Categories
Uncategorized

സഞ്ജുവിനെ ഇത്ര അഗ്രസീവ് ആയി ഇതിന് മുമ്പ് കണ്ടിട്ടില്ല ,ജയത്തിന് ശേഷമുള്ള സെലിബ്രേഷൻ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം തുടരുകയാണ് രാജസ്ഥാൻ റോയൽസ്. ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗവിനെ ഏഴു വിക്കറ്റിന് തകർത്തു രാജസ്ഥാൻ പോയിൻറ് പട്ടികയിൽ ഒന്നാമത് എത്തി. 33 പന്തിൽ 7 ഫോറും നാല് സിക്സറുകളും ഉൾപ്പെടെ 71 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് രാജസ്ഥാന്റെ ടോപ്പ് സ്കോറർ.ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഇന്നലത്തെ സഞ്ജുവിന്റെ അദ്ദേഹത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിൻറെ നേരെ കണ്ണടയ്ക്കാൻ സെലക്ടർമാർക്ക് ഇനി ആവില്ല എന്നതിൻറെ ഉത്തമ ഉദാഹരണമായിരുന്നു ഇന്നലത്തെ ഇന്നിംഗ്സ്.

തന്നെ അവഗണിക്കുന്നതിനുള്ള ചുട്ട മറുപടി ആണ് ആ ഇന്നിംഗ്സ് എന്ന നിലക്കായിരുന്നു അദ്ദേഹത്തിൻറെ വിജയ ആഹ്ലാദം. പത്തൊമ്പതാം യാഷ് താക്കൂറിനെതിരെ സിക്സർ അടിച്ചു ടീമിനെ വിജയത്തിൽ എത്തിച്ചശേഷം സഞ്ജു മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ വിജയം സെലിബ്രേറ്റ് ചെയ്യുന്നത് കാണാമായിരുന്നു. സാധാരണ ശാന്തമായ രീതിയിൽ പ്രതികരിക്കാനുള്ള സഞ്ജു ഇന്നലെ വളരെ അഗ്രസീവ് ആയിട്ടായിരുന്നു വിജയ നിമിഷം ആഘോഷിച്ചത്. സിക്സർ അടിച്ചു ടീമിനെ വിജയത്തിൽ എത്തിച്ച അഗ്രസീവായ സഞ്ജുവിന്റെ ആഘോഷ വീഡിയോ ഇതാ

Categories
Uncategorized

ഇതെന്താ മുട്ടി ഫോറോ, പാടത്തെ കളിയിൽ മാത്രേ ഇങ്ങനത്തെ ഷോട്ട് കണ്ടിട്ടുള്ളു, സഞ്ജുവിന്റെ കിടിലൻ ബൗണ്ടറി വിഡിയോ കാണാം

ലക്നൗവിനെതിരെ ഏഴു വിക്കറ്റ് ജയം നേടിയതോടെ രാജസ്ഥാൻ റോയൽസ് ഇന്ത്യൻ പ്രീമിയർ ലീഗ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. ലക്നവിന്റെ 196 റൺസ് എന്ന വിജയലക്ഷ്യം രാജസ്ഥാൻ 19 ഓവറിൽ വെറും മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 7 ഫോറും നാല് സിക്സറുകളും അടക്കം 33 പന്തൽ 71 റൺസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് രാജസ്ഥാന്റെ വിജയ ശിൽപ്പി. വൈവിധ്യമാർന്ന ഷോട്ടുകൾ കൊണ്ട് സമ്പന്നമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ലക്നൗ ബോളർമാർക്കെതിരെ യാതൊരു ദയയും കൂടാതെ തലങ്ങും വിലങ്ങും ബോണ്ടറികൾ പായിച്ചായിരുന്നു അദ്ദേഹത്തിൻറെ ബാറ്റിംഗ്.

