Categories
Cricket Uncategorized

4,4,4,4 ജോസേട്ടൻ്റെ പൂരം ! എവിടേക്ക് എറിഞ്ഞാലും ബൗണ്ടറി കടത്തി ജോസ് ; വീഡിയോ കാണാം

ജോസ് ബറ്റ്ലർ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ ഐ പി എൽ സീസണിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ബറ്റ്ലർ തുടർന്ന് വന്ന ട്വന്റി ട്വന്റി ലോകക്കപ്പിൽ നായകനായി ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ചു കിരീടം നേടികൊടുത്തിരുന്നു. ഇപ്പോൾ പുതിയ ഐ പി എൽ സീസണിൽ കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടുന്ന് തന്നെ തുടങ്ങിരിക്കുകയാണ് ജോസ് ബറ്റ്ലർ.സൺ രൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസ് മത്സരം. ജെയ്സവാളും ബറ്റ്ലർ തകർപ്പൻ തുടക്കം തന്നെ നൽകി.

നടരാജൻ എറിഞ്ഞ അഞ്ചാമത്തെ ഓവർ.ഓവറിലെ ആദ്യത്തെ പന്ത്.ലെങ്ത് ഡെലിവറി. ബറ്റ്ലർ മിഡ്‌ ഓഫീലൂടെ ബൗണ്ടറി കടത്തുന്നു.തൊട്ട് അടുത്ത ബോൾ ഡോട്ട്. അടുത്ത പന്ത് ഓഫ്‌ സ്റ്റമ്പിന് പുറത്ത് ഒരു ഫുൾ ലെങ്ത് ഡെലിവറി. ഈ തവണ പന്ത് കവർ പോയിന്റ് വഴി ബൗണ്ടറിയിലേക്ക്.വീണ്ടും ഒരു ഷോട്ട് ലെങ്ത് ഡെലിവറി. ഈ തവണ ബാക്ക്വാർഡ് പോയിന്റിലേക്ക്.അഞ്ചാമത്തെ പന്ത് ഒരു സ്ലോ ഡെലിവറി അതും എക്സ്ട്രാ കവറിന് മുകളിലൂടെ വീണ്ടും ഫോർ.അവസാന പന്തിൽ സിംഗിൾ.

പല ലെങ്ത്തിൽ എറിഞ്ഞ നാല് ഡെലിവറികൾ, എന്നാൽ നാലിനെയും ഗ്രൗണ്ടിന്റെ പല ഭാഗത്തേക്ക് പറഞ്ഞു അയച്ചു ജോസ് ബറ്റ്ലർ. ഒടുവിൽ കഴിഞ്ഞ സീസണിന്റെ തുടർച്ച തന്നെ ഈ സീസണിൽ കാണാൻ കഴിയുമെന്ന് ഉറപ്പിക്കുന്ന തരത്തിൽ 20 ബോൾ ഫിഫ്റ്റി.22 പന്തിൽ 54 റൺസുമായി ഫാറൂഖിക്ക്‌ മുമ്പിൽ ജോസ് ബറ്റ്ലർ മടങ്ങുമ്പോൾ രാജസ്ഥാൻ സ്കോർ 85 റൺസ് എത്തിയിരുന്നു. പവർപ്ലേ പോലും ഈ സമയത്ത് പൂർത്തിയായിരുന്നില്ല എന്നത് കൂടി ഓർക്കുമ്പോൾ ബറ്റ്ലറിന്റെ ഈ ഇന്നിങ്സ് എത്രത്തോളം മികച്ചതാണെന്ന് മനസിലാക്കാം.

Categories
Cricket Latest News Malayalam Video

വീണതല്ല, ആ പൂരൻ വീഴ്ത്തിയത് ആണ് !നിക്കോളാസ് പൂരൻ്റെ അടി കൊണ്ട് ഗ്രൗണ്ടിൽ വീണു പാണ്ഡ്യ ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏറ്റവും പുതിയ സീസൺ ആവേശകരമായി പുരോഗമിക്കുകയാണ്. ലക്ക്നൗ സൂപ്പർ ജയന്റ്സും ഡൽഹി ക്യാപിറ്റൽസുമായിട്ടുള്ള മത്സരമാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ബൗളിംഗ് തിരഞ്ഞെടുത്തു.ക്യാപ്റ്റന്റെ തീരുമാനം ശെരിയാണ് എന്നാ തരത്തിൽ ഡൽഹി ബൗളേർമാർ പന്ത് എറിഞ്ഞു.

