Categories
Uncategorized

പുതുമ ഒന്നും തോന്നിയില്ല, എല്ലാം പ്രെഡിക്റ്റബിൾ ആയിരുന്നു, പൂജ്യത്തിന് പുറത്തായി ബാവുമാ, വീഡിയോ ഇതാ.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലെ രണ്ടാം സെമിയിൽ ദക്ഷിണ ആഫ്രിക്ക ഓസ്ട്രേലിയേ നേരിടുകയാണ്. ടോസ് നേടിയ ദക്ഷിണ ആഫ്രിക്ക നായകൻ തെമ്പ ബാവുമ ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ട് സ്പിന്നർമാരായിയാണ് ദക്ഷിണ ആഫ്രിക്ക ഇറങ്ങിയത്.

കഴിഞ്ഞ മത്സരത്തിൽ കളിക്കാതെയിരുന്ന മാക്സ്വെലും സ്റ്റാർക്കും ഓസ്ട്രേലിയ ഇലവനിലേക്ക് തിരകെ വന്നു. എന്നാൽ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലെ ഇപ്പോഴത്തെ ചർച്ച ദക്ഷിണ ആഫ്രിക്ക നായകൻ തെമ്പ ബാവുമയേ പറ്റിയായിരിക്കും. അത്രക്ക് മോശം ഫോമിലാണ് അദ്ദേഹം കളിക്കുന്നത്.സെമി ഫൈനലിലും സ്ഥിതി വിത്യാസത്തമല്ല.

ഇന്നിങ്സിന്റെ ആദ്യത്തെ ഓവറിൽ തന്നെ പൂജ്യനായിയാണ് നായകൻ മടങ്ങിയത്. സ്റ്റാർക്ക് എറിഞ്ഞ ആദ്യത്തെ ഓവറിന്റെ അവസാന പന്ത്, ഒരു ലെങ്ത് ഡെലിവറി.ബാവുമയുടെ എഡ്ജ് എടുക്കുന്നു.ഇൻഗ്ലീസ് ക്യാച്ച് കൈപിടിയിൽ ഒതുക്കുന്നു.

Categories
Uncategorized

വില്യംസനെയും ലതാമിനെയും ഷമി ഒറ്റ ഓവറിൽ മടക്കി; കളിയുടെ ഗതി മാറ്റിയ വിക്കറ്റുകൾ.. വീഡിയോ കാണാം

ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പിൻ്റെ ഒന്നാം സെമിയിൽ, ന്യൂസിലണ്ടിനെ 70 റൺസിന് കീഴടക്കി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടക്കുന്ന ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളെ, ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും. ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. ന്യൂസിലൻഡ് ഇന്നിങ്സ് 48.5 ഓവറിൽ 327 റൺസിൽ അവസാനിച്ചു.

അമ്പതാം ഏകദിന സെഞ്ചുറി നേടി ചരിത്രം കുറിച്ച വിരാട് കോഹ്‌ലി(117), 70 പന്തിൽ നിന്നും അതിവേഗ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ(105), പുറത്താകാതെ 80 റൺസ് നേടിയ ഗിൽ, മികച്ച ഇന്നിങ്സ്സുകൾ കളിച്ച നായകൻ രോഹിത് ശർമ(29 പന്തിൽ 47), വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ(20 പന്തിൽ 39) എന്നിവരുടെ മികച്ച പ്രകടനം ഇന്ത്യക്ക് കരുത്തായി. ന്യൂസിലൻഡ് നിരയിൽ ടിം സൗത്തി 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറിൽ വഴങ്ങിയത് 100 റൺസ്!