ഇതിൽ ഒമ്പതാം ഓവറിലെ അഞ്ചാം പന്തിൽ ബൗളർ അമിത് മിശ്രയ്ക്കെതിരെ അദ്ദേഹം നേടിയ ബൗണ്ടറി ധോണിയുടെ ഷോട്ടിനെ ഓർമ്മിപ്പിക്കുന്നത് ആയിരുന്നു. പന്ത് മുട്ടി ഡിഫൻസ് ചെയ്യുന്ന രീതിയിൽ ബാറ്റ് ആംഗിൾ തിരിച്ചു വിക്കറ്റ് കീപ്പറേ മറികടന്ന് നേടിയ ബൗണ്ടറി ആണ് ഇതിൽ ഏറ്റവും സ്പെഷ്യൽ. ആ തകർപ്പൻ ബൗണ്ടറിയുടെ വീഡിയോ ഇതാ

Categories
Uncategorized

സിക്സ് അടിച്ചു കളി തീർത്തു, മുന്നിൽ നിന്ന് നയിച്ചു മലയാളികളുടെ അഹങ്കാരം, സിക്സ് വിഡിയോ കാണാ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്‌നോവിനെതിരെ രാജസ്ഥാന് തകർപ്പൻ ജയം. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ലക്നൗവിനെ ബാറ്റിങ്ങിന് അയച്ചു. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്നൗ 196 റൺസ് എടുത്തു. തുടർന്ന് ബാറ്റിംഗ് ചെയ്ത രാജസ്ഥാൻ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ഇന്നത്തെ വിജയത്തോടെ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ് മുന്നിൽ ലോകകപ്പ് സാധ്യതകൾ തുറന്നിട്ടിരിക്കുകയാണ്. 71 റൺസ് നേടിയ സഞ്ജു ആണ് രാജസ്ഥാന്റെ ടോപ്പ് സ്കോറർ .33 പന്തിൽ 7 ഫോറും 4 സിക്സറുകളും അടങ്ങിയതായിരുന്നു അദ്ദേഹത്തിൻറെ ഇന്നിംഗ്സ്. പത്തൊമ്പതാം ഓവറിലെ അവസാന പന്തിൽ യാഷ് താക്കൂറിനെതിരെ നേടിയ തകർപ്പൻ സിക്സ് ഓടെയാണ് സഞ്ജു രാജസ്ഥാന് വിജയ റൺസ് നേടിക്കൊടുത്തത്. സഞ്ജു നേടിയ ആ തകർപ്പൻ സിക്സറിന്റെ വീഡിയോ ഇതാ

Categories
Uncategorized

എന്നെ കാണിക്കുന്നത് നിർത്തൂ പോയി കളി കാണിക്ക് . തന്നെ ഫോക്കസ് ചെയ്ത ക്യാമറമാനെ ബോട്ടിൽ കൊണ്ട് എറിയാൻ നോക്കി ധോണി. വൈറൽ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ 200 റൺസിൽ അധികം സ്കോർ ചെയ്തിട്ടും ലക്നൗവിനോട് പരാജയപ്പെട്ട നാണക്കേടിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. മാത്രമല്ല ധോണിയുടെ ബാറ്റിംഗ് വിരുന്ന് കാണാൻ എത്തിയ ചെന്നൈ ആരാധകർക്ക് ചെറിയ നിരാശയും ഉണ്ടായി പതിവുപോലെ ഫിനിഷറായി ഇറങ്ങിയെങ്കിലും ഒരു ബോളിൽ നാലു റൺസ് നേടിയാണ് ധോണി അവസാനിപ്പിച്ചത്.പക്ഷേ മത്സരത്തിനിടെ പുറത്തുവന്ന ധോണിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.ചെന്നൈ ബാറ്റ് ചെയ്യുമ്പോൾ ഡ്രസിങ് റൂമിൽ നിൽക്കുന്ന ധോണിയുടെ ദൃശ്യങ്ങൾ പകർത്തുന്നത് ടിവി ചാനലുകളുടെ സ്ഥിരം പരിപാടിയാണ്. ഇന്നലെയും ഇത് ആവർത്തിച്ചു.

