ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്.മത്സരത്തിൽ ഉടനീളം ആവേശകരമാക്കുകയാണ് കോഹ്ലി.ബാറ്റിങ്ങിൽ മോശമായ കോഹ്ലി ഫീൽഡിൽ തന്റെ ആക്രമണ സ്വഭാവവും ഒപ്പം ഫീൽഡിൽ ആവേശത്തിലുമാണ്. ഇന്നലെ സിറാജിന് ഒപ്പം സ്ലെഡ്ജ് ചെയ്തതും ഗില്ലിന് ഒപ്പം ആഘോഷിച്ചതും എല്ലാം ഇതിന് ഉദാഹരണമാണ്.എന്നാൽ ഇപ്പോൾ കോഹ്ലി വീണ്ടും ഫീൽഡിൽ ഉല്ലസിക്കുകയാണ്.എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
ബാറ്റിങ്ങിൽ മോശമായ കോഹ്ലി കിടിലൻ നൃത്തവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.കഴിഞ്ഞ ദിവസമെല്ലാം പ്രാക്ടീസ് സെഷനിൽ ചെയ്ത നൃത്തം ഇപ്പോൾ കോഹ്ലി ഒരിക്കൽ കൂടി ആവർത്തിച്ചിയിരിക്കുകയാണ്.അതും സില്ലി പോയിന്റിൽ സാകിർ 96 റൺസിൽ നിൽകുമ്പോൾ.പ്രാക്ടീസ് ചെയ്ത ബാറ്റിങ്ങിൽ റെക്കോർഡ് തകർക്കുന്ന കോഹ്ലി ഇപ്പോൾ പ്രാക്ടീസ് ചെയ്തു നൃത്തം ആഘോഷിക്കുകയാണ്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയത്തിനരികെ ഇന്ത്യ. 513 എന്ന കൂറ്റൻ സ്‌കോർ പിന്തുടരുന്ന ബംഗ്ലാദേശ് നാലാം ദിനം കളി നിർത്തുമ്പോൾ 272/6 എന്ന നിലയിലാണ്. ഷാക്കിബ് അൽ ഹസൻ (40), മെഹിദി ഹസൻ മിറാസ് (9) എന്നിവരാണ് ക്രീസിൽ. 4 വിക്കറ്റ് കൈയിരിക്കെ ഷാക്കിബിന്റെ പടയ്ക്ക് ജയിക്കാൻ ഇനിയും 241 റൺസ് വേണം. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് നാളെ ജയം നേടാനാകും.
സ്പിന്നർ അക്‌സർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒന്നാം ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റക്കാരൻ സക്കീർ ഹസൻ (224 പന്തിൽ 100), ക്ഷമയോടെ ബാറ്റ് ചെയ്ത് സെഞ്ച്വറി നേടി ബംഗ്ലാദേശ് സ്കോറിൽ നിർണായകമായി.
സക്കീറും ഷാന്റോയും (156 പന്തിൽ 67) നാലാം ദിനം ഒരു സെഷൻ മുഴുവൻ ബാറ്റ് ചെയ്ത് ഇന്ത്യൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചിരുന്നു. ഒന്നാം വിക്കറ്റിൽ 124 റൺസാണ് കൂട്ടിച്ചേർത്തത്. ഷാന്റോയെ പുറത്താക്കി ഉമേഷ് യാദവാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ യാസിർ അലിയെയും മുസ്ഫിഖുർ റഹീമിനെയും ബൗൾഡ് ആക്കി അക്‌സർ പട്ടേലും ഒപ്പം ചേർന്നു. സെഞ്ചുറി നേടിയ അരങ്ങേറ്റകാരനെ അശ്വിനാണ് കോഹ്‌ലിയുടെ കൈകളിൽ എത്തിച്ച് പുറത്താക്കിയത്.