ലക്ക്നൗ ക്യാപ്റ്റൻ കെ എൽ രാഹുൽ വീണു. എന്നാൽ ഹൂഡയേ കൂട്ടുപിടിച്ചു മേയർ കത്തികേറി.ഹൂഡ മടങ്ങി. കൂറ്റൻ അടികൾക്ക് ഒടുവിൽ 38 പന്തിൽ 73 റൺസ് നേടിയ മേയറും ഡഗ് ഔട്ടിലേക്ക് തിരകെ നടന്നു.ഡൽഹി മത്സരത്തിലേക്ക് തിരകെ വരുമെന്ന് തോന്നിച്ചുവെങ്കിലും പൂരാൻ ആ പ്രതീക്ഷ തെറ്റിച്ചു.21 പന്തിൽ 36 റൺസ് സ്വന്തമാക്കി.എന്നാൽ ഈ 36 റൺസിന്റെ ഇന്നിങ്സിന് ഇടയിൽ ഒരു രസകരമായ സംഭവം നടന്നു. എന്താണ് ആ സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

കൂറ്റൻ അടികളുമായി പൂരാൻ കളം വാഴുകയാണ്.ഫുൾ ലെങ്ത്തിൽ വന്ന ബോൾ പൂരാൻ നേരെ ഗാലറിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. ഷോട്ടിന് പവർ ഉണ്ടായിരുനെവെങ്കിലും ബോൾ ആവശ്യത്തിന് പൊങ്ങിയില്ല.അടിച്ച ബോൾ ഗാലറിയിൽ പോകുന്നതിന് പകരം നേരെ നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന് ക്രുനാലിന്റെ ദേഹത്തേക്ക്.ബോൾ കൊണ്ട് ക്രുനാൾ നിലത്തു വീഴുന്നു.വീഡിയോ കാണാം

Categories
Cricket Latest News

എന്നാലും അതെങ്ങനെ സിക്സ് ആയി ,താക്കൂറിൻ്റെ ഷോട്ട് കണ്ട് കണ്ണ് തള്ളി ക്രിക്കറ്റ് ഫാൻസ് ; വീഡിയോ കാണാം

ട്വന്റി ട്വന്റി ക്രിക്കറ്റ്‌ എന്നും ആവേശം നിറഞ്ഞതാണ്. മത്സരത്തിലെ ഓരോ നിമിഷങ്ങളും വല്ലാതെ ആഘോഷിക്കും.ചില നിമിഷങ്ങൾ വേദനിപ്പിക്കും. ചില നിമിഷങ്ങൾ സന്തോഷിപ്പിക്കും. ചില നിമിഷങ്ങൾ നമ്മളെ അത്ഭുതപെടുത്തും. ഇന്ത്യൻ പ്രീമിയർ പതിനാറാം സീസണിലെ രണ്ടാമത്തെ മത്സരത്തിൽ ഇത്തരത്തിൽ ഒരു അത്ഭുത നിമിഷത്തിന് ക്രിക്കറ്റ്‌ ആരാധകർ സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

കൊൽക്കത്ത നൈറ്റ്‌ റൈഡർസ് പഞ്ചാബ് കിങ്സിനെ നേരിടുകയാണ്.192 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ കൊൽക്കത്ത നൈറ്റ്‌ റൈഡർസ് 6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്നാ നിലയിൽ നിൽക്കുകയാണ്.കൊൽക്കത്തയുടെ പ്രതീക്ഷയായിരുന്ന റസൽ തൊട്ട് മുന്നത്തെ പന്തിൽ പുറത്തായിയിരുന്നു.സാം കറനാണ് പഞ്ചാബിന് വേണ്ടി ബൗൾ ചെയ്യുന്നത്. ശർദുൽ താക്കൂർ ആദ്യത്തെ പന്ത് നേരിടാൻ ഒരുങ്ങുന്നു.

