ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഗംഭീര ഫോമിലാണ്. പലയാളുകൾ പലപ്പോഴായി രോഹിത് ശർമയുടെ ഫോമിനെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ശ്രീലങ്കൻ സീരീസിലും ന്യൂസിലാൻഡ് സീരീസിലും താൻ പഴയ രോഹിത് തന്നെയാണ് എന്ന് തെളിയിക്കുന്ന വിധം ആയിരുന്നു രോഹിത്തിന്റെ ബാറ്റിംഗ്. പതിവിൽ നിന്ന് വ്യത്യസ്തമായി തുടക്കത്തിൽ തന്നെ ഏകദിനത്തിൽ ആക്രമിച്ചു കളിക്കുന്ന രീതിയാണ് രോഹിത് ഈയടുത്ത കാലങ്ങളിൽ സ്വീകരിക്കുന്നത്.
ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ മുഴുവനും ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ പരാജയപ്പെട്ടപ്പോൾ രോഹിത് ശർമ തലയുയർത്തി നിന്നു. തുടക്കത്തിൽ അക്രമിച്ച് തുടങ്ങിയ രോഹിത് പിന്നീട് സമീപനം പാലിച്ചു കൃത്യമായ ബോളുകൾ നോക്കി റൺസ് കണ്ടെത്തി. രാഹുലിനെയും അശ്വിനെയും കൂട്ടുപിടിച്ച് രോഹിത് ശർമ ഇന്ത്യൻ ടോട്ടൽ ഉയർത്തി. പിന്നീട് പരിക്കിൽ നിന്ന് മുക്തനായി ടീമിൽ എത്തിയ ജഡേജയെ കൂട്ടുപിടിച്ച് ആയിരുന്നു രോഹിത്തിന്റെ ബാറ്റിങ്. വിരാട് കോലിയും, ചെതേശ്വർ പൂജാരയും സൂര്യകുമാർ യാദവും റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ രോഹിത് അനായാസം റൺസ് കണ്ടെത്തി.
അതിമനോഹരമായ രീതിയിലാണ് രോഹിത്തിന്റെ ബാറ്റിംഗ് എന്നാണ് ദിനേഷ് കാർത്തിക്കും, സഞ്ജയ് മഞ്ജരേക്കറും, സുനിൽ ഗവാസ്ക്കറും, മാത്യു ഹെഡനും കമന്ററി ബോക്സിൽ നിന്ന് അഭിപ്രായപ്പെട്ടത്. പരിക്കു കാരണം ടെസ്റ്റിൽ അടുത്തകാലത്തൊന്നും രോഹിത് കളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ടെസ്റ്റിലേക്കുള്ള രോഹിത്തിന്റെ തിരിച്ചുവരവായി 212 ബോൾ നേരിട്ട് നേടിയ 120 റൺസിനെ കണക്കാക്കാൻ സാധിക്കും. 15 ബൗണ്ടറിയും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു രോഹിത് ശർമയുടെ ഇന്നിംഗ്സ്.
രോഹിത്തിന്റെ മനോഹര സെഞ്ചുറി എല്ലാവരും എഴുന്നേറ്റ് നിന്ന് ആണ് ആഘോഷിച്ചത്. ഇന്ത്യൻ കോച്ചിംഗ് സ്റ്റാഫ്സും പ്ലയേഴ്സും ഉൾപ്പെടെയുള്ളവരും കാണികളും ഒരുപോലെ കൈയ്യടിച്ചു സ്വീകരിച്ച മനോഹര ഇന്നിംഗ്സ്. തൊട്ടപ്പുറം നിന്ന് രവീന്ദ്ര ജഡേജ രോഹിത്തിന്റെ ചുമലിൽ തലചായ്ച്ച് കെട്ടിപ്പിടിച്ചുകൊണ്ടാണ് രോഹിത്തിന്റെ സെഞ്ച്വറി പ്രകടനം ആഘോഷിച്ചത്. പാറ്റ് കമിൻസിന്റെ പന്തിൽ രോഹിത് പുറത്തായി എങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ച ശേഷമാണ് രോഹിത് പുറത്തായത്. രോഹിത്തിന്റെ സെഞ്ച്വറി നേടിയ ശേഷമുള്ള ആഹ്ലാദപ്രകടനവും മറ്റുള്ളവരുടെ ആഘോഷവും കാണാം.