Categories
Cricket Latest News

ശ്വാസം നിലച്ച നിമിഷം! ബോൾ കൊണ്ട് വേദന കൊണ്ട് പുളഞ്ഞു താരം ,ഒടുവിൽ പരിക്ക് മൂലം കളം വിട്ടു :വീഡിയോ കാണാം

ആരാധകർകിടയിലും സഹതാരങ്ങൾക്കിടയിലും ആശങ്കയുണ്ടാക്കി പാകിസ്ഥാനെതിരായ മത്സരത്തിനിടെ നെതർലാൻഡ് താരം ലീഡെയ്ക്ക് പരിക്ക്. പാക് പേസ് ബൗളർ റൗഫ് എറിഞ്ഞ ആറാം ഓവറിലെ അഞ്ചാം ഡെലിവറിയാണ് മുഖത്തിന്റെ ഭാഗത്ത് പതിച്ചത്. 142 വേഗതയിൽ ഉണ്ടായിരുന്ന ഷോർട്ട് ഡെലിവറിയാണ് ഷോട്ട് പിഴച്ച് ഹെൽമെറ്റിൽ പതിച്ചത്.

ഉടനെ തന്നെ ഹെൽമെറ്റ് ഊരി സ്റ്റംപിന്റെ സൈഡിലേക്ക് മാറി. പാക് താരങ്ങൾ ഓടിയെത്തി പരിശോധിച്ച് ഫിസിയോയെ വിളിക്കുകയായിരുന്നു.  കണ്ണിന് താഴെയുള്ള ഭാഗത്താണ് പരിക്കെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബാറ്റിങ് തുടരാൻ സാധ്യമല്ലാത്തതിനാൽ റിട്ടയേർഡായി ഡ്രസിങ് റൂമിലേക്ക് മടങ്ങി. നേരെത്തെ ഓസ്‌ട്രേലിയൻ താരം മാക്‌സ്വെല്ലിനും സമാന രീതിയിൽ പരിക്കേറ്റിരുന്നു. ഭാഗ്യവശാൽ ഗുരുതരമായ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല.

മത്സരം 12 ഓവർ പിന്നിട്ടപ്പോൾ നെതർലാൻഡ് 3ന് 49 എന്ന നിലയിലാണ്. 12 പന്തിൽ 9 റൺസുമായി സ്കോട്ട് എഡ്വാർഡും 18 പന്തിൽ 18 റൺസുമായി അക്കർമാനുമാണ്. ഷദാബ് ഖാൻ 2 വിക്കറ്റും ഷഹീൻ അഫ്രീദി 1 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

അതേസമയം പാകിസ്ഥാന്റെ സെമിഫൈനൽ സാധ്യതകൾ മങ്ങിയിരിക്കുകയാണ്. അവസാന മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ 1 റൺസിന് പരാജയപ്പെട്ടതാണ് എല്ലാം തകിടം മറിച്ചത്. സെമിഫൈനൽ സാധ്യത നിലനിർത്താൻ ഇന്ന് സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ ജയിക്കേണ്ടതും പാകിസ്ഥാന്റെ ആവശ്യമാണ്. 

വീഡിയോ കാണാം:

Categories
Cricket Malayalam

സിനിമയിൽ കാണാത്ത ട്വിസ്റ്റ്! ജയം ആഘോഷിച്ചു കളം വിട്ടു താരങ്ങൾ ,പക്ഷേ തിരിച്ചു വിളിച്ച് അമ്പയർ ,അവസാന ഓവറിലെ നാടകീയ രഗങ്ങൾ ;വീഡിയോ കാണാം

മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും മാറിനിന്ന് സൂര്യൻ കത്തിജ്വലിച്ചുനിന്ന ദിവസത്തിൽ ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ പോരാട്ടത്തിൽ, ബ്രിസ്ബൈനിലേ ഗാബയിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെക്കെതിരെ ബംഗ്ലാദേശിന് 3 റൺസിന്റെ ആവേശവിജയം. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെ ഒരു റൺസിന് തോൽപ്പിച്ച സിംബാബ്‌വെ അതേ പോരാട്ടവീര്യം ഇന്നും കാഴ്ചവെച്ചതോടെ മത്സരം വാശിയേറിയതായി. ബംഗ്ലാദേശ് ഉയർത്തിയ 151 വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെക്ക് അവസാന ഓവറിൽ വിജയിക്കാൻ 16 റൺസ് വേണ്ടപ്പോൾ അത്യന്തം നാടകീയ നിമിഷങ്ങളാണ് അരങ്ങേറിയത്.