ഷോർട് ഓഫ്‌ ലെങ്ത്തിൽ സാം കറൻ പന്ത് കുത്തിക്കുന്നു.തന്റെ ദേഹത്തേക്ക് വന്ന പന്ത് താക്കൂർ കോരി എടുത്തു ദീപ് സ്‌ക്വർ ലെഗിന് മുകളിലൂടെ ഗാലറിയിലേക്ക്.കണ്ട് നിന്ന ആരാധകരെയും മറ്റു താരങ്ങളെയും ഒരുപോലെ അത്ഭുതപെടുത്തിയ ഷോട്ട്.3 പന്തിൽ 8 റൺസ് എടുത്ത് താക്കൂർ നിൽക്കേ മഴ രസകൊല്ലിയായി കടന്നു വരുന്നു.ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം പഞ്ചാബ് കിങ്‌സ് മത്സരം ഏഴു റൺസിന് വിജയിക്കുന്നു.19 റൺസ് വിട്ട് കൊടുത്ത് കൊൽക്കത്തയുടെ മൂന്നു മുൻ നിര ബാറ്റർമാരുടെ വിക്കറ്റ് വീഴ്ത്തിയ അർഷാദീപാണ് മത്സരത്തിലെ താരം.

https://twitter.com/HardikSwag10143/status/1642161655533412352?t=AxRGz6tgd8jz1if9fAtfzA&s=19
https://twitter.com/ChukkanRizwan/status/1642170173863124992?s=20
Categories
Cricket Latest News

IPL ലെ തൻ്റെ രണ്ടാമത്തെ ബോളിൽ തന്നെ 101 മീറ്റർ സിക്സ് അടിച്ചു ഈ അഫ്ഗാൻ താരം വരവരിയിച്ചിട്ടുണ്ട് ;വീഡിയോ

പതിനാറാം ഐപിഎൽ സീസൺ അതിന്റെ രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണത്തെ ആദ്യ ഡബിൾ ഹെഡർ പോരാട്ടങ്ങളാണ് ഇന്ന് നടക്കുന്നത്. അതിലെ ഉച്ചതിരിഞ്ഞ് ആരംഭിച്ച ആദ്യ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും പുതിയ നായകൻമാരുമായാണ്‌ ഈ സീസണിൽ കളിക്കുന്നത്. വെറ്ററൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പഞ്ചാബിനെ നയിക്കുമ്പോൾ പരുക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർക്ക് പകരമായാണ് നിതീഷ്റാണ കൊൽക്കത്ത നായകനായത്.

മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന് 192 റൺസാണ്‌ വിജയലക്ഷ്യം. നേരത്തെ ടോസ് നേടിയ നിതീഷ് റാണ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിനായി ബാറ്റെടുത്തവരെല്ലാം വെടിക്കെട്ടിന് തിരികൊളുത്തിയതോടെയാണ് അവർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തിയത്‌. 32 പന്തിൽ 50 റൺസ് എടുത്ത ശ്രീലങ്കൻ താരം ഭാനുക രജപക്സയാണ് അവരുടെ ടോപ് സ്കോറർ.

വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത ടീമിനായി ഓപ്പണർ അഫ്ഗാൻ താരം റഹ്മാനുള്ള ഗൂർബാസ് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ 101 മീറ്ററിന്റെ കൂറ്റൻ സിക്സ് നേടിയാണ് അദ്ദേഹം ഇത്തവണത്തെ ഐപിഎല്ലിൽ തന്റെ വരവറിയിച്ചത്. ഇടംകൈയ്യൻ പേസർ സാം കറൻ എറിഞ്ഞ ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു അത്. ക്രീസിൽ നിന്നും മുന്നോട്ട് കയറിവന്ന് ലോങ് ഓണിലെക്ക് പടുകൂറ്റൻ സിക്‌സർ. തുടർന്ന് ഓവറിലെ അവസാന പന്തിൽ ഒരു ബൗണ്ടറി കൂടി നേടിയിരുന്നു അദ്ദേഹം.

