Categories
Uncategorized

ഇതാണോ നിങ്ങൾ പറഞ്ഞ അഹങ്കാരി? ഹാർദിക്ക് പാണ്ഡ്യയുടെ പ്രവർത്തി കണ്ട് പാക്കിസ്ഥാൻ ആരാധകർ പോലും കയ്യടിച്ചു, വീഡിയോ കാണാം

ഹാർദിക്ക്‌ പാണ്ഡ്യ  ക്രീസിൽ ഉള്ളപ്പോൾ ഇന്ത്യൻ ആരാധകർക്ക് അതൊരു പ്രതീക്ഷയാണ്, എത്ര വലിയ സമ്മർദ്ദഘട്ടം ആയാലും താരത്തിന്റെ ആത്മവിശ്വാസം അത് വേറെ തലത്തിൽ ഉള്ളതാണ്, അയാൾക്ക് തന്റെ കഴിവിൽ അത്രത്തോളം വിശ്വാസമുള്ളത് കൊണ്ട് ആകണം അത്, മുമ്പ് മഹേന്ദ്രസിംഗ് ധോണി ക്രീസിൽ ഉള്ളപ്പോൾ ഇന്ത്യൻ ആരാധകർക്ക് അവസാന ഘട്ടം വരെ തോന്നുന്ന ആ പ്രതീക്ഷ, ഇപ്പോൾ അത് ഇന്ത്യ നിറവേറ്റുന്നത് ഹർദിക്കിലൂടെ ആണ്.

ബാറ്റ് കൊണ്ടും ബോളും കൊണ്ടും ഹാർദിക്ക് ഇന്ത്യയെ നയിക്കുകയാണ്, ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഏഷ്യകപ്പ്‌, വരാനിരിക്കുന്ന ട്വന്റി-20 ലോക കപ്പ്‌ എന്നീ ടൂർണമെന്റിലൊക്കെ ഇന്ത്യക്ക് ഏറെ നിർണായകമാണ് താരത്തിന്റെ ഓൾ റൗണ്ട് മികവ്, പാകിസ്താനെതിരായ മത്സരത്തിൽ 4 ഓവറിൽ വെറും 25 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റും, ഓവറിൽ 10 റൺസിൽ കൂടുതൽ ജയിക്കാൻ വേണ്ടിയിരുന്ന സമയത്ത്, 17 പന്തിൽ 4 ഫോറും 1 സിക്സും ഉൾപ്പടെ പുറത്താകാതെ 33 റൺസും നേടിയാണ് ഹാർദിക്ക് ഇന്ത്യയെ ത്രസിപ്പിക്കുന്ന ജയത്തിലേക്ക് നയിച്ചത്, കളിയിലെ താരമായും ഹാർദിക്ക് തിരഞ്ഞടുക്കപ്പെട്ടു.

കളിക്കളത്തിൽ എതിരാളികളോട് ഒട്ടും ദയ കാണിക്കാറില്ലെങ്കിലും, എതിർ ടീമിലെ കളിക്കാരോട് പോലും വളരെ സൗഹൃദ മനോഭാവത്തോടെ പെരുമാറുന്നയാളാണ് ഹാർദിക്ക് പാണ്ഡ്യ, കളിക്കളത്തിൽ നമ്മൾ പലപ്പോഴും അത് കണ്ടിട്ടുള്ളതാണ്, പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ റിസ്‌വാനുമായി മത്സരത്തിന്റെ സമ്മർദ്ദഘട്ടത്തിൽ പോലും വളരെ ശാന്തനായി തമാശ രൂപേണെ ഇടപെടുന്ന താരത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകുന്നത്.

https://twitter.com/PubgtrollsM/status/1563948130529189889?t=NFuBuw_zbz9uq6awweaN_g&s=19

അവസാന ഓവർ വരെ ആവേശത്തിന്റെ കൊടുമുടിയിൽ നിന്ന മത്സരത്തിൽ ഹർദിക്കിന്റെ ചിറകിലേറി ഇന്ത്യ പാകിസ്താനെ 5 വിക്കറ്റിനു തോൽപിക്കുകയായിരുന്നു.

Categories
India Latest News

വാശിയേറിയ പോരാട്ടത്തിനിടെ കളത്തിൽ കൂട്ടിമുട്ടി ജഡേജയും റൗഫും, പിന്നാലെ സംഭവിച്ചത് ഇങ്ങനെ…

ഏഷ്യക്കപ്പിലെ ആവേശപോരാട്ടത്തിൽ പാകിസ്ഥാനെതിരെ 5 വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി ഇന്ത്യ. അവസാന ഓവർ വരെ നീണ്ടു നിന്ന മത്സരം 2 പന്തുകൾ ബാക്കി നിൽക്കെ ഹർദിക് പാണ്ഡ്യ സിക്സ് പറത്തിയാണ് വിജയക്കൊടി പാറിപ്പിച്ചത്. 148 വിജയലക്ഷ്യവുമായി ചെയ്‌സിങിന് ഇറങ്ങിയ ഇന്ത്യയെ പാകിസ്ഥാൻ ബൗളർമാർ സമ്മർദ്ദത്തിലാക്കിയെങ്കിലും ജഡേജയുടെയും ഹർദിക്കിന്റെയും കൂട്ടുകെട്ട് മത്സരം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.

ഹർദിക് പാണ്ഡ്യ  17 പന്തിൽ 4 ഫോറും 1 സിക്‌സും ഉൾപ്പെടെ 33 റൺസ് നേടി പുറത്താകാതെ നിന്നു. ചെയ്‌സിങിൽ ഹർദികിനൊപ്പം അവസാന ഓവർ വരെ ഉണ്ടായിരുന്ന ജഡേജ 29 പന്തിൽ 35 റൺസ് നേടി. അവസാന ഓവറിൽ ആദ്യ പന്തിൽ ബൗൾഡ് ആവുകയായിരുന്നു.