സ്പിന്നർ മോസ്സദേക്ക്‌ ഹുസൈൻ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ ലെഗ് ബൈ സിംഗിൾ, രണ്ടാം പന്തിൽ ബ്രാഡ് ഇവാൻസ് ക്യാച്ച് ഔട്ട്. അതോടെ ബംഗ്ലാ ആരാധകരുടെ ആവേശം വാനോളം ഉയർന്നു. എന്നാൽ മൂന്നാം പന്തിൽ ലെഗ് ബൈ ഫോർ പോകുകയും നാലാം പന്തിൽ നഗരാവ പിന്നിലേക്ക് ഒരു പടുകൂറ്റൻ സിക്സ് അടിക്കുകയും ചെയ്തതോടെ ബംഗ്ലാദേശ് ഭയന്നു. പക്ഷേ അഞ്ചാം പന്തിൽ നഗരാവയെ വിക്കറ്റ് കീപ്പർ സ്റ്റമ്പ് ചെയ്തു പുറത്താക്കി. അവസാന പന്തിലും അതേ മാതൃകയിൽ മുസ്സാരബാണിയെയും വിക്കറ്റ് കീപ്പർ പുറത്താക്കിയതോടെ കടുവകൾ വിജയത്തിന്റെ ആഘോഷം തുടങ്ങി. എങ്കിലും അമ്പയർമാർ പരിശോധിച്ചപ്പോൾ കീപ്പർ വിക്കറ്റിന് മുന്നിലേക്ക് വന്ന് പന്ത് പിടിച്ചതായി കണ്ടെത്തി. അതോടെ നോബോൾ വിളിക്കുകയും ചെയ്തു. പക്ഷേ അവരുടെ ഭാഗ്യത്തിന് എക്സ്ട്രാ ബോളിലും സിംബാബ്‌വെക്ക് റൺ നേടാൻ കഴിഞ്ഞില്ല. അതോടെ കടുവകൾക്ക്‌ 3 റൺസ് വിജയം.

വീഡിയോ :

64 റൺസ് എടുത്ത് ടോപ് സ്കോററായ ഷോൺ വില്യംസിനേ പത്തൊമ്പതാം ഓവറിൽ ബംഗ്ലാ നായകൻ ഷക്കിഭ് അൽ ഹസൻ സ്വന്തം ബോളിങ്ങിൽ പറന്നുപിടിച്ചു ഡയറക്ട് ത്രോ എറിഞ്ഞ് റൺ ഔട്ട് ആക്കിയത് മത്സരത്തിലെ നിർണായക നിമിഷമായി. റയാൻ ബൾ 27 റൺസോടേ പുറത്താകാതെ നിന്നു. നാല് ഓവറിൽ വെറും 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടാസ്കിൻ അഹമ്മദ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് 71 റൺസ് എടുത്ത ഓപ്പണർ ശാന്റോയുടെ ഇന്നിങ്സ് കരുത്തായപ്പോൾ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എടുക്കുകയായിരുന്നു.

Categories
Latest News

ബംഗ്ലാദേശിനെ വിറപ്പിച്ച് ഒടുവിൽ കീഴടങ്ങി സിംബാബ്‌വെ, ഓരോ ബോളും ആവേശം നിറഞ്ഞ ലാസ്റ്റ് ഓവർ ഫുൾ വീഡിയോ കാണാം

വൻ നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ ബംഗ്ലാദേശിനെ വിറപ്പിച്ച് ഒടുവിൽ കീഴടങ്ങി സിംബാബ്‌വെ. അവസാന ഓവർ വരെ നീണ്ടു നിന്ന പോരാട്ടത്തിൽ 3 റൺസിനാണ് സിംബാബ്‌വെ തോൽവി ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ്‌ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടിയിരുന്നു.

ചെയ്‌സിങ്ങിൽ തകർച്ചയോടടെയായിരുന്നു സിംബാബ്‌വെയ്ക്ക് തുടക്കം. 11.2 ഓവറിൽ തന്നെ 5 വിക്കറ്റ് നഷ്ട്ടപ്പെട്ട സിംബാബ്‌വെ വെറും 69 റൺസ് മാത്രമാണ് നേടിയത്. പിന്നാലെ ആറാം വിക്കറ്റിൽ 63 കൂട്ടിച്ചേർത്ത് സീൻ വില്യംസും, റിയാൻ ബർലും സിംബാബ്‌വെയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. എന്നാൽ 19ആം ഓവറിലെ നാലാം പന്തിൽ 42 പന്തിൽ 64 റൺസ് നേടിയ സീൻ വില്യംസ് പുറത്തായതോടെ തിരിച്ചടിയായി. പന്തെറിഞ്ഞ ശാഖിബ് കിടിലൻ ത്രോയിൽ റൺഔട്ട് ആക്കുകയായിരുന്നു.

