Categories
Uncategorized

വിന്റജ് ബുമ്ര യോർക്കർ, ഉത്തരമില്ലാത്തെ ഷാ, വീഡിയോ ഇതാ..

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17 മത്തെ സീസണിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്. ടോസ് നേടിയ ഡൽഹി നായകൻ പന്ത് ബൗളിംഗ് തിരഞ്ഞെടുത്തു.20 ഓവറിൽ മുംബൈ 234 റൺസ് സ്വന്തമാക്കി.49 റൺസ് നേടിയ രോഹിത്തായിരുന്നു മുംബൈ ടോപ് സ്കോറർ.

235 റൺസ് പിന്തുടരാൻ ഇറങ്ങിയ ഡൽഹിക്ക് വാർണറിനെ തുടക്കത്തിലേ നഷ്ടമായി. എന്നാൽ പോരേലിനെ കൂട്ടുപിടിച്ചു ഷാ ഡൽഹി ഇന്നിങ്‌സ് മുന്നോട്ടേക്ക് നയിച്ചു. മുംബൈ ബ്രേക്ക്‌ത്രൂക്ക് വേണ്ടി ബുമ്രക്ക് പന്ത് നൽകി.

ബുമ്രയുടെ ഓവറിലെ ആദ്യത്തെ രണ്ട് പന്തുകളിൽ രണ്ട് സിംഗിൾ.അടുത്ത പന്ത് ഡോട്ട്. നാലാമത്തെ പന്ത് പോരേൽ സിംഗിൾ ഇടുന്നു. അഞ്ചാമത്തെ പന്ത് ഷാ ക്രീസിൽ.ഒരു ടിപ്പിക്കൽ ബുമ്ര യോർക്കർ. ഷാ ക്ലീൻ ബൗളേഡ്.40 പന്തിൽ 66 റൺസുമായി ഷാ മടങ്ങി.

Categories
Uncategorized

ഇതാര് മിനി പൊള്ളാർഡോ, ഒറ്റ ഓവറിൽ നാല് സിക്സ്, വീഡിയോ ഇതാ..

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17 മത്തെ സീസണിൽ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടുകയാണ്. ടോസ് നേടിയ ഡൽഹി നായകൻ പന്ത് ബൌളിംഗ് തിരഞ്ഞെടുത്തു. മൂന്നു തുടർ തോൽവികൾക്ക് ശേഷമാണ് മുംബൈ എത്തിയത്.അത് കൊണ്ട് തന്നെ ടീമിൽ മാറ്റങ്ങൾ ഉണ്ടായിരുന്നു.

സൂര്യക്ക് ഒപ്പം റൊമാറിയോയും നബിയും ടീമിലേക്കെത്തി.20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് സ്വന്തമാക്കിയത്. ഒരൊറ്റ ഓവറിൽ 32 റൺസ് അടിച്ചു എടുത്ത റൊമാറിയോയാണ് മുംബൈ സ്കോർ 200 കടത്തിയത്.മുംബൈ ഇന്നിങ്സിന്റെ അവസാനത്തെ ഓവർ.

നോർത്ജേയാണ് പന്ത് എറിയുന്നത്. ഓവറിലെ ആദ്യത്തെ പന്ത് റൊമാറിയോ ബൗണ്ടറി സ്വന്തമാക്കുന്നു.അടുത്തത് ഒരു സ്ലോവർ ലെങ്ത് ബോൾ.ഈ തവണ ലോങ്ങ്‌ ഓണിന് മുകളിലുടെ സിക്സർ.വീണ്ടും ഒരു ലെങ്ത് ബോൾ, ഈ തവണ ദീപ് സ്‌ക്വയറിന് മുകളിലൂടെ സിക്സർ.അടുത്ത ബോൾ ദീപ് കവറിന് മുകളിലുടെ സിക്സർ. അഞ്ചാമത്തെ പന്ത് ബൗണ്ടറി. അവസാന പന്ത് ലോങ്ങ്‌ ഓണിന് മുകളിലൂടെ സിക്സർ

Categories
Uncategorized

എന്തൊക്കെയായിരുന്നു, ഒടുവിൽ സൂര്യ കുമാർ ഗുദാ ഹുവാ, ഡക്കായി സൂര്യ, വീഡിയോ ഇതാ..