അതേസമയം മത്സരത്തിനിടെ റൗഫും ജഡേജയും ഓടുന്നതിനിടെ കൂട്ടിമുട്ടിയിരുന്നു. 19ആം ഓവറിലെ രണ്ടാം പന്തിൽ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ജഡേജ സിംഗിളിനായി ഓടുകയായിരുന്നു, എന്നാൽ ബോൾ നോക്കി കൊണ്ട് ഓടുകയായിരുന്ന ജഡേജ ഡെലിവറി കഴിഞ്ഞ് റൺ അപ്പിൽ ഉണ്ടായിരുന്ന റൗഫിന്റെ ദേഹത്ത് ഇടിച്ചു. ഉടനെ തന്നെ ക്ഷമ ചോദിച്ച് ജഡേജ എത്തുകയും റൗഫിനെ ചേർത്ത് പിടിക്കുകയും ചെയ്തു.

148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ രാഹുലിനെ നഷ്ട്ടപെട്ടിരുന്നു. അരങ്ങേറ്റം കുറിച്ച നസീം ഷായാണ് രാഹുലിനെ ബൗൾഡാക്കി വിറപ്പിച്ചത്. തുടർന്ന് ക്യാപ്റ്റൻ രോഹിതും കോഹ്‌ലിയും ചേർന്നാണ് ഇന്ത്യൻ സ്‌കോർ പതുക്കെ ഉയർത്തിയത്. ഇന്ത്യൻ സ്‌കോർ 50ൽ എത്തിയപ്പോൾ രോഹിതിനെയും നഷ്ട്ടമായി. 18 പന്തിൽ 12 റൺസ് മാത്രമാണ് നേടാനായത്.

8ആം ഓവറിൽ നവാസിനെതിരെ രണ്ടാം സിക്സ് നേടാൻ ശ്രമിക്കുന്നതിനിടെ ക്യാച്ചിൽ അവസാനിക്കുകയായിരുന്നു.
പിന്നാലെ 10ആം ഓവറിലെ ആദ്യ പന്തിൽ കോഹ്ലിയും നവാസിന് തന്നെ വിക്കറ്റ് നൽകി മടങ്ങി. മധ്യനിരയിൽ 18 പന്തിൽ 18 റൺസ് നേടി സൂര്യകുമാർ യാദവ് നിരാശപ്പെടുത്തി.

നേരെത്തെ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ വേണ്ടി ഓപ്പണർ റിസ്‌വാനാണ് മികച്ച പ്രകടനം പുറത്തെടുത്തത്. റൺസ് കണ്ടെത്താൻ ബാറ്റർമാർ ബുദ്ധിമുട്ടിയ പിച്ചിൽ 42 പന്തിൽ 1 സിക്‌സും 4 ഫോറും ഉൾപ്പെടെ 43 റൺസ് നേടി. തുടക്കത്തിൽ തകർപ്പൻ ഷോട്ടുകളുമായി ബാബർ നിറഞ്ഞു നിന്നെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, 10 റൺസ് നേടി ഭുവനേശ്വർ കുമാറിന്റെ പന്തിൽ പുറത്തായി.

ഇന്നിംഗ്സ് അവസാനത്തിൽ റൗഫിന്റെയും ദഹനിയുടെയും കൂട്ടുകെട്ടാണ് 147 എന്ന പൊറുതാവുന്ന സ്കോറിൽ എത്തിച്ചത്. പതിനൊന്നാമനായി എത്തിയ ദഹനി 2 സിക്സറുകൾ അടക്കം 6 പന്തിൽ 16 റൺസ് നേടി. റൗഫ് പുറത്താകാതെ 7 പന്തിൽ 13 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ 4 വിക്കറ്റും ഹർദിക് പാണ്ഡ്യ 3 വിക്കറ്റും വീഴ്ത്തി.

Categories
India Latest News

ഇതാണ് കോൺഫിഡൻസ് ! നെഞ്ചിടിപ്പോടെ ഉറ്റുനോക്കിയ ആരാധകർക്ക് മുന്നിൽ കൂളായി സിക്സ് പറത്തി ഹർദിക് പാണ്ഡ്യയുടെ ഫിനിഷിങ് ; വീഡിയോ

2021 ടി20 ലോകക്കപ്പിലെ പരാജയത്തിന് കണക്ക് വീട്ടി ഏഷ്യക്കപ്പിൽ പാകിസ്ഥാനെതിരെ 5 വിക്കറ്റിന്റെ തകർപ്പൻ ജയം. 148 വിജയലക്ഷ്യവുമായി ഇറങ്ങിയ അവസാന ഓവറിലാണ് ലക്ഷ്യം കണ്ടത്.  ജഡേജയുടെയും ഹർദിക് പാണ്ഡ്യയുടെയും അഞ്ചാം വിക്കറ്റിലെ 52 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. 29 പന്തിൽ ജഡേജ 35 റൺസ് നേടിയപ്പോൾ 17 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്ന് ഹാർദികും തകർപ്പൻ പ്രകടനം പുറത്തെടുത്തു.

12 പന്തിൽ 21 റൺസ് വേണമെന്ന ഘട്ടത്തിൽ 19ആം ഓവറിൽ റൗഫിനെതിരെ 14 റൺസും അവസാന ഓവറിൽ 7 റൺസ് എന്ന നിലയിൽ 2 പന്ത് ബാക്കി നിൽക്കേ സിക്സ് പറത്തി ജയിപ്പിക്കുകയായിരുന്നു.

148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ രാഹുലിനെ നഷ്ട്ടപെട്ടിരുന്നു. അരങ്ങേറ്റം കുറിച്ച നസീം ഷായാണ് രാഹുലിനെ ബൗൾഡാക്കി വിറപ്പിച്ചത്. തുടർന്ന് ക്യാപ്റ്റൻ രോഹിതും കോഹ്‌ലിയും ചേർന്നാണ് ഇന്ത്യൻ സ്‌കോർ പതുക്കെ ഉയർത്തിയത്. ഇന്ത്യൻ സ്‌കോർ 50ൽ എത്തിയപ്പോൾ രോഹിതിനെയും നഷ്ട്ടമായി. 18 പന്തിൽ 12 റൺസ് മാത്രമാണ് നേടാനായത്.