അവസാന 2 ഓവറിൽ ജയിക്കാൻ 26 റൺസ് വേണമായിരുന്ന സിംബാബ്‌വെ 19ആം ഓവറിൽ 10 റൺസ് നേടി ലക്ഷ്യം 16ൽ എത്തിച്ചു. ആദ്യ രണ്ടിൽ 1 വിക്കറ്റും 1 റൺസ് വിട്ട് കൊടുത്ത് ഹൊസൈൻ സിംബാബ്‌വെയെ സമ്മർദ്ദത്തിലാക്കി. മൂന്നാം പന്തിൽ ഫോറും  നാലാം പന്തിൽ സിക്‌സും നേടി ങ്കരവ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു.

2 പന്തിൽ 5 റൺസ് വേണമെന്നപ്പോൾ സ്റ്റെപ് ചെയ്ത് ബൗണ്ടറിക്ക് ശ്രമിച്ച ങ്കരവ സ്റ്റംപിങിലൂടെ പുറത്തായി. അവസാന പന്തിൽ ക്രീസിൽ എത്തിയ മൂസറബാനിയും സമാന രീതിയിൽ പുറത്തായി. ഇതോടെ ജയം ആഘോഷിക്കാൻ ബംഗ്ലാദേശ് താരങ്ങൾ തുടങ്ങി.

ഇവിടെയാണ് ട്വിസ്റ്റ് സംഭവിച്ചത്. സ്റ്റംപിങ് ചെയ്യുന്നതിനിടെ നൂറുൽ കൈ മുമ്പിലോട്ട് നീട്ടിയെന്ന് വ്യക്തമായതോടെ നോ ബോൾ വിധിച്ചു. ഇതോടെ 1 പന്തിൽ 4 റൺസ് എന്നായി മാറി. എന്നാൽ ലഭിച്ച സുവർണാവസരം മുതലാക്കാൻ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന മൂസറബാനിക്ക് സാധിച്ചില്ല. ആരാധകരെ മുൾമുനയിൽ നിർത്തിയ ആവേശപോരാട്ടത്തിൽ 3 റൺസിനാണ് ബംഗ്ലാദേശ് ജയം നേടിയത്.

Categories
Cricket Latest News

ശ്രീലങ്ക ലോകകപ്പ് കൈവിട്ട നിമിഷം ! വലിയ വില കൊടുക്കേണ്ടി വന്ന നിമിഷം : വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിലെ ശ്രീലങ്കയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തിൽ കിവീസിന് 65 റൺസിന്റെ കൂറ്റൻ ജയം, ഇതോടെ ന്യൂസിലാൻഡ് സെമിഫൈനൽ ബർത്ത് ഏറെക്കുറെ ഉറപ്പിച്ചു, ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ വില്യംസൺ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, സിഡ്നിയിലാണ് ഇന്നത്തെ മൽസരം അരങ്ങേറിയത്.

തകർച്ചയോടെ ആണ് ന്യൂസിലാൻഡിന്റെ ഇന്നിംഗ്സ് തുടങ്ങിയത്, ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ഡെവൺ കോൺവെയും (1) ഫിൻ അലനും (1) പെട്ടന്ന് തന്നെ പുറത്തായി, പിന്നാലെ ക്യാപ്റ്റൻ വില്യംസണും (8) പുറത്തായത്തോടെ ന്യൂസിലാൻഡ് 15/3 എന്ന നിലയിൽ തകർച്ച നേരിട്ടു, എന്നാൽ നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ഗ്ലെൻ ഫിലിപ്പ്സും ഡാരൽ മിച്ചലും (22) കിവീസിനെ തകർച്ചയിൽ നിന്ന് കരകയറ്റി, നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി, ഒടുവിൽ നിശ്ചിത 20 ഓവറിൽ 167/7 എന്ന മികച്ച നിലയിൽ കിവീസ് എത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ കാത്തിരുന്നത് കൂട്ട തകർച്ച ആയിരുന്നു, ശ്രീലങ്കൻ മുൻ നിരയെ കിവീസ് പേസർമാർ എറിഞ്ഞിട്ടതോടെ 24/5 എന്ന നിലയിൽ ആയി ലങ്ക, ശ്രീലങ്കൻ നിരയിൽ 2 പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത് എന്നത് തന്നെ നോക്കിയാൽ ലങ്കയുടെ തകർച്ചയുടെ ആഴം മനസ്സിലാകും, 4 വിക്കറ്റ് വീഴ്ത്തിയ ബോൾട്ട് ആണ് കിവീസ് നിരയിൽ ബോളിങ്ങിൽ തിളങ്ങിയത്.