7 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് ഷമിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 134 റൺസെടുത്ത ഓൾറൗണ്ടർ ദാരിൽ മിച്ചലിൻ്റെ ഒറ്റയാൾ പോരാട്ടവും നായകൻ കെയ്ൻ വില്യംസൻ്റെ(69) ചെറുത്തുനിൽപ്പും അവരെ വിജയത്തിൽ എത്തിക്കാൻ മാത്രം ഉണ്ടായില്ല. ആദ്യ സ്പെല്ലിൽ ഷമി ഇരു ഓപ്പണർമാരെയും മടക്കിയെങ്കിലും, തുടർന്ന് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കെയ്നും മിച്ചലും 181 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചിരുന്നു 

ഈ കൂട്ടുകെട്ട് മത്സരം ഇന്ത്യയുടെ കയ്യിൽ നിന്നും തട്ടിയെടുക്കുന്നു എന്ന തോന്നൽ ഉണർത്തിയപ്പോൾ, തൻ്റെ രണ്ടാം സ്പെല്ലിനായി ഷമി വീണ്ടുമെത്തുന്നു. അതിനുമുൻപ് ബൂംറയുടെ ഓവറിൽ കെയ്ൻ നൽകിയ അനായാസ ക്യാച്ച് ഷമി നിലത്തിട്ടിരുന്നു. എങ്കിലും മുപ്പത്തിമൂന്നാം ഓവറിൻ്റെ രണ്ടാം പന്തിൽ ഷമി തന്നെ കെയ്നിനെ പുറത്താക്കി. ഉയർത്തിയടിക്കാൻ ശ്രമിച്ചപ്പോൾ ഡീപ് മിഡ് വിക്കറ്റിൽ സൂര്യകുമാർ യാദവിനു ക്യാച്ച്. തുടർന്ന് ഓവറിലെ നാലാം പന്തിൽ ടോം ലതാമിനെ പൂജ്യത്തിന് വിക്കറ്റിന് മുന്നിൽ കുരുക്കിയും പുറത്താക്കി, ഷമി മത്സരം ഇന്ത്യയുടെ കോർട്ടിലേക്ക് എത്തിച്ചു.

വീഡിയോ..

Categories
Uncategorized

ബെക്കാമുമായി പന്തുതട്ടി വിരാട് കോഹ്‌ലി; മത്സരത്തിന് മുൻപുള്ള സുന്ദരനിമിഷങ്ങൾ.. വീഡിയോ കാണാം

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ, നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് നേടിയത്. വിരാട് കോഹ്‌ലി(117), ശ്രേയസ് അയ്യർ(105) എന്നിവരുടെ തകർപ്പൻ സെഞ്ചുറികൾ ഇന്ത്യക്ക് കരുത്തായി. ശുഭ്മൻ ഗിൽ 80 റൺസോടെയും രാഹുൽ 20 പന്തിൽ 39 റൺസോടെയും പുറത്താകാതെ നിന്നു.

നേരത്തെ നായകൻ രോഹിത് ശർമ ഇന്ത്യക്ക് ഗംഭീര തുടക്കമാണ് നൽകിയത്. വെറും 29 പന്തിൽ നാലു വീതം ഫോറും സിക്സുമടക്കം 47 റൺസ് എടുത്ത് രോഹിത് പുറത്തായി. തുടർന്ന് ഗില്ലും കോഹ്‌ലിയും ശ്രേയസും രാഹുലും മികച്ച ഇന്നിംഗ്സുകൾ കളിച്ചു. ഏകദിനത്തിൽ 50 സെഞ്ചുറികൾ പൂർത്തിയാക്കിയ കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കറെ സാക്ഷിയാക്കി, അദ്ദേഹത്തിൻ്റെ തന്നെ റെക്കോർഡ് മറികടന്നു. സച്ചിൻ്റെതന്നെ മറ്റൊരു റെക്കോർഡ് മറികടന്ന്, ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവുമായി കോഹ്‌ലി മാറി.

അതിനിടെ മത്സരം ആരംഭിക്കുന്നതിന് മുൻപ് നടന്ന ഒരു നിമിഷത്തിൻ്റെ വീഡിയോ, ഇപ്പോൾ ഇൻ്റർനെറ്റിൽ തരംഗമായി മാറിയിട്ടുണ്ട്. മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരമായ ഡേവിഡ് ബെക്കാം, ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ കൂടെ ഫുട്ബോൾ കളിക്കുന്ന നിമിഷമാണ് അത്. കുട്ടികളുടെ അന്താരാഷ്ട്ര സംഘടനയായ യൂണിസെഫ് ബ്രാൻഡ് അംബാസഡർ ആയാണ് ബെക്കാം ഇന്നത്തെ മത്സരത്തിൽ അതിഥിയായി എത്തിയത്.