ഗ്രൗണ്ടിലെ ബിഗ് സ്ക്രീനിൽ ഇതുകണ്ട സാക്ഷാൽ ധോണി ടിവി ക്യാമറമാനോട് തന്നെ കാണിച്ചത് മതിയെന്നും ഗ്രൗണ്ടിൽ നടക്കുന്ന കളി ഫോക്കസ് ചെയ്യൂ എന്നും പറയുന്നതാണ് വീഡിയോയിൽ ഉള്ളത്. ക്യാമറാമാനെ ബോട്ടിൽ കൊണ്ട് ധോണി എറിയാൻ ഓങ്ങുന്ന ദൃശ്യവും വീഡിയോയിൽ ഉണ്ട്.മുമ്പത്തെ ഒരു മത്സരത്തിൽ രോഹിത് ശർമയും ക്യാമറമാനോട് ഇത്തരത്തിൽ പ്രതികരിക്കുന്ന വീഡിയോയും ഉണ്ടായിരുന്നു. കളിയേക്കാൾ തനിക്ക് കിട്ടുന്ന അമിത പ്രാധാന്യത്തെ ധോണി പ്രോത്സാഹിപ്പിക്കുന്നില്ല എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഇത് എന്ന് ആരാധകർ പറയുന്നു. ക്യാമറമാനോട് ധോണി പ്രതികരിക്കുന്ന വൈറൽ വീഡിയോ ഇതാ

Categories
Uncategorized

ആർസിബി അടിച്ചത് സിക്സ്. അമ്പയർ നൽകിയത് ഫോർ.തോറ്റത് ഒരു റൻസിന്. ബാംഗ്ലൂർ – കൊൽക്കത്ത മത്സരം സംശയ മുനയിൽ . വിവാദ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത-ബാംഗ്ലൂർ മത്സരത്തിൽ വിവാദങ്ങൾ ഒഴിയുന്നില്ല. വിരാട് കോലി ഔട്ട് ആയ ബോൾ നോ ബോൾ ആയിരുന്നു എന്ന പരാതി ഇപ്പോഴും സജീവമായി നിലനിൽക്കുന്നുണ്ട്. ആവേശകരമായ ആ മത്സരത്തിൽ കൊൽക്കത്തയോട് ഒരു റൺസിനായിരുന്നു ബാംഗ്ലൂരിന്റെ പരാജയം. ഈ പരാജയത്തോടെ ബാംഗ്ലൂരിന്റെ സെമി സാധ്യത മങ്ങിയിരിക്കുകയാണ്. ഇപ്പോൾ ഇതാ മറ്റൊരു വിവാദവും കൂടി പൊട്ടി പുറപ്പെട്ടിരിക്കുകയാണ്. ഒരു റണ്ണിന് ആർ സി ബി തോറ്റ മത്സരത്തിൽ ബാംഗ്ലൂർ താരം പ്രഭു ദേശായി അടിച്ച സിക്സ് അമ്പയർ ഫോർ ആയിട്ടാണ് പരിഗണിച്ചത് എന്നാണ് പുതിയ വിവാദം.

മത്സരത്തിന്റെ പതിനെട്ടാം ഓവറിൽ പ്രഭു ദേശായി ഫൈൻ ലെഗിലേക്ക് ഉയർത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിന് മുകളിൽ ആയിരുന്നു വീണത്. എന്നാൽ ഇത് സിക്സ് ആണോ ഫോർ ആണോ എന്ന് റിപ്ലൈയിൽ പരിശോധിച്ച അമ്പയർ ഫോറാണ് അനുവദിച്ചത്. മാത്രമല്ല ഒരു തവണ മാത്രം ആണ് അമ്പയർ റിപ്ലൈ നോക്കിയത്. പക്ഷേ ഇപ്പോൾ പുറത്തുവന്ന വിവിധ ആംഗിളുകളിൽ നിന്നുള്ള വീഡിയോകൾ ഇത് സിക്സ് ആണെന്ന് തെളിയിക്കുന്നതാണ്. ഒരു റണ്ണിന് മത്സരം നഷ്ടമായ ബാംഗ്ലൂരിന് തെറ്റായ ഈ തീരുമാനം വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എന്നാൽ ഇതിൽ ഐപിഎൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദമായ ആ ബൗണ്ടറി വീഡിയോ കാണാം