8ആം ഓവറിൽ നവാസിനെതിരെ രണ്ടാം സിക്സ് നേടാൻ ശ്രമിക്കുന്നതിനിടെ ക്യാച്ചിൽ അവസാനിക്കുകയായിരുന്നു.
പിന്നാലെ 10ആം ഓവറിലെ ആദ്യ പന്തിൽ കോഹ്ലിയും നവാസിന് തന്നെ വിക്കറ്റ് നൽകി മടങ്ങി. മധ്യനിരയിൽ 18 പന്തിൽ 18 റൺസ് നേടി സൂര്യകുമാർ യാദവ് നിരാശപ്പെടുത്തി.

നേരെത്തെ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ വേണ്ടി ഓപ്പണർ റിസ്‌വാനാണ് മികച്ച പ്രകടനം പുറത്തെടുത്തത്. റൺസ് കണ്ടെത്താൻ ബാറ്റർമാർ ബുദ്ധിമുട്ടിയ പിച്ചിൽ 42 പന്തിൽ 1 സിക്‌സും 4 ഫോറും ഉൾപ്പെടെ 43 റൺസ് നേടി. തുടക്കത്തിൽ തകർപ്പൻ ഷോട്ടുകളുമായി ബാബർ നിറഞ്ഞു നിന്നെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, 10 റൺസ് നേടി ഭുവനേശ്വർ കുമാറിന്റെ പന്തിൽ പുറത്തായി.

ഇന്നിംഗ്സ് അവസാനത്തിൽ റൗഫിന്റെയും ദഹനിയുടെയും കൂട്ടുകെട്ടാണ് 147 എന്ന പൊറുതാവുന്ന സ്കോറിൽ എത്തിച്ചത്. പതിനൊന്നാമനായി എത്തിയ ദഹനി 2 സിക്സറുകൾ അടക്കം 6 പന്തിൽ 16 റൺസ് നേടി. റൗഫ് പുറത്താകാതെ 7 പന്തിൽ 13 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ 4 വിക്കറ്റും ഹർദിക് പാണ്ഡ്യ 3 വിക്കറ്റും വീഴ്ത്തി.

Categories
Uncategorized

സിക്സ് അടിച്ചു ഷോ ഇട്ടവനെ അടുത്ത ബോളിൽ നടു സ്റ്റമ്പ് തെറിപ്പിച്ചു അർഷ്ദീപ് സിംഗ് : വീഡിയോ കാണാം

തന്റെ രാജ്യാന്തര കരിയറിലെ ആദ്യത്തെ പ്രധാന ടൂർണമെന്റ് കളിക്കുന്ന ഇന്ത്യൻ യുവ പേസ് ബൗളർ അർഷ്ദീപ് സിംഗിന്റെ മികച്ചൊരു പ്രകടനമാണ് ഇന്ന് ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ കാണാൻ കഴിഞ്ഞത്. മത്സരത്തിലാകെ രണ്ട് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

അതിൽ ഏറ്റവും മികച്ചുനിന്നത് പാക്ക് ഇന്നിങ്സിലെ അവസാന വിക്കറ്റായിരുന്നു. ഇരുപതാം ഓവറിലെ നാലാം പന്തിൽ തന്നെ സിക്സിനു പറത്തിയ പാക്ക് ബോളർ ഷാനവാസ് ദഹാനിയുടെ വിക്കറ്റ് തൊട്ടടുത്ത പന്തിൽ തന്നെ നേടി പാക്ക് ഇന്നിങ്സിന്റെ അന്ത്യം കുറിച്ചു. വീണ്ടും ഒരിക്കൽ കൂടി ഒരു തൂക്കിയടി സിക്സ് നേടാൻ ശ്രമിച്ച ദഹാനിയുടെ നടു സ്റ്റമ്പ് ഒരു മികച്ച യോർക്കറിലൂടെ തകർക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്വിംങ് കിംഗ് ഭുവനേശ്വർ കുമാറിന്റെ കൂടെ ഇന്ത്യൻ ബോളിങ് ഓപ്പൺ ചെയ്യാൻ എത്തിയത് യുവ താരം അർഷ്ദീപ് സിംഗ് ആയിരുന്നു. വെറും ആറ് അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരങ്ങളുടെ അനുഭവസമ്പത്ത് മാത്രമുള്ള സിംഗ് വളരെ മികച്ച രീതിയിൽ തന്നെ പന്തെറിഞ്ഞു.

തന്റെ ആദ്യ ഓവറിൽ 8 റൺസ് മാത്രം വിട്ടുകൊടുത്ത താരം, രണ്ടാം ഓവറിൽ ആകെ ഒരു ബൗണ്ടറി മാത്രം വഴങ്ങി ബാക്കി എല്ലാം ഡോട്ട് ബോൾ ആക്കി. പാക്ക് വിക്കറ്റ് കീപ്പറും ഓപ്പണറുമായ റിസ്‌വാന്‌ റൺസ് എളുപ്പത്തിൽ നേടാൻ അവസരം കൊടുക്കാതിരുന്ന സിംഗ് പിന്നീട് തന്റെ രണ്ടാം സ്പെല്ലിനായി എത്തിയത് പതിനെട്ടാം ഓവറിൽ.

ആദ്യ പന്തിൽ തന്നെ വിക്കറ്റ്; മുഹമ്മദ് നവാസിനെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കൈകളിൽ എത്തിച്ചു. പിന്നീട് ആ ഓവറിൽ ഹാരിസ് റൗഫ് രണ്ട് ബൗണ്ടറി നേടിയെങ്കിലും ബാക്കി പന്തുകൾ ഡോട്ട് ബോൾ എറിയാൻ സാധിച്ചു. അവസാന ഓവറിലെ രണ്ടാം പന്തിൽ റൗഫിന്റെ വിക്കറ്റ് നേടാൻ അവസരം ഉണ്ടായെങ്കിലും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പന്ത് കൈപ്പിടിയിൽ ഒതുക്കാനായില്ല.

മത്സരത്തിൽ 3.5 ഓവറിൽ 33 റൺസ് വഴങ്ങി 2 വിക്കറ്റ് ആണ് അദ്ദേഹത്തിന്റെ ബോളിങ് പ്രകടനം. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് താരമാണ് ഇടംകയ്യെൻ പേസറായ അദ്ദേഹം. മികച്ചൊരു സ്ലോഗ് ഓവർ സ്പെഷലിസ്റ്റ് ബോളർ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇന്ത്യക്കായി 2018ലെ അണ്ടർ 19 ലോകകപ്പിലൂടെയാണ് താരം വരവറിയിച്ചത്.

