Categories
Uncategorized

എന്റമ്മോ എന്നാലും ഇതെങ്ങനെ? ഡ്യൂപ്ലസിസിയുടെ ക്യാച്ച് കണ്ടു അമ്പരന്ന് ക്രിക്കറ്റ്‌ ആരാധകർ ; വീഡിയോ കാണാം

ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുപാട് മികച്ച ക്യാച്ചുകൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചു. ധോണി, വിരാട് കോലി, തുടങ്ങിയ സീനിയർ താരങ്ങൾ വരെ മികച്ച ക്യാച്ചുകൾ കൊണ്ട് തങ്ങളുടെ ഫിറ്റ്നസിന് ഒരു കുറവും വന്നിട്ടില്ല എന്ന് ഈ സീസണിലും തെളിയിച്ചു. അതിൽ പെട്ട ഒരു പ്രമുഖ താരമാണ് മുൻ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റനും ഇപ്പോൾ ആർ സി ബി യുടെ നായകനുമായ ഡ്യൂപ്ലസിസ്.

അതിൻറെ ഉത്തമ ഉദാഹരണമാണ് ഇന്ന് ചെന്നൈയ്ക്കെതിരെയുള്ള നിർണായ മത്സരത്തിൽ ബാംഗ്ലൂർ ക്യാപ്റ്റൻ എടുത്ത ക്യാച്ച്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂരിന്റെ 218 പിന്തുടർന്ന് ഇറങ്ങിയ ചെന്നൈ സ്കോർ ധീരമായി പൊരുതുന്ന സമയത്താണ് ഡ്യൂപ്ലസിസിൻ്റെ ക്യാച്ച് വന്നത്. ചെന്നൈയുടെ സ്കോർ 15 ഓവറിൽ അഞ്ചു വിക്കറ്റിന് 129 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് സൻ്റ്‌നേരെ പുറത്താക്കിയ അദ്ദേഹത്തിൻറെ പറക്കും ക്യാച്ച്. മുഹമ്മദ് സിറാജിനെ ലോഫ്റ്റ് ചെയ്തു ബൗണ്ടറി നേടാൻ ശ്രമിച്ച ബാറ്റ്സ്മാനെ ഡ്യൂപ്പസിസ് പറന്നു പിടിക്കുകയായിരുന്നു. പ്രായത്തെ വെല്ലുന്ന പറക്കും ക്യാച്ച് വീഡിയോ കാണാം

Categories
Uncategorized

വീണ്ടും ഒത്തുകളിയോ? ഡ്യൂപ്ലസിയുടെ വിക്കറ്റ് കണ്ടു അമ്പരന്ന് ബാംഗ്ലൂർ, വിവാദം സൃഷ്ട്ടിച്ച വിക്കറ്റ് വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുകയാണ്. മികച്ച മാർജിനിൽ ചെന്നൈയെ തോൽപ്പിച്ചാൽ ബാംഗ്ലൂരിന് പ്ലേയോഫിൽ എത്താം. മ റിച്ചാണെങ്കിൽ ചെന്നൈ പ്ലേ ഓഫിൽ എത്തും.ടോസ് നേടിയ ചെന്നൈ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയച്ചു. വിരാട് കോലിയും ഡ്യൂപ്ലസിസും മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നൽകിയത്. 47 റൺസ് എടുത്ത് കോലി പുറത്തായ ശേഷവും ഡ്യൂപ്ലസിസ് വെടിക്കെട്ട് ബാറ്റിംഗ് തുടർന്നു.

