Categories
Uncategorized

താൻ എന്തൊരു കോഴി ആടോ ക്യാമറാമാനെ ,പെണ്ണിനെ മാത്രം ക്യാമറയിൽ പകർത്തി ക്യാമറമാൻ; വീഡിയോ പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് എന്നത് ക്രിക്കറ്റിലെ ഏറ്റവും മികച്ച ട്വന്റി ട്വന്റി ട്വന്റി ടൂർമെന്റാണ്. എന്നാൽ അന്ന് കളി പിടിക്കുന്നതിൽ കൂടുതൽ ഗാലറിയിൽ എത്തുന്ന യുവതികളുടെ ചിത്രം എടുക്കാനാണ് ക്യാമറമാൻമാർ ഇഷ്ടപെട്ടിരുന്നത്.പക്ഷെ ലോകക്കപ്പ് എങ്കിലും ഇത് മാറി എന്നും കരുതപെട്ടതാണ്

.പക്ഷെ ലോകക്കപ്പിലും ക്യാമറമാൻമാർ മത്സരത്തിന് പകരം ഗാലറിയിലെ യുവതികൾ ചിത്രങ്ങൾ പകർത്തുന്നതിൽ തന്നെയാണ് ശ്രദ്ധ വെച്ചിരിക്കുന്നത്. ഇന്ത്യ അഫ്ഗാനിസ്ഥാൻ ലോകക്കപ്പ് മത്സരത്തിന് ഇടയിലാണ് സംഭവം. എന്താണ് സംഭവമെന്ന് നമുക്ക് പരിശോധിക്കാം.

അഫ്ഗാനിസ്ഥാൻ ഇന്നിങ്സിന്റെ 30 മത്തെ ഓവറിലാണ് സംഭവം. സിറാജ് ഇന്ത്യക്ക് വേണ്ടി പന്ത് എറിയാൻ തയ്യാർ എടുക്കുകയാണ്. എന്നാൽ ക്യാമറമാന്റെ ശ്രദ്ധ നേരെ ഗാലറിയിലേക്ക് തിരിഞ്ഞു. ഗാലറിയിലെത്തിയ ഒരു യുവതികളുടെ ചിത്രം ഓരോന്നായി തന്റെ ക്യാമറയിൽ പകർത്തുകയും ചെയ്തു.

Categories
Uncategorized

രാജാവിന് വേണ്ടി രാജ്യം ചോദിച്ചു തുടങ്ങിയിരിക്കുന്നു, നവീനെ മുന്നിൽ നിർത്തി ആരാധകരുടെ കോഹ്ലി ചാന്റുകൾ, വീഡിയോ ഇതാ..

ഇന്ത്യയും അഫ്ഗാനിസ്ഥാനും ലോകക്കപ്പിൽ ഇതിന് മുന്നേ ഒരൊറ്റ തവണ മാത്രമേ തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളു.അന്നത്തെ ആവേശകരമായ മത്സരം ഷമിയുടെ മികവിൽ ഇന്ത്യ വിജയിച്ചിച്ചിരുന്നു. ഷമി അന്ന് ഹാട്ട്രിക്കും സ്വന്തമാക്കിയിരുന്നു.

എന്നാൽ പൊതുവെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ കളിക്കളത്തിൽ അത്ര വലിയ വൈര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിലെ ലക്ക്നൗ സൂപ്പർ ജയന്റ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാൻ മത്സരത്തിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. വിരാട് കോഹ്ലിയും നവീൻ ഉൽ ഹഖുമാണ് ഇതിന് കാരമാണെന്ന് ക്രിക്കറ്റ്‌ ആരാധകർക്ക് അറിയാവുന്നതുമാണ്

.ഇപ്പോൾ നവീൻ അഫ്ഗാനിസ്ഥാന്റെ ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി പരിശീലനത്തിൽ ഇറങ്ങിയതോടെ ആരാധകരും ആ പഴയ കൊമ്പ് കോർക്കൽ ഓർമിപ്പിക്കുകയാണ്. കോഹ്ലി കോഹ്ലി എന്നാ വിളികളുമായിയാണ് നവീനെ ഡൽഹിയിലെ ആരാധകർ വരവേറ്റ് ഇരിക്കുനത്.കോഹ്ലിയും പഴയ കാര്യങ്ങൾ ഒന്നും അത്തര വേഗത്തിൽ മറക്കാനും ഇടയില്ലല്ലോ.