എങ്കിലും അദ്ദേഹത്തിന്റെ ഇന്നിങ്സ് അധികനേരം നീണ്ടുനിന്നില്ല. 16 പന്തിൽ 3 ഫോറും ആ ഒരു സിക്സും അടക്കം 22 റൺസ് എടുത്ത ഗുർബാസിനെ പഞ്ചാബിന്റെ ഓസീസ് പേസർ നതാൻ എല്ലിസ് ക്ലീൻ ബോൾഡ് ആക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ കഴിയാതെ പോയതിൽ അദ്ദേഹത്തിന് നിരാശയായി. എങ്കിലും ഒരു മികച്ച സീസൺ ലക്ഷ്യംവച്ചാണ് അദ്ദേഹം വന്നിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിലെ താരമായിരുന്നു വിക്കറ്റ് കീപ്പർ ഗുർബാസ്‌. എങ്കിലും വെറ്ററൻ ഓസ്ട്രേലിയൻ കീപ്പർ മാത്യൂ വെയ്ഡിനാണ്‌ ഗുജറാത്ത് മാനേജ്മെന്റ് കൂടുതൽ അവസരങ്ങൾ നൽകിയത്. ഈ സീസൺ മുൻപ് കൊൽക്കത്ത ട്രേഡിംഗ് വഴിയാണ് താരത്തെ സ്വന്തമാക്കിയത്.

Categories
Latest News Malayalam

ഒരു കൈയബദ്ധം നാറ്റിക്കരുത്, ‘ഈ സാലാ കപ്പ് നഹി ‘ എന്ന് പറഞ്ഞു ഫാഫ്,പൊട്ടിച്ചിരിച്ചു കോഹ്ലി :വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് റോയൽ ചലഞ്ചേയർസ് ബാംഗ്ലൂർ. മാത്രമല്ല ഐ പി എല്ലിൽ ഏറ്റവും മികച്ച ആരാധക കൂട്ടായ്‍മകളിൽ ഒന്നാണ് ബാംഗ്ലൂറിന്റേത്. എന്നാൽ ബാംഗ്ലൂറിന് ഈ ആരാധക കൂട്ടത്തിന് ഇത് വരെ ഒരു ഐ പി എൽ കിരീടം സമ്മാനിക്കാൻ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ വിമർഷനങ്ങൾ ഏറെയാണ് ബാംഗ്ലൂർ നേരിടേണ്ടി വരേണ്ടത്.

റോയൽ ചലഞ്ചയർസ് ബാംഗ്ലൂർ ഉപോയഗിച്ച ആപ്ത വാക്യമാണ് “ഈ സാല കപ്പ്‌ നമ്മടെ “. കന്നഡയിൽ ഇത് അർത്ഥമാക്കുന്നത് ഈ കൊല്ലം കപ്പ്‌ തങ്ങളുടെതാണെന്നാണ്.ഈ ഒരു വാചകം കൊണ്ട് തന്നെ വിരോധികൾ ബാംഗ്ലൂരിനെ രൂക്ഷമായി വിമർശിക്കാറുണ്ട്.എന്നാൽ ഇപ്പോൾ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യൂ പ്ലസ്സിസിന്റെ ഭാഗത്ത്‌ നിന്ന് രസകരമായ ഒരു സംഭവം നടന്നിരിക്കുകയാണ്.

ബാംഗ്ലൂറിന്റെ പ്രൊമോഷൻ പരിപാടികളിൽ ഒന്നിൽ കോഹ്ലിക്ക്‌ ഒപ്പം പങ്ക് എടുക്കുകയായിരുന്നു ഡ്യൂ പ്ലസ്സിസ്.പരിപാടിക്ക് ഇടയിൽ “ഈ സാല കപ്പ്‌ നമ്മടെ ” എന്നാ വാചകം ഫാഫിനോട് പറയാൻ ആവശ്യപെടുന്നു. കോഹ്ലി ഫാഫിന്റെ ചെവിയിൽ ഈ വാചകം പറയുന്നു. എന്നാൽ ഫാഫ് മൈക്കിലൂടെ പറയുന്നത് ഇങ്ങനെയാണ് “ഈ സാല കപ്പ്‌ നഹി “.ഈ കൊല്ലം കപ്പ്‌ ഇല്ല എന്ന് അർത്ഥം വരുന്ന വാചകമാണ് ഇത്.ഇത് കേട്ട് കൊണ്ട് അടുത്തിരുന്ന കോഹ്ലി പൊട്ടി ചിരിക്കുന്നു.നാളെ തങ്ങളുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിൽ ചിരവൈരികളായ
മുംബൈ ഇന്ത്യൻസിനെതിരെയാണ് ബാംഗ്ലൂറിന്റെ ഈ സീസണിലെ ആദ്യത്തെ മത്സരം.

