ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡർസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 81 റൺസിന് തോൽപിച്ചു. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഗംഭീര പ്രകടനം കാഴ്ച വെച്ച ശർദുൽ താകൂറാണ് കളിയിലെ താരം.സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡർസിന്റെ ആദ്യത്തെ വിജയമാണ് ഇത്. ബാംഗ്ലൂറിന്റെ ആദ്യത്തെ തോൽവിയും..
നേരത്തെ ടോസ് ലഭിച്ച ബാംഗ്ലൂർ നായകൻ ഫാഫ് ഡ്യൂ പ്ലസ്സിസ് ബൗളിംഗ് തെരെഞ്ഞെടുക്കകായിരുന്നു.തുടക്കത്തിൽ തന്നെ കൊൽക്കത്തയുടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഗുർബാസ് കൊൽക്കത്ത ഇന്നിങ്സ് മുന്നോട്ടു നയിച്ചു. ഒടുവിൽ ഗുർബാസ് കൂടി വീണപ്പോൾ റിങ്കു സിങ്ങിനെ കൂട്ടുപിടിച്ചു താക്കൂർ നടത്തിയ വെടികെട്ട് കൊൽക്കത്ത സ്കോർ 200 കടത്തി.29 പന്തിൽ 68 റൺസ് നേടിയ താക്കൂറിന്റെ മികവിൽ കൊൽക്കത്ത 7 ന്ന് 204.205 റൺസ് പിന്തുടരാൻ ഇറങ്ങിയ ബാംഗ്ലൂർ കൊൽക്കത്തയുടെ സ്പിൻ മുന്നിൽ തകരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വരുൺ ചക്രവർത്തി നാലും നരേൻ രണ്ടും സുയേഷ് ശർമ മൂന്നു വിക്കറ്റും വീഴ്ത്തിയപ്പോൾ ബാംഗ്ലൂർ 123 ൽ വീണു.
എന്നാൽ ഇന്നലെ മത്സരത്തെക്കാൾ ഏറെ പ്രാധാന്യമേറിയ ഒരു സംഭവം ഈഡൻ ഗാർഡൻസിൽ നടക്കുകയുണ്ടായി. ഇന്ത്യൻ ജനതയുടെ മനസിൽ സ്ഥാനമുള്ള രണ്ട് ഇതിഹാസ താരങ്ങളുടെ കൂടി കാഴ്ചകൂടി ഇന്നലെ കൊൽക്കത്തയിൽ നടന്നു. ബോളിവുഡിന്റെ ഇതിഹാസ നായകൻ ഷാരൂഖ് ഖാനും സാക്ഷാൽ വിരാട് കോഹ്ലിയും തമ്മിലുള്ള കൂടികാഴ്ച തന്നെയാണ് ഇത്. ഇരുവരും കൂടെ കളിച്ച നൃത്ത രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാണ്