Categories
Uncategorized

ഇത്രക്ക് എനർജി ഉള്ള ഒരു വാട്ടർ ബോയിനെ ഇവിടെ അടുത്തൊന്നും കണ്ടിട്ടില്ല ,വെള്ളം കൊടുക്കാൻ കോഹ്‌ലിയും ; വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് ഏഷ്യ കപ്പ്‌ മത്സരം പുരോഗമിക്കുകയാണ്.ഇതിനോടകം ഫൈനലിൽ എത്തിയ ഇന്ത്യ അത് കൊണ്ട് തന്നെ ഒരുപാട് മാറ്റങ്ങളുമായിയാണ് ടീം പ്രഖ്യാപിച്ചത്.അഞ്ചു മാറ്റങ്ങളോടെയാണ് ബംഗ്ലാദേശിനെ ഇന്ത്യ നേരിടുന്നത്. തിലക് വർമക്ക് അരങ്ങേറ്റം നൽകി എന്നതാണ് ഏറ്റവും പ്രധാനപെട്ട സവിശേഷത.

വിരാട് കോഹ്ലിക്കും ബുമ്രക്ക് സിറാജിനും ഹാർദിക്കിനും കുൽദീപിനും ഇന്ത്യ വിശ്രമം നൽകി. താക്കൂറും തിലകും ഷമിയും പ്രസിദും സൂര്യകുമാറും ടീമിലേക്കെത്തി.ടോസ് നേടിയ രോഹിത് ബൌളിംഗ് തിരഞ്ഞെടുത്തു. എന്നാൽ ഇപ്പോൾ മറ്റൊരു രസകരമായ വീഡിയോയാണ് ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലെ ചർച്ച.വിരാട് കോഹ്ലിക്ക് വിശ്രമം നൽകിയിരിക്കുകയാണല്ലോ ഈ മത്സരത്തിൽ.

അത് കൊണ്ട് തന്നെ ഗ്രൗണ്ടിലേക്ക് വെള്ളം കൊണ്ട് വരുന്ന വാട്ടർ ബോയിയാണ് ഇന്ന് കോഹ്ലി. ഈ ഉത്തരവാദിത്തവും തന്റെ ഏറ്റവും മികച്ച രീതിയിൽ തന്നെ ആസ്വദിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഗ്രൗണ്ടിലേക്ക് വെള്ളമായി രസകരമായി ഓടി വരുന്ന കോഹ്ലിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ തരംഗമായിരിക്കുകയാണ്.

Categories
Uncategorized

കണ്ടടോ ആ പഴയ ഹിറ്റ്മാനെ,10000 ത്തിലേക്ക് സിക്സർ അടിച്ചു ഹിറ്റ്മാൻ ചരിത്രത്തിലേക്ക്, വീഡിയോ ഇതാ..

പ്രതിഭ ധൂർത്തു അടിച്ച കളഞ്ഞ ഒരു പ്രതിഭ എന്ന് വിമർശനങ്ങൾ ഒരുപാട് കേട്ടവനാണ് രോഹിത് ശർമ. എന്നാൽ 2013 ചാമ്പ്യൻസ് ട്രോഫിയിൽ ധോണി രോഹിത്തിനെ ഓപ്പൺറാക്കി ഇറക്കിയതിന് ശേഷം സംഭവിച്ചതെല്ലാം ചരിത്രം. എന്നാൽ കഴിഞ്ഞ കുറച്ചു കാലം താരം മോശം ഫോമിലായിരുന്നു.

അത് കൊണ്ട് ലോകക്കപ്പിലേക്ക് അടുക്കുമ്പോൾ രോഹിത്തിന്റെ മേൽ ഒള്ള സമ്മർദ്ദം വളരെ വലുതായിരുന്നു. എന്നാൽ കൃത്യം സമയത്ത് തന്റെ ഫോം വീണ്ടെടുത്തിരിക്കുകയാണ് ഇന്ത്യൻ നായകൻ. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെതിരെ ഫിഫ്റ്റി സ്വന്തമാക്കിയ രോഹിത്ത് ശ്രീലങ്കക്കെതിരെയും മികച്ചു നിൽക്കുകയാണ്.