യൂനിസെഫിൻ്റെ തന്നെ മറ്റൊരു ബ്രാൻഡ് അംബാസഡർ ആയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമൊത്ത് ഗ്രൗണ്ടിലേക്ക് ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കാൻ അദ്ദേഹം ഇറങ്ങിയപ്പോൾ ആയിരുന്നു സംഭവം. കുറച്ച് അപ്പുറത്ത് മാറി പരിശീലനം നടത്തിയിരുന്ന വിരാട് കോഹ്‌ലി, പതിയെ ഒരു ഫുട്ബോൾ ബെക്കാമിൻ്റെ അടുത്തേക്ക് ഉരുട്ടിവിടുന്നു. അത് സ്വീകരിച്ച് ബെക്കാം തിരിച്ച് അടിച്ചുകൊടുക്കുന്നുണ്ട്. വീണ്ടും ഒരു വട്ടം കൂടി ഇത് തുടർന്നു. പിന്നീട് കോഹ്‌ലി പരിശീലനസംഘത്തോടൊപ്പം ചേർന്നു.

വീഡിയോ..

Categories
Uncategorized

ദൈവമേ…അനുഗ്രഹിക്കണം ,സെഞ്ച്വറി നേടിയ ശേഷം സച്ചിനെ വണങ്ങി കോഹ്ലി, ഈ ലോകക്കപ്പിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്ന്, വീഡിയോ ഇതാ..

നോക്ക് ഔട്ടുകളിൽ വീണു പോകുന്നവൻ, സമ്മർദ്ദം താങ്ങാൻ കഴിയാത്തവൻ എന്നീ പഴികൾ വിരാട് കോഹ്ലി ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ വിരാട് കോഹ്ലി കാഴ്ച വെച്ചത് ലോക കപ്പ് കണ്ട എക്കാലത്തെയും മികച്ച ഇന്നിങ്സുകളിൽ ഒന്നിനാണ്. 112 പന്തിൽ 117 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്.

തന്റെ ഏകദിന കരിയറിലെ 50 മത്തെ സെഞ്ച്വറിയാണ് വിരാട് ഇന്ന് സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ ഇത്രത്തോളം സെഞ്ച്വറി സ്വന്തമാക്കിയ വേറെ ഒരു താരവുമില്ല.സെഞ്ച്വറി നേടിയ ശേഷമുള്ള വിരാടിന്റെ ആഘോഷം ഇപ്പോൾ തരംഗമാണ്.

ഫെർഗുസന്റെ ഓവറിലാണ് കോഹ്ലി സെഞ്ച്വറി സ്വന്തമാക്കുന്നത്. സെഞ്ച്വറി സ്വന്തമാക്കിയ ശേഷം തന്റെ റോൾ മോഡലായ സച്ചിനെ വണങ്ങിയാണ് കോഹ്ലി തന്റെ ആഘോഷം പൂർത്തിയാക്കിയത്.ഗാലറിയിൽ ഇരുന്ന സച്ചിനും കോഹ്ലിക്ക് വേണ്ടി കൈ അടിക്കുകയും ചെയ്തു.

