Categories
Uncategorized

ഹെഡിന്റെ കിളി പറത്തിയ ത്രോയുമായി സഞ്ജു. കിളി പോയ്‌ വികറ്റ് വലിച്ചെറിഞ്ഞു ഹെഡ്. വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ രാജസ്ഥാൻ എതിരെ ഹൈദരാബാദിന് ഒരു റൺ ജയം. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റിന് 201 റൺസ് എടുത്ത ഹൈദരാബാദിനെതിരെ രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാൽ ലോകകപ്പ് ടീമിലേക്ക് സെലക്ഷൻ കിട്ടിയ സഞ്ജു സാംസന്റെ മികച്ച പ്രകടനത്തിനായിട്ടാണ് ആരാധകർ ഇന്ന് കാത്തിരുന്നത്. ഐപിഎല്ലിൽ ഉടനീളം മികച്ച പ്രകടനം നടത്തി ദേശീയ സെലക്ഷൻ കിട്ടിയ സഞ്ജു ഹൈദരാബാദിന്റെ ഇന്നിംഗ്സിൽ മികച്ച വിക്കറ്റ് കീപ്പിംഗ് ആണ് കാഴ്ചവച്ചത്. ക്യാച്ചുകൾ ഒന്നും നേടാനായില്ലെങ്കിലും ട്രവിസ് ഹെഡിന്റെ സമനില തെറ്റിക്കുന്ന ഒരു ത്രോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

പതിനഞ്ചാം ഓവറിൽ ആയിരുന്നു സംഭവം നടന്നത്. ആവേശ് ഖാൻ എറിഞ്ഞ മൂന്നാം പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച ഹെഡിനെ കബളിപ്പിച്ച് ബോൾ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കൈകളിലെത്തി. ധോണിയെ അനുസ്മരിപ്പിക്കുന്ന വേഗതയിൽ പന്ത് സ്റ്റമ്പിലേക്ക് എറിഞ്ഞ സാംസൺ ലക്ഷ്യം കണ്ടു. ഈ സമയം ഹെഡ് ക്രീസിന് പുറത്തായിരുന്നു. റൺ ഔട്ടിനായി അപ്പീൽ കൊടുത്തെങ്കിലും തേർഡ് അമ്പയർ ഔട്ട് അനുവദിച്ചില്ല. ഈ സമയം ബാറ്റ് എയറിൽ ആയിരുന്നു. അമ്പയറുടെ തെറ്റായ തീരുമാനത്തിൽ രാജസ്ഥാൻ ഡഗൗട്ട് ഒന്നടങ്കം പ്രതിഷേധിച്ചെങ്കിലും അമ്പയർ തീരുമാനം മാറ്റിയില്ല. പക്ഷേ സഞ്ജുവിന്റെ ഈ മിന്നൽ ത്രോ അതുവരെ മികച്ച പ്രകടനം നടത്തിയിരുന്ന ഹെഡിന്റെ സമനില തെറ്റിച്ചു. തൊട്ടടുത്ത പന്തിൽ കിളിപോയ ഹെഡ് സ്വീപ്പിന് ശ്രമിക്കുകയും ക്ലീൻ ബൗൾഡ് ആവുകയും ചെയ്തു. വിക്കറ്റ് നേടിയത് ആവേശ് ഖാൻ ആണെങ്കിലും ക്രെഡിറ്റ് മുഴുവൻ സഞ്ജുവിന് ആയിരുന്നു. ബാറ്റ്സ്മാൻറെ കിളി പറത്തിയ സഞ്ജുവിന്റെ ആ മിന്നൽ ത്രോ വീഡിയോ കാണാം

Categories
Uncategorized

മിച്ചലിനെ റൺഔട്ട് ആക്കി ധോണി.ധോണി സെൽഫിഷെന്ന് ആരാധകർ. ആരോപണം പുകയുന്നു. വിവാദമായ വീഡിയോ കാണാം

