ന അദ്ദേഹത്തെ മുൻ നായകൻ എം എസ് ധോണി വിശേഷിപ്പിച്ചിരുന്നത് ‘ഇന്ത്യൻ ടീമിലെ ഒരേയൊരു വിദേശപേസർ’ എന്നായിരുന്നു. കാരണം തുടർച്ചയായി 140-150 കിലോമീറ്റർ വേഗത്തിൽ അദ്ദേഹം പന്തെറിഞ്ഞുകൊടുക്കുമായിരുന്നു. സമീപകാലത്ത് പേസും ബൌൺസും നിറഞ്ഞ വിദേശ പിച്ചുകളിൽ ഇന്ത്യൻ ടീമിന്റെ വിജയങ്ങളിൽ ഒരു പങ്ക് ഇദ്ദേഹത്തിനും അവകാശപ്പെട്ടതാണെന്ന് വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള താരങ്ങൾ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Categories
Cricket Malayalam Video

അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു രസം ! തോൽവിയിൽ കണ്ണ് നിറഞ്ഞു ആരാധകരും താരങ്ങളും; വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഡക്ക് വർത്ത്- ലൂയിസ് നിയമ പ്രകാരം ഇന്ത്യക്ക് 5 റൺസ് വിജയം, ഇതോടെ 4 മത്സരങ്ങളിൽ നിന്ന് 6 പോയിന്റ്  നേടി ഗ്രൂപ്പിൽ മുന്നിലെത്തുകയും സെമി ഫൈനൽ ബർത്ത് ഏറെക്കൂറെ ഉറപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു, മഴ കാരണം ബംഗ്ലാദേശിന്റെ ഇന്നിങ്സ് 16 ഓവറാക്കി ചുരുക്കിയിരുന്നു, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വിരാട് കോഹ്ലിയും 64*, കെ.എൽ രാഹുലും (50) നേടിയ അർധ സെഞ്ച്വറികളുടെ പിൻബലത്തിൽ 184/6 എന്ന മികച്ച സ്കോർ നേടാനായി.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബുൾ ഹസൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത് ഇന്ത്യൻ നിരയിൽ ദീപക് ഹൂഡയ്ക്ക് പകരം അക്സർ പട്ടേൽ തിരിച്ചെത്തിയപ്പോൾ ബംഗ്ലാദേശ് നിരയിൽ സൗമ്യ സർക്കാറിന് പകരം ഷൊറിഫുൾ ഇസ്ലാം ഇടം നേടി, ക്യാപ്റ്റൻ രോഹിത് ശർമ (2) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും അർധ സെഞ്ച്വറിയുമായി കെ.എൽ രാഹുൽ ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു പിന്നാലെ കോഹ്ലിയും അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യക്ക് 184 എന്ന മികച്ച സ്കോറിൽ എത്താൻ സാധിച്ചു.