സിക്സ് അടിച്ചു ഷോ ഇട്ടവനെ അടുത്ത ബോളിൽ നടു സ്റ്റമ്പ് തെറിപ്പിച്ചു അർഷ്ദീപ് സിംഗ് വീഡിയോ കാണാം.

https://twitter.com/PubgtrollsM/status/1563921538306301952?t=61ig6x4OsTNM9tZjuqxeyQ&s=19
Categories
Uncategorized

താങ്കൾ ഒരു മാന്യൻ ആണ് !ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തില്ല ,പക്ഷേ കളം വിട്ടു ഫഖർ സമാൻ വീഡിയോ കാണാം

ക്രിക്കറ്റ്‌ പ്രേമികൾ ഏറെ കാത്തിരുന്ന ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിൽ, ടോസ്സ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ബോളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു, ക്യാപ്റ്റന്റെ തീരുമാനം ശരി വെക്കുന്ന തരത്തിൽ ഇന്ത്യൻ ബോളർമാർ പന്തെറിഞ്ഞപ്പോൾ പാക്കിസ്ഥാൻ മുൻനിരയ്ക്ക് കാലിടറി,  മൂന്നാമത്തെ ഓവറിൽ ഭുവനേശ്വർ കുമാർ നായകനും സൂപ്പർ താരവുമായ ബാബർ അസമിനെ വീഴ്ത്തിക്കൊണ്ടാണ് പാകിസ്താന് ആദ്യ പ്രഹരം എല്പിച്ചത്.

മറുവശത്ത് വിക്കറ്റ് കീപ്പർ മുഹമ്മദ്‌ റിസ്‌വാൻ (43) നന്നായി കളിച്ചെങ്കിലും ഇടവേളകളിൽ വിക്കറ്റ് വീണതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി, ആറാം ഓവറിൽ ആവേശ് ഖാൻ എറിഞ്ഞ ബോളിൽ ഓഫ്‌ സൈഡിലേക്ക് കട്ട്‌ ചെയ്യാൻ ശ്രമിച്ച ഫഖർ സമാന്റെ ബാറ്റിന്റെ അരികിലൂടെ ബോൾ കടന്നു പോയി, പെട്ടന്ന് തന്നെ ക്രീസിൽ നിന്നിറങ്ങി നടന്നു പോകുന്ന ഫഖർ സമാനെ കണ്ട് ഇന്ത്യൻ കളിക്കാരും കാണികളും അത്ഭുതപ്പെട്ടു,

കാരണം ഇന്ത്യൻ കളിക്കാർ അപ്പീൽ പോലും ചെയ്തിരുന്നില്ല ആ ഔട്ടിനായി, പക്ഷെ ഫഖർ സമാനു മാത്രം അറിയാമായിരുന്നു തന്റെ ബാറ്റിൽ ബോൾ ടച്ച്‌ ചെയ്തിനു എന്ന്, ആരുടേയും അപ്പീലിനോ വിധിക്കോ കാത്തു നിൽക്കാതെ ക്രീസ് വിട്ട് ഫഖർ സമാൻ നടന്നു കയറിയത് ക്രിക്കറ്റ്‌ പ്രേമികളുടെ ഹൃദയത്തിലേക്കായിരുന്നു.

റിസ്‌വാനും 28 റൺസ് എടുത്ത ഇഫ്തിഖാർ അഹമ്മദ് ഉം ചേർന്ന് പാക്കിസ്ഥാൻ സ്കോർ ചലിപ്പിച്ചെങ്കിലും ഇരുവരെയും വീഴ്ത്തി ഹാർദിക്ക് പാണ്ഡ്യ  ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു, പിന്നീട് വന്ന പാകിസ്താന്റെ ഓരോ ബാറ്ററും ഡ്രസ്സിങ്ങ് റൂമിലേക്ക് ഘോഷയാത്ര നടത്തിയപ്പോൾ 128/9 എന്ന നിലയിൽ പാക്കിസ്ഥാൻ കൂപ്പു കുത്തി,

എന്നാൽ വാലറ്റക്കാരായ ഹാരിസ് റൗഫ് ഉം (13) ഷാനവാസ് ദഹാനിയും (16) ചേർന്ന് അവസാന ഓവറുകളിൽ ചെറുത്ത് നിന്നപ്പോൾ പാക്കിസ്ഥാൻ 147 എന്ന മാന്യമായി സ്കോറിൽ എത്തി, ഇന്ത്യക്കായി ഭുവനേശ്വർ കുമാർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹാർദിക്ക് പാണ്ഡ്യ  3 വിക്കറ്റും അർഷ്ദീപ് സിംഗ് 2 വിക്കറ്റും നേടിക്കൊണ്ട് ഇന്ത്യക്കായി തിളങ്ങി.

ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തില്ല ,പക്ഷേ കളം വിട്ടു ഫക്കാർ സമാൻ ;വീഡിയോ കാണാം

https://twitter.com/PubgtrollsM/status/1563915372792725506?t=PPWEjI3vG18DW6z15a1oJA&s=19

Written by: അഖിൽ. വി. പി. വള്ളിക്കാട്.

Categories
Uncategorized

പാകിസ്താൻ രാജാവിനെ സ്വിങ്ങുകളുടെ രാജാവ് അങ്ങ് തീർത്തിട്ടുണ്ട് !ബാബറെ പുറത്താക്കി ഭുവി : വീഡിയോ കാണാം

ബാബർ അസം സ്പെഷ്യൽ ഇന്നിങ്സ് ഇത്തവണയില്ല, ഇന്ത്യക്ക് മികച്ച തുടക്കം. ഏഷ്യ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്ന ഇന്ത്യാ-പാകിസ്ഥാൻ പോരാട്ടത്തിൽ മികച്ച തുടക്കം ലഭിച്ചത് ടീം ഇന്ത്യക്ക്. പാക്ക് നായകൻ ബാബർ അസമിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ സ്വന്തമാക്കി ഇന്ത്യ.