നൂറുൽ ഹസനെ പുറത്താക്കിയാണ് അക്‌സർ പട്ടേൽ മൂന്നാം വിക്കറ്റ് നേടിയത്. അതിവേഗ സ്റ്റംപിങ്ങിലൂടെ റിഷഭ് പന്താണ് നൂറുലിനെ കുടുക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. വിക്കറ്റിന് പിറകിൽ ഇന്ന് റിഷഭ് പന്ത് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കോഹ്ലിയുടെ കയ്യിൽ നിന്ന് വഴുതിയ ക്യാച്ചും റിഷഭ് എടുത്തിരുന്നു.
നേരത്തെ രണ്ടാമത്തെ ഇന്നിങ്സിൽ ഗില്ലിന്റെയും പൂജാരയുടെയും സെഞ്ച്വറി മികവിലാണ് ഇന്ത്യ 513 എന്ന വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്നിൽ വെച്ചിരിക്കുന്നത്. ആവേശകരമായ ടെസ്റ്റ് മത്സരത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വിജയം അനിവാര്യമാണ്.
ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്.മത്സരത്തിൽ ഉടനീളം ആവേശകരമാക്കുകയാണ് കോഹ്ലി.ബാറ്റിങ്ങിൽ മോശമായ കോഹ്ലി ഫീൽഡിൽ തന്റെ ആക്രമണ സ്വഭാവവും ഒപ്പം ഫീൽഡിൽ ആവേശത്തിലുമാണ്. ഇന്നലെ സിറാജിന് ഒപ്പം സ്ലെഡ്ജ് ചെയ്തതും ഗില്ലിന് ഒപ്പം ആഘോഷിച്ചതും എല്ലാം ഇതിന് ഉദാഹരണമാണ്.എന്നാൽ ഇപ്പോൾ കോഹ്ലി വീണ്ടും ഫീൽഡിൽ ഉല്ലസിക്കുകയാണ്.എന്താണ് സംഭവം എന്ന് നമുക്ക് പരിശോധിക്കാം.
ബാറ്റിങ്ങിൽ മോശമായ കോഹ്ലി കിടിലൻ നൃത്തവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.കഴിഞ്ഞ ദിവസമെല്ലാം പ്രാക്ടീസ് സെഷനിൽ ചെയ്ത നൃത്തം ഇപ്പോൾ കോഹ്ലി ഒരിക്കൽ കൂടി ആവർത്തിച്ചിയിരിക്കുകയാണ്.അതും സില്ലി പോയിന്റിൽ സാകിർ 96 റൺസിൽ നിൽകുമ്പോൾ.പ്രാക്ടീസ് ചെയ്ത ബാറ്റിങ്ങിൽ റെക്കോർഡ് തകർക്കുന്ന കോഹ്ലി ഇപ്പോൾ പ്രാക്ടീസ് ചെയ്തു നൃത്തം ആഘോഷിക്കുകയാണ്.
513 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ബംഗ്ലാദേശ് പൊരുതുകയാണ്. സെഞ്ച്വറി നേടിയ സാക്കിറും ഫിഫ്റ്റി നേടിയ ശാന്റോയുമാണ് ബംഗ്ലാദേശിന് വേണ്ടി പൊരുതിയത്.നിലവിൽ ഷാക്കിബും മുഷ്‌ഫീഖുറുമാണ് ക്രീസിൽ.ഇന്ത്യക്ക് വേണ്ടി ഉമേഷ് അക്സാർ കുൽദീപ് അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.നേരത്തെ ഗില്ലിന്റെയും പൂജാരയുടെയും സെഞ്ച്വറി മികവിലാണ് ഇന്ത്യ 500 ൽ കൂടുതൽ ലീഡ് സ്വന്തമാക്കിയത്.ഏകദിന പരമ്പര നഷ്ടപെട്ട ഇന്ത്യക്ക് ടെസ്റ്റ് പരമ്പര സ്വന്തമാക്കേണ്ടത് അനിവാര്യമാണ്.