Categories
Uncategorized

എങ്ങനെയാണ് ഒരു ബൗളേർക്ക് ഇങ്ങനെ സിക്സ് അടിക്കാൻ കഴിയുക!!, സാക്ഷാൽ വിവിയൻ റീചാർഡസിനെ പോലും വിസ്മയപ്പിച്ച വിരാടിന്റെ സിക്സിന്റെ വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിൽ ഇന്ത്യ ന്യൂസിലാൻഡിനെ സെമി ഫൈനലിൽ നേരിടുകയാണ്. പതിവ് പോലെ തന്നെ മികച്ച തുടക്കം നൽകുന്ന രോഹിത്തും ശേഷം അത് മുതലെടുക്കന്നാ കോഹ്ലിയെയുമാണ് സെമിയിൽ കാണുന്നത്. ഈ ഒരു ഇന്നിങ്സിൽ ഒരു ലോകക്കപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന താരവുമായി കോഹ്ലി മാറി.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത് സാക്ഷാൽ വിരാട് കോഹ്ലി അടിച്ച ഒരു സിക്സാണ്. കമന്ററി ബോക്സിൽ സാക്ഷാൽ വിവിയൻ റീചാർഡ്‌സിനെ പോലും വിസ്മയപ്പിച്ചാണ് കോഹ്ലി ആ ഷോട്ട് അടിച്ചത്. എന്താണ് സംഭവമെന്ന് പരിശോധിക്കാം

.സൗത്തീയാണ് കിവിക്ക് വേണ്ടി പന്ത് എറിയുന്നത്. സൗത്തീയുടെ ഒരു ലെങ്ത് ബോൾ കോഹ്ലി സ്റ്റെപ്പ് ഔട്ട്‌ ചെയ്യുന്നു. ശേഷം മിഡ്‌ ഓണിന് മുകളിലൂടെ ഒരു കിടിലൻ സിക്സ്.വിവ് റീചാർഡ്‌സ് പറഞ്ഞത് പോലെ എങ്ങനെയാണ് ഒരു താരത്തിന് ഇങ്ങനെ സിക്സ് അടിക്കാൻ കഴിയുന്നത്.

Categories
Uncategorized

നായകൻ അവസാനിപ്പിച്ചെടത് നിന്ന് ഗില്ലിന്റെ ആക്രമണം, ലോക്കിയുടെ ഓവറിൽ അടിച്ചു എടുത്ത കിടിലൻ പുൾ ഷോട്ട് വീഡിയോ ഇതാ..

ശുബ്മാൻ ഗിൽ,ഈ അടുത്ത കാലത്ത് ന്യൂസിലാൻഡിനെ ഇത്രഏറെ ഉപദ്രവിച്ച ബാറ്റർ ഉണ്ടാകില്ല. ന്യൂസിലാൻഡിനെതിരെ വമ്പൻ റെക്കോർഡ് ആണ് ഗില്ലിന് കൈവശമുള്ളത്. സെഞ്ച്വറികളും ഡബിൾ സെഞ്ച്വറികളും ഗിൽ കിവികൾക്ക് എതിരെ സ്വന്തമാക്കിട്ടുണ്ട്.

ഗിൽ ഡബിൾ സെഞ്ച്വറി നേടിയ ഇന്നിങ്സ് ആരും അത്ര പെട്ടെന്ന് മറന്നു കാണാൻ ഇടയില്ല. ലോക്കി ഫെർഗുസനെ അന്ന് ഹാട്ട്രിക്ക് സിക്സ് അടിച്ചാണ് ഗിൽ ഡബിൾ സെഞ്ച്വറി കുറിച്ചത്. ലോകകപ്പ് സെമി ഫൈനലിലും ലോക്കിയേ തകർത്ത് അടിച്ചിരിക്കുകയാണ് ഗിൽ.ഇന്ത്യൻ ഇന്നിങ്സിന്റെ 13 മത്തെ ഓവർ.

ഓവറിലെ ആദ്യത്തെ പന്ത് ഗിൽ ഒരു പുൾ ഷോട്ട് കളിക്കുന്നു. ബൗണ്ടറി കണ്ടെത്തുന്നു. അടുത്ത പന്ത് ഒരു ബാക്ക് ഓഫ് ലെങ്ത് ഡെലിവറി,ഈ തവണ മിഡ്‌ ഓണിന് മുകളിലൂടെ അടിച്ച ഒരു പുൾ ഷോട്ട് ചെന്ന് പതിക്കുന്നത് ഗാലറിയിൽ.