Categories
Uncategorized

ഇതാണ് ക്രിക്കറ്റ് ,ഇവിടെ ജാതി ഇല്ല മതം ഇല്ല ,ഒരേ ഒരു വികാരം ,അത് ക്രിക്കറ്റ് മാത്രം : ക്രിക്കറ്റ് ഫാൻസിൻ്റെ മനം കവർന്ന കാഴ്ച

സ്പോർട്സിന് അതിർ വരമ്പുകൾ ഇല്ല.അത് കൊണ്ടാണ് പല വിദേശ താരങ്ങളെയും നാം നമ്മുടെ നെഞ്ചോട് ചേർത്തതും. എ ബി ഡി വില്ലേഴ്സും ഗെയ്ലുമെല്ലാം ഇതിന് ഉദാഹരണമാണ്. മാത്രമല്ല നമ്മുടെ രാജ്യത്തിലേക്ക് എത്തുന്നവരെ നാം വളരെ മനോഹരമായിയാണ് സ്വീകരിക്കുക

.7 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ ഇന്ത്യയിലേക്ക് എത്തിയപ്പോഴും നമ്മൾ നന്നായി തന്നെയാണ് അവരെ സ്വീകരിച്ചത്. ഈ സ്വീകരണിത്താൽ അത്ഭുതപെട്ടുവെന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം പറഞ്ഞതുമാണ്. എന്നാൽ ഇന്നലെ മറ്റൊരു ഹൃദയസ്പർശമായ കാര്യം കൂടി പാകിസ്ഥാൻ നായകൻ ചെയ്തിരിക്കുകയാണ്.

തന്റെ ജേഴ്സി ഹൈദരാബാദിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമ്മാനിച്ചിരിക്കുകയാണ് അദ്ദേഹം.ഒപ്പം തങ്ങളുടെ ടീമിനെ പിന്തുണച്ച ഹൈദരാബാദിലെ ഗാലറിക്ക് നന്ദിയും രേഖപെടുത്തി. മാത്രമല്ല ടീം അംഗങ്ങളെ മുഴുവൻ ചേർത്ത് നിർത്തി ഗ്രൗണ്ട് സ്റ്റാഫിന് ഒപ്പം ചിത്രം എടുക്കാനും ബാബർ മറന്നില്ല.

Categories
Uncategorized

ഇതാണോ ക്രിക്കറ്റ് രാജാവ് ? ബാബറിൻ്റെ വിക്കറ്റ് കണ്ട് ക്രിക്കറ്റ് ഫാൻസ് ഒന്നടങ്കം ചോദിക്കുന്നു ; വീഡിയോ കാണാം

പാകിസ്ഥാന്റെ നിലവിലെ ഏറ്റവും മികച്ച ബാറ്ററാണ് ബാബർ അസം.പാകിസ്ഥാന്റെ നായകനും അദ്ദേഹമാണ്.എന്നാൽ കഴിഞ്ഞ ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ 150 റൺസ് കടന്ന ശേഷം വളരെ മോശം ഫോമിലാണ് അദ്ദേഹം.എങ്കിലും നിലവിൽ ഒന്നാം റാങ്ക് ബാറ്റർ കൂടിയാണ് അദ്ദേഹം.

പക്ഷെ, ക്രിക്കറ്റിന്റെ രാജാവ് എന്ന് പാകിസ്ഥാൻ ക്രിക്കറ്റ്‌ ആരാധകർ വാഴ്ത്തപ്പെടുത്തുന്ന താരമാണ് അദ്ദേഹം. വിരാട് കോഹ്ലിയുമായി അനാവശ്യ താരതമ്യവും പാകിസ്ഥാൻ ആരാധകർ നടത്തിയിരുന്നു.ഈ ലോകക്കപ്പിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി അദ്ദേഹം മാറുമെന്നും പലരും പ്രവചിച്ചിരുന്നു. എന്നാൽ ഈ പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കി കൊണ്ടാണ് ബാബറിന്റെ പ്രകടനം.