എന്നാൽ വിവാദമായ ഒരു റൺഔട്ട് തീരുമാനത്തിലൂടെ ഡ്യൂപ്ലസിസ് പുറത്തായതാണ് ഇപ്പോൾ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത്. പതിമൂന്നാം ഓവറിലെ അവസാന പന്തിൽ പട്ടിദർ സ്ട്രൈറ്റ് ഡ്രൈവ് അടിച്ച പന്ത് ബോളർ സന്ത്‌നരുടെ കയ്യിൽ തട്ടി നോൺ സ്ട്രൈക്ക് എൻഡിൽ സ്റ്റമ്പിൽ കൊണ്ട്. ഈ സമയം ക്രീസിൽ ഉണ്ടായിരുന്ന ഡ്യൂപ്ലസിസ്നേതിരെ ചെന്നൈ താരങ്ങൾ റൺഔട്ടിനായി അപ്പിൽ ചെയ്തു. റിപ്ലൈയിൽ ബാറ്റ് ക്രീസിൽ നിന്നും ഉയർന്നതായി കണമായിരുന്നു. തുടർന്ന് തേടാമ്പയർ ഔട്ട് വിളിച്ചു. തീരുമാനം കണ്ട് അമ്പരന്ന ബാംഗ്ലൂർ ക്യാപ്റ്റൻ പ്രതിഷേധിച്ചെങ്കിലും തീരുമാനം അമ്പയർ പിൻവലിച്ചില്ല. എന്നാൽ ചെന്നൈ ആരാധകർ ഇത് ഔട്ട് ആണെന്ന് വാദിക്കുന്നതും കാണാമായിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ സഞ്ജുവിനെ പുറത്താക്കിയ ഇംഗ്ലണ്ടിൽ നിന്നുള്ള അമ്പയർ ഗഫ് തന്നെയാണ് ഈ തീരുമാനവും എടുത്തത്. വിവാദമായ ഡ്യൂപ്ലസിസ്ൻ്റെ ഔട്ട് വീഡിയോ കാണാം

Categories
Uncategorized

മുതലാളിക്ക് ഉരുളക്കു ഉപ്പേരി. മത്സരം തോറ്റപ്പോൾ ശകാരിച്ച ഉടമയോട് ഉഗ്രൻ ക്യാച്ച് എടുത്ത് കയ്യടി വാങ്ങി കെഎൽ രാഹുൽ. വീഡിയോ കാണാം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ ബാറ്റു കൊണ്ടും നായകൻ എന്ന നിലയിലും കൊമ്പൻ പരാജയമായിരുന്നു കെ എൽ രാഹുൽ. തൻറെ ടീമായ ലക്‌നവിന് പ്ലേ ഓഫിൽ എത്തിക്കാൻ പെടാപ്പാടുപെടുകയാണ് താരം. മാത്രമല്ല മോശം സ്ട്രൈക്ക് റേറ്റിൽ ബാറ്റു ചെയ്യുന്ന അദ്ദേഹം വലിയ വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ തോറ്റ ശേഷം ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയകാ ഗ്രൗണ്ടിൽ ഇറങ്ങി രാഹുലിനെ പരസ്യമായി ശകാരിച്ച വീഡിയോ വൈറൽ ആയിരുന്നു.

എന്നാൽ അതേ ടീം ഉടമയോട് കയ്യടി വാങ്ങി സ്റ്റാർ ആയിരിക്കുകയാണ് ഇപ്പോൾ കെ എൽ രാഹുൽ. ഡൽഹിക്ക് എതിരായ മത്സരത്തിൽ പതിവിനു വിപരീതമായി കീപ്പർ പൊസിഷനിൽ നിന്നും മാറി കവറിൽ ഫീൽഡ് ചെയ്യുകയായിരുന്ന താരം. ഡൽഹിക്ക് എതിരായ മത്സരത്തിൽ ഷായി ഹോപിനെ പറന്നു പിടിച്ച് പുറത്താക്കിയ കിടിലൻ ക്യാച്ചന് ഗോയങ്ക ആഹ്ലാദത്തോടെ കയ്യടിച്ചത്. ഈയൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോ കാണാം

Categories
Uncategorized

കളിച്ചു ജയിച്ചിട്ട് ഷോ ഇടെടാ, കള്ള കളി കളിച്ചിട്ട് അവന്റെ ഒരു ഷോ, എന്റമ്മേ കലിപ്പ് കേറുന്നു ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ എതിരെ ഡൽഹിക്ക് 20 റൺസ് ജയം. ഡൽഹിയുടെ 221 റൺസ് പിന്തുടർന്ന രാജസ്ഥാന് 201 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.പക്ഷേ മത്സരഫലത്തേക്കാൾ ഇപ്പോൾ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത് സഞ്ജു സാംസൻ്റെ വിവാദ പുറത്താകൽ ആണ്. നല്ല രീതിയിൽ 46 പന്തിൽ 86 റൺസ് എടുത്തു ബാറ്റ് ചെയ്തു ഡൽഹിയുടെ സ്കോർ ചെയ്സ് ചെയ്യുകയായിരുന്ന സഞ്ജുവിനെ വിവാദമായ ഒരു തീരുമാനത്തിൽ അമ്പയർ പുറത്താക്കുകയായിരുന്നു.