Categories
Uncategorized

ലോകക്കപ്പുകളിലെ ഏറ്റവും വലിയ സിക്സ് ഹിറ്ററായി രോഹിത് ശർമ, ഗെയ്ലിനെ മറികടന്നു ലോകക്കപ്പിലെ തന്റെ 50 മത്തെ സിക്സർ കുറിച്ച ആദ്യത്തെ താരമായി രോഹിത്, വീഡിയോ ഇതാ..

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പ് സെമി ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടുകയാണ്. പതിവ് പോലെ തന്നെ ഗംഭീര തുടക്കമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ നൽകിയത്. തന്റെ ജോലി അദ്ദേഹം വൃത്തിയായി ചെയ്തു പുറത്തായി.

29 പന്തിൽ 47 റൺസാണ് രോഹിത് സ്വന്തമാക്കിയത്.ഇന്നിങ്സിൽ 4 സിക്സും 4 ഫോറുമാണ് അദ്ദേഹം അടിച്ചു എടുത്തത്.162.06 ആണ് പ്രഹരശേഷി. ലോകക്കപ്പിൽ ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്ന താരം എന്നാ നേട്ടവും ഈ ഇന്നിങ്സിന് ഇടയിൽ രോഹിത് സ്വന്തമാക്കി.

ഇന്ത്യൻ ഇന്നിങ്സിന്റെ അഞ്ചാമത്തെ ഓവർ. ട്രെന്റ് ബോൾട്ട് രോഹിത്തിന് നേരെ ഒരു ഷോർട്ട് ബോൾ എറിയുന്നു. പതിവ് തെറ്റിക്കാതെ രോഹിത് പുൾ ഷോട്ടിലുടെ തന്നെ സിക്സ് സ്വന്തമാക്കുന്നു. ലോകകപ്പുകളിലെ തന്റെ 50 മത്തെ സിക്സ്.

Categories
Uncategorized

എന്താ കിവി കുഞ്ഞുകളെ സെമിയിൽ ഹിറ്റ്‌മാനെ പെട്ടെന്ന് അങ്ങോട്ട് വീഴ്ത്താ എന്ന് കരുതിയ, ബോൾട്ടിനെ സ്റ്റെപ് ഔട്ട്‌ ചെയ്തു സിക്സ് തൂക്കി ഹിറ്റ്‌മാൻ, വീഡിയോ ഇതാ..

പേടിച്ചത് ഒന്നും സംഭവിച്ചില്ല. ഗ്രൂപ്പ്‌ സ്റ്റേജിലെ അതെ അറ്റാക്കിങ് മൈൻഡ്സെറ്റോട് കൂടി തന്നെ സെമിയിലും ബാറ്റ് വീശുകയാണ് രോഹിത് ശർമ.ടോസ് നേടിയ രോഹിത് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങിയത്.

തുടക്കത്തിൽ തന്നെ ഗംഭീര തുടക്കമാണ് ഗ്രൂപ്പ്‌ സ്റ്റേജിൽ ഉടനീളം രോഹിത് നൽകിയത്. സെമിയിലും അതിന് മാറ്റം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രോഹിത്തിന്റെ ബാറ്റിന്റെ ചൂട് ശെരിക്കും അറിഞ്ഞത് ബോൾട്ടാണ്.

ആദ്യത്തെ ഓവറിൽ തന്നെ ബോൾട്ടിനെ രണ്ട് ബൗണ്ടറി രോഹിത് കടത്തി.ബോൾട്ടിന്റെ അടുത്ത ഓവർ, അറൌണ്ട് ദി വിക്കറ്റുമായി ബോൾട്ട് എത്തുന്നു. സ്റ്റെപ് ഔട്ട്‌, ചെയ്ത് രോഹിത് മിഡ്‌ ഓണിന് മുകളിലൂടെ ആ പന്ത് വാങ്കടയുടെ ഗാലറികളിലേക്ക് എത്തിച്ചു.

