പാകിസ്ഥാൻ ലോകക്കപ്പിന് എത്തുകയാണ്. ഇന്ത്യയിൽ വെച്ച് ലോക കിരീടം നേടാൻ തന്നെയാണ് ബാബറിന്റെയും കൂട്ടരുടെയും ലക്ഷ്യം.മികച്ച ബാറ്റർമാരും ബൗളേർമാരും പാകിസ്ഥാൻ ഉണ്ട്. പക്ഷെ പതിവ് പോലെ തന്നെ പാകിസ്താന്റെ ഏറ്റവും വലിയ ദൗർബല്യം ഫീൽഡിങ് തന്നെയാണ്.പല മത്സരങ്ങളും ഇത്തരം മോശം ഫീൽഡിങ്ങിന്റെ പേരിൽ അവർക്ക് നഷ്ടപെട്ടിട്ടുണ്ട്.
2015 ലോകക്കപ്പ് ക്വാർട്ടർ ഫൈനൽ തന്നെയാണ് അതിൽ ഏറ്റവും വലിയതും. കഴിഞ്ഞ ലോകക്കപ്പിൽ തുടർച്ചയായി ക്യാച്ച് വിട്ട കളഞ്ഞ പാകിസ്ഥാനെയും കണ്ടിട്ടുള്ളതാണ്.എന്നാൽ ഈ ലോകക്കപ്പിലേക്ക് എത്തുമ്പോഴും പാകിസ്ഥാൻ ഫീൽഡിങ് പഴയത് പോലെ തന്നെയാണ്.
സന്നഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഏതൊരു സ്കൂൾ ടീം പോലും തടയുന്ന പന്ത് അവർ ബൗണ്ടറിയാക്കിയിരിക്കുകയാണ്.ലാബുഷാനെ അടിച്ച പന്ത് ആദ്യം ബൗണ്ടറി ലൈനിൽ നവാസ് തടയാൻ നോക്കുന്നു. വസീം ഓടി വരുന്നത് കണ്ട് കൊണ്ട് നവാസ് പന്ത് തടയാതെയിരിക്കുന്നു. നവാസിനെ കണ്ടത് കൊണ്ട് വസീമും ഇങ്ങനെ ചെയ്യുന്നു. ഒടുവിൽ പന്ത് ബൗണ്ടറി കടക്കുന്നു.