മുകേഷ് കുമാർ എറിഞ്ഞ പതിനാറാം ഓവറിലെ നാലാം പന്തിൽ സിക്സർ അടിച്ച ബോൾ ബൗണ്ടറി ലൈനിൽ വച്ച് ഹോപ്പ് പിടികൂടി. സംശയത്തിൽ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടെങ്കിലും അതും ഔട്ട് വിളിച്ചു. ഈ സമയം ഫീൽഡ് അമ്പയർമാരോട് സഞ്ജു സംസാരിക്കുമ്പോൾ ഡൽഹി ഓണർ ജിൻഡാൽ സഞ്ജുവിനോട് കേറി പോകാൻ ആക്രോഷിക്കുന്നത് കാണാമായിരുന്നു. മുമ്പ് ഒരു നോ ബോളിന്റെ പേരിൽ കോച്ചിനെ ഗ്രൗണ്ടിലേക്ക് പറഞ്ഞുവിട്ട മഹാനാണ് ഇപ്പോൾ ഷോ കാണിക്കുന്നത്. ഏതായാലും അദ്ദേഹത്തിന് എതിരെ ബിസിസിഐ നടപടി എടുക്കുമോ എന്ന് കണ്ടറിയാം. വിവാദമായ സഞ്ജുവിന്റെ വിക്കറ്റ് വീഡിയോ കാണാം

Categories
Uncategorized

ആണുങ്ങളെ പോലെ വിക്കറ്റ് എടുക്കട, അല്ലാതെ കള്ള കളി കളിച്ചു ഔട്ടാക്കുക അല്ല വേണ്ടത്, സഞ്ചു ഔട്ടല്ല വൻ വിവാദം ;വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹിയുടെ 221 എന്ന സ്കോർ പിന്തുടരുന്ന രാജസ്ഥാനിലെ കനത്ത തിരിച്ചടി കൊടുത്തിരിക്കുകയാണ് അമ്പയർമാർ. ടീമിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കുകയായിരുന്ന രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസനെ വിവാദമായ ഒരു തീരുമാനത്തിലൂടെ പുറത്താക്കിയിരിക്കുകയാണ് അമ്പയർ.46 പന്തിൽ എട്ടു ഫോറും 6 സിക്സറുകളും അടക്കം 86 റൺസ് എടുത്ത് പൊരുതുകയായിരുന്നു സഞ്ജു.

എന്നാൽ ടീം സ്കോർ 15.4 ഓവറിൽ 162ൽ നിൽക്കുമ്പോൾ മുകേഷ് കുമാറിന്റെ ഓവറിൽ ലോങ്ങ് ഓണിൽ സഞ്ജു ഉയർത്തിയടിച്ച പന്ത് ഹോപ്പ് പിടികൂടി. പക്ഷേ ബോണ്ടറി ലൈനിന് അടുത്തുവെച്ച് പിടിച്ച പന്ത് ഫീൽഡറുടെ കാൽ ലൈനിൽ കൊണ്ടു എന്ന സംശയത്തിൽ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. കാലുകൊണ്ട് ലൈൻ അനങ്ങുന്നത് റിപ്ലെയിൽ വ്യക്തമായിട്ടും അമ്പയർ അത് ഔട്ട് വിളിച്ചു. തീരുമാനം കണ്ട് ഞെട്ടിയ സഞ്ജു അമ്പരന്മാരോട് സംസാരിച്ചെങ്കിലും ഫലം കണ്ടില്ല. സംഭവം ഇപ്പോൾ വൻ വിവാദം ആയിക്കൊണ്ടിരിക്കുകയാണ്. വിവാദമായ ആ ക്യാച് വീഡിയോ ഇതാ

Categories
Uncategorized

ഹിറ്റ്‌മാന് ഇതെന്തുപറ്റി?. മത്സരശേഷം ഡ്രസ്സിംഗ് റൂമിൽ കരയുന്ന രോഹിത് ശർമയുടെ വീഡിയോ പുറത്ത്. ആരാധകർ ആശങ്കയിൽ. വീഡിയോ കാണാം