185 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ബംഗ്ലാദേശിന് മിന്നുന്ന തുടക്കമാണ് വിക്കറ്റ് കീപ്പർ ലിട്ടൺ ദാസ് (60) സമ്മാനിച്ചത്, പവർ പ്ലേ ഓവറുകളിൽ ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ച ലിട്ടൺ ദാസ് അതി വേഗത്തിൽ റൺ സ്കോർ ചെയ്തു, ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് വിജയത്തിലേക്ക് എന്ന് തോന്നിച്ചപ്പോൾ നിർണായകമായത് ലിട്ടൺ ദാസ് റൺ ഔട്ട്‌ ആയത് ആയിരുന്നു, എട്ടാം ഓവറിൽ രണ്ടാം റൺസിനായി ശ്രമിച്ച ലിട്ടൺ ദാസിനെ ഡീപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്നു കെ.എൽ രാഹുൽ മികച്ച ഒരു ഡയറക്റ്റ് ഹിറ്റിലൂടെ പുറത്താക്കുകയായിരുന്നു, ഈ റൺ ഔട്ട്‌ ആണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് വരാൻ സഹായിച്ചത്, പിന്നീട് വന്നവർക്കൊന്നും നിലയുറപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ ഇന്ത്യ വിജയത്തിലേക്ക് എത്തുകയായിരുന്നു, പുറത്താകാതെ 64* റൺസ് നേടിയ കോഹ്ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിൽ ഇന്ത്യക്ക് അനുകൂലമായത് ബംഗ്ലാദേശ് ഓപ്പണർ ലിട്ടൺ ദാസ് മികച്ച രീതിയിൽ കളിച്ച് കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് മഴ എത്തിയതും മത്സരം 16 ഓവറാക്കി ചുരുക്കിയപ്പോൾ ഏറെ നിർണായകമായ ലിട്ടൺ ദാസിന്റെ വിക്കറ്റ് കെ.എൽ രാഹുൽ റൺ ഔട്ടിലൂടെ നേടിയതുമാണ്, അത് വരെ മത്സരത്തിൽ ബംഗ്ലാദേശിനായിരുന്നു മുൻതൂക്കം, പിന്നീട് ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ വിക്കറ്റ് നേടിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലേക്ക് വന്നു, അത്രയും നേരം വിജയ പ്രതീക്ഷയുമായി നിന്നിരുന്ന ബംഗ്ലാദേശ് ആരാധകരുടെ ചിരി പതിയെ മായുന്നതാണ് പിന്നീട് കണ്ടത്, എങ്കിലും നൂറുൾ ഹസൻ അവസാന ബോൾ വരെ ബംഗ്ലാദേശിനായി പൊരുതി, മത്സരം തോറ്റതോടെ ബംഗ്ലാദേശ് ആരാധകരുടെ കൂട്ടക്കരച്ചിലിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

Categories
Latest News Malayalam Video

ബംഗ്ലാ ആരാധകരുടെ വിമർശനം ശരിയാണല്ലോ; റൺ ഓടുമ്പോൾ തെന്നിവീഴാൻ പോകുന്ന ദാസ്.. വീഡിയോ കാണാം

ബംഗ്ലാദേശിനെ പിടിച്ചുകെട്ടി ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12 ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് 5 റൺസിന്റെ ആവേശവിജയം. അവസാന പന്തുവരെ അനിശ്ചിതത്ത്വം നിറഞ്ഞ പോരാട്ടത്തിൽ മഴനിയമപ്രകാരം ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി ചുരുക്കിയപ്പോൾ അവർക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടിയത്. 64 റൺസെടുത്ത വിരാട് കോഹ്‌ലി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. കെ എൽ രാഹുൽ 50 റൺസും സൂര്യകുമാർ യാദവ് 30 റൺസും എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർ ലിട്ടൺ ദാസ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും 7 ഓവറിൽ വിക്കറ്റ് ഒന്നും കളയാതെ 66 റൺസ് എടുത്ത് നിൽക്കുമ്പോൾ മഴ എത്തുകയായിരുന്നു.

https://twitter.com/WajihaChoudhar1/status/1587783889585569792?t=Sc8pZxsJ3c9IgUlLPbcmPw&s=19

വെറും 21 പന്തിൽ നിന്നും അർദ്ധസെഞ്ചുറി തികച്ച് ഭയപ്പെടുത്തിയ ദാസ് ആയിരുന്നു ഇന്ത്യക്കും വിജയത്തിനും ഇടയിൽ തടസ്സമായിനിന്നിരുന്നത്. എങ്കിലും മഴക്ക് ശേഷം കളി ആരംഭിച്ചപ്പോൾ രണ്ടാം പന്തിൽ തന്നെ അദ്ദേഹം റൺഔട്ട് ആയത് കളി ഇന്ത്യക്ക് അനുകൂലമാക്കി. ഡീപ് മിഡ് വിക്കറ്റിലേക്ക് കളിച്ച സഹഓപ്പണർ ശാന്റോ ഡബിൾ ഓടാൻ തുടങ്ങി. അവിടെനിന്ന് ഓടിയെത്തിയ രാഹുലിന്റെ ഡയറക്ട് ത്രോ നേരെ നോൺ സ്ട്രൈക്കർ എൻഡിലെ സ്റ്റമ്പ്‌ തകർക്കുകയായിരുന്നു. ലിട്ടോൺ ദാസിന് ക്രീസിൽ എത്താൻ കഴിഞ്ഞില്ല. 27 പന്തിൽ 7 ഫോറും 3 സിക്സും അടക്കം 60 റൺസ് എടുത്ത ദാസ് പുറത്ത്… ഗാലറിയിൽ ഉണ്ടായിരുന്ന ബംഗ്ലാ ആരാധകരുടെ ശബ്ദം നിലച്ചു.