മുംബൈ ഇന്ത്യൻസ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്.കളിച്ച മൂന്നു കളികളും തോൽവി രുചിച്ചാണ് മുംബൈ ക്യാപിറ്റൽസിനെ നേരിടാൻ എത്തിയത്. എന്നാൽ മുംബൈയുടെ ഏറ്റവും വലിയ ശക്തി സൂര്യ കുമാർ ടീമിലേക്ക് തിരിച്ചെത്തി എന്നുള്ളതായിരുന്നു

.പരിക്ക് മൂലം ഈ ഐ പി എല്ലിൽ ഇത് വരെ സൂര്യ കളിച്ചിരുന്നില്ല. ദക്ഷിണ ആഫ്രിക്കക്കെതിരെ കഴിഞ്ഞ കൊല്ലം നടന്ന ട്വന്റി ട്വന്റി പരമ്പരക്ക് ഇടയിലാണ് അദ്ദേഹത്തിന് പരിക്ക് ഏൽക്കുന്നത്.സൂര്യ തിരിച്ചെത്തിയാൽ മുംബൈ തിരകെ വരും എന്നാണ് ആരാധകർ കരുതിയത്.

എന്നാൽ ആരാധകരുടെ സകല പ്രതീക്ഷയും തെറ്റിച്ചു 2024 ലെ ഐ പി എല്ലിലെ ആദ്യത്തെ പന്തിൽ തന്നെ സൂര്യ പൂജ്യത്തിന് പുറത്തായിരിക്കുകയാണ്.2 പന്തുകൾ മാത്രമാണ് അദ്ദേഹം നേരിട്ടത്. നോർത്ജേയുടെ പന്തിൽ ഒരു ലോഫ്റ്റ് സിക്സിന് ശ്രമിച്ച അദ്ദേഹത്തെ ഫ്രസർ മാക്ക്ബർഗ് മിഡ്‌ ഓണിൽ കൈപിടിയിൽ ഒതുക്കുകയായിരുന്നു

Categories
Uncategorized

ഔട്ടാകേണ്ട ജഡേജ കമ്മിൻസിൻ്റെ കാരുണ്യത്തിൽ രക്ഷപ്പെട്ടു.ജഡേജയ്ക്കെതിരെയുള്ള അപ്പീൽ പിൻവലിച്ച് കമ്മിൻസ്. കയ്യടിച്ച് സോഷ്യൽ മീഡിയ. സംഭവത്തിന്റെ വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ ഹൈദരാബാദ് ചെന്നൈയെ തോൽപ്പിച്ചു. ഇതോടെ മികച്ച ഫോമിലുള്ള ഹൈദരാബാദിന് കിരീട സാധ്യത വരെ ആരാധകർ ഇപ്പോൾ കാണുന്നു. ഓസ്ട്രേലിയക്ക് ലോകകപ്പ് നേടിക്കൊടുത്ത പാറ്റ് കമ്മിൻസിൻ്റെ ക്യാപ്റ്റൻസിയിലാണ് ഹൈദരാബാദ് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ തുടങ്ങിയത്.എന്നാൽ ക്യാപ്റ്റൻസിയിൽ മാത്രമല്ല കളിക്കളത്തിലും താനൊരു ജന്റിൽമാൻ ആണെന്ന് കമ്മിൻസ് ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്.

ഇന്നലത്തെ മത്സരത്തിൽ ചെന്നൈയുടെ ഇന്നിംഗ്സിന്റെ 19 ആം ഓവറിൽ രവീന്ദ്ര ജഡേജയെ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന്റെ പേരിൽ ഔട്ടാക്കാനുള്ള അപ്പീൽ കമ്മിൻസ് പിൻവലിച്ചു മാതൃക കാണിച്ചു. ഭുവനേശ്വർ കുമാറിന്റെ യോർക്കർ ബോളർക്ക് തന്നെ അടിച്ചുകൊടുത്ത ജഡേജ ക്രീസിന് പുറത്തായിരുന്നു . പന്ത് കയ്യിൽ കിട്ടിയ കുമാർ സ്റ്റെമ്പിലേക്ക് എറിഞ്ഞെങ്കിലും തിരിഞ്ഞുനിന്ന ജഡേജയുടെ ദേഹത്ത് പന്ത് തട്ടി പന്ത് സ്റ്റമ്പിൽ കൊണ്ടില്ല. ഫീൽഡിങ് ഒബ്സ്റ്റക്കിളിന് ഹൈദരാബാദ് താരങ്ങൾ ഒന്നടങ്കം അപ്പീല് ചെയ്തെങ്കിലും ഹൈദരാബാദ് ക്യാപ്റ്റൻ കമ്മിൻസ് ഉടനെ തന്നെ അപ്പീൽ പിൻവലിക്കുകയും ജഡേജയെ ക്രീസിൽ തുടരാൻ അനുവദിക്കുകയും ചെയ്തു. കമ്മിൻസിൻ്റെ ഈ സ്പോർട്സ്മാൻ സ്പിരിറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇതാ

Categories
Uncategorized

തോറ്റ ഡൽഹി താരങ്ങളോട് മത്സരശേഷം കൊൽക്കത്ത ടീം ഉടമ ഷാരൂഖാൻ ഗ്രൗണ്ടിൽ ചെയ്തത് കണ്ടോ. വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയോട് ഡൽഹിക്ക് 106 റൺസിന്റെ കനത്ത തോൽവി. 272 റൺസ് എടുത്ത കൊൽക്കത്തയ്ക്കെതിരെ ഡൽഹിക്ക് 166 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

എന്നാൽ മത്സരശേഷം ഡൽഹി ടീം അംഗങ്ങളോട് കൊൽക്കത്ത ടീം ഉടമ ഷാരൂഖാന്റെ സൗഹാർദ്ദ പൂർണ്ണമായ പെരുമാറ്റമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഡൽഹി ക്യാപ്റ്റൻ റിശഭ് പന്തിനെ ഷാരൂഖ് ഖാൻ കെട്ടിപ്പിടിക്കുകയും ഡേവിഡ് വാർണർ, പ്രിത്വി ഷാ തുടങ്ങിയ താരങ്ങളോട് സംസാരിക്കുന്നതും വീഡിയോയിൽ ഉണ്ട്. കൂടാതെ ഡൽഹിയുടെ ഡഗ് ഔട്ടിൽ പോയി മറ്റു താരങ്ങളോടും ഷാറൂഖ് ഖാൻ സൗഹൃദം കാണിക്കുന്നതും കാണാം. വൈറൽ ആയ ആ വീഡിയോ ഇതാ

Categories
Uncategorized

വലിയ ഒരു ദുരന്തത്തിൽ നിന്ന് കരകയറി വന്ന പന്ത് ഐ പി എല്ലിൽ റൺസ് അടിച്ചു കൂട്ടുകയാണ്, വെങ്കിടേഷ് അയ്യരേ ഒറ്റ ഓവറിൽ അടിച്ചത് 28 റൺസ്, വീഡിയോ ഇതാ..

ക്രിക്കറ്റ്‌ ആരാധകർ ഏറെ കാത്തിരുന്ന നിമിഷങ്ങളിൽ ഒന്നാണ് റിഷബ് പന്തിന്റെ തിരിച്ചു വരവ്. ഐ പി എല്ലിൽ ആദ്യത്തെ മത്സരത്തിൽ അദ്ദേഹത്തിന് അധികം റൺസ് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ തുടർന്ന് വന്ന ചെന്നൈക്കെതിരെയുള്ളതും കൊൽക്കത്തക്കെതിരെയുമുള്ള മത്സരത്തിലും അദ്ദേഹം ഫിഫ്റ്റി സ്വന്തമാക്കി

.ഇതിൽ കൊൽക്കത്തക്കെതിരെ പഴയ ഫ്രീ ഫ്ളോയിങ് പന്തിനെയാണ് കണ്ടത്.25 പന്തിൽ 55 റൺസാണ് അദ്ദേഹം സ്വന്തമാക്കിയത്.നേരിട്ട ആദ്യത്തെ പന്തിൽ തന്നെ സിക്സ് അടിച്ചാണ് പന്ത് തുടങ്ങിയത്. വെങ്കിടേഷ് അയ്യരാണ് പന്തിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത്.

ഡൽഹി ഇന്നിങ്സിന്റെ 12 മത്തെ ഓവർ. വെങ്കി എറിഞ്ഞ ആദ്യത്തെ പന്ത് ഷോർട്ട് ഫൈൻ ലെഗിലൂടെ പന്ത് ബൗണ്ടറി കണ്ടെത്തുന്നു.രണ്ടാമത്തെ പന്ത് കവറിന് മുകളിലൂടെ സിക്സർ,മൂന്നാമത്തെ പന്തും സിക്സർ. ഈ തവണ ഫൈൻ ലെഗിലൂടെ.നാലാമത്തെ പന്ത് പോയിന്റിലൂടെ ബൗണ്ടറി.അഞ്ചാമത്തെ പന്ത് സ്‌ക്വയർ ലെഗിലുടെ ബൗണ്ടറി കടത്തി ഫിഫ്റ്റി.അവസാന പന്ത് പോയിന്റിലുടെയും ബൗണ്ടറി.