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫിനിഷർ ആണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യക്കു വേണ്ടി കളിക്കുമ്പോഴും ചെന്നൈക്ക് വേണ്ടി കളിക്കുമ്പോഴും താരം ഒരുപാട് മികച്ച ഫിനിഷിങ്ങുകൾ സമ്മാനിച്ചിട്ടുണ്ട്. ഈ ഐപിഎല്ലിലും പല ഇന്നിംഗ്സുകളിലും നമ്മൾ അത് കണ്ടതാണ്. എന്നാൽ ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിൽ ധോണി കാണിച്ച അമിത ആത്മവിശ്വാസത്തെ രോഷത്തോടെ കാണുകയാണ് ആരാധകർ ഇപ്പോൾ. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഒരു ഫിനിഷറായ മിച്ചലിൻ്റെ ഫിനിഷിംഗ് പാടവം ധോണി ഇന്നലെ അവഗണിച്ചു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്.

ചെന്നൈയുടെ ഇന്നിംഗ്സിലെ അവസാന ഓവറിൽ ആയിരുന്നു സംഭവം. അർഷദീപ് സിംഗ് എറിഞ്ഞ രണ്ടാം പന്തിൽ ധോണി അടിച്ചപ്പോൾ സിംഗിളിനായി ഓടിയ മിച്ചലിനെ അദ്ദേഹം തിരിച്ചയക്കുകയും മിച്ചൽ റൺ ഔട്ട് ആവുകയും ചെയ്തു. തനിക്കു മാത്രമേ ഫിനിഷിംഗ് പറ്റുകയുള്ളൂവെന്ന ധോണിയുടെ അമിത ആത്മവിശ്വാസവും മിച്ചലിന്റെ കഴിവിനെ ധോണി കുറച്ചു കണ്ടുവെന്നും ആരാധകർ രോഷത്തോടെ പ്രതികരിക്കുന്നു. വിവാദമായ ആ റൺ ഔട്ട് വീഡിയോ കാണാം

Categories
Uncategorized

ചുമ്മാ അടിച്ചാൽ പോരാ. അടിക്കും പോലെ തന്നെ അടിക്കണം. യുവതാരത്തെ ബാറ്റിംഗ് ടെക്നിക്കുകൾ പഠിപ്പിച്ച് ധോണി. വീഡിയോ കാണാം

ഇന്ത്യൻ ടീമിനെയും ചെന്നൈ സൂപ്പർ കിംഗ്സിന്റെയും എക്കാലത്തെയും ഇതിഹാസ താരമാണ് മഹേന്ദ്ര സിംഗ് ധോണി. 2007ലെ 20 – 20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് സമ്മാനിച്ച നായകനാണ് അദ്ദേഹം. 2007 ൽ അദ്ദേഹത്തിൻറെ കീഴിൽ ഇന്ത്യ ട്വൻറി20 ലോകകപ്പ് നേടിയപ്പോൾ ഒരു പിടി യുവതാരങ്ങളും ആയിട്ടായിരുന്നു അദ്ദേഹം ടീമിനെ നയിച്ചത്. അതിൽ നിന്ന് വ്യത്യസ്തമായി 2011ലെ ഏകദിന ലോകകപ്പ് നേടിയപ്പോൾ സീനിയർ താരങ്ങളുടെയും ജൂനിയ താരങ്ങളുടെയും ഒരു മിക്സഡ് ടീമിനെ ആയിരുന്നു അദ്ദേഹം നയിച്ചത്. യുവതാരങ്ങളെ വളർത്തിക്കൊണ്ടു വരുന്നതിലും അവർക്ക് പിന്തുണ നൽകുന്നതിലും സൗരവ് ഗാംഗുലിക്ക് ശേഷം ഏറ്റവും അധികം പ്രയത്നിച്ച നായകനാണ് ധോണി. ആർ അശ്വിൻ, സുരേഷ് റെയ്ന, മുരളി വിജയ് തുടങ്ങിയ ഒരുപാട് താരങ്ങളെ അദ്ദേഹം വളർത്തിയെടുത്തിട്ടുണ്ട്.