മത്സരത്തിൽ ഏഴാം ഓവർ എറിയാനെത്തിയ ഹസരംഗയുടെ ബോളിൽ വെറും 12 റൺസ് എടുത്ത് നിൽക്കുമ്പോൾ ഫിലിപ്പ്സിനെ ഔട്ട്‌ ആക്കാനുള്ള സുവർണാവസരം ലങ്കക്ക് ലഭിച്ചിരുന്നു പക്ഷെ ലോങ്ങ്‌ ഓഫിൽ ഫീൽഡ് ചെയ്യുകയായിരുന്ന നിസങ്കയ്ക്ക് നിസാരമായ ആ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കാനായില്ല, ഒരു പക്ഷെ ആ ക്യാച്ച് എടുത്തിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ, മത്സരത്തിൽ 64 ബോളിൽ 10 ഫോറും 4 സിക്സും അടക്കമാണ് ഫിലിപ്സ് 104 റൺസ് നേടിയത്, തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച് ലങ്കൻ ബോളർമാരുടെ മേൽ ആധിപത്യം സ്ഥാപിച്ച ഫിലിപ്പ്സ് പിന്നീട് കിവീസിനെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു, കളിയിലെ താരമായും ഫിലിപ്പ്സ് തിരഞ്ഞെടുക്കപ്പെട്ടു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

വീഡിയോ കാണാം

Categories
Cricket

ഉസൈൻ ഫിലിപ്പ്!ഇയാളെന്താ ഉസൈൻ ബോൾട്ടിന് പഠിക്കുകയാണോ? വ്യത്യസ്തമായ റണ്ണിംഗ് ശൈലിയുമായി ഗ്ലെൻ ഫിലിപ്പ്സ്, വീഡിയോ കാണാം

സിഡ്നി: ട്വന്റി-20 ലോകകപ്പിലെ ശ്രീലങ്കയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസിന് ഗ്ലെൻ ഫിലിപ്സ് (104) നേടിയ സെഞ്ച്വറിയുടെ കരുത്തിൽ 167/7 എന്ന മികച്ച സ്കോർ, കൂറ്റൻ വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക 10 ഓവർ പിന്നിടുമ്പോൾ 58/6 എന്ന നിലയിൽ തോൽവി മുന്നിൽ കാണുകയാണ്, നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ന്യൂസിലാൻഡ്, ആദ്യ കളിയിൽ ഓസ്ട്രേലിയക്കെതിരെ 89 റൺസിന്റെ ആധികാരിക ജയം കിവികൾ നേടിയിരുന്നു, അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു, ശ്രീലങ്കയാവട്ടെ 2 മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു തോൽവിയുമായി ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്താണ്.

തകർച്ചയോടെ ആണ് ന്യൂസിലാൻഡിന്റെ ഇന്നിംഗ്സ് തുടങ്ങിയത്, ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ഡെവൺ കോൺവെയും (1) ഫിൻ അലനും (1) പെട്ടന്ന് തന്നെ പുറത്തായി, പിന്നാലെ ക്യാപ്റ്റൻ വില്യംസണും (8) പുറത്തായത്തോടെ ന്യൂസിലാൻഡ് 15/3 എന്ന നിലയിൽ തകർച്ച നേരിട്ടു, എന്നാൽ നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ഗ്ലെൻ ഫിലിപ്പ്സും ഡാരൽ മിച്ചലും (22) കിവീസിനെ തകർച്ചയിൽ നിന്ന് കരകയറ്റി, നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി.

മത്സരത്തിൽ 64 ബോളിൽ 10 ഫോറും 4 സിക്സും അടക്കമാണ് ഫിലിപ്സ് 104 റൺസ് നേടിയത്, തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച ഫിലിപ്സിന്റെ ഇന്നിംഗ്സ് ആണ് ന്യൂസിലാൻഡിനെ മികച്ച നിലയിൽ എത്തിച്ചത്, മത്സരത്തിനിടെ ഫിലിപ്പ്സിന്റെ ചില റണ്ണിംഗ് ശൈലികൾ കൗതുകകരമായിരുന്നു, ഓട്ടക്കാർ സ്റ്റാർട്ടിങ് പോയിന്റിൽ നിൽക്കുന്ന പോലെ നിന്നായിരുന്നു ഫിലിപ്പ്സിന്റെ ഈ വേറിട്ട ഓട്ടം.

വീഡിയോ കാണാം:

Categories
Cricket Latest News

ബാറ്റ് എറിഞ്ഞു പൊട്ടിക്കുമോ ! ബോൾ ബാറ്റിൽ കൊണ്ടില്ല, കലിപ്പായി ഗ്ലെൻ ഫിലിപ്പ്സ്, വീഡിയോ കാണാം

സിഡ്നി: ട്വന്റി-20 ലോകകപ്പിലെ ശ്രീലങ്കയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസിന് ഗ്ലെൻ ഫിലിപ്സ് (104) നേടിയ സെഞ്ച്വറിയുടെ കരുത്തിൽ 167/7 എന്ന മികച്ച സ്കോർ, നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ന്യൂസിലാൻഡ്, ആദ്യ കളിയിൽ ഓസ്ട്രേലിയക്കെതിരെ 89 റൺസിന്റെ ആധികാരിക ജയം കിവികൾ നേടിയിരുന്നു, അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു, ശ്രീലങ്കയാവട്ടെ 2 മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു തോൽവിയുമായി ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്താണ്.