Categories
Uncategorized

ഒടുവിൽ ഹിറ്റ്‌മാനും പന്ത് എറിഞ്ഞു, വിക്കറ്റും വീഴ്ത്തും, വീഡിയോ ഇതാ

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങളിൽ അപരാചിത കുതിപ് തുടർന്ന് ഇന്ത്യ.അവസാന ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ ഇന്ത്യയെ നെതർലാണ്ട്സിനെ തോൽപിച്ചത് 160 റൺസിന്.എന്നാൽ ഇപ്പോഴത്തെ ക്രിക്കറ്റ്‌ ആരാധകർക്ക് ഇടയിലെ ചർച്ച വിഷയം ഇന്ത്യൻ ബൗളിങ്ങാണ്

.ഒൻപത് താരങ്ങളാണ് ഇന്ത്യക്ക് വേണ്ടി ബൗൾ ചെയ്തത്. ശ്രെയസ് അയ്യരും കെ എൽ രാഹുലും ഒഴിച്ച് ബാക്കി എല്ലാവരും പന്ത് എറിഞ്ഞു.കോഹ്ലി വിക്കറ്റ് സ്വന്തമാക്കി. ഉടനെ തന്നെ രോഹിത്തും വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യൻ ഇന്നിങ്സിന്റെ 48 മത്തെ ഓവർ.രോഹിത് ശർമയാണ് ഇന്ത്യക്ക് വേണ്ടി പന്ത് ചെയ്യുന്നത്. ഓവറിലെ അഞ്ചാമത്തെ പന്ത് നിടമനുരു ലോങ്ങ്‌ ഓണിലേക്ക് പൊക്കി അടിക്കുന്നു.ലോങ്ങ്‌ ഓണിൽ ഷമി കൈപിടിയിൽ ഒതുക്കുന്നു.

https://twitter.com/Bloody_Expiry/status/1723734251341033596?t=hUMahyzCjaKIicSb40u-PQ&s=19
Categories
Uncategorized

റൈറ്റ് ആം ക്വിക്ക് വിക്കറ്റ് എടുത്തു, ചിന്നസ്വാമിയിൽ തന്റെ ആദ്യത്തെ ലോകക്കപ്പ് വിക്കറ്റ് സ്വന്തമാക്കി കോഹ്ലി, വീഡിയോ ഇതാ..

രാഹുൽ ദ്രാവിഡ്‌ പ്രെസ്സ് കോൺഫറൻസിന് ഇടയിൽ തങ്ങളുടെ 6ത്ത് ബൗളിംഗ് ഓപ്ഷൻ ആരാണ് എന്നാ ചോദ്യത്തിന് ഇങ്ങനെ ഉത്തരം നൽകുകയുണ്ടായി. ഒരു റൈറ്റ് ആം ക്വിക്ക് ബൗളേർ എന്നതായിരുന്നു ആ ഉത്തരം. ദ്രാവിഡ്‌ തമാശ രൂപണെ അവതരിപ്പിച്ച ഈ കാര്യം ഗ്രൗണ്ടിൽ നടപ്പിലാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ലോകക്കപ്പിലെ ഇന്ത്യ നെതർലാൻഡ്‌സ് മത്സരം.411 റൺസ് പിന്തുടരാൻ നെതർലാൻഡ്സ് ബാറ്റിംഗിന് എത്തുന്നു. സ്ഥിരം വിക്കറ്റ് വീഴ്ത്തുന്ന പന്ത് എറിയുന്ന ഇന്ത്യൻ ബൗളേർമാർ കളി മറന്ന കാഴ്ച. ജഡ്ഡുവും കുൽദീപ് വിക്കറ്റുകൾ വീഴ്ത്തി.

എന്നാൽ ഒരു 6ത്ത് ബൗളേർ ഇന്ത്യക്ക് ആവശ്യമായിരുന്നു. ഈ ഒരു സാഹചര്യത്തിൽ കോഹ്ലിയേ രോഹിത് പന്ത് ഏല്പിച്ചു. കോഹ്ലിയാകട്ടെ ഡച് നായകൻ സ്കോട്ട് എഡ്‌വാർഡ്സിനെ രാഹുലിന്റെ കയ്യിൽ എത്തിച്ചു ഇത് ആഘോഷിക്കുകയും ചെയ്തു.