മടങ്ങുന്ന നേരത്ത് അമ്പയർ ഇരാസ്മസിനെ നോക്കി ദേഷ്യപ്പെട്ടുകൊണ്ടാണ് ദാസ് പോയത്. കാരണം മഴക്ക് ശേഷം പൂർണമായി ഉണങ്ങാതിരുന്ന ഗ്രൗണ്ടിൽ മത്സരം തുടർന്നു നടത്തിയതിൽ ബംഗ്ലാ താരങ്ങൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കീപ്പിങ്ങ് എൻഡിൽ നിന്നും നോൺ സ്ട്രൈക്കർ എൻഡിലേക്ക് തിരികെ ഓടുന്നതിനിടെ ദാസ് ഒന്ന് തെന്നിവീഴാൻ പോയിരുന്നുവെന്ന് വീഡിയോയിൽ വ്യക്തമായി കാണാം. ഓവറിലെ ആദ്യ പന്തിലും റൺ ഓടാൻ ശ്രമിക്കുമ്പോൾ അദ്ദേഹം വീഴാൻ പോയിരുന്നു. ഇതിനെല്ലാം കാരണം അമ്പയർമാർ നനഞ്ഞ ഗ്രൗണ്ടിൽ മത്സരം തുടരാൻ അനുവദിച്ചതുകൊണ്ടാണ്‌ എന്നുള്ള ആരാധകരുടെ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നു.

Categories
Cricket Latest News

അവസാന 2 ബോളിൽ വേണ്ടത് 11 റൺസ്, ആവേശം അവസാന പന്ത് വരെ നീണ്ടു നിന്ന ലാസ്റ്റ് ഓവറിന്റെ ഫുൾ വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഡക്ക് വർത്ത്- ലൂയിസ് നിയമ പ്രകാരം ഇന്ത്യക്ക് 5 റൺസ് വിജയം, ഇതോടെ ഗ്രൂപ്പിൽ മുന്നിലെത്താനും സെമി ഫൈനൽ ബർത്ത് ഏറെക്കൂറെ ഉറപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു, മഴ കാരണം ബംഗ്ലാദേശിന്റെ ഇന്നിങ്സ് 16 ഓവറാക്കി ചുരുക്കിയിരുന്നു, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വിരാട് കോഹ്ലിയും 64*, കെ.എൽ രാഹുലും (50) നേടിയ അർധ സെഞ്ച്വറികളുടെ മികവിൽ 184/6 എന്ന മികച്ച സ്കോർ നേടാനായി.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബുൾ ഹസൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത് ഇന്ത്യൻ നിരയിൽ ദീപക് ഹൂഡയ്ക്ക് പകരം അക്സർ പട്ടേൽ ഇടം പിടിച്ചപ്പോൾ ബംഗ്ലാദേശ് നിരയിൽ സൗമ്യ സർക്കാറിന് പകരം ഷൊറിഫുൾ ഇസ്ലാം ഇടം നേടി, ക്യാപ്റ്റൻ രോഹിത് ശർമ (2) പെട്ടന്ന് പുറത്തായെങ്കിലും മികച്ച തുടക്കമാണ് കെ. എൽ രാഹുൽ ഇന്ത്യക്ക് സമ്മാനിച്ചത്, അർധ സെഞ്ച്വറിയുമായി രാഹുൽ തിളങ്ങിയപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ വേഗത്തിൽ ചലിച്ചു, പിന്നാലെ കോഹ്ലിയും മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യക്ക് 184 എന്ന മികച്ച സ്കോറിൽ എത്താൻ സാധിച്ചു.