Categories
Cricket Latest News

തലേ അനുഗ്രഹിക്കണം ! ധോണിയുടെ കാൽ തൊട്ടുവന്ദിച്ചു അർജിത്‌ സിംഗ്; ഫാൻസിന് രോമാഞ്ചനിമിഷം.. വീഡിയോ കാണാം

ഇന്നലെ രാത്രി നടന്ന ഈ വർഷത്തെ ഐപിഎൽ സീസൺ ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഓപ്പണർ ഗയക്വാദിന്റെ 92 റൺസ് മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടിയപ്പോൾ, ഗുജറാത്ത് 19.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അവർക്കായി ഓപ്പണർ ഗിൽ 63 റൺസ് നേടി. ബോളിങ്ങിൽ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ബാറ്റിങ്ങിൽ നിർണായക ബൗണ്ടറികൾ നേടി മത്സരം വിജയിപ്പിക്കുകയും ചെയ്ത റാഷിദ് ഖാനാണ്‌ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തിന് മുൻപ് പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങുകൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറിയിരുന്നു. പ്രശസ്ത ഗായകൻ ആരിജിത്ത് സിംഗ് നയിച്ച ഗാനമേളയായിരുന്നു അതിലൊരു പ്രധാന പരിപാടി. തെന്നിന്ത്യൻ താരസുന്ദരിമാരായ തമന്ന ഭാട്ടിയയും റാശ്മിക മന്ഥനയും തങ്ങളുടെ നൃത്തച്ചുവടുകൾകൊണ്ടും അരങ്ങുകൊഴുപ്പിച്ചു. സംഗീത-നൃത്ത പരിപാടികൾക്ക് ശേഷം ഇരു ടീമുകളുടെയും നായകന്മാരായ ധോണിയും ഹാർദിക് പാണ്ഡ്യയും വേദിയിലെത്തി താരങ്ങൾക്കൊപ്പം ഐപിഎൽ ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് മത്സരം ആരംഭിച്ചത്.

അതിനിടയിൽവെച്ച് നടന്ന ഒരു നിമിഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ സ്വന്തം തലയുമായ എം എസ് ധോണി വേദിയിലേക്ക് എത്തിയപ്പോൾ ഗാലറി ആർത്തിരമ്പിയിരുന്നു. അപ്പോഴാണ് വേദിയിൽ നിൽക്കുകയായിരുന്ന ഗായകൻ ആരിജിത്ത് സിംഗ് ധോണിയുടെ കാൽതൊട്ടു വന്ദിച്ചു തന്റെ പ്രിയപ്പെട്ട താരത്തിന്റെ അനുഗ്രഹം തേടിയത്. സംഗീതലോകത്തെ ഇത്രയും തിരക്കുപിടിച്ച താരമായിട്ടുപോലും ഇന്ത്യൻ ഇതിഹാസമായ ധോണിക്ക് മുന്നിൽ തന്റെ എളിമയും ലാളിത്യവും പ്രകടിപ്പിച്ച അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ പ്രശംസകൾകൊണ്ട് മൂടുകയാണ് എല്ലാവരും.

https://twitter.com/vineetsharma94/status/1642142537946210304?t=onmwvpkPqqGfupLdDjH-tA&s=19
Categories
Uncategorized

എന്തൊരു മറവി .എന്നാലും ആരാണ് അവൻ ? ടീമിലെ വിദേശ താരത്തെ മറന്നു ധവാൻ; രസകരമായ വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം പതിപ്പിന് ഇന്നലെ തുടക്കാമായിരുന്നു. ആദ്യ മത്സരത്തിൽ ഗുജറാത്ത്‌ ടൈറ്റാൻസ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചിരുന്നു. ഇന്ന് രണ്ട് മത്സരങ്ങളാണ് ഒള്ളത്. രാത്രി 7:30 ഡൽഹി ക്യാപിറ്റൽസ് ലക്ക്നൗ സൂപ്പർ ജയന്റ്സിനെ നേരിടുമ്പോൾ ഇന്നത്തെ ആദ്യത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡർസ് പഞ്ചാബ് കിങ്സിനെ നേരിടുകയാണ്.

