Categories
Cricket Latest News

ഇതിപ്പോ ലാഭം ആയല്ലോ; അപൂർവമായി മാത്രം നടക്കുന്ന അഞ്ചു റൺ പെനാൽറ്റിയും ഇന്ത്യക്ക് ലഭിച്ചു ; വീഡിയോ കാണാം

ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ തോൽവി ഏറ്റുവാങ്ങിയ ശേഷം ഇന്ത്യ ബംഗ്ലാദേശിൽ ടെസ്റ്റിന് ഇറങ്ങിയിരിക്കുകയാണ്.
ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. ഇതിനു മുന്നേ നടന്ന ഏകദിന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ 2 – 1ന് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലനിൽക്കണമെങ്കിൽ വിജയം അനിവാര്യമാണ്. ബംഗ്ലാദേശിനെതിരെ 2-0 ജയവും അടുത്ത നടക്കുന്ന നാലു മത്സരങ്ങൾ ഉള്ള ഓസ്ട്രേലിയൻ പരമ്പരയിൽ കുറഞ്ഞത് മൂന്ന് കളിയെങ്കിലും വിജയം അനിവാര്യമാണ്.

രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിക്കുന്നത് രാഹുലാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു എങ്കിലും ചേതേശ്വർ പൂജാരിയും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യയെ നല്ല നിലയിലേക്ക് എത്തിച്ചു. പുജാര 90 റൺസും ശ്രേയസ് അയ്യർ 86 റൺസും നേടി. റിഷ പന്ത് 46 റൺസ് എടുത്തു പുറത്തായപ്പോൾ വാലറ്റത്തിനൊപ്പം ചേർന്ന് അശ്വിൻ 58ഉം കുൽദീപ് യാദവ് 40ഉം റൺസ് നേടി.
ആദ്യം ഇന്ത്യ 404 റൺസ് എടുത്ത് പുറത്തായി. ഉമേഷ് യാദവ് നോട്ട് ഔട്ടായിരുന്നു. അവസാനമായി സിറാജ് പുറത്തായതോടെ ഇന്ത്യ ഓൾഔട്ട് ആവുകയായിരുന്നു.

ഇന്ത്യ ബാറ്റിംഗ് ഇറങ്ങിയ സമയത്ത് അപൂർവമായി മാത്രം നടക്കുന്ന ഒരു കാര്യം നടന്നു. തൈജൂൽ ഇസ്ലാം എറിഞ്ഞ 112 ഓവറിൽ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്. ഈ ഓവറിന്റെ രണ്ടാം പന്തിൽ ഇന്ത്യക്കായി ബാറ്റ് ചെയ്തിരുന്നത് അശ്വിൻ ആയിരുന്നു. അശ്വിൻ്റെ ബാറ്റിന്റെ എഡ്ജിന് കൊണ്ട ശേഷം ബോൾ നീങ്ങി. ഫീൽഡർ ബോൾ എടുത്ത് ത്രോ ചെയ്തപ്പോൾ വിക്കറ്റ് കീപ്പറുടെ ഹെൽമെറ്റിൽ ബോൾ പതിച്ചു. ഇതോടെ ഇന്ത്യക്ക് 5 റൺ പെനാൽറ്റി അമ്പയർ അനുവദിച്ചു. വിക്കറ്റ് കീപ്പറുടെ പിന്നിലായി നിലത്തുവച്ച നിലയിലായിരുന്നു ഹെൽമെറ്റ്. ഈ വീഡിയോ ദൃശ്യം കാണാം…

https://twitter.com/kirket_video/status/1603254259037966337?t=jyvvfeSm4BQ4Gde2muD0Xw&s=19
Categories
Uncategorized

ആദ്യ പന്തിൽ തന്നെ വിക്കറ്റ് എടുത്തു കടുവകളെ വിറപ്പിച്ച് സിറാജ്, പറന്നു ക്യാച്ച് എടുത്തു പന്ത് : വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ്‌ മത്സരം പുരോഗമിക്കുകയാണ്. ഇന്ത്യൻ ബാറ്റസ്മാന്മാർ അവസരത്തിന് ഒത്തു ഉയർന്ന ആദ്യ ഇന്നിങ്സിൽ ഇന്ത്യ 404 റൺസ് നേടി എല്ലാവരും പുറത്തായി.90 റൺസ് നേടിയ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോർർ.86 റൺസ് നേടിയ ശ്രെയസും ഫിഫ്റ്റി നേടിയ അശ്വിൻ 40 റൺസ് നേടിയ കുൽദീപ് ഇന്ത്യൻ ബാറ്റിങ്ങിൽ നിർണായകമായി.അവസാന നിമിഷങ്ങളിൽ സിക്റുകൾ പറത്തിയ ഉമേഷും കൂടി ചേർന്ന് കൊണ്ട് ഇന്ത്യൻ സ്കോർ 400 കടത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ പിഴച്ചു. ബംഗ്ലാദേശ് ഇന്നിങ്സിന്റെ ആദ്യ പന്തിൽ സിറാജ് ബംഗ്ലാ ബാറ്റർ ശാന്റോയെ വിക്കറ്റ് കീപ്പറായ പന്തിന്റെ കൈയിലെത്തിച്ചു.ഓഫ്‌ സ്റ്റമ്പിന് പുറത്ത് വന്ന ബോൾ ബാറ്റ് വെച്ച ശാന്റോ കണ്ടത് പറന്നു ക്യാച്ച് എടുക്കുന്ന പന്തിനെയാണ്.ഇത് കൊണ്ട് ഒന്നും ഇന്ത്യ നിർത്തിയില്ല. സിറാജ് വിക്കറ്റ് എടുത്താൽ എങ്ങനെ ഉമേഷിന് നോക്കി നിൽക്കാൻ സാധിക്കും. ദേ വരുന്നു ഒരു ഇൻസ്വിങ്ങിങ് ഡെലിവറി. ആ ഡെലിവറി കടന്നു പോകുന്നത് ബംഗ്ലാദേശ് ബാറ്ററുടെ കുറ്റി തെറിപ്പിച്ചു കൊണ്ടും.