ഏറ്റവും കൂടുതൽ ഇന്നിങ്സിൽ നിന്ന് 3000 റൺസ് തികച്ച താരമായിരുന്ന രോഹിത് ഇന്ന് ഏറ്റവും വേഗത്തിൽ 10000 ഏകദിനം റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്.അതും ശ്രീലങ്കയുടെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ രജിതയേ അദ്ദേഹത്തിന്റെ തലക്ക് മുകളിലൂടെ ഒരു കിടിലൻ സ്ട്രൈട്ട് ലോഫ്റ്റ്ഡ് സിക്സ് അടിച്ചു കൊണ്ട് തന്നെ.

Categories
Uncategorized

ലെ ബാബർ – നേപ്പാളിനെ പോലെ അത്ര എളുപ്പമല്ലടോ ഇന്ത്യ, ബാബറിന്റെ കുറ്റി തെറിപ്പിച്ച ഹാർദിക് വീഡിയോ ഇതാ..

ഏഷ്യ കപ്പ്‌ ക്രിക്കറ്റ്‌ ഇന്ത്യ പാകിസ്ഥാൻ മത്സരം ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എന്നും ഓർത്തിരിക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് സ്വന്തമാക്കി. ബാറ്റ് ചെയ്ത എല്ലാരും ഫിഫ്റ്റിയിൽ കൂടുതൽ സ്വന്തമാക്കി. കോഹ്ലിയും രാഹുലും സെഞ്ച്വറി സ്വന്തമാക്കി പുറത്താകാതെയും നിന്നു.

357 റൺസ് പിന്തുടരാൻ ഇറങ്ങിയ പാകിസ്ഥാന്റെ പ്രതീക്ഷ നായകൻ ബാബർ അസത്തിൽ തന്നെയായിരുന്നു. നേപ്പാളിനെതിരെ തകർത്ത് കളിച്ച ബാബർ അതെ പ്രകടനം ഇന്ത്യക്ക് എതിരെയും കാഴ്ചവെക്കുമെന്ന് തന്നെയായിരുന്നു ഓരോ പാകിസ്ഥാൻ ആരാധകരുടെയും പ്രതീക്ഷ. എന്നാൽ തന്നെ കൊണ്ട് ഇത്രയും റൺസ് പിന്തുടരാൻ കഴിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബാബർ.

ബുമ്രയുടെ സ്വിങ്ങിങ് ഡെലിവറികളിൽ ആദ്യമേ ഭയപെട്ടിരുന്നു ബാബർ. ഒടുവിൽ ഇതെല്ലാം അതിജീവിച്ചു തന്റെ ടൈമിംഗ് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം.എന്നാൽ ഇന്ത്യൻ ഇന്നിങ്സിന്റെ 11 മത്തെ ഓവർ. ഹാർദിക് പാന്ധ്യ ആദ്യ ചേജ്ജായി എത്തുന്നു.ആദ്യ മൂന്നു ബോളുകളും ബാബറിനെതിരെ ഡോട്ട് ആക്കി ഹാർദിക്.നാലാമത്തെ ഡെലിവറി ഒരു ലെങ്ത് ഇൻസ്വിങ്ങിങ് ഡെലിവറി നിലവിലെ ലോകത്തിലെ ഒന്നാം നമ്പർ റാങ്കട് ബാറ്റസ്‌മാന്റെ കുറ്റി തെറിക്കുന്നു.24 പന്തിൽ 10 റൺസുമായി ബാബർ ഡഗ് ഔട്ടിലേക്ക്.