ഇപ്പോഴും യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ ധോണി പ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഇന്ന് പുറത്തുവന്ന വീഡിയോ. ചെന്നൈ സൂപ്പർ കിംഗ് യുവതാരം റിസ്വിക്ക് തൻറെ ഷോട്ട് വെറൈറ്റികൾ പഠിപ്പിച്ചു കൊടുക്കുന്ന ധോണിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പഞ്ചാബു മായുള്ള മത്സരത്തിന്റെ തൊട്ടുമുമ്പ് നടന്ന പ്രാക്ടീസ് സെക്ഷനിലാണ് അദ്ദേഹം റിസ്വിക് തൻറെ ബാറ്റിംഗ് ടിപ്സുകൾ പറഞ്ഞുകൊടുക്കുന്നത്. വൈറലായ ഇരുവരുടെയും പ്രാക്ടീസ് സെക്ഷൻ വീഡിയോ ഇതാ

Categories
Uncategorized

ബുംറ ടീമിൽ ഉണ്ടായിട്ടാണോ ആർ സി ബി ഇങ്ങനെ തല്ലു വാങ്ങുന്നത്. വൈറലായി ബുംറയുടെ ആക്ഷനിൽ ബോൾ ചെയ്യുന്ന ആർ സി ബി നെറ്റ് ബൗളർ. വീഡിയോ കാണാം

പതിവുപോലെ ഐപിഎല്ലിൽ മികച്ച ടീമുമായി വന്നിട്ടും അതിനൊത്ത പ്രകടനം നടത്താതെ മടങ്ങുന്ന ശീലം ആർ സി ബി ഇപ്രാവശ്യവും മുടക്കിയില്ല. 10 മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും ഏഴ് തോൽവിയുമായി പോയിൻറ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഇപ്പോൾ ആർ സി ബി. ഇതോടെ അവരുടെ പ്ലേ ഓഫ് സാധ്യതകൾ അടഞ്ഞിരിക്കുകയാണ്. ബാറ്റ്മാൻമാർ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ബോളർമാർ ദയനീയം ആയിട്ടാണ് ഈ ഐപിഎല്ലിൽ പന്ത് എറിയുന്നത്. ഒരു ലോകോത്തര ബൗളറുടെ അഭാവം ആർ സി ബിയുടെ ബൗളിംഗ് നിരയിൽ കാണാം. ടോപ് സ്കോറർ ആയി ഓറഞ്ച് ക്യാപ്പ് അണിയുന്ന സാക്ഷാൽ വിരാട് കോലി ഉണ്ടായിട്ടുപോലും ബാംഗ്ലൂരിന് അത് മുതലെടുക്കാൻ കഴിഞ്ഞിട്ടില്ല.

എന്നാൽ കയ്യിൽ ഒരു വജ്രായുധം ഉണ്ടായിട്ടും ആർ സി ബി എന്തുകൊണ്ട് പുറത്തെടുക്കുന്നില്ല എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. ഇന്ത്യയുടെ നമ്പർ വൺ ബൗളറായ ബൂമ്രയുടെ അതേ ആക്ഷനിൽ ബൗൾ ചെയ്യുന്ന ബാംഗ്ലൂർ നെറ്റ് ബോളർ മഹേഷ് കുമാറിന്റെ ബോൾ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആരാധകർ ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയത്. ബുംറയുടെ ആക്ഷനും സ്പീഡും കൃത്യതയും ഉള്ള ഈ ജൂനിയർ ബൗളർ ആർ സി ബിക്ക് ഒരു മുതൽക്കൂട്ട് ആകുമായിരുന്നു എന്നും സോഷ്യൽ മീഡിയ കമന്റുകളിൽ കാണാം. അടുത്ത സീസണിൽ എങ്കിലും മഹേഷ് കുമാറിനെ ആർ സി ബി നിരയിൽ കാണാം എന്ന വിശ്വാസത്തിലാണ് ഇപ്പോൾ ആരാധകർ. വൈറലായ ആ ബോളറുടെ ബൗളിഗ് വീഡിയോ കാണാം