185 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ബംഗ്ലാദേശിന് മിന്നുന്ന തുടക്കമാണ് വിക്കറ്റ് കീപ്പർ ലിട്ടൺ ദാസ് (60) സമ്മാനിച്ചത് ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് വിജയത്തിലേക്ക് എന്ന് തോന്നിച്ചപ്പോൾ നിർണായകമായത് ലിട്ടൺ ദാസിന്റെ റൺ ഔട്ട്‌ ആയിരുന്നു, എട്ടാം ഓവറിൽ രണ്ടാം റൺസിനായി ശ്രമിച്ച ലിട്ടൺ ദാസിനെ ഡീപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്നു കെ.എൽ രാഹുൽ മികച്ച ഒരു ഡയറക്റ്റ് ഹിറ്റിലൂടെ പുറത്താക്കുകയായിരുന്നു, ഈ റൺ ഔട്ട്‌ ആണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് വരാൻ സഹായിച്ചത്, പിന്നീട് വന്നവർക്കൊന്നും നിലയുറപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ ഇന്ത്യ വിജയത്തിലേക്ക് അടുക്കുകയായിരുന്നു.

മത്സരത്തിൽ അർഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിൽ 20 റൺസ് ആയിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്, രണ്ടാമത്തെ ബോൾ നേരിട്ട നൂറുൾ ഹസൻ ഡീപ് സ്ക്വയർ ലെഗിലേക്ക് കൂറ്റൻ സിക്സ് അടിച്ചതോടെ ബംഗ്ലാദേശ് ഡഗ് ഔട്ട്‌ ഉണർന്നു, അവസാന 2 ബോളിൽ 11 റൺസ് ആയിരുന്നു ബംഗ്ലാദേശിന് വേണ്ടിയിരുന്നത്, ഓഫ്‌ സൈഡിൽ യോർക്കർ ലെങ്ത്തിൽ ബോൾ ചെയ്ത അർഷ്ദീപ് സിംഗിന്റെ ബോൾ ഡീപ് പോയിന്റിലേക്ക് മികച്ച ഒരു ഫോർ നേടിക്കൊണ്ട് നൂറുൾ ഹസൻ കളി അവസാന ബോളിലേക്ക് എത്തിച്ചു, അവസാന ബോളിൽ 7 റൺസ് ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്, സിക്സ് അടിച്ചാൽ കളി സൂപ്പർ ഓവറിലേക്ക് നീങ്ങുമെന്ന ഘട്ടത്തിൽ അവസാന ബോളിൽ 1 റൺസ് എടുക്കാനെ നൂറുൾ ഹസ്സന് സാധിച്ചുള്ളു.

ലാസ്റ്റ് ഓവർ ഫുൾ വീഡിയോ :

Categories
Cricket

ഇന്ത്യ കളിച്ച് ജയിച്ചതല്ല ,മഴ കാരണം ആണ് ജയിച്ചത് ! അമ്പയർമാർ ഇന്ത്യയ്ക്ക് വേണ്ടി പണിയെടുക്കുന്നു ,ആരോപണവുമായി ബംഗ്ലാദേശ് – പാകിസ്ഥാൻ ആരാധകർ

അത്യന്തം നാടകീയത നിറഞ്ഞ ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ടീം ഇന്ത്യക്ക് 5 റൺസിന്റെ നിർണായകവിജയം. ഇതോടെ പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയെ പിന്നിലാക്കി ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു സെമിഫൈനൽ ഏകദേശം ഉറപ്പാക്കി. മഴനിയമപ്രകാരമാണ് ഇന്നത്തെ ഇന്ത്യൻ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ്‌ നേടിയത്. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 7 ഓവറിൽ 66/0 എന്ന നിലയിൽ നിൽക്കെയാണ് മഴ എത്തിയത്. ഏതാണ്ട് മുക്കാൽ മണിക്കൂറോളം സമയം നഷ്ടപ്പെട്ടതോടെ വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി ചുരുക്കി. പുതുക്കിയ കളിയുടെ സാഹചര്യം പ്രകാരം ഒരു ബോളർക്ക് നാല് ഓവറും ബാക്കിയുള്ളവർക്ക് പരമാവധി മൂന്ന് ഓവറുമാണ് എറിയാൻ കഴിയുമായിരുന്നത്.