സ്വിംഗ്‌ കിംഗ് ഭുവനേശ്വർ കുമാർ എറിഞ്ഞ മൂന്നാം ഓവറിന്റെ നാലാം പന്തിലാണ് അസം പുറത്തായത്. ഭുവി എറിഞ്ഞ ഷോർട്ട് പിച്ച് പന്തിൽ ഒരു മികച്ച പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച ബാബറിന് പിഴച്ചു. പന്ത് ടോപ് എഡ്ജ് ആയി ഷോർട്ട് ഫൈനിൽ നിന്ന അർഷദീപിന്റെ കൈകളിൽ ഭദ്രം. അതോടെ ഗാലറിയിൽ ഇന്ത്യൻ ആരാധകരുടെ ആവേശം വാനോളം ഉയർന്നു.

ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിലും അർശദീപ്‌ സിംഗ് എറിഞ്ഞ രണ്ടാം ഓവറിലും ഓരോ മികച്ച സ്ട്രൈറ്റ് ഡ്രൈവ് ബൗണ്ടറി നേടി ഇന്ന് തന്റെ ദിവസമാണ് എന്ന് ഒരു വേള ആരാധകരേ തോന്നിപ്പിച്ചതിന് ശേഷമായിരുന്നു ബാബറിന്റെ പെട്ടെന്നുള്ള മടക്കം. ഇതോടെ ആർപുവിളികളുമായി നിന്ന പാക്ക് ആരാധകരും നിശബ്ദമായി. 9 പന്തിൽ നിന്നും 10 റൺസാണ് ഇന്ന് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്.

നേരത്തെ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഋഷബ്‌ പന്തിനെ പുറത്തിരുത്തി ദിനേശ് കാർത്തികിനെ വിക്കറ്റ് കീപ്പർ/ഫിനിഷർ ആയി ടീമിൽ ഉൾപ്പെടുത്തി. സ്പിന്നർമാരായി ചാഹലും ജഡേജയും ടീമിൽ ഇടം പിടിച്ചപ്പോൾ അശ്വിന് അവസരം ലഭിച്ചില്ല. മൂന്നാം സ്പിന്നറിന് പകരം എക്സ്ട്രാ പേസർ ആവേശ്‌ ഖാനെ ടീമിൽ ഉൾപ്പെടുത്തിയതും ഒരു ധീരമായ തീരുമാനമായി.

ഓപ്പണർമാരായി നായകൻ രോഹിത് ശർമയും ഉപനായകൻ കെ എൽ രാഹുലും, വൺ ഡൗണായി കോഹ്‌ലിയും, നാലാം നമ്പറിൽ സൂര്യ കുമാർ യാദവും ഇറങ്ങും. ഓൾറൗണ്ടർ ആയി ഹർദിക്കും ജഡേജയും ടീമിൽ ഇടം പിടിച്ചപ്പോൾ പേസർമാരായി ഭുവിയും അർഷദീപ് സിംഗും ആവേശും ഉൾപ്പെട്ടു.

കാൽമുട്ടിനു പരുക്കേറ്റ് ടൂർണമെന്റിൽ നിന്നും പുറത്തായ പാക്ക് പേസർ ഷഹീൻ ഷാ അഫ്രീദി ഗാലറിയിൽ ടീമിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. യുവതാരം നസീം ഷാക്ക് ട്വന്റി ട്വന്റി അരങ്ങേറ്റം ലഭിച്ചു. കോവിഡ് ഭേദമായി ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡ് ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്.

പാകിസ്താൻ രാജാവിനെ സ്വിങ്ങുകളുടെ രാജാവ് അങ്ങ് തീർത്തിട്ടുണ്ട് !ബാബറെ പുറത്താക്കി ഭുവി : വീഡിയോ കാണാം.

https://twitter.com/PubgtrollsM/status/1563901610446979072?t=QCknT1OCZfJBzGKpDr0ABw&s=19
Categories
Uncategorized

ഈ പ്രായത്തിലും എന്നാ ഒരു ഇതാ, ക്രിക്കറ്റ്‌ ലോകത്തെ അതിശയിപ്പിച്ച് ജെയിംസ് ആൻഡേഴ്സൺ എന്ന “40” കാരൻ പയ്യൻ :വീഡിയോ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ്‌ മത്സരത്തിലെ നാണം കെട്ട തോൽ‌വിക്ക്‌ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്, ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിൽ നിന്നും ഒന്നാം ടെസ്റ്റിൽ തങ്ങൾക്ക് പറ്റിയ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് അടിമുടി മാറിയ ഇംഗ്ലണ്ടിനെയാണ് രണ്ടാം ടെസ്റ്റിൽ കാണാനായത്, ഇന്നിങ്സിനും 85 റൺസിന്റെയും തകർപ്പൻ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ വെറും 151 എന്ന ചെറിയ ടോട്ടലിൽ അവർക്ക് ഒതുക്കാനായി, 3 വിക്കറ്റ് വീതം വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണും, സ്റ്റുവർട്ട് ബ്രോഡും, 2 വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സുമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.

ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും(103) വിക്കറ്റ് കീപ്പർ ബെൻ ഫോക്ക്‌സും(113) നേടിയ സെഞ്ച്വറികളുടെ പിൻബലത്തിൽ 415/9 എന്ന മികച്ച ടോട്ടലിൽ എത്താൻ അവർക്ക് സാധിച്ചു, ഇതോടെ 264 എന്ന മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനും അവർക്ക് സാധിച്ചു,

രണ്ടാം ഇന്നിങ്സിലും 54/3 എന്ന നിലയിൽ തകർച്ചയെ നേരിട്ട ദക്ഷിണാഫ്രിക്കയെ 41 റൺസ് എടുത്ത റസ്സി വാണ്ടർ ഡസ്സനും 42 റൺസ് എടുത്ത കീഗൻ പീറ്റേഴ്സണും, നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 87 റൺസിന്റെ കൂട്ട്കെട്ടാണ് ഉണ്ടാക്കിയത്, പക്ഷെ ഇരുവരുടെയും വീഴ്ത്തി ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് മത്സരം വീണ്ടും ഇംഗ്ലണ്ടിന്റെ വരുതിയിലാക്കി, 179 റൺസിന് രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ എല്ലാവരും കൂടാരം കേറിയപ്പോൾ ഇംഗ്ലണ്ട് കൂറ്റൻ വിജയം സ്വന്തമാക്കുകയായിരുന്നു, 1 മത്സരം ശേഷിക്കേ പരമ്പര 1-1 നു ആണ് ഇപ്പോൾ.