ഐപിഎല്ലിന് ശേഷം ആരംഭിക്കുന്ന ട്വൻറി20 വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ ഓരോ ഇന്ത്യൻ താരത്തിന്റെയും പ്രകടനം വിലയിരുത്തുകയാണ് ആരാധകർ. നിർഭാഗ്യവശാൽ ഇന്ത്യൻ ടീം പ്രഖ്യാപിച്ചതിനു ശേഷം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള ഓരോ താരങ്ങളുടെയും പ്രകടനം ശരാശരിയിലും താഴെ ആണെന്നുള്ളത് ക്രിക്കറ്റ് പ്രേമികളിൽ ആശങ്ക ഉണ്ടാക്കുന്നു. മോശം ഫോം തുടരുന്നതിൽ ഒരു പ്രധാനിയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. കഴിഞ്ഞ അഞ്ച് ഐപിഎൽ ഇന്നിംഗ്സുകളിൽ 4,11,4,8,6, എന്നിങ്ങനെയാണ് അദ്ദേഹത്തിൻറെ സ്കോറുകൾ. ഇത് താരത്തിന്റെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചോ എന്ന ഭയത്തിലാണ് ആരാധകർ ടീം മാനേജ്മെൻ്റും.

ഇന്നലെ പുറത്തുവന്ന ഒരു വീഡിയോ ആണ് ഈ ആശങ്ക ഉയർത്തുന്നതിൽ പ്രധാന കാരണമായി കാണുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദിന് തോൽപ്പിച്ചുവെങ്കിലും മത്സരശേഷം ഡ്രസ്സിംഗ് റൂമിൽ കരയുന്ന രോഹിത് ശർമയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തന്റെ മോശം ഫോം മാനസികമായി അദ്ദേഹത്തെ തളർത്തുന്നുണ്ടോ എന്നതാണ് ഇപ്പോൾ ആരാധകരുടെ ആശങ്ക. ഏതായാലും ലോകകപ്പ് ആരംഭിക്കുമ്പോഴേക്കും ‘ഹിറ്റ് മാൻ’ ഫോമിലേക്ക് തിരിച്ചെത്തി ഇന്ത്യക്ക് കപ്പ് നേടിക്കൊടുക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യൻ ആരാധകർ. രോഹിത് ശർമ കരയുന്ന വൈറൽ വീഡിയോ കാണാം

Categories
Uncategorized

സാക്ഷാൽ ജോണ്ടി റോഡ്സ് വരെ കയ്യടിച്ചു ബോൾ ബോയിയുടെ ആ ക്യാച്ച് കണ്ട് : വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ കൊൽക്കത്തക്കെതിരെ ലക്നൗവീന് 237 റൺസ് വിജയലക്ഷ്യം. സുനിൽ നരേൻ്റെ 91 റൺസ് എടുത്ത തകർക്കാൻ ഇന്നിംഗ്സ് ആണ് കൊൽക്കത്തക്ക് കൂറ്റൻ സ്കോർ നേടികൊടുത്തത്. മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് ലക്നൗവിന് കിട്ടിയത്.

പക്ഷേ ഇപ്പോൾ ലക്നൗ ബാറ്റ് ചെയ്യുമ്പോൾ ബോൾ ബോയ് എടുത്ത ക്യാച്ച് ആണ് വൈറലായി കൊണ്ടിരിക്കുന്നത്. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ വൈഭവ് അറോറയെ അപ്പർ കട്ടിലൂടെ സ്റ്റോണീസ് സിക്സറിന് പറത്തി. ഈ സമയം പന്ത് ക്യാച്ച് എടുത്ത ബോൾ ബോയ് ആണ് ശ്രദ്ധ കേന്ദ്രം ആയത്. സമചിത്തതയോടെ അന്താരാഷ്ട്ര താരങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ ആയിരുന്നു അവൻറെ ക്യാച്ച്. ഗ്രൗണ്ടിൽ ഉണ്ടായിരുന്ന താരങ്ങളും ടിവിയിൽ കളി പറയുകയായിരുന്ന രവിശാസ്ത്രി അടക്കമുള്ളവർ ഈ കാച്ചിനെ വാനോളം പുകഴ്ത്തി. ലക്നൗ ഫീൽഡിംഗ് കോച്ചും ലോകോത്തര ഫീൽഡറും ആയിരുന്ന ജോണ്ടി റോഡ്സ് ബോൾ ബോയിയുടെ ആ ക്യാച്ചിന് കയ്യടി കൊടുക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ ഇതാ