മഴക്ക് ശേഷം കളി ആരംഭിച്ചപ്പോൾ ബംഗ്ലാദേശിന്റെ തകർച്ചക്കും തുടക്കമായി. അശ്വിൻ എറിഞ്ഞ എട്ടാം ഓവറിന്റെ രണ്ടാം പന്തിൽ തന്നെ 27 പന്തിൽ 60 റൺസ് നേടി ഇന്ത്യയെ വിറപ്പിച്ച ഓപ്പണർ ലിട്ടൺ ദാസ് റൺഔട്ട് ആകുകയായിരുന്നു. ഡീപ് മിഡ് വിക്കറ്റിലേക്ക് കളിച്ച ശാന്റോ ഡബിൾ ഓടാൻ തുടങ്ങി. എന്നാൽ നോൺ സ്ട്രൈക്കർ എൻഡിലേക്ക് തിരികെ ഓടുന്നതിനിടെ ദാസ് ഒന്ന് തെന്നിവീഴാൻ പോയിരുന്നു. അതുമൂലം രാഹുലിന്റെ ഡയറക്ട് ത്രോയിൽ മികച്ചൊരു ഡൈവിങ് ശ്രമം നടത്തിയിട്ടും രക്ഷയുണ്ടായില്ല.

മടങ്ങുന്ന നേരത്ത് അമ്പയർ ഇരാസ്മസിനെ നോക്കി ദേഷ്യപ്പെട്ടുകൊണ്ടാണ് ദാസ് പോയത്. കാരണം മഴക്ക് ശേഷം പൂർണമായി ഉണങ്ങാതിരുന്ന ഗ്രൗണ്ടിൽ മത്സരം തുടർന്നു നടത്തിയതിൽ ബംഗ്ലാ താരങ്ങൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബോളർമാർ മത്സരം തങ്ങൾക്ക് അനുകൂലമാക്കി. അവസാന ഓവറുകളിൽ വാലറ്റം പൊരുതിനോക്കിയെങ്കിലും വിജയം അകന്നുനിന്നു.

16 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി അർഷദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റും ഷമി ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ അർദ്ധസെഞ്ചുറി നേടിയ രാഹുലിന്റെയും, 64 റൺസ് എടുത്ത് പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെയും, അതിവേഗം 30 റൺസ് എടുത്ത സൂര്യകുമാർ യാദവിന്റെയും മികവിലാണ് ഇന്ത്യ 20 ഓവറിൽ 184 റൺസ് നേടിയത്. അവസാന ഓവറിൽ അശ്വിൻ നേടിയ ഒരു ഫോറും സിക്സും മത്സരത്തിൽ നിർണായകമായി.

മത്സരം കഴിഞ്ഞു സമൂഹമാധ്യമങ്ങളിൽ ബംഗ്ലാ കടുവകളുടെ ഫാൻസിന്റെ വക തെറിവിളിയും മറ്റും അരങ്ങേറുന്നുണ്ട്. തങ്ങൾ ജയിച്ച മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയത് ഒട്ടും ശരിയായില്ല എന്നാണ് അവർ പറയുന്നത്. ആദ്യ 7 ഓവറിൽ 66/0 ആയിരുന്നു അവരുടെ സ്കോർ, പിന്നീടുള്ള 9 ഓവറിൽ 79/6 ആയിരുന്നു നേടാൻ കഴിഞ്ഞത്. ഇത് മഴ പെയ്തശേഷം പൂർണമായി ഉണങ്ങാത്ത ഗ്രൗണ്ടിൽ മത്സരം നടത്തിയത് കൊണ്ടാണ് എന്നും അവർ വാദിക്കുന്നു. അമ്പയർമാർക്കെതിരെയും ട്വന്റി ട്വന്റി ലോകകപ്പ് സംഘാടകർക്കെതിരെയും അവർ വിമർശനം ഉന്നയിക്കുന്നു.