Categories
Uncategorized

വിവാദ പുറത്താകൽ. കളി കഴിഞ്ഞിട്ടും കലിപ്പ് തീര്ണില്ലല്ലോ. മത്സരശേഷവും അമ്പയർമാരോട് തർക്കിച്ചു കോലി . താരം നടപടി നേരിട്ടേക്കും എന്ന് റിപ്പോർട്ടുകൾ. വിവാദമായ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ബാംഗ്ലൂരിനെതിരെ കൊൽക്കത്തക്ക് ഒരു റൺ ജയം. എന്നാൽ മത്സരം അവസാനിച്ചിട്ടും വിരാട് കോലിയുടെ വിവാദ വിക്കറ്റാണ് ഇപ്പോൾ സംസാര വിഷയം. കൊൽക്കത്തയുടെ 223 റൺസ് പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് കോലി- ഡുപ്ലേസിസ് ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച തുടക്കം നൽകിയെങ്കിലും വിവാദമായ ഒരു തീരുമാനത്തിലൂടെ 7 ബൗളിൽ 18 റൺസ് എടുത്ത വിരാട് കോലി പുറത്തായത് ബാംഗ്ലൂരിന് തുടക്കത്തിലെ വലിയ തിരിച്ചടിയായിരുന്നു.

ഹർഷീദ് റാണയുടെ ഫുൾടോസിൽ ബാറ്റ് വെച്ച കോലിയെ ബൗളർ തന്നെ പിടിച്ചു. എന്നാൽ ഇത് ഹൈ ബോൾ ആണെന്ന് വാദിച്ച് റിവ്യൂവിന് കൊടുത്ത കോലിയെ നിരാശനാക്കി തേർഡ് അമ്പയറും ഔട്ട് ശരിവെച്ചു. ഇതിൽ ക്ഷുഭിതനായ കോലി ഗ്രൗണ്ടിൽ ഫീൽഡ് അമ്പയർമാരോട് തർക്കിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ശേഷമാണ് ഗ്രൗണ്ട് വിട്ടത്. എന്നാൽ മത്സര ശേഷവും കോലി അമ്പയർമാരോട് തർക്കിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അമ്പയർമാർ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും കോലി അതിലൊന്നും തൃപ്തനല്ലെന്ന് കാണാം. ഏതായാലും ഈ സംഭവ വികാസങ്ങൾ താരത്തിന് സസ്പെൻഷൻ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ സമ്മാനിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. വിവാദമായ വീഡിയോ കാണാം

Categories
Uncategorized

വിവാദ ഔട്ടാകലിനും തോൽവിക്കും ശേഷം കോലി കൊൽക്കത്ത കളിക്കാരോട് ചെയ്തത്. വൈറൽ വീഡിയോ കാണാം

ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരം എല്ലാം കൊണ്ടും ബാംഗ്ലൂരിന് ദുരന്തമായിരുന്നു. അവസാന പന്ത് വരെ പൊരുതിയിട്ടും കൊൽക്കത്തയോട് തോൽക്കാനായിരുന്നു ആർസിബിയുടെ വിധി.കൊൽക്കത്തയുടെ 222 റൺസ് പിന്തുടർന്ന ബാംഗ്ലൂരിന് തുടക്കത്തിൽ തന്നെ വിവാദപരമായ ഒരു തീരുമാനത്തിൽ കോലിയെ നഷ്ടപ്പെട്ടു. ഫുൾ ടോസിൽ ഔട്ടായ കോലി നോബോളിന് അപ്പീൽ ചെയ്തെങ്കിലും റിവ്യൂവിലും ഔട്ട് വിധിച്ചു. ഏഴു പന്തിൽ 18 റൺസ് എടുത്ത് തകർപ്പൻ ഫോമിൽ ആയിരുന്ന വിരാട് കോലി അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഫീൽഡ് അമ്പയർമാരോട് കയർത്താണ് കളം വിട്ടത്.