Categories
Uncategorized

“പുരുഷു എന്നെ അനുഗ്രഹിക്കണം”. ഓറഞ്ച് ക്യാപ്പ് നൽകിയ കർത്തിക്കിനെ വണങ്ങി കോലി. ചിരി അടക്കാനാവാതെ താരങ്ങൾ. ചിരി പടർത്തിയ വൈറൽ വീഡിയോ കാണാം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിനു വേണ്ടി തന്റെ തകർപ്പൻ ഫോം തുടരുകയാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോലി. ഐപിഎല്ലിൽ ബാംഗ്ലൂരിന്റെ സാധ്യതകൾ മങ്ങിയിട്ടുണ്ടെങ്കിലും അടുത്തമാസത്തെ ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് അദ്ദേഹത്തിൻറെ ഈ ഫോം വലിയ പ്രതീക്ഷകളാണ് നൽകുന്നത്. സ്ട്രൈക്ക് റൈറ്റിന്റെ കാര്യത്തിൽ ഗവാസ്കർ അടക്കമുള്ള ക്രിക്കറ്റ് വിദഗ്ധർ തന്നെ വിമർശിക്കുമ്പോഴും ബാറ്റ് കൊണ്ട് മറുപടി കൊടുക്കുന്ന തൻറെ ശീലം തുടരുകയാണ് വിരാട് കോലി.

ഇന്നലെ നടന്ന ഗുജറാത്തിന് എതിരായ മത്സരത്തിൽ 27 പന്തിൽ 42 അടിച്ചെടുത്ത കോലി തൻറെ സ്ട്രൈക്ക് റേറ്റിനെ കുറ്റം പറഞ്ഞവർക്ക് ചുട്ട മറുപടി കൊടുത്തു. മാത്രമല്ല ഋതുരാജ് ഗക്ക്വാതിൽ നിന്നും ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിക്കുകയും ചെയ്തു കോലി. 11 മത്സരങ്ങളിൽ നിന്നും 542 റൺസ് ആണ് താരം ഈ ഐപിഎല്ലിൽ ഇതുവരെ അടിച്ചെടുത്തത്.എന്നാൽ മത്സരശേഷം ഓറഞ്ച് ക്യാപ്പ് സ്വീകരിക്കുമ്പോൾ വിരാട് കോലി കാണിച്ച ഒരു കുസൃതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ബാംഗ്ലൂരിലെ സീനിയർ താരം ദിനേശ് കാർത്തികിൽ നിന്നും ഓറഞ്ച് ക്യാപ് സ്വീകരിക്കുമ്പോൾ ബുദ്ധിസ്റ്റ് സ്റ്റൈലിൽ കാർത്തികിനെ വണങ്ങുന്ന വിരാട് കോലിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഏവരെയും ചിരിപ്പിച്ച രസകരമായ ആ വൈറൽ വീഡിയോ ഇതാ.

Categories
Uncategorized

ഐപിഎല്ലിൽ വീണ്ടും ടോസ് വിവാദം. ക്യാമറാമാൻ സൂം ചെയ്യുന്നതിനു മുമ്പ് കോയൻ കയ്യിലെടുത്ത് ഡുപ്ലേസിസ്. ആർക്കാണ് ടോസ് ലഭിച്ചതെന്ന് വ്യക്തമായില്ലെന്ന് സോഷ്യൽ മീഡിയ. വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും ടോസ് വിവാദം. ഈ സീസണിലെ മുമ്പ് നടന്ന മുംബൈ ഇന്ത്യൻസ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ ആയിരുന്നു ആദ്യ ടോസ് വിവാദം. ഹർദിക് പാണ്ഡ്യ കോയൻ ഇട്ട ശേഷം ഉടനെ മാച്ച് റഫറി ജവകൽ ശ്രീനാഥ് കോയൻ കയ്യിലെടുക്കുകയും മുംബൈക്ക് അനുകൂലമായി ടോസ് അനുവദിക്കുകയും ചെയ്തിരുന്നു. ആർക്കാണ് ടോസ് അന്ന് വീണത് എന്ന് വ്യക്തമായില്ലായിരുന്നു എന്നാണ് അന്നത്തെ വിവാദം. പിന്നീട് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ബാംഗ്ലൂർ ക്യാപ്റ്റൻ ഡുപ്ലേസിസും തമ്മിൽ നടന്ന ടോസിനെ പറ്റിയുള്ള സംഭാഷണ വീഡിയോ പുറത്തായതും വിവാദമായിരുന്നു.