Categories
Uncategorized

തീയുണ്ടയെ സിക്സ് അടിച്ചു ഫിനിഷ് ചെയ്തു കോഹ്ലി ; ഫിനിഷിങ് വീഡിയോ കാണാം

വിരാട് കോഹ്ലി എന്നും പാകിസ്ഥാൻ ബൗളേർമാരുടെ അന്തകനാണ്. പല തവണ തങ്ങളുടെ കയ്യിൽ നിന്ന് മത്സരങ്ങൾ കോഹ്ലി തട്ടിയെടുക്കുന്നത് പാകിസ്ഥാൻ കണ്ടതാണ്.2012 ലെ ആ ഏഷ്യ കപ്പിൽ നേടിയ 183 മുതൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യ കപ്പ്‌ വരെ അത്തരത്തില്ലുള്ള ഇന്നിങ്സുകളാണ്.ഇന്ന് തന്റെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ കരിയറിലെ 47 മത്തെ സെഞ്ച്വറി സ്വന്തമാക്കിയാണ് പാകിസ്ഥാനെ കോഹ്ലി തകർത്തു വിട്ടത്.

രാഹുലിനെ കൂട്ടുപിടിച്ച അപരാചിത ഡബിൾ സെഞ്ച്വറി കൂട്ടുകെട്ട് പാകിസ്ഥാൻ തീയുണ്ട ബൗളേർമാരുടെ തീയെല്ലാം കെടുത്തി കളഞ്ഞിരിക്കുകയാണ്.94 പന്തിൽ 122 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്.എന്നാൽ ഇപ്പോൾ അവസാന ഓവറിൽ കോഹ്ലി നേടിയ സിക്സാണ് ചർച്ചയാവുന്നത്.

അവസാന ഓവറിലെ അവസാന പന്ത് ഫഹീം അഷ്‌റഫിന്റെ ലോ ഫുൾ ടോസ്, സ്റ്റെപ് ഔട്ട്‌ ചെയ്തു ഇറങ്ങി വന്ന കോഹ്ലി, ഒരു ക്ലാസിക്കൽ ലോഫ്റ്റഡ് ഓൺ ഡ്രൈവ്. ബോൾ ഗാലറിയിലേക്ക്. ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 356. രാഹുൽ 111 നോട്ട് ഔട്ട്‌, കോഹ്ലി 122 നോട്ട് ഔട്ട്‌

Categories
Uncategorized

തിരിച്ചു വരവ്വ് ഇത് പോലെ ഗംഭീരാമാക്കുക, ക്ലാസിക്കൽ ഷോട്ടുമായി കളം നിറഞ്ഞ കെ എൽ, വീഡിയോ ഇതാ..

ഒരു മത്സരം മോശമായി പോയാൽ ഏറ്റവും കൂടുതൽ ഹെയ്‌റ്റ് കിട്ടുന്ന താരമാണ് കെ എൽ രാഹുൽ. മറ്റു ഫോർമാറ്റിലെ മോശം ഫോം കൊണ്ട് കെ എല്ലിനെ ഏകദിനത്തിൽ ഒഴിവാക്കണമെന്ന് പറഞ്ഞ ഒരു വിഭാഗം ആരാധകർ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലുണ്ട് . അതെ ആരാധകർ തന്നെയാണ് ട്വന്റി ട്വന്റിയിലെ മികവ് കൊണ്ട് മാത്രം ഏകദിനത്തിൽ സൂര്യക്ക് അവസരം നൽകി എന്ന് ചോദിക്കുന്നത് എന്നത് വിരോധബാസാം. ഈ ലോകക്കപ്പിൽ ഇന്ത്യയുടെ “X” ഫാക്ടർ എന്നാ പല താരങ്ങളുടെയും പേര് പറയപെടുന്നതായി കാണാം.എന്നാൽ എന്റെ അഭിപ്രായത്തിൽ ഈ ലോകക്കപ്പിലേക്ക് വരുമ്പോൾ ഇന്ത്യയുടെ “X” ഫാക്ടർ കെ എൽ രാഹുലാണ്. യുവരാജും ധോണിയും പടിയിറങ്ങിയ ശേഷം അത്ര മികച്ച രീതിയിലാണ് രാഹുൽ മധ്യ നിരയിൽ ബാറ്റ് ചെയ്യുന്നത്.