ചാത്തോഗ്രാമിൽ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ തോൽവി ഒഴിവാക്കാനായി ബംഗ്ലാ ടീം പൊരുതുന്നു. 513 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന അവർക്ക് നാലാം ദിനം ചായക്ക് പിരിയുമ്പോൾ 7 വിക്കറ്റ് ശേഷിക്കെ വിജയിക്കാനായി 337 റൺസ് കൂടി നേടണം. ഇന്നലെ 258/2 എന്ന നിലയിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യക്കായി വർഷങ്ങൾക്ക് ശേഷം ചേതേശ്വർ പൂജാര സെഞ്ചുറി നേടിയപ്പോൾ യുവതാരം ശുഭ്മാൻ ഗിൽ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയും പൂർത്തിയാക്കിയിരുന്നു.
12 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 42 റൺസ് എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച അവരുടെ ഓപ്പണർമാർ മികച്ചൊരു ചെറുത്തുനിൽപ്പാണ് കാഴ്ചവച്ചത്. ശാന്റോയും അരങ്ങേറ്റമത്സരം കളിക്കുന്ന സാകിർ ഹസനും ഇന്ത്യൻ ബോളർമാരെ ശ്രദ്ധാപൂർവം നേരിട്ടു. മികച്ച പന്തുകൾ തടുത്തിട്ടും മോശം പന്തുകൾ അതിർത്തി കടത്തിയും സ്കോർ മുന്നോട്ട് നീക്കി. ഇടയ്ക്ക് തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പേസർ സിറാജിന്റെ വാക്കുകൾക്ക് പുഞ്ചിരി മാത്രം മറുപടിയായി നൽകിക്കൊണ്ട് അവർ തുടർന്നു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 119 റൺസ് എന്ന നിലയിലായിരുന്നു അവർ.
ലഞ്ചിന് ശേഷമുള്ള സെഷനിൽ 3 വിക്കറ്റുകൾ വീഴ്ത്തി ടീം ഇന്ത്യ മത്സരത്തിൽ തിരിച്ചുവന്നിരിക്കുകയാണ്. ഈ സെഷനിൽ 29 ഓവറിൽ വെറും 57 റൺസ് മാത്രം വിട്ടുകൊടുത്ത് ഇന്ത്യൻ ബോളർമാർ സമ്മർദ്ദം ചെലുത്തി. പേസർ ഉമേഷ് യാദവാണ് കൂട്ടുകെട്ട് തകർത്തത്. 67 റൺസ് എടുത്ത ഷന്റോയെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കി. ബാറ്റിൽ തട്ടി എഡ്ജ് ആയ പന്ത് സ്ലിപ്പിൽ കോഹ്‌ലിയുടെ അടുത്തേക്ക് പോയെങ്കിലും അദ്ദേഹത്തിന്റെ കയ്യിൽ നിന്നും തെറിച്ച പന്ത്, കീപ്പർ പന്ത് ചാടിപ്പിടിക്കുകയായിരുന്നു. പിന്നീട് വന്ന യാസിർ അലിയെ സ്പിന്നർ അക്ഷർ പട്ടേൽ ക്ലീൻ ബോൾഡാക്കി. ലിട്ടൻ ദാസ് ആകട്ടെ കുൽദീപ് യാദവിനെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിൽ ക്യാച്ച് ഔട്ടായി.