തകർച്ചയോടെ ആണ് ന്യൂസിലാൻഡിന്റെ ഇന്നിംഗ്സ് തുടങ്ങിയത്, ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ഡെവൺ കോൺവെയും (1) ഫിൻ അലനും (1) പെട്ടന്ന് തന്നെ പുറത്തായി, പിന്നാലെ ക്യാപ്റ്റൻ വില്യംസണും (8) പുറത്തായത്തോടെ ന്യൂസിലാൻഡ് 15/3 എന്ന നിലയിൽ തകർച്ച നേരിട്ടു, എന്നാൽ നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ഗ്ലെൻ ഫിലിപ്പ്സും ഡാരൽ മിച്ചലും (22) കിവീസിനെ തകർച്ചയിൽ നിന്ന് കരകയറ്റി, നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി.

മത്സരത്തിൽ പതിനേഴാം ഓവർ എറിഞ്ഞ ശ്രീലങ്കയുടെ രജിതയുടെ ഓവറിലെ മൂന്നാമത്തെ ബോൾ നോ ബോൾ ആയതിനാൽ ഫ്രീഹിറ്റ് ആയ അടുത്ത ബോളിൽ ബൗണ്ടറിക്ക് ശ്രമിച്ച ഫിലിപ്പ്സിന് ബോളർ തന്ത്രപരമായി സ്ലോ ബോൾ എറിഞ്ഞതിനാൽ ഷോട്ട് കണക്ട് ചെയ്യാൻ സാധിച്ചില്ല, തൊട്ടടുത്ത പന്തിലും ഫിലിപ്പ്സിന് പന്ത് ബാറ്റിൽ കൊള്ളിക്കാൻ സാധിച്ചില്ല, ഇതിൽ അസ്വസ്ഥനായ താരം ബാറ്റ് നിലത്തേക്ക് എറിയാൻ നോക്കിയത് മത്സരത്തിലെ വേറിട്ട കാഴ്ചയായി മാറി, മത്സരത്തിൽ 64 ബോളിൽ 10 ഫോറും 4 സിക്സും അടക്കമാണ് ഫിലിപ്സ് 104 റൺസ് നേടിയത്.

Categories
Cricket

ഞങ്ങളെ എങ്ങാനും പഞ്ഞിക്കിട്ടാൽ നിൻ്റെ കൈ ഞാൻ ഒടിക്കും ! കോഹ്‌ലിയുടെ കൈ പിടിച്ചു തിരിച്ചു ഗില്ലി ; വീഡിയോ കാണാം

സ്വപ്ന തുല്യമായ തുടക്കമാണ് ഇന്ത്യക്ക് ട്വന്റി-20 ലോകകപ്പിൽ ലഭിച്ചിരിക്കുന്നത്, ആദ്യ മത്സരത്തിൽ വിരാട് കോഹ്ലിയുടെ അവിശ്വസനീയമായ ഇന്നിങ്സിന്റെ കരുത്തിൽ പാകിസ്താനെതിരെ 4 വിക്കറ്റിന് ജയിക്കുകയും, രണ്ടാം മത്സരത്തിൽ നെതർലാൻഡിനെതിരെ 56 റൺസിന്റെ കൂറ്റൻ ജയം നേടുകയും ചെയ്തതോടെ ഗ്രൂപ്പിൽ ഇന്ത്യ മുന്നിലെത്തിയിരുന്നു, ഇന്ത്യയുടെ അടുത്ത മത്സരം ഒക്ടോബർ 30 ഞായറാഴ്ച പെർത്തിൽ വെച്ച് കരുത്തരായ സൗത്ത് ആഫ്രിക്കക്കെതിരെയാണ്, ഇന്ത്യൻ സമയം വൈകുന്നേരം 4.30 നാണ് മത്സരം ആരംഭിക്കുക, ഈ മത്സരം കൂടി ജയിക്കാനായാൽ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ ഏറെക്കൂറെ ഉറപ്പിക്കാനാകും.