നെതർലൻസിനെതിരെ മോശം പ്രകടനം തന്നെയാണ് ബാബർ പുറത്തെടുത്തത്.എന്നാൽ ശ്രീലങ്കക്കെതിരെയും മോശം പ്രകടനം തന്നെയാണ് ബാബർ പുറത്തെടുത്തത്.മധുശങ്കയുടെ ലെഗ് സ്റ്റമ്പിന് പുറത്ത് വന്നു പന്ത് ഫ്ലിക്ക് ചെയ്യാൻ ശ്രമിക്കവേ കീപ്പറിന് ക്യാച്ച് നൽകിയാണ് ബാബർ മടങ്ങിയത്.10 റൺസ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്.

Categories
Uncategorized

ഗ്രൗണ്ടിലേക്ക് ഇറങ്ങി ജാർവോ, ആളറിയതാ ജാർവോക്ക് കൈ കൊടുത്തു സിറാജ്, വീഡിയോ ഇതാ..

ജാർവോ ക്രിക്കറ്റ്‌ ഫീൽഡിലേക്ക് അതിക്രമിച്ചു കയറി തുടങ്ങിയത് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരക്ക് ഇടയാണ്. പല തവണ പല രീതിയിൽ അദ്ദേഹം ഗ്രൗണ്ടിലേക്ക് എത്തി. ഇന്ത്യക്ക് ഒപ്പം ഫീൽഡ് ചെയ്യാനും ബാറ്റ് ചെയ്യാനും ജാർവോ ഗ്രൗണ്ടിലേക്ക് എത്തി.

എന്നാൽ അതിന് ശേഷം ജാർവോയേ ക്രിക്കറ്റ്‌ ഫീൽഡിൽ കണ്ടില്ല.പക്ഷെ ഏകദിന ലോകകപ്പിലുടെ ജാർവോ തിരിച്ചു വരുകയുണ്ടായി. ഇന്ത്യൻ ഓസ്ട്രേലിയ മത്സരത്തിന് ഇടയിലാണ് അദ്ദേഹം ഗ്രൗണ്ടിലേക്ക് കടന്ന് വരുന്നത്.തുടർന്ന് ഒഫീഷ്യൽസ് ഇടപെട്ട് ജാർവോയേ തിരകെ അയച്ചു. എന്നാൽ ജാർവോ എങ്ങനെ ഗ്രൗണ്ടിലേക്കെത്തി എന്നത് അവ്യക്തമായിരുന്നു.

ഇപ്പോൾ അത് വ്യക്തമാക്കുന്നു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.ഗ്രൗണ്ടിന്റെ സൈഡിൽ കൂടി ജാക്കറ്റ് ഇട്ട നടന്ന കൊണ്ടിരിക്കുകയായിരുന്നു ജാർവോ. പെട്ടെന്ന് തന്റെ ജാക്കറ്റ് ഊരി അകത്തിട്ടിരുന്ന തന്റെ ഇന്ത്യൻ ജേഴ്സി ഇട്ടു കൊണ്ട് ജാർവോ ഗ്രൗണ്ടിലേക്ക് ഇറങ്ങി. നേരെ കണ്ട സിറാജിന് കൈയും കൊടുത്തു നേരെ ഗ്രൗണ്ടിലേക്ക്.

Categories
Uncategorized

ഒരു ബാറ്ററും ഒരു ബൗളേറോടും ഇങ്ങനെ ചെയ്യരുത്, റൂട്ടിനെതിരെ ക്രിക്കറ്റ്‌ ലോകം, വീഡിയോ ഇതാ..

ഒരു ഫാസ്റ്റ് ബൗളേർക്ക് നേരിടുന്ന ഏറ്റവും ഭയാനകമായ കാര്യമാണ് റൺ അപ്പ്‌ തുടങ്ങി പന്ത് എറിയുന്നതിന് മുന്നേ ആ ഡെലിവറി നേരിടുന്നതിൽ നിന്ന് ബാറ്റർ പിന്മാറുന്നത്.. ഇത്തരത്തിൽ ചെയ്യുമ്പോൾ ഇവർക്ക് വലിയ പരിക്കുകൾ സംഭവിച്ചേക്കാം. റൺ അപ്പ്‌ തുടങ്ങി തൊട്ട് അടുത്ത നിമിഷമാണെങ്കിൽ അത്ര ഭയാനകമായിരിക്കില്ല ഫാസ്റ്റ് ബൗളേർമാർക്ക് ഈ കാഴ്ച.