മത്സരത്തിൽ ഇടംകൈയ്യൻ സ്പിന്നർ അക്ഷർ പട്ടേൽ എറിഞ്ഞ അറുപതാം ഓവർ ഒരു മെയ്ഡൻ ആയിരുന്നു. ആ ഓവറിൽ ഒരു അപൂർവനിമിഷവും ഉണ്ടായിരുന്നു. രണ്ടാം പന്തിന് ശേഷം സൂപ്പർ താരം വിരാട് കോഹ്‌ലി ഹെൽമെറ്റ് വാങ്ങി സില്ലീ പോയിന്റിൽ ഫീൽഡ് ചെയ്യാൻ തയ്യാറായി എത്തുകയായിരുന്നു. സാധാരണ ടെസ്റ്റ് മത്സരങ്ങളിൽ സീനിയർ താരങ്ങൾ സില്ലീ പോയിന്റ്, ഷോർട്ട് ലെഗ് തുടങ്ങിയ പൊസിഷനുകളിൽ ഫീൽഡ് ചെയ്യാറില്ല. മിക്കവാറും ടീമുകളിലെ യുവതാരങ്ങളാണ് അവിടെ നിൽക്കുക. ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യർ, ഷുഭ്മൻ ഗിൽ എന്നിവരാണ് സാധാരണ നിൽക്കുന്നത്. വളരെ അപകടസാധ്യത നിറഞ്ഞ ഒരു ഫീൽഡിംഗ് ഏരിയയാണത്. എങ്കിലും വിരാട് കോഹ്‌ലി ഒരു മടിയും കൂടാതെ അവിടെ നിൽക്കാൻ തയ്യാറാവുകയായിരുന്നു.
ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിലാണ് ഇപ്പോൾ ഉള്ളത് എങ്കിലും ഇന്ന് ബംഗ്ലാദേശ് ഗംഭീര ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുക്കുന്നത്. പരിക്കേറ്റ് പിന്മാറിയ രോഹിത് ശർമയ്ക്ക് പകരം കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യം ഇന്ത്യ ബംഗ്ലാദേശിനെ 150 റൺസിന് ഓൾ ഔട്ട് ആക്കിയിരുന്നു. ഇന്ത്യക്കുവേണ്ടി ബൗളിങ്ങിൽ കുൽദീപ് യാദവ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ച് വിക്കറ്റ് ആണ് കുൽദീപ് സ്വന്തമാക്കിയത്. സ്പിന്നിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ ബോളർമാർ ബംഗ്ലാദേശ് ബാറ്റർമാരെ കുഴപ്പിച്ചു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 404 റൺസ് നേടിയിരുന്നു.
രണ്ടാംന്നിസിൽ ഫോള്ളോഓൺ ചെയ്യാതെ ഇന്ത്യ ബാറ്റിംഗ് ചെയ്തപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് പടുത്തുയർത്തുകയും ബംഗ്ലാദേശിനു വിജയലക്ഷ്യമായി 500നു മുകളിൽ റൺസ് നൽകുകയും ചെയ്തു. ഇന്ത്യയ്ക്കായി ശുമാൻ ഗില്ലും ചേതേശ്വർ പൂജാരയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറികൾ നേടി.ഇന്ത്യ ഉയർത്തിയ പടുകൂറ്റൻ വിജയലക്ഷം പിന്തുടർന്ന് ബംഗ്ലാദേശ് ശക്തമായ നിലയിലാണ് നാലാം ദിവസം ബാറ്റിംഗ് പുരോഗമിക്കുന്നത്. ബംഗ്ലാദേശ് ഓപ്പണർമാർ ഇന്ത്യക്കെതിരെ നേടുന്ന ഉയർന്ന കൂട്ടുകെട്ടും ബംഗ്ലാദേശ് ഓപ്പണർമാരായ നജ്മുൽ ഹുസൈൻ സാന്റോയും സാക്കിർ ഹസനും നേടി.
ബംഗ്ലാദേശിന്റെ വിക്കറ്റ് എടുക്കുവാൻ ഇന്ത്യൻ ബൗളർമാർ നന്നായി വിയർക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഉമേഷ് യാദവ് ആദ്യ വിക്കറ്റ് ഇന്ത്യക്കായി നാലാം ഇന്നിസിൽ നേടി. വിരാട് കോഹ്ലി കാച്ച് ഡ്രോപ്പ് ചെയ്തുവെങ്കിലും കീപ്പർ റിഷാബ് പന്ത് ബോൾ കൈക്കുള്ളിൽ ആക്കി.
ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോർ വിജയലക്ഷ്യമായി പിന്തുടരുന്ന ബംഗ്ലാദേശ് 136 റൺസിൽ 2 വിക്കറ്റ് നഷ്ടപ്പെട്ടു നിൽക്കേ ഒരു സംഭവം അരങ്ങേറി. ഉമേഷ് എറിഞ്ഞ പന്ത് ലിറ്റൻ ദാസിന്റെ ബാറ്റിന്റെ എഡ്ജിന് കൊണ്ട ശേഷം കീപ്പർ കൈക്കുള്ളിൽ ആക്കി. പക്ഷേ ആരും അപ്പീൽ ചെയ്തില്ല. റീപ്ലേകളിൽ നിന്ന് പന്ത് ദാസിന്റെ ബാറ്റിന്റെ എഡ്ജിന് കൊണ്ടതായി തെളിഞ്ഞു. ക്യാച്ച് പന്ത് കൃത്യമായി കൈക്കുള്ളിൽ ആക്കുകയും ചെയ്തിരുന്നുവെങ്കിലും ബാറ്റ്സ്മാൻ ഔട്ട് ആയില്ല. ഇന്ത്യൻ കളിക്കാർ ആരും അപ്പീൽ ചെയ്യാത്തതിനാൽ അമ്പയർ ഔട്ട് അനുവദിച്ചില്ല. ഈ വീഡിയോ ദൃശ്യം കാണാം.
ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരം പുരോഗിമക്കുകയാണ്.മത്സരത്തിൽ ബംഗ്ലാദേശ് പിടിമുറുക്കയാണ്. 513 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് അതിശക്തമായ നിലയിലാണ്. ശാന്റോയും സാക്കിറും ചേർന്നു ബംഗ്ലാദേശ് വിജയത്തിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് കരുതി. എന്നാൽ ഉമേഷ് യാദവ് നിലവിൽ ഇന്ത്യക്ക് ആദ്യത്തെ ബ്രേക്ക് ത്രൂ നൽകിയിരിക്കുകയാണ്.
ഫിഫ്റ്റി നേടി നിന്ന ശാന്റോയെയാണ് ഉമേഷ് യാദവ് മടക്കിയത്. കോഹ്ലി ഡ്രോപ്പ് ആക്കിയ ക്യാച്ച് തന്റെ കിടിലൻ റീഫ്ളക്സ് വെച്ച് പന്ത് ചാടിപിടിക്കുകയായിരുന്നു.ബംഗ്ലാദേശ് ഇന്നിങ്സിലെ 47 മത്തെ ഓവറിലായിരുന്നു സംഭവം.ഉമേഷ് എറിഞ്ഞ ആദ്യ പന്ത് തന്നെ എഡ്ജ് എടുത്തു കോഹ്ലിയുടെ കൈയിലേക്ക്. കോഹ്ലി ബോൾ ഡ്രോപ്പ് ആക്കുന്നു. ഉടനെ തന്നെ പന്ത് ചാടി വീണു ബോൾ പിടിക്കുന്നു. ഒടുവിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ്.
നിലവിൽ ഇന്ത്യ പൊരുതുകയാണ്. നേരത്തെ പൂജാരയുടെയും ഗില്ലിന്റെയും സെഞ്ച്വറി മികവിലാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നിലേക്ക് 513 റൺസ് എന്നാ വിജയലക്ഷ്യം വെച്ചത്.ഫിഫ്റ്റി നേടിയ ശാന്റോയും സാക്കിർ അലിയും ചേർന്ന ബംഗ്ലാദേശ് കിടിലൻ തുടക്കമാണ് നൽകിയത്. എന്നാൽ ശാന്റോ പുറത്തായതോടെ ബംഗ്ലാദേശ് വിക്കറ്റുകൾ പെട്ടെന്ന് എടുക്കാൻ തന്നെയാകും ഇന്ത്യയുടെ ശ്രമം.നിലവിൽ ശാന്റോക്ക് പുറമെ യാസിർ അലി അക്സറിന് വിക്കറ്റിന് നൽകി മടങ്ങിട്ടുണ്ട്.ഫിഫ്റ്റി നേടിയ മറ്റൊരു ഓപ്പനറായ സാക്കിർ ഇപ്പോഴും ക്രീസിലുണ്ട്.