ഏകദിന പരമ്പരയിലെ നാണക്കേട് മറികടക്കാൻ ഇന്ത്യൻ ടീമിന് ടെസ്റ്റ്‌ പരമ്പര അതാവശ്യമാണ്. മാത്രമല്ല ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ സാധ്യതകൾ സജീവമാക്കാനും വിജയം അനിവാര്യമാണ്. നേരത്തെ ഏകദിന പരമ്പരയിൽ ഒന്നിനെതിരെ രണ്ട് മത്സരങ്ങൾക്ക് ഇന്ത്യ തോൽവി രുചിച്ചിരുന്നു. രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ്‌ പരമ്പരയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കുക.രണ്ടാമത്തെ ടെസ്റ്റ്‌ ഡിസംബർ 22 ന്ന് ആരംഭിക്കും.

Categories
Cricket Latest News

ഇത് പാവങ്ങളുടെ ഹിറ്റ്മാൻ ! ഇറങ്ങി രണ്ടാമത്തെ ബോളിൽ തന്നെ 100 മീറ്റർ സിക്സ് ; വീഡിയോ കാണാം

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് ബംഗ്ലാദേശിൽ പുരോഗമിക്കുകയാണ്. ഇതിനു മുന്നേ നടന്ന ഏകദിന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ 2 – 1ന് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലനിൽക്കണമെങ്കിൽ വിജയം അനിവാര്യമാണ്. ബംഗ്ലാദേശിനെതിരെ 2-0 ജയവും അടുത്ത നടക്കുന്ന നാലു മത്സരങ്ങൾ ഉള്ള ഓസ്ട്രേലിയൻ പരമ്പരയിൽ കുറഞ്ഞത് മൂന്ന് കളിയെങ്കിലും വിജയം അനിവാര്യമാണ്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു എങ്കിലും ചേതേശ്വർ പൂജാരിയും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യയെ നല്ല നിലയിലേക്ക് എത്തിച്ചു. പുജാര 90 റൺസും ശ്രേയസ് അയ്യർ 86 റൺസും നേടി. റിഷ പന്ത് 46 റൺസ് എടുത്തു പുറത്തായപ്പോൾ വാലറ്റത്തിനൊപ്പം ചേർന്ന് അശ്വിൻ 58ഉം കുൽദീപ് യാദവ് 40ഉം റൺസ് നേടി.
ആദ്യം ഇന്ത്യ 404 റൺസ് എടുത്ത് പുറത്തായി. ഉമേഷ് യാദവ് നോട്ട് ഔട്ടായിരുന്നു.

രോഹിത് ശർമയുടെ അഭാവത്തിൽ കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ക്യാപ്റ്റനായ രാഹുലിന് 22 റൺസ് നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ. കോഹ്ലി ഒരു റൺസ് നേടി പുറത്തായി. മൂന്ന് സ്പിന്നേഴ്സും ആയാണ് ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. വാലറ്റത്തിന്റെ ഗംഭീര ബാറ്റിംഗ് ആണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ പടുത്തുയർത്താനായി സഹായിച്ചത്.

അശ്വിൻ ഔട്ടായ ശേഷം ക്രീസിൽ എത്തിയത് ഉമേഷ് യാദവായിരുന്നു. മറുഭാഗത്ത് കുൽദീവ്‌ യാദവ് ആയിരുന്നു ബാറ്റ് ചെയ്യുന്നത്. കുൽദീപ് യാദവിനെ സാക്ഷിയാക്കി ഉമേഷ് നേരിട്ട രണ്ടാം പന്ത് തന്നെ അതിർത്തി കടത്തി. 100 മീറ്ററിന് മുകളിലാണ് ഉമേഷ് ബോളറായ മെഹന്ദി ഹസ്സന്റെ പന്ത് കടത്തിയത്. സോഷ്യൽ മീഡിയയിൽ പാവങ്ങളുടെ ഹിറ്റ്മാൻ എന്നാണ് ഉമേഷിന്റെ വിളിപ്പേര്. ഇത് അന്വർത്ഥമാക്കുന്ന വിധം ആയിരുന്നു ഉമേഷ് സിക്സ് അടിച്ചത്. ഈ വീഡിയോ കാണാം.