Categories
Uncategorized

ഡൽഹിക്ക്അ വസാന ആണിയും അടിച റിങ്കു സിങ്ങിന്റെ ഫിനിഷിങ്, നോർത്ജേയുടെ ഒറ്റ ഓവറിൽ പിറന്നത് 25 റൺസ്, വീഡിയോ ഇതാ..

ടോസ് നേടിയ കൊൽക്കത്ത നൈറ്റ്‌ റൈഡർസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് കൊൽക്കത്ത സ്വന്തമാക്കിയത്.നരേൻ തുടക്കമിട്ട ബാറ്റിംഗ് വെടിക്കെട്ട് റിങ്കുവിലൂടെയാണ് അവസാനിച്ചത്. നരേൻ 39 പന്തിൽ 85 റൺസ് സ്വന്തമാക്കി.

നരേൻ ശേഷം രഘുവൻഷി ഫിഫ്റ്റി സ്വന്തമാക്കി. ശേഷം റസ്സൽ 19 പന്തിൽ 41 റൺസ് സ്വന്തമാക്കി.ഒടുവിൽ റിങ്കുവിന്റെ 8 ബോളിൽ 26 റൺസും. റിങ്കുവിന്റെ ബാറ്റിന്റെ ചൂട് ഏറ്റവും നന്നായി അറിഞ്ഞത് നോർത്ജേയാണ്.കൊൽക്കത്ത ഇന്നിങ്സിന്റെ 19 മത്തെ ഓവർ.

ഓവറിലെ ആദ്യത്തെ പന്ത് ഒരു വൈഡ് യോർക്കർ ദീപ് തേർഡിലൂടെ സിക്സ് സ്വന്തമാക്കുന്നു.രണ്ടാമത്തെ പന്ത് ലോങ്ങ്‌ ഓഫീന് മുകളിലൂടെ സിക്സെർ.മൂന്നാമത്തെ പന്ത് ഡബിൾ, അടുത്ത പന്ത് വൈഡ്.തുടർന്ന് വന്ന പന്ത് ലോങ്ങ്‌ ഓഫീന് മുകളിലുടെ അടുത്ത സിക്സർ. അഞ്ചാമത്തെ പന്ത് ഫോർ. ഒടുവിൽ അവസാനത്തെ പന്തിൽ പുറത്ത്.

Categories
Uncategorized

തന്റെ ക്രിക്കറ്റ്‌ കരിയറിൽ ഇശാന്ത്‌ എറിഞ്ഞ ഏറ്റവും മികച്ച ഡെലിവറികളിൽ ഒന്ന് പുറത്ത് എടുത്ത് ഇശാന്ത്‌ . റസ്സലിന്റെ പോലും കയ്യടികൾ നേടി കൊടുത്ത ഡെലിവറി ഇതാ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17 മത്തെ സീസൺ റൺ മഴ പെയ്യുകയാണ്.കൊൽക്കത്ത നൈറ്റ്‌ റൈഡർഡ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലാണ് ഈ റൺ മഴ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത 272 റൺസ് സ്വന്തമാക്കി.

39 പന്തിൽ 85 റൺസ് നേടിയ നരേനായിരുന്നു കൊൽക്കത്ത ടോപ് സ്കോർർ. യുവ താരം രഘുവൻഷി 27 പന്തിൽ 54 റൺസ് സ്വന്തമാക്കുകയും ചെയ്തു.റസ്സൽ 19 പന്തിൽ 41 റൺസ് നേടി. ഈ ബാറ്റിംഗ് വിരുന്നിന് ഇടയിൽ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഒരു മികച്ച ബൗളിംഗ് നിമിഷം നൽകിയിരിക്കുകയാണ് ഇശാന്ത്‌ ശർമ.

കൊൽക്കത്ത ഇന്നിങ്സിന്റെ 20 മത്തെ ഓവർ. ഇശാന്താണ് പന്ത് എറിയുന്നത്. റസ്സൽ കൊൽക്കത്തക്ക് വേണ്ടി സ്ട്രൈക്കിൽ.144 കിലോമീറ്ററിൽ ഒരു ഇൻസ്വിങ് യോർക്കർ.റസ്സൽ പോലും കൈ അടിച്ചു കൊണ്ട് ക്രീസ് വിടുന്നു. വീഡിയോ ഇതാ..