എന്നാൽ മത്സരശേഷം വ്യത്യസ്തമായ ഒരു കോലിയെ ആയിരുന്നു ആരാധകർക്ക് ഗ്രൗണ്ടിൽ കാണാൻ കഴിഞ്ഞത്. എതിർ ടീമായ കൊൽക്കത്തയുടെ യുവ താരങ്ങളുമായി അദ്ദേഹം സംസാരിക്കുന്നതും ബാറ്റിംഗ് ടിപ്സുകൾ പറഞ്ഞുകൊടുക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. റിങ്കു സിംഗ്, വെങ്കിടേഷ് അയ്യർ തുടങ്ങിയവർ ഗ്രൗണ്ടിൽ ഇരിക്കുന്നതും വിരാട് കോലി നിന്നുകൊണ്ട് അവർക്ക് ക്ലാസ് എടുക്കുന്നതും വീഡിയോയിൽ ഉണ്ട്. വൈറലായ ആ വീഡിയോ കാണാം

Categories
Uncategorized

കോലി സമ്മാനം കൊടുത്ത ബാറ്റ് പൊട്ടിച്ച് റിങ്കു. ബാറ്റ് തിരിച്ചു വാങ്ങി വിരാട് കോലി. വൈറൽ വീഡിയോ ഇതാ

യുവതാരങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന കളിക്കാരനാണ് വിരാട് കോലി. ബാറ്റിംഗ് മുറകൾ പഠിപ്പിച്ചുകൊടുത്തു പ്രചോദിപ്പിച്ചും താരങ്ങൾക്ക് എന്നും സപ്പോർട്ട് കൊടുത്ത ചരിത്രമാണ് കോലിയുടേത്. ഇതിൽ കൊൽക്കത്ത താരം റിങ്കു സിംഗിന് കോലി ബാറ്റ് സമ്മാനം കൊടുത്തത് ഏറെ ചർച്ചാവിഷയമായിരുന്നു.

എന്നാൽ ഇന്നലെ നടന്ന ബാംഗ്ലൂർ-കൊൽക്കത്ത മത്സരത്തിനു ശേഷം സമ്മാനം കിട്ടിയ ബാറ്റ് പൊട്ടി എന്ന് പറഞ്ഞ് കോലിയെ സമീപിച്ച റിങ്കുവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ. ഇതുകണ്ട വിരാട് കോലി “ഇതെങ്ങനെ പൊട്ടിയെന്നും”താങ്കൾക്ക് ഇനി തരാൻ എൻറെ കയ്യിൽ ബാറ്റ് ഇല്ലെന്നും പറയുന്നത് വീഡിയോയിൽ കാണാം. “സ്പിന്നറെ നേരിട്ടപ്പോൾ പൊട്ടിയതാണെന്നും ഇത് മികച്ച ബാറ്റ് ആയിരുന്നെന്നും” റിങ്കു കോലിക്ക് മറുപടി കൊടുക്കുന്നതും വീഡിയോയിൽ ഉണ്ട്. താൻ തന്നത് മികച്ച ബാറ്റ് ആയിരുന്നു അത് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട എന്നും കോലി വീഡിയോയിൽ തിരിച്ചു ചോദിക്കുന്നുണ്ട്. വൈറലായ ആ വീഡിയോ ഇതാ