ഇപ്പോഴിതാ ഇന്നലെ നടന്ന മത്സരത്തിലും ടോസ് വിവാദം ഉയർന്നു വന്നിരിക്കുന്നു. ഗുജറാത്ത് ടൈറ്റാൻസിനെതിരെയുള്ള മത്സരത്തിൽ ബാംഗ്ലൂർ ക്യാപ്റ്റൻ ഡുപ്ലേസിസ് ടോസിന്റെ സമയത്ത് കോയിൻ നിലത്ത് വീണ ഉടനെ ക്യാമറ കോയനിലേക്ക് സൂം ചെയ്യുന്നതിൻറെ മുമ്പ് തന്നെ കോയിൻ കയ്യിലെടുത്തതാണ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത്. ആർക്കാണ് ടോസ് കിട്ടിയതെന്ന് വ്യക്തമായില്ല എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ മാച്ച് റഫറി ബാംഗ്ലൂരിന് അനുകൂലമായിട്ടായിരുന്നു പ്രഖ്യാപിച്ചത്. വിവാദമായ ടോസ് വീഡിയോ കാണാം

Categories
Uncategorized

കിംഗിന് അടിക്കാൻ മാത്രമല്ല എറിഞ്ഞിടാനും അറിയാം. ഷാരൂഖാനെ ഡയറക്ട് ത്രോയിൽ റൺ ഔട്ട് ആക്കി കിംഗ് കോലി. വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലനിൽപ്പിനായുള്ള പോരാടുത്തിലാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇന്ന് നടക്കുന്ന നിർണായ മത്സരത്തിൽ അവർ ഗുജറാത്ത് ടൈറ്റൻസിനെ നേരിടുകയാണ്. ബാംഗ്ലൂരിന്റെ ഉജ്ജ്വല ബോളിങ്ങും ഫീൽഡിങ്ങിലും ഞെരുങ്ങിയ ഗുജറാത്ത് 19.3 ഓവറിൽ 147 റൺസിന് പുറത്തായി.എന്നാൽ ബാംഗ്ലൂരിന്റെ ഫീൽഡിങ്ങിൽ ഇന്നത്തെ താരം സാക്ഷാൽ വിരാട് കോലിയായിരുന്നു.

ബാറ്റിംഗിൽ തകർച്ചയോടെ തുടങ്ങിയ ഗുജറാത്തിനെ പതുക്കെ കരകയറ്റുകയായിരുന്ന ഷാരൂഖാനെ റൺ ഔട്ട് ആക്കിയ കോലിയുടെ ഡയറക്ട് ത്രോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 24 പന്തിൽ 37 റൺസ് എടുത്തു തകർത്താടി കൊണ്ടിരിക്കുകയായിരുന്നു ഷാരൂഖാൻ. പക്ഷേ പതിമൂന്നാം ഓവറിലെ നാലാം പന്തിൽ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന രാഹുൽ തെവാടിയ സിംഗിളിനായി ഓടാൻ നോക്കിയെങ്കിലും പന്ത് കോലിയുടെ കയ്യിൽ കിട്ടിയതോടെ ആശ്രമം ഉപേക്ഷിച്ചു. പക്ഷേ നോൺ സ്ട്രൈക്കരിൽ ഉണ്ടായിരുന്ന ഷാറൂഖാൻ ഓടി പിച്ചിന്റെ പകുതി എത്തിയിരുന്നു. അദ്ദേഹം തിരിഞ്ഞോടിയെങ്കിലും പന്ത് കയ്യിൽ കിട്ടിയ കോലിയുടെ മിന്നൽ ത്രോയിൽ കുറ്റി തെറിച്ചു. കൊലിയുടെ ഉജ്വലമായ ആ ത്രോയുടെ വീഡിയോ ഇതാ