Categories
Cricket Latest News Malayalam Video

ഇത് ഔട്ടാണെന്ന് പറഞ്ഞാൽ നിങൾ വിശ്വസിക്കുമോ ? ഇല്ലേൽ വിശ്വസിക്കണം ; കളിയുടെ ഗതി മാറ്റിയ രാഹുലിൻ്റെ ഡയറക്റ്റ് ഹിറ്റ്

ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഡക്ക് വർത്ത്- ലൂയിസ് നിയമ പ്രകാരം ഇന്ത്യക്ക് 5 റൺസ് വിജയം, മഴ കാരണം ബംഗ്ലാദേശിന്റെ ഇന്നിങ്സ് 16 ഓവറാക്കി ചുരുക്കിയിരുന്നു, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വിരാട് കോഹ്ലിയും 64*, കെ.എൽ രാഹുലും (50) നേടിയ അർധ സെഞ്ച്വറികളുടെ മികവിൽ 184/6 എന്ന മികച്ച സ്കോർ നേടാനായി.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കിബുൾ ഹസൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു, ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത് ഇന്ത്യൻ നിരയിൽ ദീപക് ഹൂഡയ്ക്ക്  പകരം അക്സർ പട്ടേൽ ഇടം പിടിച്ചപ്പോൾ ബംഗ്ലാദേശ് നിരയിൽ സൗമ്യ സർക്കാറിന് പകരം ഷൊറിഫുൾ ഇസ്ലാം ഇടം നേടി, ക്യാപ്റ്റൻ രോഹിത് ശർമ (2) പെട്ടന്ന് പുറത്തായെങ്കിലും മികച്ച തുടക്കമാണ് കെ. എൽ രാഹുൽ ഇന്ത്യക്ക് സമ്മാനിച്ചത്, അർധ സെഞ്ച്വറിയുമായി രാഹുൽ തിളങ്ങിയപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ്‌ മുന്നോട്ടേക്ക് കുതിച്ചു, പിന്നാലെ കോഹ്ലിയും മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യക്ക് 184 എന്ന മികച്ച സ്കോറിൽ എത്താൻ സാധിച്ചു.

185 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ബംഗ്ലാദേശിന് മിന്നുന്ന തുടക്കമാണ് വിക്കറ്റ് കീപ്പർ ലിട്ടൺ ദാസ് (60) സമ്മാനിച്ചത് ഒരു ഘട്ടത്തിൽ ബംഗ്ലാദേശ് വിജയത്തിലേക്ക് എന്ന് തോന്നിച്ചപ്പോൾ നിർണായകമായത് ലിട്ടൺ ദാസിന്റെ റൺ ഔട്ട്‌ ആയിരുന്നു, മത്സരത്തിൽ അശ്വിൻ എറിഞ്ഞ എട്ടാം ഓവറിൽ രണ്ടാം റൺസിനായി ശ്രമിച്ച ലിട്ടൺ ദാസിനെ ഡീപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്നു കെ.എൽ രാഹുൽ മികച്ച ഒരു ഡയറക്റ്റ് ഹിറ്റിലൂടെ പുറത്താക്കുകയായിരുന്നു, ഈ റൺ ഔട്ട്‌ ആണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് വരാൻ സഹായിച്ചത്.

വീഡിയോ കാണാം :

Categories
Cricket

ഷോട്ട് ഓഫ് ദ ഡേ!!ആരാധകരുടെ മനം കവർന്നു കോഹ്‌ലിയുടെ കിടിലൻ സ്‌ട്രൈറ്റ്‌ സിക്സ് : വീഡിയോ കാണാം

അഡ്‌ലൈഡ് ഓവലിൽ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12ലെ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിൽ വില്ലനായി മഴയെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശ് 7 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 66 റൺസ് എടുത്തുനിൽക്കെയാണ് മഴ രസംകൊല്ലിയായി എത്തിയത്. ബംഗ്ലാദേശ് ഇന്നിംഗ്സ് 5 ഓവർ പിന്നിട്ടതിനാൽ മത്സരത്തിൽ ഒരു ഫലം ഉണ്ടാകുമെന്ന് ഉറപ്പായി.