എന്നാൽ പന്ത് എറിയുന്നതിന് തൊട്ട് മുന്നേ ബാറ്റർ പന്ത് നേരിടുന്നതിൽ നിന്ന് പിന്മാറിയാലോ??. ഇംഗ്ലണ്ട് ബംഗ്ലാദേശ് ലോകക്കപ്പ് മത്സരത്തിൽ അത്തരത്തിൽ ഒരു സംഭവം സംഭവിച്ചിരിക്കുകയാണ്.ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 23 മത്തെ ഓവറിലാണ് സംഭവം.മുസ്താഫിസൂറാണ് ബംഗ്ലാദേശിന് വേണ്ടി ബൗൾ ചെയ്യുന്നത്. റൂട്ടാണ് ബാറ്റർ.

മുസ്താഫിസുർ കൃത്യമായ റൺ അപ്പും എടുത്തു വരുകയാണ്. എന്നാൽ പന്ത് എറിയുന്നതിന് തൊട്ട് മുന്നേ റൂട്ട് പിന്മാറുന്നു. മുസ്താഫിസുർ സൈറ്റ് സ്‌ക്രീനിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ വേണ്ടി തിരിഞ്ഞു നോക്കുന്നു. ബാലൻസ് തെറ്റുന്നു. നിലത്തു വീഴുന്നു. പരിക്ക് ഏൽക്കുന്നു. പക്ഷെ പരിക്ക് അത്ര സാരമുള്ളതാവാതെയിരുന്നത് കൊണ്ട് അദ്ദേഹം തന്റെ ഓവർ തുടരുന്നു.

Categories
Uncategorized

ഇത്രയും ഡെഡിക്കേറ്റേഡ് ആയ ക്രിക്കറ്റ്‌ താരം വേറെയുണ്ടോ!!, ടീമിനെ വിജയപിക്കാൻ കഴിയാത്തിന്റെ കലിപ്പ് തന്നോട് തന്ന തീർത്തു കോഹ്ലി!വീഡിയോ ഇതാ

ലോകക്കപ്പ് കണ്ട എക്കാലത്തെയും മികച്ച തിരിച്ചു വരവുകളിൽ ഒന്നാണ് ഇന്നലെ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ നടത്തിയത്..200 റൺസ് പിന്തുടരാൻ ഇറങ്ങിയ 3 വിക്കറ്റ് നഷ്ടത്തിൽ 2 റൺസ് എന്നാ പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാൽ രാഹുലും കോഹ്ലിയും കൃത്യമായി കൂട്ടുകെട്ട് ഉണ്ടാക്കി ഓസ്ട്രേലിയേ മത്സരത്തിൽ നിന്ന് അകറ്റി.

ഇരുവർക്കും സെഞ്ച്വറി നേടാൻ കഴിഞ്ഞില്ല. രാഹുൽ 97 റൺസുമായി പുറത്താകാതെ നിന്നപ്പോൾ കോഹ്ലി 85 റൺസിന് പുറത്തായി. ഹേയ്സ്ൽവുഡിന്റെ പന്തിൽ ലാബുഷാനെക്ക് ക്യാച്ച് നൽകിയാണ് കോഹ്ലി മടങ്ങിയത്.6 ഫോറും കോഹ്ലിയുടെ ഇന്നിങ്സിൽ അടങ്ങിയത്.

എന്നാൽ ടീമിനെ വിജയത്തിലേക്ക് എത്തിക്കുന്നതിന് മുന്നേ കോഹ്ലി പുറത്തായി. ഈ ഒരു ദേഷ്യം കോഹ്ലി തീർക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.തന്റെ തലക്ക് സ്വയം കൈ കൊണ്ട് അടിച്ചാണ് കോഹ്ലി തന്റെ ദേഷ്യം തീർത്തത്.