ലോകകപ്പിനിടെ ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ ആയ ആദം ഗിൽക്രിസ്റ്റും വിരാട് കോഹ്ലിയും തമ്മിലുള്ള കണ്ട് മുട്ടലും, ഗിൽക്രിസ്റ്റിന്റെ “കരുത്തുറ്റ ഹസ്തദാനവും” കോഹ്ലിയുമായി കുശലാന്വേഷണം നടത്തുന്ന ഗിൽക്രിസ്റ്റിന്റെ വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്, ലോകകപ്പിലെ കമന്ററി ബോക്സിൽ നിറ സാന്നിധ്യമാണ് മുൻ ഓസ്ട്രേലിയൻ ഓപ്പണർ ആയ ഗില്ലി എന്ന് വിളിപ്പേരുള്ള ആദം ഗിൽക്രിസ്റ്റ്, ഇവരുടെ കൂടെ ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായ മുൻ സൗത്ത് ആഫ്രിക്കൻ താരം ഡെയിൽ സ്റ്റെയിനിനെയും വീഡിയോയിൽ കാണാം.

Categories
Cricket Latest News

അവസാന പന്തിൽ പാക്ക് താരങ്ങളുടെ ചതിപ്രയോഗം; പക്ഷേ ഹീറോയായി അവതരിച്ച് റാസ..വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് ഇന്നലെ ഓസ്ട്രേലിയയിലെ പെർത്ത് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റായ പാക്കിസ്ഥാൻ ടീമിനെ ഒരു റൺ മാർജിനിൽ പരാജയപ്പെടുത്തിയ ടീം സിംബാബ്‌വെ, തങ്ങളെ ആരും അധികം വിലകുറച്ച് കാണേണ്ടതില്ല എന്ന് വ്യക്തമാക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒരു ഘട്ടത്തിൽ 13.4 ഓവറിൽ 95/3 എന്ന ഭേദപ്പെട്ട നിലയിൽ ആയിരുന്ന അവർ ശേഷം 14.4 ഓവറിൽ 95/7 എന്ന നിലയിലേക്ക് കൂപ്പൂകുത്തിയിരുന്നു. എങ്കിലും ചെറുത്തുനിൽപ് കാണിച്ച വാലറ്റത്തിന്റെ മികവിൽ അവർ നിശ്ചിത 20 ഓവറിൽ 130/8 എന്ന പൊരുതാവുന്ന സ്കോർ കണ്ടെത്തി. ആസിഫ് അലിക്ക് പകരം പാക്ക് ടീമിൽ ഇടംനേടിയ മുഹമ്മദ് വസീം ജൂനിയർ 4 വിക്കറ്റും സ്പിന്നർ ശദാബ് ഖാൻ 3 വിക്കറ്റും വീഴ്ത്തി.

പാക്കിസ്ഥാൻ മത്സരത്തിൽ അനായാസവിജയം നേടുമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ വിലയിരുത്തി. എന്നാൽ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. നാല് ഓവറിൽ വെറും 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ സിക്കന്ദർ റാസ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. പേസർ ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പിന്തുണ നൽകി.

ബ്രാഡ് ഇവാൻസ് എറിഞ്ഞ അവസാന ഓവറിൽ പാക്കിസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ് ആയിരുന്നു. ആദ്യ പന്തിൽ മുഹമ്മദ് നവാസ് ട്രിപ്പിൾ ഓടി. അടുത്ത പന്തിൽ ബോളറുടെ തലക്ക് മുകളിലൂടെ വസീം ജൂനിയർ ബൗണ്ടറി നേടി. അതോടെ നാല് പന്തിൽ നാല് റൺസ് മാത്രം ആവശ്യം. കമന്റേറ്റർമാരും മത്സരം തൽസമയം കണ്ടവരുമെല്ലാം പാക്കിസ്ഥാന്റെ വിജയം ഉറപ്പിച്ച നിമിഷങ്ങൾ… എന്നാൽ മൂന്നാം പന്തിൽ സിംഗിളും നാലാം പന്ത് ഡോട്ട് ബോളും ആയതോടെ മത്സരം വീണ്ടും കൊഴുത്തു. അഞ്ചാം പന്തിൽ നവാസ് ക്യാച്ച് ഔട്ട് കൂടിയായതോടെ പാക്ക് നിര അപകടം മണത്തുതുടങ്ങി.

അവസാന പന്തിൽ വിജയത്തിനായി മൂന്ന് റൺസ് നേടണം. സ്ട്രൈക്കിൽ ഉണ്ടായിരുന്നത് പുതിയ ബാറ്റർ ഷഹീൻ ഷാ അഫ്രീദി. രണ്ട് റൺസ് ഓടിയാൽ മത്സരം ടൈ ആക്കി സൂപ്പർ ഓവറിലെക്ക് നീട്ടിയെടുക്കാം എന്ന് മനസ്സിലാക്കിയ പാക്ക് താരങ്ങൾ ഒരു ചതിപ്രയോഗത്തിലൂടെ അത് നേടാൻ ശ്രമിക്കുകയായിരുന്നു. ഇവാൻസ് പന്തെറിഞ്ഞുതീരുന്നതിനുമുമ്പെ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന മുഹമ്മദ് വസീം മുന്നോട്ടോടി പിച്ചിന്റെ പകുതിയിലധികം ദൂരം പിന്നിട്ടുകഴിഞ്ഞിരുന്നു. ഷഹീൻ ലോങ് ഓണിലേക്ക്‌ പന്ത് തട്ടിയിട്ടു.