Categories
Uncategorized

അമ്പയർ നോട്ട് ഔട്ട് വിളിച്ചപ്പോ കൂൾ ആയി നിന്നവൻ.റിവ്യൂ എടുത്തപ്പോൾ തന്നെ ഡ്രെസ്സിങ് റൂമിലേക്ക് ഒറ്റ പോക്കാ

ഇന്ത്യൻ പ്രീമിയർ ലീഗിലെ മത്സരങ്ങൾ അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാൻ മത്സരിക്കുകയാണ് ടീമുകൾ. പോയിൻറ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽ ആണ് ഈ പോരാട്ടത്തിലെ കടുപ്പമേറിയ ഒരു ടീം. ഇന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹി പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ച് കൊൽക്കത്തയെ നേരിടുകയാണ്. ബാറ്റിങ്ങിന് അനുകൂലമായ കൊൽക്കത്ത പിച്ചിൽ പക്ഷേ ഡൽഹിക്ക് താളം തെറ്റി. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വെറും 153 റൺസ് എടുക്കാനേ ഡൽഹിക്ക് കഴിഞ്ഞുള്ളൂ.

പക്ഷേ മത്സരത്തിനിടെ മാന്യമായ പെരുമാറ്റം കൊണ്ട് പേരുകേട്ട ഇന്ത്യൻ യുവതാരങ്ങൾക്ക് പേരുദോഷം വരുത്തുന്ന ഒരു പ്രവർത്തനം ഇന്ന് ഡൽഹിയുടെ ഓപ്പണർ പൃതി ഷായുടെ ഭാഗത്തുനിന്നും ഉണ്ടായി. ഏഴ് ബോളിൽ 13 റൺസെടുത്ത് നിൽക്കുകയായിരുന്ന താരം രണ്ടാം ഓവറിലെ മൂന്നാം പന്തിൽ കൊൽക്കത്ത ബൗളർ അറോറയുടെ പന്തിൽ കീപ്പർ സാൾട്ട് ക്യാച്ച് എടുത്തു. പക്ഷേ പന്ത് ബാറ്റിൽ കൊണ്ട് എന്ന് ഉറപ്പുണ്ടായിട്ടും പൃതി ഷാ പുറത്തു പോകാൻ തയ്യാറായില്ല. കൊൽക്കത്ത റിവ്യൂ എടുക്കുന്നതുവരെ താരം കാത്തിരുന്നു. വെറുതെ സമയം കളഞ്ഞതിനും കൊൽക്കത്ത റിവ്യൂ എടുക്കുന്നത് വരെ പുറത്തു പോകാൻ കാത്തിരുന്നതിനും കമേൻ്റെറ്റർമാർ അദ്ദേഹത്തെ വിമർശിക്കുന്നത് കേൾക്കാമായിരുന്നു.പൃതി ഷായുടെ ആ പുറത്താകൽ വീഡിയോ കാണാം

Categories
Uncategorized

സി എസ് കെയുടെ ക്യാപ്റ്റൻ ധോണി തന്നെ, സ്കെച്ച് ചെയ്തു മാർക്ക് ചെയ്തു വീഴ്ത്തിയത് ആണ്;വിഡിയോ പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ തകർപ്പൻ ജയങ്ങളോടെ ചെന്നൈ സൂപ്പർ കിംഗ്സ് പോയിൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ ചെന്നൈ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. ചെന്നൈയുടെ എല്ലാമെല്ലാമായ “തല” മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് ഈ ഐപിഎല്ലിലും മഞ്ഞപ്പടയുടെ അമരക്കാരൻ. കഴിഞ്ഞ 16 സീസണുകളിലും ചെന്നൈയെ നയിക്കുകയും അഞ്ചുതവണ ചാമ്പ്യന്മാർ ആക്കുകയും ചെയ്ത ധോണി തന്നെയാണ് അവരുടെ എക്കാലത്തെയും ഹീറോ. ഐപിഎൽ 2024 സീസണിൽ ധോണി മാറി യുവതാരം ഗെയ്ക് വാദ് ആണ് ടീമിനെ നയിക്കുന്നത്. ഈ യുവതാരത്തിന്റെ കീഴിൽ ചെന്നൈ മികച്ച പ്രകടനം തന്നെയാണ് ഈ സീസണിലും പുറത്തെടുക്കുന്നത്.