Categories
Uncategorized

പുല്ല് സിക്സ് പോയി സെഞ്ചുറി മിസ്സായി , ആ പോട്ടെ കളി ജയിച്ചു ,വേൾഡ് കപ്പിലെ ആദ്യത്തെ ഏറ്റവും നല്ല നിമിഷം : വീഡിയോ കാണാം

ഇന്നലെ ചെന്നൈയിൽവെച്ച് നടന്ന 2023 ഏകദിനലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ, ഓസ്ട്രേലിയയെ 6 വിക്കറ്റിന് കീഴടക്കിയ ടീം ഇന്ത്യ തുടക്കം ഗംഭീരമാക്കി. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 199 റൺസിൽ ഓൾഔട്ടായി. ജഡേജ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ബൂംറയും കുൽദീപും 2 വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 41.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

എങ്കിലും സ്കോർബോർഡ് കാണിക്കുന്ന പോലെ എളുപ്പമല്ലായിരുന്നു ഇന്ത്യയുടെ റൺചേസ്. വെറും 2 റൺസ് എടുക്കുന്നതിനിടെ നിലംപൊത്തിയത് ഇന്ത്യയുടെ 3 വിക്കറ്റുകളാണ്. നായകൻ രോഹിത് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ പൂജ്യത്തിന് പുറത്ത്. എങ്കിലും നാലാം വിക്കറ്റിൽ 165 റൺസിൻ്റെ കൂട്ടുകെട്ട് സൃഷ്ടിച്ച വിരാട് കോഹ്‌ലിയും രാഹുലും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്.

സെഞ്ചുറിയിലേക്ക് ആദ്യം മുന്നേറിയിരുന്ന കോഹ്‌ലി, ഹസേൽവുഡിൻ്റെ പന്തിൽ 85 റൺസിന് പുറത്തായി. തുടർന്ന് എത്തിയ ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച്, രാഹുൽ സെഞ്ചുറി നേട്ടം പൂർത്തിയാക്കുമെന്ന് ഒരു തോന്നലുണർത്തി. എങ്കിലും കളിയിലെ താരമായ രാഹുലിന് 97 റൺസിൽ നിൽക്കാനേ കഴിഞ്ഞുള്ളൂ. ഓസ്ട്രേലിയൻ നായകൻ പാറ്റ് കമിൻസ് നാൽപ്പത്തിരണ്ടാം ഓവർ എറിയാൻ എത്തിയപ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 5 റൺസ്. ക്രീസിൽ 91 റൺസുമായി രാഹുലും.

ആദ്യ പന്തിൽ റൺ ഒന്നുമില്ല. രണ്ടാം പന്തിൽ എക്സ്ട്രാ കവറിനു മുകളിലൂടെ സിക്സ് നേടിയപ്പോൾ ഇന്ത്യൻ ആരാധകരുടെ വിജയാഘോഷം തുടങ്ങി. എന്നാൽ ക്രീസിൽ ഒരുനിമിഷം സ്തബ്ധനായി നിൽക്കുന്ന രാഹുലിനെയാണ് കാണാൻ സാധിച്ചത്. അദ്ദേഹം ആ പന്തിൽ ഒരു ബൗണ്ടറി മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നിട്ട് അടുത്ത പന്തിൽ സിക്സ് നേടി സെഞ്ചുറി നേട്ടവും വിജയവും ഒന്നിച്ച് പൂർത്തിയാക്കാനും. പക്ഷെ രാഹുലിൻ്റെ ടൈമിംഗ് അത്ര മികച്ചതായിരുന്നു. പന്ത് സിക്സ് പോയതിൻ്റെ നിരാശയും ടീമിനെ വിജയിപ്പിച്ചതിൻ്റെ സന്തോഷവും ഒന്നിച്ചൊരു മനോഹര നിമിഷം.

വീഡിയോ..

Categories
Uncategorized

ഞങ്ങൾ ആരാ എന്താണെന്നൊക്കെ കാങ്കരൂകൾക്ക് മനസിലായല്ലോ അല്ലെ!!!, സിക്സ് അടിച്ചു മത്സരം ഫിനിഷ് ചെയ്ത ക്ലാസി സിക്സറുമായി കെ എൽ രാഹുൽ, വീഡിയോ ഇതാ..