കൃത്യമായി ഗെയിമിനെ റീഡ് ചെയ്തു കൊണ്ടുള്ള ഇന്നിങ്സാണ് രാഹുൽ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നതും.കഴിഞ്ഞ 22 മത്സരങ്ങളിൽ 4th,5th പോസിഷനിൽ ബാറ്റ് ചെയ്ത ഇന്ത്യൻ താരങ്ങളെ എടുത്ത് നോക്കിയാൽ ശ്രെയസ് അയ്യറിന് താഴെ ഏറ്റവും കൂടുതൽ റൺസ്,2019 ലോകക്കപ്പിന് ശേഷം 4th 5th പൊസിഷനിൽ ബാറ്റ് ചെയ്ത താരങ്ങളിൽ 1000 റൺസ് നേടിയവരിൽ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരി.ഈ കാലയളവിൽ തന്നെ ഈ പൊസിഷനിൽ ഇന്ത്യ വിജയിച്ച മത്സരങ്ങളിൽ ഏറ്റവും മികച്ച ബാറ്റിംഗ് ശരാശരി 56.57, പ്രഹര ശേഷി 96.35.ശ്രീലങ്കക്കെതിരെ നേടിയ മാച്ച് വിന്നിങ് ഫിഫ്റ്റി, പ്രഹരശേഷിയുടെ കണക്ക് എടുത്തു വരുന്നവർക്ക് 96.42,

ഇനി മേജർ ട്രോഫിയാണ് വിഷയമെങ്കിൽ കഴിഞ്ഞ ലോകകപ്പ് ഈ ഏഷ്യ കപ്പിലെ ആദ്യ മത്സരവും തന്നെ ഉദാഹരണം. പരിക്ക് മാറി തിരിച്ചു വന്ന കെ എൽ ക്ലാസ്സി ഷോട്ടുകളുമായി കളം നിറയുകയാണ്.106 പന്തിൽ 111 റൺസാണ് കെ എൽ അടിച്ചു കൂട്ടിയത്.12 ഫോറും രണ്ട് സിക്സും അടങ്ങും ഈ ഇന്നിങ്സിൽ

Categories
Uncategorized

അന്ന് ഹാരിസ് എങ്കിൽ ഇന്ന് നസീം, ആ അത്ഭുത ഷോട്ട് റീക്രീയേറ്റ് ചെയ്തു വിരാട് കോഹ്ലി, വീഡിയോ ഇതാ..

കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യ പാകിസ്ഥാൻ മത്സരം ഒരു ഇന്ത്യൻ ആരാധകനും ഒരു കാലത്തും മറക്കാൻ സാധ്യതയില്ല. അസാധ്യമായ ഒരു ലക്ഷ്യം സാക്ഷാൽ വിരാട് കോഹ്ലി തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച ഇന്നിങ്സുകൾ ഒന്ന് കളിച്ചു ക്രിക്കറ്റിന്റെ രാജാവ് ഇന്ത്യയുടെത് മാത്രമാക്കി മാറ്റുകയായിരുന്നു.

അതിൽ ഹാരിസ് റൗഫിനെ മിഡ്‌ ഓഫീലൂടെ പൊക്കി വിട്ട സിക്സ് ഒരു കാലത്തും ഒരു ആരാധകനും മറക്കില്ല.ഇപ്പോൾ അത്തരത്തിൽ ഒരു ഷോട്ട് കോഹ്ലി പറത്തിയിരിക്കുകയാണ്. ഈ തവണ കുട്ടി ക്രിക്കറ്റിന് പകരം ഏകദിന ക്രിക്കറ്റിൽ. ഏഷ്യ കപ്പിലെ രണ്ടാം റൗണ്ട് പാകിസ്ഥാൻ ഇന്ത്യ മത്സരം. ടോസ് നഷ്ടപെട്ട് ഇന്ത്യ രോഹിത്തും ഗില്ലും നേടിയ ഫിഫ്റ്റിയും രാഹുലിന്റെയും കോഹ്ലിയുടെയും സെഞ്ച്വറി മികവിൽ വമ്പൻ ടോട്ടലിലേക്ക് കുതിക്കുകയാണ്.

ഇന്നിങ്സിലെ 47 മത്തെ ഓവർ, റൗഫിന് പകരം ഇന്ന് നസീം.ലെങ്ത് ബോൾ, മേൽബണിലെ അവിശ്വസനീയ ഷോട്ടിനെ അനുസമിരിപ്പിക്കുന്ന തരത്തിൽ വീണ്ടും ഒരു കിടിലൻ ഷോട്ട്.അന്ന് ലോങ്ങ്‌ ഓഫീലേക്ക് ആയിരുനെകിൽ ഇന്ന് ലോങ്ങ്‌ ഓണിലേക്ക്.

Categories
Uncategorized

ലെ റൗഫ് – ഡാ ബാബറേ അത് ഔട്ട്‌ ആണെന്നെ., രസകരമായ വീഡിയോ ഇതാ..

ഇന്ത്യ പാകിസ്ഥാൻ ഏകദിന മത്സരങ്ങൾ വളരെ വൈകാരികമായ കാര്യങ്ങൾ പല തവണ കണ്ടിട്ടുള്ളതാണ്. പല താരങ്ങളും പല തവണ തമ്മിൽ അടിക്കുന്ന കാഴ്ചകൾ ക്രിക്കറ്റ്‌ ആരാധകർ കണ്ടത്.നല്ല നല്ല സൗഹൃദങ്ങളും നമ്മൾ കണ്ടിട്ടുണ്ട്.രസകരമായ പല സംഭവങ്ങളും ഇതിൽ പെടും.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ ഏഷ്യ കപ്പ്‌ മത്സരത്തിലും ഇത്തരത്തിൽ രസകരമായ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്. ഇന്ത്യൻ ഇന്നിങ്സിന്റെ 24 മത്തെ ഓവറിലാണ് സംഭവം. ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുലും വിരാട് കോഹ്ലിയുമാണ് ക്രീസിൽ. പാകിസ്ഥാൻ വേണ്ടി ഹാരിസ് റൗഫാണ് ബൗൾ ചെയ്യുന്നത്.

ഹാരിസ് റൗഫ് ഒരു ലെങ്ത് ബോൾ എറിയുന്നു. രാഹുൽ ബോൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. എന്നാൽ ബോൾ ബാറ്റിൽ തട്ടാതെ നേരെ രാഹുലിന്റെ കാലിൽ തട്ടുന്നു. റൗഫ് അപ്പീൽ ചെയ്യുന്നു. അമ്പയർ ബോൾ നല്ല ഉയരത്തിൽ തന്നെ തട്ടിയത് കൊണ്ട് നോട്ട് ഔട്ട്‌ വിളിക്കുന്നു.പക്ഷെ റൗഫ് അത് ഔട്ട്‌ ആണെന്ന് തീരുമാനിക്കുന്നു. റിവ്യൂ എടുക്കാൻ ബാബറിനോട് ആവശ്യപെടുന്നു. ബാബർ അത് ഉയരത്തിലാണെന്ന് വ്യക്തമാണെന്ന് വാദിക്കുന്നു. പക്ഷെ ഹാരിസ് റൗഫ് സമ്മതിച്ചു കൊടുത്തില്ല. ഒടുവിൽ ബാബർ റിവ്യൂ കൊടുക്കാൻ വിസമ്മതിക്കുന്നു.റിപ്ലൈയിൽ നോട്ട് ഔട്ടാണെന്ന് വ്യക്തമാവുന്നു.

Categories
Uncategorized

ഇത് പോലെയുള്ള കാര്യങ്ങൾ കൊണ്ടാണ് ഈ കളിയെ ജന്റിൽമാൻ എന്ന് വിളിക്കുന്നത്, ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ച പാക്ഫ ഓപ്പനർ ഫഖറിന്റെ വീഡിയോ ഇതാ..