എന്നാൽ പുതിയ ക്യാപ്റ്റൻ കളത്തിൽ ധോണിയെ ഉപദേശങ്ങൾക്ക് സമീപിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഹൈദരാബാദിനെതിരെയും നമ്മൾ ആ കാഴ്ച കണ്ടതാണ്. തകർത്തടിക്കുന്ന ഹൈദരാബാദ് ബാറ്റ്സ്മാരെ മെരുക്കാൻ സാക്ഷാൽ ധോണി തന്നെ പലതവണ ചെന്നൈയെ ഫീൽഡിങ്ങിൽ നിയന്ത്രിക്കുന്നത് കാണാമായിരുന്നു. ഒരു ഘട്ടത്തിൽ ധോണി ക്യാപ്റ്റനും ഗേക്ക്വാദ് വൈസ് ക്യാപ്റ്റനും ആണെന്ന് വരെ തോന്നിപ്പോയി. ഏതായാലും ചെന്നൈ തലയെ വിട്ടിട്ട് ഒരു കളിയും ഇല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ധോണിയുടെ ക്യാപ്റ്റൻസി മികവ് ഒരിക്കൽ കൂടി തെളിയിക്കുന്ന വീഡിയോ കാണാം

Categories
Uncategorized

എങ്ങനെ ഉണ്ട് മാക്രം അണ്ണാ യോർക്കർ, അടിക്കാൻ നോക്കിയപ്പോയെക്കും നടുക്കുറ്റി തെറിപ്പിച്ചു പാതിരാണ ;വിഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദിനെതിരെ ചെന്നൈക്ക് കൂറ്റൻ സ്കോർ. 20 ഓവറിൽ ചെന്നൈ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എടുത്തു. 98 റൺസ് എടുത്ത ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗേക്ക്വാദ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിംഗിൽ ചെന്നൈയുടെ ബൗളിംഗ് മികവിൽ തകർന്നു തരിപ്പണമായിരിക്കുകയാണ് ഹൈദരാബാദ്. തുഷാർ ദേഷ് പാണ്ഡ, ശ്രീലങ്കൻ താരം മഹേഷ് പതിരണ എന്നിവരുടെ തകർപ്പൻ ബൗളിംഗ് ആണ് ഹൈദരാബാദിന്റെ നടുവൊടിച്ചത്. ഇതിൽ ശ്രീലങ്കൻ ഇതിഹാസം മല്ലിങ്കയുടെ വ്യത്യസ്ത അച്ഛനെ അനുസ്മരിപ്പിക്കുന്ന ബൗളിംഗ് ആക്ഷൻ ഉള്ള താരമാണ് പതിരണ. സ്പീഡും കൃത്യതയും ഉള്ള അദ്ദേഹത്തിൻറെ ബൗളിംഗ് ഏത് ലോകോത്തര ബാറ്റ്സ്മാനെയും വീഴ്ത്താൻ കഴിവുള്ളതാണ്.

അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് ഐഡൻ മാക്രതിനെ പുറത്താക്കിയ യോർക്കർ. പതിനൊന്നാം ഓവറിലെ അഞ്ചാം പന്തിൽ പതിരണയുടെ ഒരു തീയുണ്ട യോർക്കർ മാക്രതിൻ്റെ സർവ്വ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് മിഡിൽ പതിച്ചു. ഉഗ്രവേഗതയിൽ വന്ന ആ ബോൾ ബാറ്റ്സ്മാന്റെ കണ്ണടച്ചു തുറക്കും മുമ്പേയാണ് മിഡിൽ സ്റ്റമ്പും കൊണ്ടുപോയത്. ഏവരെയും അത്ഭുതപ്പെടുത്തിയ ആ തീയുണ്ട യോർക്കർ ഇതാ

Categories
Uncategorized

ഞാനും 360 ഡിഗ്രി ആടാ, ഇത് വരെ പുറത്തെടുക്കാത്ത ഷോട്ട് പുറത്തെടുത്തു സഞ്ചു ; വിഡിയോ കാണാം

ഇന്ത്യയുടെ 20 20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാൻ ഇരിക്കെ ഏവരുടെയും ശ്രദ്ധ ഇപ്പോൾ മലയാളിയും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണിൽ ആണ്. ഡൽഹി ക്യാപ്റ്റൻ പന്തും ആയിട്ടാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ പൊസിഷനിലേക്കുള്ള സഞ്ജുവിന്റെ മത്സരം. മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും വെറൈറ്റി ഷോട്ടുകൾ കൈവശമുള്ള പന്താണ് അതിനു യോഗ്യൻ എന്നും പറയുന്നുണ്ട്.

എന്നാൽ ഇത്തരം ക്രിക്കറ്റ് പണ്ഡിതന്മാരുടെ വായ അടപ്പിക്കുന്ന പ്രകടനമാണ് ഇന്നലെ ലക്നവിനെതിരെ സഞ്ജു പുറത്തെടുത്തത്. 33 പന്തിൽ ഏഴു ഫോറും സിക്സറുകളും ഉൾപ്പെടെ സഞ്ജു 71 റൺസ് നേടിയിരുന്നു. രാജസ്ഥാൻ ഏഴ് വിക്കറ്റിന് വിജയിച്ച ആ മത്സരത്തിൽ വെറൈറ്റി ഷോട്ടുകളാൽ സമ്പന്നമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. പന്തിനു മാത്രമല്ല തനിക്കും വെറൈറ്റി ഷോട്ടുകൾ അറിയാം എന്ന് സെലക്ടർമാർക്ക് കാണിച്ചു കൊടുക്കുന്ന രീതിയിൽ ആയിരുന്നു അദ്ദേഹത്തിൻറെ ബാറ്റിംഗ്. ഇതിൽ പതിനഞ്ചാം ഓവറിലെ മൂന്നാം പന്തിൽ ക്രൂണൽ പാണ്ഡ്യക്കെതിരെ റിവേഴ്സ് സ്വീപ്പിലൂടെ സഞ്ജു നേടിയ ബൗണ്ടറി ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കാരണം സഞ്ജുവിന്റെ ബാറ്റിൽ നിന്നും ഇത്തരം ഷോട്ടുകൾ അപൂർവ്വം ആയിട്ടെ വരാറുള്ളൂ. സഞ്ജുവിന്റെ ഇന്നിഗ്സിലെ ആ ഗ്ലാമർ ഷോട്ട് വീഡിയോ കാണാം

Categories
Uncategorized

സഞ്ജുവിനെ ഇത്ര അഗ്രസീവ് ആയി ഇതിന് മുമ്പ് കണ്ടിട്ടില്ല ,ജയത്തിന് ശേഷമുള്ള സെലിബ്രേഷൻ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം തുടരുകയാണ് രാജസ്ഥാൻ റോയൽസ്. ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗവിനെ ഏഴു വിക്കറ്റിന് തകർത്തു രാജസ്ഥാൻ പോയിൻറ് പട്ടികയിൽ ഒന്നാമത് എത്തി. 33 പന്തിൽ 7 ഫോറും നാല് സിക്സറുകളും ഉൾപ്പെടെ 71 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് രാജസ്ഥാന്റെ ടോപ്പ് സ്കോറർ.ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഇന്നലത്തെ സഞ്ജുവിന്റെ അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിൻറെ നേരെ കണ്ണടയ്ക്കാൻ സെലക്ടർമാർക്ക് ഇനി ആവില്ല എന്നതിൻറെ ഉത്തമ ഉദാഹരണമായിരുന്നു ഇന്നലത്തെ ഇന്നിംഗ്സ്.