ഇതേ മത്സരത്തിൽ തന്നെ രസകരമായ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്.ടോസ്സിലാണ് രസകരമായ ഈ സംഭവം നടക്കുന്നത്.ടോസ് നേടിയ ശേഷം എന്ത് തിരഞ്ഞെടുക്കണമെന്ന് മറന്നു പോയ രോഹിത് ശർമ്മയെ ഓർമപ്പെടുത്തന്ന തരത്തിലുള്ള ഒരു സംഭവമാണ് പഞ്ചാബ് ക്യാപ്റ്റൻ ധവാന്റെ ഭാഗത്ത്‌ നിന്ന് നടന്നിരിക്കുന്നത്.കൊൽക്കത്ത ക്യാപ്റ്റൻ നിതിഷ് രാണയും പഞ്ചാബ് ക്യാപ്റ്റൻ ധവാനും ടോസ്സിന് എത്തുകയാണ്. ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തെരെഞ്ഞെടുകകയായിരുന്നു.പഞ്ചാബ് ക്യാപ്റ്റൻ ധവാനോട് തന്റെ വിദേശ താരങ്ങൾ ആരൊക്കെയാണെന്ന് ചോദിക്കുകയാണ്.ധവാന്റെ മറുപടി ഇങ്ങനെയായിരുന്നു.

“എന്റെ വിദേശ താരങ്ങൾ ഭാനുക, നാഥൻ എല്ലിസും സാം കറനുമാണ്.നാലാമത്തെ പേര് ഞാൻ ഓർക്കുന്നില്ല.”.സിക്കണ്ടർ രാസയുടെ പേരാണ് ധവാൻ മറന്നു പോയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് സ്വന്തമാക്കി.32 പന്തിൽ 50 റൺസ് നേടിയ ഭാനുക രാജപക്ഷെയാണ് പഞ്ചാബിന്റെ ടോപ് സ്കോർർ. കൊൽക്കത്തക്ക്‌ വേണ്ടി സൗത്തി രണ്ട് വിക്കറ്റും നരേൻ ചക്രവർത്തി ഉമേഷ്‌ എന്നിവർ ഓരോ വിക്കറ്റും നേടി.

Categories
Uncategorized

ഈ ഒരു ക്യാച്ച് എടുക്കാനുള്ള ശ്രമം ആണ് വില്യംസൺ ഐപിഎൽ നിന്ന് പുറത്താകാൻ ഉള്ള കാരണം ;വീഡിയോ കാണാം

കഴിഞ്ഞദിവസം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ വർഷത്തെ സീസൺ വളരെ വലിയ പരിപാടികളുടെ ആരംഭിച്ചിരുന്നു. കഴിഞ്ഞവർഷത്തെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലായിരുന്നു ആദ്യ മത്സരം. ആദ്യം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് അവസാനത്തെ ഓവറിൽ ഗുജറാത്ത് തോൽപ്പിച്ചിരുന്നു. മികച്ച മത്സരം ആയിരുന്നു ഇന്നലെ അരങ്ങേറിയത്.

ഇന്നലത്തെ മത്സരത്തിൽ എല്ലാവരെയും വിഷമിപ്പിച്ച പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് ന്യൂസിലാൻഡിന്റെ ക്യാപ്റ്റനായ കെയിൻ വില്യംസൺ പരിക്ക് പറ്റി പുറത്തു പോയതാണ്. കാൽമുട്ടിനാണ് കെയിൻ വില്യംസണ് ആണ് പരിക്കേറ്റത്. ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ കെയിൻ ബൗണ്ടറി ലൈനിൽ ഉയർന്നു ചാടി.

https://twitter.com/Rnawaz31888/status/1642046381400416257?t=6ywMiBALXkpmO7p0Qr-xIA&s=19

ഉയർന്നു ചാടിയ കെയിനിന് സിക്സ് തടുക്കാൻ സാധിച്ചു എങ്കിലും പകരം വിലയായി കൊടുക്കേണ്ടി വന്നത് ഈ വർഷത്തെ ഐപിഎൽ സീസൺ ആയിരുന്നു. മികച്ച രീതിയിൽ ആ പന്ത് ഫീൽഡ് ചെയ്തുവെങ്കിലും കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരമാണ് എന്നുള്ള സ്കാൻ റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. പരിക്കിന്റെ വ്യാപ്തി എത്രത്തോളം ആണ് എന്ന് ഇപ്പോഴും അറിയില്ല എങ്കിലും ഈ സീസൺ കെയിൻ വില്യംസണ് നഷ്ടമാകും.