ഈ ഏഷ്യ കപ്പ്‌ മഴ മൂലം പ്രശസ്തമാണ്. പല കളികളും മഴ മൂലം തടസപ്പെട്ടിരുന്നു.ഭൂരിഭാഗം മത്സരങ്ങൾ ഇന്ത്യയുടെതായിരുന്നു എന്നത് മറ്റൊരു സങ്കടപെടുത്തുന്ന വസ്തുതയാണ്. എന്നാൽ മഴ പെയ്തു മാറിയാൽ ഉടനെ തന്നെ മത്സരം ആരംഭിക്കാനും മഴ വന്നാൽ പെട്ടെന്ന് തന്നെ ഗ്രൗണ്ട് മൊത്തം കവർ ചെയ്യുന്നതും നമ്മൾ കണ്ടതാണ്.

ഈ ഒരു കാര്യത്തിൽ എന്ത് കൊണ്ട് ഗ്രൗണ്ട് സ്റ്റാഫ്‌ വളരെ അധികം പ്രശംസ അർഹിക്കുന്നതാണ്. എന്നാൽ ഇപ്പോൾ ചർച്ചയാവുന്നത് ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാൻ പോയ ഒരു താരത്തെ പറ്റിയാണ്. പാകിസ്ഥാൻ ഓപ്പനർ ഫഖർ സമാനാണ് ഈ താരം. എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യൻ ഇന്നിങ്സിന്റെ 25 മത്തെ ഓവർ. പെട്ടെന്ന് മഴ ആരംഭിക്കുന്നു. കെ എൽ രാഹുലും വിരാട് കോഹ്ലിയും പാകിസ്ഥാൻ താരങ്ങളും ഡഗ് ഔട്ടിലേക്ക് ഓടി. എന്നാൽ ഫഖർ സമാൻ നേരെ ഗ്രൗണ്ട് സ്റ്റാഫിന്റെ അടുത്ത് സഹായിക്കാൻ പോയി ഗ്രൗണ്ട് കവർ ചെയ്യാൻ അവരെ സഹായിക്കുന്ന വീഡിയോ ഇപ്പോൾ തരംഗമാണ്

Categories
Uncategorized

വിന്റജ് പാകിസ്ഥാൻ ഓൺ ഫീൽഡ് 🔥🔥,ഗില്ലിനെ പുറത്താക്കാൻ ലഭിച്ച സുവർണവസരം പാഴാക്കി പാകിസ്ഥാൻ, വീഡിയോ ഇതാ..

എന്നും പാകിസ്ഥാൻ ഇന്ത്യ മത്സരങ്ങൾ പല കാരണങ്ങൾ കൊണ്ട് ആവേശത്തിലാവാറുണ്ട്.അതിസമ്മർദ്ദ നിമിഷങ്ങളിൽ പല താരങ്ങളും ഏറ്റവും മികച്ച പ്രകടനങ്ങളും മോശം പ്രകടനങ്ങളും പുറത്തെടുക്കാറുണ്ട്.പാകിസ്ഥാൻ ഫാസ്റ്റ് ബൗളേർമാരും ഇന്ത്യൻ ബാറ്റർമാരും ഇതിന് ഏറ്റവും ഉദാഹരണമാണ്.

എന്നാൽ എല്ലാ കാലത്തും പാകിസ്ഥാൻ വലക്കുന്ന ഒന്നാണ് അവരുടെ ഫീൽഡിങ്.കഴിഞ്ഞ ലോകക്കപ്പിന് ശേഷം ഇംഗ്ലണ്ട് കഴിഞ്ഞാൽ ഏറ്റവും മികച്ച ക്യാച്ച് സ്വന്തമാക്കിയത് പാകിസ്ഥാനാണ്. അത് കൊണ്ട് തന്നെ ഫീൽഡിൽ പാകിസ്ഥാൻ നല്ല കാലമായി എന്ന് തന്നെയാണ് ഓരോ ആരാധകരും കരുതപെട്ടത്. പക്ഷെ ഏഷ്യ കപ്പിൽ സ്ഥിതി വിത്യാസത്തമാണ്.