തന്നെ അവഗണിക്കുന്നതിനുള്ള ചുട്ട മറുപടി ആണ് ആ ഇന്നിംഗ്സ് എന്ന നിലക്കായിരുന്നു അദ്ദേഹത്തിൻറെ വിജയ ആഹ്ലാദം. പത്തൊമ്പതാം യാഷ് താക്കൂറിനെതിരെ സിക്സർ അടിച്ചു ടീമിനെ വിജയത്തിൽ എത്തിച്ചശേഷം സഞ്ജു മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ വിജയം സെലിബ്രേറ്റ് ചെയ്യുന്നത് കാണാമായിരുന്നു. സാധാരണ ശാന്തമായ രീതിയിൽ പ്രതികരിക്കാനുള്ള സഞ്ജു ഇന്നലെ വളരെ അഗ്രസീവ് ആയിട്ടായിരുന്നു വിജയ നിമിഷം ആഘോഷിച്ചത്. സിക്സർ അടിച്ചു ടീമിനെ വിജയത്തിൽ എത്തിച്ച അഗ്രസീവായ സഞ്ജുവിന്റെ ആഘോഷ വീഡിയോ ഇതാ

Categories
Uncategorized

ഇതെന്താ മുട്ടി ഫോറോ, പാടത്തെ കളിയിൽ മാത്രേ ഇങ്ങനത്തെ ഷോട്ട് കണ്ടിട്ടുള്ളു, സഞ്ജുവിന്റെ കിടിലൻ ബൗണ്ടറി വിഡിയോ കാണാം

ലക്നൗവിനെതിരെ ഏഴു വിക്കറ്റ് ജയം നേടിയതോടെ രാജസ്ഥാൻ റോയൽസ് ഇന്ത്യൻ പ്രീമിയർ ലീഗ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. ലക്നവിന്റെ 196 റൺസ് എന്ന വിജയലക്ഷ്യം രാജസ്ഥാൻ 19 ഓവറിൽ വെറും മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 7 ഫോറും നാല് സിക്സറുകളും അടക്കം 33 പന്തൽ 71 റൺസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് രാജസ്ഥാന്റെ വിജയ ശിൽപ്പി. വൈവിധ്യമാർന്ന ഷോട്ടുകൾ കൊണ്ട് സമ്പന്നമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ലക്നൗ ബോളർമാർക്കെതിരെ യാതൊരു ദയയും കൂടാതെ തലങ്ങും വിലങ്ങും ബോണ്ടറികൾ പായിച്ചായിരുന്നു അദ്ദേഹത്തിൻറെ ബാറ്റിംഗ്.

ഇതിൽ ഒമ്പതാം ഓവറിലെ അഞ്ചാം പന്തിൽ ബൗളർ അമിത് മിശ്രയ്ക്കെതിരെ അദ്ദേഹം നേടിയ ബൗണ്ടറി ധോണിയുടെ ഷോട്ടിനെ ഓർമ്മിപ്പിക്കുന്നത് ആയിരുന്നു. പന്ത് മുട്ടി ഡിഫൻസ് ചെയ്യുന്ന രീതിയിൽ ബാറ്റ് ആംഗിൾ തിരിച്ചു വിക്കറ്റ് കീപ്പറേ മറികടന്ന് നേടിയ ബൗണ്ടറി ആണ് ഇതിൽ ഏറ്റവും സ്പെഷ്യൽ. ആ തകർപ്പൻ ബൗണ്ടറിയുടെ വീഡിയോ ഇതാ