ഇംഗ്ലണ്ടിന്റെ പാക്ക് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇംഗ്ലണ്ട് ഈ മത്സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരാനാണ് ശ്രമിക്കുന്നത്. കറാച്ചി നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പാക്ക് നായകൻ ബാബർ അസം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തിരിക്കുകയാണ്. സീനിയർ താരവും മുൻ നായകനുമായ അസ്ഹർ അലിയുടെ വിടവാങ്ങൽ ടെസ്റ്റ് കൂടിയാണ് ഇത്. ഇംഗ്ലണ്ട് ടീമിൽ പേസർ ജെയിംസ് ആൻഡേഴ്സന് വിശ്രമം നൽകി യുവതാരം റേഹൻ അഹമ്മദിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് 18 വയസ്സുകാരനായ റേഹാൻ.
അതിനിടെ ഈ മത്സരത്തിന് മുന്നോടിയായി നടന്ന ഇംഗ്ലണ്ട് ടീമിന്റെ പരിശീലന സെഷനിൽ നിന്നുമുള്ള ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ട് ടീമിന്റെ മുഖ്യപരിശീലകൻ മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലവും ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സും തമ്മിലുള്ള ഒരു രസകരമായ മുഹൂർത്തമായിരുന്നു അത്. ടീമിന്റെ പരിശീലന സമയത്ത് ഇരുവരും തമ്മിൽ ഒരു ചെറിയ മത്സരത്തിൽ ഏർപ്പെട്ടു. ആരാണ് ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്നത് എന്നതായിരുന്നു അവരുടെ മത്സരം.
ഇരുവരും മാറിമാറി അടി തുടങ്ങി. ടീമിലെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് പന്ത് എറിഞ്ഞ് കൊടുത്തുകൊണ്ടിരുന്നു. കോച്ച് മക്കല്ലം അടിക്കുന്നതെല്ലാം മികച്ച ഷോട്ടുകൾ ആയിരുന്നു. എന്നാൽ നായകൻ സ്റ്റോക്സ് അടിച്ച ഷോട്ടുകൾ ഒരുപാട് എണ്ണം മിസ് ഹിറ്റ് ആയിരുന്നു. ഒടുവിൽ ദേഷ്യംപിടിച്ച ബെൻ സ്റ്റോക്സ് തന്റെ ബാറ്റ് ഗ്രൗണ്ടിൽ വലിച്ചെറിയുകയായിരുന്നു. എന്നിട്ട് അൽപസമയം നിലത്ത് തലകുമ്പിട്ട് ഇരിക്കുകയും ചെയ്തു. എങ്കിലും കുറച്ച് കഴിഞ്ഞ് ഒരു പുഞ്ചിരിയോടെ എഴുന്നേറ്റുവന്ന് മക്കല്ലെത്തെ ആശ്ശേഷിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം അവിടെനിന്നും മടങ്ങിയത്.
