ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. നാഗ്പൂരിലെ ബാറ്റിംഗ് പ്രകടനത്തിനെ അപേക്ഷിച്ചു താരതമ്യേന മികച്ച ബാറ്റിംഗ് പ്രകടനമാണ് ഓസ്ട്രേലിയ പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ഇന്നിംഗ്സ് തോൽവി വഴങ്ങിയിരുന്നു.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ ഇന്ത്യക്ക് പരമ്പര ജയം അനിവാര്യമാണ്. മികച്ച തുടക്കമാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയിലേക്ക് ലഭിച്ചത്. 50 രണ്ടിന്റെ പാർട്ട്നർഷിപ്പ് ആണ് ഡേവിഡ് വാർണറും ഉസ്മാൻ ഖ്വാജയും ചേർന്നു നൽകിയത്. ഷമി ഡേവിഡ് വാർണറെ പുറത്താക്കിയ ശേഷം ഉസ്മാൻ ഖ്വാജ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഇന്ത്യൻ ബൗളേഴ്സിനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു ഉസ്മാൻ ഖ്വാജാ ബാറ്റ് ചെയ്തത്.
ഒരു ഓവറിൽ തന്നെ അശ്വിൻ മാർനസ് ലംമ്പുഷൈനിനെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി ഇന്ത്യയെ മത്സരത്തിൽ തിരിച്ചുകൊണ്ടുവന്നു. 81 റൺസ് എടുത്ത ഉസ്മാൻ ഖ്വാജയെ രവീന്ദ്ര ജഡേജ കെ എൽ രാഹുലിന്റെ കൈകളിൽ എത്തിച്ചു. പീറ്റർ ഹാൻസ്കോമ്പും ഓസ്ട്രേലിയ മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കൂട്ടുപിടിച്ച് സ്കോർ 200 നു മുകളിൽ എത്തിച്ചു. പാറ്റ് കമ്മിൻസ് രണ്ട് സിക്സ് നേടി ആക്രമിച്ചാണ് ബാറ്റ് ചെയ്തത്.
ഹാൻസ്കോംമ്പ് 72 റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് 33 റൺസും സ്വന്തമാക്കി. 263 റൺ ആണ് ഓസ്ട്രേലിയ നേടിയത്. ഇന്ത്യക്കായി വിക്കറ്റ് വേട്ട തുടങ്ങിവച്ച മുഹമ്മദ് ഷമി നാലു വിക്കറ്റ് നേടിയപ്പോൾ ഇന്ത്യയുടെ സ്പിൻ മാന്ത്രികരായ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. കെഎൽ രാഹുൽ സ്വന്തമാക്കിയ ഉസ്മാൻ ഖ്വാജയുടെ ക്യാച്ച് ഏറെ പ്രശംസ സോഷ്യൽ മീഡിയയിൽ പിടിച്ചുപറ്റി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മന്ദഗതിയിൽ ആയിരുന്നു. സൂക്ഷിച്ചാണ് ഇന്ത്യ തുടങ്ങിയത് എങ്കിലും സ്പിൻ ബോളർമാരുടെ ചില ബോളുകൾ രോഹിത്തിനെയും രാഹുലിനെയും വട്ടം കറക്കി. പക്ഷേ ഇന്ത്യ ആദ്യദിനം വിക്കറ്റ് നഷ്ടപ്പെടാതെ 21 റൺ നേടി. രോഹിത് 13 റൺ സ്വന്തമാക്കിയും രാഹുൽ നാല് റൺ സ്വന്തമാക്കിയും പുറത്താകാതെ ക്രീസിൽ നിൽപ്പുണ്ട്. ഇന്ത്യ ബാറ്റ് ചെയ്യാൻ എത്തിയപ്പോൾ ചില ബോളുകൾ നന്നായി ബൗൺസും ടേണും ചെയ്യുന്നുണ്ടായിരുന്നു.
ഇതിനിടയിൽ മറ്റൊരു സംഭവം അരങ്ങേറി. രോഹിത് ബാറ്റ് ചെയ്യവേ രോഹിത്തിന്റെ കാലിന് തട്ടി ഉയർന്ന പന്ത് അമ്പയർ ക്യാച്ച് ഔട്ട് വിധിച്ചു. രോഹിത് ഉടനടി തന്നെ ഇത് റിവ്യൂ ചെയ്തു. നാഥാൻ ലിയോൺ എറിഞ്ഞ പന്തലാണ് ഈ സംഭവം അരങ്ങേറിയത്. വളരെ ആത്മവിശ്വാസത്തോടെയാണ് രോഹിത് റിവ്യൂ എടുത്തത്. ആഘോഷത്തിൽ ആയ ഓസ്ട്രേലിയൻ താരങ്ങളെയും അമ്പയേറെയും ഞെട്ടിച്ചുകൊണ്ട് രോഹിത്തിന്റെ ഔട്ട് വിധി ഇന്ത്യക്ക് അനുകൂലമായി നോട്ടൗട്ട് എന്ന വിധി തേർഡ് അംമ്പയർ നൽകി. ഈ വീഡിയോ കാണാം.