Categories
Cricket Latest News

കിടിലൻ ക്യാച്ച് എടുത്തു വിക്കറ്റ് ആഘോഷിച്ചു ഓസ്ട്രേലിയ ,പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചു അമ്പയറുടെ വിധി ;വീഡിയോ

എന്ത് വിധിയിത്!!,കിടിലൻ ക്യാച്ച് എടുത്തു വിക്കറ്റ് ആഘോഷിച്ചു ഓസ്ട്രേലിയ താരം. പക്ഷെ എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ട് അമ്പയറുടെ വിധി. എന്താണ് സംഭവം എന്നറിയാണോ??. എങ്കിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ വനിതാ ട്വന്റി ട്വന്റി മത്സരത്തിലേക്ക് ഒന്ന് പോവുക.

അഞ്ചു മത്സരങ്ങൾ അടങ്ങിയ ഇന്ത്യ ഓസ്ട്രേലിയ വനിതാ ട്വന്റി ട്വന്റി പരമ്പരയിലെ മൂന്നാമത്തെ മത്സരം. ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം. പരമ്പരയിൽ മുമ്പിലെത്താൻ ഇരു ടീമുകളും ശക്തമായി പോരാടുന്നു.ആദ്യ മത്സരം ഓസ്ട്രേലിയും രണ്ടാമത്തെ മത്സരം ഇന്ത്യയും വിജയിച്ചിരിന്നു.ഇന്ത്യൻ ഇന്നിങ്സിന്റെ 13 മത്തെ ഓവറിലായിരുന്നു രസകരമായ ആ സംഭവം അരങ്ങേറിയത്. അതിമനോഹരമായി ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഷഫാലി വർമയെ ഡേർസി ബ്രൗണിന്റെ പന്തിൽ മാക്ഗ്രത്ത് കൈപിടിയിൽ ഒതുക്കുന്നു.ഓസ്ട്രേലിയ താരങ്ങൾ ആഘോഷിക്കാൻ തുടങ്ങിയപ്പോൾ ദാ വരുന്നു അമ്പയറുടെ സിഗ്നൽ നോ ബോൾ.

എന്നാൽ ഷഫാലിയുടെ പോരാട്ടത്തിന് ഒരു ഓവറിന്റെ കൂടെ ആയൂസെ ഉണ്ടായിരുന്നുള്ളു.ഓസ്ട്രേലിയുടെ 173 റൺസ് പിന്തുടർന്ന ഇന്ത്യ ഷഫാലിയുടെയും അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ തന്റെ 140 മത്തെ മത്സരം കളിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീതിന്റെയും ബാറ്റിംഗ് കരുത്തിൽ ഓസ്ട്രേലിയെ മറികടക്കാമെന്ന് കരുതിയെങ്കിലും കൃത്യ സമയത്ത് വിക്കറ്റുകൾ നേടി ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. മത്സരത്തിൽ ഓസ്ട്രേലിയ 21 റൺസിന് വിജയിച്ചു. ഇതോട് കൂടി അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയ 2-1 ന്ന് മുന്നിലെത്തി.പരമ്പരയിലെ നാലാമത്തെ മത്സരം ശനിയാഴ്ച നടക്കും.

Categories
Cricket Latest News

എന്തൊരു നിർഭാഗ്യവാൻ! സിക്സ് അടിച്ചു അടുത്ത ബോൾ ബാറ്റിൽ കൊണ്ടെങ്കിലും സ്റ്റമ്പിന് കൊണ്ട് പന്ത് ഔട്ട് : വിഡിയോ കാണാം

ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ടീം ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് എന്ന നിലയിലാണ്. 169 പന്തിൽ 10 ബൗണ്ടറി ഉൾപ്പെടെ 82 റൺസ് എടുത്ത ശ്രേയസ് അയ്യരാണ് ക്രീസിൽ ഉള്ളത്. 14 റൺസ് നേടിയിരുന്ന ഓൾറൗണ്ടർ അക്ഷർ പട്ടേൽ ഇന്നത്തെ അവസാന പന്തിൽ പുറത്തായിരുന്നു. ഇന്ത്യക്കായി ചേതേശ്വർ പൂജാര 90 റൺസ് നേടി പുറത്തായി. ബംഗ്ലാദേശിനായി ഇടംകൈയ്യൻ സ്പിന്നർ ടാജിജുൽ ഇസ്ലാം മൂന്ന് വിക്കറ്റും ഓഫ് സ്പിന്നർ മെഹിധി ഹസൻ മിറാസ് രണ്ട് വിക്കറ്റും വീഴ്ത്തി.

രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യൻ നായകൻ കെ എൽ രാഹുൽ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എങ്കിലും ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ഗിൽ 20 റൺസും രാഹുൽ 22 റൺസും വിരാട് കോഹ്‌ലി വെറും ഒരു റൺ മാത്രവും എടുത്ത് പുറത്തായി. പിന്നീട് ഋഷഭ് പന്തും പൂജാരയും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയുടെ രക്ഷക്കെത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 64 റൺസ് കൂട്ടിച്ചേർത്തു. പന്ത് പുറത്തായ ശേഷം എത്തിയ ശ്രേയസ് അയ്യർ മികച്ച ഇന്നിങ്സ് കളിച്ചതോടെ ഇന്ത്യക്ക് മാന്യമായ ടോട്ടൽ സാധ്യമായി. അഞ്ചാം വിക്കറ്റിന് ഇരുവരും ചേർന്ന് 149 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് സെഞ്ചുറിക്ക് 10 റൺസ് അകലെ പൂജാരയുടെ വിക്കറ്റ് നഷ്ടമായത്. അയ്യർ നാളെ സെഞ്ചുറി നേട്ടം കൈവരിക്കുമോയെന്നു കാത്തിരുന്നു കാണാം.

ആദ്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ നേരത്ത് ഒരു കൗണ്ടർ അറ്റാക്കിങ് ഇന്നിങ്സിലൂടെ ഋഷഭ് പന്ത് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഏകദിനശൈലിയിൽ ബാറ്റ് വീശിയ അദ്ദേഹം, അർഹിച്ച അർദ്ധസെഞ്ച്വറി നേട്ടത്തിന് നാലു റൺസ് അകലെ ക്ലീൻ ബോൾഡായി പുറത്താകുകയായിരുന്നു. മേഹിധി ഹസൻ മിറാസ് എറിഞ്ഞ മുപ്പത്തിരണ്ടാം ഓവറിലെ മൂന്നാം പന്തിൽ സിക്സ് നേടിയ ശേഷമായിരുന്നു തൊട്ടടുത്ത പന്തിൽ അദ്ദേഹം പുറത്തായത്. ലോ ഫുൾ ടോസ് പന്തിൽ ഒരു മികച്ച സ്ലോഗ് സ്വീപിലൂടെ ഡീപ് മിഡ് വിക്കറ്റിലേക്ക് ആണ് സിക്സ് നേടിയത്. എങ്കിലും നാലാം പന്തിൽ ബാറ്റിൽ തട്ടി ഇൻസൈഡ് എഡ്ജ് ആയി പന്ത് വിക്കറ്റിൽ കൊള്ളുകയായിരുന്നു. 45 പന്തിൽ 6 ഫോറും 2 സിക്സും അടക്കമാണ് പന്ത് 46 റൺസ് എടുത്തത്.

വീഡിയോ :

Categories
Cricket India Latest News

ബൂം ബൂം അഞ്ജലി !ഒന്നാം നമ്പർ ബാറ്ററുടെ വിക്കറ്റ് എടുത്തു തന്നെ തുടക്കം കുറിച്ചു അഞ്ജലി സർവാണി ; വിക്കറ്റ് വിഡിയോ കാണാം

ഒരു അന്താരാഷ്ട്ര മത്സരത്തിൽ തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റ് അതും ആ ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്ററേ പുറത്താക്കി കൊണ്ട് നിങ്ങൾ നിങ്ങളുടെ അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ടാൽ അവൾ ചില്ലറകാരിയല്ലലോ.എന്താണ് സംഭവം എന്ന് മനസിലാവാത്തരെ ഇന്ന് നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ വനിതാ ട്വന്റി ട്വന്റി മത്സരത്തിലേക്ക് ഞാൻ ഒന്ന് കൊണ്ട് പോവാം.പരമ്പരയിലെ മൂന്നാമത്തെ മത്സരം, മത്സരത്തിന്റെ രണ്ടാം ഓവർ. ആദ്യ ഓവറിൽ തന്നെ ഓസ്ട്രേലിയക്ക്‌ ആദ്യ പ്രഹരമേറ്റു.

രണ്ടാമത്തെ ഓവർ നേരിടാൻ എത്തുന്നത് ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററായ താഹ്ലിലിയ മാക്ഗ്രത്ത്.ഒരു മത്സരം മാത്രം പരിചയമുള്ള 25 കാരി അഞ്ജലി സർവാണി ബൗളുമായി എത്തി. ആദ്യ രണ്ട് ഡെലിവറികൾക്ക്‌ ശേഷവും ഒരു റൺസ് പോലും ലോക ഒന്നാം നമ്പർ ബാറ്റർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്നാമത്തെ ബോൾ ഒരു ഇൻസ്വിങ്ങിങ് ഡെലിവറി, അതിനും ഉത്തരമില്ലാതെയായ മാക്ഗ്രത്തിന്റെ സ്റ്റമ്പുകൾ തെറിക്കുന്നതാണ് പിന്നീട് കണ്ടത്.അതെ ഒരു അന്താരാഷ്ട്ര മത്സരത്തിൽ തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റ് അതും ആ ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്ററേ പുറത്താക്കി കൊണ്ട് നിങ്ങൾ നിങ്ങളുടെ അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ടാൽ അവൾ ചില്ലറകാരിയല്ലലോ.