ക്രിക്കറ്റ് ആരാധകർക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്.24 ൽ 16 മണിക്കൂറും അന്താരാഷ്ട്ര ക്രിക്കറ്റ് ഇന്നത്തെ ദിവസം ഉണ്ടാവും. സൗത്ത് ആഫ്രിക്ക ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിൽ നിന്ന് തുടങ്ങി ഇന്ത്യ ഓസ്ട്രേലിയ വനിതാ ട്വന്റി ട്വന്റി മത്സരം വരെയാണ് ഈ മത്സരങ്ങൾ. നിലവിൽ സൗത്ത് ആഫ്രിക്ക ഓസ്ട്രേലിയ, ഇംഗ്ലണ്ട് പാകിസ്ഥാൻ, ഇന്ത്യ ബംഗ്ലാദേശ് എന്നീ ടെസ്റ്റ് മത്സരങ്ങൾ നടക്കുന്നുണ്ട്.മാത്രമല്ല ഓരോ മത്സരങ്ങളും മികച്ച നിമിഷങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
ഓസ്ട്രേലിയ സൗത്ത് ആഫ്രിക്ക മത്സരത്തിലും മനോഹരമായ ഒരു മുഹൂർത്തം സംഭവിച്ചിരിക്കുകയാണ്.ഓസ്ട്രേലിയ ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെയാണ് സംഭവം. ഡേവിഡ് വാർണറാണ് ബാറ്റർ. കാഗിസോ റബാഡ ബൗളുമായി എത്തുന്നു.ഷോർട്ട് ലെഗിൽ സോണ്ടയുമുണ്ട്.റബാഡ റൺ അപ്പ് എടുത്തു വാർണറിന്റെ ദേഹത്തേക്ക് ഒരു ഡെലിവറി.പന്ത് നിയന്ത്രിക്കാൻ കഴിയാതെ വാർണർ ബാറ്റ് വെക്കുന്നു.ഷോർട്ട് ലെഗിൽ നിന്ന് സോണ്ട അസാമാന്യ രീതിയിൽ പന്ത് കൈപിടിയിൽ ഒതുക്കുന്നു. വാർണർ ഗോൾഡൻ ഡക്ക്.
തങ്ങളെ 152 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയക്ക് അതെ രീതിയിലുള്ള മറുപടി തന്നെയാണ് സൗത്ത് ആഫ്രിക്ക നൽകി കൊണ്ടിരിക്കുന്നത്. റബാഡയും എൻഗിടിയും മികച്ച രീതിയിൽ പന്ത് എറിയുകയാണ്.64 റൺസ് നേടിയ വെറിയേനാണ് ദക്ഷിണ ആഫ്രിക്കയുടെ ടോപ് സ്കോർർ.ഓസ്ട്രേലിയക്ക് വേണ്ടി ലിയോണും സ്റ്റാർക്കും മൂന്നു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ബോലൻണ്ടും കമ്മിൻസും രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. ബംഗ്ലാദേശിനെതിരെ പെട്ടെന്ന് വിജയം സ്വന്തമാക്കാമെന്ന് കരുതിയ ഇന്ത്യക്ക് തെറ്റി. ശാന്റോയും സക്കിറും ചേർന്നു ബംഗ്ലാദേശിന് വേണ്ടി പൊരുതുകയാണ്. ഒരു വിക്കറ്റ് പോലും എടുക്കാൻ ഇന്ത്യൻ ബൗളേർമാർക്ക് സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സ്ലെഡ്ജ് ചെയ്തു ബംഗ്ലാദേശ് വിക്കറ്റുകൾ വീഴ്ത്താനാണ് ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്.
പതിവ് പോലെ തന്നെ സിറാജാണ് ഈ തവണയും സ്ലെഡ്ജിങ്ങിന് മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ ഇന്നിങ്സിൽ ലിട്ടന്റെ പ്രതിരോധം സ്ലെഡ്ജ് വഴി സിറാജ് തകർതതാണ്. എന്നാൽ ഈ തവണ ലിട്ടൺ പകരം ശാന്റോയാണ് സിറാജിന്റെ ഇര. ആദ്യ ഇന്നിങ്സിൽ ആദ്യ പന്തിൽ തന്നെ സിറാജിന് മുന്നിൽ പുറത്തായ ശാന്റോ ഈ ഇന്നിങ്സിൽ ഇത് വരെ കരുതലോടെയാണ് ബാറ്റ് വീശുന്നത്. സിറാജ് ഒരു ഓവറിൽ നാലോളം ബോളിൽ ശാന്റോയെ സ്ലെഡ്ജ് ചെയ്തുവെങ്കിലും ഫലം ഉണ്ടായില്ല.സിറാജിന്റെ സ്ലെഡ്ജ് ശാന്റോ ചിരിച്ചു കൊണ്ട് നേരിടുകയായിരുന്നു.