Categories
Uncategorized

വിവാദ ബോളിൽ ഔട്ട്. റിവ്യൂവിലും രക്ഷയില്ല. അമ്പയർമാരോട് കയർത് കോലി. വിവാദമായ വിക്കറ്റ് വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയുടെ 226 എന്ന വിജയലക്ഷ്യം ധീരമായി പിന്തുടരുന്ന ബാംഗ്ലൂരിന് മികച്ച തുടക്കം നൽകി ഓപ്പണർമാരായ വിരാട് കോലി- ഡുപ്ലെസിസ് സഖ്യം. ഏഴ് പന്തിൽ ഒരു ഫോറും രണ്ട് സിക്സറുകളും അടക്കം 18 റൺസ് എടുത്ത വിരാട് കോലി ആയിരുന്നു തുടക്കത്തിൽ കൂടുതൽ ആക്രമകാരി. എന്നാൽ വിരാട് കോലി പുറത്താവൽ ആണ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത്. മൂന്നാം ഓവറിലെ ആദ്യ പന്തൽ ആയിരുന്നു സംഭവം.ഹർഷിദ് റാണയുടെ ഫുൾടോസ് നോബോൾ ആകും എന്ന് കരുതി കോലി തട്ടി ഇടുകയും റാണ അത് ക്യാച്ച് എടുക്കുകയും ചെയ്തു.

അമ്പയർ ഔട്ട് വിളിച്ചപ്പോൾ കോലി റിവ്യൂവിന് കൊടുക്കുകയും എന്നാൽ തേർഡ് അമ്പയറും കൂടി അത് ഔട്ട് ആണെന്ന് വിധിക്കുകയും ചെയ്തതോടുകൂടി കോലി ഫീൽഡ് അമ്പയർമാരോട് രൂക്ഷമായ രീതിയിൽ തർക്കിക്കുകയും ചെയ്തു. ഗ്രൗണ്ടിൽ നിന്നും പുറത്തു പോകുന്ന സമയത്ത് ഫോർതു അമ്പയറോടും വിരാട് കോലി ദേഷ്യത്തോടെ സംസാരിക്കുന്നത് കാണാമായിരുന്നു. വിവാദമായ കോലിയുടെ വിക്കറ്റ് വീഡിയോ കാണാം

Categories
Uncategorized

സ്വന്തം ടീമിനെ മറന്ന് ധോണിക്ക് സപ്പോർട്ട് കൊടുത്തു ലക്നൗ ആരാധകർ . തോറ്റിട്ടും കയ്യടി കിട്ടിയത് ധോണിക്ക്. ആരാധകരെ വണങ്ങി നന്ദി അറിയിച്ചു താരം. മനോഹരമായ വീഡിയോ ഇതാ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയെ എട്ട് വിക്കറ്റിന് തകർത്തു ലക്നൗ. എന്നാൽ തോറ്റിട്ടും ആ 42 കാരൻ പയ്യൻ തന്നെയായിരുന്നു ഇന്നലെയും കാണികളുടെ ഹീറോ. പറഞ്ഞുവരുന്നത് മറ്റാരെയും പറ്റിയല്ല ചെന്നൈയുടെ സ്വന്തം “തല”എം എസ് ധോണിയെ പറ്റിയാണ്. പതിവുപോലെ ഫിനിഷറുടെ റോളിൽ എട്ടാമനായി ഇറങ്ങി ധോണി ഇന്നലെ 9 പന്തിൽ 28 റൺസ് അടിച്ചുകൂട്ടി. മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറുകളും അടങ്ങിയതായിരുന്നു കാണികളെ കൈയിലെടുത്ത ആ ഇന്നിങ്സ്.

ചെന്നൈ എതിർ ടീം ആണെന്ന് മറന്നുകൊണ്ട് ആയിരുന്നു ധോണിക്ക് കാണികളിൽ നിന്നും കിട്ടിയ കയ്യടി. ധോണി എന്ന പ്രതിഭാസത്തിന് കിട്ടിയ അംഗീകാരം ആയിരുന്നു ഈ സപ്പോർട്ട്. ഇപ്പോൾ കളി കഴിഞ്ഞശേഷം തനിക്ക് കിട്ടിയ ഗ്രൗണ്ട് സപ്പോർട്ടിന് ലക്നൗ ആരാധകരെ ധോണി വണങ്ങി നന്ദി അറിയിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മനോഹരമായ ആ വീഡിയോ ഇതാ