മത്സരത്തിൽ ആദ്യത്തെ തകർച്ചക്ക്‌ ശേഷം ഓസ്ട്രേലിയ തിരകെ വരുകയാണ്.അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ മൂന്നാമത്തെ മത്സരമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.പരമ്പരയിൽ നിലവിൽ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പമാണ്. പരമ്പരയിലെ അടുത്ത മത്സരം ശനിയാഴ്ച നടക്കും.

Playing 11 :

India :Smriti Mandhana, Shafali Verma, Jemimah Rodrigues, Harmanpreet Kaur (c), Richa Ghosh (wk), Deepti Sharma, Devika Vaidya, Radha Yadav, Anjali Sarvani, Renuka Thakur Singh, Rajeshwari Gayakwad.

Aus : Alyssa Healy (c & wk), Beth Mooney, Tahlia McGrath, Ashleigh Gardner, Ellyse Perry, Grace Harris, Annabel Sutherland, Nicola Carey, Alana King, Megan Schutt, Darcie Brown

Categories
Cricket Latest News

ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്, ബോൾ സ്റ്റമ്പിൽ കൊണ്ടിട്ടും ബെയിൽ ഇളകി വീണില്ല, വീഡിയോ കാണാം

ഇന്ത്യയും ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റിലെ ആദ്യത്തെ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ 278/6 എന്ന ഭേദപ്പെട്ട സ്കോർ നേടി, മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, ഓപ്പണർമാരായ ഗില്ലിനെയും (20) രാഹുലിനെയും (22) തുടക്കത്തിൽ തന്നെ ബംഗ്ലാദേശ് ബോളർമാർ വീഴ്ത്തി പിന്നാലെ വിരാട് കോഹ്ലിയും (1) റിഷഭ് പന്തും (46)  പുറത്തായതോടെ 112/4 എന്ന നിലയിൽ ഇന്ത്യൻ മുൻനിര തകർന്നു.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ചേതേശ്വർ പൂജാരയും ശ്രേയസ്സ് അയ്യറും പതിയെ തകർച്ചയിൽ നിന്ന് ഇന്ത്യയെ കര കയറ്റി, സിംഗിളുകൾ നേടിയും ഇടയ്ക്ക് ഫോറുകൾ പായിച്ചും ഇന്ത്യൻ സ്കോർബോർഡ് ഇരുവരും ചലിപ്പിച്ചു, അഞ്ചാം വിക്കറ്റിൽ ഇരുവരും 149 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിക്കൊണ്ടാണ് തകർച്ചയിലേക്ക് പോവുകയായിരുന്ന ഇന്ത്യയെ കരകയറ്റിയത്, മത്സരത്തിലെ 85 ആം ഓവറിൽ തൈജുൾ ഇസ്ലാം സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന പൂജാരയെ (90) പുറത്താക്കിയതോടെ ഈ കൂട്ട്കെട്ട് തകർന്നു.

മത്സരത്തിൽ എബദോട്ട് ഹുസൈൻ എറിഞ്ഞ എൺപത്തി നാലാം ഓവറിലെ അഞ്ചാം ബോളിൽ ശ്രേയസ്സ് അയ്യർക്ക് വിക്കറ്റ് നഷ്ടപ്പെട്ടതായിരുന്നു, മികച്ച ഒരു ബോൾ അയ്യറുടെ പ്രതിരോധം തകർത്ത് കൊണ്ട് സ്റ്റമ്പിൽ തട്ടി ബെയിൽ ഇളകി എന്നാൽ ശ്രേയസ്സ് അയ്യറുടെ ഭാഗ്യത്തിന് ബെയിൽ നിലത്ത് വീണില്ല, ഔട്ട്‌ എന്ന് ബോളറും ബംഗ്ലാദേശ് കളിക്കാരും ഉറപ്പിച്ച പന്തിൽ എന്നാൽ ഭാഗ്യം ശ്രേയസ്സ് അയ്യർക്ക് ഒപ്പമായിരുന്നു.
Written By: അഖിൽ. വി.പി. വള്ളിക്കാട്.