റിഷഭ് പന്തും, ബുമ്പ്രയും, ജോണി, ബേർസ്റ്റോയും, ജയിലി റിച്ചാർഡ്സണും, മുകേഷ് ചൗധരിയും, ശ്രേയസ് അയരും ഒക്കെ പരിക്കിന്റെ പിടിയിലാണ്. ഇതിന് പുറമെയാണ് മത്സരം തുടങ്ങി ആദ്യദിനം തന്നെ വില്യംസണ്ണ് പരിക്കേറ്റത്. കെയിൻ വില്യംസണ് പരിക്ക് പറ്റിയ വീഡിയോ ദൃശ്യം കാണാം.

Categories
Cricket Latest News

ബുംറ CSK യില് എത്തിയോ ? ഇത് ചെന്നൈയുടെ പുതിയ ബുംറ;ബൗളിംഗ് വീഡിയോ കാണാം

കഴിഞ്ഞദിവസം നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് അവസാനത്തെ ഓവറിൽ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇക്കൊല്ലത്തെ ഐപിഎല്ലിലെ ആദ്യ മത്സരമായിരുന്നു കഴിഞ്ഞവർഷത്തെ ചാമ്പ്യൻസും മുമ്പ് പലതവണ ചാമ്പ്യനായ ടീമും തമ്മിൽ ഏറ്റുമുട്ടിയത്. പരിക്കിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുറുപ്പുചീട്ട് ആയ ദീപക് ചാഹാർ തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇന്നലെ കഴിഞ്ഞത്.

പക്ഷേ മത്സരത്തിൽ ഉടനീളം ദീപക് ചാഹറിന് കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ല. ഈ സീസണിൽ ചെന്നെയുടെ ഫാസ്റ്റ് ബോളിംഗ് നിര വളരെ ശുഷ്കമാണ് എന്നുള്ള വിമർശനം ക്രിക്കറ്റ് എക്സ്പെർട്ട്മാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം ചെന്നൈയുടെ ബോളിങ്ങിലെ പ്രധാന പേഴ്സറായ മുകേഷ് ചൗധരി ഈ വർഷം പരിക്കു കാരണം
കളിക്കുന്നില്ല.

പക്ഷേ കഴിഞ്ഞ ദിവസത്തെ മത്സരം സാക്ഷ്യം വഹിച്ചത് അപ്രതീക്ഷിതമായ ഒരു താരോദയത്തിനായിരുന്നു. ഇന്ത്യക്ക് വേണ്ടി അണ്ടർ 19 കളിച്ചിട്ടുള്ള രാജവർദ്ധൻ ഹംഗരേക്കർ. അണ്ടർ 19ഇൽ തന്നെ മികച്ച പേര് നേടിയ ബോളറാണ് രാജവർദ്ധൻ ഹംഗരേക്കർ. താൻ ചെയ്ത ആദ്യത്തെ പന്ത് തന്നെ വൃദ്ധിമാൻ സാഹയ്ക്ക് ഒരു യോർക്കർ എറിഞ്ഞാണ് രാജവർദ്ധൻ തുടങ്ങിയത്.

പലയാളുകളും രാജവർദ്ധൻ ഹംഗരേക്കന്റെ ബൗളിംഗ് ആക്ഷൻ ജസ്പ്രീത് ബുംറയുടെ ആക്ഷനുമായി താരതമ്യപ്പെടുത്തുന്നുണ്ടായിരുന്നു. വളരെ ലളിതമായ രീതിയിൽ ചെറിയ റണ്ണപ്പിൽ ഓടിവന്ന് ബൗൾ ചെയ്യുന്നതാണ് രാജവർദ്ധൻ ഹംഗരേക്കന്റെ രീതി. മത്സരത്തിൽ നാല് ഓവർ പന്തെറിഞ്ഞ രാജവർദ്ധൻ ഹംഗരേക്കർ 36 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് സ്വന്തമാക്കി.