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായ ജെയിംസ് അൻഡേഴ്സനെ സംബന്ധിച്ചിടത്തോളം വയസ്സ് എന്നത് വെറും അക്കങ്ങൾ മാത്രമാണ്, 40 ആം വയസ്സിലും 20 വയസ്സുകാരന്റെ ആവേശത്തോടെ ബോൾ ചെയ്യുന്ന ആൻഡേഴ്സനെ ക്രിക്കറ്റ്‌ പ്രേമികൾ തെല്ലൊരു അതിശയത്തോടെയാണ് നോക്കുന്നത്, പരിക്ക് പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ് ബാറ്റർമാരെയോ സ്പിൻ ബോളർമാരെയോ അപേക്ഷിച്ച് ഫാസ്റ്റ് ബോളർമാർക്ക്, എന്നിട്ടും നീണ്ട 20 വർഷങ്ങൾ സജീവമായി ക്രിക്കറ്റിൽ ഉണ്ടാവുക എന്നത് ഏതൊരു കളിക്കാരനും സ്വപ്നസാഫല്യമാണ്, ടെസ്റ്റ്‌ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബോളർ എന്ന റെക്കോർഡ് ആൻഡേഴ്സന്റെ പേരിലാണ്.

ഈ പ്രായത്തിലും എന്നാ ഒരു ഇതാ, ക്രിക്കറ്റ്‌ ലോകത്തെ അതിശയിപ്പിച്ച് ജെയിംസ് ആൻഡേഴ്സൺ എന്ന “40” കാരൻ പയ്യൻ :വീഡിയോ കാണാം

Written By: അഖിൽ. വി. പി. വള്ളിക്കാട്.

Categories
Uncategorized

ഏഷ്യ കപ്പ് പരിശീലന സെഷനിലും ചേട്ടാ ചേട്ടാ വിളികൾ; രോഹിത്തിന്റെ മറുപടി കേട്ടോ

ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും എന്നാണ് നമ്മൾ പൊതുവെ പറയാറ്. അത് ഏറെക്കുറെ സത്യവുമാണ്. എന്തിന് ചന്ദ്രനിൽ പോയാലും അവിടെ ഒരു ചായക്കട നടത്തുന്ന മലയാളി ഉണ്ടായിരിക്കും എന്നാണ് തമാശരൂപേണ നമ്മുടെ പഴമക്കാർ പറഞ്ഞിരുന്നത്. മലയാളി താരം സഞ്ജു വി സാംസൺ ഇന്ത്യൻ ടീമിൽ കളിക്കുമ്പോഴെല്ലാം മികച്ച ആരാധകപിന്തുണയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽവെച്ച് ലഭിക്കുന്നത്.

ഇപ്പോഴിതാ ഏഷ്യ കപ്പ് പരിശീലന സെഷനിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമയും മറ്റൊരു കോച്ചിംഗ് സ്റ്റാഫും കൂടി പരിശീലനം നടത്തുമ്പോൾ തുടർച്ചയായി ചേട്ടാ… ചേട്ടാ.. വിളികൾ ഉയരുന്നുണ്ട്. ഇന്ത്യൻ ടീമിന്റെ പരിശീലനം കാണാനായി എത്തിയ ചില ദുബായ് മലയാളികൾ ആണെന്ന് തോന്നുന്നു. ഇത് കേൾക്കുന്ന രണ്ടുപേരും ആദ്യം പരസ്പരം ചിരിക്കുന്നു.

പിന്നീടും ആരാധകർ സഞ്ജു ബാബ… സഞ്ജു ബാബാ… എന്ന് ഒച്ചവെച്ചപ്പോൾ രോഹിത് അവർക്ക് നേരെ തിരിഞ്ഞ് നിങ്ങളുടെ സഞ്ജു ബാബ ഇന്ത്യയുടെ സ്വത്താണെന്ന് പറയുന്നതും കാണികൾ വൻ ഹർഷാരവത്തോടുകൂടി അത് ഏറ്റെടുക്കുന്നതും കേൾക്കാം. ഏഷ്യ കപ്പ് റിപ്പോർട്ട് ചെയ്യാൻ എത്തിയ ഇന്ത്യൻ ജേർണലിസ്റ്റ് വിമൽ കുമാർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച രോഹിത് ശർമയുടെ പരിശീലന വീഡിയോയിലേതാണ് ഈ രംഗങ്ങൾ. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടം പിടിക്കാൻ സാധിച്ചില്ല. എങ്കിലും വരുന്ന ട്വന്റി ട്വന്റി ലോകകപ്പ് ടീമിലെങ്കിലും തങ്ങളുടെ പ്രിയ താരത്തിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജു ആരാധകർ ഇപ്പോഴുള്ളത്.

കഴിഞ്ഞ ഏതാനും പരമ്പരകളായി സഞ്ജുവിന് ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ സ്ഥിരമായ അവസരങ്ങൾ കിട്ടുന്നുണ്ട്. ഈ വർഷം തനിക്ക് ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലാക്കാൻ ഒരുപരിധി വരെയെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്. അയർലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ 77 റൺസ് നേടി തന്റെ കന്നി T20 അർദ്ധ സെഞ്ചുറിയും വെസ്റ്റിൻഡീസ് പര്യടനത്തിൽ കന്നി ഏകദിന അർദ്ധ സെഞ്ചുറിയും സ്വന്തമാക്കിയ സഞ്ജു, സിംബാബ്‌വെ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ പുറത്താകാതെ 43 റൺസ് നേടി തന്റെ കരിയറിലെ ആദ്യത്തെ രാജ്യാന്തര പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിരുന്നു.