വിന്റജ് പാകിസ്ഥാൻ ഫീൽഡർമാരെ ഓർമിപ്പിക്കുന്ന തരത്തിലാണ് പാകിസ്ഥാൻ താരങ്ങൾ ഇന്ത്യ പാകിസ്ഥാൻ ഏഷ്യ കപ്പ്‌ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നത്.ഇന്ത്യൻ ഇന്നിങ്സിന്റെ 8 മത്തെ ഓവറിൽ നസീം എറിഞ്ഞ പന്ത് ഗിൽ കട്ട്‌ ചെയുന്നു. എന്നാൽ അണ്ടർ എഡ്ജ് ചെയ്ത പന്ത് ഫസ്റ്റ് സ്ലിപ്പിലേക്ക്. എന്നാൽ കീപ്പർ റിസ്വാൻ വട്ടം ചാടിയതോടെ ബോൾ നേരെ ബൗണ്ടറിയിലേക്കും.

Categories
Uncategorized

കലിപ്പ് തീർത്തു ഹിറ്റ്മാൻ, ഷദാബിന്റെ ഒരു ഓവറിൽ അടിച്ചു കൂട്ടിയത് 19 റൺസ്., വീഡിയോ ഇതാ..

പാകിസ്ഥാൻ ബൗളേർമാരും ഇന്ത്യൻ ബാറ്റർമാരും തമ്മിലാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം എന്ന് നമുക്ക് അറിയാവുന്നതാണ്. ഏഷ്യ കപ്പിലെ ആദ്യത്തെ മത്സരത്തിൽ പാകിസ്ഥാൻ ബൗളേർമാർ ഇന്ത്യൻ ടോപ് ഓർഡറിനെ തകർത്തു. എന്നാൽ ഈ തവണ നേരെ തിരിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യൻ ഓപ്പനർമാർ പാകിസ്ഥാൻ ബൗളേർമാരെ തല്ലി തകർക്കുന്ന കാഴ്ചയാണ് കാണുന്നത്.

പാകിസ്ഥാൻ പേസ് ത്രയത്തിന് എതിരെ റൺസ് വാരി കൂട്ടുകയായിരുന്നു ശുഭമാൻ ഗിൽ. പേസ് ബൌളിംഗ് ബ്രേക്ക്‌ ത്രൂ നൽകാതെയായതോടെ ബാബർ അസം ലെഗ് സ്പിന്നർ ഷദാബിന് പന്ത് നൽകി. എന്നാൽ അത് വരെ ഗില്ലിന്റെ ബാറ്റിങ് മികവിൽ കാഴ്ചകാരനായി നിന്ന ഹിറ്റ്മാൻ ആളി കത്തുന്ന കാഴ്ചയാണ് പാകിസ്ഥാൻ നായകൻ കണ്ടത്.

ഇന്ത്യൻ ഇന്നിങ്സിന്റെ 13 മത്തെ ഓവർ.ഓവറിലെ ആദ്യത്തെ മൂന്നു പന്തിൽ ഷദാബ് വഴങ്ങിയത് വെറും 3 റൺസ്. എന്നാൽ നാലാമത്തെ പന്ത്, രോഹിത് ക്രീസിൽ, ഒരു ഷോർട്ട് ലെങ്ത് ഡെലിവറി. എന്നാൽ ആ ഡെലിവറി ഗാലറിയിലേക്കെത്തിച്ച രോഹിത്.തൊട്ട് അടുത്ത പന്തിൽ വീണ്ടും ഒരു ലെങ്ത് ഡെലിവറി. പക്ഷെ ഈ തവണയും സിക്സർ, നാലാമത്തെ പന്ത് പവറിന് പകരം ക്ലാസ്സ്‌ ഉപോയഗിച്ച ഒരു കട്ട് ഷോർട്ട്. ഓവറിൽ 16 റൺസും.