Categories
Cricket Malayalam Video

ധോണി ഫാൻസിൻ്റെ നെഞ്ച് പിടഞ്ഞ നിമിഷം !ബൗണ്ടറി സേവ് ചെയ്യാൻ ഉള്ള ശ്രമത്തിന് ശേഷം വേദനകൊണ്ട് പുളയുന്ന ധോണി ;വീഡിയോ

കഴിഞ്ഞദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് അവസാന ഓവറിൽ തോൽവി ഏറ്റുവാങ്ങിയിരുന്നു. സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. കഴിഞ്ഞ സീസണിൽ ജഡേജയെ ക്യാപ്റ്റൻ ആക്കി ശ്രമിച്ചു എങ്കിലും ആശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ധോണി തന്നെ വീണ്ടും അവരുടെ ക്യാരറ്റ്നായി ചുമതല ഏറ്റിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ സീസണും ധോണിയുടെ അവസാന സീസൺ ആണ് എന്ന് പറയപ്പെടുന്നുണ്ട് എങ്കിലും ധോണി അടുത്തവർഷം വീണ്ടും തിരിച്ചു വരുന്നതാണ് പതിവ്.

ധോണിയുടെ ശാരീരിക ക്ഷമത കണ്ട് ഹർഷ ബോഗ്ലെ പറഞ്ഞത്, കയ്യിൽ ഇത്രയധികം മസിലുമായി ധോണിയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ്. ഇത് വ്യക്തമാക്കുന്നത് ധോണി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് എങ്കിലും കൃത്യമായ രീതിയിൽ എക്സസൈസും മറ്റു കാര്യങ്ങളുമായി കായിക ക്ഷമതയെനിലനിർത്തി കൊണ്ടിരിക്കുകയാണ് എന്നതാണ്.

ധോണി ഇനിയും രണ്ടു വർഷം കൂടി കളിക്കാൻ സാധ്യതയുണ്ട് എന്നാണ് രോഹിത് ശർമ അഭിപ്രായപ്പെട്ടത്. ആദ്യമത്സരം ഇന്നലെ നടക്കുന്നതിനു മുമ്പ് ധോണിക്ക് കാൽമുക്കി ചെറിയ പരിക്കാണ് എന്നുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ധോണി എന്തായാലും കളിക്കുമെന്ന് പിന്നീട് ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതർ പറഞ്ഞിരുന്നു. ഇന്നലത്തെ മത്സരത്തിൽ ധോണി തന്നെയാണ് ചെന്നൈ സൂപ്പർ കിങ്സിന് നയിച്ചത്. ബാറ്റിംഗ് ഇറങ്ങിയ ധോണി ഒരു തകർപ്പൻ സിക്സും ഫോറും ഉൾപ്പെടെ നേടിയിരുന്നു.

https://twitter.com/MainDheetHoon69/status/1641994939130171392?t=O8nQggX4nc16d9ct9LDcmw&s=19

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങളായി എങ്കിലും ഇതുവരെ കായിക ക്ഷമതയ്ക്ക് ഒരു കുറവും വന്നില്ല എന്ന് ധോണി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇന്നലെ ബൗണ്ടറി സേവ് ചെയ്യാനുള്ള ശ്രമത്തിനിടെ ധോണി വീണിരുന്നു. ഗുജറാത്ത് ടൈറ്റൻസ് ഫീൽഡ് ചെയ്യുന്ന സമയത്ത് കെയിൻ വില്യംസൺ ബൗണ്ടറി സേവ് ചെയ്യാനുള്ള ശ്രമത്തിനിടെ പരിക്കേറ്റു പുറത്തു പോയിരുന്നു. സമാനമായ രീതിയിൽ ആകുമോ ധോണിയുടെ പരിക്ക് എന്ന് ആരാധകർ ഭയന്നു. ധോണി വേദന കൊണ്ട് പുളയുന്ന ദൃശ്യങ്ങൾ ആരാധകർ നെഞ്ചിടിപ്പോയാണ് കണ്ടത്. എന്നാൽ പരിക്ക് സാരമുള്ളതായിരുന്നില്ല. ഇതിന്റെ വീഡിയോ ദൃശ്യം കാണാം.