ഈ അവസരങ്ങളിലെല്ലാം സഞ്ജുവിന് വളരെ മികച്ച രീതിയിൽ ഉള്ള ആരാധക പിന്തുണയാണ് ഗാലറിയിൽ ഉണ്ടായിരുന്നത്. ചേട്ടാ… ചേട്ടാ… സഞ്ജു… സഞ്ജു… എന്നുള്ള വിളികളായിരുന്നു അധികവും. ഇതേക്കുറിച്ച് സഞ്ജു തന്നെ സിംബാബ്‌വെ പര്യടനത്തിൽവെച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സത്യം പറയാമല്ലോ ഈ ആരാധകപിന്തുണ തന്നെ ശരിക്കും അമ്പരപ്പിച്ചുവെന്നും ഒരുപാട് മലയാളികളും ഇക്കൂട്ടത്തിൽ ഉണ്ടെന്ന് താൻ അറിയുന്നു, കാരണം കുറെയേറെ ചേട്ടാ… ചേട്ടാ… വിളികൾ തനിക്ക് എല്ലായിടത്തും കേൾക്കാൻ സാധിക്കുന്നുവെന്നും സഞ്ജു പറഞ്ഞു.

അയർലൻഡ് പര്യടനത്തിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന് ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും രണ്ടാം മത്സരത്തിൽ പരുക്കേറ്റ ഋതുരാജ് ഗയിക്വാദിന് പകരം ഓപ്പണറായി സഞ്ജു ടീമിലെത്തിയിരുന്നു. അന്ന് ടോസിന്റെ സമയത്ത് നായകൻ ഹർദിക് പാണ്ഡ്യ സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ ഗാലറിയിൽ നിന്നും ഉയർന്ന കരഘോഷം സമീപകാലത്ത് മറ്റൊരു ഇന്ത്യൻ താരത്തിനും അവകാശപ്പെടാനില്ല. ആ വീഡിയോ ഇന്നും സമൂഹ മാധ്യമങ്ങളിൽ വൻ തരംഗമാണ്.

https://twitter.com/cricket82182592/status/1563453873582653441?t=jufJpUzvziwyWF_Nx5PC3w&s=19
Categories
India Latest News

കോഹ്ലി രണ്ടും കൽപ്പിച്ച് തന്നെ!! ഏഷ്യക്കപ്പിന് മുന്നോടിയായി റിവേഴ്സ് സ്വീപ് പരിശീലനവുമായി കോഹ്ലി ; ചിരിയടക്കാനാവാതെ ജഡേജ ; വീഡിയോ

ഞായറാഴ്ച ദുബായിൽ നടക്കുന്ന 2022 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാനുമായി ഏറ്റുമുട്ടും. പാകിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുമ്പോൾ എല്ലാവരും ഉറ്റു നോക്കുന്ന താരങ്ങളിൽ ഒരാളായിരിക്കും വിരാട് കോഹ്‌ലി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങുകയാണ്. മോശം ഫോമിനെ തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ കോഹ്ലി വിശ്രമം ആവശ്യപ്പെടുകയായിരുന്നു.

അതേസമയം പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായുള്ള
കോഹ്ലിയുടെ പരിശീലന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു. ഈ ലിസ്റ്റിൽ ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നത് പരിശീലനത്തിനിടെ കോഹ്ലി റിവേഴ്സ് സ്വീപിന് ശ്രമിക്കുന്ന വീഡിയോയാണ്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ കോഹ്ലി ഇത്തരം ഷോട്ടുകൾ കളിക്കുന്നത് വിരളമായിട്ടാണ് കണ്ടിട്ടുള്ളത്. 

പരിശീലനത്തിനിടെ ചാഹലിന്റെ ഡെലിവറിയിലാണ് കോഹ്ലി റിവേഴ്സ് സ്വീപിന് ശ്രമിച്ചത്. കോഹ്ലിയുടെ ഷോട്ട് കണ്ട് നെറ്റ്സിൽ ഉണ്ടായിരുന്ന ജഡേജ ഉൾപ്പെടെയുള്ള മറ്റ് താരങ്ങൾ ചിരിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ പന്തെറിഞ്ഞ ചാഹലിന് ഫിസ്റ്റ് ബംബ് നൽകുന്നുമുണ്ട്. കോഹ്ലി 2.0 യ്ക്കുള്ള തയ്യാറെടുപ്പിലാണോയെന്നാണ് ആരാധകരുടെ ചോദ്യം.

അതേസമയം 2021 ടി20 ലോകക്കപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ദയനീയ തോൽവിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. കോഹ്ലി അന്ന് അർധ സെഞ്ചുറി നേടിയിരുന്നുവെങ്കിലും ടീമിന് ഡിഫെൻഡ് ചെയ്യാവുന്ന സ്‌കോർ കെട്ടിപാടുക്കാൻ ആയിരുന്നില്ല. അന്ന് ഇന്ത്യൻ ബാറ്റിങ്ങിൽ നാശം വിതച്ച പാക് പേസർ ഷഹീൻ അഫ്രീദി ഇത്തവണ കളത്തിൽ ഇറങ്ങില്ല. കാലിനേറ്റ പരിക്ക് കാരണം ടീമിൽ നിന്ന് പുറത്താണ്.

https://twitter.com/chiragparmar149/status/1563085125981995009?t=RoKsR7ptLvBO9KQNL9UQKg&s=19

നിലവിലെ ഏഷ്യ കപ്പ്‌ ജേതാക്കളാണ് ഇന്ത്യ, ഏറ്റവും കൂടുതൽ തവണ(7) കപ്പ്‌ നേടിയതും ഇന്ത്യ തന്നെയാണ്, ശ്രീലങ്ക 5 തവണ ജേതാക്കൾ ആയപ്പോൾ, 2 തവണ പാക്കിസ്ഥാൻ കപ്പുയർത്തി, 3 തവണ ഫൈനലിലെത്താൻ സാധിച്ചെങ്കിലും ഇത് വരെ ബംഗ്ലാദേശിന് ഏഷ്യ കപ്പിൽ മുത്തമിടാൻ സാധിച്ചിട്ടില്ല.