വീഡിയോ :

Categories
Cricket Latest News

ആർക്കും തൊടാൻ പറ്റാത്ത ഡെലിവറി ആയിരുന്നു അത് !തൈജുൽ ഇസ്ലാമിൻ്റെ മാന്ത്രിക ബൗളിങ്ങിന് മുന്നിൽ കുടുങ്ങി കോഹ്ലി ; വിക്കറ്റ് വിഡിയോ കാണാം

ഏകദിനത്തിലും ട്വന്റി ട്വന്റിയിലും ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലിക്ക്‌ ടെസ്റ്റിൽ ഫോമിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞില്ല. തുടർച്ചയായ ടെസ്റ്റ്‌ മത്സരങ്ങളിൽ വീണ്ടും വീണ്ടും അദ്ദേഹം പരാജയപെടുകയാണ്. തന്റെ അവസാന ടെസ്റ്റ്‌ സെഞ്ച്വറി നേടിയ അതെ ബംഗ്ലാദേശിനെതിരെ തന്റെ ടെസ്റ്റ്‌ സെഞ്ച്വറി ക്ഷാമവും കോഹ്ലി അവസാനിപ്പിക്കുമെന്ന് കരുതിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ്‌ മത്സരത്തിലും തന്റെ ഫോമിലേക്ക് എത്താൻ കോഹ്ലിക്ക്‌ സാധിച്ചിട്ടില്ല. വൈറ്റ് ബോൾ ക്രിക്കറ്റിലെ ഫോം റെഡ് ബോളിൽ കോഹ്ലി തുടരുമെന്ന് കരുതിയവരെ ഒരിക്കൽ കൂടി അദ്ദേഹം നിരാശപെടുത്തി. ഈ തവണ ഏതു ഒരു ബാറ്റസ്മാനും കളിക്കാൻ സാധിക്കാതെ ഒരു ഡെലിവറിയിൽ കോഹ്ലി വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.

മത്സരത്തിലെ 20 മത്തെ ഓവറിലായിരുന്നു സംഭവം. തൈജൂൽ ഇസ്ലാം എറിഞ്ഞ മൂന്നാമത്തെ പന്ത്.പന്ത് ലെഗ് സ്റ്റമ്പ് ലൈനിൽ കുത്തി തിരിഞ്ഞു മിഡിൽ സ്റ്റമ്പിലേക്ക്.ഏതു ഒരു ലോകോത്തര ബാറ്റസ്മാനും ഒന്നും ചെയ്യാൻ കഴിയാത്ത നിമിഷം. വെറും ആറു പന്തുകൾ നേരിട്ട് ഒരു റണുമായി കോഹ്ലി ഡഗ് ഔട്ടിലേക്ക്.മത്സരത്തിൽ തൈജൂൾ നേടുന്ന രണ്ടാമത്തെ വിക്കറ്റാണ് ഇത്.നേരത്തെ ഗില്ലിനെയും തൈജൂളാണ് പുറത്താക്കിയത്. ഏകദിന പരമ്പര നഷ്ടമാക്കിയ നാണക്കേട് മാറ്റാനും ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ സാധ്യതകൾ നിലനിർത്താനും ഇന്ത്യക്ക് വിജയം അനിവാര്യമാണ്. നിലവിൽ പന്തും പൂജാരയുമാണ് ക്രീസിൽ.

Categories
Cricket Latest News

ടെസ്റ്റ് ക്രിക്കറ്റിലും സിക്സുകളുടെ പെരുമഴ തീർത്ത് സഞ്ജു സാംസൺ; വെടിക്കെട്ട് ബാറ്റിംഗ് വീഡിയോ കാണാം

2022-23 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ഇന്നലെ തുടക്കമായിരുന്നു. ഇന്ത്യൻ ഇന്റർനാഷണൽ സഞ്ജു വി സാംസൺ നായകനായ കേരള ടീം തങ്ങളുടെ ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെയാണ് നേരിടുന്നത്. ദിവസങ്ങൾക്ക് മുമ്പ് സമാപിച്ച ബംഗ്ലാദേശ് പര്യടനത്തിൽ ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി നേടി റെക്കോർഡിട്ട ഇഷാൻ കിഷൻ ഉൾപ്പെടുന്ന ടീമാണ് ജാർഖണ്ഡ്. മത്സരത്തിൽ ടോസ് നേടിയ സഞ്ജു ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വൈശാഖ് ചന്ദ്രൻ, ഷോൺ റോജർ, എഫ്‌ ഫാനൂസ്‌ എന്നീ താരങ്ങൾക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റമത്സരം ലഭിച്ചു.

കുറച്ച് വർഷങ്ങൾക്ക് ശേഷം ടീമിൽ മടങ്ങിയെത്തിയ വെറ്ററൻ താരം രോഹൻ പ്രേമും കഴിഞ്ഞ സീസണിലെ സെഞ്ചുറിവീരൻ യുവതാരം രോഹൻ കുന്നുമ്മലും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 90 റൺസ്. 50 റൺസ് പൂർത്തിയാക്കി കുന്നുമ്മൽ മടങ്ങിയ ശേഷം എത്തിയ ഷോൺ റോജർ 1 റണ്ണും സച്ചിൻ ബേബി റൺ ഒന്നും എടുക്കാതെയും പുറത്തായതോടെ 98/3 എന്ന നിലയിലായ കേരളത്തെ സഞ്ജുവും രോഹൻ പ്രേമും ചേർന്നുനേടിയ 91 റൺസിന്റെ കൂട്ടുകെട്ടാണ് കരകയറ്റിയത്.

