ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയുടെ 226 എന്ന വിജയലക്ഷ്യം ധീരമായി പിന്തുടരുന്ന ബാംഗ്ലൂരിന് മികച്ച തുടക്കം നൽകി ഓപ്പണർമാരായ വിരാട് കോലി- ഡുപ്ലെസിസ് സഖ്യം. ഏഴ് പന്തിൽ ഒരു ഫോറും രണ്ട് സിക്സറുകളും അടക്കം 18 റൺസ് എടുത്ത വിരാട് കോലി ആയിരുന്നു തുടക്കത്തിൽ കൂടുതൽ ആക്രമകാരി. എന്നാൽ വിരാട് കോലി പുറത്താവൽ ആണ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത്. മൂന്നാം ഓവറിലെ ആദ്യ പന്തൽ ആയിരുന്നു സംഭവം.ഹർഷിദ് റാണയുടെ ഫുൾടോസ് നോബോൾ ആകും എന്ന് കരുതി കോലി തട്ടി ഇടുകയും റാണ അത് ക്യാച്ച് എടുക്കുകയും ചെയ്തു.
അമ്പയർ ഔട്ട് വിളിച്ചപ്പോൾ കോലി റിവ്യൂവിന് കൊടുക്കുകയും എന്നാൽ തേർഡ് അമ്പയറും കൂടി അത് ഔട്ട് ആണെന്ന് വിധിക്കുകയും ചെയ്തതോടുകൂടി കോലി ഫീൽഡ് അമ്പയർമാരോട് രൂക്ഷമായ രീതിയിൽ തർക്കിക്കുകയും ചെയ്തു. ഗ്രൗണ്ടിൽ നിന്നും പുറത്തു പോകുന്ന സമയത്ത് ഫോർതു അമ്പയറോടും വിരാട് കോലി ദേഷ്യത്തോടെ സംസാരിക്കുന്നത് കാണാമായിരുന്നു. വിവാദമായ കോലിയുടെ വിക്കറ്റ് വീഡിയോ കാണാം
— nadeer500 (@nadeer50048205) April 21, 2024