ഇത്ര പ്രതിസന്ധി നിമിഷത്തിലും തന്റെ മനസ്സാന്നിധ്യം കൈവിടാതെ ഫീൽഡർ സിക്കന്തർ റാസ സിംബാബ്‌വെക്ക് അവിശ്വസനീയ വിജയം സമ്മാനിക്കുകയായിരുന്നു. ഞൊടിയിടയിൽ പന്ത് കൈക്കലാക്കിയ റാസ പന്ത് നേരെ വിക്കറ്റ് കീപ്പറുടെ അടുത്തേക്ക് എറിയുകയായിരുന്നു. ബോളിങ് എൻഡിൽ എറിഞ്ഞിരുന്നുവെങ്കിൽ അത് ഒരിക്കലും ഔട്ട് ആകില്ലായിരുന്നു. കാരണം വസീം ആദ്യമേ ഓട്ടം തുടങ്ങിയതുകൊണ്ട് വേഗം തന്നെ അവിടേക്ക് തിരിച്ചെത്തി. വിക്കറ്റ് കീപ്പർക്ക് ആദ്യ ശ്രമത്തിൽ പന്ത് കൃത്യമായി കൈകളിൽ ഒതുക്കാൻ കഴിഞ്ഞില്ല, എങ്കിലും പെട്ടെന്നുതന്നെ അദ്ദേഹം പന്തെടുത്ത് വിക്കറ്റിൽ കൊള്ളിക്കുകയും സിംബാബ്‌വെ താരങ്ങൾ തങ്ങളുടെ ചരിത്രവിജയം ആഘോഷിക്കാൻ തുടങ്ങുകയും ചെയ്തു.

വീഡിയോ :

Categories
Cricket Latest News

പെട്ടന്ന് ഗ്രൗണ്ടിൽ ധോണി ..ധോണി..എന്ന ആരവം ,കാർത്തികിൻ്റെ ഈ പിഴവ് ആണ് കാരണം ;വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ പോരാട്ടത്തിൽ നെതർലൻഡ്സ് ടീമിനെതിരെ ഇന്ത്യക്ക് അനായാസ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ കുറിച്ച 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവരുടെ ബാറ്റിംഗ് നിശ്ചിത 20 ഓവറിൽ 123/9 എന്ന നിലയിൽ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞ ഭുവനേശ്വർ കുമാർ, അർഷദീപ് സിംഗ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് ഷമിയും സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് കരുത്ത് പകർന്നത് അർദ്ധസെഞ്ചുറി നേടിയ നായകൻ രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിംഗ്സുകൾ ആയിരുന്നു. രോഹിത് ശർമ 39 പന്തിൽ 53 റൺസ് എടുത്ത് പുറത്തായി. കോഹ്‌ലി 44 പന്തിൽ 62 റൺസും സൂര്യ 25 പന്തിൽ 51 റൺസും എടുത്തു പുറത്താകാതെ നിന്നു.

ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ വെറും നാല് റൺസ് എടുത്ത് പുറത്തായ ഓപ്പണർ കെ എൽ രാഹുൽ ഇന്ന് ഒരിക്കൽകൂടി നിരാശപ്പെടുത്തി. 12 പന്തിൽ 9 റൺസ് എടുത്ത താരം വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് പുറത്തായത്. എന്നാൽ പിന്നീട് റീപ്ലേകളിൽ വ്യക്തമായി പന്ത് വിക്കറ്റിൽ കൊള്ളാതെ പോകുമായിരുന്നു എന്ന്; രാഹുൽ ആകട്ടെ റിവ്യൂ കൊടുക്കാൻ തയ്യാറായതുമില്ല. 204 സ്ട്രൈക്ക് റേറ്റിൽ വെടിക്കെട്ട് അർദ്ധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് ഒരു സ്റ്റമ്പിംഗ് അവസരം നഷ്ടപ്പെടുത്തിയിരുന്നു. അക്സർ പട്ടേൽ എറിഞ്ഞ എട്ടാം ഓവറിലെ അഞ്ചാം പന്തിൽ ആയിരുന്നു സംഭവം. ക്രീസ് വിട്ടിറങ്ങി ഒരു വൻ സ്ലോഗ്‌ ഷോട്ട് കളിക്കാൻ ശ്രമിച്ച നെതർലാൻഡ്സ് താരം കോളിൻ അക്കേർമാന് പന്ത് ബാറ്റിൽ കൊള്ളിക്കാൻ സാധിച്ചില്ല. പന്ത് കയ്യിലോതുക്കാൻ കാർത്തികിനും സാധിക്കാതെ വന്നതോടെ ബോളർ അക്സർ പട്ടേൽ തലയിൽ കൈവെക്കുന്നതും കാണാമായിരുന്നു.