ഇന്നത്തെ മത്സരത്തിന്റെ അവസാന മണിക്കൂറുകളിൽ മഴസാധ്യത പ്രവചിക്കപ്പെട്ടിരുന്നു. ഇത് മുൻകൂട്ടികണ്ട് ബംഗ്ലാ ഓപ്പണർ ലിട്ടൻ ദാസ് ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും കടന്നാക്രമിച്ചു വെറും 21 പന്തിൽ തന്റെ അർദ്ധസെഞ്ചുറി പൂർത്തിയാക്കി. 26 പന്തിൽ 7 ഫോറും 3 സിക്സും പറത്തി 59 റൺസോടെ ദാസ് പുറത്താകാതെ നിൽക്കുന്നു. മറ്റൊരു ഓപ്പണറായ ഷന്റോ 16 പന്ത് നേരിട്ട് എടുത്തത് വെറും 9 റൺസാണ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 2 റൺസ് എടുത്ത നായകൻ രോഹിത് ശർമ്മയെ തുടക്കത്തിലേ നഷ്ടപ്പെട്ടുവെങ്കിലും അർദ്ധസെഞ്ചുറി നേടി രാഹുലും കോഹ്‌ലിയും തിളങ്ങി. രാഹുൽ 50 റൺസ് എടുത്ത് പുറത്തായപ്പോൾ കോഹ്‌ലി 64 റൺസുമായി പുറത്താകാതെ നിന്നു. സൂര്യകുമാർ യാദവ് 30 റൺസും നേടി. 6 പന്തിൽ 13 റൺസ് എടുത്ത അശ്വിനും പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഹസൻ മഹമൂദ് 3 വിക്കറ്റും നായകൻ ഷക്കീബ് അൽ ഹസൻ രണ്ട് വിക്കറ്റും വീഴ്ത്തി.

മത്സരത്തിന്റെ പത്തൊമ്പതാം ഓവറിൽ വിരാട് കോഹ്‌ലിയുടെ വക ഒരു ക്ലാസ്സിക് ഷോട്ട് സിക്സ് ഉണ്ടായിരുന്നു. ഹസൻ മഹമൂദ് എറിഞ്ഞ ഓവറിന്റെ അവസാന പന്തിൽ ലോങ് ഓണിലേക്ക് ആയിരുന്നു സിക്സർ. ഹാഫ് വോളിയിൽ എത്തിയ പന്തിനെ മികച്ചൊരു സ്‌ട്രൈറ്റ് ബാറ്റ് ഷോട്ടിലൂടെ ബൗണ്ടറിവര കടത്തിയ കോഹ്‌ലി ഫോട്ടോഗ്രാഫർമാർക്കായി അൽപനേരം അതേ പോസിൽ നിൽക്കുകയും ചെയ്തു. ഇന്ത്യ കളിച്ച നാല് മത്സരങ്ങളിൽ കോഹ്‌ലി നേടുന്ന മൂന്നാമത്തെ ഫിഫ്റ്റിയാണ് ഇന്നത്തേത്. മത്സരത്തിൽ മുൻ ശ്രീലങ്കൻ താരം മഹേള ജയവർദനയെ മറികടന്നു ട്വന്റി ട്വന്റി ലോകകപ്പിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരന്റെ റെക്കോർഡും കോഹ്‌ലി സ്വന്തം പേരിലാക്കി.

Categories
Cricket Latest News Video

നോബോൾ ചോദിച്ചുവാങ്ങി വിരാട് കോഹ്‌ലി; നീരസത്തോടെ ഓടിയടുത്ത്‌ ഷക്കീബ്‌..വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ രണ്ടാം ഗ്രൂപ്പുകാരുടെ പോരാട്ടത്തിൽ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുത്തു. ഓപ്പണർ കെ എൽ രാഹുലിന്റെയും സൂപ്പർ താരം വിരാട് കോഹ്‌ലിയുടെയും അർദ്ധസെഞ്ചുറികളാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഹൈലൈറ്റ്. സൂര്യകുമാർ യാദവ് 16 പന്തിൽ അതിവേഗം 30 റൺസും എടുത്തു.