201 പന്ത് നേരിട്ട രോഹൻ പ്രേം 9 ബൗണ്ടറി പായിച്ച് 79 റൺസ് നേടി മടങ്ങി. പിന്നീട് അക്ഷയ് ചന്ദ്രനുമായി 33 റൺസിന്റെ ചെറിയൊരു കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് 72 റൺസ് എടുത്ത സഞ്ജു മടങ്ങിയത്. പിന്നീടു വന്ന ഓൾറൗണ്ടർ ജലജ് സക്സേന റൺഔട്ടായി. എങ്കിലും വൈസ് ക്യാപ്റ്റൻ സിജോമോൻ ജോസഫും അക്ഷയ് ചന്ദ്രനും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ പിടിച്ചുനിൽക്കുകയായിരുന്നു. വേർപിരിയാത്ത ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റൺസ് നേടിയിട്ടുണ്ട്. 39 റൺസുമായി അക്ഷയും 28 റൺസുമായി സിജോമോനും ക്രീസിലുണ്ട്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 90 ഓവറിൽ 276/6 എന്ന നിലയിലാണ് കേരളം.

മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് നായകൻ സഞ്ജു വി സാംസൺ കേരളത്തിനായി റെഡ് ബോൾ ക്രിക്കറ്റിൽ കളിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ ടീം 98/3 എന്ന പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോൾ ഒരു ഇംപാക്ട് ഇന്നിങ്സ് കളിക്കാൻ സഞ്ജുവിന് സാധിച്ചു എന്നതിൽ ഓരോ മലയാളി ക്രിക്കറ്റ് ആരാധകനും അഭിമാനിക്കാം. ഈ വർഷം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തുടർന്നുപോരുന്ന തന്റെ മികച്ച ഫോം ടെസ്റ്റ് ക്രിക്കറ്റിലും തെളിയിക്കാൻ സഞ്ജുവിന് കഴിഞ്ഞു. 108 പന്തിൽ നിന്നും 4 ഫോറും 7 പടുകൂറ്റൻ സിക്സുകളും ഉൾപ്പെടെ 72 റൺസ് എടുത്ത സഞ്ജു ഒരു നായകന്റെ ഇന്നിങ്സാണ് കളിച്ചത്. സ്റ്റെപ് ഔട്ട് ചെയ്ത് സിക്സ് നേടുന്ന സഞ്ജുവിന്റെ വീഡിയോയിൽ നിന്നും എത്രമാത്രം കോൺഫിഡൻസ് ഉൾക്കൊണ്ടാണ് താരം കളിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാം. ഇന്നലെ ട്വിറ്ററിലും ധാരാളം കമന്റുകൾ വന്നിരുന്നു സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട്. അതിലൊന്ന് ഇപ്രകാരമായിരുന്നു… സ്കോർബോർഡിൽ ബൗണ്ടറികളുടെ എണ്ണത്തിനേക്കാൾ സിക്‌സുകൾ നേടിയിട്ടുണ്ട് എങ്കിൽ ഒരു സംശയവും കൂടാതെ ആ താരത്തെ തിരിച്ചറിയാൻ സാധിക്കുമെന്ന്… അത് സഞ്ജുവല്ലാതെ മറ്റാര്!!!

വീഡിയോ ;

Categories
Cricket Latest News

ഇന്ത്യയുടെ 2011 ലെ ലോകകപ്പ് വിജയത്തിന് പിന്നിൽ, യുവരാജ് സിംഗിന്റെ പോരാട്ട വീര്യത്തിന്റെ കഥയുണ്ട്, അയാളുടെ ജീവന്റെ വിലയുള്ള കഥ

2011 മാർച്ച്‌ 24, ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയെ നേരിടുന്നു, നോക്ക് ഔട്ട്‌ മത്സരങ്ങളിൽ അതും ലോകകപ്പ് പോലെയുള്ള വലിയ വേദികളിൽ ഓസ്ട്രേലിയയെ പോലുള്ള ശക്തരായ ഒരു ടീമിനെ തോല്പിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്, 2003 ലോകകപ്പിൽ ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന്റെ കയ്പ്പേറിയ ഓർമ്മകൾ സച്ചിന്റെയും, സേവാഗിന്റെയും, യുവ് രാജ് സിംഗിന്റെയും, മനസ്സിൽ അന്ന് കടന്ന് വന്നിട്ടുണ്ടാകണം.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ റിക്കി പോണ്ടിങ്ങ് നേടിയ സെഞ്ച്വറിയുടെ കരുത്തിൽ 260/6 എന്ന മികച്ച സ്കോർ നേടുന്നു, ബ്രറ്റ് ലീ, മിച്ചൽ ജോൺസൺ, ഷോൺ ടൈറ്റ് എന്നിവർ അടങ്ങുന്ന പേസ് ആക്രമണത്തെ അതി ജീവിച്ച് വിജയത്തിലെത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, സേവാഗ് തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും ഗൗതം ഗംഭീറും, സച്ചിനും അർധ സെഞ്ച്വറികളുമായി ഇന്ത്യയെ മുന്നോട്ടേക്ക് നയിച്ചു, എന്നാൽ ഇരുവരും മടങ്ങിയതോടെ ഇന്ത്യ 187/5 എന്ന നിലയിൽ ആയി, ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ വീണ്ടും ഓസ്ട്രേലിയക്ക് മുന്നിൽ അടിയറ വെക്കേണ്ടി വരുമോ എന്ന് എല്ലാവർക്കും ആശങ്ക തോന്നിയ നിമിഷം, എന്നാൽ ഈ ലോകകപ്പ് സച്ചിന് വേണ്ടി നേടും എന്ന് മനസ്സിൽ ഉറപ്പിച്ച ഒരാൾ അപ്പോഴും ക്രീസിൽ ഉണ്ടായിരുന്നു സാക്ഷാൽ യുവ് രാജ് സിംഗ്, റൈനയെ കൂട്ട്പിടിച്ച് ആറാം വിക്കറ്റിൽ 74 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തിക്കൊണ്ട് യുവി ഇന്ത്യക്ക് 5 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.