Categories
Uncategorized

പാകിസ്ഥാനിലെ കോഹ്ലി ആരാധകനെ തടഞ്ഞു സെക്യൂരിറ്റി ഗാര്‍ഡ് ,പക്ഷേ കോഹ്ലി ചെയ്തത് കണ്ട് കയ്യടിച്ചു ക്രിക്കറ്റ് ലോകം ;വീഡിയോ

ഏഷ്യ കപ്പ്‌ മൽസരങ്ങൾക്ക്‌ നാളെ U.A.E യിൽ തുടക്കമാകും, ആദ്യ മത്സരത്തിൽ ശ്രീലങ്ക അഫ്ഗാനിസ്താനെ നേരിടും, എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം ഓഗസ്റ്റ് 28 ഞായറാഴ്ചയാണ് നടക്കുന്നത്, ഇന്ത്യൻ സമയം രാത്രി 7.30 നു ആണ് കളി ആരംഭിക്കുക, ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് ഗ്രൗണ്ടിൽ ഏറ്റുമുട്ടുന്നത് ഏറെ വൈകാരികതയോടെ കാണുന്നവരാണ് ഇരു രാജ്യങ്ങളിയെയും ക്രിക്കറ്റ്‌ പ്രേമികൾ, നിലവിലെ ഏഷ്യ കപ്പ്‌ ജേതാക്കളാണ് ഇന്ത്യ, ഏറ്റവും കൂടുതൽ തവണ(7) കപ്പ്‌ നേടിയതും ഇന്ത്യ തന്നെയാണ്, ശ്രീലങ്ക 5 തവണ ജേതാക്കൾ ആയപ്പോൾ, 2 തവണ പാക്കിസ്ഥാൻ കപ്പുയർത്തി, 3 തവണ ഫൈനലിലെത്താൻ സാധിച്ചെങ്കിലും ഇത് വരെ ബംഗ്ലാദേശിന് ഏഷ്യ കപ്പിൽ മുത്തമിടാൻ സാധിച്ചിട്ടില്ല.

1984 ൽ U.A.E യിലാണ് പ്രഥമ ഏഷ്യ കപ്പ്‌ നടന്നത് അന്ന് ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ ആദ്യ ഏഷ്യ കപ്പ്‌ ജേതാക്കളാവുകയായിരുന്നു, 2016 ൽ ആണ് ആദ്യമായി ട്വന്റി-20 ഫോർമാറ്റിൽ ടൂർണമെന്റ് നടന്നത്, അന്ന് ഫൈനലിൽ ബംഗ്ലാദേശിനെ ഇന്ത്യ 8 വിക്കറ്റിന് തോൽപിക്കുകയായിരുന്നു, 2018 ൽ U.A.E യിൽ വെച്ചായിരുന്നു അവസാനം ഏഷ്യ കപ്പ്‌ നടന്നത് ഏകദിന ഫോർമാറ്റിൽ ആയിരുന്നു ആ ടൂർണമെന്റ്, ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലിട്ടൺ ദാസിന്റെ സെഞ്ച്വറിയുടെ (121) പിൻബലത്തിൽ 222 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റിനു വിജയിച്ച് ഏഷ്യ കപ്പിൽ ഏഴാം തവണയും ജേതാക്കൾ ആവുകയായിരുന്നു.

ട്വന്റി-20 ഫോർമാറ്റിൽ ആണ് ഈ പ്രാവശ്യത്തെ ടൂർണമെന്റ്, ഇന്ത്യ,പാക്കിസ്ഥാൻ,ഹോങ്കോങ്ങ്, എന്നീ ടീമുകളാണ് ഗ്രൂപ്പ്‌ A യിൽ ഉള്ളത്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, എന്നീ ടീമുകൾ ഗ്രൂപ്പ്‌ B യിലും ഏറ്റുമുട്ടും, ഗ്രൂപ്പിലെ ആദ്യ 2 സ്ഥാനക്കാർ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും, ഒരു ടീമിന് 3 മത്സരങ്ങൾ വീതം സൂപ്പർ ഫോറിൽ ഉണ്ടാകും അത് കൊണ്ട് തന്നെ ഗ്രൂപ്പ്‌ ഘട്ടത്തിലെ ഇന്ത്യ-പാക് പോരാട്ടത്തിന് പുറമെ സൂപ്പർ ഫോറിലും ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം ഏറെക്കൂറെ ഉറപ്പാണ്, മറിച്ച് സംഭവിക്കണമെങ്കിൽ ഇന്ത്യയെയോ പാകിസ്താനെയോ ഹോങ്കോങ് അട്ടിമറിച്ച് സൂപ്പർ ഫോറിൽ ഇടം നേടണം, അതിനു സാധ്യത വളരെ വിരളമാണ്.

ലോകം മുഴുവൻ ആരാധകർ ഉള്ള താരമാണ് വിരാട് കോഹ്ലി, തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് താരം ഇപ്പോൾ കടന്ന് പോകുന്നത്, ഏഷ്യ കപ്പിൽ മികച്ച പ്രകടനം നടത്തി പഴയ ഫോമിലേക്ക് തിരിച്ച് വരാൻ താരം കഠിന പ്രയത് നമാണ് നടത്തുന്നത്, മണിക്കൂറുകളോളം നെറ്റ്സിൽ പരിശീലനം നടത്തുന്ന കോഹ്ലി ഏഷ്യ കപ്പിൽ ശക്തമായി തിരിച്ച് വരും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകരുടെയും പ്രതീക്ഷ, പരിശീലനം കഴിഞ്ഞ് മടങ്ങുന്ന താരത്തെ കാണാനും ഫോട്ടോ എടുക്കാനും പാകിസ്താനിലെ ലാഹോറിൽ നിന്നുള്ള മുഹമ്മദ്‌ ജിബ്രാൻ എന്ന കോഹ്ലിയുടെ കടുത്ത ആരാധകൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു, ടീം ബസ്സിന്റെ അടുത്തേക്ക് ഇയാൾ ഓടിയെത്തിയെങ്കിലും ഗ്രൗണ്ടിലെ സെക്യൂരിറ്റി ഗാർഡ് തടയുകയായിരുന്നു, എന്നാൽ പിന്നീട് കോഹ്ലിയോടൊപ്പം ഫോട്ടോ എടുക്കാനും സംസാരിക്കാനും ഇയാൾക്ക് സാധിച്ചു.