8 പന്തിൽ രണ്ട് റൺസ് മാത്രം എടുത്ത നായകൻ രോഹിത് ശർമ്മയെ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. എങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ്‌ലിയും രാഹുലും 67 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. 50 റൺസ് എടുത്ത രാഹുലിനെ ബംഗ്ലാ നായകൻ ഷക്കീബ് പുറത്താക്കി. പതിഞ്ഞ താളത്തിൽ തുടങ്ങിയ ഇന്ത്യ ഒന്നാം പവർപ്ലേയിൽ ആറോവറിൽ 37/1 എന്ന നിലയിൽ ആയിരുന്നു. പിന്നീട് സൂര്യ എത്തിയതോടെ സ്കോറിങ്ങിന് വേഗംവച്ചു.

5 റൺസ് എടുത്ത ഹാർദിക് പാണ്ഡ്യ ഒരിക്കൽകൂടി നിരാശപ്പെടുത്തി. 7 റൺസ് എടുത്ത ദിനേശ് കാർത്തിക് റൺഔട്ട് ആകുകയായിരുന്നു. അക്സർ പട്ടേലും 7 റൺസ് നേടി പുറത്തായി. 44 പന്തിൽ 64 റൺസ് എടുത്ത കോഹ്‌ലിയും 6 പന്തിൽ 13 റൺസ് എടുത്ത അശ്വിനും പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഹസൻ മഹമൂദ് 3 വിക്കറ്റും നായകൻ ഷക്കീബ് അൽ ഹസൻ രണ്ട് വിക്കറ്റും വീഴ്ത്തി.

മത്സരത്തിനിടെ വിരാട് കോഹ്‌ലിയും ഷക്കീബ് അൽ ഹസനും നേർക്കുനേർ വന്നിരുന്നു. ഹസൻ മഹമൂദ് എറിഞ്ഞ പതിനാറാം ഓവറിന്റെ അവസാന പന്തിൽ ആയിരുന്നു സംഭവം. തന്റെ തലയുടെ ഉയരത്തിൽ വന്ന പന്ത് കോഹ്‌ലി ലോങ് ലെഗിലെക്ക് കളിക്കുകയും ഉടനെ തന്നെ സ്ക്വയർലെഗ് അമ്പയറോട് നോബോൾ സിഗ്നൽ നൽകാൻ പറയുകയും ചെയ്തു. ഓവറിലെ രണ്ടാമത്തെ ഷോർട്ട് ബോൾ എറിഞ്ഞാൽ അമ്പയർ നോബോൾ വിളിക്കണം എന്നാണ് നിയമം.

അതനുസരിച്ച് അമ്പയർ നോബോൾ വിളിക്കുകയും അടുത്ത പന്തിൽ ഫ്രീഹിറ്റ് സിഗ്നൽ നൽകുകയും ചെയ്തു. അപ്പോഴേക്കും അവിടേയടുത്ത് ഫീൽഡ് ചെയ്യുകയായിരുന്ന ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസൻ കോഹ്‌ലിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. അത് വളരെ ഉയരത്തിൽ ആയിരുന്നുവെന്ന് കോഹ്‌ലി പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എങ്കിലും അൽപ്പം കഴിഞ്ഞ് ഇരുവരും ചിരിച്ചുകൊണ്ട് തങ്ങളുടെ സ്ഥാനങ്ങളിലേക്ക് മടങ്ങുകയായിരുന്നു. ഫ്രീഹിറ്റ് ബോളിൽ ദിനേശ് കാർത്തികിന് ഫുൾ ടോസ് ബോൾ ലഭിച്ചെങ്കിലും ഒരു ലെഗ് ബൈ സിംഗിൾ എടുക്കാനെ കഴിഞ്ഞുള്ളൂ.

വീഡിയോ :

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസൻ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ്‌ ഇരു ടീമുകളും ഇന്ന് ഇറങ്ങിയിരിക്കുന്നത്. ദീപക് ഹൂഡക്ക് പകരം അക്സർ പട്ടേൽ ഇന്ത്യയിലും സൗമ്യ സർക്കാരിന് പകരം ഷോറിഫുൾ ഇസ്ലാം ബംഗ്ലാദേശ് ടീമിലും ഇടംപിടിച്ചു.