513 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ബംഗ്ലാദേശിന് ശക്തമായ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഫിഫ്റ്റി നേടിയാ ശാന്റോയും ഫിഫ്റ്റിയിലേക്ക് കുതിക്കുന്ന സാകീറുമാണ് ക്രീസിൽ. നേരത്തെ രണ്ടാമത്തെ ഇന്നിങ്സിൽ ഗില്ലിന്റെയും പൂജാരയുടെയും സെഞ്ച്വറി മികവിലാണ് ഇന്ത്യ 513 എന്നാ വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്നിൽ വെച്ചിരിക്കുന്നത്.ആവേശകരമായ ടെസ്റ്റ് മത്സരത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വിജയം അനിവാര്യമാണ്.
റിക്കി പോണ്ടിങ് ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റസ്മാന്മാരിൽ ഒരാളാണ്. മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളും.എന്നാൽ അദ്ദേഹം ഒരു ബ്ലാക്ക് മാജിക് കാരൻ ആണോ എന്ന് നാം പല തവണ സംശയിച്ചിട്ടുള്ളതാണ്. റിക്കി പോണ്ടിങ്ങിന് ഒപ്പം അന്താരാഷ്ട്ര തലത്തിൽ സെഞ്ച്വറികളുടെ എണ്ണത്തിൽ ഒപ്പമെത്തിയ ശേഷം കൊല്ലങ്ങൾക്ക് ശേഷമാണ് കോഹ്ലി ഒരു സെഞ്ച്വറി അടിക്കുന്നത് എന്നത് ഇതിന് ഒരു തെളിവായി ക്രിക്കറ്റ് ആരാധകർ ചൂണ്ടികാണിക്കുന്നു.മാത്രമല്ല ഏകദിന സെഞ്ച്വറികളുടെ എണ്ണത്തിൽ രോഹിത് പോണ്ടിങ്ങിന് ഒപ്പമെത്തിയ ശേഷം രോഹിത്തിന് ഒരു സെഞ്ച്വറി ഏകദിനത്തിൽ അടിക്കാൻ സാധിച്ചിട്ടില്ല.
ഇപ്പോൾ ഇതെല്ലാം സാധൂകരിക്കുന്ന തരത്തിലുള്ള ഒരു സംഭവം കൂടി പുറത്ത് വന്നിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയെ ഓസ്ട്രേലിയെ നേരിടുകയാണ്. മത്സരത്തിലെ 40 മത്തെ ഓവർ. ഓവർ എറിയുന്നത് ലിയോൺ. ക്രീസിൽ മാർക്കോ ജാൻസൺ. ഓവറിലെ നാലാമത്തെ പന്ത്.മിഡ് ഓൺ ഉള്ളിൽ ഇട്ടു കണ്ട പോണ്ടിങ് പറയുന്നു അടുത്ത പന്ത് ജാൻസൺ പൊക്കി അടിക്കുമെന്ന്. പോണ്ടിങ് പറഞ്ഞത് പോലെ തന്നെ സംഭവിക്കുന്നു.ജാൻസൺ പുറത്താകുന്നു.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലേക്കുള്ള സാധ്യതകൾ സജീവമാക്കാൻ ഇരു ടീമുകളക്കും വിജയം ആവശ്യമാണ്. അത് കൊണ്ട് തന്നെ ടോസ് നേടിയ ഓസ്ട്രേലിയ ക്യാപ്റ്റൻ കമ്മിൻസ് ബൌളിംഗ് തിരഞ്ഞെടുത്തു.ഓസ്ട്രേലിയ ബൗളേർമാർ അവസരത്തിന് ഒത്തു ഉയർന്നപ്പോൾ സൗത്ത് ആഫ്രിക്ക തകർച്ചയിലേക്ക് കൂപ്പുകുത്തി.നിലവിൽ സൗത്ത് ആഫ്രിക്ക 9 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എന്നാ നിലയിലാണ്.