കാർത്തികിന്റെ ഗ്ലവ്സിൽ തട്ടിയ പന്ത് ഷോർട്ട് ഫൈൻ ലെഗിലേക്ക് പോയതോടെ ഗാലറിയിൽ നിന്നും ധോണി… ധോണി… എന്നുപറഞ്ഞുള്ള ശബ്ദങ്ങൾ ഉയരുകയായിരുന്നു. ഇതിനുമുൻപും ഒരുപാട് അവസരങ്ങളിൽ ഇന്ത്യൻ വിക്കറ്റ്കീപ്പർമാർ പിഴവ് വരുത്തുമ്പോൾ ധോണി… ധോണി… എന്ന് കാണികൾ ഒച്ചവെക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു തന്ത്രശാലിയായ നായകൻ എന്നതിലുപരി ഒരു മികച്ച കീപ്പർ കൂടിയായിരുന്നു എംഎസ്ഡി.

വീഡിയോ :

https://twitter.com/minibus2022/status/1585566460427968514?s=20&t=-iMWDaRL71cCrmB__zcvRQ
Categories
Cricket Latest News

പാകിസ്ഥാൻ തകർത്തെറിഞ്ഞ് വമ്പൻ ജയവുമായി സിംബാബ്‌വെ ; ആവേശകരമായ അവസാന ഓവർ കാണാം

ടി20 ലോകക്കപ്പിൽ ഇന്ത്യയ്‌ക്കെതിരെ ഏറ്റ തോൽവിക്ക് പിന്നാലെ സിംബാബ്‌വെയ്ക്കെതിരെയും ദയനീയമായ തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഉയർത്തിയ 130 വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 1 റൺസിന്റെ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

ചെയ്‌സിങ്ങിൽ പാകിസ്ഥാൻ മോശം തുടക്കമായിരുന്നു ലഭിച്ചത്. പവർ പ്ലേ കടക്കും മുമ്പേ ഓപ്പണർമാരായ ക്യാപ്റ്റൻ ബാബർ അസം 4 റൺസിലും റിസ്വാൻ 14 റൺസിലും മടങ്ങി. പിന്നാലെ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണതോടെ 15.1 ഓവറിൽ 94/6 എന്ന നിലയിലായി.

അവസാന 4 ഓവറിൽ ജയിക്കാൻ 31 റൺസ് വേണമെന്ന നിലയിൽ ഉണ്ടായിരുന്ന പാകിസ്ഥാനെ 17ആം ഓവറിൽ 3 റൺസും 18ആം ഓവറിൽ 7 റൺസും മാത്രം നൽകി സമ്മർദ്ദത്തിലാക്കി. അവസാന 2 ഓവറിൽ വേണ്ടിയിരുന്നത് 22 റൺസ് ആയിരുന്നു. 19ആം ഓവറിൽ 11 റൺസ് നേടിയതോടെ അവസാന ഓവറിൽ 11 റൺസ് എന്ന ലക്ഷ്യമായി.

ആദ്യ പന്തിൽ 3 റൺസും രണ്ടാം പന്തിൽ ഫോറും നേടിയപ്പോൾ പാകിസ്ഥാൻ ജയം നേടുമെന്ന് കരുതിയെങ്കിലും സിംബാബ്‌വെ തിരിച്ച് പിടിക്കുകയായിരുന്നു. അവസാന പന്തിൽ 3 റൺസ് വേണമെന്നപ്പോൾ രണ്ടാം റൺസിനായി ഓടുന്നതിനിടെ റൺഔട്ടിൽ കുടുക്കി. വിക്കറ്റ് കീപ്പർ റൺ ഔട്ട് പാഴാക്കുമെന്ന് കരുതിയെങ്കിലും ഒടുവിൽ തപ്പി തടഞ്ഞ് റൺഔട്ട് പൂർത്തിയാക്കി. ഇതോടെ 1 റൺസിന് ജയം നേടുകയായിരുന്നു സിംബാബ്‌വെ.

സിംബാബ്‌വെയ്ക്ക് വേണ്ടി 4 ഓവറിൽ 25 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി സികന്ദർ റാസ മികച്ച പ്രകടനം നടത്തി. 4 ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി ബ്രാഡ് ഇവാൻസ് ജയത്തിൽ നിർണായക പങ്കുവഹിച്ചു. ബാറ്റിങ്ങിൽ 28 പന്തിൽ 31 റൺസ് നേടിയ സീൻ വില്യംസാണ് ടോപ്പ് സ്‌കോറർ.