Categories
Uncategorized

ഇജ്ജാതി പൊട്ടത്തരം, പവർപ്ലേയിൽ തന്നെ നരേൻ പുറത്താക്കേണ്ടതായിരുന്നു, വീഡിയോ ഇതാ..

ഇന്ത്യൻ പ്രീമിയർ ലീഗ് 17 മത്തെ സീസണിൽ ഡൽഹിയും കൊൽക്കത്തയും മത്സരിക്കുകയാണ്. ടോസ് നേടിയ കൊൽക്കത്ത നായകൻ ശ്രെയസ് അയ്യർ ബാറ്റിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം കാത്തു കൊൽക്കത്ത ബാറ്റർമാർ പന്ത് എറിഞ്ഞു. നരേനായിരുന്നു ഏറ്റവും അപകടകാരി

.നരേൻ മുന്നിൽ ഡൽഹി ബൗളേർമാർക്ക് ഉത്തരങ്ങളിലാതെയായി.39 പന്തിൽ 85 റൺസ് അദ്ദേഹം സ്വന്തമാക്കി.7 ഫോറും 7 സിക്സുമാണ് അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.എന്നാൽ ഡൽഹി ഇന്നിങ്സിന്റെ നാലാമത്തെ ഓവറിൽ നരേൻ യഥാർത്ഥത്തിൽ ഔട്ട്‌ ആയിരുന്നു.

നരേൻ 13 പന്തിൽ 24 റൺസ് എടുത്ത് നിൽക്കുകയാണ്. ഇശാന്ത്‌ എറിഞ്ഞ ഓവറിലെ നാലാമത്തെ പന്ത് എഡ്ജ് എടുക്കുന്നു.നായകൻ പന്ത് അത് കൈപിടിയിൽ ഒതുക്കുന്നു.മാർഷ് അതിൽ ഒരു ടച്ച്‌ ഉണ്ടെന്ന് വ്യക്തമാക്കുന്നു. എന്നാൽ പന്ത് മടിച്ചു നിൽക്കുന്നു. ഒടുവിൽ 15 സെക്കന്റ്‌ അവസാനിച്ച നിമിഷത്തിൽ റിവ്യൂ കൊടുക്കുന്നു. സമയം അവസാനിച്ചത് കൊണ്ട് റിവ്യൂ സ്വീകരിച്ചില്ല. റിപ്ലേയിൽ അത് ഔട്ട്‌ ആണെന്ന് വ്യക്തമാവുകയും ചെയ്തു.

Categories
Uncategorized

നരേൻ ഗെയ്ലിന്റെ ബാധ കേറിയോ, ഇശാന്തിന്റെ ഒറ്റ ഓവറിൽ അടിച്ചത് 26 റൺസ്, വീഡിയോ ഇതാ..

ഇന്ത്യൻ പ്രീമിയർ ലീഗിലെ 17 മത്തെ സീസണിൽ കൊൽക്കത്ത നൈറ്റ്‌ റൈഡർസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടുകയാണ്. ടോസ് നേടിയ കൊൽക്കത്ത നായകൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം കാത്തു കൊൽക്കത്ത നൈറ്റ്‌ റൈഡർസ് ബാറ്റ് ചെയ്തു. നരേനും സാൾട്ടും കത്തി കയറി.

കൂട്ടത്തിൽ അപകടകാരി നരേനായിരുന്നു. ബൗളേർമാരുടെ മുഖം നോക്കാതെ നരേൻ തകർത്ത് അടിച്ചു. ഖലീലും ഇശാന്തും നരേന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. കൂട്ടത്തിൽ ഇശാന്താണ് നരേന്റെ കയ്യിൽ നിന്ന് കൂടുതൽ മേടിച്ചത്.

കൊൽക്കത്ത ഇന്നിങ്സിന്റെ നാലാമത്തെ ഓവർ.ഇശാന്ത്‌ എറിഞ്ഞ ഓവറിന്റെ ആദ്യത്തെ പന്ത് മിഡ്‌ ഓഫീന് മുകളിലൂടെ സിക്സർ.അടുത്ത പന്ത് ഒരു ഷോർട്ട് ബോൾ.ഈ തവണ ദീപ് സ്‌ക്വയറിന് മുകളിലൂടെ സിക്സർ.അടുത്ത പന്ത് ഫോർ. നാലാമത്തെ പന്ത് ഡോട്ട്,അഞ്ചാമത്തെ പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സർ.അവസാന പന്ത് ബൗണ്ടറിയും. ഓവറിൽ അടിച്ചു എടുത്തത് 26 റൺസ്.