തുടർച്ചയായി പരമ്പരകൾ കളിക്കേണ്ടി വരുന്നു എന്നൊക്കെ പറഞ്ഞു ദേശീയ ടീമിൽ നിന്നും അവധിയെടുക്കുന്ന ഇപ്പോഴത്തെ പല താരങ്ങളും പക്ഷെ ഐ. പി. എൽ സീസൺ ആകുമ്പോഴേക്കും എല്ലാവരും സീസൺ മുഴുവനായി കളിക്കാൻ സന്നദ്ധരായിരിക്കും,  അപ്പോൾ തുടർച്ചയായി മത്സരങ്ങൾ കളിക്കുന്നു എന്ന പരാതി അവർക്ക് ഉണ്ടാകുന്നില്ല എന്നത് വിരോധാഭാസമാണ്, ഇത്തരം കളിക്കാരിൽ നിന്ന് യുവിയെ വ്യത്യസ്തനാക്കുന്നത് ക്യാൻസർ എന്ന മഹാവ്യാധി തനിക്ക് പിടിപെട്ടു എന്ന് അറിഞ്ഞിട്ടും, ലോകകപ്പ് മൽസരത്തിനിടെ ഗ്രൗണ്ടിൽ ചോര തുപ്പിയിട്ടും ഇന്ത്യക്കും സച്ചിനും വേണ്ടി ഈ ലോകകപ്പ് നേടുന്ന വരെ തനിക്ക് പോരാടിയേ മതിയാകൂ എന്ന ധീരമായ ആ തീരുമാനത്തിന് അദ്ദേഹത്തോട് നമ്മൾ എന്നും കടപ്പെട്ടിരിക്കും.

2011 ലോകകപ്പിൽ 10 മത്സരങ്ങളിൽ നിന്ന് 90 റൺസ് അവറേജിൽ 362 റൺസ് ആണ് യുവി അടിച്ച് കൂട്ടിയത്, ബാറ്റിംഗിൽ മാത്രമല്ല 15 വിക്കറ്റുകൾ നേടിക്കൊണ്ട് ബോളിങ്ങിലും തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു, പാർട്ട്‌ ടൈം സ്പിന്നർ ആയ യുവിയുടെ സേവനം ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി നന്നായി ഉപയോഗിക്കുകയും ചെയ്തു, 2003 ലോകകപ്പിൽ മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം ഏറ്റു വാങ്ങുമ്പോൾ സച്ചിന്റെ മുഖത്ത് അന്ന് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല, ലോകകപ്പ് നേട്ടം എന്ന തന്റെ വലിയ സ്വപ്നം ഫൈനലിൽ പൊലിഞ്ഞതിന്റെ നിരാശ ആ മുഖത്ത് കാണാമായിരുന്നു, 8 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പിൽ യുവി മാൻ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം ഏറ്റു വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് സച്ചിൻ ആയിരുന്നു, കാരണം മറ്റ് ആരെക്കാളും സച്ചിന് നന്നായി അറിയാം തനിക്ക് വേണ്ടിയാണ് അവൻ ധീരമായി പോരാടിയത് എന്ന്, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും യുവ് രാജ് സിംഗിനെ പോലെയുള്ള കളിക്കാരെ ഇന്നും ഓർക്കാൻ ഇത്തരം ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടാണ് അവർ മടങ്ങിയത്, നേടിയ റൺസിന്റെയോ വിജയിപ്പിച്ച മത്സരങ്ങളുടെയോ കണക്കുകൾക്കപ്പുറം ഇന്ത്യൻ ക്രിക്കറ്റിനോടും രാജ്യത്തോടും അയാൾ കാണിച്ച സ്നേഹം എന്നും സ്മരിക്കപ്പെടും.
Written By: അഖിൽ. വി.പി. വള്ളിക്കാട്.