“Never ever underestimate indians”ജസ്റ്റിൻ ലാങ്കർ ഗാബ്ബയിലെ ഇന്ത്യൻ വിജയത്തിന് ശേഷം പറഞ്ഞതാണ് ഇത്. ഇന്ന് ഒരിക്കൽ കൂടി ഓസ്ട്രേലിയ ലാങ്കറിന്റെ ഈ വാക്കുകൾ ഓർത്തിരിക്കണം. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 2 റൺസ് എന്നാ നിലയിൽ നിന്ന് ഒരു മത്സരം ഓസ്ട്രേലിയുടെ കൈയിൽ പിടിച്ചു വാങ്ങുമ്പോൾ ഈ വാക്കുകൾ അല്ലാതെ ഓസ്ട്രേലിയക്കാർ എന്ത് ഓർക്കാൻ.

ഇന്ത്യയുടെ വിജയത്തിന്റെ പ്രധാന അവകാശികൾ കെ എൽ രാഹുലും വിരാട് കോഹ്ലിയും തന്നെയാണ്. കോഹ്ലി 85 റൺസ് സ്വന്തമാക്കിയപ്പോൾ രാഹുൽ 97 റൺസുമായി പുറത്താകാതെ നിന്നു.അവസാന പന്തിൽ സിക്സ് അടിച്ചു കൊണ്ടാണ് രാഹുൽ വിജയ റൺസ് സ്വന്തമാക്കിയത്.രാഹുൽ 91 റൺസ് നിൽക്കുകയായിരുന്നു.

ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 6 റൺസ്. ഒരു ബൗണ്ടറിക്ക് ശേഷം സിക്സ് അടിച്ചു സെഞ്ച്വറി നേടാനായിരുന്നു രാഹുലിന്റെ ഉദ്ദേശം. എന്നാൽ തന്റെ ക്ലാസ്സ്‌ മുഴുവൻ പകർത്തിയ ഒരു ഷോട്ടിൽ മിഡ്‌ ഓഫീൻ മുകളിലൂടെ ഒരു ബൗണ്ടറി നേടാൻ ശ്രമിച്ച രാഹുൽ കാണുന്നത് പന്ത് സിക്സ് പോവുന്നതുമാണ്. ഇന്ത്യക്ക് മത്സരം 6 വിക്കറ്റിന് സ്വന്തമാക്കുകയും ചെയ്തു.

Categories
Uncategorized

ഫുഡ് കഴിക്കുമ്പോൾ വരെ സമാധാനം തരില്ല ! ഫുഡ് കഴിക്കുന്നത് ക്യാമറയിൽ പകർത്തിയപ്പോൾ സൂര്യ ചെയ്തത് കണ്ടോ ; വീഡിയോ കാണാം

ഇന്ത്യ ഓസ്ട്രേലിയ അന്താരാഷ്ട്ര ഏകദിന ലോകക്കപ്പ് മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. 200 റൺസ് പിന്തുടരുന്ന ഇന്ത്യ രാഹുലിന്റെയും കോഹ്ലിയുടെ ഫിഫ്റ്റിയുടെ മികവിൽ വിജയത്തിലേക്ക് കുതിക്കുകയാണ്.കോഹ്ലി 85 റൺസ് നേടി പുറത്തായി.

നേരത്തെ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. ജഡേജയുടെ മൂന്നു വിക്കറ്റ് മികവിൽ ഇന്ത്യ ഓസ്ട്രേലിയേ 199 റൺസിന് പുറത്താക്കി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ 3 വിക്കറ്റ് നഷ്ടത്തിൽ 2 റൺസ് എന്നാ നിലയിൽ അവിശ്വസനീയമായ രീതിയിൽ തിരിച്ചു വരുകയായിരുന്നു.

എന്നാൽ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 3 റൺസ് എന്നാ നിലയിൽ നിൽക്കുന്ന സാഹചര്യത്തിൽ ക്യാമറ സൂര്യകുമാറിലേക്ക് തിരിഞ്ഞു. താരം ആ സമയം ഭക്ഷണം കഴിക്കുകയായിരുന്നു. ക്യാമറ കണ്ട സൂര്യ ക്യാമറയിലേക്ക് രസകരമായ രീതിയിലേക്ക് നോക്കുന്ന രംഗം ഇപ്പോൾ തരംഗമാണ്.